ഹരിപ്രിയം: ഭാഗം 6

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

പ്രിയയും മക്കളും കയറിയ കാർ നീണ്ട എട്ടുമണിക്കൂർ ഓടി തീർത്ത് ചെന്നു നിന്നത് ആധുനിക രീതിയിൽ പണികഴിപ്പിച്ച ഇരുനില വീടിനു മുന്നിലായിരുന്നു. പാതിരാ കഴിഞ്ഞ സമയം ആയിരുന്നിട്ടും വീടും പരിസരവും പ്രകാശപൂരിതമായിരുന്നു. കാറിൽ നിന്ന് പ്രൗഢയായി വേഷം ധരിച്ച ഒരു യുവതി പുറത്തേക്കിറങ്ങി ബാക്ക് ഡോർ തുറന്നു പിടിച്ചു കൊണ്ട് പറഞ്ഞു പ്രിയ.... കുട്ടികളേയും കൂട്ടി ഇറങ്ങ് ... ഉറങ്ങുന്ന രണ്ടു കുട്ടികളേയും കൊണ്ട് പ്രിയ പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടുന്നതു കണ്ട് ആ യുവതി പ്രിയയുടെ മടിയിൽ കിടന്നുറങ്ങുന്ന കുട്ടികളിൽ ഒരാളെയെടുത്ത് തോളിൽ കിടത്തി. പ്രിയ സീറ്റിൽ കിടന്നുറങ്ങുന്ന രണ്ടു കുട്ടികളേയും വിളിച്ചുണർത്തി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിൻ്റെ ദേഷ്യത്തിൽ അവർ ഉച്ചത്തിൽ കരയാൻ തുടങ്ങി അവരെ സാന്ത്വനിപ്പിച്ച് കാറിൽ നിന്ന് പുറത്തിറക്കിയതിന് ശേഷം മടിയിൽ കിടന്നുറങ്ങുന്ന മോളേയും തോളിൽ കിടത്തി കാറിൽ നിന്നിറങ്ങി. കാറിൽ നിന്നിറങ്ങിയ മൂത്ത രണ്ടു കുട്ടികളും അത്ഭുതത്തോടെ ചുറ്റും നോക്കി.പ്രിയയും വീടിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ആശ്ചര്യത്തോടെ ആ യുവതിയുടെ നേരെ നോക്കി. പേടിക്കണ്ട പ്രിയ ഇതെൻ്റെ വീടാണ് നിനക്കും മക്കൾക്കും ഇവിടെ താമസിക്കാം

ആരുടെയും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും ഇല്ലാതെ സുരക്ഷിതമായി ഇവിടെ കഴിയാം പ്രിയ തലയാട്ടി എന്നാൽ വാ പുറത്തു നിന്ന് തണുപ്പടിക്കണ്ട നമുക്ക് അകത്തേക്കു പോകാം യുവതി അവരേയും കൂട്ടികൊണ്ട് വീടിനകത്തേക്ക് പ്രവേശിച്ചു. വീടിനകത്ത് പ്രവേശിച്ച പ്രിയയുടെ മുഖത്ത് ആശ്ചര്യം കൂടിയതേയുള്ളു അത്യാധുനിക രീതിയിൽ സെറ്റ് ചെയ്തിരിക്കുന്ന ലിവിംഗ് റൂം നീ വാ നിനക്കുള്ള മുറി കാണിച്ചു തരാം നീ ഇപ്പോ പോയി റെസ്റ്റ് എടുക്ക്. നല്ല യാത്രക്ഷീണം ഇല്ലേ ? അപർണ.... ഇതു നിൻ്റെ വീട് തന്നെയാണോ? അതെ ഇത് എൻ്റെ സ്വന്തം വീടാണ്. നിനക്ക് വിശ്വസിക്കാം. പ്രിയ അവിശ്വനിയതോടെ അപർണയുടെ മുഖത്തേക്കു നോക്കി. നിനക്ക് ഇനിയും വിശ്വാസം ആയില്ല എന്നു തോന്നുന്നല്ലോ? കുടിലിൽ നിന്ന് കൊട്ടാരത്തിലെത്തിയ കഥ ഞാൻ പറയാം ഇപ്പോഴല്ല .നാളെ അല്ലെങ്കിൽ മറ്റെന്നാൾ എനിക്കൊന്നുറങ്ങണം നല്ല ക്ഷീണം. പ്രിയയേയും കൂട്ടികൊണ്ട് അപർണ ഒരു മുറിയിലെത്തി. തൻ്റെ തോളിൽ കിടന്ന കുഞ്ഞിനെ കട്ടിലിൽ കിടത്തി ...പ്രിയ.. മോളെ ഇവിടെ കൊണ്ടുവന്ന് കിടത്ത് പ്രിയ ഒരു നിമിഷം ശങ്കിച്ചു നിന്നതിന് ശേഷം തൻ്റെ തോളിൽ കിടന്ന കുഞ്ഞിനെ കട്ടിലിൽ കിടത്തി. ഇതാണ് നിങ്ങൾക്കുള്ള മുറി ഇന്നു മുതൽ ഇത് നിൻ്റെ മുറിയാണ്. നീ റെസ്റ്റ് എടുക്ക്.

ഉം നിനക്കും മക്കൾക്കും മാറിയുടുക്കാനുള്ളതൊക്കെയുണ്ടോ ഉം അത്യാവശ്യത്തിനുള്ള ഡ്രസ്സ് കൈയിൽ കരുതിയിട്ടുണ്ട്. ബാഗ് കാറിനുള്ളിലാണ്. ബാഗ് മുറിയിലെത്തിക്കാൻ ഏർപ്പാടു ചെയ്യാം കുട്ടികളേയും ഉറക്കി നീയും നന്നായി ഉറങ്ങ് എല്ലാം മറന്നു ഉറങ്ങ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങളെല്ലാം നീ മറക്കണം . നാളെ മുതൽ നീ മറ്റൊരാളാണ്. കേട്ടല്ലോ എല്ലാം മറക്കാം അപർണ... ശ്രീയേട്ടനെ ഒഴിച്ച് ബാക്കിയെല്ലാം മറക്കാം... ശ്രീ ഹരിയുടെ കാര്യം പറഞ്ഞപ്പോൾ പ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ശ്രീ ഹരിയെ മറക്കണം എന്നു ഞാൻ പറയില്ല. പക്ഷേ അവനെയോർത്തുള്ള നിൻ്റെ കരച്ചിൽ നിർത്തണം എന്നിട്ട് ജീവിക്കണം നിനക്കു വേണ്ടി നിൻ്റെ മക്കൾക്കു വേണ്ടി പെൺമക്കളെ പെറ്റതിൻ്റെ പേരിൽ ഒരു പുഴുത്ത പട്ടിയെ പോലെ നിന്നേയും മക്കളേയും ആട്ടിയോടിച്ച ദേവികയുടെ മുന്നിൽ തലയുയർത്തി പിടിച്ചു ജീവിക്കണം പെൺമക്കൾ ശാപമല്ല അനുഗ്രഹമാണ്.... അഭിമാനമാണ്.... എന്ന് അവരെ കൊണ്ട് പറയിപ്പിക്കണം. അതിന് ആദ്യം നീ ഈ കണ്ണീർ തുടയ്ക്കണം ഇനി ഒരിക്കലും ഈ കണ്ണുകൾ നിറഞ്ഞു ഞാൻ കാണരുത്. അപർണ പ്രിയയുടെ തോളിൽ തട്ടിയതിനു ശേഷം മുറി വിട്ട് പുറത്തേക്കിറങ്ങി. പ്രിയ മുറിയിലൂടെ തൻ്റെ കണ്ണുകൾ പായിച്ചു ബാത്ത് അറ്റാച്ചഡ് റൂം - മുറിയുടെ പകുതിയോളം വലിപ്പമുള്ള കട്ടിൽ ടേബിൾ കസേര ആവശ്യത്തിനുള്ള കബോർഡുകൾ ഡ്രസ്സിംഗ് ഏരിയാ എല്ലാം നല്ല അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.

നമ്മൾ ഇത് എവിടാമ്മേ വന്നിരിക്കുന്നത്. മൂത്തമോളുടെ ചോദ്യം കേട്ട് ശിവപ്രിയ മോൾടെ അടുത്തേക്ക് ചെന്നു എന്നിട്ട് അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് അവരെ ചേർത്തു പിടിച്ചു പറഞ്ഞു. ഒരു ആൻ്റിയുടെ വീട്ടിലാണ് ഇനി മുതൽ നമ്മൾ ഇവിടാണ് താമസിക്കുന്നത്. അപ്പോ ഞാനെങ്ങനെ സ്കൂളിൽ പോകും അതൊക്കെ നമുക്ക് നാളെ തീരുമാനിക്കാം ഇപ്പോ അമ്മേടെ മക്കൾ കിടന്നുറങ്ങിക്കോ മുത്ത രണ്ടു മക്കളേയും കട്ടിലിൽ കയറ്റി കിടത്തി അവരുടെ തോളിൽ താളം പിടിച്ചു അവരെ ഉറക്കി കൊണ്ട് പ്രിയ താൻ കടന്നു വന്ന വഴികൾ ഓരോന്നാലോചിച്ചു. മക്കളേയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഓർത്തത് എങ്ങനേയും ശ്രീയേട്ടൻ്റെ അമ്മയുടെ കൈയിൽ നിന്ന് കുട്ടികൾക്ക് അവകാശപ്പെട്ട സ്വത്ത് മേടിച്ചെടുക്കണം തന്നില്ലങ്കിൽ പോലീസിൽ പരാതി കൊടുക്കണം എന്നൊക്കെയായിരുന്നു. എന്നാൽ ശ്രീയേട്ടൻ്റെ അമ്മയെ കണ്ടതും സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി. പേടിച്ചു വിറച്ചു കരയുന്ന മക്കളുടെ മുഖം കണ്ടതും അവരെ സങ്കടപ്പെടുത്താനും വയ്യ.

ആൻസി ചേച്ചിക്കൊപ്പം മക്കളേയും കൂട്ടി പോയി താമസിക്കാം എന്നോർത്താണ് കമ്പനി ഗെറ്റിൽ നിന്ന് റോഡിലേക്കിറങ്ങി നടന്നത്. കാർ നിർത്തി കാറിൽ നിന്നിറങ്ങിയ അപർണ യെ കണ്ടപ്പോൾ തൻ്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല അത്രക്കും മാറ്റമാണ് അപർണയിൽ താൻ കണ്ടത്. കോളേജിലെ ആദ്യത്തെ ദിവസം എല്ലാവരും പുതിയ ഡ്രസ്സുകളും ധരിച്ചു വന്നപ്പോൾ പഴകി നരച്ച പട്ടുപാവാടയും ബ്ലൗസും ഇട്ടാണ് അപർണ ക്ലാസ്സിലേക്ക് വന്നത് .അപർണ വന്നിരുന്നത് തൻ്റെ അടുത്തും പുഞ്ചിരിക്കാൻ പോലും മറന്നതു പോലെ ഒരു മുഖഭാവമായിരുന്നു അപർണയുടേത്. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് തനിയെ നടക്കാൻ ആയിരുന്നു അപർണക്കിഷ്ടം. ആരോടും അധികം അടുപ്പം കാണിക്കാത്ത അപർണയിലേക്ക് കൂടുതൽ അടുക്കാൻ ഞാൻ ശ്രമിച്ചു. അങ്ങനെ ഏറെ നാളുകൾ കഴിഞ്ഞപ്പോൾ ഞാനും അപർണയും നല്ല കൂട്ടുകാരായി. പല ദിവസങ്ങളും ഉച്ചഭക്ഷണം ഇല്ലാതെയാണ് അപർണ വരുന്നത് ആ ദിവസങ്ങളിലെല്ലാം അപർണ ക്കുള്ളത് ഞാൻ പകുത്തു നൽകും അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു . ശ്രീയേട്ടനും താനും തമ്മിൽ അടുത്തപ്പോൾ അവൾ എന്നിൽ നിന്ന് അകലാൻ ശ്രമിച്ചതാണ് പക്ഷേ അവളിലേക്ക് ഞാൻ കൂടുതൽ അടുത്ത് അവളെ ചേർത്തു പിടിച്ചു.

എന്നും പഴകി പിന്നിയ ഉടുപ്പുകളായിരുന്നു അവൾക്കുണ്ടായിരുന്നത്. അമ്മയും അച്ഛനും അറിയാതെ തൻ്റെ ഡ്രസ്സുകൾ അവൾക്കു കൊണ്ടുവന്നു കൊടുക്കുമ്പോൾ അവൾക്കതു വാങ്ങാൻ മടിയായിരുന്നു. നിർബന്ധിച്ച് ഞാനത് അവളുടെ കൈയിൽ ഏൽപ്പിക്കുമ്പോൾ അവളുടെ കണ്ണുകളിൽ താൻ കണ്ടത് നന്ദിയാണോ അതോ നാണക്കേടാണോ. ? കുറച്ചു ദിവസങ്ങളായി അവൾ ക്ലാസ്സിൽ വരാതായിട്ട്. അന്വേഷിച്ചപ്പോൾ അറിഞ്ഞു അവളുടെ വിവാഹം നടന്നു എന്ന്. അവളുടെ വിവാഹത്തിന് ക്ഷണിക്കാത്തതിൻ്റെയും വിവാഹം ആണന്ന് തന്നോട് പറയാത്തതിൻ്റേയും പരിഭവം ആയിരുന്നു ഇന്നു കാണുന്നതു വരെ' പിന്നീട് ഒരിക്കലും ഞാൻ ഇവളെ അന്വേഷിച്ചില്ല - ഇന്ന് അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ സന്തോഷമാണോ സങ്കടമായിരുന്നോ എന്നാന്നു പോലും അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഇന്നത്തെ യാത്രയിൽ തൻ്റെ കഥകളെല്ലാം അവൾ ചോദിച്ചറിഞ്ഞു. താൻ അവളെ കുറിച്ച് ചോദിച്ചപ്പോളെല്ലാം അവൾ വിഷയം മാറ്റുകയായിരുന്നു. മാറിയുടുക്കാൻ മറ്റൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന ഇവളുടെ ഇന്നത്തെ ഈ അവസ്ഥ അത് അവിശ്വനിയം തന്നെ കൊട്ടാരം പോലൊരു വീട് പരിചാരകൻമാർ, വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും പ്രൗഢി വിളിച്ചോതുന്നു എല്ലാം നാളെ പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്.

എത്രയും പെട്ടന്ന് നേരമൊന്ന് പുലർന്നിരുന്നെങ്കിൽ എന്തു പ്രിയ ആശിച്ചു. ഓരോന്ന് ആലോചിച്ച് ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചു - നേരത്തേ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി താൻ കൊണ്ടുവന്ന ബാഗിൽ നിന്ന് നല്ലൊരു സാരിയെടുത്ത് ഉടുത്തു കണ്ണാടിക്ക് മുന്നിൽ നിന്നു മുടി ചീകി ഒതുക്കി കൊണ്ടു നിൽക്കുമ്പോളാണ് വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടത്. പ്രിയ ചെന്നു വാതിൽ തുറന്നു. ആവി പറക്കുന്ന ചായയുമായി സുന്ദരിയായ ഒരു പെൺകുട്ടി വാതിലിനു വെളിയിൽ നിൽക്കുന്നു. മാഡം ദാ ചായ പുഞ്ചിരിച്ചു കൊണ്ട് ആ പെൺകുട്ടി ചായ കപ്പ് പ്രിയയുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ചായ കപ്പുകൾ വാങ്ങി കൊണ്ട് പ്രിയ ചോദിച്ചു. പേര് എന്താ ശ്രീലക്ഷ്മി ശ്രീലക്ഷ്മിയുടെ വീട് എവിടാ? പ്രിയയുടെ ചോദ്യം കേട്ട് ശ്രീലക്ഷ്മിയുടെ മുഖം മങ്ങി. ഇതാണ് എൻ്റെ വീട്. എൻ്റെ മാത്രമല്ല സോനയുടെയും അമലയുടെയും വീട് ഇതു തന്നെയാ എന്താ പറഞ്ഞത് ഇത് ശ്രീലക്ഷ്മിയുടെ വീട് ആണന്നോ? അതെ ...ഇന്നു മുതൽ മേഡത്തിൻ്റെ വീടും ഇതു തന്നെയാണ്‌..... ശ്രീലക്ഷ്മി പറഞ്ഞത് പ്രിയക്ക് മനസ്സിലായില്ലങ്കിലും പ്രിയ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല ശ്രീലക്ഷ്മി എന്തു ചെയ്യുന്നു ഞാൻ അവസാന വർഷം നിയമ വിദ്യാർത്ഥിനിയാണ് .... ഈ സോനയും അമലയും എവിടെ?

സോന എം ബി ബി എസ് ന് പഠിക്കുന്നു അവളിവിടെ ഇല്ല പിന്നെ അമല അവളിവിടെ തന്നെയുണ്ട് താഴെയുണ്ട് മേഡം ചായ കുടിച്ചു കഴിഞ്ഞിട്ട് കപ്പു തന്നോളു അപ്പോഴാണ് പ്രിയ തൻ്റെ കൈയിലിരിക്കുന്ന ചായ കപ്പിനെ കുറിച്ച് ചിന്തിച്ചത്. ചൂടു ചായ ഊതി കുടിച്ചു കൊണ്ട് പ്രിയ ശ്രീ ല ക്ഷമിയെ ശ്രദ്ധിച്ചു. കുളിച്ച് ഈറൻ മുടി ബാത്ത് ടൗവ്വൽ ഉപയോഗിച്ച് പിന്നിൽ കെട്ടിവെച്ചിരിക്കുന്നു. ഇരു നിറം ആണെങ്കിലും നല്ല മുഖ ഐശ്വര്യമുള്ള ഒരു സുന്ദരിക്കുട്ടി തന്നെ കുടിച്ച തീർത്ത ചായകപ്പു ട്രേയിലേക്ക് വെച്ചു കൊണ്ട് പ്രിയ ശ്രീലക്ഷ്മിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു താങ്ക്സ് ശ്രീലക്ഷിയും പ്രിയക്ക് ഒരു സമ്മാനിച്ചുകൊണ്ട് വെൽക്കം പറഞ്ഞു കൊണ്ട് വാതിൽ കടന്നു പുറത്തേക്കിറങ്ങി ശ്രീലക്ഷ്മി.... അപർണയുടെ അനുജത്തിയാണോ അതോ കസിനോ ഒന്നും മനസ്സിലാകുന്നില്ലല്ലോ സോനാ അമല? ഇവരൊക്കെ ആരാണ് ? എല്ലാം അപർണ പറയും അപ്പോ അറിയാലോ പ്രിയ സ്വയം സമാധാനിച്ചുകൊണ്ട് കട്ടിലിൽ പോയി ഇരുന്നു. ഒന്നും അറിയാതെ ഉറങ്ങുന്ന മക്കളെ നോക്കി നെടുവീർപ്പ് ഇട്ടു കൊണ്ട് പ്രിയ മുറി തുറന്ന് പുറത്തേക്കിറങ്ങി ബാൽക്കണിയിൽ ചെന്നു നിന്ന് ചുറ്റും നോക്കി അടുത്തെങ്ങും വീടുകൾ ഒന്നും തന്നെയില്ല. ദൂരെ പച്ചപുതച്ചു കിടക്കുന്ന മൈതാനം അവിടെ കുട്ടികളും മുതിർന്നവരും വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം കുറച്ചു നേരം അങ്ങനെ നോക്കി നിന്നതിന് ശേഷം പ്രിയ മുറിയിലേക്ക് തിരിച്ചു വന്നു.

സമയം ആറര കഴിഞ്ഞിരിക്കുന്നു പ്രിയ മുത്ത രണ്ടു കുട്ടികളേയും വിളിച്ചുണർത്തി അവരെ ബ്രഷ് ചെയ്യിപ്പിച്ചു കുളിപ്പിച്ചു ഡ്രസ്സ് മാറ്റി അപ്പോഴേക്കും ഇളയ കുട്ടികളും ഉണർന്നു അവരേയും കുളിപ്പിച്ച് ഡ്രസ്സ് മാറ്റിച്ചു. കുട്ടികൾ നാലുപേരും കൂടി മുറിയിലൂടെ ഓടി കളിക്കുന്നതും നോക്കി പ്രിയ ഒന്നും ചെയ്യാനില്ലാതെ ബെഡിൽ ഇരുന്നു. ആ സമയത്താണ് വാതിലിൽ മുട്ടിവിളിക്കുന്നത് കേട്ടത്. പ്രിയ ചെന്ന് വാതിൽ തുറന്നു വാതിലിനു വെളിയിൽ അപർണ ഒരു അപ്സരസിനെ പോലെ തോന്നി പ്രിയക്ക് അപർണ യെ കണ്ടപ്പോൾ പട്ടുസാരിയിൽ അതീവ സുന്ദരിയായി അപർണ നീ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് കയറി വാ നീ പറയാതെ എങ്ങനാ ഞാൻ കയറി വരിക ഇതു നിൻ്റെ വീടല്ലേ ഇത് ഞാൻ ക്ഷണിക്കണോ ? ക്ഷണിക്കണം ഇത് എൻ്റെ വീടാണ് പക്ഷേ ഇന്നലെ മുതൽ ഈ മുറി നിൻ്റെതാണ് അവിടേക്ക് ഞാൻ അതിക്രമിച്ചു കയറുന്നത് ശരിയല്ല ഓ അങ്ങനെയൊന്നും ഇല്ല അപർണ നിനക്ക് എപ്പോ വേണമെങ്കിലും വരാം പാടില്ല. പ്രിയ നിനക്ക് നിൻ്റേതായ സ്വാതന്ത്ര്യം ഉണ്ട് അതു പോലെ സ്വകാര്യതയും അവിടേക്ക് അനുവാധം ഇല്ലാതെ ആരും കടന്നു വരാൻ പാടില്ല പ്രിയ മുറിയിലേക്ക് കടന്നു വന്നു. നീ ഇരിക്ക് അപർണ പ്രിയ ചെയർ അപർണയുടെ മുന്നിലേക്ക് നീക്കി ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.

അപർണ ചെയറിൽ ഇരുന്നു കൊണ്ട് മക്കളെ കൈ നീട്ടി വിളിച്ചു. മൂത്ത രണ്ടു മക്കളേയും അടുത്ത് വിളിച്ചു ചേർത്തു നിർത്തി കൊണ്ട് പേരു ചോദിച്ചു. എൻ്റെ പേര് 'ശ്രേയ ഇവള് ശ്രുതി സ്വീറ്റ് .... കൊള്ളാം നല്ല പേരുകൾ പേരുപോലെ തന്നെ മിടുക്കിക്കുട്ടികളായി വളരുകയും വേണം. ഉം ശ്രേയ കുട്ടി തല കുലുക്കി. ഈ മുത്തുമണികളുടെ പേര് എന്താണ്. രണ്ടു കുട്ടികളേയും മടിയിൽ എടുത്ത് ഇരുത്തി കൊണ്ട് ചോദിച്ചു ഒരാൾ കീർത്തന ഇയാള് കാർത്തിക പ്രിയ രണ്ടു പേരേയും ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ശ്രേയക്കുട്ടിക്കും ശ്രുതിക്കുട്ടിക്കും പഠിക്കാൻ പോകണ്ടേ പോകണം ശ്രേയക്കുട്ടി വേഗം തന്നെ പറഞ്ഞു. എന്നാലിന്ന് തന്നെ നമുക്ക് പോയി പുതിയ സ്കൂളിൽ അഡ്മിഷൻ എടുക്കണം നാളെ മുതൽ സ്കൂളിൽ പോയി തുടങ്ങണം ആദ്യം നമുക്ക് ഒരുമിച്ച് ബ്രക്ക് ഫാസ്റ്റ് കഴിക്കണം എന്നിട്ട് സ്കൂളിൽ പോകണം അതിന് ശേഷം ചെറിയ ഒരു ഷോപ്പിംഗ് എന്താ തയ്യാറല്ലേ.? ഉം തയ്യാറാണ് ശ്രേയയും ശ്രുതിയും ഒരുമിച്ച് പറഞ്ഞു. പ്രിയ .... ഇവരോടൊപ്പം നീയും ഒരുങ്ങി ഇറങ്ങണം. ഇവരെ ഇവിടെയടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാം അതൊന്നും വേണ്ട അപർണ സർക്കാർ സ്കൂളിൽ ചേർത്താൽ മതി. സർക്കാർ സ്കൂൾ ഇവിടെ നിന്നും കുറച്ച് അധികം ദൂരം ഉണ്ട്.

അതു കൊണ്ട് ഇവരെ ഞാൻ ഇവിടെ ചേർക്കാൻ തീരുമാനിച്ചു. അതുപോലെ നിനക്കും കുട്ടികൾക്കും ആവശ്യമായ ഡ്രസ്സുകൾ എടുക്കണം. അങ്ങനെ കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി ഒരു ഷോപ്പിംഗ് അതിൻ്റെയൊക്കെ ആവശ്യം ഇപ്പോ ഉണ്ടോ അപർണ? ഉണ്ട്. ആദ്യം തന്നെ നീ മാറണം രൂപത്തിലും ഭാവത്തിലും മാറണം അതുപോലെ നിൻ്റെ മക്കളും. ഇന്നു മുതൽ നീ ഒരു ശക്തയായ സ്ത്രീ ആകാൻ പോവുകയാണ്. എപ്പോഴും എൻ്റെ നിഴലായി നീ ഉണ്ടാകണം ഞാൻ ചെയുന്നതെല്ലാം നീ കാണണം കണ്ടു പഠിക്കണം നിൻ്റെ മക്കളേ നാണം കുണുങ്ങികളും പ്രതികരിക്കാൻ ശേഷിയില്ലാത്തവരുമായി വളർത്തരുത്. പെണ്ണ് അവളുടെ ശക്തിയും കഴിവും ഈ ലോകത്തിന് ആവശ്യമാണ്. ആയതിനാൽ അവർ ആഗ്രഹിക്കുന്നത് എത്തി പിടിക്കാനുള്ള അവസരം നമ്മൾ അവർക്ക് ഒരുക്കി കൊടുക്കണം. അതിന് ആദ്യം മാറേണ്ടത് നീയാണ് നിൻ്റെ ചിന്താഗതികളാണ്. പെൺമക്കളിൽ അച്ചടക്കവും അനുസരണയും അല്ല അടിച്ചേൽപ്പിക്കേണ്ടത്. അവർ നാളെയുടെ വാഗ്ദാനം അല്ല ഇന്നത്തെ ചിത്രശലഭങ്ങളാണ് പാറി പറക്കട്ടെ അവർ അതിന് അവസരം ഒരുക്കി കൊടുക്കാം നമുക്ക് പെണ്ണായി പിറന്നു എന്നതിൻ്റെ പേരിൽ എല്ലാം സഹിച്ച് ക്ഷമിച്ച് കട്ടിലടക്കപ്പെട്ട് അരുതുകൾ എന്ന വാക്കിൽ കുടുങ്ങി ജീവിച്ച് തീർക്കേണ്ടവൾ അല്ലന്ന് നീ മനസ്സിലാക്കണം.

അപർണയുടെ ഓരോ വാക്കുകളും പ്രിയയിൽ ചെറുചലനങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. കുറെ അരുതുകൾ കേട്ട് വളർന്നതുകൊണ്ടാണ് ഇന്ന് തനിക്ക് ഈ ഗതി വന്നതെന്ന് പ്രിയ തിരിച്ചറിയുകയായിരുന്നു. നീ മക്കളേയും കൂട്ടി താഴേക്ക് വരു... കഴിച്ചിട്ട് നമുക്ക് ഇറങ്ങാം അപർണാ..... ഉം എന്താ നീ എങ്ങനെ ഇവിടെ എത്തി എന്ന് ഇനിയും പറഞ്ഞില്ല ഇനിയും സമയമുണ്ടല്ലോ പ്രിയ.... എല്ലാം സാവധാനം പറയാം ആദ്യം നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അത് ചെയ്തിട്ട് സമയം പോലെ പറയാം അപർണ അതും പറഞ്ഞ് മുറി വിട്ടിറങ്ങി താഴേക്കു പോയി. പ്രിയ എന്തു ചെയ്യണമെന്നറിയാതെ അല്പസമയം ആലോചിച്ചു നിന്നു. അപർണയുടെ ഈ വളർച്ച അതു ശരിയായ രീതിയിൽ അല്ലങ്കിൽ താനും ചതിയിൽ അകപ്പെടില്ലേ? ശ്രീയേട്ടൻ ... പ്രിയയുടെ മനസ്സിലേക്ക് ശ്രീഹരിയുടെ മുഖം കടന്നു വന്നു. പ്രിയ മക്കളേയും കൂട്ടി താഴേക്കു വന്നു. അവിടെ നിന്ന ഒരു മധ്യവയ്സകയായ സ്ത്രി അവരെ ഡൈനിംഗ് ഹാളിലേക്ക് കൂട്ടികൊണ്ട് പോയി. വലിയൊരു ഹാൾ ആയിരുന്നു ഡൈനിംഗ് ഹാൾ വലിയൊരു ഡൈനിംഗ് ടേബിൾ അതിന് ചുറ്റും കസേരകൾ അതിലൊരു കസേരയിൽ അപർണ ഇരിക്കുന്നുണ്ട്. ശ്രീലക്ഷ്മി ടേബിളിനരികിൽ നിൽക്കുന്നുണ്ട് ആ പ്രിയ... വരു... ഇരിക്കു.. പ്രിയ മക്കൾക്കായി ചെയർ നീക്കിയിട്ടുകൊടുത്തിട്ട് മറ്റൊരു ചെയറിൽ പ്രിയയും ഇരുന്നു. പ്രിയക്ക് അരികിലായി ശ്രീലക്ഷിയും ഇരുന്നു. അമല എവിടെ ശ്രീ? ഞാൻ ഇവിടെയുണ്ടേ ......

ശബ്ദം കേട്ട ഭാഗത്തേക്ക് തല തിരിച്ചു നോക്കിയ പ്രിയ കണ്ടത് സ്വയം വിൽ ചെയർ ഉരുട്ടികൊണ്ട് ഡൈനിംഗ് ടേബിൾ ലക്ഷ്യമാക്കി വരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെയാണ്. അപർണ..... ഇവരൊക്കെ? എല്ലാം ഞാൻ പറയാം എന്നു ഞാൻ പറഞ്ഞല്ലോ പ്രിയ മധ്യവയസാകയായ സ്ത്രീ അപർണയുടെ മുന്നിലെ പ്ലേറ്റിലേക്ക് ഇഡ്ഢലി എടുത്തിട്ടു കൊടുത്തു. അങ്ങനെ എല്ലാവർക്കും കൊടുത്തതിന് ശേഷം ആ സ്ത്രിയും അവരോടൊപ്പം കഴിക്കാനിരുന്നു. ഭക്ഷണം കഴിച്ചെഴുന്നേറ്റ ഉടൻ അപർണ ത തൻ്റെ മുറിയിലേക്ക് പോയി ഫയലുകൾ അടങ്ങിയ ബാഗുമായി പുറത്തേക്കിറങ്ങി. പ്രിയ...... കീർത്തനയും കാർത്തികയും വിലാസിനിചേച്ചിക്കൊപ്പം ഇവിടെ നിൽക്കട്ടെ ശ്രേയയേയും ശ്രുതിയേയും കൂട്ടി നീ കാറിൽ കയറി ഇരിക്കു. പരിചയമില്ലാത്തവരുടെ അടുത്ത് കുട്ടികൾ ഇരിക്കില്ല അപർണ ഞാൻ അവരേയും കൂട്ടി വരാം. അപ്പോ നാളെ മുതൽ നീ എന്തു ചെയ്യും ? നാളെ മുതൽ നീ ജോലിക്ക് കയറണം പ്രിയ എന്തു ചെയ്യണമെന്നറിയാതെ നിർന്നിമേഷനായി അപർണയുടെ നേരെ നോക്കി. ആറുമാസമായ കുട്ടികളെ ഇട്ടിട്ട് നീ ജോലിക്ക് പോയി തുടങ്ങിയതല്ലേ? അപ്പോ അവര് അമ്മയുടെ അടുത്ത് ആയിരുന്നില്ലേ ഓ അതാണല്ലേ കാര്യം നിനക്ക് നിൻ്റെ അമ്മയെ പോലെ വിശ്വസിക്കാം വിലാസിനി ചേച്ചിയെ മനസ്സില്ലാ മനസ്സോടെ പ്രിയ മക്കളെ വിലാസിനിയെ ഏൽപ്പിച്ച് കാറിൽ കയറി കുട്ടികൾ അലറി കരയുന്നത് കേട്ടില്ലന്ന് നടിച്ച് പ്രിയ കാറിൽ ഇരുന്നു.

അവർ കയറിയ കാർഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. ആദ്യം പോയത് സ്കൂളിലേക്കായിരുന്നു.ദിവാകരൻ മെമ്മേറിയൽ പബ്ലിക് സ്കൂൾ അതായിരുന്നു സ്കൂളിൻ്റെ പേര്. ശ്രേയയെ രണ്ടാ ക്ലാസ്സിനും ശ്രുതിയെ എൽ കെ ജി യിലും ചേർത്തു. അവിടെ നിന്നും അവർ പോയത് ഷോപ്പിംഗിന് ആയിരുന്നു. പ്രിയക്കും മക്കൾക്കും ആവശ്യമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങി തിരികെ ഒന്നിൻ്റേയും വിലയും എണ്ണവും ഒന്നും നോക്കാതെയാണ് അപർണ എല്ലാം വാങ്ങിക്കൂട്ടിയത്. അവർ വീട്ടിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു. കുട്ടികളോടൊപ്പം കളിക്കുന്ന വിലാസിനിയും വിലാസിനിയുടെ കളിയിൽ രസിച്ചിരിക്കുന്ന കുട്ടികളേയുമാണ് പ്രിയ വാതിൽ കടന്നു വന്നപ്പോൾ കണ്ടത്. അതു കണ്ടപ്പോൾ പ്രിയയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ആ ദിവസം പിന്നെ അപർണയെ പ്രിയ കണ്ടതില്ല പ്രിയ മക്കളോടൊപ്പം മുറിയിൽ ചിലവഴിച്ചു - പിറ്റേന്നു മുതൽ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങി പ്രിയ വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി രണ്ടു ദിവസം കഴിഞ്ഞിട്ടും അപർണ യെ കാണാത്തതിനാൽ പ്രിയ ശ്രീ ലക്ഷ്മിയോട് ചോദിച്ചറിഞ്ഞു അപർണ എവിടെ പോയെന്ന് അപർണ ബിസിനസ്സ് ആവശ്യത്തിനായി ടൂർ പോയിരിക്കുകയാണന്നറിഞ്ഞു. ഒരാഴ്ച കഴിഞ്ഞൊരു ദിവസമാണ് അപർണ തിരിച്ചെത്തിയത്.

അന്നു വൈകുന്നേരം അപർണ പ്രിയയുടെ മുറിയിലേക്ക് കടന്നു വന്നു. നീ എവിടെയായിരുന്നു അപർണ ഈ ഒരാഴ്ചക്കാലം. ടൂർ പോയതാണങ്കിൽ നിനക്ക് എന്നോടൊന്നു പറഞ്ഞിട്ടു പോകാമായിരുന്നു. നീ അതു വിട് ഞാൻ അത്യാവശ്യമായി ഒരു സ്ഥലം വരെ പോയതാണ്. ചില യാത്രകൾ ഞാൻ ആരോടും പറയാറില്ല അതുപോലെ ഒരു യാത്രയായിരുന്നു ഇതും. അപർണ എനിക്കറിയണം നീ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് എന്തൊക്കെയോ ദുരൂഹതകൾ ഈ വീട്ടിൽ ഉണ്ടന്ന് എനിക്ക് തോന്നുന്നുണ്ട്. ആരാണ് ശ്രീലക്ഷ്മി ആരാണ് അമല പിന്നെ സോന ? എല്ലാം പറയാം ഇന്ന് ഈ രാത്രി ഞാനെല്ലാം പറയാം ഇന്ന് ഞാൻ നിന്നോടൊപ്പം ഈ മുറിയിൽ ഉണ്ടാകും അപ്പോൾ എല്ലാം പറയാം അന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം അപർണ പ്രിയക്കൊപ്പം മുകളിലെ പ്രിയയുടെ മുറിയിലേക്ക് കയറി വന്നു. കുട്ടികളെ ഉറക്കിയതിന് ശേഷം അപർണ പ്രിയയെ പിടിച്ചു തൻ്റെ അടുത്തുരുത്തി അപർണ തൻ്റെ കഥ പറയാൻ ആരംഭിച്ചു. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് വളർന്ന കഥ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story