ഹരിപ്രിയം: ഭാഗം 7

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

പ്രിയ അകാംക്ഷയോടെ അപർണയുടെ മുഖത്തേക്കു നോക്കിയിരുന്നു. അപർണ പറയാൻ പോകുന്ന കഥ എന്താകും എന്നറിയാനുള്ള അകാംഷ പ്രിയ..... എന്താ അപർണ നീ കഥ കേൾക്കാൻ തയ്യാറായി ഇരിക്കുകയാണല്ലേ അതെ നീ വേഗമൊന്ന് പറഅപർണ.. നിൻ്റെ ജീവിതം മാറി മറഞ്ഞ കഥ എന്താണന്ന് എനിക്ക് അറിയണം. പറയാം നീ എന്നെ പരിചയപ്പെടുന്നത് കോളേജിൽ നിൻ്റെ ക്ലാസ്സ്മേറ്റ് ആയതിൽ പിന്നെയല്ലേ അതെ ആ പരിചയം പിന്നെ നമ്മളെ ഉറ്റ സുഹൃത്തുക്കളാക്കി മാറ്റി. അതെ നീ അന്നു ശ്രദ്ധിച്ചിട്ടുണ്ടാകും ഞാനൊരു ദരിദ്രകുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് അതുകൊണ്ടാണല്ലോ നിൻ്റെ നല്ല ഡ്രസ്സുകൾ നീ എനിക്ക് കൊണ്ടുവന്നതും വിശന്നിരുന്നപ്പോൾ നിൻ്റെ പൊതിച്ചോറിൽ നിന്ന് എനിക്കായ് പാതി മാറ്റി വെച്ച് എന്നെ ഊട്ടിയതും. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ അപർണ നീ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ.? നിനക്കത് കഴിഞ്ഞ കാര്യങ്ങളാണ് പക്ഷേ എനിക്കത് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യങ്ങളാണ് അപർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആഹാ നീ സെൻ്റിയടിച്ച് കഥ പറയാതിരിക്കാനുള്ള പ്ലാൻ ആണോ ഏയ്യ് അല്ലടി ഓരോന്നോർത്തപ്പോൾ അറിയാതെ.... അപർണ തൻ്റെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുഞ്ചിരിച്ചു -

എൻ്റെ ബാല്യം കൗമാരം ഒന്നും അത്ര നിറമുള്ളതായിരുന്നില്ല മദ്യപാനിയായ അച്ഛൻ എന്തിനും ഏതിനും കാരണം ഉണ്ടാക്കി അമ്മയെ ഉപദ്രവിക്കും. നാലു മക്കളെ വളർത്താൻ രാവന്തിയോളം പണിയെടുക്കുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. നാലു മക്കളിൽ മൂത്തവളായിരുന്നു ഞാൻ. അമ്മയുടെ കഷ്ടപാടുകൾ കാണുമ്പോൾ ഞാനോർക്കും നന്നായി പഠിച്ച് ജോലി നേടണം ജോലി കിട്ടി കഴിയുമ്പോൾ അമ്മയെ സഹായിക്കണം എന്ന് അതുകൊണ്ടുതന്നെ ഞാൻ നന്നായി പഠിച്ചിരുന്നു് ഓർമ്മ വെച്ചകാലം മുതൽ പുത്തനുടുപ്പ് ഇട്ടു കണ്ടിട്ടില്ല. അമ്മ പണിക്കു പോകുന്ന വീട്ടിലെ കുട്ടികൾ ഇട്ടു പഴകിയതും നിറം മങ്ങിയതുമായ ഡ്രസ്സുകളാണ് ഞാനും എൻ്റെ അനിയത്തിമാരും അനിയനും ഇടുന്നത്. ചെറുപ്പകാലത്ത് അതൊരു നാണക്കേടായി തോന്നിയിരുന്നില്ല .അന്നൊക്കെ അമ്മ ആരുടെയെങ്കിലും പഴയതു കൊണ്ടുവരുമ്പോൾ സന്തോഷമായിരുന്നു പുത്തനുടുപ്പ് കിട്ടുമ്പോൾ ഉണ്ടാകുന്നത്ര സന്തോഷം.എന്നാൽ മുതിർന്നു കഴിഞ്ഞപ്പോൾ നാണക്കേടും സങ്കടവും ആയിരുന്നു സങ്കടപ്പെട്ടിട്ട് കാര്യം ഇല്ലന്നറിയാം അമ്മക്ക് വേറെ നിവർത്തിയില്ലായിരുന്നു.

അങ്ങനെ പട്ടിണിയും ദാരിദ്യവും കഷ്ടപ്പാടും സഹിച്ച് ഞാനും സഹോദരങ്ങളും വളർന്നു. നല്ല മാർക്കു വാങ്ങി പത്താം ക്ലാസ്സ് വാങ്ങി ഞാൻ പാസ്സായി. തുടർന്ന് പഠിക്കാനയക്കാൻ യാതൊരു നിവർത്തിയില്ലന്ന് അമ്മ പറഞ്ഞിട്ടും കരഞ്ഞും കാലു പിടിച്ചും അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു. രാവിലേയും വൈകിട്ടും അമ്മയോടൊപ്പം മറ്റു വീടുകളിൽ മുറ്റം തൂക്കാനും പാത്ര കഴുകാനും പോകും അങ്ങനെ എൻ്റെ പഠിപ്പിനുള്ളത് ഞാൻ സമ്പാദിച്ചു. പി ഡി സി യും നല്ല മാർക്കോടെ പാസ്സായി എങ്ങനെയെങ്കിലും തുടർന്ന് പഠിക്കണം അതു മാത്രമായിരുന്നു എൻ്റെ സ്വപ്നം എന്നാൽ എൻ്റെ സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തി കൊണ്ടാണ് അതു സംഭവിച്ചത്. അച്ഛൻ ഒന്നു കുഴഞ്ഞു വീണു ഒരു വശംതളർന്നു പോയി അച്ഛൻ്റെ ചികിത്സക്ക് നല്ലൊരു തുക കടമായി. അച്ഛൻ കിടപ്പിലായതോടെ അമ്മക്ക് പഴയ പോലെ പണിക്ക് പോകാൻ പറ്റാതായി .അതോടെ ഞാൻ മുഴുവൻ സമയവും പണിക്ക് പോകേണ്ടതായി വന്നു. അങ്ങനെയിരിക്കുമ്പോളാണ് എനിക്കൊര്യ ജോലി ശരിയാകുന്നത്. ജോലി എന്നു പറയുമ്പോൾ നീ ഓർക്കും ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആണന്ന്. പിന്നെ? എന്തു ജോലിയാ നിനക്ക് കിട്ടിയത്.? പറയാം...... ഞാൻ ജോലിക്ക് പോകുന്ന ഒരു വീട്ടിലെ അങ്കിൾ പറഞ്ഞിട്ടാണ് ഞാൻ ആ ജോലിക്ക് പോകുന്നത്.

ഞാൻ ജോലിക്ക് വന്നത് ഈ വീട്ടിലേക്കായിരുന്നു. പ്രിയ ആശ്ചര്യത്തോടെ അപർണയുടെ നേരെ നോക്കി. അതെ ഈ വീട്ടിലേക്ക് ആദ്യമായിട്ട് ഞാൻ വരുന്നത് ഒരു ഹോംനേഴ്സ് ആയിട്ടാണ്. നല്ല ശമ്പളം., താമസ സൗകര്യം' ഭക്ഷണം ഇതായിരുന്നു എൻ്റെ മുന്നിൽ ഇവിടുത്തെ അമ്മ എൻ്റെ മുന്നിൽ വെച്ച ഓഫർ എന്നിട്ട് ആ അമ്മ എവിടെ.? ആ അമ്മ മരിച്ചു ആറു വർഷങ്ങൾക്കു മുൻപ്. ആ അമ്മ മരിക്കുന്നതിന് മുൻപ് ഈ വീട് നിനക്ക് തന്നായിരിക്കും അല്ലേ അമ്മയെ ശുശ്രൂഷിച്ചതിന്. അല്ല ഞാനിവിടെ വന്നത് ആ അമ്മയെ നോക്കാൻ ആയിരുന്നില്ല ആ അമ്മയുടെ മകൻ വിപിൻ ...അതായിരുന്നു അദ്ദേഹത്തിൻ്റെ പേര്.ഒരാക്സിഡൻ്റിൽ നട്ടെല്ലിന് ക്ഷതം പറ്റി അരക്ക് കീഴ്പ്പോട്ടു തളർന്നു പോയ വിപിൻ സാറിനെ നോക്കുന്നതിനായിരുന്നു എന്നെ ഇവിടേക്ക് കൊണ്ടുവന്നത്. വീട്ടിലെ കഷ്ടപ്പാടുകൾക്ക് ഒരു അറുതി വരുമല്ലോ എന്നോർത്ത് ഞാൻ ജോലി ഏറ്റെടുത്തു. തളർന്നു കിടക്കുന്ന അച്ഛന് അമ്മ ഭക്ഷണം കൊടുക്കുന്നതും പരിചരിക്കുന്നതും കണ്ടിട്ടുണ്ട് ആ ധൈര്യത്തിൽ ഞാൻ ആ ജോലി ഏറ്റെടുത്തു.കോളേജിൽ അഡ്മിഷൻ ശരിയാകുന്നതുവരെ എങ്ങനെയെങ്കിലും ആ ജോലി ചെയ്യണം എന്നാഗ്രഹിച്ചു കൊണ്ട് ഞാൻ വിപിൻ സാറിനെ പരിചരിക്കാൻ തുടങ്ങി.

എന്നാൽ ജോലി തുടങ്ങി ഏതാനും മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി തുടങ്ങി ഇത് അത്ര എളുപ്പമുള്ള ജോലി അല്ലന്ന് .എന്തു ചെയ്തു കൊടുത്താലും തൃപ്തിയില്ലാതെ ദേഷ്യപ്പെടുന്ന ഒരു മൂരാച്ചി സ്വഭാവക്കാരൻ പല പ്രാവശ്യം ഇട്ടിട്ടുപോയാലോ എന്നോർത്തതാ അപ്പോഴെല്ലാം കുടുംബത്തിലെ എല്ലാവരുടെയും മുഖം മനസ്സിൽ തെളിയും ദുഷ്ടൻ ആണെങ്കിലും തളർന്ന് കിടക്കുന്ന അച്ഛന് ഒരു നേരത്തെ ഭക്ഷണം കൊടുക്കണം അനിയത്തിമാരുടെയും അനിയൻ്റെയും വാടി തളർന്ന മുഖങ്ങൾ നിസ്സഹായവസ്ഥയിൽ ദയനീയമായ അമ്മയുടെ മുഖം ഇതെല്ലാം എന്നെ ആ ജോലി തുടരാൻ പ്രേരിപ്പിച്ചു. എന്തു പറഞ്ഞാലും ആട്ടിയാലും പേടിപ്പിച്ചാലും ഒന്നും മിണ്ടാതെ നിന്ന് എല്ലാം സഹിച്ച് പുഞ്ചിരിയോടെ ഞാൻ അദ്ദേഹത്തെ പരിചരിച്ചു. അമ്മയുടെ സഹായത്തോടെ വിപിൻ സാറിനെ ആ മുറിയിൽ നിന്ന് വീൽചെയറിൽ ഇരുത്തി പുറത്തേക്കൊക്കെ കൊണ്ടുപോകും ഒരിക്കൽ പോലും സ്നേഹത്തോടെ ഒന്നു സംസരിക്കുകപോലും ചെയ്യാറില്ലായിരുന്നു അദ്ദേഹം. പക്ഷേ ആ അമ്മ ഒരു വേലക്കരിയായിട്ടല്ലായിരുന്നു എന്നെ കണ്ടത്. മകൻ ദേഷ്യപ്പെടുമ്പോളും വാത്സല്യത്തോടെ ചേർത്തു പിടിച്ച് തലോടുന്ന കരങ്ങളായിരുന്നു ആ അമ്മയുടേത്.

അങ്ങനെ മൂന്നു മാസം ഞാനവിടെ ജോലി ചെയ്തു. അങ്ങനെയിരിക്കുമ്പോളാണ് എനിക്ക് കോളേജിൽ അഡ്മിഷൻ ശരിയാകുന്നത്. അന്ന് ഞാൻ അമ്മയോടും മകനോടും യാത്ര പറഞ്ഞ് ഞാൻ ആ വീടിൻ്റെ പടികളിറങ്ങി നിറകണ്ണുകളോടെയാണ് ആ അമ്മ എന്നെ യാത്രയാക്കിയത്. കാരണം ആ മൂന്നു മാസം കൊണ്ട് നല്ല മാറ്റം കണ്ടുതുടങ്ങിയിരുന്നു. ദേഷ്യം കുറഞ്ഞു അമ്മയോടും എന്നോടും സൗമ്യമായി സംസാരിക്കാനും പെരുമാറാനും തുടങ്ങി. പോരുമ്പോൾ ആ അമ്മ ശമ്പളത്തിനും പുറമെ എൻ്റെ കൈയിൽ കുറച്ചു കാശു വെച്ചു തന്നിട്ടു പറഞ്ഞു. കോളേജിലൊക്കെ പോവുകയല്ലേ പുതിയ ഡ്രസ്സുകളും മറ്റ് സാധനങ്ങളും വാങ്ങിക്കോളാൻ പക്ഷേ വീട്ടിലെത്തിയ ആ നിമിഷം തന്നെ ഞാൻ കൊണ്ടുവന്ന കാശിന് നൂറു കൂട്ടം ആവശ്യം പറഞ്ഞത് അമ്മ ആ പൈസ മുഴുവനും എൻ്റെ കൈയിൽ നിന്നു വാങ്ങിയെടുത്തു. പഠിക്കാൻ വേണ്ടി ഞാൻ ജോലി ഉപേക്ഷിച്ച് തിരിച്ചു വന്നത് വീട്ടിൽ ആർക്കും ഇഷ്ടമായില്ല അമ്മക്കു പോലും. ഞാനതൊന്നും കണ്ടില്ലന്ന് നടിച്ച് കോളേജിലേക്ക് വന്നത്.അങ്ങനെ ഞാൻ കോളേജിൽ ചേർന്ന് പഠിക്കാൻ തുടങ്ങിയെങ്കിലും ആദ്യമൊക്കെ ഞാൻ ഇടക്കിടക്ക് ആ അമ്മയേയും മകനേയും സഹായിക്കാൻ പോകുമായിരുന്നു.

എനിക്ക് ശേഷം അവിടെ പലരും ചെന്നു ജോലിക്ക് പക്ഷേ വിപിൻ സാറിൻ്റെ ഈ സ്വഭാവം കാരണം ആരും അധികനാൾ നിന്നില്ല ഒരു ദിവസം ഞാൻ കോളേജ് വിട്ടു വരുമ്പോൾ എന്നേയും കാത്ത് വിപിൻ സാറിൻ്റെ അമ്മ വീട്ടിലുണ്ടായിരുന്നു. ഞാൻ തിരികെ ജോലിക്ക് ചെല്ലണം എന്നു കാലു പിടിച്ചു പറഞ്ഞു. മോൾക്ക് മാത്രമേ വിപിനെ നോക്കാൻ പറ്റുകയുള്ളു എന്നും പറഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞു. ചോദിക്കുന്നത് എന്തും തരാം ഞാൻ അവിടെ ജോലിക്ക് ചെന്നാൽ മാത്രം മതി എന്നു പറഞ്ഞപ്പോൾ എൻ്റെ അമ്മക്കും സഹോദരങ്ങൾക്കും സന്തോഷമായി .അങ്ങനെ ഞാനെൻ്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി വീടിൻ്റെ പടിയിറങ്ങി എന്നേക്കുമായി അങ്ങനെ ഞാൻ വീണ്ടും വിപിൻ സാറിനെ പരിചരിക്കുന്ന വേലക്കാരിയായി മാറി. ആ നാട്ടിൽ നിന്ന് ഞാൻ പോന്നപ്പോൾ അമ്മ എല്ലാവരോടും പറഞ്ഞു എൻ്റെ വിവാഹം കഴിഞ്ഞെന്ന് ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഞാൻ ഇറങ്ങി പോയി എന്ന് അങ്ങനെയാണ് ആ നാട്ടുകാർ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത് .ആ അമ്മ എൻ്റെ ശമ്പളം കൂട്ടിത്തന്നു അച്ഛൻ്റെ ചികിത്സ നടത്തി സഹോദരങ്ങൾക്ക് നല്ല ഭക്ഷണം വസ്ത്രം കൊടുത്തു. അങ്ങനെ എൻ്റെ വീട്ടിലെ ദാരിദ്യം മാറി തുടങ്ങി. അവരെന്നെ ഇവിടേക്ക് വിറ്റു എന്നു വേണം പറയാൻ അവിടെ നിന്ന് ആരും ഒരിക്കൽ പോലും എന്നെ അന്വേഷിച്ചില്ല.

ഞാൻ അവിടേക്ക് ചെന്നാലും പിറ്റേന്ന് തന്നെ അമ്മ അവിടെ നിന്ന് ഇങ്ങോട്ടേക്ക് ഓടിച്ചു വിടും ഇതെല്ലാം ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിപിൻ സാർ സാറിന് എന്നോടുള്ള ദേഷ്യമെല്ലാം മാറി എൻ്റെ കഥകൾ അറിയാൻ ആഗ്രഹം ആയി. ഒരു ദിവസം എന്നെ കൊണ്ട് എല്ലാം പറയിപ്പിച്ചു. എൻ്റെ സ്വപ്നം ചോദിച്ചറിഞ്ഞു പഠിക്കണം എന്ന എൻ്റെ ആഗ്രഹത്തിന് വീണ്ടും ചിറക് മുളപ്പിച്ചു. എന്നെ പഠിപ്പിക്കാനയച്ചു' ഇവിടെ വീടിനടുത്തുള്ള കോളേജിൽ വിട്ടു. ഞാൻ വീണ്ടും കോളേജ് കുമാരിയായി നല്ല നല്ല ഡ്രസ്സുകൾ മേക്കപ്പ് സാധനങ്ങൾ വില കൂടിയ ബാഗ് ചെരുപ്പ് എല്ലാം വിപിൻ സാറിൻ്റെ ഇഷ്ടത്തിനാണ് വാങ്ങിയത്. രാവിലെ വിപിൻ സാറിൻ്റെ കാര്യങ്ങൾ നോക്കിയിട്ട് ഞൻ കോളേജിൽ പോകും വൈകിട്ട് ഞാൻ വരുന്നതും കാത്ത് സാറിരിക്കും ഓരോ ദിവസത്തേയും വിശേഷങ്ങൾ ചോദിച്ചറിയും' ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു വിപിൻ സാർ ആളാകെ മാറി പഴയ ആളായി എന്ന് അമ്മ പറയും എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു വിപിൻ സാർ ആക്സിഡൻ്റ് പറ്റി ചലനശേഷി നഷ്ടപ്പെട്ടു കഴിഞ്ഞതിന് ശേഷമാണ് എല്ലാവരോടും ദേഷ്യവും കലിയും ഒക്കെ ആയത്. എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നതിലുള്ള മാനസിക ബുദ്ധിമുട്ട് ആയിരുന്നു.

ഞാൻ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞൊരു ദിവസം ഒരു അറ്റാക്കിൻ്റെ രൂപത്തിൽ വന്ന് മരണം അമ്മയെ കൊണ്ടുപോയി ആ വലിയ വീട്ടിൽ ഞാനും വിപിൻ സാറും മാത്രം. അമ്മയുടെ മരണം അത് വിപിൻ സാറിനെ വല്ലാതെ തളർത്തി. അമ്മയുടെ മരണശേഷം ബന്ധുക്കളെത്തി വിപിൻ സാറിനെ ഏതെങ്കിലും സ്ഥാപനത്തിലാക്കാൻ അങ്ങനെ ആക്കി കഴിഞ്ഞാൽ കണക്കില്ലാത്ത സ്വത്തുക്കൾ അവരുടെ കൈകളിലെത്തും എന്നുള്ള വിശ്വാസം അതിനു വേണ്ടിയുള്ള അവരുടെ തന്ത്രം. പക്ഷേ വിപിൻ സാറിന് ശരീരത്തിനു മാത്രമേ ചലനശേഷി ഇല്ലാതിരുന്നുള്ളു. വിപിൻ സാർ അവരുടെ തീരുമാനത്തെ ശക്തമായി എതിർത്തു. വിപിൻ സാർ എതിർത്തപ്പോൾ അവർ എന്നെ സമീപിച്ചു. എന്നോട് എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകണം എന്ന് ഭീക്ഷണിപ്പെടുത്തി.ഞാൻ ഇവിടെ നിന്നു പോയാൽ വിപിൻ സാറിനെ ആരും നോക്കാനാളില്ലാതാകും. അങ്ങനെ വരുമ്പോൾ സാർ ഏതേലും അനാഥമന്ദിരത്തിലേക്ക് മാറും എന്ന് വിചാരിച്ചു കാണും. അമ്മയുടെ മരണശേഷം ഞാൻ അവിടെ നിൽക്കുന്നത് ശരിയല്ലന്ന് എനിക്കും തോന്നി തുടങ്ങി, ഞാനൊരു തീരുമാനത്തിലെത്തി അവിടെ നിന്നും പോരുക വീട്ടിലെ അവസ്ഥകളെല്ലാം മാറി തുടങ്ങിയിരുന്നു. പട്ടിണിയും പരിവട്ടവും എല്ലാം മാറി സഹോദരങ്ങൾ മൂന്നു പേരും പഠിക്കാൻ പോകുന്നു.

പുറംമ്പോക്കിലെ ചെറ്റകുടിലിൻ്റെ സ്ഥാനത്ത് ചെറിയ ഒരു വീടും സ്ഥലവും ആയി ഞാൻ വിപിൻ സാറിനോട് എൻ്റെ തീരുമാനം അറിയിച്ചു. ഞാൻ പറഞ്ഞതു കേട്ട് പെട്ടന്നു തന്നെ സാറിൻ്റെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. സാർ അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ എൻ്റെ തീരുമാനത്തെ പ്രതിഷേധിക്കുന്ന തരത്തിലായിരുന്നു സാറിൻ്റെ പിന്നീടുള്ള പെരുമാറ്റം .പഴയ വിപിൻ സാറിനെയാണ് ഞാൻ പിന്നീട് കണ്ടതും എന്തിനും ഏതിനും പൊട്ടിതെറിച്ച് കൊടുക്കുന്ന ഭക്ഷണമെല്ലാം തട്ടിത്തെറിപ്പിച്ച് ഭ്രാന്തു പിടിച്ചപോലത്തെ അവസ്ഥയിൽ ആയി സാർ. സാറിൻ്റെ അനുവാദത്തോടെ ഇവിടെ നിന്ന് പോകാൻ പറ്റില്ലന്നു മനസ്സിലായ ഞാൻ ഒരു ദിവസം എൻ്റെ ഡ്രസ്സുകൾ എല്ലാം പായ്ക്ക് ചെയ്തു വെച്ചിട്ട് സാറിൻ്റെ മുറിയിലേക്ക് ചെന്നു. റൂമിലേക്ക് ഞാൻ കടന്നു ചെല്ലുമ്പോൾ സാർ നല്ല ഉറക്കത്തിലായിരുന്നു. സാറിൻ്റെ ആ കിടപ്പ് കണ്ടപ്പോൾ എൻ്റെ മനസ്സിലെവിടെയോ ഒരു വിങ്ങലുണ്ടായി. ഞാൻ മൗനമായി നിന്ന് സാറിനോട് അനുവാധം ചോദിച്ച് ആ കാൽക്കൽ തൊട്ട് ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ മുറിയിൽ നിന്ന് പിൻതിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അപർണാ..... എന്നുള്ള വിപിൻ സാറിൻ്റെ പിൻ വിളി കേട്ട് ഞാൻ ഒരു നിമിഷം നിന്നു പിന്നീട് തിരിഞ്ഞ് നോക്കി അപർണാ നീ എന്നെ ഉപേക്ഷിച്ചു പോകാൻ തന്നെ തീരുമാനിച്ചു അല്ലേ?

വിപിൻ സാറിൻ്റെ ദയനീയമായ ആ ചോദ്യം കേട്ട് ഞാൻ മുഖം കുനിച്ചു നിന്നു. കുട്ടിയെ ഞാൻ തെറ്റുപറയില്ല. ഇതു പോലെ അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന എന്നെ പരിചരിച്ച് കാലം കഴിക്കേണ്ടവളല്ല പൊയ്ക്കോ ഞാൻ തടയില്ല .ഒരപേക്ഷയുണ്ട് വിപിൻ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു എന്താ സാർ ഞാൻ ഓടി സാറിൻ്റെ അരികിലെത്തി. മരണം കാത്തു കിടന്ന എന്നിൽ ജീവിക്കാൻ കൊതി തോന്നിപ്പിച്ചത് കുട്ടിയാണ്. ആദ്യമൊക്കെ എനിക്ക് കുട്ടിയോട് ദേഷ്യമായിരുന്നു കുട്ടിയോട് മാത്രമല്ല ജീവിതത്തോടും അമ്മയോടും ഈ ലോകത്തോടും അങ്ങനെയങ്ങനെ എല്ലാറ്റിനേയും ഞാൻ വെറുത്തു തുടങ്ങിയ സമയത്താണ് കുട്ടി ഇവിടെ വരുന്നത് .എത്ര ദേഷ്യപ്പെട്ടാലും വഴക്കിട്ടാലും പുഞ്ചിരിച്ചു കൊണ്ടു മാത്രം എൻ്റെ മുന്നിൽ നിൽക്കുന്ന താൻ പിന്നീട് എനിക്കൊര്യ അതിശയമായിരുന്നു.അമ്മ പറഞ്ഞ് തൻ്റെ കഥകളെല്ലാം കേട്ടപ്പോൾ എനിക്ക് തന്നോട് ബഹുമാനമായി കുടുംബത്തിന് വേണ്ടി കൂടപ്പിറപ്പുകൾക്കു വേണ്ടി എല്ലാം സഹിക്കുകയാണന്നറിഞ്ഞപ്പോൾ തന്നോട് അരാധനയായി അങ്ങനെ എൻ്റെ ദേഷ്യവും വഴക്കും എല്ലാം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അമ്മ പോയപ്പോഴും ഞാൻ തളർന്നു പോകാതിരുന്നത്.

താൻ എൻ്റെ നിഴലായി കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോ താനും കൂടി പോകുകയാണന്ന് പറഞ്ഞപ്പോൾ എൻ്റെ സമനില വിട്ടു പോയി. സാരമില്ല താൻ പോകണം നന്നായി പഠിക്കണം പഠിച്ച് നല്ലൊരു ജോലി നേടണം ഉയരങ്ങളിൽ എത്തണം എന്നും എൻ്റെ പ്രാർത്ഥന കൂടെയുണ്ടാകും ഇടറിയ ശബ്ദത്തിൽ വിപിൻ പറഞ്ഞു നിർത്തി. സാർ...... താൻ യാത്ര പറഞ്ഞ് ഇറങ്ങിയതല്ലേ. പൊയ്ക്കോളു. ദാ ഇതു ഞാൻ കുട്ടിക്ക് തരാൻ വേണ്ടിയാണ് തിരികെ വിളിച്ചത്. വിപിൻ സാർ ബെഡിനടിയിൽ നിന്ന് ഒരു ഫയലെടുത്ത് എൻ്റെ നേരെ നീട്ടി. ഇതെന്താണ് സാർ ആദ്യം താനിത് വാങ്ങ് ഞാൻ പറയാം ഞാൻ ആ ഫയൽ സാറിൻ്റെ കൈയിൽ നിന്നു വാങ്ങി ഇതെന്താന്ന് പറ സാർ പറയാം ഇത് എൻ്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും ബിസിനസ് സ്ഥാപനങ്ങളും തൻ്റെ പേരിൽ എഴുതി രജിസ്റ്റർ ചെയ്ത പ്രമാണമാണ്. അയ്യോ ഇതൊന്നും എനിക്ക് വേണ്ട ..... വേണം.. എനിക്ക് വേറെ ആരും ഇല്ല ഇതു കൊടുക്കാനായിട്ട് ... ഉണ്ടല്ലോ ഇത് ആഗ്രഹിച്ചു നടക്കുന്ന സാറിൻ്റെ ബന്ധുക്കൾക്ക് ഇതു കൊടുക്കണം അവരാണ് ഇതിൻ്റെ അവകാശികൾ കൊള്ളാം :..ഇതു ഞാൻ അവർക്കു കൊടുത്താൽ പിറ്റേ ദിവസം താനൊരു വാർത്ത അറിയും വിപിൻ്റെ മരണവാർത്ത ഒന്നുകിൽ ഒരു ആത്മഹത്യ അല്ലങ്കിൽ മരണം കാത്തു കിടന്ന വിപിൻ മരണപ്പെട്ടു എന്നായിരിക്കും ആ വാർത്ത .

അങ്ങനെയൊന്നും പറയാതെ സാർ!:..... സത്യമാകാൻ പോകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. എല്ലാവർക്കും ഞങ്ങളുടെ പേരിലുള്ള കണക്കില്ലാത്ത സ്വത്തിലാ കണ്ണ്' എങ്ങനേലും അതു കൈവശപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അല്ലങ്കിൽ നല്ലൊരു ട്രീറ്റ്മെൻ്റ് തരാനെങ്കിലും ആരെങ്കിലും തയ്യാറാകില്ലേ. ഞാനും അമ്മയും ഒത്തിരി ശ്രമിച്ചതാ നല്ല ട്രീറ്റ്മെൻ്റ് കിട്ടാൻ വേണ്ടി ആവശ്യത്തിന് പണവും ഉണ്ട് പക്ഷേ ഞാൻ എഴുന്നേറ്റ് നടക്കരുത് എന്നാഗ്രഹിക്കുന്നവർ അതിനെല്ലാം മുടക്കം വരുത്തി. സാറിന് നല്ല ചികിത്സ കിട്ടിയാൽ സാർ എഴുന്നേറ്റ് നടക്കുമോ അറിയില്ല..... ഇനി അങ്ങനെ ഒരാഗ്രഹവും ഇല്ല. ങാ കുട്ടി പൊയ്ക്കോളു അത്രയും ദൂരം യാത ചെയ്യേണ്ടതല്ലേ നേരം വൈകും മുൻപ് വീടെത്താൻ നോക്ക്. സാർ എനിക്കിത് വേണ്ട .... ഫയൽ വിപിൻ സാറിൻ്റെ നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു. കാരണം ഞാൻ ചെയ്ത ജോലിക്ക് ആവശ്യത്തിനും അധിലധികവും അമ്മ തന്നു ഇതെനിക്ക് വേണ്ട സാർ ഫയൽ ബെഡിനടിയിൽ വെച്ചിട്ട് ഞാൻ തിരിഞ്ഞു നടന്നു. അപർണാ..... തനിക്ക് പോകാതിരുന്നുകൂടെ???..... ഹൃദയം പൊട്ടുന്ന വേദനയോടെ യുള്ള സാറിൻ്റെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു സാറിനെ നോക്കി അതെ അപർണ താൻ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു പോകുന്നു.

നിറകണ്ണുകളോടെ സാർ പറഞ്ഞതു വകവെയ്ക്കാതെ ഞാനാമുറിയിൽ നിന്നിറങ്ങി.... തൻ്റെ ബാഗുമെടുത്ത് ആ വലിയ വീടിൻ്റെ പടികളിറങ്ങി. ബസ് സ്റ്റോപ്പിലെത്തി ബസിൽ കയറി ഇരുന്നു ബസിൽ ഇരുന്നപ്പോളും സാറിനെ കുറിച്ച് തന്നെയായിരുന്നു ഞാൻ ചിന്തിച്ചത്. കുറെ ദൂരം പിന്നിട്ടപ്പോളാണ് എനിക്ക് അങ്ങനെ സാറിനെ വിട്ട് ഒളിച്ചോടാൻ സാധിക്കില്ലന്ന് മനസ്സിലായത് തനിക്ക് പോകാതിരുന്നു കൂടെ എന്നുള്ള സാറിൻ്റെ ചോദ്യം തൻ്റെ കാതിൽ അലയടിക്കുമ്പോലെ തോന്നി. അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ എൻ്റെ ബാഗും എടുത്ത് ഞാനാ ബസിൽ നിന്നിറങ്ങി. തിരിച്ച് വിപിൻ സാറിൻ്റെ വീട്ടിൽ ഞാനെത്തി ബാഗ് വലിച്ചെറിഞ്ഞ് ഞാനോടി സാറിൻ്റെ മുറിയിലെത്തുമ്പോൾ ഞാൻ കണ്ട കാഴ്ച ..... വിപിൻ സാറിൻ്റെ മുഖത്ത് തലയിണവെച്ച് അമർത്തുന്ന സാറിൻ്റെ ബന്ധുവിനെയാണ്. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന സാർ ഇരുകൈയും കൊണ്ട് അവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. തല ഇരു വശത്തേക്കും വെട്ടിച്ച് മാറ്റുന്നുണ്ട്.ഇത് കണ്ടു കൊണ്ട് അധികനേരം നിൽക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഞാൻ സർവ്വശക്തിയും എടുത്ത് അലറി വിളിച്ചു. ബന്ധുക്കൾ നടുങ്ങി നിറച്ച് തലയുയർത്തി നോക്കിയപ്പോൾ - എന്നെ കണ്ടതും അവർ എൻ്റെ നേരേക്ക് ഓടിയടുത്തു..

എൻ്റെ മുന്നിൽ കിടന്ന സാറിൻ്റെ വീൽചെയർ തള്ളി അവരുടെ മുന്നിലേക്കിട്ടു. പ്രതീക്ഷിക്കാതെയുള്ള എൻ്റെ പ്രവർത്തിയിൽ അവരൊന്നു പകച്ചു - ബന്ധുവിൽ ഒരാൾ വീൽചെയറിൽ തട്ടി വീണു. ഈ സമയം വിപിൻ സാർ ലാൻഡ് ഫോണിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറഞ്ഞു. പോലീസ് എന്ന് കേട്ടതുകൊണ്ടാകാം അവരുടൻ അവിടെ നിന്നും പോയി. ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ???? സാറിപ്പോ..: .: ആ ഓർമ്മ തന്നെ എൻ്റെ ഹൃദയത്തെ പൊള്ളിച്ചു. ഞാൻ ഓടി സാറിൻ്റെ അരികിലെത്തി സാറിൻ്റെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു സാറിന് ഒന്നും പറ്റിയില്ലാലോ അല്ലേ? എനിക്കെന്തേലും പറ്റിയാൽ കുട്ടിക്കെന്താ ഞാനിനി മരിച്ചാലും കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലാലോ ഞാൻ വേഗം തന്നെ തൻ്റെ കൈത്തലം എടുത്ത് ആ വായ് പൊത്തി ആരു പറഞ്ഞു കുഴപ്പം ഇല്ലന്ന് . എനിക്ക് കുഴപ്പം ഉണ്ട് എനിക്ക് മാത്രമേ കുഴപ്പം ഉണ്ടാകു ഇനി എന്നും ഈ ഞാൻ കൂടെയുണ്ടാകും...... താൻ അറിയാതെ തൻ്റെ മിഴികൾ നിറയുന്നത് ഞാനറിഞ്ഞു കുട്ടിയെന്തിനാ കരയുന്നത് എനിക്കൊന്നും സംഭവിച്ചില്ലാലോ ഞാൻ വരാൻ അല്പം കൂടി വൈകിയിരുന്നെങ്കിൽ? എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല. എനിക്ക് മരിക്കാൻ സമയമായിട്ടില്ല എന്നു തോന്നുന്നു.

മരണത്തോട് മല്ലിടുമ്പോഴും എനിക്ക് ഉറപ്പായിരുന്നു താൻ തിരിച്ചു വരും എന്ന്. ആ ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് ഞാനവരുടെ മുന്നിൽ പിടിച്ചു നിന്നത്. എന്തായിരുന്നു ഇത്ര ഉറപ്പിന് കാരണം. അതിനൊരു കാരണം ഉണ്ട് അതിപ്പോ താൻ അറിയണ്ട. താൻ എന്തിനാ തിരിച്ചു വന്നത് അറിയില്ല തിരിച്ചു വരണമെന്ന് തോന്നി തിരിച്ചുവന്നു.. സാർ റെസ്റ്റ് എടുക്ക് ഞാൻ പോയി കഴിക്കാനെന്തെങ്കിലും എടുത്തു വരാം അങ്ങനെ ഞാൻ ആ വീട്ടിലെ അംഗമായി മാറി പഠിക്കാൻ പോകുന്ന സമയത്ത് വിപിൻ സാറിൻ്റെ കാര്യങ്ങൾ നോക്കാനായിട്ട് ഒരു മെയിൽ നേഴ്സിനെ ഏൽപ്പിച്ചു. വീട്ടിൽ സെക്യൂരിറ്റിക്കാരനേയും ഏർപ്പാടു ചെയ്തു. ദിവസങ്ങൾ കഴിഞ്ഞു പോയി സാറിൻ്റെ നിർദ്ദേശ പ്രകാരം .ബിസിനസ്സ് കാര്യങ്ങളിലും ശ്രദ്ധിക്കാൻ തുടങ്ങി. സാറിൻ്റെ ജീവിതത്തിന് അടുക്കും ചിട്ടയുമായി തുടങ്ങി. വിശ്വസ്തരായ സ്റ്റാഫുകളുടെ സഹായത്തോടെ മുടങ്ങി കിടന്ന ബിസിനസ്സ് എല്ലാം പുനരാംരംഭിക്കാൻ തുടങ്ങി. അങ്ങനെ ജീവിതത്തിന് നിറം പിടിച്ചു തുടങ്ങി അതു പോലെ ഒന്നിനും സമയം തികയാതെ വന്നു. അങ്ങനെ ഇരിക്കുമ്പോളാണ് സാർ ആ ആഗ്രഹം എന്നോട് പറഞ്ഞത്. സാറിന് മുടങ്ങിപ്പോയ തൻ്റെ ചികിത്സ പുനരാരംഭിക്കണം അങ്ങനെ ചികിത്സ പുനരാംരഭിച്ചു.

അലോപ്പതിയിൽ നിന്ന് ആയുർവേദത്തിലേക്ക് മാറി എൻ്റെ ഒരു ഫ്രണ്ടിൻ്റെ പപ്പയാണ് ഒരു ആശ്രമത്തെ കുറിച്ച് പറഞ്ഞത്. കേരളത്തിൽ അല്ല ബാഗ്ലൂർ ആണ് ആ ആശ്രമം ഉള്ളത് ' വിപിൻ സാറിനെ അവിടെ എത്തിച്ചു അവിടെ കിടത്തി വേണം ചികിത്സിക്കാൻ നീണ്ട നാളത്തെ ചികിത്സക്ക് ഫലംകണ്ടു തുടങ്ങി അങ്ങനെ വിപിൻ സാർ പരസഹായത്തോടെ നടക്കാൻ തുടങ്ങി ..... അന്ന് എനിക്കുണ്ടായ സന്തോഷം അതുപോലൊരു സന്തോഷം എൻ്റെ ലൈഫിൽ ഉണ്ടായിട്ടില്ല ഇതിനിടയിൽ ഞാൻ നല്ല മാർക്കു വാങ്ങി ഡിഗ്രി പാസ്സായി. തുടർന്ന് എംബി എ ക്ക് ചേരണം എന്നുള്ളത് വിപിൻ സാറിൻ്റെ ആഗ്രഹമായിരുന്നു.അങ്ങനെ ഞാൻ എം ബി എ യും എടുത്തു. ഇതിനിടയിൽ വിപിൻ സാർ പരസഹായം കൂടാതെ നടക്കാൻ തുടങ്ങി അന്നാണ് സാർ സാറിൻ്റെ മനസ്സിലുള്ള ആ ആഗ്രഹം എന്നോട് തുർന്നു പറഞ്ഞത്. സാറിന് എന്നോട് പ്രണയമാണന്ന്‌ സാറിന് എന്നെ ജീവിത സഖി ആക്കണമെന്ന്. നിറഞ്ഞ മനസ്സോടെയാണ് ഞാൻ സാറിൻ്റെ ആഗ്രഹം പൂർത്തിയാക്കാൻ നിന്നു കൊടുത്തത്.കാരണം എൻ്റെ മനസ്സിലും സാറിനോട് പ്രണയമായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു. എന്നിട്ട് നിൻ്റെ വിപിൻ സാർ എവിടെ ഞാനിവിടെ വന്നിട്ട് ഇത്രയും ദിവസം ആയിട്ടും ഞാനിതുവരെ നിൻ്റെ വിപിൻ സാറിനെ കണ്ടില്ലാലോ എൻ്റെ വിപിൻ സാർ ഇപ്പോ ഇവിടെയില്ല. എവിടെ പോയി? പറയാം ........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story