ഹരിപ്രിയം: ഭാഗം 8

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

വിപിൻ സാർ ഇപ്പോ എവിടെയുണ്ട് നീ ഒന്നും പറഞ്ഞില്ലല്ലോ പറയാം സമയം ആകട്ടെ..... നീ എന്താ അപർണ്ണ ഇങ്ങനെ ? നിൻ്റെ വിപിൻ സാർ എവിടെയുണ്ടന്നറിയാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. എല്ലാം ആഗ്രഹങ്ങളും ഉടനടി നടക്കണം എന്ന് വാശി പിടിക്കരുത്. എല്ലാറ്റിനും അതിൻ്റേതായ സമയം ഉണ്ട് പ്രിയേ.... എനിക്കറിയണ്ട ... അപ്പോഴെക്കും പിണങ്ങിയോ ? ഞാൻ പറഞ്ഞ് അറിയുന്നതിലും നല്ലതല്ലേ നീ കണ്ടറിയുന്നത്.അതുകൊണ്ടാ ഞാൻ അദ്ദേഹത്തെ പറ്റി ഒന്നും പറയാത്തത്. നീ ഒന്നും പറയണ്ട എനിക്ക് അറിയുകയും വേണ്ട പ്രിയ പരിഭവത്തോടെ ബെഡിൽ കയറി തൻ്റെ മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് ഉറങ്ങാനായി കിടന്നു. ഒരു പുഞ്ചിരിയോടെ പ്രിയയെ ഒരു നിമിഷം നോക്കി നിന്നിട്ട് അപർണ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. പിറ്റേന്ന് രാവിലെ അപർണ്ണക്കൊപ്പം ഇരുന്ന് ബ്രക്ക് ഫാസ്റ്റ് കഴിക്കുമ്പോളും പ്രിയയുടെ മുഖത്ത് പരിഭവം നിഴലിച്ച് കാണുന്നുണ്ടായിരുന്നു. വേഗം കഴിക്ക് നമ്മുക്ക് ഒരിടം വരെ പോകാൻ ഉണ്ട്. അപർണ പ്രിയയോടായി പറഞ്ഞു് എവിടേക്കാ.... എവിടേക്കാന്ന് പറഞ്ഞാലേ നീ വരുകയുള്ളോ അപർണ കപട ഗൗരവം മുഖത്ത് വരുത്തി കൊണ്ട് ചോദിച്ചു.

ഞാൻ വരാം എന്നാൽ വേഗം ഒരുങ്ങി ഇറങ്ങിക്കോളു. അപർണ്ണക്കൊപ്പം കാറിൽ ഇരിക്കുമ്പോളും പ്രിയ പരിഭവഭാവത്തിൽ തന്നെ ഇരുന്നു കാർ ചെന്നു നിന്നത്. വലിയ ഒരു സ്റ്റിച്ചിംഗ് യൂണിറ്റിലേക്കായിരുന്നു ഇരുന്നൂറോളം വനിതകൾ വിവിധ തരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നുത് പ്രിയ ശ്രദ്ധിച്ചു.. അപർണയെ കണ്ടതും എല്ലാവരും ഗുഡ് മോർണിംഗ് വിഷ് ചെയ്തു. അപർണയെ അനുഗമിച്ച് പ്രിയ ചെന്നു നിന്നത്.വലിയ ഒരു ഓഫീസ് മുറിയിൽ ആയിരുന്നു അപർണ എംഡിയുടെ ചെയറിലേക്ക് ഇരുന്നു കൊണ്ട് എതിർവശത്തെ ചെയർ ചുണ്ടി കാണിച്ചു കൊണ്ട് പ്രിയയോട് ഇരിക്കാൻ പറഞ്ഞു . ഒന്നു സംശയിച്ചതിന് ശേഷം പ്രിയ ആ ചെയറിലേക്ക് ഇരുന്നു. ഇത് നമ്മുടെ കമ്പനിയാണ്. നീ ടെക്സ്റ്റയിൽസ് ഷോപ്പിലൊക്കെ നിന്നിട്ടുള്ളതല്ലേ? നിനക്ക് ഈ ബ്രാൻഡിനെ കുറിച്ച് നല്ല പരിചയം കാണുമല്ലോ അല്ലേ? ഏതാണ് ബ്രാൻഡ് എ സ്റ്റൈൽ കുർത്തികൾ, നൈറ്റികൾ ,കുട്ടി ഉടുപ്പുകൾ , പിന്നെ കേട്ടിട്ടുണ്ടോ എന്നോ? ഞാൻ നിന്ന ഷോപ്പിൽ എല്ലാവരും ചോദിച്ചു വാങ്ങുന്ന ബ്രാൻഡഡ് ആണ് എ സ്റ്റൈൽ അത് നമ്മുടെ സ്വന്തം കമ്പനിയാണ് - കേരളത്തിൽ മാത്രമല്ല എ സ്റ്റൈൽ ബ്രാൻഡ് സാധനങ്ങൾ ചോദിച്ചു വാങ്ങുന്നത്.

ഇന്ത്യയിലെ കേരളം ഉൾപ്പടെ മറ്റു സംസ്ഥാനങ്ങളിലും എ സ്റ്റൈൽ ചോദിച്ചു വാങ്ങുന്നവർ ഉണ്ട്. അത് ഈ ബ്രാൻഡിൻ്റെ ഗുണമേന്മ കണ്ടിട്ടാണ്. ഗുണമേന്മ മാത്രമല്ല വിലക്കാണ്ടും സാധാരണക്കാർക്കു പോലും ഗുണം ചെയ്യും. മുന്നോറോളം തൊഴിലാളികളുടെ പരിശ്രമത്തിൻ്റെ ഫലമാണ് ഈ ബ്രാൻഡിനെ ഇത്രയും മികച്ചതാക്കി മാറ്റുന്നത്. അതുപോലെ നല്ല കഴിവുള്ള രണ്ട് ഡിസൈനറുമാർ ഉണ്ട് നമുക്ക്. കാലത്തിനനുസരിച്ചുള്ള മാറ്റം കൊണ്ടു വരുന്നതും നമ്മുടെ ബ്രാൻഡിനെ മികച്ചതാക്കി മാറ്റുന്നു. അപർണയുടെ അത്യുത്സാഹത്തോടെയുള്ള സംസാരം കേട്ട് പ്രിയയിലേക്കും ആ ഉത്സാഹം പടർന്നു. എത്രയോ പേർക്ക് ഈ ബ്രാൻഡിൻ്റെ സാധനങ്ങൾ എടുത്ത് കൊടുത്തിട്ടുണ്ട് അപ്പോഴൊന്നും ഈ ബ്രാൻഡ് നിൻ്റെ സ്ഥാപനം ആണന്ന് ഓർത്തിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്നടി. എന്നാൽ മറ്റൊരു സന്തോഷം കൂടി നിനക്ക് തരട്ടെ ഇതിലും വലിയ എന്ത് സന്തോഷം. ഇന്ന് മുതൽ ഈ സ്ഥാപനത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും നിനക്കാണ് .നിൻ്റെ സ്വന്തം സ്ഥാപനമായി കണ്ട് നല്ലതുപോലെ കൊണ്ടു നടക്കണം. നീ.... നീ... എന്താ പറഞ്ഞത് ഇതിൻ്റെ ഉത്തരവാദിത്വം എനിക്കാണന്നോ ?

അതിന് എനിക്ക് ഈ സ്ഥാപനത്തെ കുറിച്ച് ഒന്നും അറിയില്ല ഒന്നും അറിയണ്ട എല്ലാം പതുക്കെ പഠിച്ചോളും നിന്നെ സഹായിക്കാൻ എല്ലാവരും ഉണ്ടാകും ഇവിടെ. അവരു ചെയ്തോളും എല്ലാം .എല്ലാറ്റിനും നിൻ്റെ മേൽനോട്ടം ഉണ്ടായാൽ മതി. അപർണാ.... എനിക്ക് ഇവിടെ ചെറിയ ഒരു ജോലി തന്നാ മതി എൻ്റെ മക്കളെ വളർത്തണം അതിനായി ഒരു ജോലി മതി. നീ ഇങ്ങോട് ഒന്നും പറയണ്ട നാളെ മുതൽ നിനക്ക് ജോയിൻ ചെയ്യാം .. വാ നമുക്ക് ഈ കമ്പനി ഒന്നു ചുറ്റി കാണാം പ്രിയയെയും കൂട്ടികൊണ്ട് അപർണ എ സ്റ്റൈൽ ഫേബ്രിക്കസ് എന്ന തയ്യൽ യൂണിറ്റ് ചുറ്റിനടന്ന് കാണിച്ചു കൊണ്ട് ചില നിർദ്ദേശങ്ങളും നൽകി ... എല്ലാവർക്കും പ്രിയയെ പരിചയപ്പെടുത്തി. അതിന് ശേഷം അവിടെ നിന്ന് ഇറങ്ങിയതിന് ശേഷം നേരെ പോയത് പ്രിയയുടെ മക്കൾ പഠിക്കുന്ന സ്കൂളിലേക്കായിരുന്നു സ്കൂളിൻ്റെ മുറ്റത്ത് കാർ നിർത്തി. പ്രിയയും അപർണയും കാറിൽ നിന്നിറങ്ങി. പ്രിയ... ദേ നോക്ക്... സ്കൂളിൻ്റെ നെയിംബോർഡിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് അപർണ പറഞ്ഞു.ദിവാകരൻ മെമ്മോറിയൽ സ്കൂൾ.... ഈ ദിവാകരൻ ആരാണന്ന് നിനക്ക് അറിയോ? ഇല്ല. ആരാണ് ഈ ദിവാകരൻ നമ്മളെന്തിനാണ് ഇപ്പോ ഇവിടേക്ക് വന്നത്.

വിപിൻ സാറിൻ്റെ അച്ഛനാണ് ദിവാകരൻ അച്ഛൻ്റെ പേരിലുള്ളതാണ് ഈ സ്കൂൾ .... പ്രിയ വിശ്വസിക്കാനാവാതെ അപർണയുടെ മുഖത്തേക്കു നോക്കി... സ്കൂൾ ടൈം അല്ലേ നമുക്ക് പിന്നീട് വരാം വാ പോകാം ..... പ്രിയയെയും കൂട്ടികൊണ്ട് അപർണ പോയത്.തൻ്റേയും വിപിൻ സാറിൻ്റെയും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളിലേക്കായിരുന്നു പ്രിയക്ക് അപർണ യെ ഓർത്ത് അഭിമാനം തോന്നി. ഇവളുടെ നല്ല മനസ്സിന് ദൈവം കൊടുത്ത സമ്മാനമാണ് ഇതൊക്കെ എന്ന് പ്രിയ ഉറച്ചു വിശ്വസിച്ചു. എല്ലായിടവും കണ്ട് തിരിച്ച് വീട്ടിലെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു കുട്ടികൾ വഴക്കൊന്നും ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ പ്രിയക്ക് അശ്വാസം തോന്നി പിറ്റേന്ന് രാവിലെ അപർണയെ എ സ്റ്റെൽ ഫേബിൻ്റെ മുന്നിൽ ഇറക്കി വിട്ടിട്ട് അപർണ പോയി പ്രിയ മടിച്ചു മടിച്ചു ഓഫീസ് മുറിയിലേക്ക് കടന്നു ചെന്നു. ഓഫീസ് സ്റ്റാഫുകൾ എല്ലാവരും നേരത്തെ തന്നെ എത്തിയിരുന്നു. പ്രിയയെ കണ്ട് എല്ലാവരും എഴുന്നേറ്റ് നിന്ന് വന്ദനം അറിയിച്ചു. മനേജർ ഷേണായി പ്രിയക്കായുള്ള ചെയർ കാണിച്ചു കൊടുത്തു. പ്രിയ ആ ചെയറിൽ ചെന്നിരുന്നു. ഒന്നും ചെയ്യാനില്ലാതെ പ്രിയ ആ ദിവസം തള്ളി നീക്കി എന്നാൽ പിറ്റേന്നു മുതൽ പ്രിയ എല്ലാ നോക്കീം കണ്ടും പഠിക്കാൻ തുടങ്ങി.

പ്രിയ നല്ല തിരക്കിലായി തുടങ്ങി. ഒരു ദിവസം അപർണയുമായി സംസാരിക്കുമ്പോളാണ് പ്രിയ ആൻസിയെ കുറിച്ച് അപർണയോട് പറഞ്ഞത്. ആൻസിയുടെ പപ്പയെ കുറിച്ചും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അപർണ പ്രിയയോട് പറഞ്ഞു വിപിൻ സാറിനെ ചികിത്സിച്ച ആശ്രമത്തിൽ അദ്ദേഹത്തെ എത്തിക്കാൻ പറ്റിയാൽ അദ്ദേഹം എഴുന്നേറ്റ് നടക്കും ആൻസി ചേച്ചിയോട് ഈ കാര്യം പറയണം നാളെ ഒന്നു വിളിക്കണം പ്രിയ തീരുമാനിച്ചുറപ്പിച്ചാണ് ആ ദിവസം പ്രിയ ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് ഓഫീസിൽ ഇരിക്കുമ്പോളാണ് പ്രിയ ആൻസിയെ വിളിക്കുന്നത്. ആൻസി ചേച്ചി ജോലി ചെയ്യുന്ന ടെക്സ്റ്റയിൽസ് ഷോപ്പിലേക്കാണ് വിളിച്ചത്. എന്നാൽ അവിടുന്ന് അറിഞ്ഞ വിവരം കേട്ട് പ്രിയ നടുങ്ങി ആൻസി ചേച്ചീടെ പപ്പ മരിച്ചു. ആ വാർത്ത കേട്ടപ്പോൾ പ്രിയയുടെ കണ്ണുകൾ ഈറനണിഞ്ഞു പിന്നീടുള്ള എല്ലാം ദിവസങ്ങളും പ്രിയക്ക് തിരക്കുള്ളതായിരുന്നു. ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോകുന്നത് പ്രിയ അറിയുന്നുണ്ടായിരുന്നില്ല. മക്കൾ നന്നായി പഠിക്കുന്നുണ്ടന്ന് സ്കൂളിൽ നിന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

എത്ര തിരക്കാണങ്കിലും പ്രിയ മക്കൾക്കായി സമയം മാറ്റിവെയ്ക്കാനും അവരോടൊപ്പം ചിലവഴിക്കാനും ശ്രദ്ധിച്ചിരുന്നു ഒരു അവധി ദിവസം മക്കളേയും കൂട്ടി പുറത്തൊന്നു പോയി ചുറ്റി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് പ്രിയയെ കാത്തിരിക്കുന്ന രണ്ടു പേരെയാണ് ആൻസി ചേച്ചിയും അമ്മയും ആൻസിയെ മുന്നിൽ കണ്ട പ്രിയ പകച്ചുപോയി ഓടിച്ചെന്ന് പ്രിയയെ കെട്ടിപ്പിടിച്ചു ആൻസി പ്രിയയെ ആകെയൊന്ന് വീക്ഷിച്ചു അന്നു താൻ കണ്ട പ്രിയയുടെ രൂപവും ഇന്നത്തെ പ്രിയയുടെ മാറ്റവും ആൻസിയിൽ അത്ഭുതം ഉളവാക്കി പ്രത്യാശ നഷ്ടപ്പെട്ട് എപ്പോഴും നീർകണങ്ങളോടുകൂടി മാത്രം കണ്ടിരുന്ന കണ്ണുകളിൽ ഇന്ന് തിളക്കം മാത്രം. വേഷത്തിലും ഭാവത്തിലും മാറ്റം വന്നിരിക്കുന്നു മെലിഞ്ഞ് ഉണങ്ങിയിരുന്ന അന്നത്തെ പ്രിയയും ഇന്നത്തെ പ്രിയയും തമ്മിൽ ഒത്തിരി അന്തരം ഉണ്ടെന്ന് തോന്നി ആൻസിക്ക് ചേച്ചി എങ്ങനെ ഇവിടെ എത്തി ആൻസി അതിന് മറുപടി ഒന്നും പറയാതെ തന്നെ അവിടേക്ക് വന്ന അപർണയുടെ നേരെ നോക്കി. നിൻ്റെ പ്രിയപ്പെട്ട ആൻസി ചേച്ചിയെ ഞാനാണ് ഇങ്ങോട് കൂട്ടികൊണ്ടു വന്നത്.

നാളെ മുതൽ നിൻ്റെ ആൻസി ചേച്ചിയും നിനക്ക് കൂട്ടായി എ സ്റ്റൈൽ ഫേബിൽ ഉണ്ടാകും ആ സന്തോഷവാർത്ത കേട്ട് പ്രിയ ഓടി ചെന്ന് അപർണയെ .കെട്ടിപ്പിടിച്ചു. മറ്റൊരു വാർത്ത കൂടി പറയാം എന്താ നിൻ്റെ അനിയത്തീടെ വിവാഹ നിശ്ചയം കഴിഞ്ഞു. അനിയത്തിക്ക് കല്യാലോചനയുമായി ചെന്നത് നമ്മുടെ ഒരു പയ്യനാണ്. ഞാനാണ് ആ പയ്യനെ അവിടേക്ക് പറഞ്ഞു വിട്ടത്. സ്ത്രി ധനം ഒന്നും വാങ്ങാതെയാതെയാണ് അവൾ നിൻ്റെ അനിയത്തിയെ വിവാഹം കഴിക്കുന്നത്. നിൻ്റെ അനിയത്തിക്ക് അണിയാനുള്ള പത്തു പവൻ്റെ സ്വർണ്ണം ഞാൻ ആ പയ്യനെ ഏൽപ്പിച്ചിട്ടുണ്ട് പിന്നെ നിനക്ക് നിൻ്റെ അനിയത്തീടെ വിവാഹത്തിൽ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ടങ്കിൽ പങ്കെടുക്കാം വേണ്ട..... ഉറച്ചതായിരുന്നു ആ വാക്ക് . വേണ്ടങ്കിൽ വേണ്ട ഞാൻ പോകുന്നുണ്ട്. വരൻ്റെ ബന്ധുവായി നീ പൊയ്ക്കോളു. പിന്നെ അപർണ ഒത്തിരി നന്ദിയുണ്ട് നീ എന്നോട് കാണിക്കുന്ന ഈ കാരുണ്യത്തിനെല്ലാം പ്രിയ തൻ്റെ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു. പ്രിയ ആൻസി ചേച്ചിക്കും അമ്മക്കും താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് നമ്മുടെ കമ്പനിക്കടുത്താണ്. ഇന്ന് ഇവിടെ നിൽക്കട്ടെ നാളെ മുതൽ അവിടെ താമസം തുടങ്ങാം

ആൻസിക്കും അമ്മക്കും ഉള്ള മുറി കാണിച്ചു കൊടുത്തിട്ട് അപർണ കിച്ചണിലേക്ക് പോയി. കിച്ചണിലുള്ളവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയിട്ട് ആരോടും പറയാതെ അപർണ കാറും എടുത്ത് ഗേറ്റ് കടന്നു പോയി. പിറ്റേന്ന് പ്രിയക്കൊപ്പം ആൻസിയും അമ്മയും ഒരുങ്ങി ഇറങ്ങി. കമ്പനിയിൽ എത്തും വരെ പ്രിയ ഓരോന്നും സംസാരിച്ചു. കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി പ്രിയ അപർണയുടെ വീട്ടിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു അപർണ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഇതുപോലെ പോകാറുണ്ട് എവിടേക്കാ പോകുന്നതെന്ന് ആരോടും പറയാറില്ല ആരും ചോദിക്കാറും ഇല്ല ഒരു ദിവസം വൈകുന്നേരം കമ്പനിയിൽ നിന്ന് വീട്ടിലെത്തിയ പ്രിയ കണ്ടത്. വിടാകെ ഒരു ഉത്സവത്തിൻ്റെ പ്രതീതിയിൽ ആണ് വീടിൻ്റെ ലിവിംഗ് റൂമും ഹാളും ബലൂണും വർണ്ണ പേപ്പറുകളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. കിച്ചണിൽ എല്ലാവരും സദ്യ ഒരുക്കുന്നതിൻ്റെ തിരക്കിലാണ്. ആരോടും ഒന്നും ചോദിച്ചിട്ടും കാര്യമില്ല ആരും ഒന്നും പറയുന്നില്ല.

എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം എന്തോ ഫംഗഷൻ നടക്കുന്നുണ്ടെന്ന് മാത്രം മനസ്സിലായി. കുട്ടികൾ നാലുപേരും ബലൂൺ വീർപ്പിക്കാനും കെട്ടാനും എല്ലാവർക്കും ഒപ്പം കൂടിയിട്ടുണ്ട്. അവരും സന്തോഷത്തിലാണ്. പ്രിയ തൻ്റെ മുറിയിലേക്ക് പോയി. ഡ്രസ്സ് മാറാതെ തന്നെ ബെഡിലേക്ക് കിടന്നു. ശ്രീഹരിയുടെ മുഖം മനസ്സിലേക്ക് കടന്നു വന്നു. അപർണയോട് പറഞ്ഞ് ശ്രീയേട്ടനെ കണ്ടു പിടിക്കണം. എന്നേയും മക്കളേയും വേണ്ടാതായെങ്കിൽ അത് അറിയണം. വെറുതെ കാത്തിരിക്കണ്ടല്ലോ ഇനി ശ്രീയേട്ടൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടാകുമോ ?അമ്മ ശ്രീയേട്ടനെ കണ്ടെത്തി കാണുമോ? നാട്ടിലെത്തിയ ശ്രീയേട്ടൻ ഞങ്ങളെ കാണാതെ വിഷമിക്കുന്നുണ്ടാകുമോ.? എടുത്ത് ചാടി ഇവിടേക്ക് പോന്നത് അബദ്ധമായോ? ഒരായിരം ചോദ്യങ്ങൾ പ്രിയയുടെ മനസ്സിലൂടെ കടന്നു പോയി. ശ്രീ ഹരിയെ കുറിച്ച് ഓർത്തതും പ്രിയയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. പ്രിയ അവിടെ നിന്ന് എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് മാറി. താഴേക്ക് പോകാൻ തോന്നാത്തതു കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു. അങ്ങ് ദൂരെ മൈതാനത്ത് കുട്ടികൾ കളിക്കുന്നത് കാണാം ആ മൈതാനവും വിപിൻ സാറിൻ്റെ സ്ഥലമാണന്ന്.നാട്ടിലെ കുട്ടികൾക്കായി വിപിൻ സാർ ദാനമായി കൊടുത്തതാണന്ന്.

എത്ര നല്ല മനുഷ്യനാണ് ഈ വിപിൻ സാർ സ്വന്തമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആശുപത്രി എല്ലാം ഉണ്ട്.നിർദ്ധനരായ പഠിക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ ഫ്രീ ആയി സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു - നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നു ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്നു. പുതിയ പുതിയ തൊഴിൽ സംരഭങ്ങൾ തുടങ്ങി തൊഴിൽ കൊടുക്കുന്നു ഒരു നേരത്തെ ഭക്ഷണത്തിന് കൊതിച്ചിരുന്ന അപർണ ആയിരങ്ങൾക്ക് തൊഴിൽ നൽകി അവരുടെ വീട്ടിലെ പട്ടിണി അകറ്റുന്നു ഓരോന്നോർത്ത് നിൽക്കുമ്പോളാണ് പരിചയം ഇല്ലാത്ത ഒരു കാർ വന്ന് മുറ്റത്ത് നിന്നത്. കാറിൻ്റെ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് അപർണ ആയിരുന്നു - ബാക്ക് ഡോർ തുറന്ന് സുന്ദരിയായ ഒരു പെൺകുട്ടിയും ഇറങ്ങി - ഇരുപതോ ഇരുപത്തി രണ്ടോ വയസ്ലോ മാത്രം തോന്നിക്കുന്ന പെൺകുട്ടിയായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ യുവാവിനെ കണ്ട് പ്രിയ ഒരു നിമിഷം ആ യുവാവിനെ തന്നെ നോക്കി നിന്നു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story