ഹരിപ്രിയം: ഭാഗം 9

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

കാറിൽ നിന്നിറങ്ങിയ ആ യുവാവ് അപർണയുടെ അടുത്തെത്തി അപരണയെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു പിന്നാലെ ആ പെൺകുട്ടിയും പ്രിയ വേഗം തന്നെ താഴേക്ക് ഇറങ്ങി വന്നു.. അപ്പോഴെക്കും അപർണക്കൊപ്പം ആ യുവാവും പെൺകുട്ടിയും വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. പ്രിയ അല്ലേ..... ആ യുവാവ് പ്രിയക്ക് അടുത്തെത്തി ചോദിച്ചു. അതെ പ്രിയ തലകുലുക്കി കൊണ്ട് പറഞ്ഞു. എവിടെ പ്രിയയുടെ നാല് വാനമ്പാടികൾ? ആ... അവിടെ ഉണ്ട് പ്രിയ മക്കളുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. പ്രിയ സംശയത്തോടെ അപർണയുടെ നേരെ നോക്കി ഇത് ആരാണന്ന് കണ്ണുകൾ കൊണ്ട് അപർണയോട് ചോദിച്ചു. അതിന് മറുപടിയായി അപർണ പുഞ്ചിരിച്ചു കൊണ്ട് പ്രിയയുടെ നേരെ കണ്ണിറക്കി കാണിച്ചു. അപർണ ....വരു.... എനിക്കൊന്ന് ഫ്രഷ് ആകണം അപ്പോഴെക്കും ഫംഗഷൻ തുടങ്ങാറാകും. ആ യുവാവ് അപർണയെ കൂട്ടികൊണ്ട് മുറിയിലേക്ക് പോയി. അപർണയും ആ യുവാവും പോയ വഴിയേ പ്രിയ നോക്കി നിന്നു ഇനി ഇതായിരിക്കുമോ വിപിൻ സാർ ?ഏയ്യ് ആയിരിക്കില്ല ആണെങ്കിൽ വയ്യാതെ വർഷങ്ങൾ കിടപ്പിലായതിൻ്റെ എന്തെങ്കിലും ഒരു പ്രശ്നം കാണണ്ടേ ?

ഇതു യാതൊരു കുഴപ്പവും ഇല്ലാത്ത നല്ല ചുറുചുറുക്കുള്ള സുന്ദരനായ ചെറുപ്പക്കാരൻ ആണല്ലോ?ഇനി അപർണയുടെ ....... ഛെ ഞാനെന്തൊക്കെയാ ഈ ചിന്തിക്കുന്നുത് ആരെങ്കിലും ആകട്ടെ.... പ്രിയ അപർണക്കൊപ്പം വന്ന പെൺകുട്ടിയെ അവിടെയെല്ലാം തിരഞ്ഞു എന്നാൽ ആ പെൺകുട്ടിയെ അവിടെയെങ്ങും കണ്ടില്ല. പ്രിയ മുകളിലേക്ക് പോകാനായി തിരിഞ്ഞു.അപ്പോഴാണ് പ്രധാന വാതിൽ കടന്ന് എ സ്റ്റൈൽ ഫേബിൻ്റെ മാനേജരും ഓഫീസ് സ്റ്റാഫുകളും അവിടേക്ക് വന്നത് ഹലോ പ്രിയ മാഡം...... പിറകിൽ നിന്നുള്ള വിളി കേട്ട് പ്രിയ തിരിഞ്ഞു നോക്കി. ഷേണായി സാറും മറ്റ് സ്റ്റാഫുകളും തൻ്റെ മുന്നിൽ നിൽക്കുന്നു. അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പ്രിയ അവരുടെ അടുത്തേക്ക് ചെന്നു. സാർ.. വരു... ഇരിക്കു....പ്രിയ എല്ലാവരേയും സ്വീകരിച്ചിരുത്തി ഓരോരുത്തരായി ഫംഷന് എത്തി കൊണ്ടിരുന്നു. അപർണയും ആ യുവാവും മുറി തുറന്ന് പുറത്തേക്കിറങ്ങി അപർണ പാർട്ടി വെയർ സാരിയിൽ അതീവ സുന്ദരിയായിരുന്നു. അപർണക്കൊപ്പമുള്ള യുവാവ് ജുബ്ബയും മുണ്ടുമായിരുന്നു വേഷം .മുറിയിൽ നിന്നിറങ്ങിയ അപർണയും ആ യുവാവും അതിഥികളായി എത്തിയവരുടെ മുന്നിലെത്തി എല്ലാവരോടും സംസാരിച്ചു. പ്രിയ ചുറ്റിനും കണ്ണോടിച്ചു കൊണ്ട് അവിടെ തന്നെ നിന്നു അപ്പോഴാണ് അലങ്കരിച്ചിരിക്കുന്ന ടേബിളിന് മുന്നിലായി വെച്ചിരിക്കുന്ന കേക്ക് കണ്ടത്.

ടേബിളിന് പിന്നിലായി സ്വർണ്ണ നിറമുള്ള ലിപിയിൽ എഴുതിയിരിക്കുന്നത് വായിച്ചു " ഹാപ്പി ബെർത്ത് ഡേ വിപിൻ " ഓ അപ്പോ അത് അപർണയുടെ വിപിൻ സാർ ആണല്ലേ ? പ്രിയക്ക് സന്തോഷം തോന്നി. അപർണയും വിപിൻ സാറും ടേബിളിന് അരികിലായി വന്നു നിന്നു. കേക്ക് കട്ട് ചെയ്യുന്നതിന് മുൻപായി അപർണ എല്ലാവരുടെയും ഇടയിൽ നിന്ന് ആ പെൺകുട്ടിയെ വിളിച്ചു അവരുടെ അടുത്ത് നിർത്തി. ആ പെൺ കുട്ടിയെ തന്നോട് ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു. നിങ്ങൾക്കെല്ലാം സുപരിചതയാണല്ലോ ഇവൾ ഇന്ന് എൻ്റെ പിറന്നാൾ ദിനത്തിൽ എനിക്കിന്ന് ഇരട്ടി സന്തോഷമാണ് അതിന് കാരണം ഇവളാണ് ..സോന... അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ആയിരുന്നല്ലോ നമ്മുടെ സോന അവസാന വർഷ എക്സാമിൻ്റെ റിസൽട്ട് അറിഞ്ഞു. നമ്മുടെ സോന മോൾക്കാണ് ഒന്നാം റാങ്ക് ആ സന്തോഷം കൂടി നിങ്ങളോട് പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഇങ്ങനെയൊരു ഫംഗഷൻ വെച്ചത്. വിപിൻ സാറും സോനയും കൂടി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കേക്ക് മുറിച്ചതിന് ശേഷം അതിഥികൾക്കായി ഡിന്നറും ഒരുക്കിയിരുന്നു എല്ലാവരോടെപ്പം അഘോഷത്തിൽ പ്രിയയുംപങ്കു ചേർന്നു.

വിരുന്നു സത്കാരമെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോൾ നേരം വൈകി. പ്രിയ അപർണയേയും വിപിനേയും അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടില്ല. പ്രിയ മക്കളേയും കൂടി തൻ്റെ മുറിയിലെത്തി മക്കൾ ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു എന്ന് അവരുടെ മുഖം കണ്ടാൽ അറിയാം. പ്രിയ മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് ഉറങ്ങാനായി കിടന്നു. ക്ഷീണത്താൽ വളരെപ്പെട്ടന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ ഭക്ഷണത്തിനിരിക്കുമ്പോളാണ് അപർണയേയും വിപിനേയും കണ്ടത്. ഒരുപാട് നാളത്തെ പരിചയമുള്ള ആളോട് ഇടപെടുന്നതു പോലെയായിരുന്നു വിപിൻ്റെ പെരുമാറ്റം വിപിൻ സാർ ഇത്രയും നാൾ എവിടെ ആയിരുന്നു. ഞാനിവിടെ തന്നെയൊക്കെ ഉണ്ടായിരുന്നു പ്രിയ എന്നിട്ട് ഞാൻ ഇവിടെ കണ്ടില്ലായിരുന്നല്ലോ. ഒത്തിരി ബിസിനസ്സ് സ്ഥാപനങ്ങൾ ഉള്ളയാളുകളാണ് ഞാനും എൻ്റെ പ്രിയ പത്നിയും ഞങ്ങൾ എപ്പോഴും ടൂറിൽ ആയിരിക്കും. അതാണ് പ്രിയ എന്നെ കാണാതിരുന്നത്. എങ്ങനെ പോകുന്നു എ സ്റ്റൈൽ ഫേബ് നല്ലതുപോലെ പോകുന്നു സാർ പ്രിയക്ക് നല്ല കഴിവുണ്ടന്ന് കണ്ടാണ് അപർണ എ സ്റ്റൈൽ ഫേബ് പ്രിയയെ ഏൽപ്പിച്ചത്. താൻ തൻ്റെ കഴിവ് തെളിയിച്ചു കാണിക്കണം.

അത്ര വലിയ കഴിവൊന്നും എനിക്കില്ല സാർ താൻ അല്ലല്ലോ പറയേണ്ടത് തനിക്ക് കഴിവില്ലന്ന് തനിക്ക് കഴിവുണ്ടന്ന് മനസ്സിലാക്കിയിട്ട് തൻ്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടാണ് അപർണ ആ സ്ഥാപനം തന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഞാൻ പരമാവധി ശ്രമിക്കാം സാർ അതു മതി. പരിശ്രമത്തിൻ്റെ ഫലം വിജയമാണ് പ്രിയ .... സാർ സാറിന് ബാംഗ്ലൂരിൽ ആരെങ്കിലും ആയിട്ട് പരിചയമുണ്ടോ? ശ്രീഹരിയെ കുറിച്ച് അന്വേഷിക്കാൻ ആണോ? അതെ ജോലി അന്വേഷിച്ച് ബാംഗ്ലൂർക്ക് പോവുകയാണന്ന് പ്രിയയോട് പറഞ്ഞിട്ട് ശ്രീഹരി മറ്റ് എവിടേക്കെങ്കിലുമാണ് പോയതെങ്കിലോ ?ബാംഗ്ലൂരിൽ അന്വേഷിച്ചിട്ട് കാര്യം ഇല്ലാല്ലോ എന്നാലും നമുക്ക് ഒരന്വേഷണം നടത്തി നോക്കാം ബാംഗ്ലൂരിൽ - ശ്രീഹരിയുടെ ഫോട്ടോ വല്ലതും ഉണ്ടോ പ്രിയയുടെ കൈയിൽ ഇല്ല സാർ വിഷമിക്കണ്ട നമുക്ക് ഊർജിതമായ ഒരന്വേഷണം നടത്താം പ്രിയ സന്തോഷമായിട്ട് ഇരിക്ക്. . പിന്നീടുള്ള ദിവസങ്ങൾ എല്ലാം പ്രിയ നല്ല തിരക്കിൽ ആയിരുന്നു. ചിന്തയിൽ എ സ്റ്റൈൽ ഫേബ് മാത്രമേ ഉണ്ടായിരുന്നുള്ളു അപർണ തന്നെ വിശ്വസിച്ച് എൽപ്പിച്ചതാണ്.

തൻ്റേയും മക്കളുടേയും രക്ഷകയാണ് അവൾ അവളുടെ സ്ഥാപനം ഉയരത്തിൽ എത്തിക്കണം അതുമാത്രമായി പ്രിയയുടെ ലക്ഷ്യം ദിവസങ്ങൾ മാസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. എ സ്റ്റൈൽ ഫേബ് ഉയരങ്ങൾ കീഴടക്കി അതിൻ്റെ പ്രയാണം ആരംഭിച്ചു - ഒരു ദിവസം എല്ലാവരും ഒത്തൊരുമിച്ച് ഇരിക്കുന്ന സമയത്താണ് വിപിൻ സാർ ആക്കാര്യം എല്ലാവരേയും അറിയിച്ചത് എ സ്റ്റൈൽ ഫേബിൻ്റെ ഒരു യൂണിറ്റ് ബാംഗ്ലൂരിൽ തുടങ്ങുക അതിനായുള്ള ഒരുക്കങ്ങൾ ഉടനടി ചെയ്യണം പ്രിയ ആയിരിക്കണം അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യേണ്ടത്. അടുത്ത മാസം നമ്മുടെ മറ്റൊരു പ്രോജക്ട് ബാംഗ്ലൂരിൽ ആരംഭിക്കുന്നുണ്ട് അതിൻ്റെ കുടെ തന്നെ എ സ്റ്റൈൽ ഫേബിൻ്റെ യൂണിറ്റുകൂടി ഉത്ഘാടനം ചെയ്യണം വിപിൻ പറഞ്ഞതു കേട്ടപ്പോൾ പ്രിയയുടെ മനസ്സിൽ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു.... ബാംഗ്ലൂർ .....ശ്രീയേട്ടൻ താമസിക്കുന്നസഥലം ശ്രീയേട്ടനെ കണ്ടെത്താനൊരു വഴി തെളിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ പോകേണ്ട ദിവസങ്ങൾ അടുക്കും തോറും പ്രിയയുടെ ചങ്കിടിപ്പിന് വേഗത കൂടി അങ്ങനെ ആ ദിവസം വന്നെത്തി. ബാംഗ്ലൂർക്ക് പോകേണ്ടുന്ന ദിവസം. ചെറിയ കുട്ടികളെ ബാംഗ്ലൂർ യാത്രയിൽ കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു.

ഒപ്പം ആൻസിയും ബാഗ്ലൂർ നഗരത്തിൽ വന്നിറങ്ങുമ്പോൾ പ്രിയയുടെ പ്രതീക്ഷക്ക് മങ്ങലേറ്റിരുന്നു. ഈ മഹാനഗരത്തിൽ എവിടെപ്പോയി ശ്രീയേട്ടനെ അന്വേഷിക്കും ആ മഹാനഗരത്തിൽ എ സ്റ്റൈൽ ഫേബ് യൂണിറ്റിൻ്റെ ഉത്ഘാടനം നടത്തി എല്ലാറ്റിനും മുന്നിലായി പ്രിയ ഉണ്ടായിരുന്നു. ആൾ തിരക്കിനിടയിലെല്ലാം പ്രിയ ആ മുഖം തേടികൊണ്ടിരുന്നു. എ സ്റ്റൈൽ ഫേബിൻ്റെ ഉത്ഘാടനത്തിന് ശേഷം അവർ പോയത് തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കായിരുന്നു. ഒരു ആശ്രമത്തിൻ്റെ അന്തരീക്ഷമായിരുന്നു അവിടം ആകെ. പ്രിയ ......ഇവിടെ ആണ് വിപിൻ സാറിനെ ചികിത്സിപ്പിച്ചത്. നീണ്ട ഒരു വർഷ കാലം ഞാനും വിപിൻ സാറും ഇവിടെ ആയിരുന്നു .... ഇന്നു മുതൽ ഈ ആശ്രമത്തിൻ്റെ നടത്തിപ്പ് നമ്മൾ ഏറ്റെടുക്കുന്നു. ഇത്രനാളും പണമുള്ളവർക്ക് മാത്രമായിരുന്നു ഇവിടെ ചികിത്സ ഉണ്ടായിരുന്നുള്ളു കാരണം ചിലവേറിയ ചികിത്സാ രീതികൾ ആയിരുന്നു ഇവിടെ.

ഇന്നു മുതൽ പണമില്ലാതെ വിഷമിക്കുന്ന ഏതൊരാൾക്കും ഇവിടെ ചികിത്സ സൗജന്യം ആയിരിക്കും ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട അനേകായിരം പേർ പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്. അവരെയെല്ലാം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരണം എന്നാഗ്രഹം കൊണ്ടാണ് ഈ ആശ്രമം നമ്മൾ സ്വന്തമാക്കിയത്. നമ്മുടെ ആഗ്രഹം അറിഞ്ഞപ്പോൾ ഇവർ സന്തോഷപൂർവ്വം ഇതിൻ്റെ നടത്തിപ്പ് അവകാശം നമുക്ക് കൈമാറുകയായിരുന്നു ഇതുപോലെയൊരു ആശ്രമം നമ്മുടെ നാട്ടിലും തുടങ്ങണം എന്നാഗ്രഹം ഉണ്ട് എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ. ആ നാട്ടിലെ പ്രമുഖരായവരും സാധാരണക്കാരും ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തിരക്കൊഴിഞ്ഞ സമയത്ത് ആൻസി ചേച്ചിക്കൊപ്പം ആശ്രമം ചുറ്റി കണ്ടു ചുറ്റി തിരിഞ്ഞ് തിരിച്ചെത്തിയപ്പോളാണ് അപർണയോടും വിപിനോടും സംസാരിച്ചുകൊണ്ട് കാറിൽ ചാരി നിൽക്കുന്ന ആളെ ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടത്......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story