❤️ഹർഷനയനം❤️: ഭാഗം 1

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

രേവതി....... മോളെവിടെ റെഡിയായില്ലേ ഇതുവരെ..... ഫസ്റ്റ് ഡേ അല്ലേ.... ഇന്നലെ ഒക്കെ നല്ല ആവേശത്തിലായിരുന്നു...... ഇന്ന് എന്നോട് പറഞ്ഞു അവൾക്ക് ടെൻഷൻ ആകുന്നു ..... പേടിയാകുന്നു...... കുട്ടികൾ കളിയാക്കോ എന്നൊക്കെ...... നിനക്ക് പറയായിരുന്നില്ലേ dysp സോമശേഖരന്റെ മോളെ കളിയാക്കാൻ മാത്രം ആരും വളർന്നില്ലെന്ന്..... അച്ഛൻ തന്നെ പറഞ്ഞാൽ മതി..... ശരി നീ വാ....... രണ്ടുപേരും അവളുടെ റൂമിലേക്ക് നടന്നു...... മോളെ..... ഇതുവരെ റെഡിയായില്ലേ..... മോളെ കോളേജിൽ വിട്ടിട്ട് വേണം അച്ഛന് ഓഫീസിൽ പോകാൻ..... എഹ്...... എനിക്ക് പേടിയാകുന്നു എന്നവൾ ആക്ഷൻ കാണിച്ചു....... അച്ഛന്റെ മോളെന്തിനാ പേടിക്കുന്നത്...... കുട്ടികള് കളിയാക്കും എന്നോ...... എന്താ മോളേ ഇത്..... മോളോട് അച്ഛൻ പറഞ്ഞിട്ടില്ലേ.........എന്തിനാ അല്ലേലും മോളെ കളിയാക്കുന്നത്......

ചുണ്ടിൽ വിരൽ വച്ചു സംസാരിക്കാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞതും അച്ഛനും അമ്മയും പരസ്പരം നോക്കി....... അച്ഛൻ വേഗം അയാളുടെ തൊപ്പിയെടുത്തു അവളുടെ തലയിൽ വച്ചു...... അത് അതിനൊരു കുറവാണോ രേവതി...... സംസാരിക്കാൻ കൂടെ കഴിയുമായിരുന്നെങ്കിൽ ഇവള് ലോകം കീഴ്മേൽ മറയ്ക്കും എന്ന് ദൈവത്തിന് തോന്നി കാണും അതാ..... ഇനി അതിന്റെ പേരിൽ ആരേലും ന്റെ മോളെ കളിയാക്കാൻ വരട്ടെ.... അവരെ ഞാൻ ശരിയാക്കില്ലേ..... അച്ഛൻ പറഞ്ഞതും അവളച്ഛനെ കെട്ടിപിടിച്ചു..... ഓഹ് അച്ഛനെ മാത്രം മതിയോ..... അത് പറഞ്ഞതും അവളമ്മയെ നോക്കി.... എന്നിട്ടവരെ കെട്ടിപിടിച്ചു.... രണ്ടാളോടും നടന്നോളാൻ അവള് ആംഗ്യം കാണിച്ചു ....... വേഗം വരണം..... മ്..... ഒരുമിനിറ്റോ...... നിന്റെ ഒരു മിനിട്ടല്ലേ.... ശരി വേഗം വാ..... അമ്മ ചായ എടുത്ത് വെക്കാം ...... രണ്ടുപേരും റൂമിൽ നിന്നിറങ്ങിയതും അവള് ബാഗിൽ ബുക്ക്‌ എടുത്തു വച്ചു ........ ഏട്ടാ.......

എന്തിനാ നമ്മളോടിങ്ങനെ....... മോള് വളരുന്നതിനനുസരിച് എനിക്ക് പേടി കൂടാ ....... ഇപ്പൊ കോളേജിലേക്ക് അല്ലേ പോകുന്നത്...... അവിടുന്ന്..... ആരേലും...... ആരേലും ഉപദ്രവിക്കൻ വന്നാൽ പോലും ഒന്ന് ശബ്ദമുണ്ടാക്കാൻ നമ്മുടെ മോൾക്ക്....... അയാള് വേഗം അവരുടെ വായപൊത്തി....... നമ്മളാ.... നമ്മുടെ മോൾടെ ധൈര്യം .... കോളേജിലെ കാര്യമോർത്തു പേടിക്കണ്ട.... ഞാൻ പ്രിൻസിപ്പളെ കണ്ടിട്ടേ പോകൂ......... നീ ചെന്ന് ചായ എടുത്ത് വെക്ക്...... നാളെ മുതൽ കോളേജിൽ നീ വിട്ടുകൊടുക്കില്ലേ...... ഉം..... ചെല്ലെടോ.... കണ്ണ് തുടച്ചിട്ട് വേഗം എടുത്തു വെക്ക്..... മോളിത് കാണണ്ട ......... അവര് വേഗം കിച്ചണിലേക്ക് നടന്നു......അവളപ്പോഴേക്കും ബാഗുമെടുത്തു അങ്ങോട്ട് വന്നു ......ബാഗ് സോഫയിൽ വച്ചു അച്ഛനെ തോണ്ടി വിളിച്ചു ...... എങ്ങനെ ഉണ്ടെന്നോ? അവള് അതേ എന്ന് തലയാട്ടി..... സൂപ്പർ പൊളിച്ചു....... രാജകുമാരി അല്ലേ അച്ഛന്റെ മോൾ...... ശരിക്കും...... മിടുക്കിയായി പഠിക്കണം...... അവള് ഓക്കേ കാണിച്ചു......അമ്മയെവിടെ എന്ന് ആക്ഷൻ കാണിച്ചതും അച്ഛൻ അവരെ വിളിച്ചു.....

അച്ഛനോട് ചോദിച്ച അതേ കാര്യം അമ്മയോടും ചോദിച്ചു...... അമ്മയുടെ മോള് സുന്ദരി അല്ലേ...... വേഗം ചായ കുടിക്ക്........ അവരെല്ലാം ഒരുമിച്ചിരുന്നു ചായ കുടിക്കാൻ തുടങ്ങി........ അപ്പോഴാണ് ദേവ്യമ്മ അങ്ങോട്ട്‌ വന്നത്...... ഹാവു..... ഇപ്പൊ സമാധാനം ആയത്.... ഞാൻ വിചാരിച്ചു മോള് സ്കൂളിൽ പോയി കാണും എന്ന്...... സ്കൂൾ എന്ന് പറഞ്ഞതും അവള് മുഖം ചുളിച്ചു.....എന്നിട്ടമ്മയെ വിളിച്ചു..... അവള് കാര്യം കാണിച്ചതും അമ്മ ചിരിച്ചു....... എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ദേവ്യമ്മേ അവള്..... സ്കൂൾ അല്ല കോളേജ് ആണെന്ന്.... അയ്യോ അത് ഞാൻ മറന്ന് മോളെ..... അത് പോട്ടെ ദാ പ്രസാദം..... മോൾക്ക് വേണ്ടി വഴിപാട് കഴിച്ചതിന്റെയാ ..... അവളത് വേഗം വാങ്ങി......കഴിച് കഴിഞ്ഞതും അച്ഛന്റെ ഒപ്പം ഇറങ്ങി.... പിന്നെ അമ്മയെ നോക്കി.... എന്താ മോളെ....... ഇങ്ങോട്ട് എങ്ങനെ ആണ് വരാ എന്നോ...... അമ്മ വരെടാ വിളിക്കാൻ....

അവളുടെ നെറ്റിയിൽ ചുണ്ടമർത്തികൊണ്ട് അമ്മ പറഞ്ഞു......... പോവാം മോളെ..... അച്ഛൻ ചോദിച്ചതും അവള് വേഗം അയാളുടെ ഒപ്പം കാറിൽ കയറി.........അവള് പുറത്തെ കാഴ്ചകൾ കാണുകയാണ്......അയാള് പതിയെ ഡ്രൈവ് ചെയ്തു...... മോളെ..... പുരികം പൊക്കി എന്താണെന്ന് അവള് ചോദിച്ചു.......... മോൾക്ക് പേടിയുണ്ടോ....... കുറച്ചു പേടിയോ...... എന്തിനാ...... അറിയില്ലെന്നോ...... നീയാള് കൊള്ളാലോ ...... പേടിക്കണ്ടാട്ടോ......അച്ഛനും അമ്മയും മോൾടെ കൂടെയുണ്ട് എന്തിനും..... കോളേജിന്റെ മുൻപിൽ എത്തിയതും അയാള് വണ്ടി സൈഡ് ആക്കി ഇറങ്ങി..... ഒപ്പം അവളും.......... പോലീസ് യൂണിഫോം കണ്ടതും ചിലരെങ്കിലും ഒന്ന് പേടിച്ചു...... വാ മോളെ..... അച്ഛനൊന്ന് പ്രിൻസിപ്പളെ കാണണം...... അവളുടെ കയ്യും പിടിച്ചു അവര് അങ്ങോട്ട് നടന്നു പ്രിൻസിയുടെ റൂമിന് മുൻപിൽ വെയിറ്റ് ചെയ്തു ...... ഒരു സ്റ്റാഫ് പെട്ടന്ന് അങ്ങോട്ട്‌ വന്നു....... സാർ..... എന്താ കാര്യം .... പ്രിൻസിപ്പാൾ .. ഇപ്പൊ എത്തും.... അങ്ങോട്ട് ഇരിക്കാം..... its ഓക്കേ.... ഇവിടെ ഇരുന്നോളാം......

കുറച്ചു കഴിഞ്ഞതും പ്രിൻസിപ്പാൾ വന്നു...... നേരത്തെ വന്ന സ്റ്റാഫ് അവരെ അകത്തേക്ക് ക്ഷണിച്ചു........... ഗുഡ് മോർണിംഗ് സാർ .... ഗുഡ് മോർണിംഗ്....... എന്താ സാർ.... എനിതിങ് സീരിയസ്.... ഏയ്‌ nothing.... ജസ്റ്റ്‌ പേർസണൽ....... എന്താ കാര്യം..... ഇത് നയന..... എന്റെ മകളാണ്..... ഇവളിവിടെ bsc മാത്‍സ് ഇന്ന് ജോയിൻ ചെയ്യുവാണ്...... അപ്പോൾ സാറിന്റെ കെയർ ഉണ്ടാവണം എന്ന് പറയാൻ വന്നതാ.... ഓഹ്..... sure സാർ..... നയനയ്ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്നോട് നേരിട്ട് പറഞ്ഞാൽ മതി...... അവള് അച്ഛനെ നോക്കി.... സാർ..... മോൾക്ക് സംസാരിക്കാൻ കഴിയില്ല...... അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്ന് കാണാമെന്നു കരുതിയത്...... സാർ പേടിക്കണ്ട..... ഇവിടെ മോൾക്ക് ഒരു പ്രശനവും വരാതെ ഞാൻ നോക്കിക്കോളാം.... ടീച്ചേഴ്സിനോട്..... അത് ഞാൻ പറഞ്ഞോളാം...........

രാജേഷേ നയനയ്ക്ക് ക്ലാസ് കാണിച്ചു കൊടുക്ക്..... മോളെ ക്ലാസ് കാണിച്ചു തരും..... എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഇവിടേക്ക് വന്നാൽ മതി..... അവള് തലയാട്ടി....... പിന്നെ അച്ഛനോട് ബൈ പറഞ്ഞു അയാളുടെയൊപ്പം ക്ലാസിലേക്ക് നടന്നു ....... സാർ.... ഇന്ന് ഫസ്റ്റ് ഡേ ക്ലാസ് എങ്ങനെയാ ..... വൈകുന്നേരം വരെ ഉണ്ടാകുമോ.... വേറൊന്നുമല്ല... വൈഫാണ് വിളിക്കാൻ വരാ .. സമയം അറിഞ്ഞാൽ..... ഇന്ന് ഉച്ചവരയെ ഉള്ളൂ സാർ..... ഓക്കേ...... സാറിന്റെ പേർസണൽ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു... അയാള് വേഗം നമ്പർ പറഞ്ഞു കൊടുത്തു.......... അച്ഛൻ അപ്പോൾ തന്നെ അവിടുന്നിറങ്ങി ...... നയനയ്ക്ക് വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു..... മോളെ ഇതാണ് ക്ലാസ് ..... എന്നാൽ ഞാൻ പോട്ടെ.... അവള് തലയാട്ടിയതും അയാള് നടന്നു ...... അവള് വേഗം ക്ലാസിൽ കയറി ഫ്രന്റ് ബെഞ്ചിൽ ഇരുന്നു....... വല്ലാത്തൊരു പേടി അവളെ ആവരണം ചെയ്തപോലെ................ കുട്ടികൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു .............. ഒരു കുട്ടി വന്ന് അവളുടെ അടുത്തിരുന്നു....... ഹായ്...... അവള് ചിരിച്ചു....... എന്താ പേര്...... പേര് ചോദിച്ചതും അവളൊന്ന് തല താഴ്ത്തി...... പിന്നെ വേഗം ബാഗ് തുറന്നു ബുക്കെടുത്തു...... അതിലവളുടെ പേരെഴുതി......

ഒപ്പം സംസാരിക്കാൻ കഴിയില്ലെന്നും........ എന്റെ പേര് ഷംന...... നീ ടെൻഷൻ ആവണ്ടാ...... നിനക്ക് വേണ്ടി ഇനി മുതൽ ഞാൻ സംസാരിച്ചോളാ....... ഒന്ന് ചിരിച്ചേ...... അവള് ചിരിച്ചതും ഷംന അവളുടെ കവിളിൽ പിച്ചി ..... സോ ക്യൂട്ട്...... ഷംന വാ തോരാതെ സംസാരിക്കുന്നുണ്ട്....... അവള് ചോദിക്കുന്നതിനുള്ള മറുപടി നയന ബുക്കിൽ എഴുതി...... ബെല്ലടിച്ചതും സാർ വന്നു...... പ്രിൻസിപ്പാൾ ആൾറെഡി കാര്യം പറഞ്ഞതുകൊണ്ട് അയാള് ആദ്യം അന്വേഷിച്ചത് നയനയെ ആണ്...... അവള് എണീറ്റ് നിന്നതും സാർ അടുത്തേക്ക് വന്നു.............. ഓക്കേ...... പ്രിൻസിപ്പാൾ സാർ കാര്യം പറഞ്ഞിരുന്നു..... ടെൻഷൻ ആവണ്ടാട്ടോ......എന്താണെങ്കിലും പറഞ്ഞാൽ മതി..... we will be വിത്ത്‌ you..... നയന ഇരുന്നോളു.... അവളിരുന്നു.... സാർ എല്ലാവരെയും പരിചയപെടുകയാണ് ചെയ്തത്..... ഉച്ചയായതും അവർക്ക് ക്ലാസ് കഴിഞ്ഞു..... അപ്പോഴേക്കും രേവതി നയനയെ വിളിക്കാനായി എത്തിയിരുന്നു..... അവള് ഷംനയുടെ കയ്യും പിടിച്ചു ഗേറ്റിന്റെ അങ്ങോട്ട് നടന്നു......

ഇതാണോ മോൾടെ ഫ്രണ്ട്....... ആഹാ നിനക്ക് വേണ്ടി ഇവള് സംസാരിച്ചോളാം എന്നോ...... നയന കാര്യങ്ങൾ അമ്മയോട് പറയുന്നതും ഒരു ബുദ്ധിമുട്ടുമില്ലാതെ അവര് മനസിലാക്കുന്നതും കണ്ട് ഷംന ഒന്ന് അതിശയിച്ചു..... എന്താ മോൾടെ പേര്.... ഷംന..... ആന്റി ടെൻഷൻ ആവണ്ട.... ഇവിടെ നയൂസിന്റെ ഒപ്പം ഞമ്മള് കട്ടയ്ക്ക് ഉണ്ടാകും...... എവിടാ മോൾടെ വീട്.... ഞങ്ങള് ഡ്രോപ്പ് ചെയ്യാം..... അവള് സ്ഥലം പറഞ്ഞു കൊടുത്തു.... രേവതി അവളെ വീട്ടിൽ വിട്ടു...... രാവിലെ പിക്ക് ചെയ്യാമെന്നും പറഞ്ഞു......... പിറ്റേന്ന് വൈകുന്നേരം വരെ ഉണ്ടായിരുന്നു..... അവര് ക്ലാസ് കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് പിജിയ്ക്ക് പഠിക്കുന്നവർ അവരെയൊന്നു പരിചയപ്പെടാൻ വരുന്നത് ........ ഷംനയെകൊണ്ട് അവര് പാട്ട് പാടിപ്പിക്കാൻ തുടങ്ങിയതും നയന പേടിച്ചു .... അവള് പതുങ്ങി നിൽക്കുന്നത് കണ്ടതും രണ്ടുപേർ അടുത്തേക്ക് വന്നു....... എന്താണ് മോൾടെ പേര്.......

അവളൊന്നും പറയാതെ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കാൻ തുടങ്ങി......... മോളെ നോക്കി പേടിപ്പിക്കാതെ പേര് പറാ ...... എന്താണ് മക്കടെ പേര്....... ശരി പേര് പറയണ്ട..... മക്കളൊന്ന് ഈ ചേട്ടനെ പ്രൊപ്പോസ് ചെയ്തേ....... അടുത്ത് നിന്നവനെ ചൂണ്ടി അവൻ പറഞ്ഞു ....... അവളൊന്ന് അവനെ നോക്കി..... പിന്നെയും തല താഴ്ത്തി.... ഷംന അവളുടെ അടുത്തേക്ക് വരാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല..... എന്താ മോളെ നിനക്കിവനെ ഇഷ്ടായില്ലേ..... ഇല്ലെന്നവൾ തലയാട്ടി.... ഓഹോ.... അങ്ങനെ ആണേൽ മോളെന്നെ പ്രൊപ്പോസ് ചെയ്തിട്ട് പോയാൽ മതി...... അവളവന്റെ മുഖത്തേക്ക് നോക്കി..... വേഗം ...... അവൾക്ക് സംസാരിക്കാൻ കഴിയില്ലെന്ന് ആംഗ്യം കാട്ടിയെങ്കിലും അവർക്കത് മനസിലായില്ല..... എന്താടി കളിക്കുന്നോ...... സംസാരിച്ചാൽ എന്താ മുത്ത് പൊഴിയോ...... അവളുടെ കണ്ണ് നിറഞ്ഞു...... കരയാൻ മാത്രം ഒന്നും പറഞ്ഞില്ല.....

ഷംന അപ്പോഴേക്കും അങ്ങോട്ടെത്തി..... ഏട്ടന്മാരെ അവള് സംസാരിക്കില്ല...... അവള് പറഞ്ഞതും രണ്ടുപേരും പരസ്പരം ഒന്ന് നോക്കി..... സോറി.... പൊക്കോ ...... ഷംന അവളുടെ കയ്യും പിടിച്ചു നടന്നു.....കുറച്ചു മുന്നോട്ട് നടന്നതും അവരെ തിരിഞ്ഞു നോക്കി.... പിന്നെയും മുന്നോട്ടു നടന്നു..... ഹർഷാ..... വാ നീയെന്താ ഇങ്ങനെ നിൽക്കുന്നത്..... അറിയാതെ പറ്റിയതല്ലേ വിട്ടേക്ക്...... അവനവിടെ തന്നെ അവള് പോകുന്നതും നോക്കി നിൽക്കാൻ തുടങ്ങി..... (തുടരും)

Share this story