❤️ഹർഷനയനം❤️: ഭാഗം 10

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവള് പയ്യെ അവിടുന്ന് എണീറ്റ് തിരിഞ്ഞു ഓടി ....... ഋതിക്ക് വേഗം ഫോൺ കട്ട്‌ ചെയ്ത് അവളുടെ പിന്നാലെ ഓടി.........അവളുടെ നിർഭാഗ്യമെന്നോണം മരത്തിന്റെ കൊമ്പിൽ അവളുടെ ഡ്രെസ് കുരുങ്ങി...... വലിച്ചെടുത്തിട്ടും കിട്ടുന്നുണ്ടായിരുന്നില്ല........ ഋതിക്ക് ദ്രുതാഗതിയിൽ അവൾക്കരികിലേക്ക് അടുത്തു............. സർവശക്തിയുമെടുത്ത് അതവിടുന്ന് വലിച്ചെടുത്ത് അവളോടി...... അതിനിടയിൽ ഡ്രെസ് കീറി............ കാലുകൾക്ക് ശക്തി കുറഞ്ഞപോലെ.......... ഹർഷൻ അവിടെയൊക്കെ അവളെ തിരഞ്ഞു നടക്കുമ്പോഴാണ് ചിലങ്കയുടെ ശബ്ദം കേട്ടത്..... ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നെയെന്തോ ഉൾവിളിയുടെ പുറത്ത് അവനങ്ങോട്ട് ചെന്ന് നോക്കി....... അവളോടി വന്ന് തട്ടിയത് അവനെയാണ്...... അവള് പേടിച് ..... അവന്റെ മുഖത്തേക്ക് നോക്കിയതും സമാധാനം തോന്നി..... അവന്റെ നെഞ്ചിൽ അവനോടൊട്ടി നിന്ന് ഒരു പൈതലിനെപോലെ അവള് കരഞ്ഞു.........

അവന്റെയും നെഞ്ച് പിടഞ്ഞു....... മോളേ..... പേടിക്കണ്ട...... ഒന്നും ഇല്ലാ...... ഞാൻ വന്നില്ലേ പിന്നെയെന്താ......... അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു........ മുന്നോട്ട് നോക്കിയപ്പോഴാണ് അവൾക്കരികിലേക്ക് അടുത്ത റിത്തിക്കിനെ കണ്ടത്.......... ഹർഷനെ കണ്ടതും അവൻ തിരിച്ചു നടക്കാൻ തുടങ്ങി....... ഡാ..... എങ്ങോട്ടാ നീ....... ഇവിടെ നിൽക്ക്....... ഇവിടുന്ന് അനങിയാൽ എവിടെയാണോ നീ ഉള്ളത് അവിടെ വന്ന് തീർത്ത്കെട്ടും......... ഋതിക്ക് ഒന്ന് പേടിച്..... മോളേ ഇവിടെ നിൽക്ക്..... ഞാനിപ്പോ വരാം..... ഒരഞ്ചു മിനിറ്റ്....... അവളെ അവിടെ ആക്കി ഹർഷൻ റിത്തിക്കിന്റെ അടുത്തേക്ക് നടന്നു. ...... എന്താടാ...... എന്താ നിന്റെ ഉദ്ദേശം....... ഹർഷാ..... ഞാൻ..... അറിയാതെ.... പ്ഫാ ചെറ്റേ......പെണ്ണിനെ കേറിപിടിക്കുന്നതാണോ അറിയാതെ നടക്കുന്നത്......... ഹർഷനൊന്ന് ചുറ്റും നോക്കി..... ഫെസ്റ്റിവൽ ആയതുകൊണ്ട് കുട്ടികളിൽ ആരോ കൊണ്ടിട്ട ബിയർ ബോട്ടിൽ കണ്ടു..... അതെടുത്ത് അവന്റെ അടുത്തേക്ക് നടന്നതും അവൻ പുറകിലേക്ക് നടന്നു .....

ഹർഷൻ വേഗം അവന്റെ കൈപിടിച്ച് ബോട്ടിൽ വച്ചു അവന്റെ തലയ്ക്കു അടിച്ചു.......അവനാർത്തു കരഞ്ഞതും വായപൊത്തി....... ശബ്ദം പുറത്തു വരരുത്........... വന്നാൽ കൊന്നുകളയും...... പിന്നെ ഇനി നിന്നെ ഈ ക്യാമ്പസിൽ കണ്ടുപോകരുത് അങ്ങനെ കണ്ടാൽ പിന്നെ നിനക്ക് ജീവിക്കാനോ മരിക്കാനോ കഴിയാത്തവിധം ഞാൻ പണിയും...... അത് വേണ്ടേൽ എങ്ങോട്ടേലും പൊക്കോ....... എടാ അവളെ നിന്റെ ഒപ്പം വന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടാ....വിശ്വാസത്തിന്റെ പുറത്താ....... അവളുടെ സ്നേഹത്തിന് നിനക്ക് അർഹതയില്ല....... ഇനിയെന്റെ പെങ്ങടെ നേരെ വന്നാൽ പിന്നെ മോനെ റിത്തിക്കെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ...... അവന്റെ നാഭിക്ക് മുട്ടുകാൽ കയറ്റിയത്തും അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി...... അവനാ നിലത്ത് കിടന്ന് പിടയാൻ തുടങ്ങി........ ഹർഷൻ അത് മൈൻഡ് ചെയ്യാതെ നയനയുടെ അടുത്തേക്ക് വന്നു........ എന്താ മോളെ ഉണ്ടായത്...നീയെന്തിനാ ഈ ഭാഗത്തേക്ക് വന്നത്...... അവളുണ്ടായ കാര്യങ്ങൾ പറഞ്ഞു...... ഏയ്‌ സാരല്യ..... ഒന്നും പറ്റിയില്ലല്ലോ......

ആന്റി ആകെ ടെൻഷനായി ഇരിക്ക നിന്നെ കാണാതെ..... ഈ കോലത്തിൽ നിന്നെ കണ്ടാൽ പേടിക്കും..... മോള് ചെല്ല് മുഖമൊക്കെ കഴുകി വാ.... ഞാൻ ആന്റിയോട് പൊക്കോളാൻ പറയാ..... വീട്ടിൽ ഞാന് ഡ്രോപ്പ് ചെയ്യാം നിന്നെ..... അവള് തലയാട്ടി..... അവൻ വേഗം രേവതിയെ വിളിച്ചു പൊക്കോളാൻ പറഞ്ഞു....... ഹർഷൻ നയനയെയും കൂട്ടി വാഷ് റൂമിന്റെ അങ്ങോട്ട്‌ വന്നു..... അവള് വേഗം പോയി മുഖമൊക്കെ കഴുകി...... നയനാ..... എന്തിനാ പേടിക്കുന്നത്....... അവള് ഏങ്ങി കരയാൻ തുടങ്ങി.... എന്താടാ...... ഇനി അവൻ വരില്ല..... നീ പേടിക്കണ്ട....... ഡ്രസ്സ്‌ എങ്ങനെ കീറി... ( മരത്തിന് തട്ടി....) നിന്റെ ഡ്രെസൊക്കെ എവിടെ..... വാ പോയി ചേഞ്ച്‌ ചെയ്യ്...... എന്നിട്ട് സാവധാനം വീട്ടിൽ പോകാം...വേഗം നോക്കെടി..... അവള് വേഗം പോയി ഡ്രെസ് ചേഞ്ച്‌ ചെയ്ത് വന്നു........ അവളാകെ വിളറിയിരുന്നു..... നയനാ...... i'm സോറി..... its my മിസ്റ്റേക്.... അവനെ കുറിച്ച് ഒന്നും അറിയാതെയാണ് നിനക്ക് പരിചയപെടുത്തിയത്.....സോ.... അവളവന്റെ വായപൊത്തി.... ( ഏട്ടൻ അറിയാതെ അല്ലേ ... എന്തിനാ സോറി പറയുന്നേ.... ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ....... )

അവളുടെ കണ്ണ് നിറഞ്ഞതും അവനത് തുടച്ചു കൊടുത്ത് അവളെ കെട്ടിപിടിച്ചു......... നമുക്ക് പോകാം.... തത്കാലം ആന്റിയും അങ്കിളും അറിയണ്ടാ..... ഓക്കേ... ഉം...... അവളെ വീട്ടിലിറക്കി അവൻ പോയി... എന്താ മോളെ.... നീ എവിടെ ആയിരുന്നു..... പ്രോഗ്രാം കഴിഞ്ഞു അമ്മ കുറേ നോക്കി..... മോളെ പെർഫോമൻസ് കലക്കി ..... അച്ഛന് വരാൻ പറ്റിയില്ല ഒരു എമർജൻസി മീറ്റിങ് ഉണ്ടായിരുന്നു സോറി...... അവള് ചിരിച്ചു.... എന്തുപറ്റി മോളെ നിനക്ക്.... ( നല്ല ക്ഷീണം.... ഉറങ്ങണം.....) അവള് റൂമിൽ കയറി കതകടച്ചു....... അവിടെ ഇരുന്ന് കരഞ്ഞു....... പിന്നെ ഫ്രഷായി അങ്ങനെ കിടന്നു..... പിറ്റേന്ന് ഹർഷൻ കതകിന് തട്ടിയപ്പോഴാണ് അവള് എണീക്കുന്നത്...... എന്തൊരു ഉറക്കാടി...... അവള് ചിരിച്ചു.... എന്താടി..വയ്യേ നിനക്ക്..... അവൻ നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ നല്ല ചൂട്.... പേടിപനി ആണോ..... എന്താ നയനാ ഇത്.... റെഡിയായി വാ ഹോസ്പിറ്റലിൽ പോകാം.....

അവൻ നിർബന്ധിച്ചതും അവള് മാറ്റി വന്നു....ഹോസ്പിറ്റലിൽ പോയി അവൻ നേരെ ബീച്ച്ലേക്കാണ് പോയത്...... ( എന്താ ഇങ്ങോട്ട് ) നിനക്കെന്താ പറ്റിയത്..... ആകെ ഒരുമാതിരി.... ആന്റി എന്നോട് ചോദിച്ചു അതിനെപ്പറ്റി......അത് വിട്ടേക്ക്...... അവളുടെ കണ്ണുകൾ നിറഞ്ഞു.... എന്താ നയനാ..... എന്തിനാ നീ സങ്കടപെടുന്നത്........ ഒന്നും പറ്റിയില്ലല്ലോ പിന്നെന്താ........... ( എന്തിനാ എന്നോടിങ്ങനെ...... ഞാനാരോടും ഒന്നും ചെയ്തില്ലല്ലോ.....) ചില കാമപിശാചുക്കൾ അങ്ങനെയാ..... ഒന്നും ചെയ്യണമെന്നില്ല..... അവനു പെൺ രൂപം ആയാൽ മതി....... ഇതിപ്പോ നീയും ഞാനും മാത്രേ അറിഞ്ഞിട്ടുള്ളൂ..... നിനക്ക് വേണമെങ്കിൽ അച്ഛനോടും അമ്മയോടും പറയാം നിന്റെ ഇഷ്ടം....... അവരറിഞ്ഞാൽ അവര് കൂടുതൽ ടെൻഷൻ ആകും അതാ ഞാൻ പറയണ്ട എന്ന് പറഞ്ഞെ...... ഞാനുണ്ടാവുമെടി നിന്റൊപ്പം...... ഒന്ന് ചിരിക്ക് സ്‌മൈൽ പ്ലീസ്...... അവള് ചിരിച്ചു.... ഹർഷൻ അവളുടെ ചുമലിൽ കയ്യിട്ടു.... പോയാലോ.... മരുന്നൊക്കെ കുടിക്കണ്ടേ..... ഉം. അവര് വേഗം വീട്ടിലേക്ക് പോയി..... അവനും അവിടെയിരുന്നു......

കവിതയുടെ ഒരു ഫ്രണ്ട് രണ്ടുപേരെയും ബീച്ചിൽ വച്ചു കണ്ടിരുന്നു....... ഡീ കവിതേ നീയും ഹർഷനും ബ്രേക്കപ്പ് ആയോ.... നീയെന്താ അങ്ങനെ ചോദിച്ചത്.... അവന്റൊപ്പം വേറൊരു പെണ്ണിനെ കണ്ടിരുന്നു.... ബീച്ചിൽ വച്ചു.... ഞാൻ കരുതി നിങ്ങള് പിരിഞ്ഞെന്ന്... കവിത അപ്പോൾ തന്നെ ഫോണെടുത്ത് ഹർഷനെ വിളിച്ചു..... എന്താ മോളെ വിശേഷം.... ഹർഷൻ എവിടെയാ.... ഞാൻ വീട്ടില് നയനയുടെ..... എന്തേയ്... അവിടെ എന്താ പരിപാടി.... പ്രത്യേകിച്ച് ഒന്നുല്ല.... നയനയ്ക്ക് ചെറിയൊരു പനി..... ഞാനവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയതാ...... ഓഹ്..... അവൾക്ക് പനിച്ചപ്പോഴേക്കും അങ്ങ് വേദനിച്ചോ.... എന്താ.... ഒന്നുല്ല..... ഒരു നയന..... ഞാൻ സീരിയസ് ആയാണ് ചോദിക്കുന്നത് നിങ്ങള് തമ്മിൽ എന്താ...... അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേറാരും ഇല്ലേ..... നീ മാത്രേ ഉള്ളോ........ തത്കാലം മറ്റേ കാര്യം ഹൈഡ് ചെയ്ത് വക്കാൻ ഹർഷൻ തീരുമാനിച്ചു...... അവൾക്ക് പറയാനുള്ളത് പറഞ്ഞോട്ടെ എന്ന ആറ്റിട്യൂട് ആയിരുന്നു അവനു...അവള് കുറേ പറഞ്ഞശേഷം കോൾ കട്ടാക്കി............

കുറേനേരം ഹർഷൻ ഇരുന്ന് സംസാരിച്ചതും നയന ഓക്കേ ആയി..... അതിന് ശേഷമാണ് അവൻ വീട്ടിലേക്ക് പോയത്...... റിത്തിക്കിനെ ഇതിനിടയിൽ ആരൊക്കയോ ചേർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു.... അവനൊന്നും ഓർമയില്ല എന്നാണ് ചോദിച്ചവരോടൊക്കയും മറുപടി പറഞ്ഞത്....... ഹോസ്പിറ്റൽ വിട്ടതും അവൻ ടിസി വാങ്ങി......... റോഷന് നയനയോട് ദേഷ്യം ആണെന്ന് ഹർഷനും മനസിലായി...... എന്നത്തേയും പോലെ ഒരു വൈകുന്നേരം എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ഹർഷൻ നയനയുടെ കയ്യും പിടിച്ചു അങ്ങോട്ട് വന്നു........ അവളെ കണ്ടതും റോഷൻ എണീറ്റു നടന്നു... റോഷാ എടാ..... ഒന്ന് വാ..... ശ്രീലക്ഷ്മി നീയും.... നാലുപേരും കൂടെ ഒരു ഭാഗത്തേക്ക് മാറി നിന്നു...... റോഷന് എന്താ നയനയോട് ദേഷ്യം...... ഒന്നുല്ല.... എനിക്കാരോടും ദേഷ്യമില്ല.... തോന്നുന്നതാവും..... ഉം.... ഇവള് നിന്നെ ഇഷ്ടപെടാത്തത്തിന്റെ പേരിലാണ് നീയീ ദേഷ്യം കാണിക്കുന്നതെങ്കിലു ശ്രീലക്ഷ്മി സ്വഭാവികമായും നിന്നോട് തെറ്റണ്ടേ.... ശ്രീലക്ഷ്മി ഒന്ന് ഇളിഞ്ഞു നയനയുടെ കയ്യിൽ അമർത്തിപിടിച്ചു.........

റോഷൻ ഞെട്ടി...... എടാ പൊട്ടാ..... ഇവൾക്ക് നിന്നെ ഒരുപാട് ഇഷ്ടാ....... അവൻ ശ്രീലക്ഷ്മിയെ നോക്കി....... സത്യാണോ..... മോളെ ശ്രീലക്ഷ്മി ഒന്ന് മൊഴിയോ പ്ലീസ് ........ റോഷാ സത്യം..... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ........ അവര് ഒന്ന് രണ്ടും പറഞ്ഞു സെറ്റായി ഒപ്പം റോഷന് നയനയോടുള്ള വിരോധവും അവസാനിച്ചു ......... ഫൈനൽ എക്സാം കഴിഞ്ഞതും ഹർഷൻ കോളേജിൽ നിന്നും ഇറങ്ങി...... പോകുന്ന അവനെക്കാൾ വിഷമം ആയിരുന്നു നയനയ്ക്ക്............ കോളേജ് ജീവിതം കഴിഞ്ഞതും അവൻ അച്ഛനെ ബിസിനസ്സിൽ സഹായിക്കാൻ തുടങ്ങി ...... അവിടുന്ന് കുറച്ചു കഴിഞ്ഞതും കവിതയുടെ കാര്യം വീട്ടിലവതരിപ്പിച്ചു എല്ലാവരുടെയും സമ്മതം വാങ്ങി...... അധികം ഇനി രണ്ടിനെയും കയറൂരി വിടുന്നില്ലെന്ന തീരുമാനത്തിൽ ഇരുവീട്ടുകാരും കല്യാണത്തിന് വേണ്ടാ അറേഞ്ച്മെൻറ്സ് ചെയ്തു....... കവിതയ്ക്കുള്ള ഡ്രെസ് സെലക്ട്‌ ചെയ്യുകയാണ് നയനയും ഹിമയും ( ഹർഷന്റെ ചേച്ചി ) നയനേ.... ഈ കളർ ചേരുമോ അവൾക്ക്....... നയന ഒന്ന് നെറ്റിച്ചുളിച്ചു..... ( ഇതിന്റെ അടുത്ത ഡാർക്ക്‌ ആയാലോ.....)

ഓക്കേ..... അങ്ങനെ അവൾക്കുള്ള സാരി സെലക്ട്‌ ചെയ്തു.... ഹർഷൻ അവിടെ ഫാഷൻ ഷോ നടത്തുകയാണ്....... എടീ ഏച്ചീ.... നയനേ ഇങ്ങോട്ട് വാ രണ്ടും.... എന്നെയൊന്നു ഹെല്പ് ചെയ്യ്..... ഇതൊക്കെ കണ്ടിട്ട് എനിക്ക് തല പെരുക്കുന്നു ....... രണ്ടാളും പിന്നെ അവനു സെലക്ട്‌ ചെയ്യാൻ തുടങ്ങി....... ഒടുക്കം മൂന്ന് പേരുടെയും ഇഷ്ടത്തിന് ഒരെണ്ണം കിട്ടി....... നിങ്ങൾക്ക് സെലക്ട്‌ ചെയ്തോ..... ഇല്ലെടാ..... നയനേ നിനക്ക് എന്താ..... ലഹങ്ക നോക്കാം ല്ലേ ....... നയനയ്ക്കുള്ളത് ഞാൻ സെലക്ട്‌ ചെയ്യും..... അപ്പോൾ എനിക്കോ..... നയന സെലക്ട്‌ ചെയ്യും.....ഇവിടെ വാടി .. ഹർഷൻ അവളുടെ കയ്യും പിടിച്ചു നടന്നു...... അവന്റെ അമ്മയും ചേച്ചിയും ബാക്കിയുള്ളവർക്ക് ഡ്രെസ് എടുക്കുകയാണ്..... അമ്മേ.... അമ്മേ.... എന്താടി..... ഈ ഹർഷനെ നയനയെ പ്രേമിച്ചാൽ പോരായിരുന്നോ..... എനിക്കവളെ ഇഷ്ടായി..... കവിതയെക്കാളും അവരല്ലേ മാച്ച്....... ഞാനും അതാഗ്രഹിച്ചിരുന്നു.... അച്ഛനും..... ആ ഇനിയിപ്പോ പറഞ്ഞിട്ട് എന്താ...... രേവതിക്കും സോമേട്ടനും താല്പര്യം ഉണ്ടായിരുന്നു ഹർഷനെ പോലെ ഒരാളെ മോൾക്ക്........ നമുക്കത് സ്വപ്നം കാണാം.....

ഒരാഴ്ച കഴിഞ്ഞാൽ മാര്യേജ് അല്ലേ....... എനിക്കൊന്ന് ഒരുങ്ങണം..... അമ്മേ..... എന്താടി..... അതേ.... എനിക്കൊരു ഐഡിയ..... നമ്മുടെ കിച്ചൂനെ കൊണ്ട് നയനയെ കെട്ടിച്ചാലോ.... ഏത് കിച്ചൂ..... ഏട്ടന്റെ അനിയൻ...... അതാകുമ്പോൾ ഞങ്ങൾക്ക് അടിച്ചുപൊളിക്കാം..... ഈ കല്യാണം കഴിയട്ടെ രേവതിയോട് പറയാം..... അവൻ നല്ല പയ്യനാ...... ഓക്കേ അമ്മാ....... അവര് ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വിട്ടു...... നയനയ്ക്ക് fourth സെമ് എക്സാം കഴിഞ്ഞതും അവള് ഫുൾ ഫ്രീയായി..... നയനയും രേവതിയും രാവിലെ അങ്ങോട്ട് പോയാൽ പിന്നെ വൈകിട്ടാണ് തിരിച്ചു വരിക......... പതിവ്പോലെ അവര് ചെന്നപ്പോൾ ഹർഷൻ റൂമിൽ കിടക്കുകയാണ്...... അന്ന് കല്യാണത്തിന്റെ തലേ ദിവസമാണ്..... അതുകൊണ്ട് തന്നെ ഫുൾ ബഹളമാണ്... . നയന അവന്റെയടുത്ത് ചെന്നിരുന്നു..... ( ഏട്ടാ..... എന്താ..... എന്തുപറ്റി കിടക്കാൻ.... എണീറ്റെ .....) വയ്യെടി..... നല്ല തലവേദന.....

(ഡോക്ടറെ കാണണോ .....) വേണ്ടാ..... നീയൊന്ന് മസാജ് ചെയ്യോ ...... അവള് പതിയെ ഇരുന്ന് അവന്റെ തല മസാജ് ചെയ്യാൻ തുടങ്ങി..... നല്ല സുഖത്തിൽ അവനവളുടെ മടിയിൽ കിടന്നുറങ്ങി..... കുറച്ചു കഴിഞ്ഞതും ഹിമ അങ്ങോട്ട് വന്നു..... എന്താ മോളെ.... ഇവനെന്തേ.... ( തലവേദന.....) അയ്യോ..... ടെൻഷൻ ആയിട്ടാവും....... നീ ഫുഡ് കഴിച്ചോ.... ( ഓഹ്..... മോൻ എവിടെ.....) അപ്പുറത് എങ്ങാനും കാണും...... എനിക്കൊന്നും വയ്യാ അവനെയും മേച്ചു നടക്കാൻ.... അവള് ചിരിച്ചു..... ആരോ വിളിച്ചതും ഹിമ പോയി...... കുറച്ചു കഴിഞ്ഞതും ഹർഷൻ എണീറ്റു.... എടീ എനിക്കെന്തോ ടെൻഷൻ.... ( എന്തിന്....) കല്യാണം അല്ലേ.... അതിന്റെ... ( നാണമില്ലേ....... കല്യാണത്തിന് എന്റേം ഹിമേച്ചിയുടെയും വക അടിപൊളി പണിയുണ്ട് ഏട്ടനും ഏച്ചിക്കും.....) പണി തരുമ്പോൾ ആലോചിച്ചു കണ്ടും തന്നോ..... കാരണം അതിലും വലിയ പണി നിന്റെ കല്യാണത്തിന് ഞാൻ തരും...... അവള് ചുണ്ട് ചുള്ക്കി........ (അതപ്പോഴല്ലേ.......) ഓഹ്..... പിന്നെ...... എടീ നീയിന്നു പോവണോ ഇവിടെ കൂടിക്കോ.... ( ഞാൻ നാളെ പുലർച്ചയ്ക്ക് എത്താം...... ഓക്കേ....)

അവനോട് ബൈ പറഞ്ഞു അവള് പോയി...... ഓഡിറ്റോറിയത്തിൽ നിന്നാണ് കല്യാണം...... നയനയും രേവതിയും സോമശേഖരനും കാലത്തെ തന്നെ ഒരുങ്ങി....... ( എങ്ങനെയുണ്ട്.....) അടിപൊളി..... രേവതി..... മോൾക്ക് ഈ ഡ്രസിന് ചേരാ മറ്റേ കമ്മലും മാലയും അല്ലേ...... ആ അതേ.... മോളെ ആ നെക്ലേസ് ഇട്ടോ അതാ ഈ വേഷത്തിന് സെറ്റ്...... എന്നിട്ട് വേഗം വാ മുല്ലപ്പൂ വെക്കണ്ടേ..... അവള് വേഗം അച്ഛനും അമ്മയും പറഞ്ഞ കമ്മലും മാലയും ഇട്ടു....... പിന്നെ വന്ന് മുല്ലപ്പൂ വച്ചു...... ( വേഗം പോവാം.... ഇല്ലേൽ ഹർഷേട്ടൻ തല്ലും....) ദാ ഇറങ്ങാം...... അവര് പെട്ടന്ന് തന്നെ അങ്ങോട്ട്‌ പുറപ്പെട്ടു..... അവളെ കണ്ടതും ഹിമ കെട്ടിപിടിച്ചു....... ഇന്ന് ഇനി വേറെ ആരെയും ചെക്കന്മാർ നോക്കില്ല...... അവള് ചിരിച്ചു..... കുറച്ചു കഴിഞ്ഞതും അവരെല്ലാം ഓഡിറ്റോറിയത്തിൽ പോയി....... മുഹൂർത്തം അടുത്തതും കവിത മണ്ഡപത്തിലേക്ക് വന്നു.... ഹർഷൻ വല്ലാത്തൊരു excitementil ആയിരുന്നു........നയനയെ നോക്കിയതും അവള് കണ്ണ് രണ്ടും ചിമ്മി കാണിച്ചു.......നാഥസരമേളം മുഴങ്ങി....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story