❤️ഹർഷനയനം❤️: ഭാഗം 11

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

മുഹൂർത്തം അടുത്തതും കവിത മണ്ഡപത്തിലേക്ക് വന്നു.... ഹർഷൻ വല്ലാത്തൊരു excitementil ആയിരുന്നു........നയനയെ നോക്കിയതും അവള് കണ്ണ് രണ്ടും ചിമ്മി കാണിച്ചു.......നാഥസരമേളം മുഴങ്ങി.......... ഹിമ ഹർഷന്റെ തൊട്ട് പുറകിലായി നിൽക്കുന്നു നയന അവന്റെ ലെഫ്റ്റ് സൈഡിലും........ കോളേജിലുള്ള മിക്കകുട്ടികളും അവിടെയുണ്ട്........ കവിത പയ്യെ ഹർഷന്റെ അടുത്ത് വന്ന് നിന്നു..... പൂജാരി മന്ത്രാജപങ്ങൾക്കൊടുവിൽ പ്രസാദം നീട്ടിയെങ്കിലും കവിത വാങ്ങാതെ അങ്ങനെ നിന്നു....... ഹിമ അവളെ തട്ടി.... കവിതേ....എന്തേയ്..... അത് വാങ്ങ്..... അവള് മൈൻഡ് ചെയ്തില്ല.... ഹിമ ഹർഷനെ നോക്കി..... കവിതേ..... എന്താ കാര്യം..... നിന്റെ തമാശ കാണിക്കാനുള്ള സ്ഥലം അല്ല ഇത്.... ആളുകളൊക്കെ നോക്കുന്നു.... ഹർഷൻ പറഞ്ഞതും അവള് കനപ്പിച്ചു അവനെ നോക്കി....... നോക്കട്ടെ അതിന് ഞാനെന്തു വേണം...... കവിതാ...... നിങ്ങൾക്ക് തോന്ന്യാസം മൊത്തം കാണിക്കാം ഞാന് മിണ്ടരുത്..... നല്ല ശബ്ദത്തിലാണ് അവള് സംസാരിക്കുന്നത്...... എല്ലാവരും ഞെട്ടി ... കവിതേ...... നിങ്ങളും ഇവളും തമ്മിൽ എന്താ......

നയനയെ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തി അവള് ചോദിച്ചു......നയന ആകെ ഞെട്ടി..... അവള് മാത്രമല്ല എല്ലാവരും..... എനിക്കറിയണം..... ഇവള് നിങ്ങടെ ആരാ...... അനിയത്തി ഫ്രണ്ട്..... ഇതൊക്കെ വിശ്വസിക്കാൻ ഫൂളല്ല ഞാൻ.......എന്നേക്കാൾ ഇമ്പോര്ടന്റ്റ്‌ ഇവളല്ലേ ഇവന്..... ഞാനെത്ര പറഞ്ഞു ഇവളോട് ഒരു കമ്പനിയും വേണ്ടെന്ന്..... പിന്നെയും പോകും അവളുടെ അടുത്തേക്ക്...... കവിതാ നീയെന്തൊക്കെയാ ഈ പറയുന്നത്..... നിങ്ങടെ കല്യാണം ആണിപ്പോൾ..... ഇതിനിടയിൽ ആണോ ഇതൊക്കെ ഡിസ്‌കസ് ചെയ്യേണ്ടത്..... ഹിമ അവളെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു...... ഞാൻ പറയും.... കഴിഞ്ഞിട്ടില്ല.... എല്ലാത്തിനും ഒരു നയന...... ഫുൾ ടൈം കറക്കം തീറ്റ..... ഇനി കിടക്കുന്നതും ഇവളുടെ ഒപ്പം ആണോ...... രേവതിയും സോമനും ഞെട്ടി.... രേവതി പെട്ടന്ന് അവരുടെ അടുത്തേക്ക് ചെന്നു..... മോളെ നീയെന്താ ഈ പറയുന്നത്....

നീ കരുതുന്ന ബന്ധം അല്ല ഇവര് തമ്മിൽ ..... ഒരു ഏട്ടനും അനിയത്തിയും ആ ബന്ധത്തിനെയാ നീയീ വളച്ചൊടിക്കുന്നത്...... ഞാൻ പറയുന്നത് സത്യമാ..... നാളെ പിറ്റേന്ന് ഇവള് ഒക്കത്ത് ഒരു കുഞ്ഞിനേയും വച്ചു ഇവന്റെ കുഞ്ഞാണെന്ന് പറഞ്ഞാൽ ഞാൻ എന്ത് വേണം........ അത് കേട്ടതും നയനയുടെ കണ്ണുകൾ നിറഞ്ഞു......... ആളുകളൊക്കെയും അവരുടെ സംസാരം ശ്രദ്ധിക്കുകയാണ്....... നയന തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഹർഷൻ അവളുടെ കൈപിടിച്ച് വച്ചു....... കവിതാ enough....... ജസ്റ്റ്‌ സ്റ്റോപ്പ്‌ this....... ഇത്രേം കാലമായിട്ട് നിനക്ക് എന്നെ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ എന്നെ വിശ്വാസം ഇല്ലെങ്കിൽ നമ്മുടെ സ്നേഹം വേസ്റ്റ് ആയിരുന്ന്..... നീ പറഞ്ഞതൊക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ...... ഞാനും ഇവളും തമ്മിൽ നീ ഉദ്ദേശിച്ച ബന്ധം തന്നെയാ..... നിനക്ക് എന്ത് ചെയ്യാൻ പറ്റും...... ഹർഷാ..... ഷട്ടപ്...... ആന്റി അങ്കിൾ..... i'm റിയലി സോറി.......

അവൻ പെട്ടന്ന് അവിടെയിരുന്ന താലിയെടുത്ത് നയനയുടെ കഴുത്തിൽ ചാർത്തി....... അവളാകെ ഷോക്ക് ആയി........ കവിതയുടെ കണ്ണ് നിറഞ്ഞു....... ഇപ്പോൾ...... ഇനിയെന്താ കവിതാ...... ഇനിയും നീ പറാ....... ഞാനതൊക്കെ അംഗീകരിച്ചു ഇവളുടെ കഴുത്തിൽ താലി കെട്ടി..... ഇനി നിനക്ക് എന്താ പറയാനുള്ളത്......... നയനയുടെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ട്..... ഹിമ വേഗം അവളുട അടുത്തേക്ക് വന്നു....... മോളേ....... അവള് ഹിമയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി...... രേവതിയും സോമനും വല്ലാതായി രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു .......... ഹർഷാ..... നീയിപ്പോ എന്താ ചെയ്തതെന്ന് നിനക്കറിയോ..... അറിയാം അങ്കിൾ...... ബോധത്തോടെ തന്നെയാ ചെയ്തത്........ i പ്രോമിസ് നയനയെ വേദനിപ്പിക്കില്ല...... ഇത്രേം ആളുകളുടെ മുൻപിൽ ഞങ്ങളെക്കുറിച്ചു വേണ്ടാത്തത് പറഞ്ഞാൽ ഇതെല്ലാതെ മറ്റെന്ത് വേണമെന്ന് എനിക്കറിയില്ലായിരുന്നു.........

i'm സോറി....... ഹർഷന്റെ അച്ഛൻ അങ്ങോട്ട് വന്നു....... എടോ അങ്ങനെ ആണേൽ താൻ തന്നെ മോളെ ഹർഷന് കൈപിടിച്ച് കൊടുക്ക് ........ അയാള് വേഗം നയനയുടെ കൈ പിടിച്ചു..... മോളെ കരയരുത്..... അച്ഛൻ എപ്പോഴും പറയുന്നതല്ലേ സ്ട്രോങ്ങ്‌ ആയിരിക്കണം എന്ന്........ പിന്നെന്താ...... അവള് ഹർഷനെ നോക്കി...... അവള് നോക്കിയതും അവൻ തല താഴ്ത്തി......... അവളുടെ കൈ അവന്റെ കയ്യിൽ ചേർത്തുവച്ചു........ അഗ്നിക്ക് വലംവച്ചു അവരങ്ങോട്ട് വന്നു....... കവിത ഇതിനിടയിൽ അവിടുന്നിറങ്ങി പോയിരുന്നു ........... നയനേ i'm സോറി..... വേറെ വഴിയൊന്നും മുൻപിൽ വന്നില്ല അതാ....... റിയലി സോറി......... അവളത് മൈൻഡ് ചെയ്തില്ല......... അവളുടെ ഉള്ളം വല്ലാതെ പിടയുകയായിരുന്നു...... നയനെ കരയല്ലേ....... ഹിമ പറഞ്ഞതും അവളൊന്ന് ഹിമയെ നോക്കി....... എല്ലാവരും അവളെ ആശ്വസിപ്പിക്കുന്നുണ്ട്..... എന്നാൽ അവൾക്ക് വല്ലാത്തൊരു പേടിയായിരുന്നു ............. നയനേ കരയല്ലേ....... ഇങ്ങനെയായിരിക്കും ചിലപ്പോൾ യോഗം......... ഹിമ പറഞ്ഞതും അവള് ഹർഷനെ നോക്കി...... അവനും വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു...... മോളേ.......

ഇങ്ങനെയൊന്നും വിചാരിച്ചതല്ലല്ലോ...... അമ്മയ്ക്കും അച്ഛനും വിഷമം ഉണ്ട്...... എന്നാൽ...... മോൾടെ നല്ലതിനായിരിക്കും ഇത്.... ഉള്ളിലുള്ള സങ്കടം അടക്കി വച്ചു രേവതി പറഞ്ഞു....... മോളേ.... നയനേ...... എന്തിനാ ഇങ്ങനെ കരയുന്നത്...... മോള് സങ്കടപെടണ്ട.... എല്ലാം റെഡിയാകും...... ഹർഷന്റെ അമ്മ ചേർത്ത് പിടിച്ചു പറഞ്ഞെങ്കിലും അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു....... ഓഡിറ്റോറിയത്തിൽ നിന്ന് ഹർഷന്റെ വീട്ടിലേക്ക് പോകുമ്പോൾ ഇനിയെന്ത് എന്ന ഉത്കണ്ട ആയിരുന്നു അവൾക്ക്. ..... അവിടെ നിലവിളക്ക് കൊടുത്തു അവരെ സ്വീകരിച്ചു.......... ഇത്രയും ദിവസം സ്വന്തംപോലെ കരുതിയ വീട്ടിൽ അന്നാധ്യമായി അവൾക്ക് അപരിചിതത്വ ഫീൽ ചെയ്തു........... രേവതിയും സോമനും അപ്പോഴും ഞെട്ടൽ വിട്ടുമാറിയിരുന്നില്ല..... ഏട്ടാ....... നമ്മുടെ മോള്.......ഇതെന്താ ഇങ്ങനെ നമ്മുടെ മോൾക്ക്....... എനിക്കൊന്നും അറിയില്ല രേവതി......

അവളില്ലാത്ത ആ വീട്ടിലേക്ക് എനിക്ക് വരാൻ തോന്നുന്നില്ല..... ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞില്ലേ...... ഹർഷനെ മരുമോനായിട്ട് ആഗ്രഹിച്ചിട്ടുണ്ട്...... ഈ കാലത്ത് അവനെ പോലെ ഒരു പയ്യനെ കിട്ടുക എന്ന് വച്ചാൽ ബുദ്ധിമുട്ടാ..... എന്നാൽ അവർക്ക് പരസ്പരം അങ്ങനെയൊരിഷ്ടം ഇല്ലെന്ന് അറിഞ്ഞപ്പോൾ ആ മോഹം ഉപേക്ഷിച്ചു...... എന്നാൽ ഇപ്പോൾ....... നമ്മുടെ മോൾടെ കല്യാണം കഴിഞ്ഞു...... അതും ഒരിക്കൽ നമ്മളാഗ്രഹിച്ച ആളുമായി......... എത്ര പറഞ്ഞിട്ടും മനസത് അംഗീകരിക്കാത്ത പോലെ...... നമ്മൾക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടേൽ മോൾക്ക് എന്ത് വേദന ഉണ്ടാകും..... അവളുടെ കാര്യം ആലോചിച്ചിട്ട്..... എനിക്കറിയില്ല....... ഹിമ നയനയുടെ അടുത്ത് ഇരിക്കുന്നുണ്ട്.........

മോളേ...... നീയെന്താ ഇങ്ങനെ ഇരിക്കുന്നത്...... എനിക്കറിയാം നിനക്ക് സങ്കടം ഉണ്ടാവുമെന്ന്.... ഏതൊരു പെണ്ണിനും അവളുടെ കല്യാണത്തെ കുറിച് കുറച്ചു സങ്കൽപ്പങ്ങൾ ഉണ്ടാകും....... അത് ശരിയാ...... നിങ്ങളെ ഒരിക്കലും പിരിക്കാതിരിക്കാനാകും ദൈവം ഇങ്ങനെ നിങ്ങളെ ചേർത്ത് വച്ചത്...... (ഏച്ചീ...... ഹർഷേട്ടൻ...... ന്റെ ഏട്ടനാ..... അങ്ങനെ ഒരാളെ എങ്ങനെയാ ഞാൻ....... ന്റെ.... ന്റെ husband..... എനിക്ക് പറ്റില്ലേച്ചി ഒരിക്കലും..... ഒരിക്കലും പറ്റില്ല....... ഞാൻ കാരണമാ ഏട്ടന്റെ കല്യാണം മുടങ്ങിയത്...... ഞാൻ കാരണം......) അവനു ഏറ്റവും നല്ല ആളെ തന്നെയാ ഇപ്പൊ കിട്ടിയത്.... ഞങ്ങൾക്കൊക്കെ അതിൽ സന്തോഷമേ ഉള്ളൂ......എല്ലാം ശരിയാവും...... ഇല്ലെന്ന് അവളുടെ മനസ് പറയുന്നുണ്ടായിരുന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story