❤️ഹർഷനയനം❤️: ഭാഗം 12

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

(ഏച്ചീ...... ഹർഷേട്ടൻ...... ന്റെ ഏട്ടനാ..... അങ്ങനെ ഒരാളെ എങ്ങനെയാ ഞാൻ....... ന്റെ.... ന്റെ husband..... എനിക്ക് പറ്റില്ലേച്ചി ഒരിക്കലും..... ഒരിക്കലും പറ്റില്ല....... ഞാൻ കാരണമാ ഏട്ടന്റെ കല്യാണം മുടങ്ങിയത്...... ഞാൻ കാരണം......) അവനു ഏറ്റവും നല്ല ആളെ തന്നെയാ ഇപ്പൊ കിട്ടിയത്.... ഞങ്ങൾക്കൊക്കെ അതിൽ സന്തോഷമേ ഉള്ളൂ......എല്ലാം ശരിയാവും...... ഇല്ലെന്ന് അവളുടെ മനസ് പറയുന്നുണ്ടായിരുന്നു.......അപ്പോഴാണ് അവന്റെ അമ്മയു അച്ഛനും അങ്ങോട്ട്‌ വന്നത്....... എന്താ മോളെ നീയിങ്ങനെ സങ്കടപെട്ടാലോ....... എല്ലാം നല്ലതിനാകും..... മോളേ നിങ്ങള് രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണം..... അത്രമാത്രേ അച്ഛന് പറയാനുള്ളൂ...... അവള് ഒന്നും പറഞ്ഞില്ല....... അമ്മ അവളുടെ മുടിയിലൂടെ വിരലോടിക്കുന്നുണ്ട്....... രാത്രി ആയതും അവൾക്ക് എന്തോപോലെ തോന്നാൻ തുടങ്ങി........ ഹിമ അവളുടെ കൂടെ തന്നെയുണ്ട്....... ഹർഷൻ ഗാർഡനിൽ ഇരിക്കുകയാണ്..... സൂരജ് ( ഹിമയുടെ ഭർത്താവ് ) അവന്റെ അടുത്തേക്ക് ചെന്നു എടാ ഹർഷാ..... എന്താ നീ ഇവിടെ ഇരിക്കുന്നത്..... ഒന്നുല്ല അളിയാ....

എടാ സംഭവിക്കാനുള്ളത് സംഭവിച്ചു..... അതും ആലോചിച്ചു സങ്കടപ്പെട്ടിട്ട് എന്താ കാര്യം........... എനിക്കറിയില്ല....... ഞാനെന്ത് കരുതിയാ ആ സമയം താലി കെട്ടിയതെന്ന്....... ഈ കല്യാണമേ വേണ്ടെന്ന് വച്ചാൽ പോരായിരുന്നോ എനിക്ക് ....... ഇതിപ്പോ..... നയന എനിക്ക് അവളുടെ ഏട്ടന്റെ സ്ഥാനമാ തന്നത്..... ആ ഞാൻ അവളെ..... എനിക്കൊരിക്കലും കഴിയില്ല...... അവൾക്കും........ എനിക്കൊരു ഐഡിയയും കിട്ടുന്നില്ല..... ഇനിയെന്ത് വേണമെന്ന്........ ഇല്ലാ അളിയാ.... എനിക്ക് പറ്റില്ല നയനയെ മറ്റൊരു അർത്ഥത്തിൽ.... നീയെന്തൊക്കെയാ പറയുന്നത്..... പെട്ടന്ന് വേണ്ടാ.... സാവധാനം നിനക്കവളെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റും എനിക്കുറപ്പുണ്ട്........ ഇല്ലെന്ന് അവനു തോന്നി.... നീ ഇവിടെ ഇരിക്കാതെ റൂമിലേക്ക് ചെല്ല്...... എണീക്ക്... സൂരജവനെ ഉന്തി തള്ളി റൂമിലാക്കി ...... നയന ബാൽകണിയിൽ ആയിരുന്നു..... അവനവളുടെ അടുത്തേക്ക് ചെന്നു....... നയനേ..... നയനേ..... നിനക്ക് എന്നോട് ദേഷ്യമാണോ ...... ഞാൻ അറിയാതെ...... നയനേ ആ ഒരു സമയം പറ്റിപ്പോയി...... ഹർഷൻ അവളുടെ കാലിലേക്ക് വീണു......

അവളവനെ എണീപ്പിച്ചു ..... ( എന്താ ഏട്ടാ....... ഞാൻ കാരണം ഏട്ടന്റെ ജീവിതം...... ഏട്ടനൊരു വാക്ക് പറയായിരുന്നില്ലേ ഏച്ചിക്ക് എന്നെ ഇഷ്ടല്ല എന്നത്........ അതറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും നിങ്ങൾക്കിടയിൽ വരില്ലായിരുന്നു.........) അവളതും പറഞ്ഞു ഏങ്ങി കരയാൻ തുടങ്ങി...... ഇങ്ങനെയൊക്കെ അവളുടെ മനസ്സിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു..... അവള് പറഞ്ഞപ്പോഴെല്ലാം ഞാന് നമ്മള് തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമായി അവളോട് പറഞ്ഞിട്ടുണ്ട്...... ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊക്കെ......... അവള് പോയതിൽ അല്ല നയനേ എനിക്ക് വിഷമം..... ഞാൻ കാരണം നിന്റെ ജീവിതം............എന്നോട് ക്ഷമിക്ക്....... ( ഞാനല്ലേ മാപ്പ് പറയേണ്ടത്....... ഞാൻ ചെന്ന് ചേച്ചിയോട് കാര്യങ്ങളൊക്കെ പറയാം........ നിങ്ങൾ സുഖായി ജീവിക്കണം.....) ഇല്ലാ നയനെ..... അതിന്റെ ആവശ്യം ഇല്ല ..... ഇത്രേം ആളുകളുടെ മുൻപിൽ എന്നെ നാണംകെടുത്തി പോയതല്ലേ...... ആ ആളെ എനിക്ക് വേണ്ട........ ( ഏട്ടാ..... എന്തിനാ വാശി..... തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിയതല്ലേ........ അത് മാറണം.......

നമുക്കൊരിക്കലും ഒരുമിച്ചു ജീവിക്കാൻ പറ്റില്ല....... ഞാൻ അങ്ങനെ ചെയ്തില്ലേൽ എനിക്ക് മനസമാധാനം കിട്ടില്ല പിന്നെയൊരിക്കലും.............) അവള് നിന്നെ ഇൻസൾട്ട് ചെയ്യും...... ( അങ്ങനെ ഒന്നുമില്ല........ i പ്രോമിസ്...... എന്റെ ഏട്ടന് ഏച്ചിയെ ഞാൻ തിരിച്ചു തരും...... എന്നിട്ടേ ഞാൻ ഇവിടുന്ന് പോകൂ .....) ഹർഷൻ മറുപടിയൊന്നും പറഞ്ഞില്ല........ എനിക്കും നിന്നെ ഭാര്യയായി കാണാൻ പറ്റില്ല ..... because എനിക്ക് നീയെന്റെ അനിയത്തിയാ...... ആ നിന്നെ എങ്ങനെ ഞാൻ....... നമ്മുടെ കാര്യം ആർക്കും മനസിലാകില്ല........ നമുക്ക് ഏട്ടനും അനിയത്തിയുമായി അടിച്ചുപൊളിക്കാടോ........ ഒന്ന് ചിരിക്ക്..... അപ്പൊ മുതൽ കരയുവല്ലേ....... അവനവളുടെ കണ്ണ് തുടച് കൊടുത്തു....... നയനാ..... നീ കവിതയെ പോയി കാണരുത് പ്ലീസ്....... അത് ശരിയാവില്ല..... ( ഒന്നും പറയണ്ടാ....... എല്ലാം ഓക്കേ ആവും......) അവനെന്തോ പറയാൻ വന്നതും അവള് വാ പൊത്തി.........

അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു........ ഇടയ്ക്കവൻ അവളുടെ മടിയിലേക്ക് തല ചായ്ച്ചു........... അവരവിടെയിരുന്നു അങ്ങനെ ഉറങ്ങിപ്പോയി......... എടീ ഹിമേ..... നീ പോയി അവരെ വിളിക്കാൻ നോക്ക്...... അമ്പലത്തിൽ പോവണ്ടേ..... ഹിമ വന്ന് കതകിന് കുറേ തട്ടി..... ഒടുക്കം അവള് കതക് വെറുതെ തള്ളി നോക്കിയതും അത് തുറന്ന്..... റൂമിൽ അവരില്ല..... ബാൽകണിയിൽ ചെന്ന് നോക്കിയപ്പോൾ രണ്ട് പേരും ഓരോ ഭാഗത്തായി ചുരുണ്ടുകൂടി കിടക്കുന്നുണ്ട്............ ഹർഷാ...... എടാ എണീക്ക്..... എടാ......... ഉം.... എണീക്കെടാ..... അവൻ കണ്ണ് തിരുമ്മി എണീറ്റു..... നയനേ മോളേ..... മോളേ എണീക്ക്..... കുറച്ചു നേരം തട്ടിവിളിച്ച ശേഷമാണ് അവൾ എണീറ്റത്....... ഇതെന്താ ഇവിടെ വന്ന് കിടന്നത്..... സംസാരിച്ചു ഇവിടെ ഇരുന്ന് ഉറങ്ങിപോയതാ........ രണ്ടാളും പെട്ടന്ന് റെഡിയാക് അമ്പലത്തിൽ പോകാം.... അവളതും പറഞ്ഞു പുറത്തേക്ക് പോയി......

നയന ഹർഷനെ നോക്കി ....... എന്താ വേണ്ടേ..... നീ പറാ...... ( പോവണോ....) എനിക്കറിയില്ല...... വാ പോകാം..... പോയാലും ഇല്ലേലും എല്ലാം കണക്കല്ലേ........ പിന്നെ നയനേ നമ്മള് ഏട്ടനും അനിയത്തിയും തന്നെയായി ജീവിക്കാൻ തീരുമാനിച്ചവിവരം ഇവിടാരും അറിയണ്ട...... അങ്കിളും ആന്റിയും...... ഉം..... വെറുതെ എന്തിനാ അവരുടെ സമാധാനം കളയുന്നത് .......... അവള് ഓക്കേ പറഞ്ഞു........ അവര് വേഗം റെഡിയായി അമ്പലത്തിൽ പോയി വന്നു........ കുറച്ചു കഴിഞ്ഞതും രേവതിയും സോമനും അങ്ങോട്ട്‌ വന്നു....... അവരെ കണ്ടതും നയന പോയി കെട്ടിപിടിച്ചു..... മോൾക്ക് കുഴപ്പൊന്നും ഇല്ലല്ലോ....... ( ഇല്ലമ്മേ ) ഹർഷാ...... എന്താ അങ്കിളെ...... മാര്യേജ് ലീഗൽ ആക്കണ്ടേ...... അത് കേട്ടതും നയനയും ഹർഷനും പരസ്പരം നോക്കി...... ഞാൻ അതിന് വേണ്ടാ അറേഞ്ച്മെൻറ്സ് ചെയ്തിട്ടുണ്ട്..... വച്ചു താമസിപ്പിക്കണ്ട എന്നാണ് എന്റെ തീരുമാനം.... അതേ....

എന്തിനാ താമസിപ്പിക്കുന്നത്..... ഇന്ന് പറ്റോ.... ഹർഷന്റെ അച്ഛൻ പെട്ടന്ന് ചോദിച്ചു ... ഇന്ന് വേണേൽ ഇന്നാക്കാം.... കുഴപ്പമില്ല..... എന്നാൽ പിന്നെ ഇന്ന് തന്നെ ചെയ്യാം..... വലിച്ചുനീട്ടുന്നത് എന്തിനാ ..... എന്നാൽ പിന്നെ രണ്ടുപേരും പെട്ടന്ന് റെഡിയാവ്...... അവളുടെ അച്ഛൻ പറഞ്ഞതും അവള് ഹർഷന്റെ കൈ പിടിച്ചു റൂമിലേക്ക് നടന്നു..... ( ഏട്ടാ ഇപ്പൊ വേണ്ടെന്ന് പറാ.... പ്ലീസ് .... ഞാൻ ഏച്ചിയോട് സംസാരിക്കട്ടെ.... ഏച്ചിക്ക് കാര്യങ്ങൾ മനസിലാകും..... പ്ലീസ് ഏട്ടാ പറാ.... ഇപ്പൊ രജിസ്റ്റർ ചെയ്താൽ പിന്നീട് ബുദ്ധിമുട്ട് ആകും..... അതാ .) ഉം..... അവനവരുടെ അടുത്തേക്ക് നടന്നു....... പിന്നാലെ അവളും...... അങ്കിൾ..... we need ടൈം...... ഞങ്ങൾക്ക് പരസ്പരം അക്‌സെപ്റ്റ് ചെയ്യാൻ ടൈം വേണം..... എന്നിട്ട് പോരെ... അതല്ല ഹർഷാ....... ഞങ്ങൾക്കറിയാം സമയം വേണം എന്നുള്ളത്...... രജിസ്റ്റർ ചെയ്താലും നിങ്ങൾക്ക് ആ സമയം കിട്ടും..... ഹർഷന്റെ അച്ഛൻ പറഞ്ഞതും അതിന് എന്ത് മറുപടി കൊടുക്കും എന്നറിയാതെ അവൻ നിന്നു.......അവരുടെ നിർബന്ധം കാരണം മാര്യേജ് രജിസ്റ്റർ ചെയ്തു....... രണ്ടുപേരും പരസ്പരം ദയനീയമായി നോക്കി ........

ആഹ് മക്കളെ......ഒരു റിസപ്ഷൻ എന്തായാലും നടത്തണം..... ഡേറ്റ് ഫിക്സ് ചെയ്തിട്ട് ഞങ്ങൾ അറിയിക്കാം..... അവളുടെ അച്ഛൻ പറഞ്ഞതും അവൻ തലയാട്ടി.......വീട്ടിലെത്തിയതും അവള് ചെന്ന് കിടന്നു....... ഹർഷന് അവളെ ഫേസ് ചെയ്യാൻ മടിയായിരുന്നു........... അവളുറങ്ങിയെന്ന് മനസിലായപ്പോഴാണ് അവൻ റൂമിൽ കയറിയത്...... ഒരു ഷീറ്റ് എടുത്തു തറയിൽ വിരിച്ചു കിടന്നു .......... രണ്ടുപേർക്കും പരസ്പരം ഫേസ് ചെയ്യാൻ വല്ലാത്തൊരു ചടപ്പുണ്ടായിരുന്നു ........ കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും ഹിമ പോയി..... അതോടെ അവൾക്ക് വല്ലായ്മ തോന്നി ..... അമ്മ അവളോട് സംസാരിക്കുമെങ്കിലും വല്ലാത്തൊരു ഒറ്റപ്പെടലാണ് അവിടെ....... മോളേ............ എന്താ പറ്റിയത്...... എനിക്കറിയാം നിങ്ങള് എങ്ങനെയായിരുന്നു എന്നത്..... എന്നാൽ ഇപ്പൊ നിങ്ങള് ഭാര്യയും ഭർത്തവുമാണ്....... ആ സത്യം രണ്ടുപേരും അംഗീകരിക്കണം....... അല്ലാതെ ഇങ്ങനെ..... രണ്ടുപേരും ജീവിതം നശിപ്പിക്കാനാണോ ഉദ്ദേശിച്ചത്...... ( ഞാൻ കാരണമല്ലേ ഹർഷേട്ടന്റെ ജീവിതം ഇങ്ങനെ ആയത്......) അല്ല മോളെ..... ഇതാണ് അവന്റെ യോഗം.... ഭാഗ്യവും.........

നിങ്ങൾക്ക് പരസ്പരം നന്നായി അറിയാം..... അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.......എന്തിനാ നിങ്ങളീ വാശിപിടിക്കുന്നത്...... മോളവനെ ഭർത്താവായി അംഗീകരിക്കണം...... അവള് മറുപടിയൊന്നും പറഞ്ഞില്ല........ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങനെയാ ഏട്ടനെ ഭർത്താവായി.... ഹർഷൻ വന്നതും അമ്മ അവനോടും ഈ കാര്യം സംസാരിച്ചു....... അവനും അതെന്തോ അംഗീകരിക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരുന്നു ....... എന്നത്തെയും പോലെ അവൻ തറയിൽ വിരിച് കിടക്കാൻ തുടങ്ങിയതും അവള് തടഞ്ഞു.... ( ഏട്ടൻ ബെഡിൽ കിടന്നോ.... ഞാനിവിടെ കിടന്നോളാം...) അതുവേണ്ട...... ഞാൻ ഇവിടെ കിടന്നോളും....... നയനാ നിനക്ക് എന്നോട് വെറുപ്പാകും അല്ലേ ഞാൻ കാരണം നിന്റെ ലൈഫ് സ്പോയിൽ ആയില്ലേ....... ( നേരെ തിരിച്ചും അങ്ങനെ അല്ലേ...... നാളെ ഏച്ചിയെ പോയി മീറ്റ് ചെയ്യാം....) ഏതേച്ചി ..... ( കവിതേച്ചി ) അതിന്റെ ആവശ്യം എന്താ നയനാ...... ( കാണണം...... നിങ്ങള് സന്തോഷത്തോടെ ജീവിക്കണം ...... പ്ലീസ് .....) ഒരിക്കലും ഇല്ലാ നയനാ .......

എനിക്കവളെ ഇനി സ്നേഹിക്കാൻ പറ്റില്ല........ ( അതൊക്ക റെഡിയാകും.......) ശരി നിന്റെ ഇഷ്ടം..... നീ പറഞ്ഞിട്ട് കേട്ടില്ലെന്നു വേണ്ടാ...... ബട്ട്‌ one കണ്ടിഷൻ നാളെ അവള് അതേ ആറ്റിട്യൂട് ആണെങ്കിൽ പിന്നെ നീയിതിന് ശ്രമിക്കരുത്..... പ്രോമിസ് മീ .... ഒന്നാലോചിച്ചശേഷം അവള് പ്രോമിസ് ചെയ്തു..........അവൻ തറയിൽ തന്നെ കിടന്നു.... പിറ്റേന്ന് രണ്ടുപേരും കൂടെ അവളുടെ വീട്ടിലേക്ക് ഇറങ്ങി........ അവളുടെ അമ്മയാണ് കതക് തുറന്നത്..... ഹർഷനെയും നയനയെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ അവർക്ക് സമനില തെറ്റുന്നുണ്ടായിരുന്നു...... എന്തിനാടി മൂദേവി ഇങ്ങോട്ട് വന്നത് .... നിനക്ക് നാണമില്ലെടാ ഇവളേം വിളിച്ചു ഇങ്ങോട്ട് വരാൻ...... എന്റെ മോൾടെ ജീവിതം നശിപ്പിച്ചില്ലേ രണ്ടാളും..... ഇനി എന്ത് കാണാനാ ഇങ്ങോട്ട് എഴുന്നള്ളിയത്.... ഒന്ന് കവിതയെ വിളിക്കോ..... എന്തിനാ അവള് വേദനിക്കുന്നത് കണ്ട് സന്തോഷിക്കാൻ ആണോ....... ഒന്ന് സംസാരിക്കാനാ.... പ്ലീസ്.... നയന പെട്ടന്ന് അവരുടെ കാല് പിടിച്ചു...... അവര് വല്ലാതായി....... അങ്ങോട്ട് ബഹളം കേട്ട് വന്ന കവിത അതാണ് കണ്ടത്.....

ഡീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.... എന്നെ കൊല്ലാനോ....... അവള് വേഗം സൈഡ് ബാഗിൽ നിന്ന് ലെറ്റർ പാഡ് എടുത്തു.... എനിക്ക് ഏച്ചിയോട് സംസാരിക്കണം പ്ലീസ്.......... സംസാരിക്കാൻ പറ്റാത്ത നിനക്ക് സംസാരിക്കണോ ഞാന് ഡോക്ടർ ഒന്നുമല്ല നിന്നെ സംസാരിപ്പിക്കാൻ....... അവള് പറഞ്ഞതും നയനയ്ക്ക് സങ്കടം വന്നു എങ്കിലും അതടക്കി ..... നയനാ.... വാ പോകാം.... ഹർഷൻ വിളിച്ചതും അവനോട് അവള് കെഞ്ചി.... ( പ്ലീസ്..... കുറച്ചു സമയം എനിക്ക് താ ഹർഷേട്ടാ......). ഹ്മ്...... അവള് പെട്ടന്ന് കവിതയുടെ കയ്യിൽ പിടിച്ചു.....അവളാ കൈ തട്ടി മാറ്റി..... ഏച്ചി കരുതുന്നപോലെ ഞങ്ങള് തമ്മിൽ ഒന്നുമില്ല..... ഞാൻ നിങ്ങൾക്കിടയിൽ ഒരു പ്രോബ്ലം ആണെന്ന് എനിക്കറിയില്ലായിരുന്നു...... ഏച്ചിയ്ക്കെങ്കിലും പറയായിരുന്നില്ലേ അങ്ങനെ ആണേൽ ഞാൻ മാറി തന്നേനെ....... നിങ്ങള് ഒരുമിച്ചു ജീവിക്കണം..... പരസ്പരം സ്നേഹിക്കുന്നവരാ നിങ്ങൾ...... നിങ്ങൾക്കിടയിൽ ഞാനൊരു തടസമാവില്ല ഒരിക്കലും..... ഏച്ചിയുടെ കാല് പിടിക്കാം...... പ്ലീസ്..... നയന അവളുടെ മറുപടിയ്ക്കായി കാതോർത്തു നിന്നു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story