❤️ഹർഷനയനം❤️: ഭാഗം 13

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഏച്ചി കരുതുന്നപോലെ ഞങ്ങള് തമ്മിൽ ഒന്നുമില്ല..... ഞാൻ നിങ്ങൾക്കിടയിൽ ഒരു പ്രോബ്ലം ആണെന്ന് എനിക്കറിയില്ലായിരുന്നു...... ഏച്ചിയ്ക്കെങ്കിലും പറയായിരുന്നില്ലേ അങ്ങനെ ആണേൽ ഞാൻ മാറി തന്നേനെ....... നിങ്ങള് ഒരുമിച്ചു ജീവിക്കണം..... പരസ്പരം സ്നേഹിക്കുന്നവരാ നിങ്ങൾ...... നിങ്ങൾക്കിടയിൽ ഞാനൊരു തടസമാവില്ല ഒരിക്കലും..... ഏച്ചിയുടെ കാല് പിടിക്കാം...... പ്ലീസ്..... നയന അവളുടെ മറുപടിയ്ക്കായി കാതോർത്തു നിന്നു....... അവള് ആലോചിച്ചിട്ട് മോളോട് പറയും...... കവിതയുടെ അമ്മ പെട്ടന്ന് പറഞ്ഞു....... അവരോട് യാത്ര പറഞ്ഞു രണ്ടുപേരും ഇറങ്ങി.....വീട്ടിലെത്തിയതും ഹർഷന് വല്ലായ്മ തോന്നി..... നയന റൂമിലേക്ക് പോയിരുന്നു അവനും അങ്ങോട്ട്‌ ചെന്നു...... നയനേ....... ( എന്താ....) നീ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല.... നീയെന്തിനാ അവരുടെ കാല് പിടിച്ചത്....... പ്ലീസ് നയനാ ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേ..... സ്വന്തം വില കളയരുത് കേട്ടല്ലോ ........ അവൻ പറഞ്ഞതും അവള് തലയാട്ടി..... പിന്നെ അവന്റ കയ്യിൽ പിടിച്ചു..... ( ഏട്ടാ..... ഞാൻ കാരണമാ നിങ്ങടെ കല്യാണം നടക്കാതെ പോയത്.......

അതിന് എന്തേലും പരിഹാരം കാണാൻ വേണ്ടിയാ ഞാൻ......) നയനാ...... എനിക്കറിയില്ല എന്താ നിന്നോട് പറയണ്ടേ എന്ന്....... ഇനി എനിക്ക് വേണ്ടി നീ ആരുടേയും കാല് പിടിക്കരുത്.... അതെനിക്ക് സഹിക്കില്ല..... നീ മറ്റൊരാളുടെ മുൻപിൽ താഴ്ന്നു കൊടുക്കുന്നത് എനിക്കിഷ്ടല്ല....... നിന്നോട് അങ്കിൾ എപ്പോഴും പറയുന്നതല്ലേ സ്ട്രോങ്ങ്‌ ആയിരിക്കണം എന്ന്..... എന്നിട്ടും എന്തിനാ നീ...... അവള് മറുപടി പറഞ്ഞില്ല.......... പിന്നെ നയനാ നാളെ ഏച്ചിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.... ഞാൻ ഓഫീസിൽ പോയിട്ട് പെട്ടന്ന് വരാം.... എന്നിട്ട് നമുക്കെല്ലാവര്ക്കും അങ്ങോട്ട്‌ പോകാം....... ഉം....... ഹർഷൻ റൂമിൽ നിന്നുമിറങ്ങി....... നയന ഓരോന്ന് ഓർത്തു അവിടെയിരുന്നു...... *----- കവിതേ....എന്താ നീ ഉദ്ദേശിച്ചത്....... അവരെ ഒരുമിച്ച് കാണുമ്പോൾ എനിക്ക് തലപൊട്ടിക്കാൻ തോന്നുവാ...... എന്റെ സ്ഥാനമാ അവള്....... നിനക്കത് വേണം.... നിന്നോട് അമ്മ പറഞ്ഞതല്ലേ ആദ്യമേ കല്യാണം കഴിഞ്ഞിട്ട് മതി അവനെ ഭരിക്കുന്നത് എന്ന്...... കല്യാണത്തിന്റെ തൊട്ട് മുൻപ് ഇങ്ങനെയൊക്കെ കാണിച്ചിട്ടല്ലേ ഇപ്പൊ..... ഞാനേ ഇതിന് സമ്മതിച്ചത് എന്താണെന്ന് അറിയോ......

ഹർഷന്റെ സാമ്പത്തികം കണ്ടിട്ട് തന്നെയാ.......... ഇപ്പൊ ആ പെണ്ണായിട്ടാ ഇങ്ങനെയൊരു അവസരം തന്നത്..... നീയത് ഓക്കേ പറഞ്ഞേക്ക്.......... കേട്ടല്ലോ...... എനിക്കൊന്ന് ആലോചിക്കണം...... എടീ...... അവളകത്തേക്ക് നടന്നു...... *-----** രാത്രി ഹർഷൻ എന്തൊക്കയോ പറയുന്നത് കേട്ടാണ് അവളെണീക്കുന്നത്......... അവള് എണീറ്റ് ലൈറ്റ് ഇട്ട് അവന്റെയടുത്ത് ചെന്നിരുന്നു.......അവള് തൊട്ട് നോക്കിയപ്പോൾ നല്ല ചൂട്..... അവളവനെ തട്ടി വിളിച്ചു....... അവനൊന്നും നോക്കാതെ കമഴ്ന്നു കിടന്നു ....... അവള് വേഗം അച്ഛന്റെയും അമ്മയുടെയും കതകിൽ തട്ടി ...... അമ്മ വന്ന് കതക് തുറന്നു..... എന്താ മോളെ.... എന്തുപറ്റി.. . ( ഹർഷേട്ടന് പൊള്ളുന്ന പനി..... അമ്മ വാ.....) അമ്മ വേഗം അവളുടെയൊപ്പം ചെന്നു..... ഹർഷൻ ചുരുണ്ടുകൂടി കിടക്കുകയാണ് നിലത്ത് ....അമ്മ അവന്റെയടുത് ചെന്നിരുന്നു...... മോനേ...... ഹർഷാ.... എടാ എണീക്കെടാ...... അവര് രണ്ടുപേരും അവനെ എണീപ്പിച്ചു ബെഡിൽ കിടത്തി............ അമ്മേ...... അമ്മേ....... നയനയ്ക്ക് ഒന്നും ഇല്ലല്ലോ......

അവൻ ആ ബോധത്തിലും പറയുന്നത് കേട്ട് നയനയും അമ്മയും പരസ്പരം നോക്കി....... മോളേ നീയിവിടെ ഇരിക്ക് ഞാൻ പോയി ചുക്ക് കാപ്പി എടുത്തിട്ട് വരാം...... അവള് അവന്റെ അടുത്തായി ഇരുന്നു...... അമ്മേ....... അമ്മേ....... എനിക്കങ്ങോട്ട് പോണം...... അവളെ ആരോ...... അവളെ ആരോ വേദനിപ്പിക്കുന്നുണ്ട്....... അവളവിടെ ഒറ്റയ്ക്കാ...... അവിടുന്ന് കരയാണ്....... ഞാൻ പോട്ടെ...... എനിക്കവളെ രക്ഷിക്കണം......അമ്മേ...... അവള് വേഗം തുണി നനച്ചു അവന്റെ നെറ്റിയിലിട്ട്.........അപ്പോഴേക്കും അമ്മ അങ്ങോട്ട്‌ വന്നു...... മോനേ ഹർഷാ...... ഇത് കുടിക്ക്..... മോനെ കണ്ണ് തുറക്ക്..... അമ്മേ നയനാ..... എടാ മോനേ നയനയിതാ നിന്റെ അടുത്ത്.... അവൾക്ക് ഒന്നുമില്ല..... നീയിത് കുടിക്ക്...... ഇല്ലമ്മേ....... കവിത....... കവിത അവളെ ഉപദ്രവിക്കാൻ ആളെ വിട്ടതാ...... എനിക്കവളെ രക്ഷിക്കണം.... ഇല്ലേൽ അവരവളെ കൊല്ലും...... മോനേ നീയൊന്ന് കണ്ണ് തുറന്ന് നോക്ക്....... നയനയ്ക്ക് ആകെ സങ്കടം വന്നു..... അവള് വേഗം വെള്ളം എടുത്തു വന്ന് അവന്റെ മുഖത്ത് കുടഞ്ഞു.... കുറച്ചു നേരം കൂടെ കഴിഞ്ഞിട്ടാണ് അവൻ കണ്ണ് തുറന്നത്......

അമ്മേ.... നയന എവിടെ...... അവള് വേഗം അവന്റെ ഷോൾഡറിൽ കൈ വച്ചു..... അവളെ കണ്ടതും അവനൊന്നു ശ്വാസം വിട്ടു........ നീയിത് കുടിക്ക് മോനേ....... അവനത് വാങ്ങി കുടിച്ചു.....അവരവന്റെ നെറ്റിയിൽ കൈ വച്ചു..... നല്ല ചൂടുണ്ട്..... എന്താടാ പറ്റിയത്...... ഏയ്‌.... ഒന്നുല്ല...... മോൻ കിടന്നോ..... നാളെ ഹോസ്പിറ്റലിൽ പോകാം..... അപ്പോഴേക്കും അച്ഛൻ അങ്ങോട്ട്‌ വന്നു.... എന്താ...... മോന് പൊള്ളുന്ന പനി..... എന്ന വാ ഹോസ്പിറ്റലിൽ പോകാം.... ഇപ്പൊ വേണ്ടച്ചാ രാവിലെ പോകാം..... എന്ന മോൻ കിടന്നോ...... ഹർഷനവിടെ കിടന്നു....... കുറച്ചു നേരം അവിടെയിരുന്നശേഷം അച്ഛൻ എണീറ്റ് പോയി.... അമ്മയും നയനയും അവന്റെ അടുത്തിരുന്നു...... കുറച്ചു കഴിഞ്ഞതും അവനുറങ്ങി......അമ്മ ഉറക്കം തൂങ്ങി വീഴുന്നത് കണ്ടതും അവള് അമ്മയെ തട്ടിവിളിച്ചു..... ( അമ്മ പോയി കിടന്നോ.... ഞാനിരുന്നോളാം ഇവിടെ....) മോള് കിടന്നോ..... അമ്മ ഇരിക്കാം.... ( കുഴപ്പല്യ.... അമ്മ ഉറങ്ങിക്കോ....) ശരി മോളെ.... എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി....... അവരതും പറഞ്ഞു റൂമിലേക്ക് പോയി..... അവളവിടെ അവന്റെയടുത്ത് ഇരുന്നു.....

ഇടയ്ക്ക് വിറയ്ക്കുന്നത് കണ്ടതും പുതപ്പിച്ചു കൊടുത്തു................അവളുറങ്ങാതെ അങ്ങനെ ഇരുന്നു....... ഇടയ്ക്കവൻ അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു...... അവള് പതിയെ അവന്റെ മുടിയിലൂടെ വിരലോടിക്കുന്നുണ്ട്.......... പുലർച്ചയ്ക്ക് അമ്മ വന്ന് നോക്കിയപ്പോഴും അവളുറങ്ങിയിട്ടില്ല....... മോളേ..... നീ ഉറങ്ങിയില്ലേ ഒട്ടും... ( ഏട്ടൻ ഇടയ്ക്കിടെ ഞെട്ടി എണീച് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു......) നല്ല പനി അല്ലേ.... ഇപ്പൊ ചൂടുണ്ടോ .... ( ഉം ഉണ്ട്..... ഹോസ്പിറ്റലിൽ എപ്പോഴാ.....) അച്ഛൻ റെഡിയാവുന്നുണ്ട്...... മോനേ എടാ..... ഹർഷാ...... ഹർഷാ എണീക്ക്...... എണീക്കെടാ...... ഹോസ്പിറ്റലിൽ പോകാം..... കുറേ വിളിച്ചതും അവൻ എണീറ്റു..... പെട്ടന്ന് റെഡിയാവു..... ഹോസ്പിറ്റലിൽ പോകാം.... കുഴപ്പല്യ അമ്മേ.... അതിപ്പോ മാറും.... ( എന്താ ഏട്ടാ..... ഹോസ്പിറ്റലിൽ പോവൂ...... നല്ല പനിയുണ്ട് ......) വേഗം നോക്കെടാ..... അച്ഛനതാ റെഡിയാകുന്നു..... അവൻ വേഗം മാറ്റി..... അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ പോയി..... മോളേ ഇന്നലെ മൊത്തം ഉറക്കമൊഴിഞ്ഞതല്ലേ മോള് കിടന്നുറങ്ങിക്കോ ... ( അവര് വന്നോട്ടെ..... എന്നിട്ട് ഉറങ്ങാം.....) ശരി മോൾടെ ഇഷ്ടം .......

അമ്മ വേഗം അടുക്കളയിൽ കയറി അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു....... അച്ഛന്റെ വണ്ടിയുടെ സൗണ്ട് കേട്ടതും രണ്ടാളും പുറത്തേക്ക് ചെന്നു.......നയനയെ കണ്ടതും അവനൊന്നു ചിരിച്ചു...... എന്താ.... ഡോക്ടർ എന്ത് പറഞ്ഞു..... കുഴപ്പൊന്നുമില്ല....... ചെറിയ വൈറൽ ഫീവർ ആണ്..... പേടിക്കണ്ട.... മരുന്ന് തന്നിട്ടുണ്ട്...... ഹർഷൻ റൂമിലേക്ക് നടന്നു..... മെഡിസിൻല്ലാം അച്ഛന്റെ കയ്യിലാണ്..... നയന അവന്റെ പുറകെ ചെന്നു.... മോളേ..... ഇതാ അവന്റെ മെഡിസിൻ...... ഇത്രേം വലുതായിട്ടും അവനു മരുന്ന് കുടിക്കാൻ മടിയാ...... ( ഞാൻ കൊടുത്തോളം.....) അവള് പറഞ്ഞതും അച്ഛൻ ചിരിച്ചു...... അവളതുമായി റൂമിലേക്ക് നടന്നു...... അവനപ്പോഴേക്ക് കിടന്നിട്ടുണ്ട്...... അവളെടുത്തിരുന്ന് നെറ്റിയിൽ കൈ വച്ചു നോക്കി...... പിന്നെ മെഡിസിൻ എടുത്തു നോക്കി...... ഭക്ഷണത്തിനു മുൻപ് മെഡിസിൻ കണ്ടതും വേഗം ചെന്ന് വെള്ളമെടുത്ത് വന്ന് ആ മെഡിസിൻ അവനു കൊടുത്തു........

അമ്മ അപ്പോഴേക്കും പൊടിയരിക്കഞ്ഞിയുമായി അങ്ങോട്ട്‌ വന്നു അതവനെ കുടിപ്പിക്കാൻ തുടങ്ങി...... അവളതും നോക്കി ഇരുന്ന്........... മോളേ.... ചായ കുടിച്ചിട്ട് വേഗം കിടന്നുറങ്ങിക്കോ..... ഇല്ലേൽ ക്ഷീണം ആവും നിനക്ക്...... ഇവൾക്ക് എന്തുപറ്റി....... എന്താ നയനേ...... എടാ ഇന്നലെ ഉറങ്ങാതെ നിന്റടുത് ഇരുന്നതല്ലേ......... എന്നാൽ വേഗം കിടന്നുറങ്ങിക്കോ...... ( ഉം..... ഉറങ്ങാം......) അവൻ കുടിച് കഴിഞ്ഞതും അമ്മ അവന് മെഡിസിനും കൊടുത്തു....അവള് ചായ കുടിച്ചാശേഷം റൂമിലേക്ക് വന്നപ്പോൾ ഹർഷൻ ഫോണിൽ കളിക്കുകയാണ്....... നിനക്ക് ബുദ്ധിമുട്ട് ആയല്ലേ...... ( ഏയ്‌..... എങ്ങനെയുണ്ട്..... കുറവുണ്ടോ......) ഫീൽ ബെറ്റർ..... നീ ഉറങ്ങിക്കോ ...... അവള് വേഗം ബെഡിൽ ഒരറ്റത്ത് കിടന്നു........ ഇടയ്ക്കവൻ നോക്കിയപ്പോൾ അവള് നല്ല ഉറക്കത്തിലാണ്........ അവൾക്ക് പുതപ്പിട്ട് കൊടുത്ത് അവൻ റൂമിൽ നിന്നുമിറങ്ങി.............. പിന്നെ ഹിമയെ വിളിച്ചു വരില്ലെന്ന കാര്യം പറഞ്ഞു........... മോനേ...... മോള് ഉറങ്ങിയോ..... ഉം...... എടാ ഒരു കാര്യം ചോദിച്ചാൽ അച്ഛനോട് മോന് വിരോധം തോന്നരുത്.....

എന്താ അച്ഛാ...... ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ഒരുമിച്ചു ജീവിച്ചൂടെ...... ഭാര്യയും ഭർത്താവുമായി...... അവള് നല്ല കുട്ടിയാ.... നിങ്ങക്ക് പരസ്പരം അറിയാവുന്നതും അല്ലേ....... അവള് നല്ല കുട്ടിയാ ....... ബട്ട്‌ അച്ഛാ..... എനിക്കറിയില്ല ....... ഒരുപക്ഷെ ഞങ്ങൾ മുൻപ് ഫ്രെണ്ട്സ് ആയിരുന്നേൽ കുഴപ്പമില്ലായിരുന്നു...... എന്നാലിത് അറിയില്ല........ എന്താ നിങ്ങടെ പ്ലാൻ....... ഡിവോഴ്സ് ആണോ...... അങ്ങനെ എന്തേലും ചെയ്യുന്നതിന് മുൻപ് നൂറുവട്ടം ശരിക്കും ആലോചിക്കണം നീ....... ഒരുപക്ഷെ നീ അങ്ങനെ ചെയ്താൽ മോൾടെ ഭാവി എന്താകും....... പോരാത്തതിന് അവളെപ്പോലെ ഒരു കുട്ടി....... സോമൻ വിളിച്ചിരുന്നു എന്നെ ...... എന്താണ് ഇവിടുത്തെ അവസ്ഥ എന്നറിയാൻ.......അവർക്കും കാണില്ലേ മോൾടെ കാര്യത്തിൽ ടെൻഷൻ ....... മോനേ മോൾക്ക് ദോഷമായി ഭവിക്കുന്ന ഒന്നും നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്...... ഉം........ ഞാൻ അച്ഛന് വാക്ക് തരാം അവൾക്ക് ദോഷമാകുന്നതൊന്നും ഞാൻ ചെയ്യില്ല......... അച്ഛൻ അവന്റെ ഷോൾഡറിൻ തട്ടി....... ടേക്ക് റസ്റ്റ്‌.... ഞാൻ ഓഫീസിൽ പോവാ...... അച്ഛൻ പോയി ......

ഹർഷൻ ഓരോന്ന് ആലോചിച്ചു അവിടെയിരുന്നു........ മോനേ..... മോളിതുവരെ എണീറ്റില്ലേ...... ഇല്ലാ ഞാൻ വിളിക്കാം....... അവൻ നോക്കുമ്പോൾ നല്ല സുഖത്തിൽ ഉറങ്ങുകയാണ് അവള്...... നയനേ..... നയനേ..... എന്തൊരു ഉറക്കാ..... എണീക്ക്.... നയനേ..... എടീ വെള്ളമെടുത്ത് തലവഴി ഒഴിക്കണ്ടേൽ എണീറ്റോ..... അവള് കണ്ണ് തുറന്നു നെറ്റിച്ചുളിച് അവനെ നോക്കി..... എന്താ ഇങ്ങനെ നോക്കുന്നത്..... രാത്രി ഉറങ്ങൊന്നും വേണ്ടേ...... അവള് ചിരിച്ചു.... ( ഏട്ടന് എങ്ങനെയുണ്ട്....) എനിക്ക് കുഴപ്പൊന്നുമില്ല....... അവളെണീറ്റ് അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി..... ( ചൂടുണ്ടല്ലോ......) ചൂടൊക്കെ വേണം...... ചൂടില്ലേൽ മനുഷ്യൻ ചത്തെന്നാ അർത്ഥം..... അവളവന്റെ മുടിയിൽ പിടിച്ചു വലിച്ചു... ആഹ്..... എന്താടി ...... ( ഒന്നുല്ല..... ഞാൻ അങ്ങോട്ട്‌ പോട്ടെ.....) ഉം..... അവള് വേഗം അമ്മയുടെ അടുത്തേക്ക് പോയി ...... എണീറ്റോ മോള്...... അവള് ചിരിച്ചു...... രണ്ടാളും കട്ടിലിലും തറയിലും ആയാണ് കിടക്കാറ് അല്ലേ......... അവള് തലതാഴ്ത്തി..... അമ്മ മുഖമുയർത്തി...... മോളേ...... എത്രകാലം ഇങ്ങനെ ഇനിയു......

എന്തായാലും നിങ്ങടെ കല്യാണം കഴിഞ്ഞു..... ആ ജീവിതവുമായി അഡ്ജസ്റ്റ് ആയിക്കൂടെ രണ്ടുപേർക്കും.... സത്യം പറഞ്ഞാൽ ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു നിന്നെ അവന്റെ പെണ്ണായി കിട്ടാൻ.......ഒരുപക്ഷെ അതാവും അന്ന് അങ്ങനെയൊക്കെ നടന്നത്....... അവള് തലയും താഴ്ത്തി നിൽക്കുകയാണ്...... ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നുണ്ട് നിങ്ങള് സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ...... രണ്ടാളും ശരിക്കും ആലോചിക്ക്......... അവളുടെ മുടിയിലൂടെ വിരലോടിച്ചു അമ്മ പറഞ്ഞു.......... രാത്രിയായതും അവൻ പതിവ്പോലെ തറയിൽ വിരിച് കിടക്കാൻ നോക്കി ..... ( ഏട്ടാ..... ബെഡിൽ കിടന്നോ..... വയ്യാത്തത് അല്ലേ........ ഞാൻ ഇവിടെ കിടന്നോളാം....) അത് വേണ്ട...... നീ കിടന്നോ.... അവളവന്റെ കൈപിടിച്ച് ബെഡിൽ ഇരുത്തി ... അവള് അങ്ങോട്ട്‌ നടക്കാൻ തുടങ്ങിയതും അവൻ കൈപിടിച്ച് വച്ചു..... ( എന്താ.....) നമുക്ക് ഇവിടെ കിടക്കാം.... പില്ലോ വച്ചാൽ പോരെ........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story