❤️ഹർഷനയനം❤️: ഭാഗം 14

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

രാത്രിയായതും അവൻ പതിവ്പോലെ തറയിൽ വിരിച് കിടക്കാൻ നോക്കി ..... ( ഏട്ടാ..... ബെഡിൽ കിടന്നോ..... വയ്യാത്തത് അല്ലേ........ ഞാൻ ഇവിടെ കിടന്നോളാം....) അത് വേണ്ട...... നീ കിടന്നോ.... അവളവന്റെ കൈപിടിച്ച് ബെഡിൽ ഇരുത്തി ... അവള് അങ്ങോട്ട്‌ നടക്കാൻ തുടങ്ങിയതും അവൻ കൈപിടിച്ച് വച്ചു..... ( എന്താ.....) നമുക്ക് ഇവിടെ കിടക്കാം.... പില്ലോ വച്ചാൽ പോരെ...... അവള് തലയാട്ടി...... നടുക്ക് പില്ലോ വച്ചു രണ്ടുപേരും കിടന്നു............. പിറ്റേന്ന് രേവതി വന്നു..... അവർക്ക് നയനയെ പിരിഞ്ഞിരിക്കുന്നതിൽ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു........ അവളെ കണ്ടതും അവര് കെട്ടിപിടിച്ചു....... മോൾക്ക് സുഖല്ലേ........ ഉം..... സോമേട്ടൻ വന്നില്ലേ ...... ഹർഷന്റെ അമ്മ ചോദിച്ചു....... ഇല്ലേച്ചി.... വൈകുന്നേരം ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്...... എനിക്കാണേൽ ആദ്യമായിട്ട മോളെ പിരിഞ്ഞു.......ആകെ ഒരു വല്ലായ്മ...... അതങ്ങനെയാ...... ഇപ്പോഴും ഹിമ ഇവിടെ നിന്ന് പോയാൽ ഒരു വേദനയാ നെഞ്ചില്...... ഏട്ടനും ഹർഷനും പോയതാണോ..... ഏട്ടൻ പോയി.... ഹർഷൻ ഇവിടെയുണ്ട്...... അവനു പനിയായിരുന്നു.....

ആണോ എന്നിട്ട് എങ്ങനെയുണ്ട്...... ഇപ്പൊ കുറവുണ്ട്..... മോളെ അവനെ ഇങ്ങോട്ട് വിളിച്ചോ..... വേണ്ടാ വയ്യാത്തത് അല്ലേ..... കിടന്നോട്ടെ..... ( ഞാൻ വിളിച്ചിട്ട് വരാം....) നയന റൂമിലേക്ക് നടന്നു...... ഏച്ചീ...... അവര് ഇപ്പോഴും പണ്ടത്തെപോലെ ആണോ....... ഉം..... നീ വിഷമിക്കണ്ട ....... അവര് റെഡിയാകും.... എനിക്കുറപ്പുണ്ട്...... അതോർത്താ ഏറ്റവും സങ്കടം...... എല്ലാവർക്കും ഉണ്ട് അതിൽ..... ഞാനും മൂപ്പരും രണ്ടാളോടും കാര്യങ്ങൾ മാറി മാറി പറയുന്നുണ്ട്....... ശരിയാവും..... ഹ്മ്....... നയന നോക്കുമ്പോൾ ഹർഷൻ ഫോണിൽ കളിക്കുകയാണ്...... ഊരയ്ക്ക് കയ്യും കൊടുത്ത് അവളത് നോക്കി നിന്നു..... ഇടയ്ക്ക് ഫോണിൽ നിന്ന് മുഖമുയർത്തിയ ഹർഷൻ ഒന്ന് ഞെട്ടി ..... പിന്നെ പുരികം പൊക്കി..... അവളും തിരിച്ചു പുരികം പൊക്കി....... നീയെന്താ ഇങ്ങനെ നില്കുന്നത്...... ബാക്കിയുള്ളവരെ നോക്കി പേടിപ്പിക്കുന്നോ.... ( എന്താ പരിപാടി.....) വെറുതെ ഫോണിൽ ഇങ്ങനെ...... ( ആർക്കാ തലവേദന....) എനിക്കല്ലേ ...... ആ എനിക്കാണല്ലോ.... എന്തേയ്.... ( എന്നിട്ടാണോ ഫോണിലേക്ക് ഇങ്ങനെ തുറിച്ചു നോക്കുന്നത്.......) ഈ..... അത് പിന്നെ..... ഇരുന്ന് ബോറടിച്ചിട്ടാ....

( ആണോ......) ഉം......ഇതല്ലാതെ എന്ത് ചെയ്യാനാ.... ഓഫീസിലേക്ക് നീയും അമ്മയും വിടുന്നില്ല........ ( വയ്യാത്തതുകൊണ്ടല്ലേ...... ഇന്നലെയും നല്ല പനി ഉണ്ടായിരുന്നു.....) ശരി ഫോൺ യൂസ് ചെയ്യാതെ വേറെ എന്താപ്പോ ചെയ്യാ...... ഒരു കാര്യം ചെയ്യ് നീയിവിടെ ഇരിക്ക് നമുക്ക് വല്ലതും മിണ്ടീ പറഞ്ഞുമിരിക്കാ....... അവള് ചിരിച്ചു..... സീരിയസ് ആയാ പറഞ്ഞത്..... ( തത്കാലം ഇപ്പൊ പുറത്തേക്ക് വാ...... അമ്മ വന്നിട്ടുണ്ട്..... ഏട്ടനെ അന്വേഷിച്ചു......) ആണോ..... അവൻ വേഗം എണീറ്റു എന്നിട്ടവളുടെ ചെവി പിടിച്ചു...... അവളത് തട്ടി മാറ്റാൻ നോക്കുന്നുണ്ട്...... ഇതെന്തിനാ എന്നറിയോ..... ആന്റി വന്നിട്ട് കുറച്ചു നേരായില്ലേ...... അത് ഇത്രേം നേരമായിട്ടും പറയാതിരുന്നതിന്........ അവള് ചുണ്ടുകൂർപ്പിച്ചു..... അവൻ കൈ മാറ്റി മുൻപിൽ നടന്നു.......രേവതിയും നിഷയും ( ഹർഷന്റെ അമ്മ )സംസാരിച്ചിരിക്കുകയാണ്........ ആന്റി ഒറ്റയ്ക്കാണോ..... അങ്കിൾ ഇല്ലേ..... ഇല്ലെടാ..... ഓഫീസിൽ പോയതാ.... വൈകുന്നേരം വരും...... നിനക്ക് എങ്ങനെയുണ്ട്..... കുഴപ്പമില്ല...... കുറവുണ്ട്.... ഉറങ്ങായിരിക്കും ല്ലേ........ ഞാൻ പറഞ്ഞതാ നിന്നെ വിളിക്കണ്ട എന്ന്..... ഏയ്‌.... ഞാൻ വെറുതെ ഇരുന്നതാ..... ഈ സാധനം എന്നെ നോക്കിപേടിപ്പിച്ചു നിൽക്കായിരുന്നു.... ഇപ്പോഴാ പറഞ്ഞെ അമ്മ വന്നിട്ടുണ്ടെന്ന്....... അവള് ഹർഷനെ പതിയെ അടിച്ചു.....

.അവൻ ചിരിച്ചു അവരുടെ അടുത്ത് വന്നിരുന്നു........ ആന്റി വന്നത് നന്നായി...... എനിക്ക് കട്ലറ്റ് ഉണ്ടാക്കി തരോ .... അതിനെന്താ...... എടാ..... നിനക്ക് എന്നോട് പറഞ്ഞാൽ പോരെ....... അമ്മേ വേറൊന്നുമല്ല..... ആന്റി ഉണ്ടാക്കുന്ന കട്ലറ്റ് അടിപൊളിയാ..... അതാ...... ഓഹ് ശരി...... നിഷേച്ചി..... എന്നാൽ നമുക്ക് രണ്ടുപേർക്കും കൂടെ ഉണ്ടാക്കാം........ ആ..... രണ്ടുപേരും അടുക്കളയിലേക്ക് നടന്നു....... നയന ഹർഷനെയൊന്ന് നോക്കി...... ഉം..... എന്താ...... എന്തിനാ ഇങ്ങനെ നോക്കുന്നത്....... ( ചുമ്മാ....) ചുമ്മാ നോക്കാൻ ഞാൻ എന്താ സെലെബ്രെറ്റി ആണോ........ അവള് ഇളിച്ചുകാട്ടി....... രണ്ടാഴ്ച കഴിഞ്ഞു അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത് നിനക്ക്...... ഉം........ മോളിവിടെ ഇരിക്ക്..... നിന്നോട് കുറച്ചു ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ പറയാനുണ്ട്....... അവള് അവന്റെ അടുത്തായി ഇരുന്നു...... ഫസ്റ്റ് കാര്യം..... ഫൈനൽ year ആണ്..... ( ഞാൻ നന്നായി പഠിച്ചോളും..... പേടിക്കണ്ട ....) അതെനിക്കറിയാം......

അത് മാത്രേ ഉള്ളല്ലോ .......വേറൊന്നുമല്ല കഴിഞ്ഞ തവണ ജൂനിയർസ് പിടിച്ചു റാഗ് ചെയ്യാൻ പോയത് ഓർമയുണ്ടല്ലോ....... അവളൊന്ന് ഇളിഞ്ഞു........ അപ്പോൾ റോഷൻ കണ്ടതുകൊണ്ട് അതുണ്ടായില്ല..... ഇത്തവണ തേർഡ് year ആണ്..... കഴിഞ്ഞതവണത്തേപോലെ എന്തേലും ഉണ്ടായാൽ ഞാൻ ചളി വെള്ളം നിന്റെ തലവഴി ഒഴിച്ച് തരും.....കേട്ടല്ലോ..... അവള് തലയാട്ടി....... സാധാരണ എല്ലാവരെയും നന്നാക്കാൻ ആണ് ബുദ്ധിമുട്ട്..... ഇതിനെ ഞാൻ അലമ്പാക്കണല്ലോ എന്നാലോചിച്ചിട്ട് ചിരിയാ വരുന്നത്...... അവനെ കൊഞ്ഞനം കുത്തി അവളവിടുന്ന് എണീക്കാൻ തുടങ്ങി....... എസ്ക്യൂസ്‌ മീ മാഡം..... കഴിഞ്ഞിട്ടില്ല ഉപദേശം ഇവിടെ ഇരിക്ക്........കോളേജിൽ എന്തേലും പ്രോഗ്രാം ഉണ്ടേൽ participate ചെയ്യണം....... ( ഇല്ലാ.....) പേടിക്കണ്ട അതിന് വേണ്ടാ ഏർപ്പാട് ഞാൻ ഉണ്ടാക്കിക്കോളാം....... അവള് ചുണ്ട് ചുള്ക്കി....... അല്ല..... കോളേജിൽ പോകുന്നത് എങ്ങനെയാ..... നമ്മള് ഡ്രൈവിംഗ് പകുതി വഴിയിൽ നിർത്തിയത് അല്ലേ..... അത് തുടങ്ങാം....... ( എനിക്ക് പഠിക്കണ്ട..... പേടിയാ.......) പിന്നെ അങ്കിൾ സ്കൂട്ടി വാങ്ങി തന്നത് നിനക്ക് ഉരുട്ടി കളിക്കാൻ ആണോ........

( അതമ്മ ഓടിക്കും.....). അയ്യോടി അങ്ങനെ ഇപ്പൊ വേണ്ട...... ( പ്ലീസ് എനിക്ക് പേടിയാ.......) അതൊക്കെ പതിയെ മാറും...... ലോകത്തിൽ ആദ്യമ്മായി നീയാണല്ലോ ഇതോടിക്കാൻ പോകുന്നത്...... അവൻ പറഞ്ഞതും അവള് പുച്ഛിച്ചു.....അവനവളുടെ തലയ്ക്കു കൊട്ടി....... എടീ.... ഒന്ന് തല മസാജ് ചെയ്തു തരോ..... നല്ല വേദന...... അവളൊന്ന് അവനെ നോക്കി...... എന്താടി....... ( ഫോണിൽ കളിച്ചിട്ടല്ലേ.....) ആദ്യം മസാജ് പിന്നെ ഉപദേശം....... അവള് എണീറ്റ് അവന്റെ തല മസാജ് ചെയ്യാൻ തുടങ്ങി........ നയനേ..... നമുക്കൊരു മസാജ് പാർലർ തുടങ്ങിയാലോ...... അവളത് നിർത്തി അവന്റെ മുന്നിൽ വന്ന് നിന്നു...... എന്താ നിർത്തിയത്..... മസാജ് ചെയ്യെടോ..... ( സൗകര്യം ഇല്ലാ.......) അവനവളെ നോക്കി പേടിപ്പിച്ചു..... ( ഉണ്ടക്കണ്ണാ.....) അത് കേട്ടതും അവനു ചിരി വന്നു..... നല്ല മോളല്ലേ..... ഏട്ടന്റെ പുന്നാര അനിയത്തി അല്ലേ ഒന്ന് മസാജ് ചെയ്യ്.... ഡയരി മിൽക്ക് വാങ്ങി തരാം..... ( വാക്ക് മാറരുത്.....) ഇല്ല.... ഉറപ്പായും വാങ്ങും..... ഇവിടുന്ന് പുറത്തുപോയാൽ നിനക്ക് വാങ്ങി തരാം.... അവള് പിന്നെയും മസാജ് ചെയ്യാൻ തുടങ്ങി....... അങ്ങോട്ട് എന്തിനോ വന്ന നിഷ ഹർഷന്റെ ആ സംസാരം കേട്ടതും വല്ലാതായി....... ഈശ്വരാ..... ഇതിപ്പോ എവിടെ ചെന്ന് അവസാനിക്കും..........

അവര് പിന്നെയും അടുക്കളയിലേക്ക് തന്നെ പോയി..... എടീ ഇവരീ അടുക്കളയിൽ എന്താ ചെയ്യുന്നത്.....കുറെ നേരം ആയല്ലോ ( ആവോ.....) വാ പോയി നോക്കാം...... ഹർഷൻ അവിടുന്ന് എണീറ്റ് അവളുടെ തോളിൽ കയ്യിട്ടു..... രണ്ടുപേരും അങ്ങോട്ട് നടന്നു....... ഇതുവരെ ആയില്ലേ ആന്റി...... ഇതാടാ കഴിഞ്ഞു....... അവിടെ ഒരു പാത്രത്തിൽ ഇട്ടുവച്ചത് കണ്ടതും അവനെടുത്ത് കഴിക്കാൻ തുടങ്ങി...... ( കൊതിയൻ.....) ഞാൻ അങ്ങ് സഹിച്ചു..... നിനക്ക് വേണേൽ എടുത്തു കഴിച്ചോ......... അവന്റെ കയ്യിൽ നിന്നും തട്ടിപ്പറച്ചു വാങ്ങി അവള് കഴിക്കാൻ തുടങ്ങി....... ഇവിടെ വേറെ ഉണ്ടല്ലോ..... നിനക്ക് അതെടുത്താൽ പോരെ..... ( അങ്ങോട്ട് എടുത്തു വച്ചിട്ടല്ലേ....) ഓഹ്...... ആന്റിയേ ചോദിക്കാൻ വിട്ടു..... ഇവളുടെ സ്കൂട്ടി എന്തേയ്...... അത് ആന്റി എടുക്കാറുണ്ടോ...... ഇല്ലെടാ..... അങ്കിൾ ഇന്നാള് എടുത്തു സ്റ്റാർട്ട്‌ ചെയ്തിട്ടു...... ഒരു കാര്യം ചെയ്യ് നിങ്ങൾ അത് വന്നെടുത്തോ..... അങ്ങനെ ഇട്ടാൽ നാശമായിപ്പോകും....... അതിനെന്താ ....... ഇവള് പിന്നെയത് ഓടിച്ചിരുന്നോ ..... ആരോടിക്കാൻ...... ഇവളൊ...... പേടിയാണെന്നും പറഞ്ഞു അവിടെയിട്ടതാ .....

നീ അന്ന് പഠിപ്പിച്ചില്ലേ അതന്നെയേ ഉള്ളൂ...... അതെന്ത മോളെ.... നല്ലതല്ലേ പഠിക്കുന്നത്.......... അങ്ങനെ പറഞ്ഞു കൊടുക്കമ്മേ.... ഇപ്പൊ ഞാൻ പറഞ്ഞപ്പോ പറയാ അവൾക്ക് പേടിയാണെന്ന്..... ഇങ്ങനെയൊരു പേടിത്തൂറിയെ ഞാൻ ആദ്യമായ കാണുന്നത്....... അവളുടെ പേടിയൊക്കെ മാറും.... നീ അധികം കൊച്ചാക്കേണ്ട...... അല്ലേ മോളെ....... അവള് അതേന്ന് തലയാട്ടി..... ഇവളുടെ പേടി നടന്നത് തന്നെ....... ഹർഷൻ പറഞ്ഞതും അവള് ടാപ്പിൽ നിന്ന് വെള്ളം കയ്യിലാക്കി അവന്റെ മുഖത്തേക്ക് കുടഞ്ഞു.... എന്നിട്ട് അവനെ നോക്കി നാക്ക് നീട്ടി....... എടീ കുരുത്തംകെട്ടതേ..... ഹർഷൻ കയ്യോങ്ങി അവിടുന്ന് എണീറ്റതും അവളോടി..... പിന്നാലെ അവനും....... അവരുടെ കളി കണ്ടതും രണ്ടുപേരും ഒന്ന് പരസ്പരം നോക്കി........ നേരത്തെ ഹർഷൻ പറഞ്ഞത് കേട്ടത് കാരണം നിശയ്ക്ക് ഒരുമാതിരി തോന്നി...... അവരെപ്പോഴും ഇങ്ങനെ ആയിരുന്നതുകൊണ്ട് അതിൽ വേറെയൊന്നും രേവതിക്കും തോന്നിയില്ല.......... നീയാരാടി p t ഉഷയോ..... ( അല്ല ഉസൈൻ ബോട്ട് ) കണ്ടാലും പറയും..... എന്റമ്മോ..... എനിക്ക് വയ്യാത്തത് അല്ലേ ഇങ്ങനെ ഓടിപ്പിക്കാൻ പാടുണ്ടോ.....

( വയ്യാത്തത് അറിയാലോ അപ്പൊ ഓടാൻ നിൽക്കണോ.......) പോടീ........ അണ്ണാച്ചി...... ( പോടോ......) പോടോന്നോ....... കണ്ണ് മിഴിച്ചു നിൽക്കുന്നോ..... കണ്ണിനിട്ട് കുത്തും ഞാൻ...... അവള് ചുണ്ട് ചുള്ക്കി....... അപ്പോഴേക്കും രേവതിയും നിഷയും കട്ലറ്റും ചായയുമായി അങ്ങോട്ട്‌ വന്നു.......... അവരെല്ലാവരും സംസാരിച്ചിരുന്നു ചായകുടിക്കാൻ തുടങ്ങി........ വൈകുന്നേരം അജയൻ ( ഹർഷന്റെ അച്ഛൻ ) വന്ന് കുറച്ചു കഴിഞ്ഞാശേഷമാണ് സോമൻ വന്നത്...... യൂണിഫോമിലായിരുന്നു അയാൾ......നയനയെ കണ്ടതും കെട്ടിപിടിച്ചു...... മോള് ഹാപ്പി ആണോ ഉം ...... ഹർഷാ എന്തൊക്കെയുണ്ട് വിശേഷം..... സുഖായിട്ടിരിക്കുന്നു അങ്കിളെ...... പിന്നെ സോമനും അജയനും ഇരുന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി...... നയനയ്ക്കും ഹർഷനും ബോറടിക്കുന്നുണ്ടായിരുന്നു...രണ്ടുപേരും അവിടുന്ന് പയ്യെ വലിഞ്ഞു...... പുറത്ത് വന്ന് നോക്കിയപ്പോൾ സോമന്റെ ക്യാപ് കണ്ടു...നയന അതെടുത്ത് തലയിൽ വച്ചു........

എടീ നല്ല രസമുണ്ട്...... അവിടെ നിൽക്ക് ഫോട്ടോ എടുക്കട്ട.... അവൻ പറഞ്ഞതും അവള് നേരെ നിന്നു...... രണ്ടുപേരും കുറേ ഫോട്ടോസ് എടുത്തു..... രണ്ട് പേരും ഗാർഡനിൽ ഇരിക്കുമ്പോഴാണ് എല്ലാവരും അങ്ങോട്ട് വന്നത്.......... വേഗം അവരെണീറ്റ് നിന്നു...... മോനേ ഹർഷാ..... ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ റിസപ്ഷൻ..... ഈ സൺ‌ഡേ നിനക്ക് വേറെ എൻഗേജ്മെന്റ് ഒന്നും ഇല്ലല്ലോ...... ഇല്ലാ അങ്കിളെ..... എന്നാൽ പിന്നെ അന്ന് ഫിക്സ് ചെയ്യാം........ ഉം....... ഇന്നിപ്പോ ടുസ്‌ഡേ...... ഫ്രൈഡേ രണ്ടാളും അങ്ങോട്ട്‌ വാ..... അവൻ സമ്മതിച്ചു...... കുറച്ച്നേരം കൂടെ അവിടെയിരുന്നശേഷമാണ് അവര് പോയത്............... പിറ്റേന്ന് മുതൽ അവൻ ഓഫീസിൽ പോയി....... അന്ന് ഈവെനിംഗ് എല്ലാവരും കൂടെ ഹിമയുടെ അടുത്തേക്ക് പോയി........ നിന്റെ പനി മാറിയോടാ..... മോളെ കള്ളപ്പനി ആയിരുന്നോ ഇവന്..... ( എനിക്കും സംശയമുണ്ട്......) ഓഹ് ഒരു സംശയരോഗി.......... മാമാ..... കള്ളപ്പനി ആണോ..... നിന്റെ..... പോടാ..... നീ പോടാ മാമ...... മാമീ സുഖാണോ..... ഉം...... അവൻ വേഗം അവളുടെ കയ്യുംപിടിച്ചു നടന്നു ..... ഹിമയും സൂരജും മോനും മാത്രേ അവിടെയുള്ളൂ.....

ഹിമയും അമ്മയും അടുക്കളയിലേക്ക് നടന്നു..... ബാക്കിയുള്ളവർ അവിടെ സംസാരിച്ചിരുന്നു..... അമ്മേ...... അവര് ഓക്കേ അല്ലേ...... അല്ല മോളെ...... രണ്ടാളും ഇപ്പോഴും ആദ്യത്തെ പോലെ തന്നെയാ....... അമ്മ ടെൻഷൻ ആവേണ്ടാ...... ഒരുമിച്ചല്ലേ രണ്ടാളും....അപ്പൊ പതിയെ അങ്ങ് അടുത്തോളും...... അങ്കിളും ആന്റിയും വന്നിരുന്നു ഇന്ന് റിസപ്ഷൻ വിളിക്കാൻ..... ആണോ...... എന്താടി ഏച്ചിയെ ഇന്ന് സ്പെഷ്യൽ..... നീയിങ്ങ് വന്നോ..... അവിടെ അച്ഛനും അളിയനും ടോപ് സംസാരം എനിക്ക് ബോറടിച്ചപ്പോൾ ഞാൻ ഇങ്ങ് വന്നു....... നിന്റെ കെട്ടിയോൾ എന്ത്യേ...... ചോദ്യം കേട്ടതും അവനെന്തോപോലെ തോന്നി....... എടാ പൊട്ടാ നിന്നോട്..... എവിടെ അന്റെ ഓള്...... കുട്ടൂസിന്റെ ഒപ്പം ഉണ്ട്........ ആഹ് ബെസ്റ്റ് നല്ല ആളുടെ ഒപ്പമാ...... അവന്റെ തള്ളല് കേട്ട് അവള് ബോധംകെടും..... നീയൊന്ന് അങ്ങോട്ട് ചെല്ല്........... അവള് പറഞ്ഞതും അവനവരുടെ അടുത്തേക്ക് ചെന്നു............

അവൻ നോക്കുമ്പോൾ അവന്റെ സകല ടോയ്‌സും എടുത്തു അവിടെയിട്ടിട്ടുണ്ട്.......അവളോടിരുന്നു അവൻ ചറപറാ സംസാരിക്കുന്നു........ എടാ കുട്ടൂസാ...... മെല്ലെ തള്ള്..... നീ കത്തിയടിച്ചു അവളെ കൊല്ലോ.... ഒന്ന് പോ മാമാ...... എന്താ ബഹുമാനം.......... അവനവരുടെ അടുത്ത് വന്നിരുന്നു........ നയന ഒന്ന് അവനെ നോക്കിയതും അവൻ പുരികം പൊക്കി...... ( എന്നോട് എന്തൊക്കയോ ചോദിക്കുന്നു....... ഞാൻ മറുപടി പറയാഞ്ഞിട്ട് രണ്ടുമൂന്നു തവണ തെറ്റി.....) ഹർഷൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു......തോളിൽ കയ്യിട്ടു.... അതോർത്ത് ടെൻഷൻ ആകേണ്ട..... അവൻ കുട്ടിയല്ലേ...... മാമാ......

ഈ മാമിയെന്താ ഒന്നും മിണ്ടാത്തെ അവന്റെ പെട്ടന്നുള്ള ചോദ്യം കേട്ടതും ഹർഷൻ നയനയെ നോക്കി.......അവളും വല്ലാതായി എടാ കുട്ടൂസേ...... നിന്റെ മാമിക്ക് മലയാളം ഒന്നും അറിയില്ല...... സ്പാനിഷ് മാത്രേ അറിയൂ..... അതെന്ത് സാധനം..... അത്..... മലയാളം പോലെ ഒരു ഭാഷയാ....... എനിക്കും പഠിപ്പിച്ചു തരോ മാമി..... വലുതായിട്ട് പഠിക്കാം....... ഹർഷൻ അവിടെയിരുന്നതും മോൻ പിന്നെ അവനോടായി സംസാരം....... മാമാ മാമീ...... നമുക്ക് ഓടി കളിക്കാം....... ഹർഷൻ നയനയെ നോക്കി പുരികം പൊക്കി..... കളിക്കാം.......? ഉം..... എന്നാൽ ഞാനും മാമിയും ഓടും മാമൻ പിടിക്കാൻ വാ......... എപ്പോ പിടിച്ചു ചോദിച്ചാൽ മതി...... രണ്ടും ഓടിക്കോ...... അവൻ വേഗം ഓടി....... നയന അവന്റെ പുറകെ ഓടാൻ തുടങ്ങിയതും അവന്റെ ടോയ് ചവിട്ടി അവള് വീഴാൻ തുടങ്ങി........ ഹർഷൻ വേഗം അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story