❤️ഹർഷനയനം❤️: ഭാഗം 15

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

നയന അവന്റെ പുറകെ ഓടാൻ തുടങ്ങിയതും അവന്റെ ടോയ് ചവിട്ടി അവള് വീഴാൻ തുടങ്ങി........ ഹർഷൻ വേഗം അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു..........അവളെ നേരെ നിർത്തി അവളുടെ തലയിൽ പതിയെ കൊട്ടി. ... നോക്കിയും കണ്ടും ഓടിയില്ലെങ്കിൽ നടു പോകും.......ഇനി അടുത്തത് നീ.... ( എന്ത്...) ഇപ്പൊ ഞാൻ നിന്നെ പിടിച്ചില്ലേ..... ഇനി നീ ഞങ്ങളെ പിടിക്കാൻ വാ..... ( അത് ഞാൻ വീഴാൻ പോയിട്ടല്ലേ.....) അതിനൊന്നും ഒരു പ്രസക്തിയുമില്ല....... അവള് ചിണുങ്ങി..... ചിണുങ്ങിയിട്ടൊന്നും കാര്യമില്ല..... ഹർഷൻ വേഗം ഓടി..... പിന്നാലെ അവളും ...... കുട്ടൂസ് ഇതറിയാതെ അവളെ വന്ന് പിടിച്ചു ....... നല്ല മോൻ...എടാ കുട്ടൂസേ..... ഇനി നീ ഞങ്ങളെ പിടിക്കാൻ വാ..... അതിന് മാമൻ അല്ലേ.... ഞാനല്ല.... ഇവള.... ഇപ്പൊ നീ..... അത് എനിക്ക് അറിയില്ലല്ലോ...... അറിഞ്ഞാലും ഇല്ലേലും..... ഹർഷനും നയനയും റൂമിലേക്ക് കയറി കട്ടിലിനും ചുറ്റും ഓടാൻ തുടങ്ങി ......ഹർഷൻ വേഗം നയനയെ അവന്റെയടുത്തേക്ക് തള്ളി...... ഈ മാമൻ ഫുൾ കള്ള കളിയാ...... മാമിയേ മാമനെ പിടി...... അവള് വേഗം അവനെ പിടിച്ചു വച്ചു .....അവൻ അവളെ തട്ടി മാറ്റാൻ നോക്കുന്നുണ്ട്...... അപ്പോഴേക്കും കുട്ടൂസ് കട്ടിലിൽ കയറി അവന്റെ കഴുത്തിൽ തൂങ്ങി......... എടാ വിടെടാ..... കഴുത്തിൽ നിന്ന് കയ്യെടുക്കെടാ...... എടാ കയ്യെടുക്കെടാ..... എടീ മാറെടി...... എന്നെ വിടെടി.....അങ്ങോട്ട്‌ നിൽക്കെടാ.... നിന്റെ അച്ഛന്റെ കഴുത്തിൽ പോയി തൂങ്ങിക്കോ.....

എടീ എന്നെ വിടെടി..... രണ്ടിനെയും ഞാൻ ശരിയാക്കി തരാം..... നയനയ്ക്ക് ചിരി നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല...... എന്തിനാടി കിണിക്കുന്നത്..... ( ഒന്നുല്ല....) എന്നാൽ മാറ് അങ്ങോട്ട്....എടാ കുട്ടി ചാത്താ...... അവൻ ഹർഷന്റെ തോളിൽ കടിച്ചു...... എടാ കടിക്കല്ലേടാ..... എടാ..... എടീ ഇവനെ പിടിച്ചു മാറ്റ് എന്നെ കടിക്കുന്നു....... അവള് വേഗം അവനെ എടുത്ത്..... ഹർഷൻ ഷോൽഡർ തടവാൻ തുടങ്ങിയതും രണ്ടാളും റൂമിൽ നിന്നിറങ്ങി ഓടി അടുക്കളയിലേക്ക് പോയി...... ഹർഷനും പിന്നാലെ വന്നു...... രണ്ടിനും ഞാൻ തരാം...... അമ്മേ ഈ മാമൻ കള്ളകളിയാ.... അവൻ പണ്ടേ അങ്ങനെയാ....... പോടീ.......... മാമാ മ്മക്കൊന്ന് കറങ്ങിയാലോ.... ഓ ആയിക്കോട്ടെ...... നയനേ നീയുണ്ടോ.... ഉണ്ടോന്ന് ചോദിക്കണോടാ.... നിന്റെ കെട്ടിയോൾ അല്ലേ അങ് കൂട്ടിപോയാൽ പോരെ....... ഏച്ചി പറഞ്ഞതും രണ്ടുപേരും പരസ്പരം നോക്കി....... എടീ ഏച്ചീ..... നീയിങ്ങനെ ഇടയ്ക്കിടെ എടുത്ത് പറയണമെന്നില്ല കെട്ടിയോൾ ആണ് കെട്ടിയോൾ ആണ് എന്ന്........ എനിക്കറിയാം ഇവളെന്റെ കെട്ട്യോൾ ആണെന്ന്...... അല്ലാ ഞാനാ ഫ്ലോയിൽ പറയുന്നതാ...... അവളുടെ ഫ്ലോ...... നയനേ വാ പോകാം...... ഹർഷൻ രണ്ടുപേരെയും കൂട്ടി അവിടുന്നിറങ്ങി.......

എടീ ഹിമേ.... അവനു ദേഷ്യം വന്നിട്ടുണ്ട്..... ദേഷ്യം വന്നാലും കുഴപ്പല്യ കെട്ട്യോൾ ആണെന്ന ബോധം ഉണ്ടല്ലോ അത് അറിഞ്ഞാൽ മതി....... ഇനി അമ്മ ടെൻഷൻ ആകണ്ട അവര് ഒരുമിച്ചോളും...... നീ പറഞ്ഞതും ശരിയാ......... സൂരജിന്റെ ബൈക്കിൽ ആണ് അവര് പോയത്...... മാമാ ബീച്ച്ലേക്ക്..... ശരിയെടാ...... ബീച്ചിലെത്തിയതും മൂന്നെണ്ണവും കൂടെ അവിടുന്ന് ഓടി കളിക്കാൻ തുടങ്ങി...... രാത്രി ആവാറായതുകൊണ്ട് ആളുകൾ കുറവായിരുന്നു ............ കുറേ നേരം കളിച് അവരവിടെ നിന്നു.... ( ഏട്ടാ ഐസ്ക്രീം.......) ഏതാ വേണ്ടത്..... ( കോൺ...) എടാ കുട്ടൂസാ.... നിനക്കെന്താ.... മാങ്കോബാർ..... രണ്ടും ഇവിടെ നിൽക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം..... അവരെ അവിടെ നിർത്തി അവൻ തിരിഞ്ഞു..... എടീ..... വെള്ളത്തിലേക്ക് ഞാൻ വന്നിട്ട് ഇറങ്ങിയാൽ മതി...... അവള് തലയാട്ടി...... ഹർഷൻ അവിടുന്ന് പോയി..... കുട്ടൂസ് എന്തൊക്കയോ പറയുന്നുണ്ട്....... അവളതെല്ലാം കേട്ട് നില്കുകയാണ്....... നയനേ ..... ഓർമ്മയുണ്ടോ...... മുഖമുയർത്തി നോക്കിയപ്പോൾ ഋതിക്ക് ......... അവളൊന്ന് ചുറ്റും നോക്കി ഹർഷൻ അടുത്തൊന്നുമില്ല ....... എന്തെങ്കിലും റെസ്പോണ്ട് ചെയ്യ്..... സുഖാണോ......

അവള് മോന്റെ കയ്യുംപിടിച്ചു അവിടുന്ന് നടക്കാൻ തുടങ്ങിയതും അവനവർക്ക് വട്ടം നിന്നു....... എന്താ മോളെ ഇത്ര ധൃതി........ കുറേ കാലത്തിനുശേഷം കാണുകയല്ലേ...അപ്പൊ ഇങ്ങനെ പോയാലോ.....ഇതാരാ..... ഇത് മോന്റെ ആരാ..... ഇതെന്റെ മാമിയാ....... ഓഹ്..... നിന്റെ കല്യാണം കഴിഞ്ഞോ....... ആരും പറഞ്ഞില്ല..... താലി പെട്ടന്ന് ശ്രദ്ദിച്ചുമില്ല...... എന്നാലും ആരാണ് ആ ഭാഗ്യവാൻ........ എനിക്കൊന്ന് പരിചയപെടുത്തി തരോ........ നിന്റെ കുറേ കഥകൾ പറഞ്ഞു കൊടുക്കാനാ....... അവള് നെറ്റിച്ചുളിച്ചു........ ആ ഹർഷനുമൊത്തുള്ള ലീലാവിലാസങ്ങളെ..... അപ്പോഴേക്ക് ഹർഷൻ അങ്ങോട്ടെത്തിയിരുന്നു..... അവൻ റിത്തിക്കിന്റെ പുറകിലായാണ് നിൽക്കുന്നത്...... നയനയോടും കുട്ടൂസിനോടും മിണ്ടരുതെന്ന് കാണിച്ചു ........ കോളേജിൽ എല്ലാവർക്കും അറിയുന്നതാണല്ലോ ആ കഥകൾ..... നിന്റെ കെട്ടിയോനുംകൂടേ അറിഞ്ഞിരിക്കട്ടെ........ ( പോടോ .....) ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ല എന്നാകും കരുതുന്നത്..... ന്റെ കയ്യിൽ അതിനുള്ള തെളിവുണ്ട്........ അവൻ വേഗം ഫോണെടുത്ത് ഒരു ഫോട്ടോ അവൾക്ക് നീട്ടി...... നീയവന് കൃത്രിമശ്വാസം കൊടുക്കുന്ന ഫോട്ടോയാ ........ അവളതിലേക്ക് നെറ്റിച്ചുളിച് നോക്കി........... നീ ടെൻഷൻ ആകേണ്ട ഇത് ഞാൻ അവനു കാണിക്കില്ല..... നീയെനിക്കൊരു ഫേവർ ചെയ്യണം...... സംഭവം അന്ന് പറഞ്ഞത് തന്നെ........ ഹർഷൻ വേഗം ഫോൺ അവന്റെ കയ്യിൽ നിന്നും വാങ്ങി...... ഹർഷനെ കണ്ടതും ഋതിക്ക് ഒന്ന് ഞെട്ടി......

നീ നല്ല ഫോട്ടോഗ്രാഫർ ആണല്ലോ...... ഇതറിഞ്ഞിരുന്നേൽ കല്യാണത്തിന് നിന്നെ വിളിക്കാമായിരുന്നു ഫോട്ടോഗ്രാഫർ ആയി...... അല്ലേൽ വേണ്ടാ സൺ‌ഡേ റിസപ്ഷൻ ആണ് അന്ന് വന്നാലും മതി........ നയനയുടെ തോളിലൂടെ കയ്യിട്ട് ഹർഷൻ പറഞ്ഞു....... എന്താ റിത്തിക്കെ ഒരു ടെൻഷൻ..... നീ പറഞ്ഞ ഇവളുടെ ആ ഭാഗ്യവാൻ ഞാനാ...... നയനാ ഈ ഫോട്ടോ അടിപൊളി ആണല്ലേ..... എടാ ഇത് നീയെനിക്കൊന്ന് സെന്റ് ചെയ്യ്.....ഞങ്ങളുടെ കയ്യിൽ ഇങ്ങനെയൊരെണ്ണം ഇല്ലാ........ ഋതിക്ക് പോകാൻ തുടങ്ങിയതും ഹർഷൻ അവനെ പിടിച്ചു വച്ചു...... എടാ കുട്ടൂസാ..... എന്താ മാമാ...... ആ ചോട്ടാഭീ കാലിയയെ എന്താ ചെയ്യാ..... ഡിഷ്‌യൂ ഡിഷ്യൂ..... ഉം..... നയനേ നീയും കുട്ടൂസും അങ്ങോട്ട് നടന്നോ എനിക്കൊരു ചെറിയ കലാപരിപാടി ബാക്കിയുണ്ട്........ നയന അവന്റെ കയ്യും പിടിച്ചു അവിടുന്ന് പോന്നു....... അവരവിടുന്ന് കുറച്ചങ് പോയത് കണ്ടതും ഹർഷൻ അവനെ ശരിക്കുമൊന്ന് പെരുമാറി....... നീ എന്തിനാ കരയുന്നത്.... കാര്യമായ ഡാമേജ് ഒന്നും പറ്റിയില്ല...... കോളേജില് അവളെന്റെ പെങ്ങളും ഫ്രണ്ടും ആയിരുന്നു...... ഇപ്പൊ എന്റെ വൈഫും കൂടിയാ.......

ഓർമയിൽ ഇരിക്കട്ടെ.... നീ ഇവിടുന്ന് എങ്ങനെ പോകുമെന്ന് ഓർത്തു ടെൻഷൻ ആകണ്ട..... ഞാൻ എന്റെ ഫാദർ ഇൻ ലോയെ കാര്യം അറിയിച്ചിട്ടുണ്ട്..... അങ്കിളിന്റെ ടീം ഇപ്പൊ എത്തും...... അവര് നിനക്ക് സ്വർഗം കാണിച്ചു തരും........ അപ്പൊ പിന്നെ ഞാൻ പോട്ടെ......എടാ...... ഇനി നയനയുടെ പിന്നാലെ വന്നാൽ കൊന്നുകളയും..... കേട്ടല്ലോ...... തിരിഞ്ഞു നടക്കുന്നതിനിടയ്ക്ക് അവനൊരു ചവിട്ടുകൂടി കൊടുത്തിട്ടാണ് ഹർഷൻ പോയത്.......,...... നയനയും മോനും ഒരു ഭാഗത്ത് നിൽക്കുന്നുണ്ട്..... അവളുടെ മുഖത്ത് ടെൻഷൻ ശരിക്കും കാണാം....... അവനെ കണ്ടതും അടുത്തേക്ക് വന്നു..... ( ഏട്ടാ...... ഒന്നും പറ്റിയില്ലല്ലോ....) ഏയ്‌ എനിക്കൊന്നും പറ്റിയില്ല.... അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്...... എന്തോ ഓർത്തപോലെ അവള് അവനെ കെട്ടിപിടിച്ചു.......... ഹർഷൻ ഒന്ന് ഞെട്ടി....... പിന്നെ അവളുടെ മുടിയിലൂടെ വിരലോടിച്ചു................................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story