❤️ഹർഷനയനം❤️: ഭാഗം 16

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

എന്തോ ഓർത്തപോലെ അവള് അവനെ കെട്ടിപിടിച്ചു.......... ഹർഷൻ ഒന്ന് ഞെട്ടി....... പിന്നെ അവളുടെ മുടിയിലൂടെ വിരലോടിച്ചു............അവരങ്ങനെ നിന്നു..... കുട്ടൂസ് വന്ന് രണ്ടുപേരെയും കെട്ടിപിടിച്ചപ്പോഴാണ് അവര് ഞെട്ടി മാറി നിന്നത്........ മാമാ അത് മാമന്റെ ഫ്രണ്ട് ആണോ....... അതേടാ..... ന്റെ ഫ്രണ്ട്.... കുറച്ച്നേരം കൂടെ അവിടെ നിന്നശേഷം അവര് തിരിച്ചുപോയി....... ഇതെന്താ മോൾടെ മുഖം വല്ലാതിരിക്കുന്നത്..... എന്തുപറ്റി മോളെ..... അതൊന്നൂല്യ അമ്മേ...... അവൾക് എക്സാം റിസൾട്ട്‌ വരാറായി എന്ന് ഫ്രണ്ട് മെസേജ് അയച്ചതിന്റെ ടെൻഷനാ......... അയ്യേ അതാണോ..... ന്റെ നയനേ നീയൊക്കെ പുഷ്പം പോലെ പാസാകില്ലേ...... അവരൊക്കെ ഓരോന്ന് പറഞ്ഞതും അവള് ഓക്കേ ആയി....... ഫുഡൊക്കെ കഴിഞ്ഞു കുറേ കഴിഞ്ഞിട്ടാണ് അവര് പോയത്....... ഹർഷൻ റൂമിലെത്തിയപ്പോൾ അവള് ബാത്‌റൂമിലാണ്..... കുളിയൊക്കെ കഴിഞ്ഞു ഇറങ്ങിയതും അവനെ നോക്കി ചിരിച്ചു....... നയനാ..... എന്തുപറ്റി നിനക്ക്...... അവനെ ആലോചിച്ചു ആണോ....... അവള് തല കുനിച്ചു..... അവൻ വേഗം കൈപിടിച്ച് അവന്റെ അടുത്തായി ഇരുത്തി....... എന്താടി...... എന്തിനാ സങ്കടം...... എന്നും ഞാനുണ്ടാകും നിന്റൊപ്പം....... നീ കേട്ടില്ലേ നിഴൽ പോലെ എന്ന്...... അതേപോലെ നിന്റെയൊപ്പം ഞാനുണ്ടാകും എന്തിനും ഏതിനും....... ( ഏട്ടാ...... അവന്റെ കയ്യിലുള്ള ഫോട്ടോ...... എനിക്ക് മനസിലായില്ല..... അതെങ്ങനെ എപ്പോ.... എനിക്കൊന്നും.....) അങ്ങനെ ഒന്ന് എന്റെ ഓർമയിലോ നിന്റെ ഓർമയിലോ ഇല്ലാ...... misunderstanding വല്ലതും ആകും..... നമ്മുടെ കാര്യം മൊത്തം അങ്ങനെ ആണല്ലോ.......

( ഞാൻ കാരണം അല്ലേ ഏട്ടാ....) അല്ലെടി...... നമ്മള് ഒന്നും ചെയ്തില്ല.....നയനേ എനിക്കറിയില്ല എന്ത് ചെയ്തിട്ടാ നമ്മളെ ഇങ്ങനെ...... ഇടയ്ക്ക് തോന്നുവാ എല്ലാവരും പറയുന്നപോലെ ഭാര്യയും ഭർത്താവുമായി അങ്ങ് ജീവിച്ചാലോ എന്ന്......... അവള് ഞെട്ടി...... ബാക്കിയെല്ലാവരും അതഗ്രഹിക്കുന്നുണ്ട്.... നമ്മൾ രണ്ടുപേരൊഴിച്ചു എല്ലാവരും........ അറിയില്ല നയനാ എനിക്കൊന്നും..... ഒന്ന് മാത്രം അറിയാം എന്തിന്റെ പേരിലായാലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല......... ഇടയ്ക്കൊക്കെ ഭ്രാന്താവുന്നപോലെ തോന്നുവാ........ ലൈഫ് എങ്ങോട്ടാ പോകുന്നതെന്ന് ഒരു പിടുത്തവും ഇല്ലാ........ നയന അവന്റെ കയ്യിൽ പിടിച്ചു....... ( എല്ലാം ശരിയാകും....... എനിക്കുറപ്പുണ്ട് കവിതേച്ചി ഏട്ടന്റെ ലൈഫിലേക്ക് തിരിച്ചു വരും ) ഡീ..... ആ പിശാചിന്റെ കാര്യം ഇനി പറഞ്ഞാൽ നിന്റെ പല്ലടിച്ചു ഞാൻ കൊഴിക്കും...... അവള് വന്നാലും പോയാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല....... കേട്ടല്ലോ...... അവനിത്തിരി സൗണ്ട് കൂട്ടിയാണ് അത് പറഞ്ഞത്...... അവള് പേടിച്ചു....... അവളുടെ കൈത്തട്ടി മാറ്റി അവൻ ബാൽക്കണിയിലേക്ക് നടന്നു...... അവളവിടെ സ്റ്റക്ക് ആയി..... കണ്ണുകൾ നിറയുന്നുണ്ട്.......ഹർഷന് ആകെ വല്ലായ്മ തോന്നി........ ഛേ....... എനിക്ക് പകരം മറ്റാരെങ്കിലും ആണ് നയനയെ കല്യാണം കഴിക്കുന്നതെങ്കിലു ഋതിക്ക് ആ പിക് കാണിച്ചാൽ അയാളെന്താ അവളെ പറ്റി കരുതാ........

പിന്നെ ആ റിലേഷൻ തകരില്ലായിരുന്നോ.... ഞാൻ കാരണം അവളുടെ ജീവിതം ........ഇല്ലാ അതങ്ങനെ ആവില്ല..... ലൈഫ് ലോങ്ങ്‌ ഞാനുണ്ടാകും ഒപ്പം....... നയന അവന്റെയടുത്തേക്ക് വന്നു...... അവന്റെ തോളിൽ തട്ടി....... i'm സോറി..... നിനക്ക് വിഷമായോ....... ( ഇല്ലാ....... ഏട്ടന് എന്നോട് ദേഷ്യമാണോ ) ഈ മിണ്ടപൂച്ചയോട് ദേഷ്യപ്പെടാൻ ആർക്കേലും കഴിയോ........ ( കിടക്കുന്നില്ലേ....) ഉം...... രണ്ടുപേരും ചെന്ന് കിടന്നു....... ഫ്രൈഡേ അവളുടെ വീട്ടിലേക്ക് വിട്ടു രണ്ടാളും....... ഏറ്റവും അടുത്ത കുറച്ചു റിലേറ്റീവ്സ് മാത്രം അവിടെയുണ്ട്....... കൂട്ടത്തിൽ രേവതിയുടെ അച്ഛനും അമ്മയും ഉണ്ട്..... ഹർഷനെയും നയനയെയും രണ്ടാളും അനുഗ്രഹിച്ചു...... മോളേ..... ചെന്ന് രണ്ടുപേരും ഫ്രഷായി വാ...... രേവതി പറഞ്ഞതും നയന ഹർഷന്റെ കയ്യും പിടിച്ചു റൂമിലേക്ക് നടന്നു.......അവിടെയെത്തിയപ്പോൾ അവളുടെ മുഖത്ത് പ്രസന്നത കൂടിയപോലെ തോന്നിയവന്....... അവള് ബാത്‌റൂമിലേക്ക് നടക്കാൻ തുടങ്ങിയതും അവനവളെ പിടിച്ചു വച്ചു...... ( എന്താ ) അപ്പൊ ഞാൻ കേട്ടത് സത്യല്ലേ..... (എന്ത്..... ഏട്ടാ പറ....) ഈ കല്യാണം കഴിഞ്ഞപെൺകുട്ട്യോൾക്ക് സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ സന്തോഷം കൂടുമെന്ന്........... അവൻ പറഞ്ഞതും അവള് ചിരിച്ചു....... അവനവളുടെ തലയിൽ തട്ടി...... വേഗം ഫ്രഷായി വാ..... എന്നിട്ട് വേണം എനിക്ക്......

അവള് വേഗം ഫ്രഷായി വന്നു...... അവള് നോക്കുമ്പോൾ അവൻ ഫോണിൽ പാട്ട് വച്ചു ഡാൻസ് ചെയ്യുകയാണ്..... ശബ്ദമുണ്ടാക്കാതെ അവള് വേഗം ഫോണെടുത്ത് അതെല്ലാം ഷൂട്ട്‌ ചെയ്തു..... ഇടയ്ക്കതു കണ്ടതും അവൻ നിർത്തി....... എടീ..... ഇങ്ങ് തന്നെ അത് ഡിലീറ്റ് ചെയ്യ്..... ( ഇല്ലാ മോനെ ഏട്ടാ..... ഞാൻ തരില്ല ) എനിക്കറിയാം വാങ്ങാൻ..... അവളുടെ അടുത്തേക്ക് ചെന്നതും അവള് ഫോൺ ബാക്കിലേക്ക് വച്ചു..... നയനേ കളിക്കല്ലേ...താടി..... ( സോറി ഡിയർ.....) നിന്നോട് തരാനാ പറഞ്ഞത്...... അവൻ അടുത്തേക്ക് വരുംതോറും അവള് പുറകിലേക്ക് നടന്നു അതിനനുസരിച്ചു അവനും...... ഒടുക്കം അവൻ അവളെ കെട്ടിപിടിക്കാനെന്നോണം നിന്ന് ഫോൺ വാങ്ങാൻ തുടങ്ങി...... അവരുടെ പിടിവലിക്കിടയിൽ ബാലൻസ് പോയി രണ്ടാളും കട്ടിലിലേക്ക് മറഞ്ഞു വീണു...... അവളുടെ മുകളിലേക്കയാണ് അവൻ കിടക്കുന്നത്........ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കോർത്തു....... ഇടയ്ക്കൊരു സെക്കന്റ് നേരത്തേക്ക് ഹർഷൻ സ്വയം മറന്നു അങ്ങനെ അവളെ നോക്കി കിടക്കാൻ തുടങ്ങി.......അവള് അവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ടേലും കഴിയുന്നില്ല.......... അവള് പതിയെ അവന്റെ കവിളിൽ പിച്ചിയതും അവൻ വേഗം എണീറ്റ് മാറി....... i'm സോറി....... ഞാൻ ഫ്രഷാവട്ടെ..... അവൻ വേഗം ബാത്‌റൂമിലേക്ക് നടന്നു.......നയന അങ്ങനെ അതും ആലോചിച്ചു അവിടെയിരുന്നു..........

അവൻ ഫ്രഷായി വന്നതും എല്ലാവരുടെയും അടുത്തേക്ക് നടന്നു........ അവരെയൊരോരുത്തരെയായി പരിചയപെട്ടു............ ഹർഷന് ഒരുമാതിരി തോന്നുന്നുണ്ടായിരുന്നു... അത് മനസിലാക്കിയിട്ടേന്നോണം നയന അടുത്തേക്ക് വന്നു....... ( എന്തുപറ്റി.......) ഏയ്‌.... എന്തോപോലെ..... അങ്കിളും ആന്റിയും മാത്രം ആയിരുന്നേൽ കുഴപ്പമില്ലായിരുന്നു ....... ബട്ട്‌...... അവളവന്റെ കയ്യിൽ പിടിച്ചു....... കണ്ണ് രണ്ടും ചിമ്മി കാണിച്ചു........ ( പുറത്തു പോവാം.....) ഓക്കേ..... വേഗം വാ ..... അവള് വേഗം മാറ്റി വന്നു.......അമ്മയോടും അച്ഛനോടും പറഞ്ഞു പുറത്തേക്ക് പോയി ........... നയനേ....,.. ( ഉം ) പിന്നെയെന്തു പറയുമെന്ന് അവനറിയില്ലായിരുന്നു....... ഒന്നുല്ലാടി....... നീ നിന്റെ അച്ഛനെപോലെ അല്ല..... ഇന്നേ ഒരു ഇൻസിഡന്റ് ഉണ്ടായി...... നിന്റെ വീട്ടിൽ ( എന്ത് ) നിന്റെ വല്യച്ഛന് വയങ്കര പ്രോബ്ലം...... നമ്മുടെ കല്യാണം കഴിഞ്ഞതിൽ...... അങ്ങേരുടെ വർത്താനം കേട്ടാൽ ആർക്കായാലും ഒന്ന് പൊട്ടിക്കാൻ തോന്നും...... അങ്കിളിനോട് ചോദിച്ചു എന്തിനാ നമ്മുടെ കല്യാണത്തിന് സമ്മതിച്ചത്....... ഇപ്പൊ എന്ത് കരുതിയിട്ട ഇങ്ങനൊരു പാർട്ടി വക്കുന്നത്..... എല്ലാവരെയും നാണംകെടുത്തി നീയെന്റൊപ്പം ഇറങ്ങി വന്നതല്ലേ എന്ന്....... ( എഹ്...... അല്ല അതെങ്ങനെ.....) ആളുകൾക്ക് കാര്യങ്ങൾ ഒന്നുമറിയില്ലല്ലോ..... അപ്പൊ പിന്നെ അവര് അവര്ക്കിഷ്ടപ്പെട്ട രീതിയിൽ കഥകൾ ഉണ്ടാക്കി.......

നമ്മള് രണ്ടുപേരും ഇഷ്ടത്തിലായിരുന്നു....... ഒടുക്കം എല്ലാവരെയും ഉപേക്ഷിച്ചു നീയെന്റൊപ്പം ഇറങ്ങി വന്നു........... ഇതാണ് കഥയുടെ ചുരുക്കം ....... ഇതിന്റെ വേറെ വേർഷനും ഉണ്ട്......... നീ പ്രെഗ്നന്റ് ആണ്..... ഞാൻ നിന്നെ ചതിച്ചു വേറെ കല്യാണം കഴിക്കാൻ നോക്കിയപ്പോൾ നീ അച്ഛനെയും അമ്മയെയും കൂട്ടി വന്ന് അത് മുടക്കി.... അങ്ങനെയാണ് നമ്മുട കല്യാണം കഴിഞ്ഞത്.......... അത് കേട്ടതും അവള് തല താഴ്ത്തി....... എടീ സങ്കടപ്പെട്ടിട്ട് കാര്യമില്ല........ ഈ സൊസൈറ്റി ഒരു.......... പറയുന്നില്ല ഞാൻ ബാക്കി........ഇപ്പൊ നിന്റെ വല്യച്ഛന്റെ കോപ്പിലെ വർത്താനം..... നീ കാരണം അങ്ങേർക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാ എന്ന്........ ( അച്ഛൻ എന്തുപറഞ്ഞു....) അങ്ങേർക്ക് അവിടെ നിൽക്കാൻ താല്പര്യം ഇല്ലേൽ ഇറങ്ങിപോകാൻ ....... ഇനി നിന്നെയോ എന്നെയോകുറിച് എന്തേലും പറഞ്ഞാൽ ഏട്ടനാണെന്ന് നോക്കാതെ അടിച്ചു ഷേപ്പ് മാറ്റുമെന്ന്....... വേറെയും എന്തൊക്കയോ പറഞ്ഞു..... എന്തായാലും കേൾക്കേണ്ടത് കേട്ടപ്പോ അയാള് ഹാപ്പി........ അങ്ങനെയൊരു കാര്യം അവളപ്പോഴാണ് അറിയുന്നത്..... അവളുടെ കണ്ണ് നിറഞ്ഞു........ എന്താടി...... എന്തിനാ കരയുന്നത്...... മറ്റുള്ളവര് പറയുന്നത് കേട്ട് കരയാൻ നിന്നാൽ അതിനേ സമയം കാണൂ..... നീ നിന്റെ അച്ഛനെ കണ്ട് പഠിക്ക് ഈ കാര്യത്തിൽ........ and you are റിയലി ലക്കി...... അങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്.......

നിന്നെ മാത്രല്ല എന്നെയും അവര് മനസിലാക്കുന്നുണ്ട്.......... അവളവന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചു.......... നേരം വൈകിയശേഷമാണ് അവര് വീട്ടിലേക്ക് പോയത്...... സൺ‌ഡേ പാർട്ടി കഴിഞ്ഞു രണ്ടാളും അവന്റെ വീട്ടിലേക്ക് വന്നു...... ഒപ്പം ഹിമയും മോനും ഉണ്ടായിരുന്നു...... അവര് കുറച്ചു ദിവസം നിൽക്കാനായി വന്നതാണ്....... നയനയും കുട്ടൂസും ഓടികളിക്കുകയാണ് ഹർഷൻ ഇരുന്ന് എന്തൊക്കയോ പേപ്പർ വർക്ക്‌ ചെയ്യുന്നു..... അവരുടെ ബഹളം കേട്ട് അവന്റെ കോൺസെൻട്രേഷൻ പോയി.... അങ്ങോട്ട് വന്നതും അവള് പെട്ടന്ന് ഓടിവന്ന് അറിയാതെ അവനെ തട്ടിയതും അവന്റെ ഫോൺ താഴെപ്പോയി......... അവള് പേടിച്ചു വിറച്ചു അവിടെ നിന്നു..... പിന്നാലെ കുട്ടൂസും.....ഹർഷൻ രണ്ടുപേരെയും മാറി മാറി നോക്കി......... അവള് വേഗം കുനിഞ്ഞു ഫോൺ എടുത്ത് നോക്കിയതും ചിലന്തിവല പോലെ ആയിട്ടുണ്ട് ഡിസ്പ്ലേ........ അവളൊന്ന് ഹർഷനെ നോക്കി...... ( സോറി...... കണ്ടില്ല.......) നിന്റെ കണ്ണ് ഏതടുപ്പിൽ ആയിരുന്നു...... ബോധം വേണം...... എന്താ ചെറിയകുട്ടിയാണോ......... അവള് മുഖം താഴ്ത്തി....... നിന്നോട്...... എന്തേലും പറഞ്ഞാൽ തലയും താഴ്ത്തി നിന്നോളും അവള്...... ( സത്യായിട്ടും കാണാതെ പറ്റിയതാ....... സോറി......) അവളുടെ സോറി....... ഡീ...... ഡീ അവൻ നോക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്....... അവൻ പതിയെ ചെവിക്ക് പിടിച്ചു.......

രണ്ടാളും ഏത്തം ഇട്ടേ...... അവൻ പറഞ്ഞതും അവളും കുട്ടൂസും പരസ്പരം നോക്കി...... എന്തേയ്..... നൂറു ഏത്തം ഇട്ടേ..... വേഗം....... രണ്ടാളും ഏത്തമിടാൻ തുടങ്ങി....... എന്താമ്മേ...... ഞാനിതാ വരുന്നു..... കുട്ടൂസ് അവിടുന്ന് മുങ്ങാൻ തുടങ്ങി..... എടാ നീയെങ്ങോട്ടാ..... നിന്നെ ആരാ വിളിച്ചത്.......... ന്നെ അമ്മ വിളിച്ചു ഞാൻ പോവാ..... അവൻ വേഗം ഓടി..... നയന ഹർഷനെ നോക്കി....... നിന്നെ ആരും വിളിച്ചിട്ടില്ല..... ഏത്തമിട്ടോ...... അവള് ഏത്തമിടാൻ തുടങ്ങി...... കുറച്ചു കഴിഞ്ഞതും അവള് നിർത്തി....... എന്താ നിർത്തിയത്....... പറാ..... ( പ്ലീസ്...... സോറി.....) അവൻ വേഗം അവളുടെ ഷോൾഡറിൽ കൈ വച്ചു...... ഇനി ബെല്ലും ബ്രെക്കുമില്ലാതെ ഓടോ ..... (ഇല്ലാ ) സത്യം....? ( സത്യം.....) അങ്ങനെ ആണേൽ മോൾക്ക് ഞാൻ വൈകുന്നേരം ഫോൺ വാങ്ങി തരാം....... പൊട്ടിയത് മോൾടെ ഫോൺ ആണ്....... അവള് കണ്ണുരുട്ടി..... എന്തിനാ കണ്ണുരുട്ടിയത്..... സീരിയസ്‌ലി നിന്റെ ഫോണാ...... അവളവനെ തല്ലാൻ കൈ ഓങ്ങിയതും അവനോടി...... അവള് പുറകെ ചെന്ന് പിടിച്ചു.......ഹിമ വന്നതും രണ്ടും നേരെ നിന്നു..... ഹർഷൻ അവളുടെ സ്കൂട്ടിയെടുത്ത് വന്നിരുന്നു.... വൈകുന്നേരമായതും അത് പഠിപ്പിക്കാൻ തുടങ്ങി..... അവരുടെ വീടിന് മുൻപിലുള്ള ചെറിയ റോഡിലൂടെയാണ് ഓടിക്കുന്നത് ... .... ഹർഷൻ പുറകിലിരുന്നു..... അതുകൊണ്ട് തന്നെ അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല..........

പിന്നെയവൻ പുറകിൽ നിന്നുമിറങ്ങി....... ഇനി നീ ഒറ്റയ്ക്ക് പയ്യെ ഓടിക്ക്.... ( ഞാൻ വീഴും....) വീഴുമ്പോൾ അല്ലേ അതപ്പോ നോക്കാം.......നോക്കി നിൽക്കാതെ ഓടിക്കെടി...... അവള് പതിയെ ഓടിച്ചു..... ഇത്തിരി മുന്നോട്ട് പോയതും അവളും വണ്ടിയും വീണു.......ഹർഷൻ വേഗം ചെന്ന് അവളെയെടുത്ത്...... കൈ മുട്ടിന്റെ തൊലി പോയി ചോര വരുന്നുണ്ട്....... അത് കണ്ടതും അവള് ചുണ്ട് മലർത്തി ചിണുങ്ങാൻ തുടങ്ങി........ അവനവളെയുംകൊണ്ട് വീട്ടിലേക്ക് വന്നു....... അയ്യോ.... വീണോ.... നീ എവിടെ ആയിരുന്നെടാ..... എന്റമ്മേ വീഴുന്നതൊക്കെ സാധാരണമാണ്........ ഏച്ചീ നീയാ ഡെറ്റോളും കോട്ടനും എടുക്ക്..... അവള് വേഗം എടുത്ത് വന്നു.... ഹർഷൻ അതൊക്കെ ക്ലീൻ ചെയ്ത് മുറിവ് കെട്ടികൊടുത്തു........... രാത്രി കിടന്നപ്പോൾ കൈ എവിടെയും തട്ടാതിരിക്കാൻ അവള് പെടാപാട് പെടുന്നുണ്ട്... അത് കണ്ടതും അവനു ചിരി വന്നു....... അവൻ അവളുടെ അടുത്തായി ഇരുന്നു ...... എന്താടി....... ചെറിയ മുറിവാ... കാര്യമാക്കണ്ട..... നാളത്തേക്ക് റെഡിയാകും....... അവൻ വേഗം കൈപിടിച്ച് മുറിവിലേക്ക് ഊതി കൊടുത്തു....... പിന്നെ പതിയെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചതും അവളുറങ്ങി......... അങ്ങനെ കോളേജ് സ്റ്റാർട്ട്‌ ചെയ്തു.... ഹർഷൻ രാവിലെ പോകുമ്പോൾ ഡ്രോപ്പ് ചെയ്യും ഈവെനിംഗ് കൂട്ടും.......

പതിവ്പോലെ ക്ലാസും കഴിഞ്ഞ് അവനെയും വെയിറ്റ് ചെയ്തിരിക്കുമ്പോൾ ആണ് ആകാശ് അവളുടെ അടുത്തേക്ക് വന്നത്.......... അവനെ കണ്ടതും അവള് പുഞ്ചിരിച്ചു....... എന്താടോ തനിച് ഇവിടെ വന്നിരിക്കുന്നത്...... അവള് വേഗം ഫോൺ എടുത്തു എന്നിട്ട് ടൈപ് ചെയ്യാൻ തുടങ്ങി..... ഹർഷേട്ടനെ വെയിറ്റ് ചെയ്യുന്നു...... ഓഹ്...... ഇപ്പോൾ എത്തുമോ...... കുറച്ചു ലേറ്റ് ആവും....... മാരീഡ് ലൈഫ് എങ്ങനെ പോകുന്നു....... പരസ്പരം നന്നായി അറിയുന്നവർ ആയതുകൊണ്ട് സ്മൂത്ത്‌ ആയിരിക്കും അല്ലേ..... അവള് വെറുതെ ചിരിച്ചു...... ഹർഷൻ വരുന്നവരെ ആകാശ് അവിടെയിരുന്നു....... ഹർഷനെ കണ്ടതും അവന്റെയടുത്തേക്ക് ചെന്നു....... ആകാശ് സുഖാണോ..... ആ.... അടുത്ത ചെയർമാൻ ഞാനാ..... ആണോ..... all the very ബെസ്റ്റ്...... എടാ എന്തേലും പ്രോഗ്രാം ഉണ്ടേൽ നീയെന്നെ ഒന്ന് ഇൻഫോം ചെയ്യണേ.... ഇവളെ participate ചെയ്യിപ്പിക്കാനാ..... അതിനെന്താ പേര് ഞാൻ തന്നെ കൊടുത്തോളം..... dont വറി........ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു....... ഹർഷേട്ടൻ ഒന്ന് വരോ....... എന്താടാ...... അവനൊന്നും മിണ്ടിയില്ല.... ഹർഷൻ ഒപ്പം ചെന്നു....... കാര്യങ്ങൾ അറിഞ്ഞതും അവനു വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു...... എടാ നീ സത്യാണോ പറയുന്നത്...... ശ്രീലക്ഷ്മി എന്തിനാ അങ്ങനെ ഒക്കെ ചെയ്തത്....... കറക്റ്റ് ഒന്നും അറിയില്ല..... ഞാന് അറിഞ്ഞത് പറഞ്ഞു.... thats it....... അവളാണ് ഹർഷേട്ടനും നയനയും കിസ് ചെയ്യുന്ന ഫോട്ടോ ഒരു ഗ്രൂപ്പിൽ ആദ്യം ഷെയർ ചെയ്തത്....... ഒരു രണ്ട് മിനിറ്റ് കഴിഞ്ഞു അത് ഡിലീറ്റ് ചെയ്തു....

എന്നാൽ അപ്പോഴേക്കും കുട്ടികൾ പലരും അത് ഡൌൺലോഡ് ചെയ്തിരുന്നു..... ഇപ്പൊ ഇത് പറയേണ്ട കാര്യമില്ലെന്ന് അറിയാം...... ബട്ട്‌ എന്റെ ഒരു സമാധാനത്തിന് പറഞ്ഞു എന്നെ ഉള്ളൂ............. ഓക്കേ ഡാ...... ഞാൻ നിനക്ക് വിളിക്കാം...... ഞങ്ങള് പോട്ടെ.... നയനയോട് ഈയൊരു കാര്യം പറയണ്ട...... ശരി............. അവരോട് ബൈ പറഞ്ഞു അവരിറങ്ങി...... ഹർഷന് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരുന്നു ....... നയന അത് ശ്രദ്ധിച്ചു...... ( എന്തുപറ്റി...... ആകാശ് എന്താ പറഞ്ഞെ....) ഒന്നുല്ല...... കൂടുതൽ വിശ്വസിക്കുന്നവരാ എപ്പോഴും ചതിക്കാ..... നയനേ ആരെയും അതിരു കവിഞ്ഞു വിശ്വസിക്കരുത്...... ഒടുക്കം പണിയാകും...... ഉം.......... അവനൊന്നിലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....... ശ്രീലക്ഷ്മിയെ വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു...... ആദ്യം നേരിൽ പോയി കാണാമെന്നു വച്ചെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ചു.......അവളങ്ങനെ ചെയ്തതിന്റെ കാരണം ഏറെക്കുറെ ഊഹിക്കാൻ കഴിഞ്ഞു അവനു....... ദിവസങ്ങൾ പിന്നെയും കടന്നുപോയി....... ഒരുദിവസം കവിത അവളെ കാണാൻ കോളേജിൽ വന്നു......... വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോഴാണ് അവള് വന്നത് രണ്ടുപേരും കൂടെ അടുത്തുള്ള കൂൾബറിൽ ചെന്നിരുന്നു....... നയനാ.... സുഖാണോ...... ഉം...... ഞാൻ വന്നത്.............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story