❤️ഹർഷനയനം❤️: ഭാഗം 17

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

കവിത അവളെ കാണാൻ കോളേജിൽ വന്നു......... വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോഴാണ് അവള് വന്നത് രണ്ടുപേരും കൂടെ അടുത്തുള്ള കൂൾബറിൽ ചെന്നിരുന്നു....... നയനാ.... സുഖാണോ...... ഉം...... ഞാൻ വന്നത്............ നയന അവളെ ഉറ്റുനോക്കുകയാണ്...... അത് നയനേ..... നീ അന്ന് ചോദിച്ചില്ലേ....... now i ഡിസൈഡ്ട്..... ഹർഷന്റെ കൂടെ ജീവിക്കാൻ...... എനിക്കാ തെറ്റ് പറ്റിയത് നിങ്ങടെ റിലേഷൻഷിപ് ഞാൻ തെറ്റുധരിച്ചു വല്ലാതെ......സോറി റിയലി സോറി......... അത് കേട്ടതും നയന ചിരിച്ചു..... പിന്നെ ലെറ്റർ പാഡ് എടുത്തു.... എനിക്കുറപ്പായിരുന്നു ചേച്ചി എല്ലാം മനസിലാക്കുമെന്ന്..... ഹർഷന് എന്നോട് ദേഷ്യം ആവും.... അതോർത്ത് ടെൻഷൻ ആവേണ്ട..... എല്ലാം ഞാൻ പറഞ്ഞു സെറ്റ് ചെയ്യാം............. ഉം.... അല്ല നിങ്ങൾ ലീഗലി husband and വൈഫ് ആണോ...... ഉം..... അപ്പൊ അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആവില്ലേ കാര്യങ്ങൾ........ അതൊക്ക പെട്ടന്ന് തന്നെ റെഡിയാക്കാം..... dont വറി..... എനിക്ക് നിന്നെ പൂർണ വിശ്വാസം ആണ്........ എനിക്കൊന്ന് ഹർഷനോട് സംസാരിക്കണമായിരുന്നു...... ഹർഷേട്ടൻ ഇപ്പൊ വരും എന്നെ വിളിക്കാൻ ....... ഓക്കേ...... അവരവിടെ ഇരുന്നു.... ഹർഷൻ വന്നതും അവളുടെ ഫോണിലേക്ക് വിളിച്ചു...... എടീ..... എവിടാ നീ ഞാനിതാ ബസ്സ്റ്റോപ്പിന്റെ അവിടെ ഇങ്ങോട്ട് വാ..... അവള് കോൾ കട്ടാക്കി കവിതയെയും കൂട്ടി അവിടുന്നിറങ്ങി..... കവിതയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..... കവിതയെ അവളുടെയൊപ്പം കണ്ടതും ഹർഷൻ ഞെട്ടി .......

നയനേ..... ഇവളെന്ത് ഇവിടെ..... ( ഏട്ടാ..... അത്....) ഹർഷ എനിക്ക് നിന്നോട് സംസാരിക്കണം...... അതിന്റെയൊരു ആവശ്യവുമില്ല...... നയനേ നീ വരുന്നുണ്ടോ.... ഇങ്ങോട്ട് കേറ്.... കണ്ണിൽ കണ്ടവരോട് കൂട്ടുകൂടാൻ നിൽക്കരുത്...... വാ പോകാം...... അവന്റെ ശബ്ദത്തിന്റെ ഗംഭീര്യം കേട്ടതും നയന വേഗം ബൈക്കിൽ കയറി.... ഹർഷൻ നല്ല സ്പീഡിൽ ആണ് ഡ്രൈവ് ചെയ്തത് ........ നയന അവനെ മുറുകെ പിടിച്ചിരുന്നു .....വീട്ടിലെത്തിയതും ആരെയും മൈൻഡ് ചെയ്യാതെ അവൻ റൂമിലേക്ക് നടന്നു.......അവളും പിന്നാലെ പോയി........ ( ഏട്ടാ....... എനിക്ക് ഏട്ടനോട് സംസാരിക്കണം .......) എന്താടി നിനക്ക് പറയാൻ ഉള്ളത്..... പറ.... പറഞ്ഞു തുലയ്ക്ക്........ അവൾക്ക് വേണ്ടിയാണ് നിനക്ക് സംസാരിക്കാൻ ഉള്ളതെങ്കിലു എനിക്ക് കേൾക്കണ്ട....... ( പ്ലീസ് ഏട്ടാ...... നമ്മുടെ ഈ ജീവിതത്തിനു എന്തർത്ഥമാണുള്ളത്..... എത്രകാലം നമ്മളിങ്ങനെ...... ഏട്ടനൊന്ന് ആലോചിച്ചു നോക്ക്.......) നീ എന്താ പറഞ്ഞു വരുന്നത്..... എനിക്ക് മനസിലായില്ല... ( ഏട്ടൻ എന്നെ ഒഴിവാക്കി കവിതേച്ചിയെ മാര്യേജ് ചെയ്യണം.........) ശരി നിന്റെ ആഗ്രഹമല്ലേ നടക്കട്ടെ..... ഞാൻ നിന്നെ ഒഴിവാക്കാം.... അവളെ കെട്ടണോ വേണ്ടയോ എന്നത് എന്റെ മാത്രം ഡിസിഷൻ ആണ്.....

അതിലിടപെടാൻ നിനക്കൊരു അവകാശവുമില്ല....... ഇന്നത്തോടെ കഴിഞ്ഞു ഭാര്യ ഭർത്താവ് അഭിനയം....... ഒരു ഫ്രണ്ടെന്ന നിലയിലോ അനിയത്തിയെപ്പോലെ എനിക്ക് നിന്നെയിനി വേണ്ടാ..... സാധനങ്ങൾ ഒക്കെ എടുക്ക് ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം..... ഇപ്പൊ തന്നെ..... ( ഹർഷേട്ടാ.....) ശ്....... ഞാൻ ഭ്രാന്ത് പിടിച്ചു നിൽക്കാ......... മതി..... ഇന്നത്തോടെ അവസാനിച്ചു എല്ലാം..... നീയെന്റെ ലൈഫിലേക്ക് വന്നപ്പോൾ മുതൽ തുടങ്ങിയതാ എന്റെ പ്രോബ്ലെംസ്........ ഇന്ന് കൊണ്ട് അത് അവസാനിപ്പിക്കാ ഞാൻ...... ഡിവോഴ്സ് പെട്ടന്ന് ഫയൽ ചെയ്യാം....... അമ്മ അത് കേട്ടാണ് അങ്ങോട്ട്‌ വന്നത്..... എന്താടാ മോനെ..... എന്താ നിനക്ക് പറ്റിയത്........ എനിക്കൊന്നും പറ്റിയില്ല ഞാനും ഇവളും ഒരിക്കലും നിങ്ങള് കരുതുന്നപോലെ മുന്നോട്ട് പോകില്ല...... എനിക്കൊരിക്കലും ഇവളെ എന്റെ ഭാര്യയായി കാണാൻ പറ്റില്ല...... നീയെന്താടി നോക്കി നിൽക്കുന്നത് സാധനം എടുത്ത് വെക്ക്..... എന്താ മോളെ ഇതൊക്കെ.... എല്ലാവരുടെയും ആഗ്രഹം നിങ്ങളൊരുമിച്ച് ജീവിക്കണമെന്ന .... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്................ എടീ നിന്ന് മോങ്ങാതെ എടുത്തു വെക്കാൻ....... എനിക്ക് നിന്നെ വേണ്ടാ...... ( ഹർഷേട്ടാ പ്ലീസ്..... ഞാനൊന്ന് പറഞ്ഞോട്ടെ......) നിനക്കെന്താടി പറയാനുള്ളത്..... ഞാനവളെ കെട്ടണം എന്നല്ലേ...... ഒരു സമയം രണ്ടുപേരെ കെട്ടാനൊന്നും പറ്റില്ല.... ആദ്യം നീ എന്നത്തേക്കുമായി എന്റെ ലൈഫിൽ നിന്ന് പോ..... എന്നിട്ട് ഞാനവളെ കെട്ടാം.......

. വേഗം സാധനങ്ങളൊക്കെ എടുക്ക്....... എന്താ മക്കളെ നിങ്ങൾക്ക് പറ്റിയത്...... എന്താടാ ഹർഷാ.... രാവിലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ ..... ഇപ്പൊ എന്താ ഉണ്ടായത്........ ഇവൾക്ക് ഞാൻ കവിതയെ കെട്ടുന്നത് കാണണം...... അത്രേ ഉള്ളൂ...... അത് കേട്ടതും അമ്മ ഞെട്ടി...... പിന്നെ അമ്മേ നിങ്ങളെല്ലാം കരുതുന്നപോലെ ഇവളെ എനിക്ക് ഈ ജന്മം സ്നേഹിക്കാൻ കഴിയില്ല......നിനക്ക് പറ്റോടി എന്നെ സ്നേഹിക്കാൻ.... എന്നെ ഭർത്താവായി അംഗീകരിക്കാൻ നിനക്ക് കഴിയോ ...... ഇല്ലെന്നവൾ തലയാട്ടി....... അമ്മ കേട്ടല്ലോ..... സോ ബെറ്റർ ഞങ്ങൾ പിരിയുന്നതാണ്..... ഹർഷൻ വേഗം അവളുടെ സാധനങ്ങൾ എടുത്തു വെക്കാൻ തുടങ്ങി....... ഒടുക്കം അവനവളെ അവിടുന്ന് കൈപിടിച്ച് പുറത്തേക്ക് കൂട്ടി കാറിൽ കയറ്റി..... അവളെ അവൻ മൈൻഡ് ചെയ്തില്ല....... രേവതി വീടിന്റെ ഫ്രന്റിൽ ഇരിക്കുന്നുണ്ട്...... അവരെ കണ്ടതും രേവതിക്ക് സന്തോഷമായി.... ഹർഷൻ ഇറങ്ങി അവളുടെ സാധനങ്ങൾ അവിടെ എടുത്തു വെക്കുന്നത് കണ്ടതും അവര് ഞെട്ടി..... ഹർഷാ എന്താടാ ഇതൊക്കെ..... ആന്റി ഞങ്ങൾ പിരിയാൻ തീരുമാനിച്ചു...... വക്കീലിനെ ഞാൻ നാളെ തന്നെ പോയി കാണും...... പരസ്പരം സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്.......

അവനതൊക്കെ അവിടെ വച്ചു വണ്ടിയുമെടുത്ത് പോയി.......... നയന അവിടെ തകർന്ന് നിന്നു..... ഇങ്ങനെയാകുമെന്ന് അവളൊരിക്കലും കരുതിയിരുന്നില്ല......... മോളേ...... അകത്തേക്ക് വാ...... അവളങ്ങോട്ട് നടന്നു..... റൂമിലെത്തിയതും കണ്ണ് തറച്ചത് അവളുടെയും ഹർഷന്റെയും ഫോട്ടോയിലാണ്....... അവളതും നോക്കി നിന്നു........ കണ്ണ് നിറയാൻ തുടങ്ങി..... മോളെ..... എന്താടാ.... എന്താ ഉണ്ടായത്...... ( കവിതെച്ചിക്ക് ഏട്ടനെ ഇഷ്ടാ..... അവരുടെ ഇടയിൽ ശല്യം ആവാൻ എനിക്ക് വയ്യാ..... ഒരിക്കൽ ഞാൻ കാരണമാ അവര് സ്വോപ്നം കണ്ട ജീവിതം തകർന്നത്..... ഇപ്പൊ ഇങ്ങനെ ഒരു അവസരം ദൈവം തന്നതാ ...... അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യണ്ടേ ഞാൻ.......) എനിക്കറിയില്ല മോളെ എന്താ പറയേണ്ടതെന്ന്....... മോള് ഫ്രഷായി വാ ചെല്ല്...... ഹർഷൻ വീട്ടിലെത്തിയതും റൂമിൽ കയറി കതകടച്ചു......... ഒരു കണക്കിന് അവള് പോയത് നന്നായി......

.എനിക്ക് എന്റെ വഴി നോക്കാലോ.......... അവനപ്പോൾ തന്നെ ഫോണെടുത്തു വക്കീലിനെ വിളിച്ചു കാര്യങ്ങളൊക്കെ ചോദിച്ചു..........അതെല്ലാം സോമനെ വിളിച്ചു പറഞ്ഞു......എല്ലാവരും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു........... ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഹർഷൻ ഒഴിഞ്ഞു മാറി.... കട്ടിലിൽ വന്ന് കിടന്നു....... ക്ഷീണം കാരണം പെട്ടന്നുറങ്ങി....... നയന കിടന്നെങ്കിലും ഉറക്കം വന്നില്ല..... പിറ്റേന്ന് രേവതിയാണ് അവളെ കോളേജിൽ വിട്ടത്..... ക്ലാസിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല..... അവളവിടുന്നിറങ്ങി പുറത്ത് വന്നിരുന്നു...... കോളേജിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഹർഷനും അവന്റെ ഓർമകളുമാണെന്ന് അവൾക്ക് തോന്നി.......... എനിക്കെന്താ പറ്റിയത്..... ഞാനെന്തിനാ ഇങ്ങനെ സങ്കടപെടുന്നത്....... ഇത്രയും വേദനിക്കാൻ ഹർഷേട്ടൻ എന്റെ ആരാ..... ഏട്ടനല്ലേ ഫ്രണ്ടല്ലേ...... അതിനപ്പുറം എന്തെങ്കിലുമാണോ...... ആരെങ്കിലുമാണോ.............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story