❤️ഹർഷനയനം❤️: ഭാഗം 18

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

കോളേജിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഹർഷനും അവന്റെ ഓർമകളുമാണെന്ന് അവൾക്ക് തോന്നി.......... എനിക്കെന്താ പറ്റിയത്..... ഞാനെന്തിനാ ഇങ്ങനെ സങ്കടപെടുന്നത്....... ഇത്രയും വേദനിക്കാൻ ഹർഷേട്ടൻ എന്റെ ആരാ..... ഏട്ടനല്ലേ ഫ്രണ്ടല്ലേ...... അതിനപ്പുറം എന്തെങ്കിലുമാണോ...... ആരെങ്കിലുമാണോ............... കണ്ണുകൾ നിറഞ്ഞു തുടങ്ങിയതു അവള് പോയി മുഖം കഴുകി.....അവള് ഹർഷൻ സാധാരണ ഇരിക്കാറുള്ള സ്ഥലത്ത് ചെന്നിരുന്നു....... അവിടുന്നവൾക്ക് അവന്റെ ശബ്ദം കാതിൽ മുഴങ്ങുന്നതായി അനുഭവപ്പെട്ടു......... നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട് ഹർഷേട്ടാ....... ഏട്ടനായല്ല....... എന്റെ..... എന്റെ പാതിയായി........ നിങ്ങടെ മനസ്സിൽ എനിക്കൊരു അനിയത്തിയുടെ സ്ഥാനം മാത്രമാണുള്ളത്....... എനിക്കറിയാം ഏട്ടനിപ്പോഴും കവിതേച്ചിയെ സ്നേഹിക്കുന്നുണ്ടെന്ന്..... എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്കിന്റെ പുറത്തു നിങ്ങളെന്നെ ജീവിതകാലം മുഴുവൻ സഹിക്കണ്ട .......... അന്ന് ഏട്ടൻ ഭാര്യയും ഭർത്താവുമായി ജീവിച്ചാലോ എന്ന് പറഞ്ഞപ്പോൾ ഞാനും അത് ആഗ്രഹിച്ചിരുന്നില്ലേ......

എന്നാൽ അതിനൊരിക്കലും കഴിയില്ലെന്ന് ഏട്ടൻ പറഞ്ഞപ്പോൾ..... ഞാൻ തളർന്നു പോയി....... ഇല്ലേട്ടാ ഏട്ടന്റെ ജീവിതത്തിലേക്ക് ഞാനില്ല............ ഏട്ടന് ഞാനൊരു അനിയത്തി മാത്രമാ..... അതങ്ങനെ ഇരിക്കട്ടെ........ അല്ലേലും എന്നെപോലെയൊരു പെണ്ണിന് ഏട്ടന്റെ ഭാര്യയായി ജീവിക്കാനുള്ള ഭാഗ്യമൊന്നുമില്ല.......... ജീവിതകാലം മുഴുവൻ താലോലിക്കാൻ ഏട്ടനെനിക് ഒരുപാട് നല്ല ഓർമകൾ തന്നിട്ടുണ്ട്...... അത് മതിയെനിക്ക്....... ഈ താലി ഞാൻ ഒരിക്കലും തിരിച്ചു തരില്ല..... എനിക്കിത് വേണം........ എന്നും........ ആകാശ് വന്നപ്പോൾ എന്തോ ഓർത്തിരുന്ന് കരയുന്ന നയനയെ ആണ് കണ്ടത്..... അവനവളുടെ അടുത്തേക്ക് വന്നു..... നയനേ....... അവള് വേഗം കണ്ണ് തുടച്ചു ......എന്നിട്ടവനെ നോക്കി ...... എന്തുപറ്റി നിനക്ക്..... എന്തിനാ കരയുന്നത്..... ആരെങ്കിലും എന്തേലും പറഞ്ഞോ..... ഇല്ലെന്നവൾ തലയാട്ടി...... പിന്നെയെന്താ..... ഞാൻ ഹർഷേട്ടനെ വിളിക്കാം .... അവൻ ഫോണെടുത്തതും അവള് കയ്യിൽ പിടിച്ചു .....

വേണ്ടെന്ന് കാണിച്ചു...... ഓഹ് രണ്ടാളും പിണങ്ങിയതാവുമല്ലേ...... ശരി നിങ്ങടെ സ്വർഗത്തിലേക്ക് നമ്മളില്ലേ..... നീ ക്ലാസിൽ പോകുന്നില്ലേ..... ഉം..... അവള് വേഗം ക്ലാസിലേക്ക് നടന്നു..... അവിടെ ചെന്നെങ്കിലും ക്ലാസിലൊന്നും അല്ലായിരുന്നു.........വൈകുന്നേരം രേവതിയെ കണ്ടപ്പോൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു .... വീട്ടിലെത്തിയതും ഒന്നും നോക്കാതെ റൂമിലേക്ക് നടന്നു...... ഒറ്റ വീഴ്ചയായിരുന്നു ബെഡിലേക്ക്........... രേവതി വന്നതും മുഖം തലയിണയിലേക്ക് പൂഴ്ത്തി വച്ചു ....... ആ തലയിണ അവളുടെ കണ്ണീരാൽ കുതിർന്നു................ എനിക്ക് പറ്റുന്നില്ല ഹർഷേട്ടാ നിങ്ങളില്ലാതെ...... എന്നാൽ ...... എനിക്കറിയാം നിങ്ങൾക്ക്...... നിങ്ങക്ക് അങ്ങനെ പറ്റില്ലെന്ന്....... ഓരോന്ന് ഓർത്തു ഓർത്തു അവള് കരഞ്ഞു..... രേവതിയും ആകെ തളർന്നു..... സോമൻ വന്നപ്പോൾ ഒരു മൂലയ്ക്ക് ചടഞ്ഞുകൂടി ഇരിക്കുന്ന രേവതിയെ ആണ് കണ്ടത് ....... രേവതി...... എന്താ നീ ഇങ്ങനെ.....

മോളെവിടെ അവരവിടുന്ന് എണീറ്റ് അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ...... ഏട്ടാ..... മോള് ...... അവളിന്ന് ഒരു വക കഴിച്ചിട്ടില്ല..... കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ കിടന്ന് കരയാണ്...... എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല..... ആദ്യമായ ഞാനിങ്ങനെ ന്റെ മോളെ കാണുന്നത്...... നീ വാ .... ടെൻഷൻ ആവേണ്ടാ....... അവര് റൂമിലേക്ക് നടന്നു..... അവള് കമഴ്ന്നു കിടക്കുകയാണ്...... അയാളവളുടെ മുടിയിലൂടെ വിരലോടിച്ചു ......... മോളേ..... എണീക്ക്..... ഇങ്ങനെ കിടക്കല്ലേ...... അച്ഛനും അമ്മയ്ക്കും സങ്കടം ആവുന്നുണ്ട്..... എണീറ്റെ..... അവള് എണീറ്റിരുന്നു...... ആ മനോഹരമായ നയനങ്ങൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്....... കൺപോളകളിൽ നീര് തളംകെട്ടിയിരിക്കുന്നു........ എന്താ മോൾക്ക് പറ്റിയത്...... എന്തിനാ ഇങ്ങനെ കരയുന്നത്...... ( ഒന്നുല്ല.....) മോള് ഹർഷനെ സ്നേഹിക്കുന്നുണ്ടോ........ ആ പേര് കേട്ടമാത്രയിൽ അവളുടെ കണ്ണുകളിൽ കണ്ണുനീർ കുമിഞ്ഞു കൂടി...... പറ മോളെ..... ഉണ്ടോ......

( ഉം...... ഞാൻ ഹർഷേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...... എന്നാൽ ആ മനസില് ഞാനില്ല അച്ഛാ...... ആ മനസ്സിൽ എനിക്ക് സ്ഥാനമില്ല....... ഏട്ടന് ഞാൻ അനിയത്തി മാത്രമാ..... ഒരിക്കലും എന്നെ ഏട്ടൻ അംഗീകരിക്കില്ല..... ഏട്ടന്റെ ഭാര്യയായി.........ഏട്ടൻ കവിതേച്ചിയെ സ്നേഹിക്കുന്നുണ്ട്...... ഞാൻ കാരണം ഏട്ടൻ ഇനിയും വേദനിക്കാൻ പാടില്ല.......) അപ്പൊ മോളോ...... മോൾടെ ഈ വേദനയോ........ ( അത് മാറും.......മാറും...... ) അച്ഛൻ എപ്പോഴും പറയുന്നതല്ലേ സ്ട്രോങ്ങ്‌ ആവണം എന്ന്..... ഇങ്ങനെ കരയല്ലേ മോളെ...... നീ കരയുന്നത് ഞങ്ങൾക്ക് സഹിക്കില്ല......... മോളേ..... ഹർഷനോട് തുറന്ന് പറയണം നിന്റെയീ ഇഷ്ടം... ( വേണ്ടമ്മേ...... വേണ്ടാ.. ഏട്ടൻ അറിയണ്ട.....) ശരി..... ഈ കരച്ചില് നിർത്തി മോളൊന്ന് ഫ്രഷായി വാ..... അവള് ബാത്‌റൂമിലേക്ക് നടന്നു...... ******* നയനേ ആ ടവൽ ഇങ്ങെടുത്തേ..... അവള് അവിടെയില്ലാത്തത് മറന്നുപോയോണം അവൻ വിളിച്ചു പറഞ്ഞു......... പിന്നെയവിടെ തറഞ്ഞു നിന്നു......

.എന്തോ ഓർത്തെന്നപോലെ...... നയനെ ആ ടവൽ എടുത്തേ...... അവള് വേഗം എടുത്ത് കൊടുത്തു.... ( കുളിക്കാൻ വരുമ്പോൾ ടവൽ എടുക്കാൻ അറിയില്ലേ.....) പിന്നെ.... ഒന്ന് പോടീ..... വെള്ളം അവളുടെ മേലേക്ക് തെറുപ്പിച്ചുകൊണ്ടവൻ പറഞ്ഞു..... അവള് വേഗം മഗ് എടുത്തു അവന്റെ മേല് വെള്ളം ഒഴിച്ച്..... അവനും...... ഒടുക്കം ടവൽ കൊടുക്കാൻ വന്നവൾ കുളിച്ചുകൊണ്ടാണ് പുറത്തേക്കിറങ്ങിയത്..... അതോർമ വന്നതും അവന്റെ കണ്ണുകളിൽ നനവ് പടർന്നു....... അവൻ വേഗം ബാത്‌റൂമിൽ നിന്നിറങ്ങി വന്ന് ഡ്രെസെടുത്തിട്ട് ഉമ്മറത്ത് വന്നിരുന്നു...... അമ്മ ചെടി നനയ്ക്കുകയാണ്...... അത് കണ്ടതും രണ്ട് ദിവസം മുൻപ് അവളോട് ചെടി നനയ്ക്കുന്നതിനിടയിൽ അടിയുണ്ടാക്കിയതാണ് ഓർമ വന്നത്........ അവൻ ദേഷ്യത്തിൽ എണീറ്റ് ചെടി ചട്ടിയെടുത്ത് വലിച്ചെറിഞ്ഞു അകത്തേക്ക് നടന്നു...... നിഷ പേടിച്ചു........ അവരവന്റെ പുറകെ ചെന്നു....... റൂമിലെത്തിയതും അവനവരുടെ ഫോട്ടോ എടുത്തു വലിച്ചെറിഞ്ഞു.......

എടീ പോയപ്പോൾ എന്തിനാ തനിച് പോയത്...... നിന്റെ ഓർമകൾ കൂടെ കൊണ്ടുപോവായിരുന്നില്ലേ നിനക്ക്... അതെന്തിനാ എനിക്ക് .......... അവളുടെ ടെഡി ബെഡിൽ കണ്ടതും അവനത്തെടുത്ത് പുറത്തേക്കെറിഞ്ഞു ബാൽക്കണിയിൽ വന്ന് നിന്നു...... നിഷ അവന്റെ അടുത്തേക്ക് വന്ന്...... മോനേ എന്താടാ...... വാ വന്ന് ചായകുടിക്കു...... എനിക്കൊന്നും വേണ്ടാ....... ഇപ്പോൾ നിനക്ക് മനസിലായോ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നപോലെ തന്നെയാ നീ നയനയെ സ്നേഹിക്കുന്നത്.... നിന്റെ ഭാര്യയായി....... നീ അത് അംഗീകരിക്കണം...... എന്നിട്ട് പോയവളെ വിളിച്ചു വാ........ അമ്മ ചെല്ല്..... പ്ലീസ് എന്നെ തനിച് വിട്...... പ്ലീസ് അമ്മേ ........ അവനവരെ അവിടുന്ന് മാറ്റി....... കവിത പോയപ്പോൾ പോലും ഞാൻ ഇത്രയും വേദന അനുഭവിച്ചിരുന്നില്ല........ എന്റെ എല്ലാ വേദനകൾക്കുമുള്ള പരിഹരമായിരുന്നു നയന......... ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് നയനാ....... ഞാൻ പോലും അറിയാതെ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.......

നീയൊപ്പം ഉള്ളപ്പോൾ എനിക്ക് എനിക്കൊരു ഉണർവാണ്...... എന്നാലിപ്പോ കഴിയുന്നില്ല ഒന്നിനും........ നിനക്ക് ഞാൻ ഏട്ടൻ മാത്രം അല്ലേ നയനാ ............ എല്ലാവരും പറഞ്ഞത് സത്യമാണ്...... കവിത നീ പറഞ്ഞതും സത്യമാണ് ഞാൻ പോലുമറിയാതെ എന്നിൽ നിറഞ്ഞവളാ അവള്....... കൂടെയുള്ളത് കൊണ്ടാവും അന്നേരം മനസിലാവാതിരുന്നത്......... ഇന്നിപ്പോ............ എന്റെ ഹൃദയം പൊട്ടുന്നപോലെ തോന്നുവാ നയനാ....... ഇല്ല നയനാ നിന്റെ മനസ്സിൽ ഞാനില്ല....... അവിടെയെനിക്ക് സ്ഥാനമില്ല...... ഒരു ഏട്ടൻ ഫ്രണ്ട് അത്രയേ ഉള്ളൂ നിന്റെ മനസ്സിൽ എന്റെ സ്ഥാനം...... ആർക്കും ഇഷ്ടം പിടിച്ചുവാങ്ങാൻ കഴിയില്ല നയനാ..... ഞാനും അതാഗ്രഹിക്കുന്നില്ല........ നീ ആഗ്രഹിച്ചതല്ലേ പിരിയാം എന്ന്..... അതേ...... അതാ ബെറ്റർ..... പിരിയാം.......

എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ല നയനേ..... നിനക്കും തോന്നണം........ നിനക്ക് ഒരിക്കലും തോന്നില്ല..... നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ല നയനാ...... നിന്റെ മനസ്സിൽ ഞാനില്ല......... അവനോരോന്ന് ഓർത്തു അവിടെ നിന്നു ....... നയന കട്ടിലിൽ ഇരിക്കുകയാണ്......... അച്ഛനെയും അമ്മയെയും കാണിക്കാൻ ഭക്ഷണം കഴിച്ചെന്നു വരുത്തി.......... ഹർഷന്റെ ഫോട്ടോയും നോക്കി അങ്ങനെ ഇരുന്നു....... എന്താടി നിനക്ക് ഉറക്കമൊന്നുമില്ലേ....... ( ഇല്ല...... ഒരു സുഖം തോന്നുന്നില്ല.....) ആണോ...... എന്റെ മടിയിൽ തലവച്ചു കിടന്നോ....... അവൻ പറഞ്ഞതും വേഗം അവന്റെ മടിയിലേക്ക് തല ചായ്ച്ചു..... പതിയെ അവൻ തലോടാൻ തുടങ്ങിയതും അവളുറങ്ങി......... അതോർമ വന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.... പിന്നെയത് കണ്ണീരായി മാറി....... എനിക്ക് പറ്റുന്നില്ല ഏട്ടാ........ എന്നാൽ ഞാൻ കാരണം ഏട്ടന്റെ സന്തോഷം ഇല്ലാതാവരുത്....... അവൻ കെട്ടിയ താലി നെഞ്ചോട് ചേർത്തുപിടിച്ചവൾ പറഞ്ഞു...........

കിടന്നെങ്കിലും ഉറക്കം അന്യമായിരുന്നു.......... ഹർഷൻ റൂമിലേക്ക് വരാതെ ബാൽക്കണിയിൽ തന്നെ നിന്നു..... ഫോണടിഞ്ഞതും നോക്കി .... കവിത അത് കണ്ടതും വല്ലായ്മ തോന്നി........ എന്തോ ഓർത്തെന്ന പോലെ അവൻ കോൾ അറ്റൻഡ് ചെയ്തു..... ഹർഷാ...... എനിക്കറിയാം നിനക്കെന്നോട് ദേഷ്യമാണെന്ന്...... i'm സോറി...... ഇനിയെങ്കിലും എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ചൂടെ...... മേലാൽ എന്നെ വിളിക്കരുത്..... നീ മുൻപ് പറഞ്ഞത് സത്യമാ ഞാൻ സ്നേഹിക്കുന്നുണ്ട് നിന്നെയല്ല നയനയെ....... അവളെ മാത്രം....... ഹർഷ..... ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌....... അവൻ കോള് കട്ട്‌ ചെയ്തു........ പിന്നെയും അവിടെ നിന്നു........ പിറ്റേന്ന് നയന കോളേജിൽ പോയില്ല..... തിന്നാതെ കുടിക്കാതെ അങ്ങനെ അവിടെയിരുന്നു....... ഏട്ടാ നമുക്ക് ഹർഷനെ കണ്ട് സംസാരിച്ചാലോ.....

അവനറിയണം നയനയുടെ മനസ്...... ഉം...... വൈകുന്നേരം പോകാം...... ഹർഷൻ ഓഫീസിൽ ഇരുന്നെങ്കിലും വല്ലായ്മ ആയിരുന്നു..... ഇടയ്ക്ക് വക്കീൽ വിളിച്ചതും അങ്ങോട്ട്‌ പോയി........... ഇരിക്കൂ..... മ്യൂചൽ ഡിവോഴ്സ് പെറ്റിഷൻ അല്ലേ.... യെസ്.... രണ്ടുപേരും സൈൻ ചെയ്യണം..... പിന്നെ അതിന്റെ കാര്യങ്ങൾ ആ വഴിക്ക് നടന്നോളും...... ശരി..... എത്ര ടൈം എടുക്കാം.... 3 months to സിക്സ് months...... ഓക്കേ..... അവനതും വാങ്ങി അവിടുന്നിറങ്ങി....... വൈകിട്ട് അവളുടെ അടുത്തേക്ക് തിരിച്ചു....... അവനങ്ങോട്ട് വരുന്നവിവരം അറിയാതെ രേവതിയും സോമനും അവനെ കണ്ട് സംസാരിക്കാനായി അവന്റെ വീട്ടിലേക്ക് വിട്ടു...... നയന ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കോളിങ്ങ് ബെൽ കേട്ടത്..... വേഗം ചെന്ന് കതക് തുറന്നു......

ഹർഷനെ മുന്നിൽ കണ്ടതും അവളുടെ ഉള്ളം തുടിച്ചു........ സുഖാണോ നയനേ..... ( ഉം..... ഏട്ടനിരിക്ക്..... ഞാൻ ചായ എടുക്കാം.....) ഏയ്‌ അതൊന്നും വേണ്ടാ..... നീ ഇതിൽ സൈൻ ചെയ്യ് ഡിവോഴ്സ് പേപ്പർ ആണ്........ അത് കേട്ടതും അവളുടെ ഹൃദയം തകർന്നു എങ്കിലും അത് കാണിച്ചില്ല. ( ഉം..... ചെയ്യാം...... അതിന് മുൻപ് കുടിക്കാൻ എന്തേലും എടുക്കാം....) അവള് വേഗം അടുക്കളയിലേക്ക് നടന്നു...... ടാപ് ഓണാക്കിയിട്ട് കരയാൻ തുടങ്ങി....... ഇപ്പൊ എനിക്ക് മനസിലായി നയനെ ഞാനില്ല നിന്റെ മനസ്സിൽ...... ഉണ്ടായിരുന്നെങ്കിൽ നീ സൈൻ ചെയ്യാമെന്ന് സമ്മതിക്കില്ലായിരുന്നു.......... അവന്റെ കണ്ണ് നിറഞ്ഞു.... അവനത് വേഗം തുടച്ചു........ നയന വേഗം അവനുള്ള ചായയുമായി വന്നു...... അവനത് കുടിച്ചു..... അവളവനെ മൈൻഡ് ചെയ്യാനേ നിന്നില്ല..... അങ്ങനെ ചെയ്താൽ കണ്ണ് നിറയുമെന്ന് ഉറപ്പായിരുന്നു........... നല്ല ചായ....... ഇതാ പേപ്പർ...... ഞാൻ സൈൻ ചെയ്തതാ..... നീയും കൂടെ സൈൻ ചെയ്താൽ കാര്യങ്ങൾ ഈസി ആവും........ അവള് പോയി പെന്നെടുത്തു വന്നു..... പിന്നെ അതിൽ സൈൻ ചെയ്യാനൊരുങ്ങി................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story