❤️ഹർഷനയനം❤️: ഭാഗം 19

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇതാ പേപ്പർ...... ഞാൻ സൈൻ ചെയ്തതാ..... നീയും കൂടെ സൈൻ ചെയ്താൽ കാര്യങ്ങൾ ഈസി ആവും........ അവള് പോയി പെന്നെടുത്തു വന്നു..... പിന്നെ അതിൽ സൈൻ ചെയ്യാനൊരുങ്ങി.......... ഹർഷൻ അത് നോക്കി...... അവള് വേഗം പേനകൊണ്ട് പേപ്പറിൽ വരച്ചു..... എന്നാലത് തെളിയുന്നില്ല...... ( ഞാൻ വേറെ പെൻ എടുത്തു വരാം....) ഉം...... അവളകത്തേക്ക് നടന്നു..... അവൻ കണ്ണ് വേഗം തുടച്..........അവള് അകത്ത് കയറി കരയാൻ തുടങ്ങി ........ ഏട്ടാ....... അപ്പൊ ഏട്ടന് എന്നോടൊന്നും ഇല്ലാലെ...... വെറുതെ എങ്കിലും മോഹിച്ചുപോയി....... ഇല്ലേട്ടാ... ഞാൻ സൈൻ ചെയ്തു തരാം....... ഹർഷൻ ഫോണടിഞ്ഞതും പുറത്തേക്കിറങ്ങി..... രേവതിയാണ്..... ഹലോ ആന്റി..... മോനെ നീയെവിടെ..... ഞാൻ നയനയുടെ അടുത്തുണ്ട്.... അത്കേട്ടതും അവർക്ക് സമാധാനം തോന്നി.... അപ്പൊ കാര്യങ്ങൾ നിനക്ക് മനസിലായല്ലോ അല്ലേ..... ആ ആന്റി ...... ഇത് സൈൻ ചെയ്താൽ കാര്യങ്ങൾ പെട്ടന്ന് ശരിയാകും.....

എന്ത്.... ഡിവോഴ്സ് പെറ്റിഷൻ.... ഹർഷാ അപ്പൊ നീയവളെ വിളിക്കാൻ വന്നതല്ലേ........ അല്ലെന്റി..... അവൾക്ക്..... അവൾക്കൊരിക്കലും എന്നെ അക്‌സെപ്റ്റ് ചെയ്യാൻ കഴിയില്ല ..... ആരാ പറഞ്ഞത് നിന്നോട്....... നീയവിടെ വിട്ട് പോയപ്പോൾ മുതൽ കരയാ എന്റെ കുട്ടി...... അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഹർഷാ....... നിന്നെ വേദനിപ്പിക്കാതിരിക്കാനാ നിന്നെ വിട്ട് വന്നത്....... നിഷേച്ചി പറഞ്ഞപ്പോഴാ അറിഞ്ഞത് നിനക്കും അവളില്ലാതെ പറ്റില്ല എന്ന്....... അത് കേട്ടതും അവന്റെ കണ്ണ് നിറഞ്ഞു..... ഹർഷാ....... അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ...... ഞാൻ വിളിക്കാം ആന്റി...... അവൻ ഫോൺ കട്ടാക്കി കണ്ണ് തുടച് അകത്തേക്ക് നടന്നു..... നയന അപ്പോഴും അങ്ങോട്ട്‌ എത്തിയിരുന്നില്ല...... നയനേ......

അവൻ വിളിച്ചതും അവള് കരച്ചിലടക്കി വേഗം മുഖം കഴുകി വേറെ പേനയും എടുത്തു അങ്ങോട് വന്നു........ അവനവിടെ ഇരിക്കുകയാണ്....... ചുണ്ടിലൊരു പുഞ്ചിരിയുണ്ട്...... അവളവനെ നോക്കാതെ പേപ്പറിൽ സൈൻ ചെയ്യാനൊരുങ്ങി...... കൈകൾ വിറയ്ക്കുന്നുണ്ട്....... നിയന്ത്രിച്ചിട്ടും കണ്ണ് നിറഞ്ഞൊഴുകി...... ഹർഷനൊന്നും പറയാതെ അതും നോക്കിയിരുന്നു...... ആ പേപ്പറിൽ അവളുടെ കണ്ണുനീർ തുള്ളികളാൽ കുതിരാൻ തുടങ്ങി........ ഒടുക്കം പെനവിടെ ഇട്ട് അവള് എണീറ്റു അകത്തേക്ക് നടന്നു ....... ഒന്ന് ശ്വാസം വിട്ടശേഷം ആ പേപ്പർ കയ്യിലെടുത്തു അവനും അവളുടെയെടുത്തേക്ക് നടന്നു....... അവള് കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ് ..... നയനേ...... നയനേ...... എന്താ വന്ന് കിടക്കുന്നത് സൈൻ ചെയ്യുന്നില്ലേ നീ...... പെട്ടന്ന് സൈൻ ചെയ്താലേ ഡിവോഴ്സ് പെട്ടന്ന് കിട്ടൂ..... വേഗം ....... അത് കേട്ടതും അവളുടെ ഉള്ളം പിടഞ്ഞു...... ഒരുവിധം മനസിനെ സമാധാനിപ്പിച്ചു അവള് എണീറ്റു......

അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാത്തപോലെ........ ഒടുക്കം അവനെ നോക്കി...... ഒരു പുഞ്ചിരിയോടെ അവളെ നോക്കി ആ പേപ്പർ കീറികളയുകയാണ് അവൻ........ അത് കണ്ടതും അവള് കണ്ണ് തിരുമ്മി..... സ്വപ്നമല്ലാ സത്യമാ.......നീയെന്തിനാ കരഞ്ഞത്...... ഉം.... ( ഒന്നുല്ല.....) ഓഹ്..... വാ ഡിവോഴ്സ് പെറ്റിഷൻ അവിടെയുണ്ട് വന്ന് സൈൻ ചെയ്യ്...... അവൻ പറഞ്ഞതും അവള് മുഖം താഴ്ത്തി അങ്ങോട്ട് നടന്നതും അവൻ കൈപിടിച്ച് വച്ചു പുറകിലൂടെ അവളെ കെട്ടിപിടിച്ചു....... എന്നെ വിട്ട് പോണോടി നിനക്ക്........ അവള് തിരിഞ്ഞു നിന്ന് അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി....... അവനും അവളെ ഇറുകെ പുണർന്നു........ നയനാ........ എനിക്ക് നിന്നെ ഇഷ്ടമാ ഒരുപാട്........ അനിയത്തി ആയി മാത്രമല്ല ന്റെ പെണ്ണായി......... അവൻ പറഞ്ഞതും അവളൊന്നുകൂടെ അവനോട് പറ്റിച്ചേർന്നു നിന്നു.......... അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്ത്........ എന്നെ വിട്ട് പോവോ.... ഇല്ലെന്നവൾ തലയാട്ടി......

നീ കൂടെയുള്ളപ്പോൾ എനിക്കറിയില്ലായിരുന്നു ഇത്രെയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്........ എനിക്ക് പറ്റില്ലെടി നീയില്ലാതെ........ അവള് വേഗം അവന്റെ മുഖം കയ്യിലെടുത്തു...... ( ഏട്ടാ....... എനിക്കും ഏട്ടനെ ഒരുപാട് ഇഷ്ടാ....... വയ്യേട്ടാ ഏട്ടനെ പിരിഞ്ഞു..... ഞാൻ ചത്തുപോകും ഏട്ടാ.... ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല....... എന്റെ.... എന്റെ എല്ലാം ഏട്ടനാ........) ഏന്തി വലിഞ്ഞു അവന്റെ മുഖം അവളുമ്മകളാൽ മൂടി...... അവനവളെ കെട്ടിപിടിച്ചു....... അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു............ നയനേ....... ഉം..... ഞാൻ കവിതയെ കല്യാണം കഴിക്കണ്ടേ...... ( ചത്തുകളയും ഞാൻ....) അത്രയ്ക്ക് ഇഷ്ടമാണോ........ ( ഉം....... ന്റെ പ്രാണനാ .......) അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി .......പിന്നെയൊന്ന് ശ്വാസം വിട്ടു.........

നമുക്ക് പോയാലോ..... ( അച്ഛനും അമ്മയും വന്നിട്ട് പോവാം....) ഓക്കേ...... എടീ ഉറക്കം വരുന്നു..... ഇന്നലെ ഒരുപോള കണ്ണടച്ചില്ല..... ( ഞാനും.....) നീയല്ലേ എല്ലാത്തിനും കാരണം.... ഓരോന്ന് ഉണ്ടാക്കി വച്ചിട്ട്.... ഒറ്റ കുത്തങ് തന്നാലുണ്ടല്ലോ ...... അവള് ചിരിച്ചു ...... ചിരിക്കുന്നോടി.....ജന്തോ ... ( ഏട്ടന് പോവണ്ട പറയായിരുന്നില്ലേ......) ഞാൻ ഇടയ്ക്കിടെ അതുമായി റിലേറ്റ് ചെയ്യുന്ന എന്തേലും പറയുമ്പോൾ നീയല്ലേ ടോപ്പിക്ക് മാറ്റാറുള്ളത് .... ഞാനാണോ ..... പിന്നെ അവളെ കെട്ടണം എന്ന് പറഞ്ഞത് ഞാനാണോ..........അതും നീയല്ലേ..... ( സോറി....) അവളുടെ ചോറി.......... പിന്നെ മോളെ കവിതയെ വിളിച്ചു ഈ കാര്യം നീ തന്നെ പറഞ്ഞേക്ക്.... നീയായിട്ട് ഉണ്ടാക്കിയ വയ്യാവേലി അല്ലേ ....... ( ഞാനോ.....) അതേ നീ തന്നെ..... ഇനി നിനക്ക് അത്രയ്ക്ക് നിർബന്ധം ആണേൽ ഞാൻ അവളെക്കൂടെ കെട്ടാം....... അവള് ചുണ്ടുകൂർപ്പിച്ചു അവന്റെ മുടിയിൽ പിടിച്ചു വലിച്ചു ....... അവളുടെ കൈ മാറ്റി പുറകിലൂടെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ അവൻ താടി കുത്തി നിന്നു ......... നയനാ........ i ലവ് you ...... അത്കേട്ടമാത്രയിൽ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ........ അവളവന്റെ കയ്യിൽ പിടിച്ചു .......... അവനവളെ നെഞ്ചോട് ചേർത്തു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story