❤️ഹർഷനയനം❤️: ഭാഗം 2

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഏട്ടന്മാരെ അവള് സംസാരിക്കില്ല...... അവള് പറഞ്ഞതും രണ്ടുപേരും പരസ്പരം ഒന്ന് നോക്കി..... സോറി.... പൊക്കോ ...... ഷംന അവളുടെ കയ്യും പിടിച്ചു നടന്നു.....കുറച്ചു മുന്നോട്ട് നടന്നതും അവരെ തിരിഞ്ഞു നോക്കി.... പിന്നെയും മുന്നോട്ടു നടന്നു..... ഹർഷാ..... വാ നീയെന്താ ഇങ്ങനെ നിൽക്കുന്നത്..... അറിയാതെ പറ്റിയതല്ലേ വിട്ടേക്ക്...... അവനവിടെ തന്നെ അവള് പോകുന്നതും നോക്കി നിൽക്കാൻ തുടങ്ങി..... ഏയ്‌..... ഒരുമാതിരി ആയി....... അവൻ പിന്നെ തിരിഞ്ഞു നടന്നു...... നയനയുടെ മുഖം മാറിയത് രേവതി പെട്ടന്ന് നോട്ടീസ് ചെയ്തു..... മോളൂ എന്താടാ പറ്റിയത്....... റാഗിങ്ങോ ........ അച്ഛൻ വരട്ടെ ഞാൻ പറയാം..... അത് വേണ്ടേ...... ഓക്കേ അമ്മ പറയുന്നില്ല ....... മോളെ ഷംനാ..... നിന്നേം റാഗ് ചെയ്തോ..... ആന്റി ജസ്റ്റ്‌ പേരും മറ്റും ചോദിച്ചു..... സീരിയസ് ആയി ഒന്നുമില്ല..... ഓക്കേ............ പിറ്റേന്ന് അവള് ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ആരോ കൈ കൊട്ടി വിളിച്ചത്..... അവള് തിരിഞ്ഞു നോക്കി...... ഹർഷനെ കണ്ടതും അവൾക്ക് പേടിയായി........ i'm സോറി .....

ഇന്നലെ ഒന്നും അറിയാതെ പറഞ്ഞതാണ്...... രാവിലെ തന്നെ കാണാമെന്നു വച്ചത് മറ്റൊന്നുമല്ല..... ഇന്നലെയെന്തോ കിടന്നിട്ട് ഉറക്കം വന്നില്ല...... റിയലി സോറി........ അതും പറഞ്ഞു അവൻ പോയി....... നയൂസ്...... മിക്കവാറും നിങ്ങള് ലൈൻ ആവാനുള്ള ചാൻസ് ഉണ്ട്.... നീയീ ഫിലിമിൽ ഒക്കെ കണ്ടിട്ടില്ലേ..... ഒരു ഉടക്ക്..... പിന്നെ സോറി.... പിന്നെ ലൈൻ...... നയന അവളെ തല്ലും എന്ന് കാട്ടി ... ന്റെ പൊന്നോ ചൂടാവണ്ട..... ഞാൻ ഒരു തമാശ പറഞ്ഞതാ...........ആള് എന്തായാലും അടിപൊളി ആണുട്ടോ...... നയന എന്തോ പറഞ്ഞെങ്കിലും ഷംനയ്ക്ക് മനസിലായില്ല.... അവള് വേഗം ബാഗിൽ നിന്ന് ലെറ്റർ പാഡ് എടുത്തു..... അടിപൊളി ആണേൽ ഷമ്മു നോക്കിക്കോ....... അമ്പടി കേമി...... ഞാൻ നോക്കിയിട്ട് വേണം പിന്നെ നിനക്കെന്റെ മെക്കട്ട് കേറാൻ..... കൊള്ളാലോ.... ഞമ്മളില്ലേ...... ഞമ്മക്ക് ഞമ്മടെ അസ്ബീർക്ക ഉണ്ട്......

അതാരാ? ന്റെ പുയ്യാപ്ല...... അടുത്ത മാസാ നിക്കാഹ്..... നയന ചിരിച്ചു...... നയൂസ്.... നീ വരണം ട്ടോ...... അവള് തലയാട്ടി........ദിവസങ്ങൾ കടന്നുപോയി.... ഹർഷനെ കാണുമ്പോൾ അവൻ ചിരിക്കും തിരിച്ചവളും....... ഷംനയുടെ നിക്കാഹിന്റെ ഒരാഴ്ച മുൻപേ അവള് ലീവെടുത്തു..... അതോടെ നയന ഒറ്റയ്ക്ക് ആയി....... മറ്റുകുട്ടികൾ എന്തേലും ചോദിക്കുമെങ്കിലും നയനയുമായി അധികം കമ്പനി ഇല്ലാ...... ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് ഹവർ ഫ്രീ ആയപ്പോൾ അവള് നേരെ ലൈബ്രറിയിലേക്ക് നടന്നു....... അവിടുന്ന് കുറേ നേരം തിരഞ്ഞിട്ടാണ് അവൾക്കിഷ്ടപ്പെട്ട ബുക്ക് കിട്ടിയത്..... അതെടുത്ത് തിരിഞ്ഞതും മുൻപിൽ ഒരു പയ്യൻ...... അവളൊന്ന് ഞെട്ടി രണ്ടടി പുറകിലോട്ട് നടന്നു...... ഒരുപാട് ഷെൽഫുകൾ ഉള്ളതുകൊണ്ട് തന്നെ അവിടേക്ക് വന്നാൽ മാത്രമേ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയൂ...... എന്താണ്...... എന്താ മോളെ.....

മോള് ഏത് ബുക്ക്‌ ആണ് എടുത്തത്........ ചോദിച്ചതും അവള് ബുക്ക് നീട്ടി...... ഓഹ് angels and demons...... അടിപൊളി ആണല്ലോ........ അവള് മുന്നോട്ട് നടക്കാൻ തുടങ്ങിയതും അവൻ തടസമായി നിന്നു.... മോൾക്ക് എന്താ ഇത്ര തിരക്ക്.... ഏട്ടൻ ചോദിച്ചു കഴിഞ്ഞില്ല....... അവൾക്ക് പേടിയാകാൻ തുടങ്ങി...... എന്താ മോളെ പേടിയുണ്ടോ .... ഏട്ടൻ വിട്ടു എന്താ മോൾടെ പേര്...... പറാ.... ഏട്ടന് ഇഷ്ടായിട്ടല്ലേ.......... അവനവളുടെ മുഖത്തേക്ക് വീണ മുടി ചെവിക്ക് പിന്നിലേക്ക് ആക്കി..... അവള് കൈ തട്ടി മാറ്റി വേഗം നടക്കാൻ തുടങ്ങിയെങ്കിലും അവനവളുടെ കൈ പിടിച്ചു വച്ചു..... അവളുടെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി......... അവനെ തട്ടി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല....... മോള് പേര് പറാ.... അപ്പൊ ഏട്ടൻ മോളെ വിടാം.... മോൾടെ പേരും ക്ലാസും ഫോൺ നമ്പറും.......വേഗം....... അവള് ചുറ്റും കണ്ണോടിച്ചു..... ശരി.....

മോളിതൊന്നും പറയാത്ത സ്ഥിതിക്ക് ഏട്ടൻ മോൾക്കൊരുമ്മ തരാം ഏട്ടനെ എപ്പോഴും ഓർക്കാൻ....... അത് കേട്ടതും അവള് ഞെട്ടി അവനെ തള്ളി മാറ്റാൻ നോക്കി..... അവനവളിലേക്ക് അടുക്കുകയാണ് ചെയ്തത്......... അവള് കൈകൂപ്പി...... എന്താ മോളെ.... നീയെന്തിനാ കൈകൂപ്പുന്നത്........ അവളിലേക്ക് ചായാൻ തുടങ്ങിയപ്പോഴാണ് ആരോ അവനെ തള്ളിമാറ്റി ചെകിടടക്കം ഒന്ന് പൊട്ടിച്ചത്......... നോക്കിയപ്പോൾ ഹർഷനാണ്....... എടാ...... നീയിപ്പോ എന്തിനാ എന്നെ തല്ലിയത്...... നീയെന്ത് ചെറ്റത്തരം ആണിപ്പോ ചെയ്തത്......... അവൾക്ക് കുഴപ്പല്യ.... പിന്നെ നിനക്കാണോ...... അവളോട് ഞാൻ പറഞ്ഞതാ പേര് പറയാൻ ഇല്ലെങ്കിൽ കിസ് ചെയ്യുമെന്നും..... ഹർഷൻ നോക്കിയപ്പോൾ അവള് പേടിച്ചു വിറയ്ക്കുന്നുണ്ട്...... അവളെന്തൊക്കയോ ആംഗ്യം കാണിക്കുന്നുണ്ട്...... അവനൊന്നും മനസിലായില്ല........ നീ ക്ലാസിൽ പൊക്കോ......

അവൻ പറഞ്ഞതും അവള് ബുക്കവിടെയിട്ട് വേഗം ഓടി........... എടാ ചെറ്റേ അവൾക്ക് സംസാരിക്കാൻ കഴിയില്ല......നിന്നോട് കുറെയായി പറയുന്നു നിന്റെ ഈ കോപ്പിലെ ഏർപ്പാട് നിർത്താൻ.... ഓഹ് നീ വല്യ കോളേജ് ചെയർമാൻ.... അതിന്റെ ഇതൊക്കെ വേറാരോടേലും എടുത്താൽ മതി..... എന്റടുത്തു നിന്റെയീ വിരട്ടൊന്നും നടക്കില്ല........... തോന്ന്യാസം കാണിച്ചിട്ട് എന്നോട് ഉണ്ടാക്കാൻ നിന്നാലുണ്ടല്ലോ..... നിന്റെ കയ്യും കാലും തല്ലിയൊടിക്കും ഞാൻ............ അത്രയ്ക്ക് ധൈര്യം ഉണ്ടേൽ പൊന്നുമോൻ ഒന്ന് ചെയ്യ്...... നീ പോടാ ചെറുക്കാ...... എന്റെ ഒരു കൈക്ക് ഇല്ലാ നീ.... മുട്ടൻ വന്നേക്കുവാ..... ഹർഷൻ തിരിഞ്ഞു നടന്നതും അവൻ ഹർഷനെ ചവിട്ടി....... അവൻ വീണു..... വീണിടത്ത് നിന്ന് എണീറ്റ് ഹർഷൻ അവനെ ചവിട്ടിക്കൂട്ടി..... ബുക്ക്‌ വച്ച ഒരു ഷെൽഫ് മറഞ്ഞു വീണു....

ശബ്ദം കേട്ട് അങ്ങോട്ട് വന്നവരാണ് അവരെ പിടിച്ചു മാറ്റിയത്..... ആകാശിനെ ആരൊക്കെയോ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി...... ഹർഷന് കാര്യമായി ഒന്നും പറ്റിയില്ലായിരുന്നു.......... അതൊക്ക കഴിഞ്ഞു പുറത്ത് വന്നിരിക്കുകയാണ് ഹർഷൻ......... ഹർഷനും ആകാശും ഇടയ്ക്കിടെ പ്രശ്നം ഉണ്ടാവുന്നതുകൊണ്ട് ആരുമത് കാര്യമായി എടുത്തില്ല....... അവളുടെ കാര്യം അവൻ പറയുകയും ചെയ്തില്ല......... ക്ലാസ് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഹർഷനെ കണ്ടതും നയന അടുത്തേക്ക് ചെന്നു ..... അവനാരോടോ കാര്യമായ ഫോൺ കോളിലായിരുന്നു...... അത് കഴിഞ് തിരിഞ്ഞതും അവളെ കണ്ട് ചിരിച്ചു............ എന്താ...... അവള് വേഗം ബാഗിൽ നിന്ന് ലെറ്റർ പാഡ് എടുത്തു...... താങ്ക്സ്...... താങ്ക് you സോ much......... വെൽക്കം...... എന്താ പേര്..... അത് എഴുതിയശേഷം അവനു നീട്ടി..... ഹർഷൻ..... നമ്മുടെ പേരെന്താ.... നയന......

പേരെന്റ്സ് അറിഞ്ഞു പേരിട്ടതാണോ... അവൻ ചോദിച്ചതും അവള് പുരികം പൊക്കി ബ്യൂട്ടിഫുൾ eyes........ അവള് ചിരിച്ചു ...... നയന ഏതാ ഡിപ്പാർട്മെന്റ്.... bsc മാത്‍സ്.... you? ഞാൻ ഫൈനൽ year mcom........കൂടെയുണ്ടാവാറുള്ള കുട്ടി എവിടെ...... അവളുടെ നിക്കാഹ്..... ഓഹ് അത് ശരി..... പിന്നെ നയന ഇന്നത്തെ സംഭവം ഞാനാരോടും പറഞ്ഞിട്ടില്ല...... അവൻ കുറച്ചു ചീപ്പ്‌ ആണ് ആള്..... മാത്രവുമല്ല കുറച്ചു ഹോൾഡ് ഉള്ള ടീംസ് ആണ്........ താനത് ആരോടേലും പറയോ...... അവൻ ചോദിച്ചതും അവളവനെ നോക്കി ...... പറാ..... സോറി... ഒന്ന് റെസ്പോണ്ട് ചെയ്യ്..... പാരന്റ്സിനോട് പറയും ....... ഉം..... ഓക്കേ...... എങ്ങനെയാ വീട്ടിൽ പോകാ.... ബസിനാണോ . നോ അമ്മ വരും..... ബൈ കാണാം..... ഓക്കേ ബൈ..... സി you...... അവള് വേഗം അതൊക്കെ ബാഗിലിട്ട് പുറത്തേക്ക് നടന്നു ............ അവനത് നോക്കി നിന്നു.....

പിന്നെ തിരിഞ്ഞപ്പോഴാണ് ഗോകുലിനെ കണ്ടത്..... എന്താണ് മോനേ ഒരിളക്കം...... ഒന്ന് പോടാ..... എന്തിളക്കം...... അല്ല വേണേൽ ഇവിടുന്ന് പോകുന്നത് വരെ ടൈം പാസിന് നോക്കാം....... മോനേ ഗോകുലേ..... എനിക്കായിട്ട് ഒരുത്തിയുണ്ട്..... കവിത...... അവളല്ലാതെ വേറൊരുത്തിയെയും എനിക്ക് നോക്കാൻ താല്പര്യം ഇല്ലാ....... പിന്നെ ആ കുട്ടിയോട് ഒരു സഹതാപം...... പാവമുണ്ടാകും നമ്മളെ പോലെ സംസാരിക്കാൻ അതിന് കഴിയില്ലല്ലോ.......... അത് ശരിയാ..... ആ എടാ ആകാശിന് അത്യാവശ്യം നല്ല പരിക്കുണ്ടെന്നാ കേട്ടത്...... എന്തിനാ ഇന്ന് അവനിട്ടു പൊട്ടിച്ചത്...... നീ വേറെ ആരോടും പറയണ്ട എന്നോട് പറാ......... ഞാൻ പറയാം..... ബട്ട്‌ വേറെ ആരും അറിയണ്ട...... അവൻ നയനയെ കേറിപ്പിടിക്കാൻ നോക്കി..... നയനയോ..... അതാരാ..... എടാ ഇപ്പൊ പോയില്ലേ.... ആ കുട്ടി..... അവൾക്കാണേൽ ശബ്ദമുണ്ടാക്കാൻപോലും കഴിയില്ലല്ലോ........ ഏതോ പാവപെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നു...... അവന്റെ കാര്യം അറിയാലോ അവളെങ്ങാനും കംപ്ലയിന്റ് ചെയ്താൽ പിന്നെ ഇവിടുന്ന് പോകുന്നവരെ അവൻ ശല്യം ചെയ്യും .....

ആരോടും പറയണ്ടാ പറഞ്ഞിട്ടുണ്ട് .... അതേതായാലും നന്നായി...... നിനക്ക് എന്തേലും പരിപാടി ഉണ്ടോ അതോ പോവാണോ..... മീറ്റിംഗ് ഉണ്ട്.......നീ വിട്ടോ..... ഓക്കേ ഡാ...... നയന വീട്ടിലെത്തിയതും അമ്മയോട് കാര്യം പറഞ്ഞു...... മോള് ടെൻഷൻ ആവണ്ട അച്ഛൻ വരട്ടെ....... ടെൻഷമില്ലെന്നോ...... അതെന്താ....... ഹർഷൻ സേവ് ചെയ്തല്ലോ എന്നോ ........ നീയിപ്പോൾ ഹർഷന്റെ ഫാൻ ആണോ..... അതേയെന്നോ...... പാവം ചേട്ടനാണോ....... ശരി നാളെ അമ്മയ്‌ക്കൊന്ന് പരിചയപ്പെടുത്തി തരണേ........ മോള് ചെന്നിരുന്നു പഠിച്ചോ...... ഇവിടെ ഒന്ന് ഒതുക്കിയിട്ട് അമ്മ അങ്ങ് വരാം...... അവള് റൂമിലേക്ക് ചെന്നു....... നോട്ടും ടെസ്റ്റും എടുത്ത് വച്ചു ഓരോ പ്രോബ്ലെംസ് ചെയ്ത് പഠിക്കാൻ തുടങ്ങി.... പണിയെല്ലാം ഒതുക്കി രേവതി അവളുടെ അടുത്തായി വന്നിരുന്നു ....... മോളെ ക്ലാസൊക്കെ എങ്ങനെയുണ്ട്...... സൂപ്പർ ആണോ.......

ടീച്ചേഴ്സിനൊക്കെ നല്ല പെരുമാറ്റം ആണോ..... ഒരുപാടിഷ്ടായോ അവരെയൊക്കെ....... അല്ല മോൾക്ക് ഷംന അല്ലാതെ വേറെ ഫ്രണ്ട്സില്ലേ..... എല്ലാവരും ഫ്രെണ്ട്സ് ആണെന്നോ........... അമ്മയ്ക്കറിയില്ല മോളെ അച്ഛനെന്താ വൈകുന്നതെന്ന്..... എന്തേലും എമർജൻസി ഉണ്ടാവും........... അമ്മ അവളുടെ ബുക്കൊക്കെ ചെക്ക് ചെയ്തു....... അവരങ്ങനെ ഇരിക്കുമ്പോഴാണ് കോളിങ്ങ് ബെൽ അടിഞ്ഞത്....... നയന എണീക്കാൻ തുടങ്ങിയതും അമ്മ വേണ്ടെന്ന് പറഞ്ഞു....... അവര് പോയി കതക് തുറന്നു.......അച്ഛനല്ലായിരുന്നു..... വക്കീലും വേറൊരാളുമാണ്...... സാറ്...... എത്തിയിട്ടില്ല...... നിങ്ങള് വെയിറ്റ് ചെയ്തോളു....... ഓക്കേ..... അവര് സിറൗട്ടിൽ ഇരുന്നു...... രേവതി കുറച്ചു നേരം അവിടെയിരുന്നു പിന്നെ നയനയുടെ അടുത്തേക്ക് ചെന്നു..... അച്ഛനല്ല മോളെ..... അച്ഛനെ കാണാൻ വന്നവരാണ് .....

. മോളിരുന്ന് പഠിച്ചോ അമ്മ അങ്ങോട്ട് ചെല്ലട്ടെ..... അവിടുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും സോമശേഖരൻ വന്നു..... അയാളെ കണ്ടതും രണ്ടുപേരും എണീറ്റു.......രേവതി അകത്തേക്ക് നടന്നു..... എന്താണ് വക്കീൽ ഈ സമയത്ത്....... അത് സാർ...... നമ്മുടെ നോർത്ത് സ്റ്റേഷനിലെ s i സജീവന്റെ മോനുമായി കോളേജിൽ വച്ചു അടിപിടി ഉണ്ടായി...... ആർക്ക് ഇവനോ...... അതേ സാർ...... എന്താ മോനെ പഠിക്കാൻ അല്ലേ കോളേജിൽ പോകുന്നത്.... എന്നിട്ട് ഇപ്പൊ എന്താണ് കാര്യം..... ആ പയ്യന് കുറച്ചു സീരിയസ് ആണെന്ന് പറഞ്ഞു ഇവാന്റെപേരിൽ കേസ് രജിസ്റ്റർ ചെയ്തു....... ബട്ട്‌ ന്യായം ഇവന്റെ ഭാഗത്ത കോളേജിൽ വച്ചു ആ പയ്യൻ ഏതോ പെൺകുട്ടിയെ കടന്നുപിടിച്ചതിന്റെ പേരിലാണ് പ്രശ്നം തുടങ്ങിയത്...... ആ കേസ് ഒന്ന് ഒഴിവായി കിട്ടാൻ ആയിരുന്നു ...... ആ പെൺകുട്ടി വന്ന് കാര്യം പറഞ്ഞാൽ നമുക്ക് അവന്റെ പേരിൽ കേസ് ഫയൽ ചെയ്യാം...... അല്ലാതെ വേറെ ഒന്നും തത്കാലം ചെയ്യാൻ പറ്റില്ല..... പോയിട്ട് ആ കുട്ടിയെ കൂട്ടി വരൂ...... അത് സാർ അതൊരു പാവം കുട്ടിയാണ്.....

അവളെ വെറുതെ ഇൻവോൾവ് ചെയ്യിപ്പിക്കണ്ടല്ലോ കരുതിയാണ് ഞാൻ....... കേസ് കൊടുത്തത്തിന്റെ പേരിലാണ് ഇതാണ് ഇഷ്യൂ എന്നത് ഞാൻ പറഞ്ഞത്......... വെള്ളംകുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് നയന പരിചയമുള്ള ശബ്ദം കേട്ടത്.... അവളപ്പൊ തന്നെ അങ്ങോട്ട് വന്നു..... ഹർഷനെ കണ്ടതും ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു...... അവള് വേഗം അച്ഛനെ തട്ടി വിളിച്ചു....... എന്താ മോളെ..... അച്ഛൻ വരാം ഒരു എമർജൻസി....... ഹർഷൻ അവളെ നോക്കുകയാണ്..... ഒപ്പം വക്കീലും..... ഇത് മോൾക്ക് അറിയുന്ന ആളാണോ..... എങ്ങനെ..... കോളേജിലോ...... നിന്നെ സേവ് ചെയ്തു എന്നോ.... എങ്ങനെ........ സാർ.... നയനയെ ആണ് ഞാൻ കോളേജിൽ നിന്ന് അവൻ പിടിക്കാൻ തുടങ്ങിയപ്പോൾ......... അത്കേട്ടതും അയാൾക്ക് ദേഷ്യം വന്നു....... നയന കയ്യിൽ തൂങ്ങിയതും അയാളൊന്ന് അടങ്ങി....... നിന്റെ പേരെന്താ.... ഹർഷൻ......

ഹർഷൻ ധൈര്യമായി പൊക്കോ...... നിനക്ക് ഒരു പ്രോബ്ലംവുമില്ലാതെ ഞാൻ നോക്കിക്കോളാ ...... താങ്ക് you സാർ......... താങ്ക്സ്....... മോളെ പ്രോട്ക്ട് ചെയ്തതിന്...... നയനയോട് ബൈ പറഞ്ഞു അവനിറങ്ങി.......... അവരിറങ്ങിയതും അയാളവളെ ചേർത്തുപിടിച്ചു...... മോൾക്ക് ഒന്നും പറ്റിയില്ലല്ലോ...... ഇല്ലെന്ന് അവൾ തലയാട്ടി..... അപ്പോഴാണ് രേവതി വന്നത്..... ഏട്ടാ ഇന്ന് മോൾക്ക് കോളേജിൽ...... അറിഞ്ഞു...... ഇവളെ രക്ഷിച്ച പയ്യനാണു ഇവിടെ വന്നത്...... അയ്യോ..... ആ മോനാണോ..... അറിഞ്ഞിരുന്നേൽ താങ്ക്സ് പറയായിരുന്നു...... ഞാൻ പറഞ്ഞു....... മോളെ ഹർഷൻ ആളെങ്ങനെ..... ഇവിടെ വന്നപ്പോൾ മുതൽ അവനെ പൊക്കി പറയുകയായിരുന്നു......... ഉം....... പിറ്റേന്ന് ക്ലാസിലേക്ക് നടക്കുകയാണ് അവള്...... നയനാ....... വിളികേട്ടതും അവള് തിരിഞ്ഞു....... ഹർഷനാണ്................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story