❤️ഹർഷനയനം❤️: ഭാഗം 20

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവളുടെ കൈ മാറ്റി പുറകിലൂടെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ അവൻ താടി കുത്തി നിന്നു ......... നയനാ........ i ലവ് you ...... അത്കേട്ടമാത്രയിൽ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ........ അവളവന്റെ കയ്യിൽ പിടിച്ചു .......... അവനവളെ നെഞ്ചോട് ചേർത്തു............. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..... ഡീ എന്തിനാ നീ കരയുന്നത്...... ( കരഞ്ഞതല്ല...... സന്തോഷം കൊണ്ടാ.......) ആണോ........ ഉം..... നീയിവിടെ ഇരുന്നേ.... അവളെ അവിടെയിരുത്തി അവനവളുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു...... ഞാനേ അവര് വരുന്നവരെ ഉറങ്ങട്ടെ..... ( എനിക്കും ഉറങ്ങണം....) നീയേ ഇരുന്ന് ഉറങ്ങിക്കോ.... നീ ചെയ്തതിനുള്ള ശിക്ഷയാ...... അവളുടെ കൈ അവന്റെ കവിളിലേക്ക് ചേർത്തു പിടിച്ചുകൊണ്ടവൻ കണ്ണുകൾ അടച്ചു...... അവളവന്റെ മുടിയിലൂടെ വിരലോടിക്കാൻ തുടങ്ങി........ അവൻ പെട്ടന്ന് തന്നെ ഉറങ്ങി...... അവളവൻ ഉറങ്ങുന്നതും നോക്കി അങ്ങനെ ഇരുന്ന്........

കുറച്ചു കഴിഞ്ഞതും രേവതിയും സോമനും വന്നു...... അവരെ ഒരുമിച്ച് കണ്ടതും രണ്ടുപേർക്കും ഒരുപാട് സന്തോഷമായി...... ഏട്ടാ ....... ഇപ്പൊ മോളെ നോക്ക് ..... എന്ത് സന്തോഷമാ അവളുടെ മുഖത്ത് ....... ഹർഷന് മാത്രേ അവളെ സന്തോഷിപ്പിക്കാൻ കഴിയൂ ..... നീ പറഞ്ഞത് സത്യമാ .......... നമ്മുടെ മോൾക്ക് ഹർഷനെ ഒരുപാട് ഇഷ്ടാ..... അവളുടെ ഭാഗ്യമാ അവൻ....... അവര് രണ്ടാളും ഹർഷനെയും നയനയെയും നോക്കി അങ്ങനെ നിന്നു..... ഇടയ്ക്കവൾ തിരിഞ്ഞതും അവരെകണ്ടു..... അവള് ഹർഷനെ എണീപ്പിക്കാൻ തുടങ്ങി..... വേണ്ടാ മോളെ.... അവനെ വിളിക്കണ്ട ഉറങ്ങിക്കോട്ടെ....... നീ അവിടുന്ന് വന്നതുമുതൽ അവൻ മര്യാദക്ക് ഉറങ്ങിയിട്ടില്ല. ........ അവള് തലയാട്ടി........ ഞങ്ങടെ മോൾക്ക് സന്തോഷായോ...... ( ഉം..... ഒരുപാട്......) രണ്ടുപേരും അവളെ തലോടി..... ഏട്ടാ വാ നമുക്ക് അവൻ എണീക്കുമ്പോഴേക്കും എന്തേലും ഉണ്ടാക്കാം...... ശരി നടന്നോ ..... രണ്ടുപേരും അടുക്കളയിലേക്ക് നടന്നു.....

അവളവന്റെ നെറ്റിയിൽ ചുണ്ടമർത്താൻ തുടങ്ങി പിന്നെയെന്തോ ഓർത്തു അത് വേണ്ടെന്ന് വച്ചു ........ അവൻ കണ്ണ് തുറന്നപ്പോൾ അവനെ കണ്ണിമപൂട്ടാതെ നോക്കിയിരിക്കുന്ന നയനയെ ആണ് കണ്ടത്....... എന്താണ് വൈഫി....... ഇങ്ങനെ നോക്കുന്നത്..... അവളുടെ മൂക്കിൽ തട്ടി ചോദിച്ചു..... ( ഒന്നുല്ല ........) ആന്റിയും അങ്കിളും വന്നോ ..... നല്ല കട്ലറ്റ് മണം ...... ( വന്നു..... ഇങ്ങനെയൊരു കൊതിയൻ ..... കട്ലറ്റ് അത്രയും ഇഷ്ടാണോ.....) ഇഷ്ടാണ്...... ബട്ട്‌ ഇപ്പൊ അതിലും കൊതി വേറൊന്നിനോടാ..... ( എന്തിനോട്......) അവൻ വേഗം എണീറ്റിരുന്നു..... എന്നിട്ടടുക്കളയിലേക്ക് ഏന്തിവലിഞ്ഞു നോക്കി ..... അവളവനെ നെറ്റിച്ചുളിച് നോക്കുകയാണ് ....... അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് പിന്നെ കഴുത്തു ചെരിച്ചു ചെവിയിൽ കടിച്ചു .... അവളിലൂടെ ഒരു വിറയൽ കടന്നുപോയി ....... ഇപ്പൊ നിന്നോടാ കൊതി..... അവള് കണ്ണുരുട്ടി....... മോനേ എണീറ്റോ..... ആ അങ്കിളെ....... എന്തായി ഡിവോഴ്സ്...... രണ്ടാളും സൈൻ ചെയ്തോ.....

രേവതി ചോദിച്ചതും നയനയും ഹർഷനും പരസ്പരം നോക്കി പിന്നെ മുഖം താഴ്ത്തി...... അവര് വന്ന് രണ്ടാളുടെയും ചെവിക്ക് കിഴുക്കി ..... രണ്ടിനും നല്ല അടിയുടെ കുറവാ....... അവര് കൈ ഓങ്ങിയതും അവള് ചുണ്ട് ചുള്ക്കി...... മക്കളേ...... നിങ്ങളൊന്ന് മനസ് തുറന്നു സംസാരിച്ചിരുന്നേൽ തീരാവുന്ന പ്രശ്നമായിരുന്നു ..... അതാണ് ഇവിടെയെത്തിയത്...... ഇനി ഇങ്ങനെയൊന്നും ഉണ്ടാവരുത് ...... ഭാര്യയും ഭർത്താവിന്റെയും ഇടയിൽ ഒരുപാട് പ്രോബ്ലെംസ് ഉണ്ടാകും....... പരസ്പരം അതെല്ലാം ഷെയർ ചെയ്ത് നിങ്ങള് തന്നെ അതിനൊക്കെ സൊല്യൂഷൻ കണ്ടുപിടിക്കണം..... നിങ്ങള് ചെറുപ്പമാ..... ജീവിതം ഒരുപാടുണ്ട്.... പരസ്പരം മനസിലാക്കി വിട്ടുവീഴ്ചകൾ ചെയ്ത്...... സുഖവും ദുഖവും പങ്കുവച്ചു എന്നും ഒരുമിച്ച് ജീവിക്കണം........ രണ്ടുപേരുടെയും കൈ പിടിച്ചു സോമൻ പറഞ്ഞു........ ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല അങ്കിളെ........

ഒരുമിച്ചായതുകൊണ്ട് പരസ്പരം ഞങ്ങൾ സ്നേഹിക്കുന്നുണ്ടെന്ന കാര്യം ഞങ്ങള് അറിയാൻ വൈകി...... ഇവിടുന്നങ്ങോട്ട് എന്നും ഒരുമിച്ചായിരിക്കും....... രേവതിക്കും സോമനും സന്തോഷമായി..... കുറച്ചു നേരംകൂടെ അവിടെയിരുന്നു ചായയൊക്കെ കുടിച്ചാശേഷമാണ് അവരിറങ്ങിയത്...... ( ഏട്ടാ.......) എന്താടി..... ( നമുക്ക് ഇന്ന് തന്നെ പോയാലോ ) എങ്ങോട്ട് .... ( കവിതേച്ചിയുടെ അടുത്തേക്ക്....... എനിക്ക് മാപ്പ് പറയണം.... ഞാൻ കാരണം പിന്നെയും.....) എടീ..... നിനക്കിനിയും മതിയായില്ലേ...... പിന്നെ...... കാര്യം പറയുന്നു പോരുന്നു.... കൂടുതൽ കമ്പനി വേണ്ടാ.... ഒടുക്കം അത് നമുക്ക് തന്നെ പണിയാകും കേട്ടല്ലോ..... അവള് തലയാട്ടി.......അവിടെയെത്തുന്നവരെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.....അവന്റെ കയ്യിൽ അവള് മുറുകെ പിടിച്ചിരുന്നു....... ഹർഷൻ കോളിങ്ങ് ബെലടിച്ചു...... കവിതയുടെ അമ്മയാണ് കതക് തുറന്നത്..... അവരെ കണ്ടതും വീട്ടിലേക്കു ക്ഷണിച്ചു..... സോറി ആന്റി ...... ഒന്ന് കവിതയെ വിളിക്കോ ഒരു കാര്യം പറയാനുണ്ടായിരുന്നു....... അവള് അപ്പോഴേക്കും അങ്ങോട്ട്‌ എത്തി .... നയനയോ.....

എന്താ അവിടെ നിന്നത്.... വാ അകത്തേക്ക് കയറ് ....... നയന ഹർഷനെ നോക്കി...... കവിതേ ഞങ്ങളൊരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനാണ് വന്നത്...... എനിക്കറിയാം..... ഹർഷാ എനിക്കുറപ്പുണ്ട് അല്ലേലും നിനക്കെന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന്....... അവള് പറഞ്ഞതും നയന മുഖം താഴ്ത്തി.... ഹർഷൻ അവളുടെ കയ്യിൽ ഒന്നുകൂടെ ഭദ്രമായി പിടിച്ചു...... സോറി കവിതാ........ഞങ്ങള് പരസ്പരം സ്നേഹിക്കുന്നുണ്ട്..... നിങ്ങളെല്ലാവരും അക്യൂസ്‌ ചെയ്ത അതേ അർത്ഥത്തിൽ..... we ലവ് each other...... ഞങ്ങൾക്ക് ഒരിക്കലും പരസ്പരം മറക്കാനോ വെറുക്കാനോ കഴിയില്ല ........ഞങ്ങൾ ഭാര്യാഭർത്തൃ ബന്ധം അംഗീകരിക്കുന്നു......... ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചു...... നിന്നോട് പറയേണ്ട കാര്യമൊന്നുമില്ലെന്ന് അറിയാം..... പിന്നെയിപ്പോ വന്നത് ഇവള് നിന്നോട് അറിയാതെ എന്തോ പറഞ്ഞു പോയി അതിന്റെപേരിലാണ്....... സത്യം പറഞ്ഞാൽ ഒരു കണക്കിന് അത് നന്നായി.....

ഇല്ലേൽ ഞങ്ങളിപ്പോഴും ഞങ്ങടെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയില്ലായിരുന്നു...... താങ്ക്സ് to you .... കവിത സങ്കടം അടക്കിപിടിച്ചു വച്ചതാണ്..... നയനയ്ക്കും വല്ലായ്മ തോന്നി...... പിന്നെയും അവളെ വന്ന് കുത്തിപൊക്കിയതിന്............ its ഓക്കേ ഹർഷാ..... i ക്യാൻ understand......... നയന വേഗം അവളുടെ കയ്യിൽപിടിച്ചു..... ( i'm സോറി.....) സാരല്യ നയനാ...... നിങ്ങള് വിട്ടോ....... ബൈ...... രണ്ടുപേരും അവളോട് യാത്രപറഞ്ഞിറങ്ങി........നയന ഹർഷന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു........ അവരിറങ്ങിയതും കവിത അവളുടെ റൂമിൽ കയറി സാധനങ്ങളൊക്കെയും എടുത്തറിയാൻ തുടങ്ങി....... മോളെ നീയെന്താ ഈ ചെയ്യുന്നത്..... അമ്മ അവൻ പറഞ്ഞതൊന്നും കേട്ടില്ലേ.... i ലവ് ഹിം....... i need ഹിം ....... എനിക്കവനെ വേണം..... അതിന് നീയിവിടെയിരുന്നു ഈ പരാക്രമം കാണിച്ചിട്ടെന്താ.......... ആ നാശം പിടിച്ചവൾ തന്നെയല്ലേ അവര് തമ്മിൽ ഒന്നുമില്ലെന്ന് പറഞ്ഞത്..... എന്നിട്ടിപ്പോ.....

എടീ മോളെ അവരോരുമിച്ചായിരുന്നു ഇത്രയും..... അതിനിടയിൽ രണ്ടുപേരും പരസ്പരം സ്നേഹിച്ചിരിക്കണം...... നീയൊന്ന് സമാധാനപ്പെട് നമുക്കെന്തേലും വഴി കിട്ടാതിരിക്കില്ല...... അമ്മേ എനിക്ക് ഹർഷനെ വേണം....... അതൊക്കെ നമുക്ക് ശരിയാക്കാം...... നിനക്കെന്നെ വിശ്വാസമില്ലേ.... ഉം..... എന്നാൽ ധൈര്യമായി ഇരിക്ക്......... അവള് കണ്ണുതുടച്ചു സാധനങ്ങൾ നേരെ എടുത്ത് വച്ചു..... **** എന്താണ് വൈഫി നിന്റെ മുഖം ഇങ്ങനെ എന്തുപറ്റി..... ( കവിതേച്ചി....) ഒരൊറ്റ ഇടിയങ് തന്നാലുണ്ടല്ലോ ..... ഇനി ആ പേര് നമുക്കിടയിൽ മിണ്ടിപ്പോകരുത് കേട്ടല്ലോ ..... നിന്നോട്..... ഉം... പ്രോമിസ് ചെയ്യ്..... ( പ്രോമിസ്.....) നേരെ വീട്ടിലേക്കാണോ..... അതോ ഒന്ന് കറങ്ങണോ..... ( വീട്ടിൽ പോകാം...... അമ്മയ്ക്ക് നമ്മളോട് ദേഷ്യം ഉണ്ടോ.....) plural വേണ്ടാ..... നിന്നോട്..... അവളുടെ മുഖം മങ്ങി...... ഞാൻ വെറുതെ പറഞ്ഞതാടി..... ആർക്കും ഒരു പ്രശ്നവുമില്ല...... അവളവന്റെ മുടിയിൽ പിടിച്ചു വലിച്ചു......

അവന്റെ അച്ഛനും അമ്മയും അവരെയും പ്രതീക്ഷിച്ചു അവിടെ നിൽക്കുന്നുണ്ട്...... അവളെ കണ്ടതും അമ്മ വന്ന് കെട്ടിപിടിച്ചു...... ഇപ്പൊ എന്തായി മക്കളെ..... നിങ്ങളോട് എല്ലാവരും മാറിമാറി പറഞ്ഞിട്ടും വിശ്വസിച്ചോ...... എന്തായാലും സ്നേഹം സ്വയം തിരിച്ചറിഞ്ഞല്ലോ...... രണ്ടുപേരും അവരെ അനുഗ്രഹിച്ചു....... ചെല്ല് മക്കളെ പോയ്‌ ഫ്രഷായി വാ..... ഭക്ഷണം കഴിക്കാം...... അവരകത്തേക്ക് നടന്നു....... അവള് ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും അവൻ കൈപിടിച്ച് വച്ചു...... അവളവനെ നോക്കി പുരികം പൊക്കി.......അവനവളെ നെഞ്ചിലേക്ക് വലിച്ചിട്ടു...... അവന്റെ കണ്ണുകൾ താങ്ങാനാവാതെ അവള് മുഖം താഴ്ത്തി....... അവളുടെ ശ്വാസഗതി കൂടി...... അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചതും അവനെ തട്ടിമാറ്റി അവള് ബാത്‌റൂമിൽ ഓടി കയറി കതകടച്ചു........ അവനൊരു പുഞ്ചിരിയോടെ തലയാട്ടി അവിടെയിരുന്നു............ അവളിലും ഒരു പുഞ്ചിരി നിറഞ്ഞു.....

കുളി കഴിഞ്ഞു ടവൽ നോക്കിയപ്പോഴാണ് ഒന്നും എടുത്തില്ലെന്ന ബോധം വന്നത്..... ഇട്ട ഡ്രെസ് വെള്ളത്തിൽ മുക്കി വക്കുകയും ചെയ്തു....... ഈശ്വരാ..... ഇപ്പൊ എന്താ ചെയ്യാ...... ഞാനെങ്ങനെ പുറത്തിറങ്ങും...... ഹർഷേട്ടനോട് പറഞ്ഞാൽ ...... അയ്യേ..... ഇങ്ങനെ ശരിയാവില്ല........ അവളവിടെ തന്നെ നിന്നു...... നയനേ..... നീ അവിടെയിരുന്നു ഉറങ്ങാണോ.... ഇങ്ങോട്ട് ഇറങ്ങ് ..... എനിക്ക് കുളിക്കണം...... അവന്റെ ശബ്ദം കേട്ടതും എന്ത് വേണമെന്ന് അറിയാതെ അവളവുടെ നിന്ന് മേലോട്ട് നോക്കി....... എത്ര നേരം ഞാൻ ഇതിനുള്ളിൽ നിൽക്കും...... പുറത്തിറങ്ങണ്ടേ ......... ഛേ...... ഏത് സമയത്താ ഇങ്ങനെ കേറാൻ തോന്നിയത്......... നനഞ്ഞ ഡ്രെസ് തന്നെയിടം..... എന്നിട്ട് പെട്ടന്ന് ഹർഷട്ടനോട് വേറെ ഡ്രെസ് എടുത്ത് തരാൻ പറയാം........ അവളെങ്ങനെയോ ആ ഡ്രസ്സ്‌ പിഴിഞ്ഞ് എടുത്തിട്ടു........... എന്നിട്ട് ബാത്‌റൂമിന്റെ കതകിൽ തട്ടി...... അത് കേട്ടതും ഹർഷൻ നെറ്റിച്ചുളിച്ചു....... ഇതെന്തുപറ്റി..... അയ്യോ ഡോർ കുടുങ്ങിയോ....... നയനേ നീ പേടിക്കണ്ട അവിടെ നിന്നോ ഞാൻ അങ്ങോട്ട്‌ വരാം....... അവൻ കതകിന് തള്ളാൻ തുടങ്ങിയതും അവള് കതക് തുറന്നതും ഒരുമിച്ചായിരുന്നു ബാലൻസ് കിട്ടാതെ രണ്ടാളും വീണു......അവൻ മാറാതെ അവളെ തന്നെ നോക്കി കിടക്കുകയാണ്..... അവള് അവനെ തള്ളുന്നുണ്ട്...... ഇടയ്ക്ക് അവളും അവനെ നോക്കി അങ്ങനെ കിടന്നു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story