❤️ഹർഷനയനം❤️: ഭാഗം 21

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവൻ കതകിന് തള്ളാൻ തുടങ്ങിയതും അവള് കതക് തുറന്നതും ഒരുമിച്ചായിരുന്നു ബാലൻസ് കിട്ടാതെ രണ്ടാളും വീണു......അവൻ മാറാതെ അവളെ തന്നെ നോക്കി കിടക്കുകയാണ്..... അവള് അവനെ തള്ളുന്നുണ്ട്...... ഇടയ്ക്ക് അവളും അവനെ നോക്കി അങ്ങനെ കിടന്നു.........അവൻ വിരലാൽ അവളുടെ ചുണ്ടിൽ തട്ടിയതും അവളുടെ കണ്ണുകൾ താനേ അടഞ്ഞു...... ചുണ്ടുകൾ വിറപൂണ്ടു...... അവനതും നോക്കി അങ്ങനെ കിടന്നു...... പിന്നെ പതിയെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി....... അവളുടെ കണ്ണ് പിടയ്ക്കുന്നതു അവൻ നോക്കി നിന്നു......... എന്തോ ഓർത്തെന്നപോലെ വേഗം എണീറ്റ് ഷവർ ഓണാക്കിയതും അവള് ഞെട്ടിപിടഞ്ഞു എണീറ്റ്....... അവള് നോക്കുമ്പോൾ അവൻ ഒരു ഭാഗത്ത് നിന്ന് ചിരിക്കുകയാണ്..... അവൾ ചുണ്ട് ചുള്ക്കി അവന്റെ നെഞ്ചിൽ കുത്തി..... ആഹ് എടീ..... എന്നെ നീ കൊല്ലോ..... അവളെ വലിച്ചു നെഞ്ചിലേക്കിട്ട് കെട്ടിപിടിച്ചുകൊണ്ടവൻ ചോദിച്ചു....അവളവനെ തട്ടിമാറ്റാൻ നോക്കുന്നുണ്ട്.....

എന്താണ് വൈഫി.... നീയെന്തിനാ ഇങ്ങനെ കുതറിമാറുന്നത്..... ( വിട്.... ഞാൻ നനഞ്ഞിരിക്ക .....) അല്ല നീയെന്താ നനഞ്ഞ ഡ്രെസ്സിട്ടത്...... ( എന്നോട് ഡ്രെസ് എടുക്കാൻ മറന്നുപോയി......) അവനവളുടെ ഇരുത്തോളിലുമായി കയ്യിട്ടു..... ഇത്രയും മറവിയുള്ള ഒരാളെ ഞാൻ ആദ്യമായാ കാണുന്നത്.... ( പറയുന്ന ആളാരാ.... ഇങ്ങനെ തന്നെ ആണല്ലോ......) ഓഹോ....... ( മാറ്.... ഏട്ടാ വിട്..... ഏട്ടൻ കുളിക്ക് ഞാൻ ഡ്രെസ് മാറട്ടെ.....) ഓക്കേ........ വേഗം പോയി ഡ്രെസ് മാറ് ഇല്ലേൽ പനി പിടിക്കും...... അവള് ഇറങ്ങാൻ തുടങ്ങിയതും അവൻ കൈപിടിച്ച് വച്ചു..... ഡീ ഡ്രെസ് മാറിയിട്ട് എനിക്ക് ടവലും ഡ്രെസും എടുത്ത് താ..... ( ഒറ്റയ്ക്ക് എടുത്തൂടെ...) മോളേ വൈഫി.... ഓവർ ഡയലോഗടിച്ചാലുണ്ടല്ലോ പിന്നെ എന്റെ മോള് കുറച്ചൊന്നുമല്ല കഷ്ടപെടാ.... ( എന്താണ് ഹബ്ബി ഉദ്ദേശിച്ചത്....) എന്നോട് ഓവർ കളിക്കാൻ നിന്നാലേ..... പിന്നെ പത്ത് മാസം കഴിഞ്ഞാലേ മോള് ഫ്രീ ആവൂ...... അത് കഴിഞ്ഞാലും ഫ്രീ ആവില്ല ..........

പിന്നെ പുറത്തേക്ക് വരുന്നാളെ നോക്കണം....... ആ ആള് ഒന്ന് സെറ്റ് ആകുമ്പോഴേക്ക് അടുത്തത്...... പിന്നെ അടുത്തത്.... അത് കഴിഞ്ഞു അടുത്തത്...... അങ്ങനെ അങ്ങനെ അങ്ങനെ ..... ( ഇതിനൊരു അവസാനം ഇല്ലേ........) ഇല്ലാ....... അവസാനിക്കണമെങ്കിൽ ഞാൻ ഇല്ലാതാവണം....... അവള് വേഗം അവന്റെ വായപൊത്തി....... ( ഇങ്ങനെയൊന്നും പറയല്ലേ ഏട്ടാ.......) അവൻ കണ്ണ് ചിമ്മി കാണിച്ചു.... ചെല്ല്.... പോയി ഡ്രെസ് മാറ്...... അവൻ വേഗം ബാത്‌റൂമിൽ കയറി കതകടച്ചു..... അവള് വേഗം റെഡിയായി......... നയനേ...... ടവൽ..... അവള് വേഗം അതവന് എടുത്തു കൊടുത്തു.......... അവൻ റൂമിലേക്ക് വരുമ്പോഴേക്കും അവള് അമ്മയുടെ അടുത്തേക്ക് പോയിരുന്നു.......... ഹർഷൻ എവിടെ മോളെ... ( ഹർഷേട്ടൻ കുളിക്കാ......) ഇനി വേണ്ടെന്ന് വെയ്ക്കോ അവനെ.... ( ഇല്ലാ...... അമ്മയ്ക്ക് എന്നോട് ദേഷ്യണോ....) അല്ലമോളെ...... എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല......

എന്നും എന്റെ മക്കള് ഒരുമിച്ചായിരിക്കണം എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളൂ....... അവളമ്മയെ കെട്ടിപിടിച്ചു..........അമ്മ അവളുടെ മുടിയിലൂടെ വിരലോടിച്ചു.......... രാത്രി അവളിരുന്ന് പഠിക്കുമ്പോൾ അവൻ പുറകിലൂടെ വന്ന് അവളുടെ കഴുത്തിൽ ചുണ്ടമർത്തിയതും അവൾക്ക് ഷോക്കടിച്ചപോലെ തോന്നി ....... പിന്നെ തിരിഞ്ഞിരുന്നു അവനെ നോക്കി... കിടക്കുന്നില്ലേ വൈഫി...... ഉം...... പഠിച്ചു കഴിഞ്ഞോ...... അല്ല ചോദിക്കാൻ വിട്ടു നീയെന്തിനാ കോളേജിലിരുന്ന് കരഞ്ഞത്..... ആരേലും മോശമായി പെരുമാറിയോ..... അവളവിടുന്ന് എണീറ്റു..... എന്നിട്ടവന്റെ മുഖത്തേക്ക് നോക്കി...... എന്താടി പറാ....... അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ കെട്ടിപിടിച്ചു..........അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു...... ( ഏട്ടാ..... ഏട്ടനെന്നെ വീട്ടിൽ വിട്ട് പോയപ്പോൾ..... തനിച്ചായപോലെ....... കോളേജിൽ മൊത്തം ഏട്ടനും ഏട്ടന്റെ ഓർമകളും ആയിരുന്നു .....

ഓരോന്ന് ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.......) ആകാശ് വിളിച്ചു പറഞ്ഞപ്പോൾ ഞാനാകെ പേടിച്ചുപോയി....... നിന്നിൽ നിന്ന് വേർപെടാൻ എനിക്ക് കഴിയില്ല നയനാ....... എന്റെ ഓരോ അണുകണങ്ങളിലും നീയും നിന്നോടുള്ള സ്നേഹവുമാണ് ........ നിന്നെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന്പോലും എനിക്ക് പറയാൻ കഴിയില്ല ..... ( എനിക്കും ........ ഒരിക്കലും വിചാരിച്ചില്ല ഏട്ടാ ഏട്ടൻ ഇത്ര ആഴത്തിൽ എന്നിൽ പറ്റിപ്പിടിക്കുമെന്ന്........) വിരലിൽ ഉയർന്നു പൊങ്ങി അവളവന്റെ നെറ്റിയിൽ ചുണ്ടമർത്തി ....... അവന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു........ നയനേ......... നീ ഇനി എന്നെ വേണ്ടെന്ന് പറയോ......... അവളവനെ കെട്ടിപിടിച്ചു........ പിന്നെ അവനെ ബെഡിൽ ഇരുത്തി അടുത്തായി അവളിരുന്നു.......അവന്റെ കൈപിടിച്ചു അവളുടെ താലിയിൽ വച്ചു......... ( ഇല്ലേട്ടാ....... എന്റെ പ്രാണനെ ഞാൻ എങ്ങനെയാ ഉപേക്ഷിക്കാ...... അതിനെനിക്ക് കഴിയോ....... ഏട്ടനെ സ്നേഹിക്കുന്നപോലെ മറ്റൊന്നിനെയും ഞാൻ സ്നേഹികുന്നില്ല.........)

i ലവ് you......... കിടന്നാലോ....... ഉം..... അവൻ അവളെ നെഞ്ചോടടുപ്പിച്ചു കിടന്ന്...... പതിയെ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു....... പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് അച്ഛനും അമ്മയും നേരത്തെ തന്നെ അമ്പലത്തിലേക്ക് പോയി..... രണ്ടുപേരുടെയും പേരിൽ ചില വഴിപാടുകൾ നേർന്നത് കഴിപ്പിക്കാനായി...... തിരിച്ചുവരുമ്പോൾ രാത്രിയാവും എന്ന് പറഞ്ഞിട്ടാണ് അവരിറങ്ങിയത്......... ഹർഷനും നയനയും മുഖത്തോട് മുഖം നോക്കി നിന്നു....... മോളേ സത്യമായിട്ടും എനിക്കൊന്നും ഉണ്ടാക്കാൻ അറിയില്ല...... നിനക്ക് പിന്നെ അടുക്കള ഏതാണ് എന്ന് തന്നെ അറിയാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ....... ( എനിക്കതൊക്കെ അറിയാം...... വാ യൂട്യൂബ് നോക്കി ഉണ്ടാക്കാം....) എന്ത് ചായയോ ...... ഉം..... അവളവന്റെ കയ്യുമ്പിടിച്ചു അടുക്കളയിലേക്ക് നടന്നു..... ഒരുപാട് നേരത്തെ തിരച്ചിലിനോടുവിൽ ചായ ഉണ്ടാകുന്ന ഒരു വീഡിയോ തപ്പിയെടുത്ത് രണ്ടുപേരും അതുണ്ടാക്കാൻ തുടങ്ങി.......

നയനേ പഞ്ചസാര ഇടുട്ടോ.... ഞാനിപ്പോ വരാം....... അവള് പഞ്ചസാരയ്ക്ക് പകരം അറിയാതെ ഇട്ടത് ഉപ്പാണ് ....... അതൊക്കെ രണ്ടു ഗ്ലാസിലായി എടുത്ത് ഒന്ന് അവനു കൊടുത്തു...... രണ്ടുപേരും ഒരുമിച്ചാണ് കുടിക്കാൻ തുടങ്ങിയത്...... വായിലായതും പരസ്പരം നോക്കി വേഗം ചെന്ന് തുപ്പി വായ കഴുകി വന്നു....... ഡീ..... നീ ഉപ്പാണോ ഇട്ടത്.... ( ആണ് തോന്നുന്നു......) അവനൊന്നു അവളെ നോക്കി ...... ഒന്നും പറയാനില്ല ........ അതേ നമ്മളിനിയും പരീക്ഷിക്കണോ അതോ പുറത്തു നിന്ന് കഴിക്കണോ..... ( പുറത്ത് നിന്ന് കഴിക്കാം...... അതല്ലേ നല്ലത്....) എന്ന വേഗം റെഡിയാവ്...... രണ്ടുപേരും പുറത്തുപോയി കഴിച് വന്നു....... അവളവൻ വണ്ടി കഴുകുന്നതും നോക്കി അങ്ങനെയിരുന്നു..... എടീ നിനക്കൊന്ന് വന്ന് സഹായിച്ചാൽ എന്താ.....

( അയ്യോടാ എനിക്കൊന്നും വയ്യാ....) നിന്റെ വയ്യായ്ക ഞാനിപ്പോ തീർത്തു തരാം.. അവൻ ഓസ് അവളുടെ നേർക്ക് തിരിച്ചു..... അവളെ നനയ്ക്കാൻ തുടങ്ങി..... അവള് മാറാൻ തുടങ്ങിയെങ്കിലും അവനും പിന്നാലെ ചെന്നു .....ഒടുക്കം അവള് നനഞ്ഞു ഒട്ടി .......... ഇപ്പൊ എന്തായി മോളെ...... അവള് വേഗം ആ ഓസ് പിടിച്ചു വാങ്ങി അവനെയും നനച്ചു...... ( ഇപ്പോഴോ....) അവൻ അവളെയും നോക്കി നിൽക്കാൻ തുടങ്ങി ........ അവള് വേഗം തലകുനിച്ചു......അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു......... ആ കണ്ണുകളിൽ കാമം നിറഞ്ഞിരുന്നു...... അതറിഞ്ഞിട്ടെന്നോണം അവളുടെ കവിളുകൾ ചുവന്നു......... ചുണ്ടുകൾ വിറപൂണ്ടു........ ശരീരമാസകലം തന്റെ ഇണയുടെ ചൂടേൽക്കാൻ വെമ്പി................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story