❤️ഹർഷനയനം❤️: ഭാഗം 22

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവൻ അവളെയും നോക്കി നിൽക്കാൻ തുടങ്ങി ........ അവള് വേഗം തലകുനിച്ചു......അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു......... ആ കണ്ണുകളിൽ കാമം നിറഞ്ഞിരുന്നു...... അതറിഞ്ഞിട്ടെന്നോണം അവളുടെ കവിളുകൾ ചുവന്നു......... ചുണ്ടുകൾ വിറപൂണ്ടു........ ശരീരമാസകലം തന്റെ ഇണയുടെ ചൂടേൽക്കാൻ വെമ്പി............. അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ടു......... അവനിലേക്ക് അടുപ്പിച്ചതും കൈ തട്ടി മാറ്റി അകത്തേക്ക് അവളോടി ഒപ്പം അവനും....... അവൻ വേഗം ഫ്രന്റിലെ വാതിലടച്ചു ലോക്ക് ചെയ്തു........ നയനേ....... നയനേ....... ആർദ്രമായി അവൻ വിളിച്ചു....... അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. എവിടെയാ നീ......... നയനേ........ അവളൊരു പാത്രം താഴെക്കിട്ടതും അവനടുക്കളയിലേക്ക് നടന്നു....... അവിടെ എവിടെയും അവളെ കണ്ടില്ല........ ശരിയാക്കി തരാടി മോളെ........ നിന്നെ എങ്ങനെ എന്റടുത്തേക്ക് വരുത്താം എന്ന് എനിക്ക് നന്നായിട്ട് അറിയാം........ അയ്യോ നയനെ........ ഓടി വാ എന്റെ കൈ..... എന്റെ കൈ മുറിഞ്ഞു...... കേട്ടപാതി കേൾക്കാത്തപാതി അവളവന്റെ അടുത്തേക്ക് ചെന്നു...... അവന്റെ കൈ പിടിച്ചു നോക്കി.......

അവനൊരു കള്ളച്ചിരിയോടെ അവളെ നോക്കി..... (എന്താപറ്റിയത്.......) ഒന്നും പറ്റിയില്ല........നിന്നെ മുൻപിൽ വരുത്താൻ ചെയ്തതാ....... അവള് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൻ കൈപിടിച്ച് വച്ചു സ്ലാബിനോട് ചേർത്ത് നിർത്തി.... അവളുടെ നനഞ്ഞ മുടിഎടുത്ത് ഒരു സൈഡിലേക്ക് ഇട്ടു...... അവള് സ്ലാബിൽ കൈ വച്ചു കണ്ണുകളടച്ചു പിടിച്ചു......... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ സ്പർശിച്ചതും ശ്വാസം നിന്നപോലെ തോന്നി........ കഴുത്തിൽ നിന്നും പതിയെ അവ ചെവിയിലെത്തി............ ആ തണുത്ത ചെവിയിൽ അവന്റെ പല്ലുകൾ അമർന്നതും അവളൊന്ന് തുള്ളിപ്പോയി............. നയനാ........ കണ്ണ് തുറക്ക്........ അവള് കണ്ണുകൾ പാതി തുറന്ന് അവനെ നോക്കി....... ആ കണ്ണുകളിൽ വശ്യത ഒളിപ്പിച്ചിരുന്നു....... അവനാ ചുണ്ടുകൾ രണ്ടുവിരലാൽ പിടിച്ചു...... ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു...... അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടന്നു........

പതിയെ അവളും അവന്റെ ചുണ്ടിലെ തേൻ നുകരാൻ തുടങ്ങി........ ആ നാവുകൾ ഇണച്ചേർന്നു......... ശ്വാസം കിട്ടാതെ വന്നതും ഒരിത്തിരി നേരത്തെക്ക് അവയെ മോചിപ്പിച്ചു പിന്നെയും അവയെ ഒന്നാക്കി മാറ്റി....... ഇടയ്ക്കവൻ അവളെയെടുത്ത് സ്ലാബിൽ ഇരുത്തി അവളിലേക്ക് കൂടുതൽ അടുത്ത്....... അവളെ ചുംബനത്താൽ മൂടാൻ തുടങ്ങി....... തിരച്ചവളും........ സ്നേഹപ്രകടനങ്ങൾക്കൊടുവിൽ രക്തത്തിന് ചൂടുപ്പിടിച്ചതും അവനവളെ റൂമിലേക്ക് എടുത്തു നടന്നു........ ബെഡിലേക്കിട്ട് അവനവളിലേക്ക് അമർന്നു................. വള്ളിപടർപ്പ് പോലെ രണ്ടുപേരും പരസ്പരം ഇഴകി ഒന്നായി ............ മനസും ശരീരവും ഒന്നായി മാറി.......... ഉയർന്ന ശ്വാസഗതികൾ ആ മുറിയിൽ അലയടിച്ചു......... പിന്നെ രണ്ടുപേരും ശാന്തമായി അങ്ങനെ കിടന്നു........ അവൻ ചരിഞ്ഞു കിടന്നു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.......... ആ കണ്ണുകളിലെ കാമാഗ്നി അണഞ്ഞിരുന്നു അതിൽ അവളോടുള്ള സ്നേഹവാത്സ്യല്യങ്ങൾ നിറഞ്ഞിരുന്നു.........

പതിയെ അവനവളെ നെഞ്ചോട് ചേർത്ത് കിടത്തി ............ കുറച്ചുനേരം അങ്ങനെ കിടന്നു പിന്നെയവർ ഡ്രസ്സ്‌ മാറ്റി പുറത്തേക്കിറങ്ങി........ അവനവളുടെ തോളിലൂടെ കയ്യിട്ടിട്ടുണ്ട്.......... ഡീ...... ഉം...... ചുമ്മാ....... ഉമ്മറത്തെ കതക് തുറന്നു പുറത്ത്‌വന്നപ്പോഴാണ് മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നത് കണ്ടത്...... ഇതെന്താ...... മഴപെയ്തൊ....... ( ഏട്ടാ...... ടാപ് തുറന്നിട്ടതാ......) അയ്യോ...... അവൻ വേഗം ടാപ് ഓഫാക്കി.....എന്നാലപ്പോഴേക്കും വെള്ളം മുഴുവൻ പുറത്തേകൊഴുകി കഴിഞ്ഞിരുന്നു............അവനവളെയൊന്ന് നോക്കി......... ഡീ പോയി മോട്ടോർ ഇട്....... വെള്ളം തീർന്നു....... അതെല്ലാം കഴിഞ്ഞു രണ്ടുപേരും ഗാർഡനിൽ വന്നിരുന്നു.......... അവനവളുടെ മടിയിലേക്ക് തലവച്ചു കിടയ്ക്കുകയാണ്....... അവളുടെ കയ്യിൽ വിരൽകോർത്ത് പിടിച്ചിട്ടുണ്ട്..... എടീ...... എനിക്കൊരു കാര്യം പറയാനുണ്ട്...... ( എന്താ ഏട്ടാ....) അന്ന് ഋതിക്ക് ഒരു ഫോട്ടോ കാണിച്ചിരുന്നില്ലേ..... നമ്മുടെ...... ഉം..... അതെടുത്തത് ശ്രീലക്ഷ്മി ആണ്......

നയനയുടെ കണ്ണുകൾ ഉരുണ്ടു...... അവളാ അത് കോളേജിലെ ഏതോ ഒരു ഗ്രൂപ്പിൽ പോസ്റ്റിയതും ബാക്കിയുള്ള കുട്ടികൾ കാണുന്നതും....... ( ഹർഷേട്ടാ...... ശ്രീലക്ഷ്മി എന്തിന്...... അവളെന്തിനാ അങ്ങനെ..... നമ്മളെന്താ അവളോട് ചെയ്തേ.........) നിന്നോടുള്ള ദേഷ്യത്തിന്റെ പുറത്താവും...... റോഷന് നിന്നെ ഇഷ്ടമായിരുന്നല്ലോ അവൾക്ക് അവനെയും.... സോ അങ്ങനെ ഒരു ഫോട്ടോ കണ്ട് കഴിഞ്ഞാൽ നോർമലി ആരായാലും തെറ്റിദ്ധരിക്കും......... അതിനായിരിക്കും അങ്ങനെ ചെയ്തത്........ അവള് ഡിസ്റ്റർബ്ഡ് ആണെന്ന് ഹർഷന് മനസിലായി...........അവൻ വേഗം എണീറ്റിരുന്നു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു...... എന്താടി....... എന്തുപറ്റി..... ( എന്തിനാ ഏട്ടാ ഇങ്ങനെയൊക്കെ......) അതൊക്കെ കഴിഞ്ഞു...... വിട്ടേക്ക് ഞാൻ ജസ്റ്റ്‌ അറിഞ്ഞ കാര്യം നിന്നോട് ഷെയർ ചെയ്തു thats it....... ഇനി അതോർത്ത് ടെൻഷൻ ആകണ്ട....... പിന്നെ എനിക്ക് നിന്നോട് മറ്റൊരു കാര്യം പറയാനുണ്ട്......

കൂടെയുള്ളവരെല്ലാം നിന്നെപ്പോലെ സാധു ആണെന്ന് കരുതരുത്..... ഒന്ന് തിരിഞ്ഞാൽ കാല് വാരുന്നവരാണ് ചുറ്റിലും.... ആരെയും അതിരു കവിഞ്ഞു വിശ്വസിക്കനോ സ്നേഹിക്കാനോ നിൽക്കരുത്..... അത് നമുക്ക് തന്നെ ഒടുക്കം പണിയാകും.......കേട്ടോ വൈഫി...... ഉം...... അവനവളുടെ കവിളിൽ പിച്ചി...... ലൈഫ് ലോങ്ങ്‌ നീയെന്റെ കൂടെ വേണം....... അവള് പുഞ്ചിരിച്ചു...... എടീ വാ എണീക്ക് നമുക്ക് സ്കൂട്ടി പഠിക്കാം..... ( ഞാൻ വീഴും..... അത് വേണ്ട.....) ഇത് പഠിച്ചിട്ട് നിനക്കെന്തേലും പറ്റിയാൽ ഞാൻ അങ്ങട് സഹിച്ചോളാം.... നീയിങ്ങ് വന്നേ........ അവനവളെ എണീപ്പിച്ചു വണ്ടിയിൽ കയറ്റി...... ഇടയ്ക്കിടെ വണ്ടി പാളി പോകുന്നുണ്ട്...... വീഴാൻ പോകുമ്പോഴേക്കും അവൻ എങ്ങനെയേലും അത് പിടിക്കും........ കുറേ നേരം നോക്കിയതും കുറച്ചൊക്കെ കാര്യങ്ങൾ ശരിയായി...... ഇനി നമുക്ക് ഡെയിലി കോളേജിൽ പോയി വന്നിട്ട് വൈകുന്നേരം ഓടിക്കാം....

അപ്പൊ ഒരു മാസം കൊണ്ട് മൊത്തം ക്ലിയർ ആവും...... ( ഓക്കേ ) ഇപ്പൊ എന്റെ വൈഫിയുടെ പേടി മാറിയോ...... ഉം............ ദിവസങ്ങൾ കടന്നുപോയി....... ഹർഷനും നയനയും കൂടുതൽ അടുത്തു......... ഒരു ദിവസം രാത്രി അവള് കിടന്നതും അവൻ എണീപ്പിച്ചു..... ( എന്താ....) ഞാനൊരു ആഗ്രഹം പറഞ്ഞാൽ നീ സാധിച്ചു തരോ..... ( എന്തഗ്രഹം.....) ആദ്യം ഇത് പറ....... സാധിച്ചു തരോ ഇല്ലയോ...... അവളവന്റെ രണ്ടുകയ്യിലും പിടിച്ചു ( ന്റെ ഹബ്ബി പറാ....... ഏട്ടന്റെ ഏത് ആഗ്രഹവും ഞാൻ സാധിച്ചു തരും....) പ്രോമിസ്? ( പ്രോമിസ്..... ഏട്ടൻ പറാ.....) എനിക്കിപ്പോ നിന്റെ ഡാൻസ് കാണണം..... ( ഏഹ്.....) എന്താ..... നീ വാക്ക് തന്നതാ........ ( ഹർഷേട്ടൻ പറഞ്ഞാൽ പിന്നെ എന്ത് മാറ്റം...... കളിക്കാം ..... ) ഓക്കേ..... നമുക്ക് പെയർ ആയിട്ട് കളിക്കാം ..... കാര്യമായിട്ട് എനിക്കൊന്നും അറിയില്ല..... ബട്ട്‌ സപ്പോർട്ട് ചെയ്തു കളിക്കാലോ...... ( ഓക്കേ...... ഏത് പാട്ടാ....) ഏതായാലും കുഴപ്പമില്ല.....

ബട്ട്‌ റൊമാന്റിക് ആയിട്ടുള്ള സോങ് മതി....... ( ഏട്ടൻ തന്നെ സെലക്ട്‌ ചെയ്യ്.....) അവനൊന്നു ആലോചിച്ചു........ കിട്ടിപ്പോയി....... ഞാൻ പ്ലേ ചെയ്യാം..... നീ റെഡിയല്ലേ.... ഉം........ അവള് വേഗം എണീറ്റ് നിന്നു......അവൻ സോങ് പ്ലേ ചെയ്യാൻ തുടങ്ങിയതും അവളവനെ കണ്ണിമപൂട്ടാതെ നോക്കി ..... ഒരു മെഴുതിരിയുടെ nerukayileriyaan prenayame arikil vannu nee oru sukhamaraviyil urukukayaanen hridayame veruthe ninnu njan thozhi oru novupoleriyunnithaa thiri etho kinavil nirayunnithen mizhi marannu njan ninnenneyum priye ozhuki alakalil (Oru Mezhuthiriyude) oro nimisha chashakam smrithikalal nirayumivide oro, vijanavaniyum niraye kanikal choodum ini neettumo karangale ee virahaasru mayikkuvan prabhathamo thrisandhyayil sakhi kalarumavayini (Oru Mezhuthiriyude) hridayame veruthe ninnu njan pranan alayumithupol palayugam vivashamaayi ravin sajalamizhikal pidayum viphalamaayi shalabhangalaayi uyirkkumo anuraagikal sakhi agaadhamee hridanthamo priyaa niraye nee (Oru Mezhuthiriyude) പാട്ടിന്റെ ലാസ്റ്റ് പാർട്ട്‌ ആയതും അവന്റെ കൈ അവളുടെ വയറിൽ ഇഴയാൻ തുടങ്ങി അവള് പതിയെ അവന്റെ കൈപ്പത്തിയിൽ കൈവച്ചു അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു .......

പതിയെ അവര് സോങ്ങിനനുസരിച്ചു മൂവ് ചെയ്യുന്നുമുണ്ട്......... അവന്റെ കൈവിരൽ അവളുടെ പൊക്കിൾച്ചുഴിയിൽ അമർന്നതും അവള് പെരുവിരലിൽ ഉയർന്നുപൊങ്ങിപോയി ............ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഇഴഞ്ഞു നടന്നു........ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു........തിരിഞ്ഞു നിന്ന് വിരലിൽ ഉയർന്നു പൊന്തി അവളവന്റെ അധരങ്ങളിലെ മധു നുകരാൻ തുടങ്ങി ........... തിരിച്ചവനും.... പതിയെ ഇണയിൽ നിന്ന് വേർപെടാതെ രണ്ടുപേരും കട്ടിൽ ലക്ഷ്യമാക്കി നടന്നു ......... അവന്റെ കൈകൾ അവളിൽ കുസൃതികാട്ടി ഇഴയാൻ തുടങ്ങി ....... പരസ്പരം സുഖലാളനങ്ങൾ നൽകികൊണ്ട് അവര് നിദ്രപൂണ്ടു. ............ രാവിലെ കണ്ണുതുറന്നപ്പോൾ ഹർഷൻ അവളെതന്നെ നോക്കി കിടക്കുകയാണ്........ അവള് പുരികം പൊക്കിയതും അവനവളിലേക്ക് ചാഞ്ഞു കിടന്നു.......... അവള് കണ്ണ് താഴ്ത്തിയതും അവനവളുടെ കവിളിൽ കടിച്ചു......... അവള് എരു വലിച്ചതും കടി വിട്ട് അവിടെ ചുണ്ടമർത്തി .............

അവളവന്റെ കൈപിടിച്ച് കൈപ്പത്തിയിൽ ചുണ്ടമർത്തി ........ കണ്ണിൽ കൺ കോർത്ത് അവരങ്ങനെ കിടന്നു .......... ഇടയ്ക്കെന്തോ ഓർത്തപോലെ അവൻ ചാടിപിടഞ്ഞു എണീറ്റു....... നയനേ....... വേഗം റെഡിയാകാൻ നോക്ക് എക്സാം അല്ലേ ഒമ്പതരയ്ക്ക്...... മണി എട്ടായി....... അവള് വേഗം എണീറ്റ് ബാത്‌റൂമിലേക്ക് ഓടി........ പെട്ടന്ന് തന്നെ ഫ്രഷായി ഇറങ്ങി......... അവനും വേഗം റെഡിയായി..... അവള് ചായ കുടിക്കാതെ ഇറങ്ങാൻ നോക്കിയെങ്കിലും അമ്മ സമ്മതിച്ചില്ല...... അവര് അവൾക്ക് വാരി കൊടുത്തു........ ഒരുവിധം എങ്ങനെയോ കഴിച് അവള് അവന്റെയൊപ്പം ഇറങ്ങി ............ മോളേ...... നീ എന്തെങ്കിലും നോക്കിയിരുന്നോ...... അവൻ ചോദിച്ചതും അവളൊന്ന് അവനെ നോക്കി......... നീയെന്തിനാ എന്നെ നോക്കുന്നത്...... എക്സാം ഉണ്ടെന്ന ബോധം നിനക്കും ഇല്ലായിരുന്നല്ലോ....... നീയൊന്ന് തട്ടിയിരുന്നെങ്കിൽ ഒന്ന് കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ..... അത് ന്റെ മോള് ചെയ്തില്ലല്ലോ......

അപ്പോൾ നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല....... അവളവന്റെ ചെവിയിൽ നുള്ളി.....അവൻ ചെറിയ കുട്ടിയപോലെ ചിണുങ്ങിയതും അവള് കൈവലിച്ചു ....... നയനേ..... now i'm സീരിയസ്...... ഒക്കെ പഠിച്ചതല്ലേ...... ( ഏട്ടൻ സാർ ടെൻഷൻ ആവേണ്ട..... ഞാൻ പഠിച്ചതാ.......) അത് പിന്നെ എനിക്കുറപ്പല്ലേ വൈഫി ......all the ബെസ്റ്റ് ....... അവള് ചിരിച്ചതും അവൻ നെറ്റിയിൽ ചുണ്ടമർത്തി.........അവളെ കോളേജിന്റെ മുൻപിൽ ഇറക്കി..... അവള് അവനോട് ബൈ പറഞ്ഞു നടക്കാൻ തുടങ്ങി പെട്ടന്നെന്തോ ഓർത്തപോലെ അവൻ വണ്ടിയിൽ നിന്നിറങ്ങി അവളുടെ കൈ പിടിച്ചു..... ( എന്താ ഹർഷേട്ടാ .....) ഉച്ച വരെ അല്ലേ .... ഉം..... ഉച്ചയ്ക്ക് ഞാൻ വരാം ..... നന്നായി എഴുതണേ ........ അവള് തലയാട്ടി..... അവള് മുൻപിൽ നിന്ന് മറഞ്ഞതും അവൻ വണ്ടിയെടുത്ത് പോയി ............. അങ്ങനെ എക്സാം കഴിഞ്ഞു..... ദിവസങ്ങൾ പിന്നെയും കടന്നുപോയി ......... പതിവ്പോലെ അവന്റെ നെഞ്ചിൽ കിടക്കുകയാണ് അവൾ....... നയനാ.......

നാളെ കൊച്ചിക്ക് പോവാ ....... മറ്റന്നാൾ ആണ് തിരിച്ചു വരാ.......... മറ്റന്നാൾ മോർണിംഗ് തന്നെ എത്തും........ അവള് വേഗം എണീറ്റിരുന്നു ലൈറ്റ് ഇട്ടു..... (ഞാനും വരട്ടെ.......) നിനക്ക് ക്ലാസ്സ്‌ ഇല്ലേ...... പോരാത്തതിന് നിന്റെ ലീവ് മൊത്തം കഴിഞ്ഞതല്ലേ.... മിസ്സ്‌ ഇന്നാള് പറഞ്ഞതല്ലേ ഇനി ലീവെടുക്കരുതെന്ന്...... (ഉം...... ഏട്ടൻ കൂടെ ഇല്ലെങ്കിൽ എനിക്കെന്തോ പോലെ ആണ്....) അപ്പോൾ എനിക്കോ ........ എമർജൻസി ആയതുകൊണ്ടാ...... അല്ലെങ്കിൽ ഒഴിവാക്കായിരുന്നു ....... ( ഒരു ദിവസത്തെ കാര്യമല്ലേ പോയിട്ട് വായോ ........). ഓക്കേ my sweet ഹാർട്ട്‌.......... ( വരുമ്പോൾ എനിക്കെന്ത് സമ്മാനമാ കൊണ്ടുവരിക.......) ഞാൻ തന്നെ അല്ലെടി നിനക്കുള്ള മോസ്റ്റ്‌ വാല്യൂബിൾ ഗിഫ്റ്റ്...... അവളവന്റെ കവിളിൽ പിച്ചി ....... പിറ്റേന്ന് അവനിറങ്ങുമ്പോൾ രണ്ടുപേരുടെയും കണ്ണിൽ നനവ് പടർന്നു....... അവനവളുടെ തോളിലൂടെ കയ്യിട്ടിട്ടുണ്ട്...... നയനാ..... സ്കൂട്ടി എടുത്തല്ലേ നീ പോകുന്നത്..... സൂക്ഷിച്ചു പോവണം.... സ്പീഡിൽ ഓടിക്കരുത്.......

പിന്നെ ടെൻഷനാവരുത്....... അവളെല്ലാം തലയാട്ടി കേട്ട്...... അവനവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.......പിന്നെ പതിയെ വണ്ടിയെടുത്ത് പോയി........ അവൻ മുന്നിൽ നിന്ന് മാഞ്ഞതും അവളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു........ പിന്നെ പതിവ് ജോലികളിലേക്ക് ഊളിയിട്ടു.......... കോളേജിലേക്ക് സ്കൂട്ടിയിലാണ് പോയത് അതിന്റെ ടെൻഷനും ഒപ്പം ത്രില്ലും തോന്നിയവൾക്ക്........ കൊച്ചിയിൽ എത്തിയതും അവനവളെ വിളിച്ചു പറഞ്ഞു....... പിന്നെ മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തതും ഫോൺ ഓഫ് ചെയ്തു വച്ചു...... കാര്യങ്ങളൊക്കെ അന്ന് തന്നെ ശരിയാക്കി....... എല്ലാം കഴിഞ്ഞതും അപ്പൊ തന്നെ വീട്ടിലേക്ക് തിരിച്ചാലോ എന്ന് തോന്നിയവന്........ ക്ഷീണം കാരണം എന്ത് വേണമെന്ന കൺഫ്യൂഷൻ ആയി.......

അവളെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു......... അമ്മയുടെ ഫോണിൽ വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല........ അവൻ കുറേ ട്രൈ ചെയ്തു......... അവനെന്തോ ടെൻഷൻ ആവാൻ തുടങ്ങി............. ഇതെന്താ അമ്മ കോൾ എടുക്കാത്തത്...... നയന എന്തിനാ ഫോൺ ഓഫ് ചെയ്തു വച്ചത്...... ഇനി എന്തേലും കുഴപ്പം...... ഇന്നവള് വണ്ടിയെടുത്ത്..... ഏയ്‌ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്....... ഛേ..... അവൻ പിന്നെയും വിളിക്കാൻ തുടങ്ങുമ്പോഴാണ് ഹിമയുടെ കോൾ വന്നത്...... അവൻ വേഗം തന്നെ അറ്റൻഡ് ചെയ്തു.... എടാ നീയെവിടെ ആയിരുന്നു എത്ര നേരമായി വിളിക്കുന്നു........... നീ പെട്ടന്ന് തന്നെ വാ...... എന്താ ഏച്ചി...... എടാ..... അതൊന്നൂല്യ..... നീ പെട്ടന്ന് വരാൻ നോക്ക്......... എന്താ കാര്യം ...... അത്..... അത് പിന്നെ നയനയ്ക്ക് ...................................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story