❤️ഹർഷനയനം❤️: ഭാഗം 23

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

എടാ നീയെവിടെ ആയിരുന്നു എത്ര നേരമായി വിളിക്കുന്നു........... നീ പെട്ടന്ന് തന്നെ വാ...... എന്താ ഏച്ചി...... എടാ..... അതൊന്നൂല്യ..... നീ പെട്ടന്ന് വരാൻ നോക്ക്......... എന്താ കാര്യം ...... അത്..... അത് പിന്നെ നയനയ്ക്ക് ..............അതൊക്കെ വന്നിട്ട് പറയാം....... നീയൊന്ന് പെട്ടന്ന് വരാൻ നോക്ക് ....... ഹർഷന്റെ ഉള്ളം പിടയാൻ തുടങ്ങി...... അവനപ്പോ തന്നെ അവിടുന്നിറങ്ങി....... ഡ്രൈവിംഗ് ഇടയ്ക്കിടെ പാളി പോയി....... ഓവർ സ്പീഡിന് ഫൈനും കിട്ടി........ വീട്ടിലെത്തിയപ്പോൾ അച്ഛനും അളിയനും പുറത്തിരിക്കുന്നുണ്ട്......... നീയെത്തിയോ..... നയന എവിടെ...... ഹിമ അങ്ങോട്ട്‌ വന്നു...... ഏച്ചി നയനയ്ക്ക് എന്താ പറ്റിയത്..... അവളെവിടെ..... റൂമിലുണ്ട്..... നീയങ്ങോട്ട് ചെല്ല്....... അവൻ അങ്ങോട്ട്‌ ഓടി...... അമ്മ അവളുടെ അടുത്തിരിക്കുന്നുണ്ട്....... നയനേ........ ആഹ് മോൻ വന്നോ...... അവനവളുടെ അടുത്ത് ചെന്നിരുന്നു..... അമ്മ വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി..... അവനെ കണ്ടതും അവള് ചിരിച്ചു......

അവന്നപ്പോഴാണ് ശ്വാസം വന്നത്.......... നയനേ..... എന്താ പറ്റിയത്...... ഏച്ചി എന്താ പറഞ്ഞത്...... എന്താ മോളെ...... ( ഒന്നുല്ല......) ദേ നയനേ നീ കാര്യം പറയുന്നുണ്ടോ..... ഞാൻ എങ്ങനാ ഇവിടെവരെ എത്തിയതെന്ന് നിനക്കറിയോ........ ബാക്കിയുള്ളൊരു പേടിച് പോയി...... നിന്നെയും അമ്മയെയും വിളിച്ചിട്ട് കിട്ടിയില്ല..... ഏച്ചി വിളിച്ചിട്ട് പറഞ്ഞതും ഞാനാകെ ഇല്ലാതായി..... നയനേ നീയിങ്ങനെ നോക്കി ഇരിക്കാതെ എന്താന്ന് വച്ചാൽ പറാ....... ഡീ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ...... അവളവന്റെ കൈപിടിച്ച് വയറിൽ വച്ചു ...... എന്താ വയറു വേദനയാണോ ...... വാ ഹോസ്പിറ്റലിൽ പോകാം.... ( പൊട്ടൻ ......) കോപ്പ്..... ബാക്കിയുള്ളവരുടെ ഫീലിംഗ്സ് മനസിലാക്ക് ഒന്ന്....... അവനെണീക്കാൻ തുടങ്ങിയതും അവള് കൈപിടിച്ച് വച്ചു.......

അവനവളുടെ മുഖത്തേക്ക് നോക്കി.... കണ്ണുകൾ കലങ്ങിയിട്ടുണ്ട്........ അവനവളുടെ അടുത്തേക്കിരുന്ന് മുഖം കൈകുമ്പിളിൽ എടുത്തു....... എന്താടി ...... ഞാൻ ടെൻഷൻകൊണ്ട് പറഞ്ഞുപോയതാ..... സോറി....... എന്നെ പറ്റിക്കാൻ വേണ്ടി ഏച്ചി ചെയ്ത പണിയാണോ ഇത്...... ( അല്ല.....) പിന്നെ..... എന്താ മോളെ നിനക്ക്...... ( എനിക്കൊന്നുല്ല....) നയനേ....... ഇത്തിരി ദേഷ്യത്തിൽ അവൻ വിളിച്ചതും അവളവനെ കെട്ടിപിടിച്ചു .......ഒരു പുഞ്ചിരിയോടെ അവനും അവളെ ചേർത്തുപിടിച്ചു........ പിന്നെയവൾ അവനിൽ നിന്നും വേർപ്പെട്ടു നേരെയിരുന്നു......... ( ഹർഷേട്ടാ......) പറ മോളേ........ ( നമുക്കിടയിൽ ഒരാള് വരാൻ പോവാ....) ഏഹ്...... എന്താ....... എടീ.... നയനേ...... മോളേ സത്യം....... ഉം...... അവനവളെ കെട്ടിപിടിച്ചു........... നെറ്റിയിൽ ചുണ്ടമർത്തി..... അവന്റെ കണ്ണിൽ നനവ് പടർന്നു........ i ലവ് you.......... i ലവ് you സോ much....... പതിയെ അവളുട വയറിൽ കൈ വച്ചു നോക്കി.........

എല്ലാവരും ഹാപ്പി ആണോ.... ഉം.... അങ്കിളും ആന്റിയും അറിഞ്ഞോ...... ( ഓഹ്..... ഇവിടെ ഉണ്ടായിരുന്നു..... ഏട്ടനെ കുറേ വെയിറ്റ് ചെയ്തു......) മ്...... അമ്മ എന്ത് പറഞ്ഞു ..... ( ഇത്ര പെട്ടന്ന് വേണമായിരുന്നോ ചോദിച്ചു....) ആര് ആന്റിയോ..... ( അല്ല...) ഓ..... വേറെ എന്തേലും..... ( നിങ്ങള് പ്ലാൻ ചെയ്തതാണോ അതോ......) നമ്മുടെ കല്യാണം പോലും പ്ലാൻ ചെയ്തിട്ടില്ല പിന്നെയല്ലേ ഇത്...... നമ്മുടെ ലൈഫിൽ സംഭവിക്കുന്നതെല്ലാം unexpected അല്ലേ..... ഇതും....... എനിക്ക് മറ്റുള്ളവരുടെ കാര്യമൊന്നും അറിയണ്ട നീ ഓക്കേ ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി...... ( ഉം..... ഞാൻ ഓക്കേ ആണ് ...... ജൂനിയർ ഹർഷന് വേണ്ടി വെയിറ്റ് ചെയ്യാ ഞാൻ.....) റിയലി സോറി ഡിയർ...... ഞാൻ വെയിറ്റ് ചെയുന്നത് ജൂനിയർ നയനയ്ക്ക് വേണ്ടിയാ ...... i'm sure ഇത് ജൂനിയർ നയനക്കുട്ടിയാ...... അവളുടെ വയറിൽ കയ്യമർത്തികൊണ്ട് അവൻ പറഞ്ഞു......അവള് ചുണ്ട് ചുള്ക്കി നോക്കിയതും അവൻ കണ്ണ് ചിമ്മി കാണിച്ചു............

എടാ.... എനിക്ക് അവിടേക്ക് വരാമോ...... ഇല്ലാ വരാൻ പാടില്ല...... നീ പോടാ ഞാൻ വരും....... അവളങ്ങോട്ട് വന്നു നയനയുടെ അടുത്തായി ഇരുന്നു......... എടീ നിനക്ക് ഇതാണ് കാര്യം എന്ന് പറഞ്ഞാൽ എന്തായിരുന്നു.... ബാക്കിയുള്ളവര് പേടിച് പണ്ടാരടങ്ങി..... രണ്ട് മൂന്ന് വട്ടം ആക്‌സിഡന്റ് ആവാൻ പോയി.... അതൊന്നും പോരാഞ്ഞു പെറ്റി വേറെ ...... നിന്റെ കെട്ട്യോളാ എന്നോട് പറഞ്ഞെ ...... നിനക്കൊരു സർപ്രൈസ് തരാം എന്ന്.... ഓഹ്..... എന്തായാലും നന്നായിട്ടുണ്ട്.... ഹിമ അവന്റെ മുടിപിടിച്ചു വലിച്ചു തിരിച്ചവനും..... രണ്ടുംകൂടി അടിയുണ്ടാക്കാൻ തുടങ്ങിയതും നയന അത് നോക്കി നിന്നു..... അവര് തമ്മിൽ ഇത് പതിവായതുകൊണ്ട് അവൾക്ക് അത്ഭുദം ഒന്നും തോന്നിയില്ല..... ഇടയ്ക്ക് ഹിമ ആർത്തു കരഞ്ഞതും അവള് രണ്ടുപേരെയും പിടിച്ചു മാറ്റാൻ നോക്കി.... അതിനനുസരിച്ചു അവര് അടി ഉണ്ടാക്കുകയാണ് ........

അമ്മ സൗണ്ട് കേട്ട് ഓടി വന്നപ്പോൾ രണ്ടും തല്ലുണ്ടാക്കുന്നതും നയന അവർക്കിടയിൽ കിടന്ന് പെടാപാട് പെടുന്നതുമാണ്..... എടാ..... എടീ പോത്തുപോലെ വളർന്നു രണ്ടും...... രണ്ടിന്റെയും കല്യാണം കഴിഞ്ഞു ഒരുത്തിക്ക് ആറുവയസുള്ള കുട്ടിയും ഒരുത്തന്റെ ഭാര്യ ഗർഭിണിയും..... എന്നിട്ടും നാണമില്ലേ രണ്ടിനും....... എന്തിനാ മോളെ നീ ഇതിറ്റുങ്ങളുടെ ഇടയിൽ കയറിയത്....... അമ്മ പറഞ്ഞതും ഹിമ വേഗം പുറത്തേക്ക് പോയി ഹർഷൻ ബാത്‌റൂമിലേക്കും........ മോള് ഹർഷനോട് പറഞ്ഞോ..... ഉം...... ഇനി ഇപ്പോൾ കാണിച്ചപോലെയൊന്നും നിൽക്കരുത്..... നല്ല കെയർ വേണം...... അമ്മ അങ്ങോട്ട്‌ ചെല്ലട്ടെ...... (ശരി ) അമ്മ പോയതും ഹർഷൻ വന്ന് അവളെ കെട്ടിപിടിച്ചു........ ( ഏട്ടാ....... നേരത്തെ കാര്യം പറഞ്ഞതാണോ ആക്‌സിഡന്റ് ആവാൻ പോയെന്ന്....) ഏയ്‌..... അത് വിട്ടേക്ക്..... അതൊന്നും ആലോചിക്കേണ്ട.......ഓക്കേ..... എനിക്കൊന്നും ഇല്ലല്ലോ.........

അവളവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവനെ കെട്ടിപിടിച്ചു......... പിറ്റേന്ന് തന്നെ ഡോക്ടറെ കൺസൾട്ട് ചെയ്തു....... ഒരാഴ്ച കടന്നുപോയി...... എന്നത്തെയും പോലെ അവളെ ഡ്രോപ്പ് ചെയ്യാൻ പോയപ്പോഴാണ് ആകാശ് അടുത്തേക്ക് വന്നത്....... ഹർഷേട്ടാ....... എന്തൊക്കെയുണ്ട് വിശേഷം...... സുഖം..... പിന്നെ ഏട്ടാ.....അടുത്ത വീക്ക്‌ അല്ല അതിനടുത്ത വീക്ക്‌ പ്രോഗ്രാം ആണ്..... നയനയുടെ പേര് കൊടുത്തിട്ടുണ്ട്...... അവൻ പറഞ്ഞതും നയന ഹർഷനെ നോക്കി......... ആകാശ്...... ഇവളിപ്പോ participate ചെയ്യുന്നില്ല ... അതെന്തുപറ്റി..... ഏട്ടൻ തന്നെയല്ലേ....... ഇപ്പൊ ക്യാരിങ് ആണ്..... അപ്പൊ ഓഹ് അത് ശരി..... congrats ബോത്ത്‌ ഓഫ് you........ നയനേ ഇനി ആ ഏരിയയിലേക്ക് നിന്നെ കണ്ടുപോകരുത്..... അവള് ചിരിച്ചു.......... ഹർഷൻ അവളെ അവിടെയാക്കി പോയി....... ഒന്ന് രണ്ടാഴ്ച കടന്നുപോയി രാത്രി പതിവുപോലെ അവന്റെ നെഞ്ചിൽ കിടക്കുകയാണ് അവള്......

പിന്നെ എണീറ്റ് ലൈറ്റ് ഇട്ടു..... എന്താടി....... എന്തേയ്.... ( എനിക്ക് ഐസ്ക്രീം വേണം.....) ഇപ്പോഴോ...... ഉം...... ഞാൻ എവിടെ പോവാനാ ഇപ്പൊ... ( എനിക്ക് വേണം......) നാളെ വാങ്ങി തരാം.... ( അല്ല ഇപ്പൊ.......) അവള് ചിണുങ്ങാൻ തുടങ്ങി..... ഇനിയതിന് ചിണുങ്ങേണ്ട....... നിനക്ക് ഐസ്ക്രീം വേണം അത്രയല്ലേ ഉള്ളൂ..... ഞാൻ പോയി കൊണ്ടുവരാം....... വേറെ എന്തേലും വേണോ .... ( വേണ്ട ) അവനപ്പോൾ തന്നെ പോയി വാങ്ങി വന്നു...... കുറച്ചു കഴിച്ചശേഷം അവളത് അവനു തന്നെ കൊടുത്തു...... ( മതി...... ഏട്ടൻ കഴിച്ചോ....) എന്നെ കഴിപ്പിക്കാനാണോ ഈ പാതിരാത്രി നീയെന്നെ ഓടിപ്പിച്ചത്...... നീയിപ്പോ വന്നുവന്ന് എന്റെ മോൾടെ കാര്യവും പറഞ്ഞു എന്നെ വല്ലാതെ ചൂഷണം ചെയ്യുന്നുണ്ട്..... ( അങ് സഹിച്ചോ..... ഞാൻ കിടക്കാൻ പോവാ......) അവള് കേറികിടന്നു..... ബാക്കിയുള്ളത് കഴിച്ചശേഷം അവനവളെയും കെട്ടിപിടിച്ചു കിടന്നു...... ഇപ്പൊ നയനയ്ക്ക് മൂന്ന് മാസമായി.....

പതിവ്പോലെ ഹർഷനെയും കാത്തിരിക്കുമ്പോഴാണ് കവിത അവളെ കാണാൻ വരുന്നത്....... കവിതയെ കണ്ടതും അവള് ചിരിച്ചു......... സുഖാണോ നയനേ..... ഉം..... ഹർഷനോ....... അവൻ ഹാപ്പിയല്ലേ..... ഉം...... നയനാ...... നീ കാരണമാ എനിക്ക് ഹർഷനെ നഷ്ടമായത്...... അത് കേട്ടതും അവളുടെ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ....... ഇപ്പൊ ഞാൻ വന്നത് നിന്റെയൊരു സഹായം ചോദിച്ചാണ്...... നിന്നോട് പറ്റിയതിനുള്ള പ്രത്യുപകാരം ആയിട്ട് മതി...... നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ....... സഹായിക്കില്ലേ നീയെന്നെ...... അവള് വേഗം ബുക്കെടുത്തു..... എന്ത് സഹായം..... ഞാൻ എങ്ങനെയാ ഏച്ചിയെ...... ഏച്ചി പറാ എന്താ ഞാൻ ചെയ്യേണ്ടത്...... നീ ടെൻഷൻ ആവേണ്ട..... ഒരു നിസാരകാര്യമാണ്........ ഇപ്പൊ ഏകദേശം എന്റെ കല്യാണം ശരിയായി..... ബട്ട്‌ ആ ആൾക്ക് എന്തൊക്കയോ ഡൌട്ട്സ്...... ഞാനും ഹർഷനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ...... അങ്ങനെ തുടങ്ങി പലതും......

നീയൊന്ന് വന്ന് അയാളോട് പറയണം..... ഞാൻ പറയാം..... ആളെവിടെ..... അതാ അവിടെയുണ്ട്..... ഇപ്പൊ തന്നെ വാ..... പിന്നെത്തേക്ക് മാറ്റി വെക്കേണ്ട കാര്യമില്ലല്ലോ.... നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ ....... ഇല്ലേച്ചി ഞാൻ വരാം....... നയന അവളുടെയൊപ്പം ചെന്നു....... കുറച്ചുമാറി ഒരു കാർ നിർത്തിയിട്ടിട്ടുണ്ട് അങ്ങോട്ടാണ് അവര് പോയത്....... നേരെ ഡ്രൈവറുടെ സൈഡിലേക്കാണ് അവര് നടന്നത്...... അയാള് പുറത്തേക്കിറങ്ങാതെ ഗ്ലാസ് താഴ്ത്തി....... പെട്ടന്നാണ് എന്തോ അവളുടെ മൂക്കിന് നേരെ കൊണ്ടുവന്നതും അവളുടെ ബോധം മറയാൻ തുടങ്ങിയതും....... കവിത വേഗമവളെ താങ്ങിപിടിച്ചു ...... അവര് രണ്ടുപേരും ചേർന്ന് അവളെ കാറിന്റെ ബാക്ക് സീറ്റിൽ കയറ്റി പെട്ടന്ന് വണ്ടിയെടുത്തു...... ഹർഷൻ കുറച്ചു ലേറ്റ് ആയാണ് വന്നത്...... അവള് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് പോയി നോക്കിയെങ്കിലും കണ്ടില്ല...... ഇവളിത് എവിടെ...... സ്പെഷ്യൽ ഒന്നുമില്ലല്ലോ........ വരട്ടെ..... ഇവിടെയിരിക്കാം......

അവനവിടെ അവളെയും വെയിറ്റ് ചെയ്ത് ഇരിക്കാ തുടങ്ങി......... ആകാശവനെ കണ്ടതും അടുത്തേക്ക് വന്നു....... ഏട്ടനെന്താ ഇവിടെ...... നയനയെ വെയിറ്റ് ചെയ്യുന്നു...... എഹ്..... അപ്പോൾ നിങ്ങള് കണ്ടില്ലേ...അവള് നേരത്തെ ഇറങ്ങിയല്ലോ......... ഒരാളുടെ കൂടെയ ഇവിടുന്ന് പോയത്..... outsider ആയിരുന്നു ....... അതാരാ...... നിനക്ക് എന്തേലും പരിചയമുണ്ടോ......... അത്...... ആഹ്..... ഹർഷേട്ടൻ കല്യാണം ഉറപ്പിച്ചില്ലായിരുന്നോ..... ആ കുട്ടി....... അത്കേട്ടതും ഹർഷൻ വല്ലാതായി.... കവിത..... നയന എന്തിനാ അവളുടെ കൂടെ....... അവൻ ഫോണെടുത്തു നയനയെ വിളിച്ചു അത് ഓഫായിരുന്നു...... പിന്നെ കവിതയെ വിളിച്ചു അതും ഓഫ്...... damnt...... ഇതെങ്ങോട്ടാ പോയത്..... ഹർഷേട്ടാ എന്തേലും പ്രോബ്ലം ഉണ്ടോ .... വിളിച്ചിട്ട് കിട്ടുന്നില്ല ഫോൺ ഓഫ്..... ഏട്ടൻ ടെൻഷൻ ആകേണ്ട ചാർജ് തീർന്നതാവും..... ഉം..... ഞാനൊന്ന് നോക്കട്ടെ..... ഞാനും വരാം....... അവര് നേരെ പോയത് കവിതയുടെ വീട്ടിലേക്കാണ്......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story