❤️ഹർഷനയനം❤️: ഭാഗം 24

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഹർഷേട്ടാ എന്തേലും പ്രോബ്ലം ഉണ്ടോ .... വിളിച്ചിട്ട് കിട്ടുന്നില്ല ഫോൺ ഓഫ്..... ഏട്ടൻ ടെൻഷൻ ആകേണ്ട ചാർജ് തീർന്നതാവും..... ഉം..... ഞാനൊന്ന് നോക്കട്ടെ..... ഞാനും വരാം....... അവര് നേരെ പോയത് കവിതയുടെ വീട്ടിലേക്കാണ്........ ഡോർ തുറന്നത് കവിതയാണ്..... ഹർഷനോ..... എന്താ ഇവിടെ..... ഒറ്റയ്ക്കാണോ...... നയന എവിടെ...... ഇത് കൊള്ളാലോ..... എന്നോടാണോ അവളെക്കുറിച്ചു ചോദിക്കുന്നത്....... കവിതാ എനിക്ക് സമയമില്ല...... നയന എവിടെ..... ഹർഷ this is ടൂ much..... എനിക്കറിയില്ല..... അല്ലേലും ഞാൻ എന്തിന് അവളുടെ കാര്യം അന്വേഷിക്കണം.. ..... നിങ്ങടെ കൂടെ നയന വരുന്നത് ഞാൻ കണ്ടതാ.... ആകാശ് ഇടയ്ക്ക് കയറി പറഞ്ഞതും അവളൊന്ന് പതറി ... നിങ്ങൾക്ക് ആള് മാറിയതാവും..... ഞാനവളെ കണ്ടൊന്നുമില്ല...... കവിതാ നിന്നോട് മാന്യതയോടെ അവസാനമായി ചോദിക്കാ...... എന്റെ പെണ്ണെവിടെ....... അവള് മുഖം വെട്ടിച്ചു..... നിന്നോട് പറഞ്ഞു കഴിഞ്ഞു എനിക്കറിയില്ല .........

ശരി ഞാനിപ്പോ പോവാ..... എന്നാൽ എന്റെ പെണ്ണിന് എന്തേലും പറ്റിയാൽ അതിന് കാരണക്കാരി നീയാണെന്ന് അറിഞ്ഞാൽ പിന്നെയും നമ്മള് കാണും...... അത് നിന്റെ നല്ലതിന് ആവില്ല ....... അവരവിടുന്നിറങ്ങിയതും അവള് കതക് ലോക്ക് ചെയ്ത് ഒന്ന് ശ്വാസമെടുത്തു..... ഏട്ടാ ഞാൻ ഇവളുടെ ഒപ്പം തന്നെയാ നയനയെ കണ്ടത്..... എനിക്കുറപ്പാ...... എന്തോ പ്രോബ്ലം ഉണ്ട്....... ഞാനൊന്ന് അച്ഛനെ വിളിച്ചു കാര്യം പറയട്ടെ...... ഉം..... ഞാൻ അങ്കിളിനെ വിളിക്കട്ടെ...... ഹർഷൻ വേഗം ഫോണെടുത്തു സോമനെ വിളിച്ചു കാര്യം പറഞ്ഞു....... നയനാ....... നീയെവിടെയാ...... നിന്നോട് ഞാൻ പറഞ്ഞതല്ലേ ആരെയും വിശ്വസിക്കരുതെന്ന് ......... നിനക്കൊന്നും സംഭവിക്കില്ല..... ഞാൻ സമ്മതിക്കില്ല അതിന് .. ...... i need you ....... അവന്റെ കണ്ണ് നിറയാൻ തുടങ്ങി... ആകാശ് വേഗം അവന്റെ ചുമലിൽ കൈ വച്ചു. ........ ഏട്ടാ ടെൻഷൻ ആവേണ്ട... അവൾക്കൊന്ന് സംഭവിക്കില്ല ........ ഈ സമയം മറ്റൊരിടത്ത് നയന കണ്ണ് തുറന്നു........

ചുറ്റും ഇരുട്ടാണ്...... എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കുറച്ചു സമയമെടുത്തു......... ഈശ്വരാ....... ഇത് എവിടെയാ..... ഹർഷേട്ടൻ എവിടെ...... അവള് വേഗം അവിടുന്നെണീറ്റു ഡോറിന്റെ അടുത്തേക്ക് നടന്നു...... അത് പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്ന് മനസിലായതും അവള് ഞെട്ടി........ എന്റെ ഫോൺ...... അവിടെയൊക്കെ തിരഞ്ഞെങ്കിലും അവളുടെ ഒരു സാധനങ്ങളും അടുത്തില്ലായിരുന്നു........ ഞാനെന്താ ചെയ്യാ ..... ഇവിടുന്നെങ്ങനെ പുറത്തേക്ക് പോകും..... എന്തിനാ കവിതേച്ചി ഇങ്ങനെയൊക്കെ......,.. അവള് ഡോറിന് ശക്തിയിൽ തട്ടി ....... കുറേ നേരം തട്ടി അവളവിടെ തളർന്നിരുന്നു........ കുറച്ചു കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു..... അവളങ്ങോട്ട് പെട്ടന്ന് തന്നെ പോയി....... ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത ഏതോ ഒരാൾ........ എന്താ മോളെ തട്ടി ക്ഷീണിച്ചോ........ അവളൊന്ന് അയാളെ തുറിച്ചു നോക്കി...... എന്തുപറ്റി മോളെന്താ ഇങ്ങനെ നോക്കുന്നത്..... ഓഹ് i'm സോറി പരിചയപെടുത്തിയില്ലല്ലോ......

എന്റെ പേര് ശ്യാം...... കവിതയുടെ വെൽ വിഷർ ആണ് .......അവള് ഹർഷനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...... നീയാവൾക്ക് വാക്ക് കൊടുത്തത്തല്ലേ അവനെ അവൾക്ക് കൊടുത്തേക്കാം എന്ന് ....... അത് നീ പാലിച്ചില്ല ..... അവളിപ്പോഴും അവനു വേണ്ടിയാ കാത്തിരിക്കുന്നത്..... എന്തിനാ അവർക്കിടയിൽ നീ...... അവനെന്തു കണ്ടിട്ടാ നിന്നെ സ്നേഹിക്കുന്നത്.... അതാ എനിക്ക് മനസിലാവാത്തത്........ സാധാരണ എല്ലാ ഭർത്താക്കന്മാരും ആഗ്രഹിക്കുക ജോലിയൊക്കെ കഴിഞ്ഞു വന്ന് കുറച്ചു നേരം സ്വസ്ഥമായി ഇരുന്ന് ഭാര്യയോട് സംസാരിക്കണം എന്നൊക്കെ ആവും....... നീ ഊമയല്ലേ..... അവനെ സമാധാനിപ്പിക്കാനോ ഒരു നല്ല വാക്ക് പറയാനോ നിന്നെക്കൊണ്ട് കഴിയോ...... അത് കേട്ടതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി...... എന്തിനാടി അവന്റെ ജീവിതം നശിപ്പിക്കുന്നത്..... അവനൊരിക്കലും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കില്ല..... അങ്ങനെ ഒരാണിനും നിന്നെപ്പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല.........

സഹതാപത്തിന്റെ പേരിലാവും അവൻ നിന്നെ കൂടെപ്പൊറുപ്പിക്കുന്നത്...... അല്ലെങ്കിൽ പിന്നെ നിന്റെയീ ശരീരം കണ്ടിട്ടാവും.......അങ്ങനെയാണേൽ ഞാനും നിന്നെ കൂടെപ്പൊറുപ്പിക്കാം അവൻ പറഞ്ഞതും അവളവനെ തല്ലി..... നിന്റെ കൈക്ക് ഇത്രയും ബലം ഉണ്ടോ......... എനിക്ക് ശരിക്കും അങ് നൊന്തു...... ഇവിടുന്ന് രക്ഷപെടാം എന്ന് സ്വപ്നത്തിൽ കൂടെ കരുതേണ്ട ....... താമസിക്കാം എന്നോടൊപ്പം എന്റെ........ അവനെ പോലെ താലി കെട്ടിയല്ല അല്ലാതെ..... അല്ലെങ്കിലും ആ താലി നിനക്ക് വേണ്ടി പണിയിപ്പിച്ചതല്ലലോ അവൻ..... കവിതയ്ക്ക് വേണ്ടിയാ..... അത് നീ തട്ടിയെടുത്ത്....... എല്ലാം.... എല്ലാം നീ തട്ടിയെടുത്ത്..... ഇനി എല്ലാം അവൾക്ക് തിരിച്ചു കിട്ടും...... അതെന്റെ വാക്കാ........... അവൻ വാതിലടച്ചു പുറത്തേക്ക് പോയി....... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് ....... ഹർഷേട്ടാ ......... ഒന്ന് വാ........ ഇല്ലേൽ ഞാൻ ചത്തുപോകും....... ഏട്ടനെവിടെയാ.......... ഞാൻ ഇവിടെ ആണെന്ന് എങ്ങനെ അറിയും...... ഇവിടുന്ന് എങ്ങനെ രക്ഷപെടും.......... അവള് ചുറ്റും ഒന്ന് കണ്ണോടിച്ചു...... ഇല്ലാ.... ഇവിടുന്ന് പുറത്ത് പോകാൻ ഈ വാതിലല്ലാതെ മറ്റൊരു വഴിയുമില്ല.........

അവളവിടെയിരുന്നു.......... ഹർഷനെയും പ്രതീക്ഷിച്ചു....... ഹർഷൻ വിളിച്ചു പറഞ്ഞതനുസരിച് സോമൻ നയനയുടെ ഫോണിന്റെ ഡീറ്റെയിൽസ് എടുത്തു ഒപ്പം കവിതയുടെയും..... ലൊക്കേഷൻ വച്ചു അവരെത്തിയത് കവിതയുടെ വീട്ടിൽ തന്നെയാണ്........പോലീസ് ഫോഴ്‌സിനെ കണ്ടതും അവളും അമ്മയും പേടിച് സത്യങ്ങളെല്ലാം പറഞ്ഞു........അവര് പറഞ്ഞ കാര്യങ്ങൾ വച്ചു അവരെല്ലാം അങ്ങോട്ട് തിരിച്ചു.. ഹർഷന്റെ ഉള്ളം വല്ലാതെ പിടയുന്നുണ്ടായിരുന്നു........ നയന...... അവളാകെ പേടിച് വിറയ്ക്കുന്നുണ്ടാവും...... ഈശ്വരാ എന്റെ നയനയ്ക്ക് ഒന്നും സംഭവിക്കരുതേ.... അവൻ ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കിയതും നെറ്റിച്ചുളിച്ചു...... ഈ സ്ഥലം എനിക്ക് പരിചയം ഉണ്ടല്ലോ ..... ബട്ട്‌ എവിടെ എങ്ങനെ...... അന്ന്.... അന്ന് ഞാൻ സ്വപ്നം കണ്ട സ്ഥലം....... സ്വപ്നം ഓർമ വന്നതും അവന്റെ കണ്ണ് നിറഞ്ഞു............ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവള് തലയുയർത്തി നോക്കി...... ശ്യാം മുൻപിൽ വന്ന് നിന്നതും അവള് പുച്ഛിച്ചു........ എന്താടി പുച്ഛിക്കുന്നത് അവളത് മൈൻഡ് ചെയ്തില്ല..... പെട്ടന്നുന്നവൻ അവളുടെ മുടിക്ക് കുത്തി പിടിച്ചു എണീപ്പിച്ചത് ........

ആ പാവം പെണ്ണ് ആർത്തു കരഞ്ഞെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.............. കരയെടി..... അലറി കരയ്‌ എന്നാൽ അതിനുപോലും നിനക്ക് അവകാശമില്ല.... അതാ നിന്റെ മൈക്ക് അങ്ങ് ദൈവം കട്ട്‌ ചെയ്ത് കളഞ്ഞത്........ അവളവന്റെ കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ട്..... എന്നാൽ കഴിയുന്നില്ല...... ഒടുക്കം അവനവളെ വിട്ടു........... അവള് തല പൊത്തിപിടിച്ചു....... അവൻ പെട്ടന്ന് അവളുടെ ഇരുത്തോളിലുമായി കയ്യമർത്തി..... അവളവനെ തള്ളിമാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.... ഒടുക്കം അവളവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി........ എടീ........ ആ തുപ്പൽ തുടച്ചുകൊണ്ട് അവനവളെ പിടിച്ചു തള്ളി വാതിൽ വലിച്ചടച്ചു പുറത്തേക്കിറങ്ങി.........അവള് വേച്ചു വേച്ചു വീണു........ പ്രാണൻ പോകുന്ന വേദനയായിരുന്നു പാവംപെണ്ണിന്........... കണ്ണുനീർ ഒരരുവി കണക്കെ പുറത്തേക്ക് ഒഴുകി..... വയറിൽ ശക്തിയിൽ അമർത്തികൊണ്ട് അവളവിടെ കിടന്നു പിടയാൻ തുടങ്ങി..........

ഏറെ നേരത്തെ പിടച്ചിലുകൾക്കൊടുവിൽ അവളുടെ ചലനം നിന്നു........... ഹർഷന്റെ കണ്ണ് താനേ നിറയാൻ തുടങ്ങി..... ചങ്കിൽ നിന്നും ചോരപൊടിയുന്ന വേദന.... ശ്വാസമെടുക്കാൻപോലും കഴിയുന്നില്ല നെഞ്ചിനൊരു ഭാരം......... കൈകാലുകൾ തളരുന്നപോലെ........എസിയിലും വിയർത്തു കുളിച്ചു............ നയനാ...... നീ ഓക്കേ അല്ലേ...... ഓക്കേ ആണ്....... ഇതെന്താ എത്രപറഞ്ഞിട്ടും മനസ് ഇത് അംഗീകരിക്കാത്തത്......... ഹർഷാ..... സോമൻ വിളിച്ചതും അവൻ ഞെട്ടി കണ്ണുകൾ തുടച് ..... മോൾക്ക് ഒന്നും സംഭവിക്കില്ല..... നീ ധൈര്യമായി ഇരിക്ക്........ ഉം........ ഹർഷനോട് സമാധാനിക്കാൻ പറഞ്ഞെങ്കിലും അയാളും വല്ലാത്ത സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു............... അങ്കിൾ ഇനി കുറേ ദൂരം ഉണ്ടോ........ ഇല്ലാ.... ദാ എത്തി....... അഞ്ചു മിനിറ്റ് കഴിഞ്ഞതും വണ്ടിയൊരു ചെറിയ വീടിന്റെ മുൻപിൽ ചെന്ന് നിന്നു...... ഹർഷൻ അങ്ങോട്ടിറങ്ങി ഓടി....... ശ്യാം ഫ്രന്റിൽ തന്നെ ഉണ്ടായിരുന്നു.....

ഹർഷനെ കണ്ടതും അവിടുന്ന് മാറാൻ നോക്കി എന്നാൽ അതിന് മുൻപേ ഹർഷനവന്റെ കുത്തിനുപിടിച്ചു ചുമരിനോട് ചേർത്തുവച്ചു....... എന്റെ നയന എവിടെ..... ഏത് നയനാ . അവൻ ചോദിച്ചതും ഹർഷൻ അവന്റെ അടിവയറ്റിൽ മുട്ട്കാല് കേറ്റി ...... പറയെടാ ഇല്ലേൽ കൊന്നുകളയും..... അകത്തുണ്ട്...... അത്കേട്ടതും അവനെ അവിടെയിട്ട് ഹർഷൻ അകത്തേക്ക് ഓടി..... ഒരു റൂം പുറത്ത് നിന്ന് അടച്ചത് കണ്ടതും അത് തുറന്ന് അകത്തേക്ക് നോക്കി....... നയന നിലത്ത് കമഴ്ന്നു കിടക്കുന്നത് കണ്ടതും അവൻ വല്ലാതായി...... മോളേ...... നയനാ നീയെന്താ ഇവിടെ കിടക്കുന്നത്...... വാ എണീക്ക്...... നയനേ........ അവളനങ്ങുന്നില്ല ...... അവനവളെ മലർത്തി കിടത്തി..... അപ്പോഴേക്കും സോമനും അങ്ങോട്ടെത്തി..... ഹർഷാ...... എന്താ മോൾക്ക് എന്താ..... അവൻ മറുപടി പറയാതെ അവളെ കോരിയെടുത്ത് പുറത്തേക്ക് നടന്നു...... പുറത്തെത്തിയപ്പോഴാണ് കാലിലൂടെ ചോര വാർന്നൊഴുകുന്നത് കണ്ടത്.......... അവനാകെ മരവിച്ചുപോയി....... നയനാ................ അവനാർത്തു കരഞ്ഞു....... മോളേ......... സോമന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്......

അവര് വേഗം അവളെയുമെടുത്തു ഹോസ്പിറ്റലിൽ വന്നു........... ഹർഷന്റെ ഡ്രെസും രക്തത്തിൽ മുങ്ങിയിരുന്നു....... കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു..... ഹർഷനും സോമനും അയാളെ ഉറ്റുനോക്കി........ ഡോക്ടർ....... നയനാ....... അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. .. അത് ചോദിക്കുമ്പോൾ അവന്റെ നാവ് തളരുന്നുണ്ടായിരുന്നു...... അവൾക്ക് കുഴപ്പമൊന്നുമില്ല..... ബട്ട്‌ കുഞ്ഞ്...... അബോർട്ട് ആയി.......... അത്കേട്ടതും ഹർഷന്റെ കണ്ണ് കലങ്ങി........ അവള് ഓക്കേ അല്ലേ..... എനിക്കത് മതി....... ഉം..... നയനയുടെ husband ആണല്ലേ...... ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ട്...... ഒന്ന് വരൂ...... ഹർഷൻ അയാളുടെ കൂടെ നടന്നു..... സോമൻ ഒപ്പം പോവാൻ തുടങ്ങിയെങ്കിലും ഡോക്ടർ തടഞ്ഞു..... നേരെ അയാളുടെ ക്യാബിനിലേക്കാണ് പോയത്...... എന്താ ഡോക്ടർ...... എന്താണെങ്കിലും പറഞ്ഞോളൂ..... എന്റെ നയനയ്ക്ക് ഒരാപത്തും ഇല്ലാ എന്നതൊഴിച്ചു എന്ത് വേണേലും പറഞ്ഞോ......

അത് മാത്രം എനിക്ക് താങ്ങാൻ കഴിയില്ല....... ഹേയ്..... ജസ്റ്റ്‌ റിലേക്സ്...... ഇപ്പൊ അബോർഷൻ എങ്ങനെയാ സംഭവിച്ചത്..... വയറു ശക്തിയിൽ എവിടെയേലും അടിക്കുകയോ മറ്റോ ചെയ്തിരുന്നോ........ ഹർഷൻ ഒരുവിധം സംഭവിച്ചത് പറഞ്ഞു...... നിങ്ങള് പറഞ്ഞത് വച്ചു നോക്കുമ്പോൾ...... ഇൻ my ഒപിന്യൻ..... വയറു ശക്തിയിൽ എവിടെയോ ഇടിച്ചിട്ടുണ്ട്........ ആ ആഘാതത്തിൽ ആണ് അബോർഷൻ സംഭവിച്ചത്........ അത് മാത്രമല്ല........ ഇനി ഒരുപക്ഷെ ആൾക്ക് ഒരിക്കലും കൺസീവ് ആവാൻ പറ്റിയെന്നും വരില്ല.............. അത്കേട്ടതും ഹർഷനൊന്ന് ഞെട്ടി...... ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ...... അവന്റെ കണ്ണ് നിറഞ്ഞൊഴുകി.......... ഹേയ്...... റിലേക്സ്......... അയാളവനെ സമാധാനിപ്പിച്ചു........ അവൻ കണ്ണുകൾ തുടച്ചു ഒന്ന് ശ്വാസമെടുത്തു....... സാർ..... ഇത് വേറാരും അറിയരുത്..... നയനയോട് പറയരുത്...... അവളിത് അറിഞ്ഞാൽ തളർന്നുപോകു......

അത്..... അത് കാണാനുള്ളശേഷി എനിക്കില്ല...... കുട്ടികൾ ഇല്ലേൽ വേണ്ടാ...... ഒരുപാടാളുകൾ ഇല്ലേ അങ്ങനെ........ അവളില്ലാതെ എനിക്ക് പറ്റില്ല....... ഇതാരോടും പറയില്ല എന്ന് ഒന്ന് പ്രോമിസ് ചെയ്യോ ..... പ്ലീസ് ഡോക്ടർ...... ഒരിക്കലും ഞാനത് ചെയ്യില്ല..... ബിലീവ് മീ....... പിന്നെ one മോർ thing..... ആളുടെ കണ്ടിഷൻ നോക്കിയശേഷം മാത്രമേ അബോർഷൻ സംഭവിച്ചത് അറിയിക്കാൻ പാടുള്ളു ..... അവൻ തലയാട്ടി...... അവൻ വേഗം അവിടുന്നിറങ്ങി icu മുൻപിൽ വന്ന് നിന്നു...... അപ്പോഴേക്കും ബാക്കിയുള്ളവരും അങ്ങോട്ടേത്തിയിട്ടുണ്ട്...... എന്താ മോനെ ഡോക്ടർ പറഞ്ഞത്...... കുഴപ്പമൊന്നുമില്ല......... അതുംപറഞ്ഞു അവിടെയുള്ള ചെയറിൽ ഇരുന്ന് അവൻ കണ്ണുകൾ അടച്ചു......... മുൻപിൽ തെളിയുന്നത് ഒരേയൊരു മുഖം മാത്രം..... തന്റെ പാതിയുടെ..... തന്റെ പ്രാണന്റെ മുഖം ........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story