❤️ഹർഷനയനം❤️: ഭാഗം 25

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

എന്താ മോനെ ഡോക്ടർ പറഞ്ഞത്...... കുഴപ്പമൊന്നുമില്ല......... അതുംപറഞ്ഞു അവിടെയുള്ള ചെയറിൽ ഇരുന്ന് അവൻ കണ്ണുകൾ അടച്ചു......... മുൻപിൽ തെളിയുന്നത് ഒരേയൊരു മുഖം മാത്രം..... തന്റെ പാതിയുടെ..... തന്റെ പ്രാണന്റെ മുഖം ................ അവളെന്തോരം വേദന സഹിച്ചിട്ടുണ്ടാകും...... ഒന്ന് ഉറക്കെ കരയാൻ കൂടെ കഴിയാതെ....... അവളൊന്ന് പെട്ടന്ന് കണ്ണ് തുറന്നാൽ മതിയായിരുന്നു...... അവള് കുഞ്ഞിനെക്കുറിച്ചു ചോദിച്ചാൽ ഞാനെന്താ പറയാ........ ഇല്ലാ നയനേ നിന്നെ ഞാൻ ഹാപ്പിയാക്കും..... നീ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല.... നിന്നെ ഹാപ്പിയാക്കാൻ ഞാൻ എന്തും ചെയ്യും...... എന്തും........... കവിത...... അവളൊരുത്തിയാ ഇതിനൊക്കെ കാരണം...... എന്റെ മോളൊന്ന് ഹോസ്പിറ്റലിൽ ഡിസ്ചാർജ് ആയിക്കോട്ടെ...... ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ....... എന്റെ പെണ്ണിന്റെ സന്തോഷം ഇല്ലാണ്ടാക്കിയ നിന്നെ എനിക്ക് ശരിക്കൊന്ന് കാണണം........... നയന കണ്ണ് തുറന്ന്.... നഴ്സ് വന്ന് പറഞ്ഞതും അവൻ വേഗം എണീറ്റ് അങ്ങോട്ട് നടന്നു.......അവനെ കണ്ടതും അവളവിടുന്ന് തപ്പിപിടഞ്ഞു എണീക്കാൻ തുടങ്ങി.....

എന്താ മോളേ നീയീ കാണിക്കുന്നത്...... കിടന്നോ....... അവളുടെ കണ്ണ് നിറയുന്നുണ്ട്..... എന്തിനാ കരയുന്നത്.... ഞാനില്ലേ നിന്റെ കൂടെ.........എന്താടി... ( ഏട്ടാ..... നമ്മുടെ വാവയ്ക്ക് ഒരു കുഴപ്പോം ഇല്ലല്ലോ......) വയറിൽ കൈവച്ചു അവള് ചോദിച്ചതും അവന്റെ തൊണ്ട വരണ്ടു........ പിന്നെ അവളുടെ കയ്യിൽ പിടിച്ചു...... ഇല്ല മോളെ..... വാവയ്ക്ക് ഒന്നുമില്ല...... അത് കേട്ടതും അവളൊന്ന് ശ്വാസം വിട്ടു.......അവന്റെ ചങ്ക് പിടയൻ തുടങ്ങി........ ( സോറി ഏട്ടാ......) എന്തിനാ സോറി..... നീയതിന് തെറ്റൊന്നും ചെയ്തില്ലല്ലോ...... ( ആരെയും അമിതമായി വിശ്വസിക്കരുതെന്ന് ഏട്ടൻ പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ......) അതൊക്കെ കഴിഞ്ഞില്ലേ...... ഇനിയതൊന്നും ആലോചിക്കേണ്ട...... ഉം..... i ലവ് you നയനാ........ ലവ് you സോ much....... അവള് ചിരിച്ചു....... ( ലവ് you ടൂ....... ഏട്ടാ ഞാൻ ശരിക്കും പേടിച്ചുപോയി.....) എന്തേയ്..... എന്തിന്.... ( വാവയ്ക്ക് എന്തേലും പറ്റുമോ എന്ന്....... ഇപ്പോഴാ സമാധാനം ആയത്....... ഇവിടുന്നിറങ്ങിയിട്ട് നമുക്ക് അമ്പലത്തിൽ പോവണേ......) ഉം..... നിന്റെ ഇഷ്ടം പോലെ..... നീ റസ്റ്റ്‌ എടുക്ക്.....

( എനിക്ക് കൂട്ടിരിക്കോ....) ഞാൻ എപ്പോഴും നിന്റെ കൂടെയില്ലേ........ കണ്ണടച്ചു കിടന്നോ.... നല്ല ക്ഷീണം ഉണ്ട് നിനക്ക്........ അവള് കണ്ണടച്ചു കിടന്നു അവനവളുടെ നെറ്റിയിലും കയ്യിലും ചുണ്ടമർത്തി...... കുഞ്ഞില്ല എന്നറിയുമ്പോൾ എന്താവും നയനയുടെ റിയാക്ഷൻ...... ഏയ്‌....... അതപ്പോൾ നോക്കാം...... ഇപ്പൊ ഇത് ഇങ്ങനെ ഇരിക്കട്ടെ..... എല്ലാവരോടും പറയണം...... ഒന്നും നയനയെ അറിയിക്കരുതെന്ന്......... അവളുറങ്ങിയെന്ന് കണ്ടതും അവൻ പുറത്തേക്കിറങ്ങി..... മോനേ ഹർഷാ.... എന്റെ മോൾക്ക് എങ്ങനെയുണ്ട്..... അവള് ഓക്കേ ആണ്...... അബോർട്ട് ആയത് അറിഞ്ഞിട്ടില്ല.... തത്കാലം അത് അങ്ങനെ ഇരിക്കട്ടെ...... അവളറിയണ്ട...... മോനേ നീയെന്താ പറയുന്നത്.... ഇതൊക്കെ ഒരു പെണ്ണിന് മനസിലാകും..... ഒരമ്മയ്ക്ക് അറിയാതിരിക്കോ..... അവളറിയുമ്പോ അറിഞ്ഞാൽ മതി ..... നമ്മളായിട്ട് പറയണ്ട ....... ഞാനൊന്ന് വീട്ടിൽ പോയിട്ട് ഡ്രെസ് ചേഞ്ച്‌ ചെയ്തു വരാം .... നയനാ ഇത് ശ്രദ്ധിച്ചാൽ ശരിയാവില്ല.... അവൻ വേഗം അവിടുന്നിറങ്ങി....... നേരെ പോയത് കവിതയുടെ വീട്ടിലേക്കാണ്.......

കോളിങ്ങ് ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് കതക് തുറന്നത്...... അവളുടെ അമ്മയാണ്...... എന്താ ഹർഷാ..... നീയെന്താ ഇവിടെ.... നിങ്ങടെ മോളെ വിളിക്ക്..... എന്തിനാ നിനക്കിപ്പോ എന്റെ മോളെ..... നീയവളെ ഒഴിവാക്കിയതല്ലേ...... ഇപ്പൊ എന്തിനാ അന്വേഷിക്കുന്നത്.... മറ്റേ ഊമയെ നിനക്ക് മടുത്തോ..... ദേ തള്ളേ..... മിണ്ടാതിരിക്കുന്നത് പ്രായത്തെ ബഹുമാനിച്ചാ....... ഇനിയെന്റെ പെണ്ണിനെ കുറിച് വല്ലതും പറഞ്ഞാൽ ഞാനത് മറക്കും..... എന്റെ കൈക്ക് പണിയുണ്ടാക്കാതെ നിങ്ങടെ മോളെ വിളിക്ക്..... എനിക്കവളോടാ സംസാരിക്കേണ്ടത്.......ഛീ വിളിക്ക്... അവൻ സൗണ്ട് ഉണ്ടാക്കിയതും കവിത അങ്ങോട്ട് വന്നു.... എന്താ ഹർഷ നിനക്ക്.... നീയെന്തിനാ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത്..... ഒന്നുമറിയാത്തപോലെ അവള് ചോദിച്ചതും ഹർഷൻ അവളുടെ മുഖമടക്കം ഒന്ന് പൊട്ടിച്ചു..... പിന്നെയവളുടെ മുടിക്ക് കുത്തിപിടിച്ചതും അവളാർത്ത് കരയാൻ തുടങ്ങി..... അവളുടെ അമ്മ വന്ന് അവനെ തട്ടിമാറ്റാൻ നോക്കിയപ്പോൾ അവൻ കവിതയെ ഒറ്റ തള്ള് വച്ചുകൊടുത്തു.....

നേരെ തലച്ചെന്ന് ഭിത്തിക്കടിച്ചതും അവള് പൊട്ടികരഞ്ഞു.......... നീയെന്ത് ഭ്രാന്താ ഹർഷ കാണിക്കുന്നത്..... ഇതിനുംവേണ്ടി ഞാനെന്താ ചെയ്തത്...... നീയെന്താ ചെയ്തതെന്നോ..... പാപം..... നീ ചെയ്ത പാപാത്തിന് നിന്നെ കൊല്ലുകയാ വേണ്ടത്........ ഇന്ന് നീയും നിന്റെ മറ്റവനുംകൂടേ ചേർന്ന് കൊന്ന് കളഞ്ഞില്ലെടി ഞങ്ങടെ കുഞ്ഞിനെ......... അത്കേട്ടതും അവള് ഞെട്ടി..... എന്താ..... നീയെന്തൊക്കെയാ പറയുന്നത്..... നിന്റെ കുഞ്ഞ് ..... എനിക്കൊന്നും മനസിലായില്ല....... എന്റെ പെണ്ണിന്റെ വയറ്റിൽ ഞങ്ങടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നു....... അതിനെ നീയൊക്കെ കൂടി കൊന്നില്ലെടി മഹാപാപി...... ഇന്നെന്റെ നയന അനുഭവിച്ച വേദനയുടെ ഒരംശം എങ്കിലും നീ അനുഭവിക്കണം...... അവളവളുടെ മുടിക്ക് കൂട്ടിപിടിച്ചു ഭിത്തിക്ക് കുത്തിയതും അവളാർത്തു കരഞ്ഞു...... മിണ്ടരുത്...... ശബ്ദം ഇല്ലാതെ കരയ്‌....... അവള് നിന്നോട് എന്ത് ദ്രോഹമാ ചെയ്തത്....... ആ പാവത്തിനു സ്നേഹിക്കാൻ മാത്രേ അറിയൂ....... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ നിന്നെപ്പോലെ ഒരു വൃത്തികെട്ടവളെ സ്നേഹിച്ചതിനു........

എങ്ങനെ തോന്നിയെടി ₹₹&₹##മോളെ നിനക്ക്...... നീയും ഒരു പെണ്ണല്ലേ.......ഇനിയെന്റെ മുൻപിൽ വന്നാൽ കൊന്നുകളയും നിന്നെ ഞാൻ...... ഹർഷാ സത്യായിട്ടും എനിക്കറിയില്ലായിരുന്നു അവള് പ്രെഗ്നന്റ് ആണെന്ന്.......സോറി.... പോടീ...... പോയ്‌ ചാവെടി....... അവനവിടുന്നിറങ്ങി....... വീട്ടിൽ പോയി വേഗം ഫ്രഷായി ഹോസ്പിറ്റലിൽ പോയി..... നയന അപ്പോഴും എണീറ്റിരുന്നില്ല....... രണ്ട് ദിവസം കഴിഞ്ഞതും ഡിസ്ചാർജ് ആയി രേവതിയും സോമനും അവളെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവള് കൂട്ടാക്കിയില്ല..... മോളേ..... രണ്ട് ദിവസം അവിടെ നിന്നോ...... ( വേണ്ടാ....... ഏഴാം മാസം കൂട്ടിക്കൊണ്ടുപോവില്ലേ അപ്പൊ നിൽക്കാം......) അത് കേട്ടതും എല്ലാവരുടെയും ഉള്ളം പിടഞ്ഞു..... ഹർഷൻ കണ്ണുനീറിനെ എങ്ങനെയോ തടഞ്ഞു വച്ചു...... അവന്റെ കയ്യിൽ പിടിച്ചു പതിയെ അവള് അവിടുന്നിറങ്ങി....... വീട്ടിലെത്തിയതും അവള് റൂമിൽ ചെന്ന് കിടന്നു...... ഹർഷന്റെ അമ്മ റൂമിൽ ചെന്ന് കിടന്നു കരയാൻ തുടങ്ങി....... എന്താ നിഷേ ഇത്..... മോളെങ്ങാനും കണ്ടാലോ..... എനിക്കറിയില്ല ഏട്ടാ......

അവള് പറഞ്ഞത് കേട്ടില്ലേ ഏഴാം മാസത്തിൽ എന്ന്...... കുഞ്ഞില്ലെന്ന് അറിയുമ്പോ എന്റെ കുട്ടി തളർന്നു പോകോ എന്ന എന്റെ പേടി ...... കഴിവതും പെട്ടന്ന് തന്നെ മോള് കാര്യങ്ങൾ അറിയുന്നതല്ലേ നല്ലത്..... സമയം പോകുംതോറും അതൊരു തീരാവേദനയായി മാറും....... നീ തളരല്ലേ..... ഹിമയ്ക്ക് ആദ്യം അബോർട്ട് ആയിപോയതല്ലേ...... ഇപ്പോൾ ഇതാ മോൻ...... അതേപോലെ വേറൊരാള് വരുമ്പോൾ അവരുടെ വിഷമം മാറും....... ഉം....... നീ ചെല്ല് മോൾക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്...... ശരി...... നയന ഹർഷന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്......അവനവളുടെ മുടിയിലൂടെ വിരലോടിക്കുന്നുണ്ട്......... ഇടയ്ക്കവൾ എണീറ്റിരുന്നു....... ( ഹർഷേട്ടാ....,) എന്താ മോളെ..... എന്തേലും ബുദ്ധിമുട്ട് ഉണ്ടോ..... ( ഇല്ലാ..... എന്നാൽ എന്തോ വല്ലായ്മ..... വയറു ഒഴിഞ്ഞുകിടക്കുന്നപോലെ.....)..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story