❤️ഹർഷനയനം❤️: ഭാഗം 26

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

നയന ഹർഷന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്......അവനവളുടെ മുടിയിലൂടെ വിരലോടിക്കുന്നുണ്ട്......... ഇടയ്ക്കവൾ എണീറ്റിരുന്നു....... ( ഹർഷേട്ടാ....,) എന്താ മോളെ..... എന്തേലും ബുദ്ധിമുട്ട് ഉണ്ടോ..... ( ഇല്ലാ..... എന്നാൽ എന്തോ വല്ലായ്മ..... വയറു ഒഴിഞ്ഞുകിടക്കുന്നപോലെ.....) അത് മര്യാദക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ടാ..... ഇത് കുടിച്ചേ.... ജ്യൂസ്‌ എടുത്ത് വന്ന് അമ്മ പറഞ്ഞതും ഹർഷൻ ശ്വാസം വിട്ടു.... അവള് വേണ്ടെന്ന് പറഞ്ഞേലും അമ്മ അത് അവളെ കൊണ്ട് കുടിപ്പിച്ചു......... മോളേ...... മോള് പോയി ഫ്രഷാവ് ചെല്ല്..... അമ്മ പറഞ്ഞതും അവള് ബാത്‌റൂമിലേക്ക് നടന്നു..... ഹർഷാ...... മോളോട് പെട്ടന്ന് പറയുന്നതല്ലേ ബെറ്റർ..... ഉം...... എടാ..... നീ ടെൻഷൻ ആവേണ്ട..... ഹിമയുടെ കാര്യം നിനക്കറിയുന്നതല്ലേ ...... വേറൊരാള് വരുമ്പോൾ നിങ്ങടെ ഈ വിഷമം ഒക്കെ അങ്ങ് മാറും...... അവന്റെ മുടിയിലൊന്ന് മാടികൊണ്ട് അവര് പോയി...... ഇല്ലമ്മേ എന്റേം നയനയുടെയും ഇടയിൽ ഇനിയാരും വരില്ല ........ ഞങ്ങൾക്ക് ഞങ്ങള് മാത്രേ ഉണ്ടാവൂ........ ഈ സത്യം ഞാൻ എങ്ങനെയാ എല്ലാവരോടും പറയാ....... നയനയെ ഞാൻ എങ്ങനെ അറിയിക്കും.......

അതറിഞ്ഞാൽ അവളൊരുപക്ഷെ തളർന്നുപോകും......... ഇല്ലാ നയനയെ സങ്കടപെടുത്താൻ എനിക്ക് വയ്യാ....... ഞാനിപ്പോ എന്താ ചെയ്യാ...... അവളെ കാര്യങ്ങൾ പെട്ടന്ന് അറിയിക്കണം...... ഇല്ലെങ്കിൽ എനിക്കൊരു ഐഡിയയും കിട്ടുന്നില്ലല്ലോ...... അവനോരോന്ന് ഓർത്തു ബാൽക്കണിയിൽ പോയി നിന്നു.......... കുളി കഴിഞ്ഞു വന്ന് അവനെ റൂമിൽ കാണാതിരുന്നപ്പോൾ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടതും അവളങ്ങോട്ട് നടന്നു...... അവനെങ്ങോ നോക്കി നിൽക്കുന്നത് കണ്ടതും അവള് പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു...... അവനൊന്നു ഞെട്ടി വേഗം കണ്ണുകൾ തുടച്ചു തിരിഞ്ഞു നിന്ന് അവളെ പുണർന്നു ............. മര്യാദക്ക് തല തുടച്ചിട്ടില്ലല്ലേ പെണ്ണേ..... ഇവിടെ നിൽക്ക് ഞാൻ ടവൽ എടുത്തിട്ടു വരാം..... അവൻ വേഗം ടവൽ എടുത്തു വന്ന് തല തുടച്ചു കൊടുത്തു........ അത് കഴിഞ്ഞതും അവളെന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി........

( എന്താ ഹർഷേട്ടാ..... എന്താ സങ്കടം.... എന്തുപറ്റി....) ഒന്നൂല്ല്യടി.... ഞാനൊന്ന് ഫ്രഷായി വരാം...... അവൻ വേഗം അവിടുന്ന് പോന്നു....... നയന ബെഡിൽ വന്നിരുന്നു പതിയെ വയറിൽ കൈ വച്ചു....... എന്താ വാവേ...... എന്താ നീയമ്മയോട് പിണക്കമാണോ....... അമ്മയോട് എന്താ മിണ്ടാതിരിക്കുന്നത്....... രണ്ടുദിവസം അമ്മ മിണ്ടാതിരുന്നിട്ടാണോ ഇപ്പൊ ഈ പിണക്കം........ സോറി വാവേ അമ്മയ്ക്ക് വയ്യാതിരുന്നതുകൊണ്ടല്ലേ......... അവളുടെ കണ്ണ് നിറയാൻ തുടങ്ങി........ വാവേ....... ഒന്ന് വിളി കേൾക്ക്...... അവള് വയറിൽ അമർത്തി തടവി...... ഇതെന്താ എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്...... വാവയ്ക്ക് ഒന്നും പറ്റിയില്ലെന്നല്ലേ ഏട്ടൻ പറഞ്ഞത്....... എനിക്ക് എന്താ വാവ എന്റെ കൂടെയില്ലെന്ന് തോന്നുന്നത്........... ഹർഷൻ നോക്കുമ്പോൾ അവളിരുന്ന് കരയുന്നതാണ് കണ്ടത്...... അവൻ വേഗം അടുത്ത് വന്നിരുന്നു അവളുടെ ചുമലിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്തുപിടിച്ചു.. മോളേ .... എന്തിനാടി കരയുന്നത്..... എന്തുപറ്റി നിനക്ക്........ പറ മോളെ നിനക്കറിയില്ലേ നീ വേദനിക്കുന്നത് എനിക്ക് സഹിക്കില്ലെന്ന്......

( ഏട്ടാ.... നമ്മുടെ വാവയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ......) എന്താ നീ അങ്ങനെ ചോദിച്ചത്...... ( എനിക്ക് അങ്ങനെ തോന്നുന്നു ഏട്ടാ.... നമ്മുടെ വാവ കൂടെയില്ലെന്ന്...... സത്യം പറ ഏട്ടാ..... വാവ ഓക്കേ ആണോ.....) മോളേ അത്...... ( എന്താണെങ്കിലും പറാ ഏട്ടാ....... പറാ......) ഹർശനവളെ കെട്ടിപിടിച്ചു..... നയനേ...... ഞാൻ പറയാം നീ സങ്കടപെടരുത്..... നമ്മുടെ....... നമ്മുടെ വാവ ഇപ്പോ ഇല്ലാ..... അവളുടെ കണ്ണീരാൽ അവന്റെ മാറിടം നനഞ്ഞു..... അവനവളെ ചേർത്തുപിടിച്ചു...... കരയല്ലേ മോളേ....... ഈ വാവയെ നമുക്ക് വിധിച്ചിട്ടുണ്ടാവില്ല..........നീയിങ്ങനെ സങ്കടപെടല്ലേ........ അവൻ പറയുന്നതൊന്നും അവൾ കേൾക്കുന്നുപോലുമില്ലായിരുന്നു...... രണ്ടുപേരും അങ്ങനെ അവിടെയിരുന്നു..... അവളോട് പറഞ്ഞപ്പോൾ പാതി ആശ്വാസം തോന്നിയവന്......... അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു........ അമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി വന്നപ്പോഴതാണ് കണ്ടത്...... അവര് വേഗം അവിടുന്ന് മാറി........

നയനാ...... മതി കരഞ്ഞത്..... എടീ പെണ്ണേ..... എനിക്ക് സങ്കടം ആവുന്നുണ്ട്ട്ടോ....... നയനാ .. അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു....... എടീ...... കരയല്ലേ..... ഇതൊക്കെ നോർമൽ ആണ്...... അബോർട്ട് ആവുന്നതെല്ലാം..... ഏച്ചിയ്ക്കും ഇതേപോലെ ആയിരുന്നു..... ഇപ്പൊ നീ കണ്ടില്ലേ കുട്ടൂസിനെ..... അതേപോലെ സമയം ആവുമ്പോൾ നമുക്കും ഒരാള് വരും........ നമ്മുടെ കല്യാണം കഴിഞ്ഞിട്ടും അധികം ഒന്നും ആയിട്ടില്ലല്ലോ..... നമ്മള് രണ്ടുപേർക്കും അതിനും മാത്രം പ്രായവുമില്ല .... ഇനിയും ഒരുപാട് സമയം ഉണ്ട്....... ഒരുപക്ഷെ പരസ്പരം കൂടുതൽ അടുക്കാനും മനസിലാക്കാനും വേണ്ടിയാകും ഇങ്ങനെ സംഭവിച്ചത്........നയനാ ഞാൻ പറഞ്ഞത് മനസിലായോ...... എനിക്ക് നീയും നിനക്ക് ഞാനും........ നമുക്ക് പരസ്പരം സ്നേഹിക്കാൻ മത്സരിക്കാം എന്തേയ്...... ( ഏട്ടന് എന്നോട് ദേഷ്യമുണ്ടോ....) എന്തിനാടി പെണ്ണേ ഞാൻ നിന്നോട് ദേഷ്യപെടുന്നേ......

( ഞാൻ കാരണമല്ലേ...... ഞാൻ ഇത്തിരികൂടി ശ്രദ്ധിച്ചിരുന്നേൽ....) അവനവളുടെ ചുണ്ടിൽ വിരല് വച്ചു...... ശ്....... അല്ല...... ഈ വാവയെ നമുക്ക് വിധിച്ചിട്ടില്ല..... അതാ കാരണം.... അല്ലാതെ മറ്റൊന്നുമല്ല.......മതി കരഞ്ഞത്....... ഞാൻ നിന്റെ കൂടെയുണ്ടാകും എന്നും......... എന്റെ വൈഫി ഒന്ന് ചിരിച്ചേ....... അവളവനെ കെട്ടിപിടിച്ചു........ its ഓക്കേ നയനാ.... ലീവ് it..... നല്ല മോളല്ലേ...... അവള് നേരെയിരുന്നു...... ( എനിക്കുറപ്പുണ്ട് ഏട്ടാ.....അധികം വൈകാതെ തന്നെ നമ്മുടെ വാവ നമ്മളിലേക്ക് തിരിച്ചുവരുമെന്ന്.......) അവൻ മറുപടി പറഞ്ഞില്ല.... തത്കാലം അത് അവളിൽ നിന്നും മറച്ചുവെക്കാൻ തന്നെ തീരുമാനിച്ചു...... ഉം.... വരും...... ആര് വന്നാലും നിന്റെ മൂത്തകുട്ടി ഞാൻ..... അതേ പോലെ എന്റെ മോള് നീയും...... അങ്ങനെയല്ലേ..... ( അതേ......... ഏട്ടാ എന്തിനാ കവിതേച്ചി ഇങ്ങനെ ചെയ്തത്.....) അവളുടെ ഒരു കവിതേച്ചി ഇനി ആ dash മോളുടെ പേരെങ്ങാനും മിണ്ടിയാൽ......

പ്ലീസ് നയനാ എനിക്കാ പേര് കേൾക്കുന്നത് തന്നെ അറപ്പും വെറുപ്പുമാ...... ഇനി നീയത് പറയരുത്..... ഓക്കേ..... ഉം...... ശരി നമുക്ക് പോയി ഫുഡ് കഴിക്കാം......... അച്ഛനും അമ്മയും വെയിറ്റ് ചെയ്യുന്നുണ്ടാകും...... അവരങ്ങോട്ട് നടന്നു..... അച്ഛനവളെ കണ്ടതും തോളിൽ കയ്യിട്ടു...... മോളെ നീ ഓക്കേ അല്ലേ.... ഉം.... നിഷേ.... വാ മക്കള് വന്നു.... നമുക്ക് കഴിക്കാം..... അവര് വേഗം വന്നു..... എന്നിട്ടെല്ലാവര്ക്കും വിളമ്പി കൊടുക്കാൻ തുടങ്ങി..... ( എനിക്ക് മതി...) അതെങ്ങനെ ശരിയാകും.... ഈ സമയം നന്നായി കഴിക്കണം..... അമ്മ പറഞ്ഞതും അവള് ഹർഷനെ നോക്കി....... എന്താടാ.... മോനെ.... അമ്മേ നയനയോട് ഞാൻ പറഞ്ഞു കാര്യം...... അമ്മ അവളെ നോക്കി അവളുടെ കണ്ണ് നിറയുന്നത് കണ്ടതും അമ്മ വന്ന് കെട്ടിപിടിച്ചു കണ്ണ് തുടച്ചു കൊടുത്തു.... അയ്യേ എന്താ മോളെ ഇത്....... അതൊക്കെ പോട്ടെ...... മോളിപ്പോ ഭക്ഷണം കഴിക്ക് നല്ല ക്ഷീണം ഉണ്ട് നിനക്ക്...... അവള് കുറച്ചു കഴിച് എണീറ്റു.......... ഒപ്പം ഹർഷനും.......

അവള് റൂമിലേക്ക് പോകാൻ തുടങ്ങിയതും അവൻ കൈപിടിച്ച് ഗാർഡനിലേക്ക് കൂട്ടി....... നയനാ...... ചടഞ്ഞിരിക്കാനാണ് ഉദ്ദേശിച്ചത് എങ്കിൽ മൂക്ക് ചെത്തി ഉപ്പിലിടും ഞാൻ....... (ഏട്ടാ..... എനിക്കെന്തോ വല്ലായ്മ..... നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ...... കുറച്ചു ദിവസത്തേക്ക്....) ഓക്കേ..... എങ്ങോട്ടാ പോവേണ്ടത് ...... ( അറിയില്ല.....) എന്നാൽ പിന്നെ സ്പിറ്റി വാലി പിടിച്ചാലോ....... ( അതെവിടെയാ.....) നോർത്ത് ഇന്ത്യ....... ബൈക്കിൽ പോകാം...... വാ നമുക്ക് അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് പെട്ടന്ന് തന്നെ പോവാനുള്ള ഏർപ്പാട് ഉണ്ടാക്കാം....... അവനവളെ എണീപ്പിച്ചു...... രണ്ടുപേരും അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു...... അച്ഛാ.... അമ്മേ..... ഞങ്ങള് ഒരു ട്രിപ്പ്‌ പോയാലോ എന്ന് ആലോചിക്കാ..... എന്താ നിങ്ങടെ അഭിപ്രായം.... ഞങ്ങളിത് അങ്ങോട്ട് പറയാനിരിക്കയിരുന്നു...... ഒരു ചേഞ്ച്‌ നല്ലതാ..... പ്ലേസ് ഡിസൈഡ് ചെയ്തോ.....

ഉം..... സ്പിറ്റി വാലി....... എങ്ങനെയാ പോകുന്നത്..... ബൈ റോഡ്.... ബൈക്കിന്...... ഓക്കേ..... എപ്പോഴാ ...... ഇന്ന് തന്നെ ആയാലോ എന്ന് വിചാരിക്കാ..... ശരി അങ്ങനെ ആവട്ടെ...... എടാ മോനെ രേവതിയെയും സോമട്ടനേയും വിളിച്ചു പറഞ്ഞേക്ക്..... ഓക്കേ അമ്മേ..... എന്നാ ഞങ്ങള് റെഡിയാവട്ടെ...... പോയി വാ മോളേ..... നിന്റെ ഈ മൂഡൊക്കെ ഒന്ന് മാറട്ടെ..... ചെല്ല് റെഡിയാവ്..... രണ്ടുപേരും വേഗം ബാഗൊക്കെ റെഡിയാക്കി അവിടുന്നിറങ്ങി........ അവന്റെ പുറകിൽ അവനോട് പറ്റിച്ചേർന്നിരുന്നെങ്കിലും അവള് മറ്റേതോ ലോകത്തായിരുന്നു. ...... അവനും അത് മനസിലായി..... എനിക്കറിയാം മോളെ..... നീയൊരുപാട് വേദനിക്കുന്നുണ്ടെന്ന് ....... ഈയൊരു ട്രിപ്പിലൂടെ നിന്റെ ആ വേദന ഞാൻ മാറ്റും....... അതിന് വേണ്ടി മാത്രമാ ഈയാത്ര..... നിനക്ക് വേണ്ടി നിന്റെ സന്തോഷത്തിന് വേണ്ടി ....... മനസ്സിൽ പറഞ്ഞുകൊണ്ട് അവനവളുടെ കൈപിടിച്ച് നെഞ്ചോട് ചേർത്തുവച്ചു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story