❤️ഹർഷനയനം❤️: ഭാഗം 27

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവനോട് പറ്റിച്ചേർന്നിരുന്നെങ്കിലും അവള് മറ്റേതോ ലോകത്തായിരുന്നു. ...... അവനും അത് മനസിലായി..... എനിക്കറിയാം മോളെ..... നീയൊരുപാട് വേദനിക്കുന്നുണ്ടെന്ന് ....... ഈയൊരു ട്രിപ്പിലൂടെ നിന്റെ ആ വേദന ഞാൻ മാറ്റും....... അതിന് വേണ്ടി മാത്രമാ ഈയാത്ര..... നിനക്ക് വേണ്ടി നിന്റെ സന്തോഷത്തിന് വേണ്ടി ....... മനസ്സിൽ പറഞ്ഞുകൊണ്ട് അവനവളുടെ കൈപിടിച്ച് നെഞ്ചോട് ചേർത്തുവച്ചു.......അവളവനെ ഇറുകെ പുണർന്നു അവന്റെ തോളിലേക്ക് തല ചായ്ച്ചു....... രാത്രിയായതും ഭക്ഷണം കഴിക്കാൻ ഒരു തട്ടുകടയിൽ നിർത്തി...... വാ...... എന്താടി പെണ്ണേ നിനക്ക് വേണ്ടത്..... ( എന്തായാലും മതി.....) അവളുടെ കൈപിടിച്ച് അവനങ്ങോട്ട് നടന്നു..... നല്ല ചൂട് ദോശയും ചട്ണിയും വാങ്ങി..... രണ്ടുപേർക്കും കൂടെ ഒരു പ്ളേറ്റിലാണ് എടുത്തത്..... അവനവളെ ബൈക്കിൽ ഇരുത്തി...... ഞാൻ കഴിപ്പിക്കാം........ അവനൊരു പീസെടുത്ത് അവളുടെ വായിലേക്കിട്ടതും ചൂട് കൊണ്ട് വായ ഇത്തിരി പൊള്ളി..... അയ്യോ ചൂടുണ്ടോ..... ഇപ്പൊ ശരിയാക്കി തരാം..... അവൻ വേഗം വായ പിടിച്ചു വായിലേക്ക് ഊതി......

അവളൊന്ന് ഞെട്ടി പിന്നെ അവനെ തള്ളി മാറ്റി കണ്ണുരുട്ടി...... എന്താടി..... നിനക്ക് പൊള്ളിയിട്ടല്ലേ..... ( ആളുകൾ ഉണ്ട്....) അതിനെന്താ നീയെന്റെ വൈഫി അല്ലേ......ദാ കഴിക്ക്..... ചൂടൂതി വായിൽ വച്ചുകൊടുക്കാൻ തുടങ്ങി....... അവള് അവനെയും കഴിപ്പിക്കാൻ തുടങ്ങി...... അവിടെ കുറച്ചു നേരം ഇരുന്നിട്ടാണ് അവര് പിന്നെ പോയത് ......... പുലർച്ചെ ആയതും ഒരു ഹോട്ടലിൽ റൂമെടുത്തു കുറച്ച്നേരം ഉറങ്ങാനും ഫ്രഷാകാനും....... വൈഫി....... പുരികം പൊക്കി എന്താണെന്നവൾ ചോദിച്ചു..... i need a deep kiss..... are you റെഡി...... അവള് തല കുനിച്ചതും അവൻ ചുമലിൽ കൈ വച്ചു...... അവളുടെ മുടി ഒതുക്കി കൊടുത്തു..... പതിയെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി....... അവള് കണ്ണുകൾ അടച്ചു...... അവന്റെ ചുണ്ടുകൾ മൂക്കിൻ തുമ്പിൽ അമർന്നതും അവളൊന്ന് ശ്വാസം ഉള്ളോട്ടെടുത്തു....... ചുണ്ടുകളിലേക്കിറങ്ങിക്കൊണ്ടവൻ മധു നുകരാൻ തുടങ്ങി.............

അവളുടെ ചുണ്ട് പൊട്ടിയതറിഞ്ഞെങ്കിലും അവൻ പിന്നെയും അവയെ നുകർന്നു കൊണ്ടിരുന്നു...... ഒടുക്കം ശ്വാസം കിട്ടാതെ വന്നപ്പോൾ അവയെ മോചിപ്പിച്ചു........ വൈഫി..... കണ്ണ് തുറക്ക്....... മൂക്കിൽ തട്ടി അവൻ പറഞ്ഞതും അവള് കണ്ണുകൾ തുറന്നു...... ഇനി നല്ലൊരു ഉറക്കം പാസാക്കാം...... കുറേ ദൂരം ഇനിയും യാത്ര ചെയ്യാനുള്ളതാ ...... അവളെ എടുത്ത് ബെഡിൽ കിടത്തി അവളോട് ചേർന്നുകിടന്നുകൊണ്ടവൻ പറഞ്ഞു..........അവന്റെ മാറോടോട്ടി ഒരു കുഞ്ഞിനെപോലെ അവള് കിടന്നു ............... യാത്രക്ഷീണം കാരണം രണ്ടുപേരും പെട്ടന്നുറങ്ങി പിന്നെയെണീക്കുന്നത് ഉച്ചയ്ക്കാണ്...... അവളെണീറ്റിട്ടും അവൻ എണീറ്റില്ലായിരുന്നു...... അവന്റെ മുടി മാടി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അവള് ഫ്രഷാവൻ പോയി......... അവളുടെ പരിപാടി കഴിഞ്ഞശേഷം അവനെ എണീപ്പിച്ചു....... ഫുടെല്ലാം കഴിച് അവിടുന്നിറങ്ങി......... യാത്ര പിന്നെയും തുടർന്നു......

നാല് ദിവസമെടുത്തു സ്പിറ്റി വാലിയിൽ എത്താൻ............ ആ ഒരു യാത്രയിൽ അവൾക്ക് തന്റെ വേദന മറക്കാൻ കുറെയെങ്കിലും സാധിച്ചു..... ഹർഷൻ ഒരു ചെറിയ കുഞ്ഞിനെയെന്ന പോലെയാണ് അവളെ പരിചരിച്ചതത്രയും അവന്റെ സാമിപ്യം അവൾക്ക് കൂടുതൽ ആശ്വാസമായിരുന്നു............ വൈഫി..... ഇന്ന് റൂമൊന്നും കിട്ടാൻ ചാൻസ് ഇല്ലാ...... എവിടേലും ടെന്റ് കെട്ടേണ്ടി വരും..... അതല്ലേ നല്ലത്...... ( ഉം....... നല്ല തണുപ്പ്.......) ടെന്റ് കെട്ടിയിട്ട് നമുക്ക് ചൂട്കായാം..... ഓക്കേ.... ഉം...... അവരോരു കുന്നിന്റെ ചരിവിലായി ടെന്റ് നാട്ടി....... അതിന് മുൻപിൽ കമ്പുകൾ കൂട്ടിയിട്ട് കത്തിച്ചു തീ കായാൻ തുടങ്ങി........... അവൾക്ക് സ്വെറ്റർ ഇട്ടിട്ടും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു...... അവൻ കൈ ചൂടാക്കി അവളുടെ മുഖത്തും കയ്യിലുമായി വച്ചു കൊടുത്തു....... നയനാ...... നമുക്ക് കിടന്നാലോ...... ( ഉം....) വാ..... അവര് ടെന്റിനുള്ളിൽ കയറി കിടന്നു........ അവനവളെ വരിഞ്ഞു മുറുക്കിയിട്ടുണ്ട്......

രണ്ടുപേരും പരസ്പരം ചൂട് പകരാൻ തുടങ്ങി........തണുപ്പിന്റെ കാഡിന്യം കൂടിയതും രണ്ടുപേർക്കും ഉറക്കം നഷ്ടമായി...... മുഖത്തോട് മുഖം നോക്കി അവരവിടെ ഇരുന്നു....... നയനാ......... ( എന്താ.....) നിന്റെയീ കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉണ്ട്....... ആരെയും വശീകരിക്കുന്ന കണ്ണുകൾ..... അവളൊന്ന് തറപ്പിച്ചു നോക്കി.... അയ്യോ അങ്ങനെ അല്ല..... നോക്കി നിന്ന് പോകും...... അത്രയ്ക്കും ബ്യൂട്ടിഫുൾ ആണ്......... അവള് ചിരിച്ചു....... എടീ...... ആദ്യമായി നമ്മള് കണ്ടത് നിനക്കോർമ്മയുണ്ടോ........ അന്ന് നിന്റെയീ കണ്ണുകൾ വല്ലാതെ പിടച്ചിരുന്നു......... ആ ഒരു ദിവസം ഇന്നും ശരിക്കും ഓർമയിലുണ്ട്......... ( എനിക്കും........ ഏട്ടനെന്നെ റാഗ് ചെയ്യാൻ നോക്കിയത്.......) അവൻ ചിരിച്ചു ....... ( ഏട്ടാ..... ഒന്നെന്നെ കെട്ടിപിടിക്ക്..തണുപ്പ് സഹിക്കാൻ പറ്റുന്നില്ല....) അവനവളിലേക്ക് ചേർന്നിരുന്നു അവളെ കെട്ടിപിടിച്ചു ...... നയനേ........ ഒന്ന് പെട്ടന്ന് നേരം വെളുത്താൽ എന്ത് സുഖായിരുന്നു .......

എവിടേലും റൂം എടുക്കായിരുന്നു...... അവളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നത് മനസിലായതും അവനവളിലേക്ക് കൂടുതൽ അടുത്തിരുന്നു..... കയ്യിലുണ്ടായിരുന്ന മറ്റൊരു സ്വെറ്റർ കൂടെ അവൾക്കിട്ട് കൊടുത്തു............ പിറ്റേന്ന് അവര് വിചാരിച്ചപോലെ തന്നെ റൂം കിട്ടി........ അന്ന് മുഴുവൻ അവരാ റൂമിൽ കഴിച്ചുകൂട്ടി യാത്രക്ഷീണം തീർക്കാനായി............. പിറ്റേന്ന് രണ്ടുപേരും അവിടെ ചുറ്റിക്കറങ്ങാൻ തുടങ്ങി...... മഞ്ഞു മൂടികിടക്കുന്ന മലനിരകൾ കണ്ണിന് കുളിര്മയായിരുന്നു...... അവരവിടെയിരുന്നു കുറേ ഫോട്ടോസ് എടുത്തു ഒപ്പം അവള് മഞ്ഞുകൊണ്ട് രൂപങ്ങൾ ഉണ്ടാക്കി...... സന്ധ്യ ആവാൻ തുടങ്ങിയതും തണുപ് കൂടി വന്നു കറക്കം മതിയാക്കി രണ്ടാളും റൂമിൽ കയറി....... അവന്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവൾക്ക്......... ഒരാഴ്ച അവിടെ തങ്ങിയശേഷം നാട്ടിലേക്ക് തിരിച്ചു....... ക്ലാസും എക്സാം എല്ലാം കഴിഞ്ഞതുകാരണം നയന ഫുൾ ടൈം ഫ്രീ ആയിരുന്നു.....

അച്ഛനും ഹർഷനും പോയി കഴിഞ്ഞാൽ അവളും അമ്മയും മാത്രമാകും.... ഇടയ്ക്കെല്ലാം രേവതിയും വരും അവർക്ക് കൂട്ടിനു......... അന്ന് ഹർഷൻ വരുമ്പോൾ അവള് ഗാർഡനിൽ ഇരുന്ന് ബുക്ക്‌ വായിക്കുകയാണ്...... അവൻ വേഗം അവളുടെ അടുത്തേക്ക് വന്ന് അവളുടെ മടിയിലേക്ക് രണ്ട് പപ്പികളെ വച്ചുകൊടുത്തതും അവളൊന്ന് പേടിച്ചു..... ഒപ്പം അതിറ്റുങ്ങളും..... എന്താ വൈഫി പേടിച്ചുപോയോ..... നീയല്ലേ പറഞ്ഞത് ഇവിടെയിരുന്നു ബോറടിച്ചു എന്ന്...... പിജി ചെയ്യാൻ പറഞ്ഞിട്ട് നീയത് കേട്ടഭാവം നടിക്കുന്നില്ല..... സോ എന്റെ വൈഫിയുടെ ബോറടി മാറ്റാൻ ഇതല്ലാതെ മറ്റൊരു മാർഗവും തത്കാലം ഞാൻ കണ്ടില്ല ....... അവളുടെ അടുത്തായി ഇരുന്നു ആ പപ്പികളെ മടിയിൽ വച്ചുകൊണ്ട് അവൻ പറഞ്ഞു.........അവള് വേഗം ഒന്നിനെ വാങ്ങി അതിനെ തലോടി പിന്നെ മറ്റേതിനെയും...... രണ്ടിനെയും അവളുടെ മാറോടണച്ചു പിടിച്ചു....... ഇഷ്ടായോ വൈഫി...... ( ഉം...... ഒരുപാട്............)

നമ്മുടെ മക്കള്..... എന്താ ഇവന്മാർക്ക് പേരിടാ...... ( ഹർഷേട്ടൻ പറാ.....) ഓഹോ.....തത്കാലം അമ്മ മക്കളെയും എടുത്ത് വാ.... നമുക്ക് ഇവരെ ബാക്കിയുള്ളവർക്ക് പരിചയപെടുത്തണ്ടേ..... ( ഒരാളെ ഏട്ടൻ എടുക്ക് ) അവനൊന്നിനെയുമെടുത്ത് എണീറ്റു..... ഒപ്പം അവളും....... കുറേ കാലത്തിനു ശേഷം അവളുടെ മുഖത്തെ എല്ലാം മറന്നുള്ള സന്തോഷം കണ്ടതും ബാക്കിയുള്ളവരും ഹാപ്പിയായി........... ബാക്കിയെല്ലാം മറന്ന് അവളാ നായകുട്ടികളുടെ പുറകെയായി........... അതിറ്റുങ്ങളുടെ കൂടെ കളിക്കുമ്പോൾ അവളിൽ ഒരു മാതൃവാത്സല്യം നിറയും .... അത് ഹർഷനും മനസിലായി...... ഭക്ഷണം കഴിച് എന്നത്തെയും പോലെ അവൻ നായകുട്ടികളുമായി ഗാർഡനിലേക്ക് വന്നു നയനയും അമ്മയും അടുക്കളയിലാണ്..... അച്ഛൻ അവന്റെ അടുത്തേക്ക് വന്നു...... മോനേ....... ഹർഷാ.... എന്താ അച്ഛാ...... എന്താ നിങ്ങള് മറ്റൊരു കുഞ്ഞിനെക്കുറിച്ചു ചിന്തിക്കാത്തത്......

മോള് ശരിക്കും ആഗ്രഹിക്കുന്നുണ്ട്..... ഇനിയെന്തേലും കുഴപ്പം...... ഏയ്‌....... അങ്ങനെയൊന്നുമില്ല...... തത്കാലം ഇപ്പൊ കുഞ്ഞുങ്ങൾ ഒന്നും വേണ്ടെന്ന എന്റെ തീരുമാനം...... കുറച്ചു കഴിയട്ടെ....... എന്താ ഹർഷാ ഇത്....... നീയാവൾക്ക് ഈ നയകുട്ടികളെ കൊടുത്തത് സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ..... ഒരിക്കലും നിങ്ങടെ ചോരയിൽ പിറക്കുന്ന കുഞ്ഞിന് പകരമാകില്ല മറ്റൊന്നും....... നീയൊന്ന് മോളെ മനസിലാക്ക്..... എന്തിന് വേണ്ടിയാ നീയിങ്ങനെയൊരു തീരുമാനം എടുത്തത്...... എന്നോടെങ്കിലും ഒന്ന് പറ മോനേ.,....... ഒരുപക്ഷെ ഇനിയും അബോർഷൻ സംഭവിച്ചാൽ..... അച്ഛാ നയന വേദനിക്കുന്നത് എനിക്കിഷ്ടല്ല...... തത്കാലം ഞങ്ങൾക്ക് ഇവരെ മതി....... കുട്ടികളൊക്കെ പിന്നെ....... പ്ലീസ് അച്ഛാ...... അവൻ വേഗം അവരെയും എടുത്ത് റൂമിലേക്ക് നടന്നു......

എനിക്കും ആഗ്രഹം ഉണ്ട് അച്ഛാ...... എന്നാൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ല....... നയകുട്ടികൾ ബെഡിൽ കയറി കളിക്കാൻ തുടങ്ങി..... ഹർഷൻ ബെഡിന്റെ അടിയിൽ നിന്നും ഒരു ഫയലെടുത്തു....... വെറുതെ അത് മറച്ചു നോക്കി..... അതിലെ അക്ഷരങ്ങൾ ഉറകെ വിളിച്ചു പറയുന്നുണ്ടായിരുന്നു അവർക്കിടയിൽ ഇനി ആരും കടന്നു വരില്ലെന്ന്........ അവന്റെ കണ്ണ് നിറഞ്ഞു......... നയന അങ്ങോട്ട് വരുന്നത് കണ്ടതും നായകുട്ടികൾ അവിടുന്നിറങ്ങി അവളുടെ അടുത്തേക്ക് ഓടി...... അവൻ വേഗം ആ ഫയൽ അതേപടി അവിടെ വച്ചു.......... അവൻ നോക്കുമ്പോൾ രണ്ടാളും അവളുടെ മേൽ കേറാൻ നോക്കുകയാണ്... അവള് വേഗം റൂമിലേക്ക് ഓടി കയറി പിന്നാലെ അവരും......

പിന്നെ ചെറിയ കുട്ടികളെ പോലെ അവളുടെ മടിയിലിരിക്കാൻ രണ്ടാളും വാശിപിടിച്ചു അടിയുണ്ടാക്കാൻ തുടങ്ങി...... ഓഹ്.... രണ്ടുപേർക്കും അമ്മയെ മതി എന്നെ വേണ്ടാ.... അവൻ പരിഭവത്തിൽ പറഞ്ഞതും പിന്ന രണ്ടാളും അവന്റെ മടിയിലിരിക്കാനായി തിടുക്കം.......... കുറേ നേരം അവരുടെ കൂടെ കളിച്ചാശേഷം രണ്ടുപേരും കെട്ടിപിടിച്ചു കിടന്നുറങ്ങി....... പിറ്റേന്ന് ഞായറാഴ്ച ആണ്.... ഹർഷൻ ലാപ്പിൽ എന്തോ ചെയ്യുമ്പോഴാണ് അവള് റൂമിലേക്ക് കേറി വന്നത്..... നേരെ ബെഡ് ഷീറ്റ് എടുത്ത്...... ബെഡ് മാറ്റാൻ തുടങ്ങിയതും അവൻ അങ്ങോട്ട് വന്നു.... നീയിത് എന്താ ചെയ്യുന്നത്.... നിനക്ക് എന്തിനാ ബെഡ്..... ( ബെഡിന്റെ കവർ അഴുക്കാ..... അതെടുക്കാൻ....) ഇങ്ങോട്ട് നിൽക്ക് ഞാൻ എടുത്തു തരാം..... അവൻ വേഗം എടുക്കാൻ തുടങ്ങി അപ്പോഴാണ് ഫയൽ താഴെ വീണത്...... അവനത് പെട്ടന്ന് ശ്രദ്ധിച്ചില്ലായിരുന്നു അവള് കുമ്പിട്ടു അതെടുത്തു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story