❤️ഹർഷനയനം❤️: ഭാഗം 4

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

മോൾക്ക് ഹർഷനെ ഇഷ്ടാണോ..... ( ഉം..... ഒരുപാടിഷ്ടാ......) എങ്ങനത്തെ ഇഷ്ടം...... അമ്മ ചോദിച്ചത് ..... കല്യാണം കഴിച് അങ്ങനെ...... ആ ഒരു ഇഷ്ടമാണോ? ( അല്ല........ അതിലും...... .) അങ്ങനെ പറഞ്ഞാൽ.... ( എനിക്കറിയില്ല അമ്മാ....... ഹർഷേട്ടന്റെ ഒപ്പം ഞാൻ ഹാപ്പിയാ...... i ലൈക്‌ ഹിം......) അവനെ കുറിച് പറയാൻ തുടങ്ങിയതും അവള് വാചാലയായി........ മോളൂ..... മോൾക്ക് അവനോട് അങ്ങനെയൊരു ഇഷ്ടം തോന്നുവാണേൽ അമ്മയോട് തുറന്നു പറയണം കേട്ടോ.... ഉം...... പിറ്റേന്നവൻ വന്നതും അവളവന്റെ ബൈക്കിൽ അവനോട് ഒട്ടിയിരുന്നു...... എന്നാൽ കോളേജിലേക്ക് ആയിരുന്നില്ല.... അത് മനസിലായതും അവളവനെ തട്ടി.... അവൻ വണ്ടി സൈഡ് ആക്കി നിർത്തി....... (എങ്ങോട്ടാ ) ഫിലിമിന്...... (കോളേജിൽ....) ഡെയിലി പോയിട്ട് ഇപ്പൊ എന്തിനാ.... ഇടയ്ക്ക് കോളേജിൽ പോകാതെയും ക്ലാസ് കട്ട് ചെയ്യണം..... എന്നാലേ ആ ത്രില്ല് കിട്ടൂ..... അവള് മുഖം ചുളിച്ചു.... എന്തുപറ്റി...... എന്റൊപ്പം അല്ലേ അതിനിപ്പോ എന്താ...... ( ഒന്നൂല്ല്യ....) ഗുഡ് ഗേൾ......

രണ്ടുപേരും മൂവീയൊക്കെ കണ്ട് വൈകുന്നേരമാണ് വീട്ടിലേക്ക് വന്നത്...... ഇതെന്താ ലേറ്റ് ആയത്..... അതേന്റി എനിക്ക് കുറച്ചു പരിപാടി ഉണ്ടായിരുന്നു....കോളേജിൽ ഹർഷൻ പറഞ്ഞതും അതെപ്പോ എന്ന ഭാവത്തിൽ ആയിരുന്നു നയന..... അവള് അവനെ നോക്കി..... ( നമ്മളതിന് കോളേജിൽ പോയില്ലല്ലോ....) എന്താ നയനേ..... ആന്റി എനിക്കൊരു ഗ്ലാസ് വെള്ളം തരോ..... അവൻ ചോദിച്ചതും രേവതി അകത്തേക്ക് നടന്നു..... ഒറ്റ ഇടിവച്ചു തന്നാലുണ്ടല്ലോ.... നീയെന്താ പറയാൻ വന്നത് ... ( ഫിലിമിന് പോയതും കറങ്ങിയതും ) കൊല്ലും ഞാൻ..... അതാരോടും പറയണ്ട.... ( ഞാൻ പറയും...... ഞാനൊന്നും പറയാതിരുന്നിട്ടില്ല......) നിർബന്ധം ആണോ പറയണമെന്ന്.... (ഉം...) എന്നാൽ പിന്നെ പറഞ്ഞോ..... എന്താ മോനേ...... എന്താ നീ ഇളിഞ്ഞു നിൽക്കുന്നത്.... ഒന്നുല്ല ആന്റിയേ...... അവൻ വേഗം വെള്ളം വാങ്ങി കുടിച്ചു....... നയനാ നാളെ കാണാം.... ആന്റി ഞാൻ പോവാണ്...... അവൻ വേഗം വണ്ടിയെടുത്ത് പോയി.....അവൻ പോയതും അവള് രേവതിയെ തോണ്ടി വിളിച്ചു കാര്യങ്ങൾ പറഞ്ഞു....

കൊള്ളാം നല്ല മക്കള്...... നാളെ ഇനി എങ്ങോട്ടാ പ്ലാൻ ചെയ്തേ ( എങ്ങുമില്ല..... ക്ലാസിലേക്ക്......) ശരി...... പിറ്റേന്നാണ് ഫ്രഷേഴ്‌സ് ഡേ...... ടീച്ചേഴ്സിന്റെ പ്രസംഗം കഴിഞ്ഞതും ഓഡിറ്ററിയത്തിലെ ഡോർ ക്ലോസ് ചെയ്തു ........ ഒരുരുത്തരെയായി സ്റ്റേജിലേക്ക് വിളിച്ചു ഓരോന്ന് ചെയ്യിപ്പിക്കുന്നുണ്ട്..... നയനയ്ക്ക് പേടി കൂടിയതും അവള് ഹർഷനെ തിരയാൻ തുടങ്ങി .... ഏറ്റവും പുറകിൽ അവൻ നിൽക്കുന്നത് കണ്ടതും അവളങ്ങോട്ട് നടന്നു....... അവനെ തട്ടി വിളിച്ചു..... എന്താണ് മോൾക്ക് പുറകിൽ പരിപാടി.... അങ്ങോട്ട്‌ നടന്നോ ... ( നിക്ക് പേടിയാകുന്നു.... എന്നെകൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലേ ..... പ്ലീസ്......) ആ പൂതിയങ്ങട് മനസ്സിൽ വച്ചിരുന്നാൽ മതി........ റോഷൻ നിനക്കായ്‌ സ്പെഷ്യൽ പരിപാടി അറേഞ്ച് ചെയ്തിട്ടുണ്ട്..... ( പ്ലീസ്..... വേണ്ടെന്ന് പറാ....) അതാ അവനതാ വരുന്ന.... നീ തന്നെ പറഞ്ഞോ....... കലാതിലകം ഇവിടെ വന്ന് നിൽക്കാണോ......

അവൻ ചോദിച്ചതും അവള് നെറ്റിച്ചുളിച്ചു...... നിന്നെ തന്നെ........ അടുത്തത് നീയാ ഇങ്ങ് വന്നേ......... അവള് രണ്ടുപേരുടെയും കാല് പിടിക്കാൻ തുടങ്ങി..... റോഷാ നീ വിട്ടോ..... രണ്ടുമൂന്നെണ്ണം കഴിഞ്ഞാൽ ഇവളുടെ പേര് വിളിച്ചോ..... ഹർഷൻ പറഞ്ഞതും അവൻ നടന്നു .... ( ഞാനില്ല......) അതെന്താ നീയില്ലാത്തത്...... നീ ഡാൻസ് പഠിച്ചത് എന്തിനാ അച്ഛനും അമ്മയ്ക്കും കളിച്ചു കാണിച്ചുകൊടുക്കാനോ..... (അതെങ്ങനെ അറിഞ്ഞു ) എന്നോട് ആന്റി പറഞ്ഞു. .... ഞാൻ ചോദിച്ചിരുന്നു.... നിന്റെ കലാവാസനകളെ പറ്റി ........ അവള് ചുണ്ട് കൂർപ്പിച്ചു....... (എനിക്ക് പേടിയാ......) എന്റെ നയനേ..... ഇത് മാർക്കിടാനുള്ള പ്രോഗ്രാം ഒന്നുമല്ല..... ജസ്റ്റ്‌ ഒരു എന്റർടൈൻമെന്റ്....... നീ ഡാൻസ് കളിക്കും.... റോഷൻ ഏതോ ക്ലാസിക്കൽ സോങ് ഒക്കെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്....... ഇല്ലേൽ നീയവിടെ കുറച്ചു ബോക്സ്‌ കണ്ടോ..... അതിൽ ചീഞ്ഞമുട്ടയും മറ്റുമുണ്ട്..... വെറുതെ അതിൽ കുളിക്കാൻ നിൽക്കണോ........ കളിക്കില്ലേ..... അവൻ ചോദിച്ചതും അവള് മുഖം താഴ്ത്തി....... അവനവളുടെ ഷോൾഡറിൽ കൈ വച്ചു......... ഒന്ന് കളിക്കേടോ.....

ഞങ്ങളാരും നിന്നെ പിടിച്ചു തിന്നില്ല.......കളിക്കില്ലേ..... ഉം..... റോഷൻ അവളുടെ പേര് വിളിച്ചതും അവള് ഹർഷനെ നോക്കി...... അവൻ ചെല്ലെന്ന് ആക്ഷൻ കാണിച്ചതും അവള് അങ്ങോട്ട് നടന്നു............ റോഷൻ പ്ലേ ചെയ്ത പാട്ട് കേട്ടതും അവളൊന്ന് ഞെട്ടി..... നാഗവല്ലിയുടെ സോങ്...... ഒന്ന് ഇളിഞ്ഞശേഷം അവള് കളിക്കാൻ തുടങ്ങി......... രണ്ടു മിനിറ്റയിരുന്നു...... ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും പിന്നെയവൾ കളിച്ചു..... കഴിഞ്ഞതും കയ്യടി ഉയർന്നു....... അവളുടെ കണ്ണുകൾ വിടർന്നു........ അവള് നോക്കിയത് ഹർഷനെ ആയിരുന്നു..... രണ്ട് കൈ കൊണ്ടും അവൻ സൂപ്പർ എന്ന് കാണിച്ചതും അവൾക്ക് സന്തോഷം ഇരട്ടിച്ചു........ റോഷൻ അവളുടെ ഡാൻസിൽ മതിമറന്നു നിൽക്കുകയായിരുന്നു..... അവള് ഹർഷന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും അവനവളുടെ കൈപിടിച്ചു വച്ചു...... നയൂസ് അടിപൊളി പെർഫോമൻസ്.....

ഇത്രയും കയ്യിലുണ്ടായിട്ടാണോ ഇങ്ങനെ നാണിച്ചു നിന്നത്...... അവള് ചിരിച്ചു...... ( താങ്ക്സ് )..... അതൊക്കെ അവിടെ നിൽക്കട്ടെ അടുത്ത ആർട്സ് പ്രോഗ്രാമിന് ഞാൻ നിന്റെ പേര് കൊടുക്കും ഇപ്പോഴേ പറഞ്ഞേക്കാം.... അവള് കണ്ണുരുട്ടിയതും അവൻ സൈറ്റ് അടിച്ചു....... അവള് വേഗം ഹർഷന്റെയാടുത്ത് ചെന്നു....... ( എങ്ങനെയുണ്ടായിരുന്നു.....) മാസ്സ്....... കൊലമാസ്സ്..... അത് കേട്ടതും അവള് ചിരിച്ചു.............. എന്നത്തെയും പോലെ ക്ലാസ് കഴിഞ്ഞു മരച്ചുവട്ടിൽ ഇരിക്കുകയാണ് എല്ലാവരും..... റോഷൻ കണ്ണിമപൂട്ടാതെ നയനയെ നോക്കുന്നുണ്ട്...... ഇടയ്ക്ക് ശ്രീലക്ഷ്മി അത് നോട്ടീസ് ചെയ്തതും അവളെ മറഞ്ഞിരുന്നു...... അവൻ വേഗം അവളുടെ പുറകിലൂടെ നയനയെ നോക്കാൻ തുടങ്ങി............ അവള് പുറകോട്ട് ഇരുന്നതും റോഷൻ അവിടുന്ന് എണീറ്റ് നിന്ന്...... നയന ഇതൊന്നുമറിയാതെ അങ്ങനെ നിൽക്കുന്നുണ്ട്........ ഹർഷൻ വന്ന് വിളിച്ചതും എല്ലാവരോടും യാത്ര പറഞ്ഞു അവള് അവന്റെയൊപ്പം ചെന്നു...... എന്താണ് പൊന്നുമോന്റെ ഉദ്ദേശം..... എനിക്ക് മനസിലായില്ല..... പാർക്കിങ്ങിലേക്ക് നടന്ന റോഷന്റെ പിന്നാലെ വന്നുകൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു..... എനിക്കെന്ത് ഉദ്ദേശം..... എടാ പൊട്ടാ.... നീ നയനയെ നോക്കുന്നില്ലേ...... ഒന്ന് പോടീ..... നിനക്ക് വട്ടാ.......

ഞാൻ നോക്കുന്നൊന്നുമില്ല...... ഞാൻ കണ്ടതാ..... കോപ്പാ..... ഞാൻ പോവാ നാളെ കാണാം...... അവൻ വണ്ടിയെടുത്ത് പോയതും അവളവിടെ നിന്നു...... ന്റെ കൃഷ്ണാ...... ആ പൊട്ടന് ഒന്നും ഉണ്ടാവരുതേ അവളോട്....... ന്റെ സമാധാനം പോയല്ലോ കൃഷ്ണാ...... അല്ലേലും അവനു തോന്നിയിട്ടെന്താ അവൾക്കും തോന്നണ്ടേ....... അവൾക്കെന്തായാലും ഒന്നും ഇണ്ടാവില്ല....... അവളോരോന്ന് ഓർത്തു ബസ്സ്റ്റോപ്പിലേക്ക് നടന്നു...... ആദ്യമൊക്കെ നയന ഹർഷനെ തൊടാതെയാണ് ബൈക്കിൽ ഇരിക്കാറ്..... ഇപ്പൊ അവന്റെ തോളോട് ചാരിയിരിക്കും........ രേവതി അവരെയും കാത്ത് പുറത്തുണ്ട്....... ആന്റി...... കടുപ്പത്തിൽ ഒരു ചായ കിട്ടോ ..... അതിനെന്താ നീ കേറിയിരിക്ക്...... ചായ മാത്രം മതിയോ കടി എന്തേലും വേണോ...... കട്ലറ്റ് കിട്ടോ...... അതൊക്കെ കിട്ടും കുറച്ചു നേരം വെയിറ്റ് ചെയ്യണം...... ഓക്കേ.... നോ പ്രോബ്ലം..... അവര് വേഗം അവനു ചായ ഇട്ടുകൊടുത്തു.....എല്ലാവരും അടുക്കളയിലാണ്...... ( അമ്മയോട് മിണ്ടൂല.....) അതെന്താ...... എന്താ മോളേ..... എന്റെ ആന്റി ജാടയാ..... വെറും ജാഡ.....

അവൻ പറഞ്ഞതും അവള് ചുണ്ട് ചുള്ക്കി...... ( എന്നോട് മിണ്ടിയില്ലല്ലോ അമ്മ ഞാന് വന്നപ്പോൾ....) ഓഹ് പിന്നെ എന്റെ ആന്റി എന്നോടാ മിണ്ടാ...... അല്ലാതെ നിന്നോടല്ല ഒന്ന് പോടീ....... ഇത്തവണ അവളവന്റെ വയറിൽ കുത്തി....... എന്താ..... ദേഹോപദ്രവവും തുടങ്ങിയോ.... ഇത് നോക്ക് ആന്റി....... മോളേ..... ഹർഷൻ ചായ ചോദിച്ചപ്പോൾ ഞാന് അതുണ്ടാക്കാൻ വന്നതുകൊണ്ടല്ലേ....... ( കേട്ടോ.....) അമ്മ പറഞ്ഞതും നാക്ക് നീട്ടി അവനോട് ചോദിച്ചു......അവനവളുടെ തലയിൽ കൊട്ടി........ രണ്ടാളും എന്നെയൊന്നു ഹെല്പ് ചെയ്തേ..... രേവതി പറഞ്ഞതും അവര് ഹെല്പ് ചെയ്യാൻ തുടങ്ങി..... ഒരു മണിക്കൂർ കൊണ്ട് സാധനം സെറ്റ് ആയി..... കട്ലറ്റും mango ജ്യൂസും...... അതുമായി മൂന്ന് പേരും പുറത്ത് വന്നിരുന്നു...... ആന്റി..... സൂപ്പർ സാധനം....... ഒരു രക്ഷയുമില്ല...... ഹർഷാ...... വേണ്ടത്.... ആന്റി സത്യം...... ആകിയതല്ല....... അങ്ങനെ ആണേൽ നിനക്ക് കൊള്ളാം....

ആഹ്..... ആന്റി.... ആന്റിക്ക് ഒരു കൊലമാസ്സ് പെർഫോമൻസ് കാണണ്ടേ...... അവൻ വേഗം ഫോണെടുത്ത് വീഡിയോ പ്ലേ ചെയ്തതും നയന അവനെ നോക്കി..... നോക്കി പേടിപ്പിക്കേണ്ട ഞാൻ റെക്കോർഡ് ചെയ്തു....... നന്നായിട്ടുണ്ട്...... ഇല്ലേ ആന്റി.... എന്നിട്ട് ഇവൾക്ക് നാണം..... ഇത്രേം നന്നായി കളിക്കാൻ അറിഞ്ഞിട്ടാ ഈ കൊഞ്ചൽ..... അടുത്ത പരിപാടിക്ക് ഇവളുടെ ഭാരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എല്ലാം ഉണ്ടാവും.... ( ഞാനൊന്നുമില്ല ) നിന്നെ കൊണ്ട് കളിപ്പിക്കുമല്ലോ..... ഇതൊക്കെ ഇവള് പഠിച്ചതല്ലേ ആന്റി ആ മോനെ..... എല്ലാം പഠിച്ചതാ...... ഇത് മാത്രല്ല ഗിറ്റാറും അറിയാം..... ആണോ നേരത്തെ പറയണ്ടേ...... ഹർഷനും രേവതിയും നയനയെ ഓരോന്ന് പറഞ്ഞു ബൂസ്റ്റ്‌ ചെയ്യാൻ തുടങ്ങി...... അവളുടെ അച്ഛൻ വന്ന് അച്ഛനോടും സംസാരിച്ചിട്ടാണ് അവൻ തിരിച്ചു പോയത് ........... സാറ്റർഡേ ആയതുകൊണ്ട് ഹർഷൻ പിറ്റേന്ന് ഫുൾ ബിസി ആയിരുന്നു ....... ( അമ്മേ ബോറടിക്കുന്നു......) ഇപ്പൊ എന്താ ചെയ്യാ...... നമുക്ക് പുറത്തു പോയാലോ...... രണ്ടുപേരും മാറ്റിയിറങ്ങി......

ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഫുഡ് കഴിക്കാൻ കയറിയപ്പോഴാണ് ഹർഷനെ കാണുന്നത്.... ( അമ്മേ..... അതാ....) ഹർഷനല്ലേ അത്.... ഉം വാ..... അവരങ്ങോട്ട് നടന്നു...... അവന്റൊപ്പം കവിതയുമുണ്ട്...... മോനേ ഹർഷാ....... രേവതി വിളിച്ചതും അവനിളിഞ്ഞു..... ആന്റി എന്താ ഇവിടെ..... നയനേ നീയും ഉണ്ടോ....... ഇരിക്ക് രണ്ടാളും .... അവനു ഒപോസിറ്റ് ആയി അവര് ഇരുന്നു ....... ആ മോനെ.... ചെറിയൊരു ഷോപ്പിംഗ്...... ഇതാരാ...... നയനയും അവളെ തന്നെയാണ് നോക്കുന്നത്....... ഇത്......... ഇതെന്റെ...... ലവ്ർ...... അവൻ പറഞ്ഞതും രണ്ടുപേരും അവളോട് ചിരിച്ചു........ എന്താ മോൾടെ പേര്...... കവിത..... അവര് അങ്ങനെ സംസാരിച്ചിരുന്നു ഫുടെല്ലാം കഴിച്ചാണ് പിരിഞ്ഞത്.............,... പിറ്റേന്ന് ഹർഷൻ രാവിലെ തന്നെ അങ്ങോട്ട്‌ വന്നു..... അവളെണീറ്റില്ലായിരുന്നു. ...... ഇതെന്താ ഹർഷാ കാലത്ത് തന്നെ..... ഒന്നുല്ല അങ്കിളെ....... നയനാ എവിടെ...... അവള് ഇതുവരെ എണീറ്റില്ല..... ഇത്രേം നേരമായിട്ടോ..... ഞായറാഴ്ച അല്ലേ ..... അതാ...... അങ്കിളെ ഞാൻ അവളെ ഒന്ന് വീട്ടിലേക്ക് കൂട്ടട്ടെ......

എന്തേലും പരിപാടി ആണോ.......... ഏയ്‌ പരിപാടി ഒന്നുമില്ല ...... വെറുതെ..... ഓക്കേ.... ആന്റി എന്തേയ്..... അടുക്കളയിൽ.... അവനങ്ങോട്ട് നടന്നു..... അവരോടും പെർമിഷൻ വാങ്ങി അവളുടെ റൂമിൽ വന്നു..... നോക്കുമ്പോൾ അവള് നല്ല സുഖത്തിൽ മൂടി പുതച് ഉറങ്ങുകയാണ്....... എട്ടുമണി ആയിട്ടും സുഖിച്ചു ഉറങ്ങുന്നോ...... ശരിയാക്കി തരാം....... അവൻ ബാത്‌റൂമിൽ ചെന്ന് വെള്ളമെടുത്ത് അവളുടെ മുഖത്തൊഴിച്ചു..... അവള് ചാടിപിടഞ്ഞു എണീറ്റ്...... മുൻപിൽ ഹർഷനെ കണ്ടതും ഞെട്ടി...... (ഇതെന്താ ഇവിടെ.....) നീ പോത്തുപോലെ ഉറങ്ങാണോ.... നിന്നെ കാണാൻ അതാ ആരോ വന്നിട്ട്...

. ( ആര് ) പെണ്ണുകാണാൻ ചെക്കൻ...... വേഗം എണീക്ക്..... പോയി ഒന്ന് പല്ല് തേച്ചോ...... ചെല്ല്..... അവളൊന്ന് നെറ്റിച്ചുളിച്ചു..... പിന്നെ ടെഡി എടുത് അവനെയെറിഞ്ഞു ....... എന്താടി...... അവള് കട്ടിലിൽ നിന്നിറങ്ങിയതും അവനോടി അടുക്കളയിലേക്ക് പിന്നാലെ അവളും....... ആന്റി..... അവളോട് വേദന ആക്കല്ലേ പറാ..... ( ന്റെ മുഖത്ത് വെള്ളം ആക്കി ) ഇവള് ഉറങ്ങിയിട്ടല്ലേ...... ആന്റി ഒന്നീ സാധനത്തോട് വേഗം റെഡിയാവൻ പറാ....... (എങ്ങോട്ട് ) മോളെ ഹർഷന്റെ വീട്ടിലേക്ക്..... മോള് വേഗം മാറ്റിയിട്ടു പൊക്കോ.......... അവൾ വേഗം റെഡിയായി.... എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിച്ചു........ ഇറങ്ങാൻ നേരമാണ് അവളുടെ ഫോൺ റിങ് ചെയ്തത്..... ഇതിനുമാത്രം കോൾ വരാൻ നീയാരാ..... അതും പറഞ്ഞു ഹർഷൻ ഫോൺ വാങ്ങി..... അവൻ സംസാരിക്കാതെ ചെവിയോട് അടുപ്പിക്കുകയാണ് ചെയ്തത്...... i ലവ് you .......... ലവ് you സോ much .......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story