❤️ഹർഷനയനം❤️: ഭാഗം 5

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇതിനുമാത്രം കോൾ വരാൻ നീയാരാ..... അതും പറഞ്ഞു ഹർഷൻ ഫോൺ വാങ്ങി..... അവൻ സംസാരിക്കാതെ ചെവിയോട് അടുപ്പിക്കുകയാണ് ചെയ്തത്...... i ലവ് you .......... ലവ് you സോ much .. അതും പറഞ്ഞു മറുപുറത്ത് കട്ടാക്കി....... ഹർഷൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കിട്ടിയില്ല...... ( ആരാ ) റോങ്ങ്‌ നമ്പർ.....വാ കേറ് പോകാം...... ഹർഷൻ എന്തോ ഒരു സമാധാനകേട്...... വീട്ടിൽ എല്ലാവരും ഉണ്ട് അവളെ എല്ലാവർക്കും പരിചയപ്പെടുത്തി.......... മോളേ ഞാൻ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ..... അവള് തലയാട്ടി..... ഇവനും മോളും ഇഷ്ടത്തിലാണോ...... അമ്മ ചോദിച്ചതും രണ്ടുപേരും പരസ്പരം നോക്കി...... ആ അമ്മേ ഞങ്ങള് ഇഷ്ടത്തിലാ...... ഒരുപാട് ഇഷ്ടത്തിലാ...... കഷ്ടം അമ്മാ....... നീ ചൂടാവണ്ട..... എനിക്കറിയാം നിനക്കെന്തോ ചുറ്റിക്കളി ഉണ്ടെന്ന്...... അവള് ഹർഷനെ നോക്കി..... അവൻ പുരികം പൊക്കി.... ( അമ്മയോട് പറഞ്ഞില്ലേ.... ഇന്നലെ കണ്ട ആളുടെ കാര്യം...) ഇല്ലാ.... സമയം ആവട്ടെ..... എന്നിട്ട് പറയാം......

നീയും പറയരുത്..... ഓക്കേ ഉം..... എടീ വാടി ന്റെ വേൾഡ് കാണിച് തരാം..... അവനവളുടെ കയ്യുംപിടിച്ചു അവന്റെ റൂമിലേക്ക് നടന്നു...... റൂം കണ്ടതും അവള് ചിരിക്കാൻ തുടങ്ങി....... എന്തിനാ ചിരിക്കുന്നെ...... ( ബ്യൂട്ടിഫുൾ റൂം ..... i ലൈക്‌ it....) പോടീ..... നിന്റെ ഫോൺ ഒന്ന് തന്നെ.... അവളത് എടുത്ത് കൊടുത്ത് റൂമിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി...... അവൻ വേഗം നേരത്തെ വിളിച്ച നമ്പർ അവന്റെ ഫോണിൽ സേവ് ചെയ്തു അതിലേക്ക് വിളിച്ചു..... റോഷൻ ഫോൺ നോക്കിയതും ഹർഷന്റെ കോൾ...... ഹർഷേട്ടനോ..... ഇതെന്താ ഇപ്പൊ ഒരു കോൾ...... അല്ലാ ഈ നമ്പർ ആർക്കും അറിയില്ലല്ലോ.... അയ്യോ ചിലപ്പോൾ നയന കൊടുത്തത് ആവോ....... തത്കാലം എടുക്കണ്ട അവിടെ കിടന്ന് അടിയട്ടെ........... ഈശ്വരാ പണിയാവോ...... ഇനി അവര് തമ്മിൽ എന്തേലും ഉണ്ടോ.... അതെങ്ങനെയാ ഒന്നറിയ..... അവളുടെ എല്ലാ കാര്യത്തിലും അങ്ങേരു ഇടപെടുന്നുണ്ട്...... അങ്ങനെ ആണേൽ..... ഏയ്‌ അങ്ങനെ ഒന്നും ഇല്ലാ...... ഓഹ്..... നല്ല മനസമാധാനം പോയി കിട്ടി.......

ഹർഷൻ വിളിച്ചോണ്ടേ ഇരിക്കുന്നുണ്ട് ..... ഇങ്ങേർക്കിത് വേറെ പണിയൊന്നുമില്ലേ..... സിം ഇങ്ങോട്ട് എടുക്കാം....... പിന്നെ ഹർഷൻ വിളിച്ചതും ഫോൺ ഓഫ്..... ഏത് നാറിയാണാവോ..... കോളേജിലെ ആരേലും ആവും.... നാളെ കണ്ടുപിടിക്കാ..... എടീ നയനെ..... എങ്ങനെ ഉണ്ട് എന്റെ ലോകം .... ( കൊള്ളില്ല ) അവൻ പുച്ഛിച്ചു ...... ഓഹ് ഞമ്മള് പാവങ്ങൾ ആണേ...... അന്റെ അച്ഛൻ കൈകൂലി എല്ലാം വാങ്ങി സമ്പാദിക്കുന്നപോലെ ഇവിടെ ആരുമില്ല. .. അവൻ പറഞ്ഞതും അവളവന്റെ മുടിപിടിച്ചു വലിച്ചു..... (ന്റെ അച്ഛനെ പറഞ്ഞാൽ ശരിയാക്കും....) ഇനി ഞാൻ പറയില്ലാ.... നീ വിട്.... വേദനയാകുന്നു വിട് ...... അവള് വിട്ടു ..... നയനേ ...... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... ഉം.... നീ ആരേലും സ്നേഹിക്കുന്നുണ്ട്.... ( ഉം..... ഉണ്ടല്ലോ....) ആരെ? ( അച്ഛനെ.... അമ്മയെ ... ഹർഷേട്ടനെ..... എല്ലാരേയും....)

എടീ പൊട്ടത്തി അതല്ല..... i മീൻ പ്യാർ.... കാതൽ..... മുഹബ്ബത്ത്...... ( ഇല്ലാ.... എന്തേ.....) ഓക്കേ..... എങ്ങനെയുള്ള ആളെയാണ് ലൈഫ് പാർട്ണർ ആയി വേണ്ടത്...... അവള് വാ പൊളിച്ചു നിന്നു...... വായ തുറന്ന് നിൽക്കാൻ അല്ല പറഞ്ഞത്...... ഇപ്പോഴേ പറഞ്ഞാൽ അല്ലേ ആ ടൈം ആകുമ്പോഴേക്കും ആളെ എനിക്ക് തപ്പി എടുക്കാൻ പറ്റു ..... ( എന്താ ..) എന്റെ അളിയനെ തപ്പി കണ്ടുപിടിക്കേണ്ടേ പിന്നെ..... ( അതപ്പോ അല്ലേ.....) അല്ല എന്നാലും..... അപ്പോഴാണ് അവന്റെ ഫോൺ അടിഞ്ഞത്.... നോക്കിയപ്പോൾ കവിതയാണ്..... കവിതേ.... നീ നെറ്റ് ഓണാക്ക്.... ഞാൻ വീഡിയോ കോൾ ചെയ്യാം...... അവൻ കട്ട്‌ ചെയ്ത് വീഡിയോ കോൾ ചെയ്തു...... നയനേ...... ഇങ്ങോട്ട് വാ..... അവള് അവന്റെ അടുത്തേക്ക് ചെന്നു അവനവളെ അവിടെ ഇരുത്തി.... കവിതേ..... നയന എപ്പോൾ വന്നു..... ഉള്ളിൽ നല്ല ദേഷ്യം വന്നെങ്കിലും അതടക്കി ചോദിച്ചു..... രാവിലെ.... ഞാൻ പോയി വിളിച്ചിട്ട് വന്നതാ........ രണ്ടുപേർക്കും എന്താ പരിപാടി..... എന്ത് ഉച്ചവരെ ഇവിടെ ഇരിക്കും....... ഫുഡും കഴിച് നേരെ ഫിലിം.....

പുതിയൊരു ഹോറർ മൂവി ഇറങ്ങിയിട്ടില്ലേ ഇവളെ ഒന്ന് പേടിപ്പിക്കാൻ........ ഓഹ്..... അത് ശരി....... ഞാൻ നിനക്ക് പിന്നെ വിളിക്കാം.... കുറച്ചു പണിയുണ്ട്..... അവള് വേഗം വച്ചു.... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..... ഈ ഹർഷൻ എന്തിനാ എപ്പോഴും ഇവളുടെ പിന്നാലെ...... ഇവളാരാ ഇവന്റെ ഏറിപോയാൽ ഒരു ഫ്രണ്ട് അത്രയല്ലേ ഉള്ളൂ.... ട്വന്റിഫോർ ഹവാർസ് ഒരു നയന...... ഇപ്പൊ ഇതാ വീട്ടിൽ വിളിച്ചു കൊണ്ടുവന്നിരിക്കുന്നു...... അതിനും മാത്രം അവളാരാ അവന്റെ...... നാശം പിടിച്ചവൾ..... ഇവൾക്ക് അച്ഛനും അമ്മയും ഇല്ലേ ആവോ.... ഇന്നലെ കണ്ടല്ലോ അമ്മയെ........ ഹർഷനോട് പറഞ്ഞാലോട്ട് മനസിലാകുകയുമില്ല...... അവളവനെ ലവ്ർ ആയിട്ട് തന്നെയാ കാണുന്നത്..... എനിക്കുറപ്പാ....... അല്ലാതെ അവന്റെ റൂമിലൊക്കെ ആർക്കാ ഇത്രയും സ്വാതന്ത്ര്യം ഉണ്ടാക.......... അവള് കിടന്ന് കരയാൻ തുടങ്ങി.......ഹർഷനും നയനയും ഇതൊന്നുമറിയാതെ വീഡിയോ ഗെയിം കളിക്കുകയാണ്......... അവള് തോറ്റതും അവനവളെ കളിയാക്കി..... അയ്യേ പോയെ....

അയ്യയ്യോ പോയെ.... അവള് ചുണ്ട് ചുള്ക്കി..... ( കള്ളകളി......) പിന്നെ വാ ഒന്നുകൂടെ കളിക്കാം.... ( ഞാനില്ല..... ഈ കള്ളകളിക്ക്....) അവളവിടുന്ന് എണീറ്റ് അവന്റെ സ്റ്റഡി ടേബിളിലേക്ക് നടന്നു...... ( ഇതെന്താ ഇങ്ങനെ.... ഏട്ടൻ പഠിക്കാറൊന്നുമില്ലേ....) പിന്നെ നിന്നെപ്പോലെ ഫുൾ ടൈം ഇരുന്ന് പഠിക്കാൻ എനിക്ക് വട്ടല്ലേ...... അവളതൊക്കെ അടക്കി പെറുക്കി എടുത്ത് വച്ചു....... ( ഇനി ഇത് ഇങ്ങനെ അല്ലാതെ കണ്ടാൽ ഏട്ടനെ ഞാൻ ഇടിക്കും നോക്കിക്കോ.....) ഓഹ്.... ശരി........ ഉത്തരവ് പോലെ...... അവന്റെ അമ്മ വന്നപ്പോൾ അതാണ് കണ്ടത്.... എടാ നീയിത് എന്തിനാ മോളെകൊണ്ട് ചെയ്യിപ്പിച്ചത്..... ഞാൻ ചെയ്യിപ്പിച്ചതല്ല...... അവള് തന്നെ ചെയ്തതാ..... അപ്പോൾ പറയണ്ടേ പൊട്ടാ വേണ്ടാന്ന്.... ആഹ് പിന്നെ.... വേറെ പണിയൊന്നുമില്ല ..... അവൾക്ക് വൃത്തിയാക്കണം എന്ന് തോന്നിയിട്ട് ചെയ്തതല്ലേ...... അത് വേണ്ടെന്ന് ഞാന് എന്തിന് പറയണം...... ഇങ്ങനെയൊരു സാധനം..... ഇത് വെറുതെയ മോളെ ഇവന്റെ സാധനങ്ങൾ വൃത്തിക്ക് വെക്കുന്നത്..... നാളെ അതൊക്കെ പിന്നെയും വലിച്ചു വാരിയിടും.......

അമ്മ പറഞ്ഞതും അവള് ചിരിച്ചു..... അമ്മ എന്റ കുറ്റം പറയാനാണോ വന്നത്....... ഞാൻ മോളോട് വർത്താനം പറയാൻ വന്നതാ..... എന്നാലും മോളെ മോളെങ്ങനെയാ ഇവന്റെയീ തള്ള് സഹിക്കുന്നത്....... അവള് ഹർഷനെ നോക്കി ചിരി കടിച്ചു പിടിച്ചു........ മോളെന്താ എന്നോടൊന്നും പറയാത്തത്..... അവള് ഹർഷനെ നോക്കി...... എടീ നീ പറയുന്നത് എന്നേക്കാൾ നന്നായി അമ്മയ്ക്ക് മനസിലാകും അമ്മയുടെ ഒരു ചേച്ചിയുണ്ട്......നിന്നെപ്പോലെ........ എന്താ മോളെ..... അവള് പിന്നെ അമ്മയോട് സംസാരിക്കാൻ തുടങ്ങി..... ഉച്ചയ്ക്ക് ഭക്ഷണം കഴിച് അവരവിടുന്ന് ഇറങ്ങി....... ദസേട്ടാ....... നമുക്ക് ഹർഷന് നയനയെ ആലോചിച്ചാലോ..... എനിക്കവളെ ഇഷ്ടായി...... ഹർഷന് ഇഷ്ടാണോ...... അറിയില്ല...... അവനു ഇഷ്ടാണെങ്കിൽ..... അവനു ഇഷ്ടാണെങ്കിൽ നമുക്കത് നടത്താം....... അതിലിപ്പോ എന്താ സംശയം രണ്ടുപേരും നല്ല മാച്ച് ആണ്......... എനിക്കും അവളെ ഇഷ്ടായി....... അവരുടെ മനസ്സിൽ എന്താണെന്ന് ആർക്കാ അറിയാ....... വരട്ടെ നമുക്ക് നോക്കാം......

അവര് നേരെ ഫിലിമിനാണ് പോയത്..... ഹൊറർ ആയതുകൊണ്ട് തന്നെ നയന പേടിച്ചിട്ട് ഹർഷന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്......... ഇടയ്ക്കവൾ അവന്റെ തോളിലേക്ക് ചാഞ്ഞു......ഫിലിം കഴിഞ്ഞിട്ടും അവളുടെ ഞെട്ടൽ മാറിയിരുന്നില്ല......... എന്താണ് എങ്ങനെയുണ്ട് മൂവി പൊളിയല്ലേ... ( പോ അവിടുന്ന് നിക്ക് ഇപ്പോഴും പേടിയാവുന്നു..... രാത്രി ഞാൻ എങ്ങനെ ഉറങ്ങും.......) നമുക്ക് പ്രേതത്തിനെ പിടിച്ചു നിന്റെ കൂടെ കിടത്തം അപ്പൊ പിന്നെ സുഖായിട്ട് ഉറങ്ങാലോ...... അവളവനെ പതിയെ നുള്ളി ..... നിനക്ക് രാത്രി ഉറങ്ങണം അതല്ലേ...... പേടിക്കണ്ട.... ഞാന് ഏതേലും ഫീൽ ഗുഡ് മൂവി സെൻറ് ചെയ്തു തരാം അതും കണ്ട് കിടന്നോ അപ്പൊ പേടിക്കില്ല ........ ഓക്കേ ഓക്കേ...... അവളെ വീട്ടിൽ വിട്ട് അവൻ പോയി...... രാത്രി കിടന്നതും അവൾക്ക് പേടിയാവൻ തുടങ്ങി....... അവള് പേടിച് വിറച്ചിരിക്കുമ്പോഴാണ് ഹർഷൻ വിളിക്കുന്നത്....... മോളൂസ്..... ഉറങ്ങിയില്ലേ..... നെറ്റ് ഓണാക്ക് വീഡിയോ കോൾ ചെയ്യാം...... അവള് വേഗം നെറ്റ് ഓണാക്കി.....

ഹർഷൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി..... അയ്യേ ഇത്രയേ ഉള്ളോ...... കഷ്ടം ഉണ്ട്...... കിടന്നോ...... ഇല്ലെന്ന് അവള് തലയാട്ടി...... നീ ഉറങ്ങുന്നവരെ ഞാൻ കോള് കട്ട്‌ ചെയ്യില്ല...... ഇങ്ങനെ സംസാരിക്കും.......കണ്ണടച്ചു കിടന്നോ...... അവൻ പറഞ്ഞതും അവള് കണ്ണടച്ചു കിടന്നു..... അവളുറങ്ങിയെന്ന് കണ്ടപ്പോഴാണ് അവൻ ഫോൺ വെക്കുന്നത്....... പിറ്റേന്ന് അവൻ എത്തുമ്പോഴേക്കും അവള് റെഡിയായിരുന്നു........ ക്ലാസിലേക്ക് വിട്ടോ...... ഉച്ചയ്ക്ക് കാണാം..... അവള് ചെന്നപ്പോൾ ഷംന ഉണ്ട് അവിടെ... .. ഓഹ് നിനക്കിപ്പോ എന്നെ വേണ്ടല്ലോ..... അവള് പിന്നെയും ലെറ്റർ പാഡ് എടുത്തു.... പോടീ...... ഹർഷേട്ടനും നീയും couples അല്ലേ....... what you മീൻ..... നിങ്ങള് തമ്മിൽ ഇഷ്ടത്തിൽ അല്ലേ...... ഇഷ്ടത്തിലാണ്..... ബട്ട്‌ എനിക്ക് അതെന്റെ ഏട്ടനാ....... എന്റെ കൂടെപ്പിറക്കാത്ത എന്റെ സ്വന്തം ഏട്ടൻ..... അപ്പൊ മൂപ്പർക്കോ..... അനിയത്തിക്കുട്ടി....... ശരിക്കും.... ഉം.... ബട്ട്‌ നിങ്ങളെ കണ്ടാൽ lovers ആണെന്നെ പറയൂ...... അത് ഞങ്ങടെ കുഴപ്പം അല്ലല്ലോ....

മറ്റുള്ളവരുടെ അല്ലേ....... അവര് പിന്നെ വേറെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി......... എടാ നിങ്ങളിൽ ആർക്കേലും രണ്ട് സിം ഉണ്ടോ...... ഹർഷൻ ചോദിച്ചതും റോഷൻ ഒന്ന് ഇളിഞ്ഞു പിന്നെയാത് മറ്റാരും കാണാതെ ഒളിപ്പിച്ചു...... എന്താ ഏട്ടാ അങ്ങനെ ചോദിച്ചത്..... ഞാനൊരു നമ്പർ തരാം അതാരുടേയാണെന്ന് നോക്ക്.... ഹർഷൻ വേഗം നമ്പർ പറഞ്ഞുകൊടുത്തു.... അവർക്കാർക്കും അറിയില്ലെന്ന് പറഞ്ഞു........ ഛേ.... അപ്പൊ അതേത് നാറിയാ..... ഹർഷൻ അതും ആലോചിച്ചു മുന്നോട്ട് നടന്നപ്പോഴാണ് റോഷൻ അവന്റെയൊപ്പം വന്നത്.... ഈ നമ്പർ എന്തിനാ ഭായ്....... ഇതാരുടെയാ..... അതൊക്കെയുണ്ട്..... ഈ നമ്പറിൽ നിന്ന് നയനയ്ക്ക് ഒരു കോൾ വന്നു..... അതാരാ എന്നറിയാനാ..... അല്ല ഏട്ടാ..... ഏട്ടൻ എന്തിനാ അവളുടെ കാര്യത്തിൽ ഇത്രയ്ക്കും ടെൻഷൻ ആകുന്നത്.... അവളെ ആര് വിളിച്ചാലും ഏട്ടനെന്താ..... അവന്റെ മനസ്സിൽ എന്താണെന്ന് അറിയാനാണ് റോഷൻ അങ്ങനെ ചോദിച്ചത്....... ചോദ്യം കേട്ടതും ഹർഷൻ അവനെയൊന്ന് നോക്കി......

അവനെ ദഹിപ്പിച്ചു കളയാനുള്ള ശേഷിയുണ്ടായിരുന്നു ആ നോട്ടത്തിന്............. റോഷാ അവളുടെ കാര്യത്തിൽ ഞാൻ ടെൻഷനാകും....... എന്റെ അനിയത്തിയുടെ കാര്യം ഞാനല്ലാതെ പിന്നെ നീയാണോ അന്വേഷിക്കേണ്ടത്....... സോറി ഏട്ടാ...... ഹർഷൻ വേഗം മുന്നോട്ട് നടന്നു.... യെസ്..... അപ്പൊ അത് സെറ്റ്..... ഇനി ഈ പെണ്ണിനെ എങ്ങനെ വളയ്ക്കും..... ഒറ്റയ്ക്കു ഇപ്പൊ എങ്ങനെയാ ഒന്ന് കിട്ടാ...... ഒന്നുകിൽ ആ ഷംന അല്ലെങ്കിൽ ഹർഷേട്ടൻ..... ഇതൊന്നുമല്ലെങ്കിൽ വേറെ ആരേലും........... ദൈവമേ നീ തന്നെ എന്തേലും ഒരു വഴി കാണിച്ചു തരണേ.......... അവൻ മാനത്തൊട്ട് നോക്കി നിൽക്കുമ്പോഴാണ് ശ്രീലക്ഷ്മി അങ്ങോട്ട്‌ വന്നത്....... എന്താണ് മോനെ..... ഏയ്‌.... ഞാന് വെറുതെ ഓരോന്ന് ആലോചിച്ചു.......... ഉം...... നീ ക്ലാസിൽ പോയില്ലേ..... ഇല്ലെടാ.... ഒരു മൂഡില്ല നീ വാ നമുക്ക് സംസാരിച്ചിരിക്കാം..... എന്ത്..... അതെന്താടാ എന്തേലും ഉണ്ടെങ്കിലേ എന്നോട് സംസാരിക്കാൻ പറ്റുള്ളൂ..... അങ്ങനെയല്ല ഡിയർ.... ഞാനൊരു തമാശ പറഞ്ഞതല്ലേ...,...... എടീ എന്താടാ.....

ഈ പെൺപിള്ളേർക്ക് നമ്മളോട് ഇഷ്ടമുണ്ടോ എന്ന് എങ്ങനെയാ അറിയാ.... എന്നോടെന്തിനാ ചോദിക്കുന്നത്.... നീ പെണ്ണായതുകൊണ്ട് ഊളെ..... പറ ഇങ്ങോട്ട്...... അതിപ്പോ...... എന്റെ കാര്യങ്ങൾ പറഞ്ഞാൽ മതിയോ..... പറ ഇങ്ങോട്ട്...... സ്നേഹിക്കുന്ന ആളെ ഇടയ്ക്കിടെ നോക്കും... അയാള് പോലും അറിയാതെ അയാളുടെ കാര്യത്തിൽ വയങ്കര കെയർ ആയിരിക്കും....... വേറെ ആരേലും നോക്കാതിരിക്കാൻ പെടാപാട്പെടും..... എടീ പൊട്ടത്തി നമുക്കെങ്ങനെ അത് മനസിലാക്കാം..... i മീൻ ബോയ്സിന്.... അറിയില്ല........... ഒരുപെണ്ണ് ഒരാണിന്റെ അടുത്ത് നിന്നും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണ്...... സ്നേഹം.... കെയർ...... അവളെ ഒരു ചെറിയകുട്ടിയെപ്പോലെ കൊണ്ടുനടക്കുന്നത്...... അല്ല ഇതൊക്കെ ഇപ്പൊ എന്തിനാ ന്റെ മോന്.... വല്ലവളും ഉണ്ടോ ഈ മനസ്സിൽ........ ഏയ്‌...... ജസ്റ്റ്‌ ഒന്ന് അറിഞ്ഞു വെക്കാൻ....... അപ്പൊ ശരിയെടി ഞാൻ ഒന്ന് ക്ലാസിൽ മുഖം കാണിച്ചിട്ട് വരാം.... ജീവനോടെ ഉണ്ടെന്ന് അറിയിക്കണ്ടേ...... ശ്രീലക്ഷ്മി തടയാൻ നോക്കിയിങ്കിലും അവൻ ക്ലാസിലേക്ക് നടന്നു......

ഇന്റർബൽ ആയതും അവളുടെ ക്ലാസിൽ കയറി...... ഓഹ്..... ഇപ്പ് നമ്മളെയൊന്നും മൈൻഡ് ഇല്ലല്ലോ..... അവൻ പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു....... വാ നമുക്ക് പുറത്തേക്ക് ഇറങ്ങിയാലോ..... വാ നയനെ... അടുത്ത ഹവർ ക്ലാസ് കട്ട്‌ ചെയ്യാം...... ഏട്ടാ അടുത്ത ഹവർ എക്സാം ആണ്...... ഷംന പറഞ്ഞതും റോഷൻ അവളെ നോക്കി..... ആണോ.... എന്നാൽ പിന്നെ ഉറപ്പായും രക്ഷപെടാം വാ.... ( ഞാനില്ല.... എനിക്ക് എക്സാം എഴുതണം..... നമുക്ക് പിന്നെ കാണാം.... ഞാന് പഠിക്കട്ടെ.....) അവള് പറഞ്ഞതും അവൻ മനസ്സില്ലാതെ അവിടുന്നിറങ്ങി.......പിന്നെ അവൾക്ക് മെസ്സേജ് അയച്ചു....... റിയലി i ലവ് you.......... എനിക്കറിയില്ല എപ്പോഴാണ് നീ ഞാൻപോലുമറിയാതെ എന്നിൽ നിറഞ്ഞതെന്ന്....... കാണുന്ന ഓരോ നിമിഷവും നിന്നോടുള്ള ഇഷ്ടം കൂടി വരികയാണ്....... ആ മനസ്സിൽ ഞാനുണ്ടോന്ന് എനിക്കറിയില്ല ....

എന്നാൽ എന്റെയുള്ളിൽ നീ മാത്രമാണ്.......... മെസേജ് അയച്ചശേഷം അവൻ പിന്നെയും ഫോൺ ഓഫാക്കി......... കുറേ കഴിഞ്ഞു ആണ് അവള് ഫോൺ നോക്കുന്നത്...... ആ മെസേജ് കണ്ടതും ഹർഷന് അത് ടെക്സ്റ്റ്‌ മെസേജ് ആയി തന്നെ അത് ഫോർവേഡ് ചെയ്തു .. എന്നിട്ടവനെ വിളിച്ചു.......അവളുടെ കോൾ കട്ട്‌ ചെയ്ത് അവൻ വാട്സാപ്പിൽ വന്നപ്പോൾ അവള് കാര്യം പറഞ്ഞു മെസേജ് അയച്ചു..... ഇതാരാ..... അറിയില്ല ..... ആ നമ്പർ അയച്ചേ..... അവള് വേഗം നമ്പർ അയച്ചുകൊടുത്തു..... ഇത് ഇന്നലെ കോൾ വന്ന നമ്പർ ആണല്ലോ ...... ഇതാരായിരിക്കും...... ഇമ്മാതിരി തറവേല കാണിക്കുന്നത്..... കയ്യിൽ കിട്ടിയാൽ പെരടി അടിച്ച് ഞാൻ തിരിക്കും...... ഹർഷൻ അവിടെ ഇരിക്കുമ്പോഴാണ് ഒരു മൂളിപ്പാട്ടുംപാടി റോഷൻ അങ്ങോട്ട്‌ വന്നത്................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story