❤️ഹർഷനയനം❤️: ഭാഗം 6

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇത് ഇന്നലെ കോൾ വന്ന നമ്പർ ആണല്ലോ ...... ഇതാരായിരിക്കും...... ഇമ്മാതിരി തറവേല കാണിക്കുന്നത്..... കയ്യിൽ കിട്ടിയാൽ പെരടി അടിച്ച് ഞാൻ തിരിക്കും...... ഹർഷൻ അവിടെ ഇരിക്കുമ്പോഴാണ് ഒരു മൂളിപ്പാട്ടുംപാടി റോഷൻ അങ്ങോട്ട്‌ വന്നത്......... എന്താ ഭായ് ടെൻഷനടിച്ചു ഇരിക്കുന്നത് ...... ഏയ്‌....... നിന്റെ ഫോൺ ഒന്ന് തന്നെ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കട്ടെ...... ഇയ്യോ..... ഇതിപ്പോ..... താടാ..... ന്റെൽ ബാലൻസ് ഇല്ലാ ഏട്ടാ......എന്താ ഏട്ടാ കാര്യം..... ചൂടിലാണല്ലോ...... ഒന്നൂല്ല്യ..... കാര്യം എന്താണെന്ന് വച്ചാൽ പറാ..... ഒരുത്തൻ നയനയെ വിളിച്ചെന്നു പറഞ്ഞില്ലേ..... ഇന്നവൻ മെസേജ് അയച്ചേക്കുന്നു...... അങ്കിളിനോട് പറഞ്ഞാൽ ആളെ പൊക്കിത്തരും..... എന്നാൽ അത് പണിയാകും...... കർത്താവേ...... അങ്ങേരെന്റെ സൂപ്പാക്കൊ..... ഹർഷേട്ടനോട് ഒന്ന് വെറുതെ ചോദിച്ചാലോ...... ഏട്ടാ...... ആളെ കണ്ടുപിടിച്ചിട്ട് എന്താ പരിപാടി..... ഒന്ന് എന്തായാലും അവനു പൊട്ടും...... ബാക്കി പിന്നെ..... മോശമായാണോ മെസ്സേജ് അയച്ചത്..... മോശൊന്നുമല്ലടാ...... എടാ വേറൊന്നുമല്ല.... അവൾക്ക് സംസാരിക്കാൻ പറ്റാത്തതുകൊണ്ട് ആരേലും കളിപ്പിക്കാൻ ചെയ്യുകയാണെൽ..... അത് ശരിയാവില്ല....... നിനക്ക് ക്ലാസ്സ്‌ ഇല്ലേ...... ഒരു മൂഡില്ല .......

ശരിയെടാ എനിക്ക് കുറച്ചു പരിപാടിയുണ്ട് കാണാം....... ഹർഷൻ അവിടുന്ന് എണീറ്റു..... റോഷൻ വീട്ടിലേക്ക് പോയി .......... മെസേജിന്റെ കാര്യം ആരോടും തത്കാലം പറയണ്ടെന്ന് ഹർഷൻ പറഞ്ഞതുകൊണ്ട് അവളത് അനുസരിച്ചു ................ ഞാനെങ്ങനെയാ ഒന്ന് അവളെ അറിയിക്കാ ..... ശ്രീലക്ഷ്മിയോട് പറഞ്ഞാലോ...... ഒന്നവളെ കാര്യം അറിയിക്കാൻ..... യെസ് അങ്ങനെ ചെയ്യാം........... അവനപ്പോൾ തന്നെ ഫോണെടുത്ത് ശ്രീലക്ഷ്മിയെ വിളിച്ചു.... അവന്റെ കോൾ കണ്ടതും അവള് ഹാപ്പിയായി...... എന്താണ് മോനേ പതിവില്ലാതെ ഒരു കോൾ...... ഏയ്‌...... എടീ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്....... എന്താടാ ..... നേരിട്ട് പറയാം..... ആദ്യം കേൾക്കുമ്പോൾ നിനക്കൊരു ഷോക്ക് ഉണ്ടാകും..... എന്നാലും കുഴപ്പമില്ല ..... എനിക്കിനിയും വയ്യാ...... എന്നാൽ നീ ഇപ്പൊ പറയെടാ..... ഏയ്‌ അത് ശരിയാവില്ല.... നാളെ നീ നേരത്തെ എത്തോ.... വരാടാ..... അവൻ കോൾ കട്ട്‌ ചെയ്തു..... ശ്രീലക്ഷ്മിക്ക് ഒരുപാട് സന്തോഷം തോന്നി...... ഹാവു..... സമാധാനം ആയി.... ആ പൊട്ടന് ഇപ്പോഴേലും ബോധം വന്നല്ലോ........

പിറ്റേന്ന് ശ്രീലക്ഷ്മി കോളേജിൽ പോകാൻ പതിവിലും ഉത്സാഹവതിയായിരുന്നു ..... നീയൊന്ന് ഗ്ളാമർ ആയല്ലോ മോളെ... റോഷൻ പറഞ്ഞതും അവള് പതിയെ അവനെയടിച്ചു ....... നീയെന്താടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത് ... പറാ.... എടീ..... അത് പിന്നെ ....... അതെന്താന്ന് വച്ചാൽ ......... എടീ നീ വേറാരോടും പറയരുത്.... റെസ്പോൺസ് എന്താണേലും എന്നോട് മാത്രം പറഞ്ഞാൽ മതി...... നീ ഉരുളതെ കാര്യം പറാ ...... അത്..... എടീ എനിക്കൊരാളെ ഇഷ്ടാ..... അത്കേട്ടതും അവള് തലതാഴ്ത്തി..... എടീ..... നീ പറാ മോനെ..... i need യുവർ ഹെല്പ്...... നീയൊന്ന് കാര്യം പറ.... ഇന്നലെ തുടങ്ങിയതാ അവൻ...... ഞാൻ പറയാം...... എനിക്ക് നയനയെ ഇഷ്ടാ...... അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ ഉരുണ്ടു ...... ഹൃദയത്തിൽ കത്തികുത്തിയിറങ്ങിയ വേദന....... കണ്ണുകൾ നിറയുമെന്ന് തോന്നിയതും അവള് മുഖം താഴ്ത്തി...... എടാ..... ഞാൻ എന്താ വേണ്ടത്..... നീ പറഞ്ഞോ... വാക്കുകളിലെ ഇടർച്ച മറച്ചുവച്ചു അവള് ചോദിച്ചു...... നീയൊന്ന് അവളോട് പറയോ...... എനിക്ക് പേടി..... പിന്നെ ഈയൊരു കാര്യം ഹർഷേട്ടനോട് പറയരുതെന്ന് പ്രത്യേകം പറയണം........

ഉം..... ഞാൻ പറയാം.... ആഹ് എടീ..... മറുപടി എന്താണെങ്കിലും ആലോചിച്ചു പറഞ്ഞാൽ മതിയെന്ന് പറാ...... ശരിയെട..... ഞാനെന്ന ക്ലാസിൽ പോട്ടെ........ ഓക്കേ.... അവള് വേഗം ലൈബ്രറിയിൽ പോയിരുന്നു കരയാൻ തുടങ്ങി....... ന്റെ കൃഷ്ണാ....... ഇവിടെ വന്നപ്പോൾ മുതൽ കൊണ്ടുനടക്കല്ലേ ഞാനെന്റെ മനസ്സിൽ അവനെ....... എന്നിട്ടും അവനെന്നെ മനസിലാക്കിയില്ലല്ലോ...... ഞാനെങ്ങനാ അവളോട് ചെന്ന് പറയാ അവനവളെ ഇഷ്ടാണെന്ന്...... ന്റെ കൃഷ്ണാ...... തളർന്നു പോകാതിരിക്കാൻ നീയെന്റെ കൂടെയുണ്ടാവാണേയ്....... റോഷാ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....... എനിക്കറിയില്ല എങ്ങനെയാ എന്റെ ഹൃദയത്തിൽ നിന്നും നിന്നെ അടർത്തി മാറ്റേണ്ടത്തെന്ന്......... നിന്റെ മനസ്സിൽ ഞാനില്ലെന്ന് അറിഞ്ഞപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് തോന്നിയെനിക്ക്......... ഞാൻ നിന്നെ മറന്നോളം..... ആരുടെ കൂടെ ആയാലും നീ ഹാപ്പിയായാൽ മതിയെനിക്ക്...... നിങ്ങട ഇടയ്ക്ക് ഒരു ശല്യം ആവാൻ ഞാൻ ഒരിക്കലും വരില്ലാ............. ഞാൻ അവളോട് പറായാടാ.... അവളെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്യാം....

നീ വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല.... ഞാൻ കുറച്ചു സങ്കടപ്പെട്ടാലും സാരല്യ നീ ഹാപ്പിയായ മതിയെനിക്ക്............. അവളോരോന്ന് എണ്ണിപെറുക്കി കരയാൻ തുടങ്ങി.... കുറേ കരഞ്ഞതും ഒന്ന് സമാധാനം തോന്നി...... വേഗം ബാത്‌റൂമിൽ പോയി മുഖം കഴുകി ഇന്റർബേല്ലിന് നയനയുടെ അടുത്തേക്ക് പോയി........ നയന ഷംനയോട് കഥ പറഞ്ഞിരിക്കുകയാണ്........ നയനേ..... ശ്രീലക്ഷ്മി വിളിച്ചതും അവള് അങ്ങോട്ട്‌ നോക്കി..... ഫുൾ കത്തിയടി ആണല്ലോ.... തള്ളി മറയ്ക്കോ നീ..... ശ്രീലക്ഷ്മി ചോദിച്ചതും അവള് ചുണ്ട് കൂർപ്പിച്ചു...... ഇങ്ങ് വാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...... (എന്താ ) ഇങ്ങ് വാടോ പറയട്ടെ..... അവളെണീറ്റ് അങ്ങോട്ട്‌ നടന്നു.... അപ്പോഴാണ് ഹർഷൻ അങ്ങോട്ട്‌ വന്നത് ... നിനക്കിവിടെ എന്താ പരിപാടി ശ്രീലക്ഷ്മി ... ഞാൻ വെറുതെ.... നയനേ നീയൊന്ന് വന്നേ..... ഹർഷൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു....... (എന്താ.....) എടീ...... നാളെ കവിതയുടെ ബര്ത്ഡേ ആണ് ....... എന്താ ഞാൻ അവൾക്ക് കൊടുക്കാ.... നീ വാ നമുക്കൊന്ന് തപ്പാ...... ( ക്ലാസോ ) പിന്നെ ക്ലാസ്..... നീയിങ്ങ് വന്നേ പെണ്ണേ......

ഹർഷൻ അവളെയും കൂട്ടി പുറത്തേക്ക് പോയി..... റോഷൻ ഇതറിയാതെ ഉച്ച ആയതും ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വന്നു.... അവൾക്ക് കുറേ കരഞ്ഞതുകാരണം തലവേദന ആകുന്നുണ്ടായിരുന്നു..... എടീ ശ്രീലക്ഷ്മി..... നീ പറഞ്ഞോ അവളോട്..... ഇല്ലെടാ..... ഞാൻ പോയ്‌..... ബട്ട്‌ ഹർഷേട്ടൻ അപ്പോഴേക്കും വന്ന് അവളെ കൂട്ടി പോയി...... ഈ മനുഷ്യനെകൊണ്ട് ഇത് വല്യ ഇടങ്ങേറ് ആയല്ലോ...... അല്ല നിനക്കെന്തുപറ്റി.... ഒരു തലവേദന..... അയ്യോ..... അവൻ വേഗം അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി.....അവള് ഞെട്ടി.... ഇങ്ങനെ ചെയ്യല്ലേ റോഷാ ഇനിയും..... നിന്റെ ഈ കെയർ ആണ് എന്നെ നിന്നിലേക്ക് ഇത്രയും അടുപ്പിച്ചത്..... ഇനിയും നീയിത് കാണിക്കല്ലേ..... എനിക്ക് വെറുതെ ഇനിയും മോഹങ്ങൾ തരല്ലേ..... ഞാൻ ചത്തുപോകും റോഷാ..... അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി...... ചൂടുണ്ടല്ലോ മോളെ നമുക്ക് ഹോസ്പിറ്റലിൽ പോവണോ..... അവള് തലയും താഴ്ത്തി ഇരിക്കുകയാണ്.... അവൻ വേഗം മുഖം പിടിച്ചുയർത്തി..... എന്താടി.... നീയെന്തിനാ കരയുന്നത്..... എടാ അത് തലവേദന ആയിട്ടാ....

എന്നിട്ടാണോ ഇവിടെ ഇരിക്കുന്നത് വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം.... അവനവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു........ ഹോസ്പിറ്റലിൽ പോയി അവളെ വീട്ടിൽ വിട്ട് കൊടുത്തു......... അവള് പോയി വേഗം കതകടച്ചു കിടന്നു...... ഹർഷനും നയനയും മാളിൽ പോയി ഒരു മൂലയ്ക്ക് താടിക്ക് കയ്യും വച്ചിരിക്കുകയാണ്....... എടീ..... മേക്കപ്പ് സെറ്റ് വാങ്ങിയാലോ..... അവൻ ചോദിച്ചതും അവള് ഇളിച്ചുകാട്ടി.... അത് വേണ്ടാ..... ഓക്കേ വേറെ എന്താ...... ഒരു ബാഗ്..... അത് മതിയോ...... (ഇനി വായ തുറന്ന് മണ്ടത്തരം പറഞ്ഞാൽ അടിക്കും ഞാൻ....) ഓഹ് ഇയാള് വല്യ ബുദ്ധിമതി...... എന്തേലും ഒന്ന് തീരുമാനിക്ക്.... ( കേക്ക്....... ചോക്ലേറ്റ്........ പിന്നെ എന്താ....) എനിക്കറിയുമെങ്കിൽ ഞാൻ നിന്നോട് ചോദിക്കോ .... ഇരുന്ന് ആലോചിക്ക്..... ഡ്രെസ് വേണോ..... ( വേണോ....) ഒറ്റ ഇടി..... ( ഈ വേണ്ടാ...... ടെഡി.......) ആഹ് അത് ഓക്കേ.... ഇന്നാള് ടെഡിയെ വേണം എന്ന് പറഞ്ഞിരുന്നു..... റെഡ് കളർ വാങ്ങാം ല്ലേ..... ( നോ....... ബേബി പിങ്ക്....) ഓക്കേ.... അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനം ആയ സ്ഥിതിക്ക് നമുക്ക് ആദ്യം എന്തേലും കഴിക്കാം.....

ബാക്കി എന്നിട്ട്...... അവര് ഫുഡ് കഴിച്ചു..... പിന്നെ പോയി എല്ലാം വാങ്ങി അവളെ വീട്ടിൽ വിട്ട് അവൻ പോയി..... പിറ്റേന്ന് നയനയെ കോളേജിൽ വിട്ടിട്ടാണ് അവൻ കവിതയുടെ അടുത്തേക്ക് പോയത്...... അവൾക്ക് ഫുൾ സർപ്രൈസ് ആയിരുന്നു...... താങ്ക് you സോ much ഹർഷാ..... ഞാനിത്രയ്ക്കൊന്നും എസ്‌പെക്ട് ചെയ്തില്ല..... നീയെന്താ എന്നെ പറ്റി വിചാരിച്ചേ..... വന്ന് കേക്ക് മുറിച്ചെ..... അവള് കേക്ക് കട്ട്‌ ചെയ്തു...... പിന്നെ രണ്ടുപേരും ഇരുന്ന് സംസാരിക്കാൻ തുടങ്ങി...... ഹർഷാ ടെഡിയെ എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ..... അപ്പൊ നിനക്ക് സെലക്ട്‌ ചെയ്യാനും അറിയാം ല്ലേ...... പോടീ.... സെലെക്ഷൻ ഒക്കെ എനിക്കറിയാം..... ബട്ട്‌ ഇതൊക്കെ സെലക്ട്‌ ചെയ്തേ നയനയാ...... അത് കേട്ടതും കവിതയുടെ മുഖം മാറി.... ഞാൻ എന്ത് വേണമെന്നറിയാതെ അങ്ങനെ ഇരിക്കായിരുന്നു പിന്നെ അവളെയും കൂട്ടി പോയി..... ഹർഷാ നിനക്കെന്താ വട്ടുണ്ടോ.....

എനിക്കൊരു സാധനം സെലക്ട്‌ ചെയ്യാൻ പോലും നിനക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണല്ലേ...... കഷ്ടം...... എന്തിനും ഏതിനും ഒരു നയന..... അവളാരാ നിന്റെ..... നീയെന്തിനാ കവിതാ ഈ ചൂടാവുന്നത്.... അവള് ജസ്റ്റ്‌ എന്നെ ഹെല്പ് ചെയ്തു..... പിന്നെ ഞാൻ ചൂടാവാതെ..... അവളുടെ പേര് കേട്ട് ഞാൻ മടുത്തു..... അവളാരാ ഹർഷന്റെ..... ഒരു ജൂനിയർ അത്രയല്ലേ ഉള്ളൂ........ കവിതാ അവളെനിക്ക് അനിയത്തി.... സ്റ്റോപ്പ്‌ it ഹർഷാ..... ഒരനിയത്തി..... അവളെയെന്താ അവളുടെ വീട്ടുകാർ കെട്ടഴിച്ചു വിട്ടതാണോ...... ഓഹ് മിണ്ടാൻ വയ്യാത്തത് അല്ലേ അപ്പോൾ അവളായിട്ട് ആരേലും ഒപ്പിച്ചാൽ എല്ലാർക്കും സുഖാവുമല്ലോ........ കവിതേ നീയീ പറഞ്ഞു എങ്ങോട്ടാ പോകുന്നത്...... മതി ആ ടോപ്പിക്ക് ഒഴിവാക്ക്.... ഇല്ലാ ഹർഷ.... കുറേ ആയി ഞാനിത് സഹിക്കുന്നു...... എന്നോട് പോലും കാണിക്കാത കെയറും ഇമ്പോര്ടൻസും നീയെന്താ അവളോട് കാണിക്കുന്നത്........

ഫിലിമിന് കൊണ്ടുപ്പോകുന്നു വീട്ടിൽ കൊണ്ടോകുന്നു....... എന്താ ഇതിന്റെയൊക്കെ അർത്ഥം..... എനിക്ക് മനസിലാകുന്നില്ല.... ക്ഷമിക്കുന്നതിനും ലിമിറ് ഉണ്ട്........ നിനക്ക് ഇപ്പൊ ഫുൾ തിരക്കല്ലേ.... എന്നോട് സംസാരിക്കാൻ സമയമില്ല.... ബാക്കി എല്ലാറ്റിനും സമയം ഉണ്ട്........ അവളോട് കറങ്ങാനും എല്ലാം....... കവിതാ നീയെന്താ ഉദ്ദേശിച്ചത്...... നീ കരുതുന്നപോലെ ഞാനും നയനയും തമ്മിൽ വേറെയൊരു ബന്ധവുമില്ല...... ആവോ ആർക്കറിയാം...... കവിതേ.... എനിക്ക് ദേഷ്യം വരുന്നുണ്ട്.... എനിക്കും ഉണ്ട് ദേഷ്യവും സങ്കടവുമെല്ലാം...... ഹർഷാ എന്താടാ നിനക്ക് പറ്റിയത്..... എന്തിനാടാ എന്നോടിങ്ങനെ ..... എനിക്ക് പേടിയാ.... എനിക്ക് നിന്നെ വേണം നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ..... എന്താ കവിതയ്ത് ..... ഞാനതിന് നിന്നെ വിട്ട് പോകില്ലല്ലോ പിന്നെ എന്താ...... ഹർഷാ..... നിനക്കെന്നെ ഇഷ്ടാണോ.... ഉം..... ഒരുപാട്...... ശരി ഞാൻ ആണോ നയനയാണോ ഇമ്പോര്ടന്റ്റ്‌..... നീ തന്നെ........ ഓക്കേ.... അങ്ങനെ ആണേൽ ഇനി അവളുമായി നിനക്കൊരു കോൺടാക്റ്റും പാടില്ല.... നമുക്കിടയിൽ അവള് വേണ്ടാ.....

കവിതാ are you സീരിയസ് . യെസ്.... ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ.... ഏതേലും ഒരാള് മതി നിന്റെ ജീവിതത്തിൽ..... ആരുവേണമെന്ന് നീ തീരുമാനിച്ചോ.....നയന ആണേൽ പിന്നെയൊരിക്കലും ഞാൻ നിന്റെ പുറകെ വരില്ലാ.......... സത്യം...... അതല്ല ഞാൻ ആണേൽ ഇനി അവള് നിന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല...... നീ തന്നെ തീരുമാനിക്ക് ആരുവേണമെന്ന്....... എന്താണ് കവിത നിനക്ക് പറ്റിയത് .... അതൊരു പാവം കുട്ടിയാ...... നീ കരുതുന്നപോലെ ഞങ്ങൾ തമ്മിൽ മറ്റൊരു ബന്ധവുമില്ല..... പിന്നെ അവളെ ഞാൻ കെയർ ചെയ്യുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ അതൊരു ലവ്ർ ആയി കരുതിയല്ല..... ന്റെ അനിയത്തി ആയിട്ടാ അങ്ങനെ കൂടെ കൊണ്ടുനടക്കുന്നത്...... നീ തന്നെ ആലോചിച്ചു നോക്ക് അവൾക് നമ്മുടെ റിലേഷൻ അറിയാം.... പിന്നെയെന്തിനാ നീ പേടിക്കുന്നത്...... എനിക്കിതൊന്നും അറിയേണ്ട കാര്യമില്ല..... എനിക്കവളെ ഇഷ്ടല്ല.... നീ അവൾക്ക് ഒരുപാട് ഇമ്പോര്ടൻസ് കൊടുക്കുന്നത് എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്..... ഇനിയും പറ്റില്ല എനിക്കിത് ...... നീ പറാ..... ആരാണ് നിന്റെയൊപ്പം വേണ്ടത് ഞാനോ അവളോ .....its യുവർ ചോയ്സ്...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story