❤️ഹർഷനയനം❤️: ഭാഗം 7

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

എനിക്കവളെ ഇഷ്ടല്ല.... നീ അവൾക്ക് ഒരുപാട് ഇമ്പോര്ടൻസ് കൊടുക്കുന്നത് എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്..... ഇനിയും പറ്റില്ല എനിക്കിത് ...... നീ പറാ..... ആരാണ് നിന്റെയൊപ്പം വേണ്ടത് ഞാനോ അവളോ .....its യുവർ ചോയ്സ്.......പറാ ഹർഷാ...... കവിതാ കൂൾ.....ഞാൻ പറയുന്നത് നീയൊന്ന് സമാധാനത്തോടെ കേൾക്ക്...... നിനക്ക് തന്നെ നന്നായി ഞാനും അവളും തമ്മിൽ ഒന്നുമില്ലെന്ന് പിന്നെയും എന്തിനാ ഈ കടുംപിടുത്തം..... അപ്പോൾ ഹർഷന് അവളെനല്ലേ വലുത്..... ഞാൻ പറയട്ടെ...... എനിക്ക് നീ തന്നെയാ ഇമ്പോര്ടന്റ്റ്‌...... പിന്നെ ഞാൻ അങ്കിൾനും ആന്റിക്കും വാക്ക് കൊടുത്തതാ ഞാൻ അവളുടെ ഒപ്പം ഉണ്ടാകും എന്നത്..... കോളേജിൽ അവൾക്കൊരു പ്രോബ്ളവും ഇല്ലാതെ നോക്കും എന്നത്....... its my റെസ്പോൺസിബിലിറ്റി...... കവിതാ ഞാൻ പറയുന്നത് നീയൊന്ന് മനസിലാക്കു..... ഇനി കുറച്ചു മാസങ്ങൾ കൂടിയേ ഞാന് കോളേജിൽ ഉണ്ടാവു.........

കവിതാ ഞാൻ നിന്നെ വിട്ട് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...... അങ്ങനെയാണോ നമ്മുടെ ഇഷ്ടം.... അതല്ല ഹർഷാ..... പലപ്പോഴും നീ എന്നേക്കാൾ ഇമ്പോര്ടൻസ് അവൾക്ക് കൊടുക്കുന്നു..... അത് നിന്റെ തോന്നലാണ്....... she is my സിസ്റ്റർ...... അതിനപ്പുറം ഒരു ഫീലിങ്‌സും അവളോട് ഇല്ലാ..... നീ വെറുതെ എഴുതാപ്പുറം വായിക്കാൻ നിൽക്കണ്ട.... കേട്ടോ..... ഉം ...... ഒന്ന് ചിരിക്ക്..... അവള് ചിരിച്ചെന്ന് വരുത്തി.... കവിതാ...... നിന്നെക്കാൾ ഇമ്പോര്ടന്റ്റ്‌ അല്ല എനിക്കൊന്നും ആരും........ i ലവ് you സോ much........ നീയെന്താ മുഖം കൂർപ്പിച്ചു വച്ചത്..... ഇപ്പോഴും ഓക്കേ ആയില്ലേ...... എനിക്കറിയില്ല ഹർഷാ...... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....... എനിക്കറിയാം നീ അവളെ മറ്റൊരു രീതിയിലും കാണില്ല എന്നത്........ അവളും അങ്ങനെ തന്നെ ആവും..... എന്നാൽ ഇടയ്ക്കൊക്കെ നീ എന്നിൽ നിന്ന് വല്ലാതെ അകന്നുപോയപോലെ തോന്നുവാ.......

ഞാൻ നിന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആണ്..... ചിലപ്പോ ഓവർ പൊസ്സസ്സീവ് ആകാം..... അത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്.......... ഹർഷൻ അവളുടെ ചുമലിൽകൂടെ കയ്യിട്ട്..... എനിക്കറിയാം അത്....... അവള് പതിയെ അവന്റെ വയറിൽ കുത്തി......... i ലവ് you ഡാ..... be വിത്ത്‌ മീ..... always........ വൈകുന്നേരം അവളെ ഹോസ്റ്റലിൽ വിട്ടശേഷം അവൻ ഫോണെടുത്ത് നയനയെ വിളിച്ചു........ ഫോണെടുത്തത് രേവതിയാണ്.... നയനേ എവിടാടി..... വാട്സാപ്പിൽ വാ..... മോനേ ഞാനാ...... നീ ടെൻഷൻ ആവേണ്ട നീ പോയ വിവരം മോള് പറഞ്ഞു ..... ഞാൻ പോയി കൂട്ടിയതാ. ഓഹ്...... എന്ന ശരി ആന്റി നാളെ കാണാം...... അവളോട് പറഞ്ഞേക്ക്...... ഓക്കേ മോനെ....... അവര് ഫോൺ കട്ട്‌ ചെയ്തു...........രേവതി നോക്കുമ്പോൾ നയന കട്ടിലിൽ മലർന്ന് കിടക്കുകയാണ്.....അവരെടുത്ത് ചെന്നിരുന്നു....... എന്താ മോളേ..... എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു...... (ഏയ്‌ ...ആരാ വിളിച്ചേ ) ഹർഷൻ.... നീയെവിടെ ആണെന്ന് അറിയാൻ വിളിച്ചതാ....... ഉം....... എന്തുപറ്റി നിനക്കിന്ന്....... എന്താ മോളേ.....

( ആകാശിനെ കണ്ടു ഇന്ന്....) എന്നിട്ട്..... അവൻ മോളെ എന്തേലും ചെയ്തോ..... ( ഇല്ലമ്മേ.... ആൾക്ക് നല്ല മാറ്റം വന്നിട്ടുണ്ട്.... അച്ഛൻ ശരിക്കും പെരുമാറിയിട്ടുണ്ട് ആളെ..... അതാകും മാറിയത്.......) ആണോ..അവനെന്താ മോളോട് പറഞ്ഞേ.... ( കുറേ സോറി പറഞ്ഞു.... അറിയാതെ പറ്റിയതാണ്..... ഇനി ഇങ്ങനെ ഉണ്ടാവില്ല എന്നൊക്കെ...... ഫ്രണ്ട്സായാലോ എന്ന് ചോദിച്ചു....) മോളെന്ത് പറഞ്ഞു...... ( ഓക്കേ പറഞ്ഞു........) അത് വേണമായിരുന്നോ..... ( ഒരാള് നന്നാവാൻ അവസരം ചോദിക്കുമ്പോൾ നമ്മള് കൊടുക്കേണ്ടേ.... ഈ കാര്യം ഹർഷേട്ടനോട് പറയണം......) അവനിഷ്ടവും എന്ന് തോന്നുന്നില്ല........ ആ കുട്ടിയുടെ ബര്ത്ഡേ ആണെന്ന് നിനക്ക് നേരത്തെ പറയായിരുന്നില്ലേ നമുക്ക് എന്തേലും ഗിഫ്റ്റ് കൊടുക്കാമായിരുന്നില്ലേ..... ( അടുത്ത ബര്ത്ഡേയ്ക്ക് കൊടുക്കാം.....) ശരി........ മോള് മാറ്റി വാ നമുക്ക് ചായ കുടിക്കാം.....

അവള് വേഗം റെഡിയായി വന്നു..... അച്ഛൻ വന്നപ്പോൾ ആകാശ് പറഞ്ഞതൊക്കെ പറഞ്ഞു..... ഹ്മ്..... അവന്റെ അച്ഛനെയും ഞാൻ ഒന്ന് കണ്ടിരുന്നു.... മോനെ നല്ല വഴിക്ക് നടത്തിയില്ലേൽ തൊപ്പി തെറുപ്പിക്കുമെന്ന് പറഞ്ഞിരുന്നു..... അതേതായാലും നന്നായി.......... പിറ്റേന് ഹർഷൻ വന്നപ്പോ അവള് ആ കാര്യം പറഞ്ഞു...... അത് വേണോ നയനേ..... അവനെ അങ്ങനെ നമ്പാൻ പറ്റില്ല..... എന്തേലും പണി ആവാനും ചാൻസുണ്ട്...... നമുക്ക് നോകാം..... ഓവർ അടുപ്പവും വേണ്ടാ വിരോധവും വേണ്ടാ ഒരു മയത്തിൽ അങ്ങ് പൊക്കോട്ടെ.............. അവളത് സമ്മതിച്ചു.......... ( ഹർഷേട്ടാ...... ഏച്ചിക്ക് ഇഷ്ടായോ ഗിഫ്റ്റ് ....) ഉം..... ഇഷ്ടായി....... അതറിഞ്ഞതും അവൾക്ക് സന്തോഷമായി..... കോളേജിലെത്തിയതും ഹർഷൻ മീറ്റിങ്ങും കാര്യങ്ങളുമായി പോയി........ ശ്രീലക്ഷ്മി പിന്നെയും അവളുടെ ക്ലാസിൽ വന്നു....... എടീ നയനെ.... നിന്നെ ഞാൻ ശരിയാക്കും.... നീയാരാ അമേരിക്കൻ പ്രസിഡന്റോ.... എന്താ തിരക്ക് അവൾക്.... ഇങ്ങോട്ട് വാ മോളേ.... നയന വേഗം ചെന്നു...... ( എന്താ....) നിന്നോട് ഒരു കാര്യം പറയാനുണ്ട്......

ഹർഷേട്ടനോട് പറയരുത്..... അവള് പുരികം ചുളിച്ചു..... എടീ അത്..... നമ്മുടെ റോഷൻ ഇല്ലേ..... ( ഉം ) അവനു നിന്നെ ഇഷ്ടാ...... നിനക്കവനെ ഇഷ്ടാണോ...... നല്ല പയ്യനാടി..... നിന്നെ ഒരുപാട് ഇഷ്ടായിട്ടാ .... നിന്നോട് ഈ കാര്യം പറയാൻ അവൻ കുറെയായി ട്രൈ ചെയ്യുന്നു..... ബട്ട്‌ അവനു ടെൻഷൻ....... നിനക്കവനെ ഇഷ്ടാണോ...... അവളൊന്നും പറയാതെ തല താഴ്ത്തി....... നയനേ.... ഞാൻ നിന്നോടാ ചോദിക്കുന്നത്...... ശരി നീ നല്ലപോലെ ആലോചിക്ക് എന്നിട്ട് മറുപടി പറഞ്ഞാൽ മതി...... അവനൊരിക്കലും നിന്നെ വേദനിപ്പിക്കില്ല മറ്റൊരാളുടെ സങ്കടം അവനു പെട്ടന്ന് മനസിലാകും..... നിന്നെ അവൻ ഒഴവാക്കുകയുമില്ല...... ഇതൊരു ക്യാമ്പസ് ലവ് ഒന്നുമല്ല ശരിക്ക് ഇഷ്ടായിട്ടാ..... ഒരുപാട് ഇഷ്ടായിട്ട്.......നീ നന്നായ് ആലോചിക്ക്...... ഹർഷേട്ടനോട് പറയരുത് പ്ലീസ്...... നീ ഓക്കേ ആണേൽ പറഞ്ഞോ പുള്ളിയോട്..... അല്ലാതെ വെറുതെ എന്തിനാ.,.... അവള് ജസ്റ്റ്‌ തലയാട്ടി........ അപ്പൊ ഓക്കേ ഡീ പിന്നെ കാണാം ഞാൻ ക്ലാസിലേക്ക് പോവട്ടെ.... കുറച്ചു പരിപാടികൾ ഉണ്ട്...... നയന ശ്രീലക്ഷ്മി പോകുന്നതും നോക്കി അവിടെ നിന്നു........

.ഷംന വന്ന് തട്ടിയപ്പോഴാണ് അവള് നേരെനിന്നത്...... എന്താടി....... എന്താ കാര്യം .. അവള് വേഗം ഷംനയുടെ കയ്യും പിടിച്ചു ക്ലാസിലേക്ക് നടന്നു....ശ്രീലക്ഷ്മി പറഞ്ഞത് അവൾക് എഴുതി കൊടുത്തു.... നീയെന്താ പറയാൻ പോകുന്നത്...... ( ഹർഷേട്ടനോട് പറയണം....) എടീ ഹർഷേട്ടനോട് പറയരുത് പറഞ്ഞതല്ലേ..... പിന്നെ... അവള് മറുപടി പറഞ്ഞില്ല ജസ്റ്റ്‌ ചിരിച്ചു......... റോഷൻ ഉച്ചയ്ക്ക് അവളുടെ ക്ലാസിലേക്ക് വന്നപ്പോൾ അവള് നൈസ് ആയിട്ട് മുങ്ങി......, എന്താടി.... നീ അവനെ പേടിച്ചു മുങ്ങിയതാണോ..... ( നോ ) അവര് ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് ആകാശ് വന്നത്..... നയനാ..... എന്താ പരിപാടി.... ഒന്നുമില്ലെന്ന് അവള് കണ്ണ് ചിമ്മി കാണിച്ചു..... ഇപ്പോഴും ദേഷ്യമാണോ...... ( അല്ല ) ഹാവു സമാധാനം........ ഹർഷൻ എന്തിനോ അങ്ങോട്ട് വന്നപ്പോഴാണ് അത് കണ്ടത്..... അവൻ വേഗം നയനയുടെ അടുത്തേക്ക് വന്നു..... എന്താ മോനെ ആകാഷേ..... പണ്ടത്തെ നമ്പറും കൊണ്ട് ഇറങ്ങിയതാണോ ...... എന്തിന് ബ്രോ ഇവളുടെ അച്ഛൻ എന്നെ തല്ലി കൊല്ലാനോ.....

എന്താ അങ്ങേര് പറഞ്ഞതെന്ന് അറിയോ ഇനി ഇങ്ങനെ എന്തേലും ഉണ്ടായി എന്നറിഞ്ഞാൽ കുറച്ചു നല്ല കേസെസ് എന്റെ പേരിൽ വച്ചു തരും..... ഒപ്പം ന്റെ അച്ഛന്റെയും..... അങ്ങേരുടെ ഉപദേശം കേട്ടിട്ട് ന്റെ അച്ഛൻ ന്നെ കൊന്നില്ല എന്നെ ഉള്ളൂ..... ഇപ്പൊ ഞാൻ കംപ്ലീറ്റ് ഡീസന്റ് ആണ് ബ്രോ..... അങ്ങനെ ആയാൽ നിനക്ക് കൊള്ളാം ...... ഹർഷൻ പറഞ്ഞതും അവനൊരു ഇളിഞ്ഞ ചിരി പാസാക്കി അവിടുന്ന് പോന്നു......നയന വേഗം ഹർഷന്റെ കൈ പിടിച്ചു ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു...... എന്താ..... എന്തുപറ്റി...... (ഒരു കാര്യം പറയാനുണ്ട്....) എന്താ .... പറാ.... ( ഏട്ടൻ ഫുഡ് കഴിച്ചോ ) ഇതാണോ കാര്യം.... ഒറ്റ ഇടി..... ഇല്ലെടി കഴിക്കണം കോളേജ് ഡേ അല്ലേ അതിന്റെ തിരക്ക്...... അത് പറഞ്ഞപ്പോഴാ...... ഞങ്ങടെ ജൂനിയർ ഉണ്ട് ഋതിക്ക്..... നല്ല ക്ലാസിക്കൽ ഡാൻസർ ആണ്..... ഒരു പ്രോഗ്രാമിന് നിങ്ങടെ രണ്ടാളുടെയും പേര് ഞാൻ കൊടുത്തിട്ടുണ്ട്...... അവൻ നിന്നെ വന്ന് മീറ്റ് ചെയ്യും..... ( ഞാനൊന്നുമില്ല ) എടുത്തു ഞാൻ കിണറ്റിൽ ഇടും...... അവള് ചുണ്ട് കൂർപ്പിച്ചു....

അല്ലെടി നിനക്ക് എന്താ പറയാൻ ഉള്ളെ..... ശ്രീലക്ഷ്മി പറഞ്ഞത് അവള് അവനോട് പറഞ്ഞു.......... ഓഹോ.... അപ്പൊ അവനാണല്ലേ ആള്..... നിനക്ക് മെസേജ് അയച്ചത് അവനാകും..... നീയെന്ത് തീരുമാനിച്ചു..... അവനാള് ഡീസന്റ് ആണ്...... ( ഹർഷേട്ടാ...... അതൊക്കെ എനിക്കറിയാം.... ഒരു പ്രശ്നം ഉണ്ട്...) എന്ത് പ്രശ്നം..... അങ്കിളും ആന്റിയും ആണോ.... അവരെ ഞാൻ സെറ്റ് ആക്കാം.... dont വറി.... ( അതല്ല....) പിന്നെ..... ( ശ്രീലക്ഷ്മി ഇല്ലേ..... അവൾക്ക് റോഷനെ ഇഷ്ടാ ) അത് നിനക്ക് എങ്ങനെ അറിയാം..... ( ചേച്ചീടെ ഫ്രണ്ട് പറഞ്ഞതാ.......) ഓഹോ അപ്പൊ അങ്ങനെ ഒരു സംഭവം ഉണ്ടല്ലേ...... അപ്പോൾ മോള് ടെൻഷൻ ആകണ്ട.... ഞാനൊന്ന് ആലോചിക്കട്ടെ ....... പിന്നെ ഈവെനിംഗ് കാണാം..... കുറച്ചു ലേറ്റ് ആകും ...... ഋതിക്ക് വരും..... സോങ്ങും മറ്റും നിങ്ങള് ഡിസൈഡ് ചെയ്തോ ... ഞാൻ പോവാ.... ( ഫുഡ് കഴിക്ക് ട്ടോ.....) ഓക്കേ ഡീ..... അവൻ പോയി.... അവള് അവൻ പോകുന്നതും നോക്കി അവിടെ നിന്നു..... പിന്നെ ലൈബ്രറിയിൽ പോയി......... വൈകുന്നേരം അവള് എന്നത്തേയും പോലെ അവരുടെ അടുത്ത് ചെന്നിരുന്നു......

ശ്രീലക്ഷ്മിയുടെ അടുത്തയാണ് ഇരിക്കുന്നത്..... റോഷൻ അവളെ നോക്കുന്നത് ശ്രീലക്ഷ്മി കണ്ടതും അവിടുന്ന് എഴുന്നേൽക്കാൻ നോക്കി.... എന്നാൽ നയന സമ്മതിച്ചില്ല........ നയനേ ക്ലാസൊക്കെ എങ്ങനെ പോണു.... ( കുഴപ്പല്യ ) ഓഹ് ഇപ്പൊ നമ്മളെയൊന്നും മൈൻഡ് ഇല്ലല്ലോ...... നിന്നെ ഏത് നേരവും മൈൻഡ് ചെയ്യാൻ നീയാരാടാ ഇവളുടെ.... അങ്ങോട്ട്‌ വന്ന ഹർഷന്റെ ചോദ്യം കേട്ട് റോഷനൊന്ന് ഇളിഞ്ഞു ..... നയനേ ഇതാണ് ഋതിക്ക്...... ഋതിക്ക് ഇതറിയാലോ..... ഇനി ആകെ പത്ത് ദിവസ ഉള്ളത് പ്രോഗ്രാമിന്..... അപ്പോഴേക്കും എല്ലാം സെറ്റ് ആയിരിക്കണം..... നിങ്ങള് തന്നെ ഡിസൈഡ് ചെയ്യ് കാര്യങ്ങളൊക്കെ...... ഓക്കേ...... നയനാ നമുക്ക് ക്ലാസിക്കൽ ഫ്യൂഷൻ ചെയ്യാം..... അതായിരിക്കും കുറച്ചൂടെ ബെറ്റർ ആവുകാ....... നാളെ മുതൽ പ്രാക്ടീസ് തുടങ്ങാം.... അവള് ഹർഷനെ നോക്കി..... ഋതിക്ക് എപ്പോഴാ പ്രാക്ടീസ്....

. ഈവെനിംഗ് പോരെ..... ക്ലാസ് കഴിഞ്ഞിട്ട്..... അതല്ലേ ബെറ്റർ...... ഓക്കേ..... അവിടുന്ന് നല്ല സൗണ്ട് ആയതും ഋധിക്കിന് ഡിസ്റ്റർബ്ൻസ് ആയി.... നയനാ ഒന്നങ്ങോട്ട് വരോ.... ഇവിടെ സൗണ്ട്..... അവള് ഒപ്പം ചെന്നു..... ഹർഷേട്ടൻ രാവിലെയാണ് കാര്യം പറഞ്ഞത്..... സോങ് ഏതേലും മനസിലുണ്ടോ നയനയുടെ.... അങ്ങനെ ആണേൽ അത് നോക്കായിരുന്നു ... ഇല്ലെന്നവൾ തലയാട്ടി.... ഓക്കേ ഇന്ന് നോക്ക്...... ഞാനും നോക്കാം..... എന്നിട്ട് നാളെ ഫിക്സ് ചെയ്യാം..... ഉച്ചയ്ക്ക് എങ്ങാനും ഞാൻ നിന്റെ ക്ലാസിലേക്ക് വരാം...... അവള് സമ്മതിച്ചു...... ഋതിക്ക് അവളോടും ഹർഷനോടും ബൈ പറഞ്ഞു പോയ്‌ ......... റോഷൻ അവളെ തന്നെ നോക്കുന്നത് ഹർഷൻ ശ്രദ്ധിച്ചിരുന്നു ....... റോഷാ.... എന്താ ഭായ്........ നിന്നോട് കുറച്ചു കാര്യങ്ങൾ ഏല്പിച്ചിരുന്നു.... ചെയ്തോ..... അത്...വിട്ടുപോയി.. . നാളെ ഉറപ്പായും ചെയ്യും...... ഹർഷൻ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...... നമുക്ക് പോകാം..... അവൻ വിളിച്ചതും നയന ഒപ്പം ചെന്നു.... എന്താ നയന റോഷന്റെ കാര്യത്തിൽ നിന്റെ തീരുമാനം.... നിനക്കവനെ ഇഷ്ടാണോ......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story