❤️ഹർഷനയനം❤️: ഭാഗം 8

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

നമുക്ക് പോകാം..... അവൻ വിളിച്ചതും നയന ഒപ്പം ചെന്നു.... എന്താ നയന റോഷന്റെ കാര്യത്തിൽ നിന്റെ തീരുമാനം.... നിനക്കവനെ ഇഷ്ടാണോ...... അവള് ഒന്നും പറഞ്ഞില്ല..... എന്താടി നീ കാര്യം പറാ.... ( ഏട്ടാ ശ്രീലക്ഷ്മി..... ഏട്ടൻ അവരുടെ കാര്യം ശരിയാക്ക്.... എനിക്ക് താല്പര്യം ഇല്ലാ .....) ഓക്കേ....... അങ്ങനെ ചെയ്യാം.... അല്ല ആ കുട്ടിച്ചാത്തന് അതിന് നിന്നെയല്ലേ ഇഷ്ടം.... ( അതൊക്ക മാറും....) പിറ്റേന്ന് ഇന്റർബൽ സമയത്ത് ഋതിക്ക് അവളുടെ അടുത്തേക്ക് വന്നു... നയനാ.... നീ നോക്കിയിരുന്നോ .. അവള് മുഖം താഴ്ത്തി..... ബെസ്റ്റ് ആള്...... നമുക്ക് രണ്ട് സോങ് മിക്സ്‌ ചെയ്തിട്ട് കളിച്ചാലോ..... ( ഏതൊക്കെ ) ചന്ദ്രച്ചൂടാ ശിവശങ്കര ഒന്ന് അത്...... പിന്നെ ശിവദം ശിവനാമം....... അത് മതിയോ...... നിനക്ക് എന്തേലും സജിഷൻ ഉണ്ടേൽ പറാ .... ഇല്ലെന്ന് തലയാട്ടി..... ഓക്കേ ഈവെനിംഗ് സ്റ്റാർട്ട്‌ ചെയ്യാം.... അല്ല എവിടുന്നാ പ്രാക്ടീസ് ചെയ്യാ ....... അവള് വേഗം ലെറ്റർപാട് എടുത്തിട്ടു വന്നു...

( ഹർഷേട്ടനോട് പറയാം.... ഏട്ടൻ അറേഞ്ച് ചെയ്തു തരും.....) ഓക്കേ..... അപ്പൊ ഈവെനിംഗ് കാണാം.... അവൻ ക്ലാസിൽ പോയി..... ഈവെനിംഗ് ഹർഷൻ ഒരു ക്ലാസ് റൂം സെറ്റ് ചെയ്തു കൊടുത്തു..... റോഷനും ശ്രീലക്ഷ്മിയും അവരുടെ പ്രാക്ടീസ് കാണാൻ പോയി....... ആദ്യം ചന്ദ്രച്ചൂടയും ഇടയിൽ ശിവദവും മിക്സ്‌ ചെയ്യാം എന്നാണ് വിചാരിച്ചത്......പാട്ടിന്റെ മ്യൂസിക് തുടങ്ങിയതും നയനയും ഋത്തിക്കും പരസ്പരം നോക്കി...... അവൻ പുരികം പൊക്കിയതും അവൾക്ക് ചിരിയാണ് വന്നത്..... പറാ ഇങ്ങനെ നോക്കാതെ എന്താ ഫസ്റ്റ് സ്റ്റെപ്...... അവൻ ചോദിച്ചതും അവള് ആ മ്യൂസിക് രണ്ടുമൂന്നു തവണ കേട്ട്...... എന്നിട്ടെന്തോ കിട്ടിയപോലെ അവന്റെ കൈ പിടിച്ചു ഒരു കോർണറിൽ നിർത്തി...... അതിന്റെ ഒപോസിറ്റ് കോർണാറിൽ അവളും..... പിന്നെ രണ്ട് സ്റ്റെപ് കാണിച്ചു അത് കളിച് കഴിഞ്ഞാൽ നേരെ എത്തുന്നത് സെന്ററിലേക്കാണ് അവിടെ പോസ്......അത് കളിച് അവനെ നോക്കി പുരികം പൊക്കിയതും അവൻ ഓക്കേ പറഞ്ഞു.......... കളിച് നോക്കാം ല്ലേ..... അവള് തലയാട്ടി...... കളിച് രണ്ടുപേരും സെന്ററിലേക്ക് വന്നു......

അവള് പാർവതിയുടെയും അവൻ ശിവന്റെയും പോസ് ആണ് ചെയ്തത്........... മ്യൂസിക് കഴിയുന്നവരെ ആ പോസിൽ നിന്നു...... സോങ് തുടങ്ങിയതും രണ്ടുപേരും പിന്നെയും പരസ്പരം നോക്കി...... ഇനിയെന്താ അടുത്തത്..... അവൻ ചോദിച്ചതും അവള് കൈ മലർത്തി..... രണ്ടുപേരും ഇരുന്ന് ആലോചിക്കാൻ തുടങ്ങി...... നിങ്ങളിങ്ങനെ പോയാൽ പ്രോഗ്രാം കഴിഞ്ഞാലും ഇതിന്റെ കൊറിയോഗ്രാഫി കഴിയില്ലല്ലോ..... റോഷൻ ചോദിച്ചതും നയന ഇളിച്ചു കൊടുത്തു....... എന്നാൽ പിന്നെ നീ വന്ന് സ്റ്റെപ് ഇട്.... ഞങ്ങള് കളിക്കാം അല്ല പിന്നെ..... എനിക്കറിയാമെങ്കിൽ ഞാൻ കളിക്കില്ലേ. .. ഋതിക്ക് മറുപടി ഒന്നും പറഞ്ഞില്ല....... നയനാ...... വാ ഞാനൊരു ഐറ്റം കാണിച്ചു തരാം നീയൊന്ന് സോങ്ങുമായി ബാലൻസ് ആവുന്നുണ്ടോ എന്നൊന്ന് ചെക്ക് ചെയ്യ്...... അവൻ കളിക്കാൻ തുടങ്ങി അവള് സോങ് പ്ലേ ചെയ്തു..... സെറ്റാണോ.... അവള് തലയാട്ടിയതും അവരത് ഫിക്സ് ചെയ്യാമെന്ന് വച്ചു ........

ചെയ്തു നോക്കാം ല്ലേ.... ആദ്യം മുതൽ ഇതുവരെ..... രണ്ടുപേരും ചെയ്യാൻ തുടങ്ങി........ നയനാ കൈ അങ്ങനെയല്ലേ ഇങ്ങനെ.... അവൾക്കത് മനസിലാകാത്തത്കൊണ്ട് അവൻ കൈപിടിച്ച് നേരെ വച്ചു കൊടുത്തു........ റോഷന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.... ശ്രീലക്ഷ്മിക്ക് അത് മനസിലായി...... എടാ എന്തേയ്... തൊട്ടും തലോടിയുമാണോ ഇത് പഠിപ്പിക്കുന്നത്...... എടാ സ്റ്റെപ് റെഡിയാക്കി കൊടുക്കാ..... എന്തായാലും..... എനിക്കത് ഇഷ്ടപ്പെടുന്നില്ല....... അവന്റെ കോപ്പിലെ സ്റ്റെപ്.... ശ്രീലക്ഷ്മി ഒന്നും പറഞ്ഞില്ല ...... എടാ അവൾക്ക് സ്റ്റെപ് കാണിച്ചു കൊടുക്കുന്നത് നിനക്ക് സഹിക്കുന്നില്ല അല്ലേ..... അപ്പോൾ നിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനവും ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാനെന്തോരം വേദനിക്കുന്നുണ്ടെന്ന് നിനക്കറിയോ...... അവളോരോന്ന് ഓർത്ത് അവരുടെ ഡാൻസ് നോക്കി...... ആ സ്റ്റെപ്പിൽ നിന്ന് നേരെ വേറൊരു പോസ് ആണ്...... അവള് ഒരു കാൽ ഉയർത്തി സൈഡ് ചരിഞ്ഞു അവനിലേക്ക് ചായുന്ന ഒരു പോസ് അത് കണ്ടതും ദേഷ്യത്തോടെ റോഷൻ എണീറ്റ് പുറത്തേക്ക് പോയി.....

ശ്രീലക്ഷ്മിക്ക് എന്ത് വേണമെന്ന് മനസിലായില്ല..... അവന്റൊപ്പം പോവണോ അവിടെ നിൽക്കണോ എന്ന ഡൌട്ട്ൽ ആയിരുന്നു....... അപ്പോഴാണ് ഹർഷൻ അങ്ങോട്ട് വന്നത്..... എന്തായി മക്കളെ പഠിച്ചു കഴിഞ്ഞോ , അവൻ ചോദിച്ചതും നയന കണ്ണുരുട്ടി അവനെ തല്ലാൻ കൈ ഓങ്ങി.....അവൻ വേഗം ശ്രീലക്ഷ്മിയുടെ അടുത്തിരുന്ന്...... റോഷൻ എവിടെ..... അവൻ പുറത്തേക്ക് പോയി...... ഉം..... ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.... എന്താ ഹർഷേട്ടാ..... നിനക്ക് റോഷനെ ഇഷ്ടാണോ........ ചോദ്യം കേട്ടതും അവള് വിളറി..... ഏയ്‌..... ഞാനേ പൊട്ടനല്ല കാര്യം അറിഞ്ഞിട്ടാ ചോദിക്കുന്നത്..... ആണോ..... അവള് തല താഴ്ത്തി..... പറാ..... ഉം.... എന്തേയ് അവനോട് പറയത്തെ..... അത് ഒന്നുല്ല ഏട്ടാ..... ഞാൻ പറയണോ.... ഉം.... വേണ്ടാ..... റോഷന് എന്നെ ഇഷ്ടല്ല വെറുതെ എന്തിനാ...... അവനിഷ്ടം.... പിന്നെയവൾ അത് നിർത്തി.... എന്താ നിർത്തിയത്..... പറ..... അവനിഷ്ടം നയനയെ ആണെന്ന്...... ഹർഷൻ പറഞ്ഞതും അവളൊന്ന് അന്തംവിട്ടു...... ഏട്ടനെങ്ങനെ അറിയാം.... അവനു നയനയെ....... നയന എന്നോട് പറഞ്ഞു.....

നിനക്ക് അവനെ ഇഷ്ടാണെന്ന കാര്യവും അവളാ പറഞ്ഞത്..... നയനയ്ക്ക് റോഷനെ ഇഷ്ടല്ല...... അത് പറഞ്ഞേക്ക് നീ അവനോട്..... അല്ല ഹർഷേട്ടാ അത്.... എന്നോട് നയനയാ പറഞ്ഞത്..... അവൾക്ക് താല്പര്യം ഇല്ലെന്ന്..... പിന്നെന്താ . ...... ബട്ട്‌ റോഷന് വിഷമം ആവും...... അതൊക്കെ പിന്നെ ശരിയാകും............. ഞാൻ അറിഞ്ഞ കാര്യം തത്കാലം അവനോട് പറയണ്ടാ...... ഓക്കേ... ഉം ....... മക്കളെ എപ്പോഴാ പ്രാക്ടീസ് കഴിയാ....... നയന ചുണ്ട് മലർത്തി..... പിന്നെയവനെ കൊഞ്ഞനം കുത്തി......... അത് കണ്ടതും രണ്ടുപേരും ഇരുന്ന് ചിരിക്കാൻ തുടങ്ങി ............ കുറച്ചു കഴിഞ്ഞതും രണ്ടുപേരും ഡാൻസ് അവസാനിപിച്ച് ....... നയനാ..... നിന്റെ നമ്പർ തരോ.... ഋതിക്ക് ചോദിച്ചതും അവള് പെട്ടന്ന് തന്നെ നമ്പർ കൊടുത്തു.......... നിർത്തിയോ.... ബാക്കി നാളെ..... ഇന്ന് ഇനി വയ്യാ..... അല്ല സാറ്റർഡേ കോളേജ് ഉണ്ടാവോ.... ഓഹ് പ്രാക്ടീസ് ചെയ്യാൻ വരാം.... കുഴപ്പൊന്നുമില്ല...... ഋതിക്ക് വേഗം പോയി.......

അപ്പോഴുണ്ട് റോഷൻ കേറിവരുന്നു ... കഴിഞ്ഞോ ഇന്നത്തെ...... ആ കഴിഞ്ഞെടാ..... റോഷാ ശ്രീലക്ഷ്മിയെ നീ വീട്ടിൽ വിടില്ലേ .... ഓഹ്.... എന്നാൽ പിന്നെ ഞങ്ള് പോട്ടെ...... ഹർഷൻ അവളെ ഇറക്കി പോകാൻ നോക്കിയെങ്കിലും രേവതി സമ്മതിച്ചില്ല...... നിനക്കെന്താടാ ഇത്ര തിരക്ക്.... ഏയ്‌ തിരക്കൊന്നുമില്ല...... എന്നാൽ ഇരിക്ക് ഞാൻ നല്ല ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്.... ആദ്യമേ പറയണ്ടേ.... അവൻ വേഗം കൈ കഴുകി ഇരുന്നു ഒപ്പം നയനയും....... കഴിച് കഴിഞ്ഞ് കുറേ നേരം അവിടെയിരുന്നശേഷമാണ് അവൻ പോയത്............... സാറ്റർഡേ ക്ലാസില്ല ബട്ട്‌ പ്രാക്ടീസുണ്ട്...... നയനയും ഋത്തിക്കും ടോപ് പ്രാക്ടീസിൽ ആണ്.......... ഇടയ്ക്ക് ഒരു സ്റ്റെപ് ഇട്ട് രണ്ടുപേരും കറങ്ങി നിന്ന് പരസ്പരം നോക്കിയത് കണ്ണുകളിലേക്കാണ്.......... റിത്തിക്കിന്റെ കണ്ണുകൾ തിളങ്ങി........ കണ്ണിൽ കൺ കോർത്ത് അവരാ പോസിൽ അങ്ങനെ നിൽക്കാൻ തുടങ്ങി.....

ഇടയ്ക്കവരുടെ പ്രാക്ടീസ് കാണാൻ വന്ന റോഷൻ ആ കാഴ്ച കണ്ട് ഞെട്ടി............ അവന്റെ കണ്ണുകളൊന്ന് കലങ്ങി ........ എന്തായി പ്രാക്ടീസ്...... അവൻ ചോദിച്ചതും രണ്ടുപേരും മാറി.....എങ്കിലും ആ പരിഭ്രമം രണ്ടുപേരുടെയും മുഖത്തുണ്ട്.... ദാ ഇങ്ങനെ പോകുന്നു..... ഇനിയൊരു നാലഞ്ചു സ്റ്റെപ്പും ഒരു പോസും അതുകൂടെ കഴിഞ്ഞാൽ എല്ലാം സെറ്റ്....... ഋതിക്ക് വേഗം പറഞ്ഞു................ ശരി പ്രാക്ടീസ് നടക്കട്ടെ...... അതുംപറഞ്ഞു റോഷൻ അവിടെയിരുന്നു..... അവര് പിന്നെയും കളിക്കാൻ തുടങ്ങി..... അവര് അറിയാതെ തന്നെ മറ്റെന്തോ വികാരം അവരിൽ നിറഞ്ഞതിനാലാകാം അവിടുന്നങ്ങോട്ടുള്ള നൃത്തത്തിൽ രണ്ടുപേരും പരസ്പരം മറന്ന് ഒറ്റ മനസോടെ അതിൽ ഇഴക്കി ചേർന്ന് കളിക്കാൻ തുടങ്ങി......... അത് കാണുന്ന ഏതൊരാൾക്കും അത് പെട്ടന്ന് തന്നെ മനസിലാക്കാനും സാധിക്കും..... ഒരാളുടെ മനസ് വായിച്ചോണമാണ് മറ്റേയാളുടെ ഓരോ സ്റ്റെപ്പും ഭാവങ്ങളും താളങ്ങളും......

എല്ലാം ഒത്തിണങ്ങിയപ്പോൾ ആ നൃത്തം അതിമനോഹരമായി മാറി......... പാട്ട് കഴിഞ്ഞതൊന്നും അവരറിഞ്ഞില്ല..... മനസിലെ രാഗത്തിനനുസരിച് അവര് കളിക്കാൻ തുടങ്ങി....... ഏകദേശം കാര്യങ്ങളൊക്കെ മനസിലായ റോഷൻ അവിടുന്നിറങ്ങിപ്പോയി........... ഇടയ്ക്കെന്തിനോ അങ്ങോട്ട്‌ വന്ന ഹർഷനും അതാണ് കണ്ടത്...... ഋതിക്ക് and നയനാ...... കഴിഞ്ഞോ... അവൻ ചോദിച്ചതും രണ്ടുപേരും വിട്ട് മാറി.... അവര് പ്രാക്ടീസ് മതിയാക്കി അവന്റൊപ്പം ചെന്നു...... അന്ന് തന്നെ കോസ്റ്യുംമും മറ്റും സെലക്ട്‌ ചെയ്തു.... . വീട്ടിലെത്തി ഫോൺ നോക്കിയപ്പോൾ റിത്തിക്കിന്റെ മെസേജ് വന്ന് കിടക്കുന്നുണ്ട്....... unforgettable ഡേ..... റിയലി എന്ജോയ്ഡ് the വൈബ് ഓഫ് ഡാൻസ്......... മീ ടൂ...... റിയലി.... യെസ്....... സി you monday....... അന്നത്തേക്ക് വേണ്ടി കാത്തിരിക്കുന്നു....... 😂😂😂 ടേക് കെയർ.... നയന അറിയാതെ ഒരു പുഞ്ചിരി അവളിൽ നിറഞ്ഞു .....

കണ്ണടച്ചാൽ തെളിയുന്നത് അവന്റെയൊപ്പം ചുവടുവച്ചതാണ് .......... തിങ്കളാഴ്ച ആവാൻ അവൾ ഉള്ളിന്റെയുള്ളിൽ ആത്മാർത്ഥമായി ആഗ്രഹിച്ചു........,........ പ്രാക്ടീസ് തുടങ്ങിയതും രണ്ടാളും സ്വയം മറന്ന് കളിക്കാൻ തുടങ്ങി ......... ലാസ്റ്റ് പോസ് കഴിഞ്ഞതും രിത്തിക്കിന്റെ ചുണ്ടുകൾ നയനയുടെ നെറ്റിയിൽ പതിച്ചു......... അവള് കണ്ണുകൾ ഇറുകെ ചിമ്മി........ ആ കൈകൾ അവളുടെ മുഖത്ത് ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു..... അവളുടെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു........ അവന്റെ ഓരോ ശ്വാസചാസവും അവളിൽ തട്ടി തെറിക്കാൻ തുടങ്ങി......... ഇടയ്ക്കെപ്പോഴോ ആ ചുണ്ടുകളിൽ അവൻ വിരലോടിച്ചതും അവളിലൂടെ ഒരു വിറയൽ കടന്നുപോയി.......... പതിയെ അവനാ ചുണ്ടുകളിലെ തേൻ നുകരാൻ തുടങ്ങി........ അവളുടെ കൈവിരലുകൾ അവന്റെ മുടിയിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു..........

ഇടയ്ക്കെപ്പോഴോ അവന്റെ നാക്ക് അവളുടെ നാക്കിൽ കെട്ടിപിണഞ്ഞു....... സർപ്പങ്ങൾ ഇണചേരുന്നപോലെ ആ നാക്കുകൾ പരസ്പരം ഇണചേരാൻ തുടങ്ങി......... നയനേ........ ആരുടെയോ ശബ്ദം കേട്ടതും അവള് ഞെട്ടി കണ്ണുകൾ തുറന്നു....... ഒരു നിമിഷമെടുത്തു എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ.... കണ്ടതത്രയും സ്വപ്നമാണെന്നറിഞ്ഞപ്പോഴും അവളിലൂടെ ഒരു പുഞ്ചിരി കടന്നു പോയി..... അവള് അവളുടെ തലയിൽ തന്നെ ഒന്ന് പതിയെ അടിച്ചു..... ഛേ എന്താ ഇങ്ങനെയൊരു സ്വപ്നം....... അതോർക്കും തോറും അവൾക്ക് മറ്റെന്തൊക്കയോ തോന്നാൻ തുടങ്ങി...... പിറ്റേന്ന് ഹർഷന്റെ കൂടെ പോകുമ്പോൾ മനസ് വെമ്പുകയായിരുന്നു റിദികിനെ കാണാൻ..... നയനേ.....ഇനി ആകെ മൂന്ന് ദിവസല്ലേ ഉള്ളൂ പ്രോഗ്രാമിന്.... അതുകൊണ്ട് ഇന്ന് മുതൽ ക്ലാസിൽ കയറേണ്ട..... ഹർഷൻ പറഞ്ഞതും അവൾക്ക് തുള്ളിചാടാൻ തോന്നി........ കോളേജിൽ എത്തിയപ്പോൾ അവർക്ക് പ്രാക്ടീസ് ചെയ്യാൻ അവൻ തന്നെ ഒരു ക്ലാസ് അറേഞ്ച് ചെയ്തു...... അവനെ കണ്ടപ്പോൾ പതിവിന് വിപരീതമായി അവൾക്ക് നാണമോ മറ്റെന്തൊക്കയോ തോന്നി തുടങ്ങി......

അവനും അത് മനസിലായെന്ന് തോന്നുന്നു......... നയനാ എന്തുപറ്റി ഇന്ന്.... ഫുൾ ഫ്യുസും പോയതാണോ..... അവൻ ചോദിച്ചതും അവള് ചിരിച്ചു..... തുടങ്ങിയാലോ....... അവര് കളിക്കാൻ തുടങ്ങി.... പിന്നെ കുറച്ചു റസ്റ്റ്‌ എടുക്കാൻ എന്നോണം അവിടെയിരുന്നു...... നയനാ...... സത്യം പറഞ്ഞാൽ ഇന്നലെ ഫുൾ ബോറായിരുന്നു...... ഇന്ന് പെട്ടന്ന് വന്നാൽ മതിയെന്നായിരുന്നു മനസ്സിൽ....... അവള് ജസ്റ്റ്‌ ചിരിച്ചു...... നീയെന്താ ചിരിക്കുന്നത്.... സീരിയസ്‌ലി........ അല്ല ഈ പ്രോഗ്രാം കഴിഞ്ഞാൽ നമ്മളെ മൈൻഡ് ചെയ്യോ ആവോ....... അവള് വേഗം തലതാഴ്ത്തി....... നയനാ..... ആക്ച്വലി.... ഞാൻ ഇതിന് മുൻപ് കുറേ ഡാൻസ് കളിച്ചിട്ടുണ്ട്..... ബട്ട്‌ നിന്റെ കൂടെ.... എന്താ പറയാ..... എനിക്കറിയില്ല..... എന്റെ ഓരോ ചുവടിനനുസരിച്ചു നീയും കളിക്കുമ്പോൾ മറ്റെന്തൊക്കയോ പോലെ...... വല്ലാത്തൊരു ഇഷ്ടം.... അത് കേട്ടതും അവള് നെറ്റിച്ചുളിച് അവനെ നോക്കി..... ഡാൻസിനോട്..... നിന്റെ കൂടെ കളിക്കുമ്പോ ഡാൻസിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുവാ ..... അതിൽ മുഴുകാൻ തോന്നുന്നു........ അവള് ചിരിച്ചു......

അവനവളുടെ കയ്യിൽ കൈ ചേർക്കാൻ നോക്കുമ്പോഴാണ് ഹർഷൻ വന്നത്..... എന്താണ്..... പ്രാക്ടീസെന്നും പറഞ്ഞു കഥയാണോ രണ്ടാളും.... അത് കുറച്ചു നേരം റസ്റ്റ്‌...... ഓക്കേ.... നിങ്ങടെ കോസ്റ്റിയൂ സെറ്റ് അല്ലേ.... വേറൊന്നും ഇല്ലല്ലോ ഇനി അറേഞ്ച് ചെയ്യാൻ..... ഇല്ലാ...... പിന്നെ സോങ് എങ്ങനെയാ...... അത് ഞാൻ പറയാം....... എന്നാൽ പിന്നെ നിങ്ങടെ പ്രാക്ടീസ് നടക്കട്ടെ..... എനിക്കിനി ഇത് കഴിയാതെ ഒന്നിനും സമയം കിട്ടില്ല .......നയനേ വൈകിട്ട് കാണാം..... അവനതും പറഞ്ഞു പോയി........... അവര് പിന്നെയും പ്രാക്ടീസ് സ്റ്റാർട്ട്‌ ചെയ്തു.......വൈകിട്ട് ഹർഷന്റെ ബൈക്കിൽ ഇരിക്കുകയാണ് അവള്..... കുറച്ചു മുൻപോട്ട് പോയതും അവൻ വണ്ടി സൈഡ് ആക്കി...... സത്യം പറയെടി നീയും അവനും തമ്മിൽ എന്തേലുമുണ്ടോ...... നിനക്കവനെ ഇഷ്ടാണോ.... ( ആരെ ) അതേ നിന്റെ ഡാൻസിലെ അഭിനയം എന്റെ അടുത്ത് ഇറക്കണ്ട..... പറാ..... അല്ല അവനു നിന്നെ ഇഷ്ടാണോ..... ( എനിക്ക് ഇഷ്ടാ..... ബട്ട്‌ അറിയില്ല എന്നെ ഇഷ്ടാണോ എന്ന്....) dont വറി...... അത് മ്മക്ക് സെറ്റാക്കാം..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story