❤️ഹർഷനയനം❤️: ഭാഗം 9

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

സത്യം പറയെടി നീയും അവനും തമ്മിൽ എന്തേലുമുണ്ടോ...... നിനക്കവനെ ഇഷ്ടാണോ.... ( ആരെ ) അതേ നിന്റെ ഡാൻസിലെ അഭിനയം എന്റെ അടുത്ത് ഇറക്കണ്ട..... പറാ..... അല്ല അവനു നിന്നെ ഇഷ്ടാണോ..... ( എനിക്ക് ഇഷ്ടാ..... ബട്ട്‌ അറിയില്ല എന്നെ ഇഷ്ടാണോ എന്ന്....) dont വറി...... അത് മ്മക്ക് സെറ്റാക്കാം......തത്കാലം നമ്മുടെ പ്രോഗ്രാം ഒന്ന് കഴിയട്ടെ..... എന്നിട്ടത് നോക്കാം....... എന്താണ് ഒന്നും മിണ്ടാത്തെ........ കണ്ണടച്ചു പാൽ കുടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ. ...... അവള് പതിയെ അവന്റെ തലയ്ക്കു അടിച്ചു....... ആന്റിയോടും അങ്കിൾനോടും പറയട്ടെ....... (എന്ത് പറയാൻ....) പെണ്ണിന് പ്രേമം തുടങ്ങി എന്ന്..... ( പോ അവിടുന്ന്.... എന്നെ ഇഷ്ടാണോ എന്ന് അറിയില്ലല്ലോ ) ഈ മിണ്ടാപൂച്ചയെ ആർക്കാ ഇഷ്ടപ്പെടാതിരിക്കാ..... അവൻ പറഞ്ഞതും അവള് മുഖം താഴ്ത്തി........... പിറ്റേന്ന് പ്രാക്ടീസ് ചെയ്യുന്നതിനിടയ്ക്ക് അവളുടെ കാല് സ്ലിപ് ആയി വീഴാൻ തുടങ്ങിയതും അവൻ വേഗം പിടിച്ചു.... എന്താ മോളെ.... കാലൊക്കെ ഇപ്പൊ പണിയാക്കിയാൽ നമ്മള് രണ്ടുംപെടും...... നയനാ...... ( ഉം ) തന്റെ കണ്ണുകൾ വളരെ ബ്യൂട്ടിഫുൾ ആണ്......

ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറക്കുന്നപോലെ........... അവള് ചിരിച്ചു..... റിയലി...... തമാശ അല്ല.... വെറുത ഭംഗിവാക്ക് പറഞ്ഞതുമല്ല...... അത്രയ്ക്കും മനോഹരമാണ് തന്റെ ഈ നയനങ്ങൾ....... ഈ ശില്പത്തിൽ കൊത്തുക എന്നൊക്കെ കേട്ടിട്ടുണ്ടോ...... അതേപോലെ.... കണ്ണുകൾ മാത്രമല്ല..... അംഗലാവണ്യവും...... ആരോ അറിഞ്ഞു കൊത്തിയപോലെ......... അവള് കണ്ണുരുട്ടി....... ( ആളെ വിട്..... മതി പൊക്കിയത്.....) നോ.... സത്യം....... ഞാനൊരു കവി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണിപ്പോൾ..... തന്നെ വർണിക്കാൻ.......... വർണിച്ചോട്ടെ...... വർണിക്കും..... തന്റെ അനുമതി ആവശ്യമില്ല എനിക്കതിന്.........മാൻപേടയുടെ കണ്ണുകൾ....... ആ കണ്ണുകൾക്ക് അതിലും മാനോഹാരിത നൽകുന്ന വെള്ളാരംകണ്ണുകൾ......... വില്ലുപോലെ വളഞ്ഞ പുരികകൊടികൾ അതിലും സുന്ദരം.......ആരോ വരച്ചപോലെ ഉള്ള ചുണ്ടുകൾ...... മധുഉറ്റു വീഴാൻ വെമ്പുന്നവ.........

ഒരു കുഞ്ഞിനെപോലെ നിഷ്കളങ്കമായ ചിരിയും നോട്ടവും........ വിടർന്ന നാസിക.......... വലമ്പിരിശംഖുപോലെ മനോഹരമായ കഴുത്ത്‌.......... നേർത്ത കൈവിരലുകൾ ...... ഒരു വീണപോലെ മീട്ടാൻ ആരും കൊതിക്കും ഈ കൈകൾ.......... വിരിഞ്ഞ അരക്കെട്ട്...........കവികളുടെ ഭാഷയിലെ സ്ത്രീ സങ്കല്പത്തിന്റെ ഉത്തമ ഉദ്ധഹരണം........... അവള് തല താഴ്ത്തി നിൽക്കുകയാണ്....... ഗോതമ്പിന്റെ നിറം..... നാണിക്കുമ്പോൾ ചുവന്നു തുടുക്കുന്ന ഈ നുണക്കുഴി കവിള്.............. അവൻ പിന്നെയെന്തോ പറയാൻ വന്നതും അവളവന്റെ വായപൊത്തി.....അവനാ കൈ മാറ്റി എന്തേയ്...... എന്തിനാ തടയുന്നത് ......... ഞാൻ സത്യം അല്ലേ പറയുന്നത്....... നീ അത്രയും സുന്ദരി ആണ്........ ഈ സുന്ദരിയെ സ്വന്തമാക്കാനുള്ള ഭാഗ്യം ആർക്കാണാവോ...... അവള് വേഗം ആ ക്ലാസിൽ നിന്ന് ഇറങ്ങി....... ഋതിക്ക് അതും നോക്കി നിന്നു.... നിന്റെ നടത്തം അടിപൊളി ആണ് ട്ടോ..... അവള് അവിടെ സ്റ്റക്ക് ആയി നിന്നു..... ( ഒന്ന് നിർത് പ്ലീസ്..... ഇനിയും കേട്ടാൽ ന്റെ ബോധം പോകും......) വാ നമുക്ക് പ്രാക്ടീസ് ചെയ്യണ്ടേ.... അവൻ ചോദിച്ചതും അവള് തലയാട്ടി......

അന്നത്തോടെ പ്രാക്ടീസ് അവസാനിപ്പിച്ചു.... ഇനി പ്രാക്ടീസ് വേണ്ടല്ലോ ..... ( വേണ്ടാ....) നാളെ ഒന്നും ഇല്ലല്ലോ .... ഇവിടെ വരോ .... ചുമ്മാ ഇങ്ങനെ ഇരിക്കാം....... അവള് സമ്മതം പറഞ്ഞു ...... നയനേ...... നമ്മുടെ പ്രോഗ്രാം കഴിഞ്ഞിട്ട് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്........ ( എന്താ ) പ്രോഗ്രാം കഴിയട്ടെ എന്നിട്ട് .... അപ്പോൾ നാളെ കാണാം ..... അവൻ വണ്ടിയെടുത്ത് പോയി ..... അവള് അതും നോക്കി അവിടെ നിന്നു.... ശ്രീലക്ഷ്മി വന്ന് തലയ്ക്കു കൊട്ടിയപ്പോഴാണ് ബോധം വന്നത് .. എന്താണ് മോളേ...... നിനക്കൊരു പതിവില്ലാത്ത ഇളക്കം ...... ഒന്നുമില്ലെന്ന് അവള് കണ്ണ് ചിമ്മി കാണിച്ചു ... റോഷൻ നല്ല സങ്കടത്തിലാ..... he റിയലി loves you.... ( ബട്ട്‌ you ലവ് ഹിം മോർ than എനിതിങ് ..... i know that......) അവനത് അറിയില്ല നയനാ...... എന്നെ അവനു അറിയില്ല .. ( പറയാതെ എങ്ങനെ അറിയും..... പറയണം ..... റോഷൻ ശ്രീയെ ഇഷ്ടപെടും.... എനിക്കുറപ്പുണ്ട് ......)

അവള് ചിരിച്ചു ....... നയനേ..... പിന്നെ കോളേജിൽ ഒരു ടോക്ക് ഉണ്ട് നീയും ഹർഷേട്ടനും റിലേഷനിൽ ആണെന്ന്...... ( ഞാനും അറിഞ്ഞു........ ബട്ട്‌ ഞങ്ങൾക്ക് അറിയാം ഞങ്ങൾ എന്താണെന്ന് .... അപ്പൊ പിന്നെ ആരെന്തു പറഞ്ഞാലും എന്താ......) ശ്രീലക്ഷ്മി...... നിന്റെ സ്പീച് ഒക്കെ സെറ്റ് അല്ലേ.... റോഷൻ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു .... ആഹ് ഡാ...... അവൻ നയനയെ മൈൻഡ് ചെയ്യാതെ പോയി ........ എടീ അവനു നിന്നോട് ദേഷ്യം ആണെന്ന് തോന്നുന്നു........ ( നമുക്കൊന്ന് സംസാരിച്ചാലോ..... ഒപ്പം വരോ) ഉം..... രണ്ടാളും അവന്റെ അടുത്തേക്ക് നടന്നു...... എടാ റോഷാ. നിൽക്ക്... എന്താടി...... ഇവൾക്ക് നിന്നോട് എന്തോ പറയാനുണ്ട്...... നയനാ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാ...... എനിക്കിവിടെ ഒരുപാട് പണിയുണ്ട്...... ( പ്ലീസ്....ഒരഞ്ചു മിനിറ്റ്....) i'm റിയലി സോറി......ശ്രീലക്ഷ്മി കാണാടി..... അവനവളോട് യാത്ര പറഞ്ഞു നടന്നു..... രണ്ടുപേരും അതും നോക്കി നിന്നപ്പോഴാണ് ഹർഷൻ വന്നത്....... നയനേ പ്രാക്ടീസ് കഴിഞ്ഞോ.... ഉം.. ശ്രീലക്ഷ്മി സ്പീച് എല്ലാം സെറ്റല്ലേ.... ബബ്ബ അടിച്ചാൽ ചെരുപ്പൂരി അടിക്കും....

അതൊക്കെ സെറ്റാണ് ബ്രോ ടെൻഷൻ ആകണ്ട ...... ശരി.... എടീ നമുക്ക് പോയാലോ...... അവര് നടക്കാൻ തുടങ്ങി ....... ഇടയ്ക്ക് നല്ല കാറ്റ് വീശിയതും അവന്റെ കണ്ണിൽപ്പൊടി പോയി ..... അവൻ നിന്ന് കണ്ണ് തിരുമ്മി.... നയന വേഗം കൈപിടിച്ച് വച്ചു.... എടീ കണ്ണ്.... കൈ വിട്.... അവള് വേഗം ഏന്തി വലിഞ്ഞു അവന്റെ മുഖം പിടിച്ചു കണ്ണിലേക്കു ഊതി കൊടുത്തു....... ( റെഡി ആയോ....) ഏറെ കുറേ ....... അവള് ചിരിച്ചു.... അവനിന്ന് നേരത്തെ പോയോ ..... ഉം...... നാളെ നീ വരുന്നുണ്ടോ ഇങ്ങോട്ട് ...... (ഉണ്ട്....) ഞാൻ നന്നായി ലേറ്റ് ആകും.... മിക്കവാറും ഒരു ഏഴുമണി എങ്കിലും ആവും..... ( നോ പ്രോബ്ലം....) നിനക്ക് പ്രോബ്ലം ഇല്ലേൽ പിന്നെ എനിക്കണോ പ്രോബ്ലം.... നിന്റെ ഈ ആവേശം എന്തിനാണെന്ന് എനിക്കറിയാം...... അവള് ചുണ്ട് ചുളിച്ചു..........പിറ്റേന്ന് ഹർഷന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു...... നയനയും ഋത്തിക്കും ക്ലാസ് റൂമിൽ ചെന്നിരുന്നു....... അവനവളെ കണ്ണിമപൂട്ടാതെ നോക്കുകയാണ്........ അവൾക്കത് ഒരുമാതിരി ആകാൻ തുടങ്ങി..... ( എന്തിനാ ഇങ്ങനെ നോക്കുന്നത്....) കണ്ണിന് അത്രയും കുളിർമ തോന്നുന്നതുകൊണ്ട്...... അവൻ പറഞ്ഞതും അവള് പുഞ്ചിരിച്ചു..........

നയനാ....... ഇപ്പൊ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല...... sleepless നൈറ്റ്സ്...... ( എന്തുപറ്റി....) because ഓഫ് you.... ( ഞാനോ..... ഞാൻ എന്ത് ചെയ്തു......) കണ്ണടച്ചാലും തുറന്നാലും നിന്റെ ചുവടുകളാണ് മുൻപിൽ തെളിയുന്നതത്രയും......... പിന്നെ എങ്ങനെ എനിക്കുറങ്ങാൻ കഴിയും........ ( ജസ്റ്റ്‌ സ്റ്റോപ്പ്‌ this പ്ലീസ്......) അതെന്തേ.... ( ഒന്നുല്ല.....) നയനാ.... ചിലങ്ക ഇല്ലേ കയ്യിൽ..... ( ഉണ്ട്...... ഒരു വരി പോരെ........ പിന്നെയുള്ളത് അഞ്ചു വരിയാ......) ഓഹ് അത് മതി....... ഞാൻ പിന്നെ ചിലങ്ക കെട്ടുന്നില്ല........ ( അതെന്താ....) ഒരാള് മതി....... സെമി ക്ലാസിക്കൽ അല്ലേ........ ഉം...... ഉച്ചയായതും അവനോട് ബൈ പറഞ്ഞു അവള് ശ്രീലക്ഷ്മിയുടെ ഒപ്പം നടക്കാൻ തുടങ്ങി.......... പ്രോഗ്രാമിന്റെ അന്ന് നേരത്തെ തന്നെ എല്ലാവരും എത്തിയിട്ടുണ്ട്....... ഈവെനിംഗ് ആണ് അവരുടെ പ്രോഗ്രാം രേവതി ആ ഒരു സമയം ആകുമ്പോഴേക്കും എത്തം എന്ന് പറഞ്ഞു...........

പ്രോഗ്രാമിന്റെ ടൈം ആയപ്പോഴേക്കും രണ്ടുപേരും റെഡിയായി....... രേവതി റിത്തിക്കിനെ പരിചയപ്പെട്ടു...... പിന്നെ അവളുടെ കുറേ ഫോട്ടോസ് എടുത്തു........ സ്വയം മറന്നുള്ള ഡാൻസ് ആയതുകൊണ്ട് തന്നെ എല്ലാവരും അതിൽ ലയിച്ചിരുന്നു..... പ്രോഗ്രാം കഴിഞ്ഞതും ഋതിക്ക് അവളുടെ കയ്യും പിടിച്ചു ഒഴിഞ്ഞ ഭാഗത്തേക്ക് നടന്നു...... രേവതി അവിടുന്ന് എണീറ്റ് വന്ന് നോക്കിയപ്പോൾ അവളെ കാണാനില്ല....... ഫ്രണ്ട്സിന്റെ ഒപ്പം ആകുമെന്ന് കരുതി അവര് പിന്നെയും ചെന്നിരുന്നു........ നയനയുടെ ഹാർട് ബീറ്റ് കൂടി ......ഋതിക്ക് ഒന്ന് ചുറ്റും നോക്കി...... പിന്നെ അവളുട ഇരുത്തോളിലുമായി കൈ വച്ചു ........ ( എന്താ...... എന്തിനാ ഇങ്ങോട്ട് വന്നത്.....) എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ..... ( എന്താ.....) അവനവളുടെ മുഖത്തൂടെ വിരലോടിച്ചു..... അവൾക്കത് ആരോചകമായി തോന്നിയതും കൈ തട്ടി മാറ്റി....... എന്താ മോളെ........ നയനാ...... ഇപ്പോൾ ആരും ഇങ്ങോട്ട് വരില്ല..... ഒരൊറ്റ തവണ..... ആരും ഒന്നുമറിയില്ല....... അവൻ പറഞ്ഞതും അവളുടെ ഹൃദയം പിടഞ്ഞു.... അവളവന്റെ കൈകൾ തട്ടിമറ്റി...... എന്നിട്ട് തിരിഞ്ഞു നടന്നു.....

അപ്പോഴേക്കും അവന് അവളുടെ കയ്യിൽ കടന്ന് പിടിച്ചിരുന്നു........ ഇത്രയും ദിവസം ഞാൻ എങ്ങനെയാ കൺട്രോൾ ചെയ്തതെന്ന് എനിക്ക് അറിയൂ മോളെ...... പ്ലീസ്...... ഒറ്റത്തവണ..... ഒരേയൊരു തവണ..... പിന്നെ ഞാൻ നിന്നെ ശല്യം ചെയ്യില്ല.... അത്രയ്ക്ക് ആഗ്രഹിച്ചുപോയതുകൊണ്ടാ......... അവളുടെ കണ്ണ് നിറഞ്ഞു...... അവള് അവന്റെ കൈ മാറ്റി...... എന്താടി...... നീയെന്താ വിചാരിച്ചേ എനിക്ക് നിന്നോട് പ്രേമം ആണെന്നോ...... പ്രേമം അല്ല കാമം...... അല്ലെങ്കിലും പ്രേമിക്കാൻ പറ്റിയ മുതല്....... ഇവിടെ എല്ലാവർക്കും അറിയാം നീയും ഹർഷനും തമ്മിലുള്ള ചുറ്റിക്കളി....... എന്താ അവനു മാത്രേ കൊടുക്കൂ എനിക്കൊന്നും തരില്ലേ..... ഇപ്പൊ അവള് വലിയ ആള് വന്നേക്കുന്നു...... അവനു നീ എന്നും കൊടുത്തോ എനിക്ക് ഇന്നൊരു ദിവസം മാത്രം...... അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു...... പിന്നെയവൾ തിരിഞ്ഞു നടന്നതും അവൻ പിന്നാലെ ചെന്ന് അവളെ വലിച്ചടുപ്പിച്ചു..........

അവിടുന്ന് കുതറി മാറി അവളോടി പിന്നാലെ അവനും...... പ്രോഗ്രാമിന്റെ ബഹളത്തിനിടയ്ക്ക് ആരുമൊന്നും അറിഞ്ഞില്ല .......... ചിലങ്ക കാലിൽ ഉള്ളതുകൊണ്ട് തന്നെ ആ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു അവനു....... അത് വച്ചു അവളുടെ പിന്നാലെ ഓടാനും കഴിഞ്ഞു.... ഒരു ടേൺ കഴിഞ്ഞതും അവളെ കാണാതായി ഒപ്പം ചിലങ്കയുടെ ശബ്ദവും നിലച്ചു........... ഛേ..... ഇവളിത് എവിടെ....... ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല ....... ഇന്നവളെ കിട്ടിയില്ലെങ്കിൽ പിന്നെ എല്ലാവരും ഇതറിയും..... ഏയ്‌ അതിന് ഞാൻ ഇടവരിത്തില്ല................. അവനവളെയും തിരഞ്ഞു നടക്കാൻ തുടങ്ങി..... കോളേജിന്റെ പുറകിലുള്ള പുറംപോക്ക് സ്ഥലത്തേക്കാണ് അവളോടിയത്....... തീർത്തും വിജനവും കാട് നിറഞ്ഞതുമായ പ്രദേശം........... ഒരു വലിയ മരത്തിന്റെ മറ പറ്റി അവള് നിന്നു..... വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു .............അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .........

അവള് ചുറ്റും കണ്ണോടിച്ചു........ അവനതിലെ നടക്കുന്നത് കണ്ടതും അവിടെയിരുന്നു.......ആ നിശബ്ദതയിൽ ചിലങ്കയുടെ മണിനാദം പുറപ്പെടുവിക്കുന്ന ശബ്ദത്തിന് തന്നെ അപകടപെടുത്താൻ കഴിയുമെന്ന് അവൾക്ക് തോന്നി ....... ശ്വാസമടക്കിപിടിച്ചവൾ അവിടെയിരുന്നു ........... പ്രോഗ്രാം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ രേവതിക്ക് ടെൻഷൻ ആയി....... അവര് ഹർഷന്റെ അടുത്തേക്ക് ചെന്നു..... മോനെ...... മോളെവിടെ...... അത്..... ആന്റിയുടെ അടുത്ത് വന്നില്ലേ ... ഇല്ലാ..... പ്രോഗ്രാം കഴിഞ്ഞതിനുശേഷം ഞാൻ കണ്ടില്ല....... ആന്റി ടെൻഷൻ ആവണ്ട..... ഇവിടെ ഫ്രണ്ട്സിന്റെ ഒപ്പം നടക്കുന്നുണ്ടാവും..... ഞാനൊന്ന് നോക്കട്ടെ .......

അവൻ അവളെയും തപ്പി ഇറങ്ങി....... റോഷാ...... നയനയെ കണ്ടിരുന്നോ..... ആ റിത്തിക്കിന്റെ ഒപ്പം പോകുന്നത് കണ്ടു....... ഒരുതരം വല്ലായ്മയോടെ പറഞ്ഞുകൊണ്ട് റോഷൻ നടന്നു...... ഹർഷൻ വേഗം ഫോണെടുത്ത് അവനെ വിളിച്ചു...... അവന്റെ ഫോണടിഞ്ഞതും നയന ഞെട്ടി........ പിന്നെ അത് ചെവിയോർത്ത് നിന്നു......ഒന്ന് ശങ്കിച്ചശേഷമാണ് അവൻ കോൾ അറ്റൻഡ് ചെയ്തത്........ ഇല്ലാ..... ഹർഷാ ഞങ്ങള് കുറച്ചു നേരം സംസാരിച്ചു പിന്നെ ഞാൻ പോന്നു...... അവന്റെ മറുപടി കേട്ടതും അവള് പയ്യെ അവിടുന്ന് എണീറ്റ് തിരിഞ്ഞു ഓടി ....... ഋതിക്ക് വേഗം ഫോൺ കട്ട്‌ ചെയ്ത് അവളുടെ പിന്നാലെ ഓടി.........അവളുടെ നിർഭാഗ്യമെന്നോണം മരത്തിന്റെ കൊമ്പിൽ അവളുടെ ഡ്രെസ് കുരുങ്ങി...... വലിച്ചെടുത്തിട്ടും കിട്ടുന്നുണ്ടായിരുന്നില്ല........ ഋതിക്ക് ദ്രുതാഗതിയിൽ അവൾക്കരികിലേക്ക് അടുത്തു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story