🤍♬Healing Love♬❤️: ഭാഗം 12

healing love

രചന: RANIYA

 "ഷോഹൈബ്.... വി ആർ ട്രാപ്പ്ഡ്...."ഇബ്നു ഓടി കിതച്ചു കേറി വന്നോണ്ട് പറഞ്ഞു... "എന്താ?"ഇഹാനും ഷോഹൈബും ഒരുമിച്ചു ചോദിച്ചു... "ലിയാനാ...."ഇബ്നു അതും പറഞ്ഞു പുറത്തേക്ക് കൈ ചൂണ്ടി... "എന്താ ഇബ്നു?"അസ്ഹ "ലിയാന റിപ്പോർട്ടേഴ്സിനോട് സംസാരിക്കുന്നുണ്ട്...."ഇബ്നു "വാട്ട്‌ തെ ഹെൽ...."ഷോഹൈബ് ദേഷ്യത്തിൽ അവിടന്ന് ഇറങ്ങി പോയി.... "ഇവളിതെന്തിനുള്ള പുറപ്പാടാണ്....?"ഇഹാൻ "അവളെന്താ ഇബ്നു പറയണേ?"അസ്ഹ "ആ ന്യൂസ്‌ സത്യം ആണെന്നും ഇവർ രണ്ട് പേരും പ്രേമത്തിൽ ആണെന്നും.... "ഇബ്നു "വാട്ട്‌???!"ഇഹാനും അസ്ഹയും ഞെട്ടി അവനെ നോക്കി.... "അവളതെങ്ങനെ പറയും....?"ഇഹാൻ "നിനക്ക് പിന്നേ അവളെ ഇപ്പോഴും ഇഷ്ടല്ലേ?"അസ്ഹ "സ്റ്റോപ്പ്‌ ഇറ്റ്.... എനിക്കവളെ ഇഷ്ട്ടൊന്നും അല്ല.... എനിക്ക്....ഫോർഗെറ്റ്‌ ഇറ്റ്.."ഇഹാൻ ഒച്ചയിട്ട് പറയാൻ നിന്നതും എന്തോ ബോധം വന്ന പോലെ മിണ്ടാതെ നിന്നു.... "ഈ ന്യൂസ്‌ ആരാ പോസ്റ്റ്‌ ചെയ്തത് എന്ന് ആദ്യം കണ്ട് പിടിക്കണം..."ഇബ്നു

"അതിനല്ലേ HR ഡിപ്പാർട്മെന്റ് നോക്കി കൊണ്ടിരിക്കണേ?"ഇഹാൻ "ഞാൻ യാമിയോട് പറയട്ടെ.... അവൾക്ക് ഇത് പെട്ടന്ന് കണ്ടുപിടിക്കാൻ സാധിക്കും...."അസ്ഹ അതും പറഞ്ഞു അവൾടെ ടോപിന്റെ പോക്കറ്റിൽ കൈയിട്ടു... "ഐ ഹോപ്പ്...."ഇബ്നു ഒന്ന് നെടുവീർപ്പിട്ടു... "എന്റെ ഫോൺ കാണാനില്ല...."അസ്ഹ ഫുൾ തപ്പാൻ തുടങ്ങി... "ഏഹ്?"ഇഹാൻ "ഫോൺ ഞാൻ കൊണ്ട് വന്നില്ലെന്ന് തോന്നുണു...."അസ്ഹ "എന്റെ ഫോണിൽ വിളിച്ചോ...."ഇബ്നു "വേണ്ട.... അവളെടുത്തില്ലെങ്കിലോ.... നീ ഇതില് വിളിക്ക്..."ഇഹാൻ അസ്ഹക്ക് അവന്റെ ഫോൺ കൊടുത്തു.... അസ്ഹ വേഗം തന്നെ ഇബ്നുന്റെ കൈയിന്ന് യാമിന്റെ നമ്പർ വാങ്ങി അവളെ വിളിച്ചു.... "ഹലോ ആരാണ്?"യാമി കാൾ എടുത്തു.. "യാമി... ഞാൻ ആണ്... നിന്റെ ഒരു ഹെല്പ് വേണം..."അസ്ഹ "എന്താടോ? പറയ്....!"യാമി "ന്യൂസ്‌ കണ്ടില്ലേ നീ... കൊരങ്ങനും ജാഡ മോളും പ്രേമത്തിൽ ആണെന്ന് ഒരു റൂമർ... അതാരാ പോസ്റ്റ്‌ ചെയ്തതെന്ന് കണ്ട് പിടിച്ചു താ...."അസ്ഹ

"എനിക്കൊരു പതിനഞ്ചു മിനിറ്റ് ടൈം താ...."യാമി "മ്മ്മ്...."അസ്ഹ കാൾ കട്ട്‌ ആക്കി ഇഹാനെ ഒന്ന് ദേഷ്യത്തിൽ നോക്കി അവിടന്ന് ഇറങ്ങി പോയി... "ഇവളെന്തിനാ എന്നെ നോക്കി പേടിപ്പിക്കണേ?"ഇഹാൻ ഇബ്നുനോട് ചോദിച്ചു... "നീയെന്തിനാ എന്നോട് ചോദിക്കണേ... ഞാനതല്ല ആലോചിക്കണേ.... ലിയാനാ എന്തിനാ ഇപ്പൊ ചാനൽകാരോട് വരാൻ പറഞ്ഞെ എന്നാണ്...!"ഇബ്നു "ഷി ഹാസ് എ പ്ലാൻ...."ഇഹാൻ "എന്താ നീ പറഞ്ഞു വരുന്നേ?"ഇബ്നു "അവൾക്ക് എങ്ങനെയും എന്റെ മാർക്കറ്റ് വാല്യൂ കുറക്കണം.... അതിനുള്ള പുറപ്പാടാണ്.... എന്നെ ഒരു ലൂസർ ആക്കണം..."ഇഹാൻ "സോ ഇനി നിന്റെ പ്ലാൻ എന്താ?"ഇബ്നു "കളി ഇനി അവൾ കാണാനിരിക്കുന്നെ ഉള്ളു.... 😏"ഇഹാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചോണ്ട് അവിടെ ചെയറിൽ ഇരുന്നു... കുറച്ചു നേരം രണ്ട് പേരും തലക്കും കൈ കൊടുത്തിരുന്നു ഷോഹൈബിന്റെ റൂമിൽ.... അപ്പോഴാണ് ഷോഹൈബ് ദേഷ്യത്തിൽ അങ്ങോട്ട് കേറി വന്നത്.... "എന്തായി?"ഇബ്നു "എന്താവാൻ...?

ഞാൻ അന്നേ ആ ഡയറക്ടറോട് പറഞ്ഞതാ അവളെ പോലൊരുത്തിയെ ഇവിടേക്ക് സെലക്ട്‌ ചെയ്യരുതെന്ന്.... നീയൊന്നും ന്യൂസ്‌ കണ്ടില്ലേ?"ഷോഹൈൻ "ഓഹ് പിന്നേ.... ആ തിരുമോന്ത കാണാനല്ലേ...."ഇഹാൻ "അസ്ഹ എവിടെ?"ഷോഹൈബ് "അവള് ഇപ്പൊ വരും...."ഇബ്നു "നിന്റെ പ്ലാൻ എന്താ ഇഹാൻ?"ഷോഹൈബ് "അവൾടെ കോൺട്രാക്ട് എവിടെ?"ഇഹാൻ "ആരുടെ?"ഇബ്നു ഷോഹൈബ് "തെ ഗ്രേറ്റ്‌ ആക്ട്രെസ് ലിയനയുടെ...."ഇഹാൻ "സർ...."പെട്ടന്നാണ് റൂം തുറന്നു അസ്ഹ കേറി വന്നത്.... "എന്താ അസ്‌ഹാ? എന്തേലും അറിഞ്ഞോ?"ഇബ്നു "സോറി ടു ഇൻഫോം യു.... ആ പിക് പബ്ലിഷ് ചെയ്ത അക്കൗന്റ് ഉള്ള ഫോണിന്റെ ഐപി അഡ്രസ് ലിയാനയുടെ ആണ്...."അസ്ഹ "ഇപ്പൊ എങ്ങനെ ഉണ്ട്?"ഇഹാൻ "നീ എങ്ങനെ അറിഞ്ഞേ?"ഷോഹൈബ് "ഇവള്ടെ ഒരു ഫ്രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്.... ഹാക്കിങ് അറിയാം...."ഇബ്നു "ഓഹ് നൈസ്.... അതിന്റെ കോപ്പി എനിക്ക് അയച്ചേക്ക്... അവളെ ഞാൻ റിപ്പോർട്ട്‌ ചെയ്തോളാം..."ഷോഹൈബ് "മ്മ്മ്....

"അസ്ഹ "എന്നാ ഞാൻ ഇറങ്ങാ.... ബൈ.."ഇഹാൻ അതും പറഞ്ഞു ഹൂടിയുടെ ക്യാപ്പും മാസ്കും ഇട്ട് നടന്നു... അവനു പുറകെ ആയി ഇബ്നുവും അസ്ഹയും ഇറങ്ങി പോയി... അവർ മൂന്ന് പേരും ബാക്ക് ഡോർ വഴി ഇറങ്ങി വണ്ടിയെടുത്തു നേരെ അടുത്തുള്ള കാഫെയിലേക്ക് വിട്ടു.... ഇവര് വന്നതും ബാക്കിയുള്ളവരെ പറഞ്ഞയച്ചു ആ കാഫെയിലെ ചേട്ടൻ ക്ലോസ്ഡ് ബോർഡ് വെച്ചു.... "എടാ കോപ്പേ ഈ ന്യൂസിന്റെ കാര്യം നീ അറിഞ്ഞില്ലേ?"ഇഹാൻ "ഇല്ലെടാ.... ഞാൻ നിന്റൊപ്പം അല്ലെ എഴുന്നേറ്റെ.... എനിക്കെങ്ങനെ അറിയാന...!"ഇബ്നു "നീയോ?"ഇഹാൻ അസ്ഹയെ നോക്കി... "I swear.... ഇതിനെ കുറിച് എനിക്കൊന്നും അറിഞ്ഞൂടാ...."അസ്ഹ "അവൾക്കുള്ള പണി നാളെ കിട്ടിക്കോളും...."ഇഹാൻ "അല്ല ചിമ്പാൻസി.... എന്താ അന്റെ പ്ലാൻ?"അസ്ഹ 🖤🖤🖤🖤 (അസ്ഹ) ഞാൻ അത് ചോദിച്ചതും അവനൊന്നും കോട്ടി ചിരിച്ചു... "അത് നീ അപ്പൊ അറിഞ്ഞ മതി.... കേട്ടോടി പിശാഷേ..."ഇഹാൻ "നീ പോടാ പട്ടി...."

"ഗയ്‌സ്.... ഒരു കാര്യം...."പെട്ടന്നാണ് ഇബ്നു അത് പറഞ്ഞത്... "ആഹ് പറയ്...."ഇഹാൻ "നെക്സ്റ്റ് മന്ത്‌ ഞാൻ ലണ്ടനിലേക്ക് തിരിച്ചു പോവാണ്...."ഇബ്നു അത് പറഞ്ഞതും എന്റെ മനസൊന്നു പിടഞ്ഞു... ഞാൻ കൊരങ്ങനെ നോക്കിയപ്പോ അവൻ ഇബ്നുനെ ദേഷ്യത്തിൽ നോക്കി ഇരിക്കുന്നുണ്ട്.... "എന്തിനു?"കൊരങ്ങൻ "ഇഹാൻ.... എനിക്കിനിയും പറ്റില്ല.... അവളെന്നെ ഒരു ശല്യം ആയിട്ടാണെടാ കാണണേ.... 😔"ഇബ്നു "ദേ ഡാ ചെറുക്കാ..... അവളൊരുത്തിക്ക് വേണ്ടി ഞങ്ങളെയും വിട്ട് പോവാൻ ആണ് പ്ലാൻ എങ്കിൽ നിന്റെ മുട്ട്കാല് ഞാൻ തല്ലിയൊടിക്കും....😤"അസ്ഹ "നിനക്കെന്താടാ നാറി.... ഞാനൊക്കെ അത്രേ ഉള്ളോ? എനിക്കോ ഇവൾക്കോ നിന്റെ ലൈഫിൽ യാമിക്കുള്ള വാല്യൂ പോലും ഇല്ലേ? ഏഹ്?"കൊരങ്ങൻ റൈസ് ആയി ഇബ്നുന്റെ കോളറിൽ പിടിച്ചു ചോദിച്ചു.... ഞാൻ ഒന്ന് ഞെട്ടി അവനെ നോക്കി.... ആദ്യായിട്ട ഇവന്റെ ഈ വേർഷൻ കാണണേ... ദേഷ്യത്തിന്റെ പല അവസര... അവസ്ഥ.... അവസ്ര...ഛെ അതല്ലാലോ....ആഹ് എന്തേലും ആവട്ട്...

ഞാൻ കൊരങ്ങനെ തന്നെ നോക്കി നിന്നു.... "ഞാൻ അതിനു തിരിച്ചു വരില്ലെന്ന് പറഞ്ഞില്ലാലോ... ഒന്ന് മൈൻഡ് മാറ്റാൻ ആണെടാ... ഇല്ലേൽ എനിക്ക് ആകെ ഒരു സങ്കടം ആവും..."ഇബ്നു എന്തോ അവൻ പറയണതൊക്കെ കേട്ടപ്പോ എനിക്കാകെ സങ്കടായി.... അവൻ എനിക്ക് ബെസ്റ്റ് ഫ്രണ്ട് മാത്രം അല്ലാലോ.... എന്റെ നല്ലൊരു ബ്രദർ കൂടെ ആണ്.... എന്ത് വില കൊടുത്തും ഇനി ഞാൻ ഇബ്നുനെ ഹെല്പ് ചെയ്യും.... യാമി.... വെയിറ്റ് ഫോർ മി ബേബി.... ആം കമിങ് ഫോർ യു.... 😌 "എന്നാലും.... നീ പെട്ടന്ന് തിരിച്ചു വരില്ലേ?"കൊരങ്ങൻ "കൊരങ്ങാ.... ഡാ ചിമ്പാൻസി...ഇബ്നു പോയിട്ട് വരട്ടെ.... നിനക്ക് ഞാൻ ഉണ്ടല്ലോ..." "അതാണ്‌ എന്റെ ഏറ്റവും വലിയ പേടി...." കൊരങ്ങൻ "പ്ഫാ..... 😤" "തേങ്ക്സ്...."കൊരങ്ങൻ "ഡാ.... ഡി...."ഇബ്നു ഞാനും കൊരങ്ങന്നും ഇബ്നുനെ നോക്കി.... അവൻ ഞങ്ങളെ നോക്കിയൊന്ന് ചിരിച്ചോണ്ട് ഞങ്ങടെ രണ്ട് പേരുടെയും കൈയിൽ പിടിച്ചു.... "താങ്ക്സ്.... എന്നെ ചേർത്തു പിടിച്ചതിനും എന്നെ സഹിച്ചതിനും എല്ലാം..."ഇബ്നു "നിന്നെ സഹിക്കാനോ... നിന്നെ കൊണ്ടല്ല....

എനിക്ക് ഈ ചിമ്പാൻസിയെ കൊണ്ടാണ് കൂടുതൽ ബുദ്ധിമുട്ടു ഉണ്ടായേക്കണേ.... കള്ള വവ്വാല്...." "നീ പോടി കോപ്പേ... അപ്പൊ പിന്നേ നിന്നെ സഹിക്കണതിന് എനിക്ക് നോബൽ സമ്മാനം തരണം...." പറയണത് കേട്ടില്ലേ കള്ള കൊരങ്ങൻ.... പടച്ചോനെ എനിക്ക് ക്ഷമ തരൂ.... 😤 "ആഹ്.... നിർത്തി നിർത്തി.... എന്താണ് രണ്ട് പെരും.... 🙄"ഇബ്നു അതിനു ഞാൻ അവനൊന്ന് ഇളിച്ചു കൊടുത്തു...ഇബ്നു എന്റെ തലക്കൊരു കൊട്ട് തന്നു.... പിന്നേ ഞങ്ങൾ മൂന്നും അവിടന്ന് കോഫിയും കുടിച്ചു നേരെ അപാർട്മെന്റിലേക്ക് വിട്ടു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... "കൊരങ്ങാ.... എണീറ്റെ... ഡാ കൊരങ്ങാ...."അസ്ഹ എന്നത്തേയും പോലെ ഡോറിൽ തട്ടി കളിക്കാൻ തുടങ്ങി.... "ദേ ഡി തീപ്പെട്ടി കൊള്ളി.... ഇന്ന് ഒഴിവു ദിവസമാണ്.... വെറുതെ വെറുപ്പിക്കാതെ പൊയ്ക്കോ...."ഇഹാൻ "അതല്ലെടാ കൊരങ്ങാ.... ഞാൻ യാമിയുടെ അടുത്തേക്ക് പോവാണ്.... അത് പറയാനാ വിളിക്കണേ..."അസ്ഹ "ഏതു പാതാളത്തിലേക്ക എന്ന് വെച്ചാൽ ഇറങ്ങി പോടി.... 😬

"ഇഹാൻ പല്ല് കടിച്ചോണ്ട് പറഞ്ഞു... "നീ പോടാ കാട്ടുവാസി.... നീ നോക്കിക്കോ.... ഇന്ന് രാത്രി ഞാൻ ഇല്ലാത്തോണ്ട് നിന്നെ ആരേലും കൊല്ലുമെടാ...."അസ്ഹ "പോടി.... അല്ല നീ എന്താ പറഞ്ഞെ? നീ ഇന്ന് രാത്രിയില്ലേ?"ഇഹാൻ "ഇല്ല... ഞാൻ ഇന്ന് അവൾടെ കൂടെയാണ്...."അസ്ഹ "ആഹ് വേം പോ.... അത്രേം സമാധാനം...." ഇഹാൻ "ഞഞ്ഞായി പോയി.... 😤"അസ്ഹ ചാടി തുള്ളി അവിടന്ന് പോയി.... എ ഫ്യൂ മോമെന്റസ് ലേറ്റർ...... ഇഹാന്റെ ഫോൺ റിംഗ് ചെയ്യണത് കേട്ടാണ് ഇഹാൻ ബെഡിന്ന് മെല്ലെ എണീറ്റെ.... അവൻ ഫോൺ എടുത്ത് ആരാന്ന് പോലും നോക്കാതെ അറ്റൻഡ് ചെയ്തു.... "ഹലോ.... 😴"ഇഹാൻ "ഡാ.... നീ ആ അസ്ഹന്റെ സ്റ്റാറ്റസ് നോക്കിയേ...."ഇബ്നുന്റെ ശബ്ദം കേട്ടപ്പോ ഇഹാൻ കണ്ണ് ചൊറിഞ്ഞു... "അവളിവിടെ ഉണ്ട്... അല്ല ഇല്ലാലോ... വെയിറ്റ്.... നോക്കട്ടെ..."ഇഹാൻ എന്തോ ഓർത്ത പോലെ ഫോൺ കട്ട്‌ ആക്കാതെ തന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി അസ്ഹന്റെ സ്റ്റാറ്റസ് നോക്കി.... അതിൽ ദേ യാമിയും അസ്ഹയും ഇളിച്ചോണ്ട് രണ്ട് പയ്യന്മാരുടെ കൂടെ നിക്കുന്ന ഫോട്ടോ....

ഇഹാൻ ആ ഫോട്ടോ സൂം ചെയ്തു നോക്കാൻ തുടങ്ങി.... അവനു അത് കണ്ടപ്പോ ദേഷ്യം വന്നു.... "ഡാ... നമുക്ക് പോയാലോ? 👀"ഇബ്നു "നീയല്ലേ പറഞ്ഞെ.... നീ ഇനി അവൾടെ പുറകെ നടക്കില്ലെന്നു.."ഇഹാൻ "അയിന് ഞാൻ എന്റെ പെങ്ങളെ കാണാനല്ലേ പോണേ.... 😌"ഇബ്നു "അയ്യാ.... എന്താ ഓന്റെ എസ്ക്യൂസ്‌...."ഇഹാൻ "നീ റെഡി ആവ്.... ഞാൻ വിളിക്കാൻ വരാം.... അവര് രണ്ട് പേരും കോളേജ് റീയൂണിയനിനു പോയിരിക്കയാണ്...."ഇബ്നു "എങ്ങോട്ട്?"ഇഹാൻ "വാഗമൺ...."ഇബ്നു "അടിപൊളി.... ഞാൻ എന്നാ പോയി റെഡി ആവട്ടെ...."ഇഹാൻ "ഓക്കേ..."ഇബ്നു കാൾ കട്ട്‌ ആക്കി ഇഹാൻ അപ്പൊ തന്നെ ആ ഫോട്ടോ സൂം ചെയ്ത് കളിക്കാൻ തുടങ്ങി.... അവന്റെ മുഖത്ത് ദേഷ്യം നല്ലോണം ഉണ്ട്.... അവൻ പെട്ടന്ന് തന്നെ കുളിച്ചു റെഡി ആയി ഇബ്നുനെ വെയിറ്റ് ചെയ്തു നിന്നു.... 🖤🖤🖤🖤 (അസ്ഹ) ഞാൻ കൊരങ്ങന്റെ അപാർട്മെന്റിൽ നിന്ന് യാമിയുടെ അടുത്തേക്ക് വന്നപ്പോഴാണ് ഓർമ വന്നത് ഇന്നാണ് കോളേജ് റീയൂണിയൻ എന്ന്.... പിന്നേ ഒരു ദിവസത്തെ പരുപാടിയാണ്...

അതായത്... നാളെയേ എല്ലാരും തിരിച്ചു പോവു.... ഇന്ന് വാഗമൺ ഒരു റിസോർട്ടിൽ സ്റ്റേ ആണ്... പിന്നേ ഞാൻ സ്റ്റാറ്റസ് ഇട്ടത് എന്നെയും യാമിയെയും പ്രൊപ്പോസ് ചെയ്ത മഹാന്മാരുടെ ഒപ്പമുള്ള ഫോട്ടോയാണ് ട്ടോ... 😂 "അസ്ഹ.... താനിപ്പോ എന്ത് ചെയ്യുന്നു?"പറഞ്ഞു നാവെടുത്തില്ല... ഇവനാണ് കോളേജ് ടൈമിൽ എന്നെ പ്രൊപ്പോസ് ചെയ്ത മാഹൻ... പേര് സാഹിർ.... "ഞാൻ ഹൈപിലാണ്...." "ഇഹാന്റെ കമ്പനിയിലോ?"ക്ലാസ്സിലെ ഒരുത്തി.... പേര് ദിൽഷ....കോഴി എന്ന് പറഞ്ഞാലും പോരാ... ഇവളെക്കാളും വലിയ കോഴി വേറെയില്ലെന്ന് വേണം പറയാൻ.... "ഇഹാന്റെ അസിസ്റ്റന്റ് ആയിട്ട്...." "ഓഹ്.... 🤧നിന്റെയൊക്കെ ഒരു ഭാഗ്യം.... അവനെ ദിവസവും കാണാലോ...."ദിൽഷ "മ്മ്മ്....."ഞാൻ ഒന്ന് അമർത്തി മൂളി... പിന്നേ.... ഒടുക്കത്തെ ഭാഗ്യല്ലേ... ആ കിളവനെ സഹിക്കേണ്ട ഗതികേട് എനിക്കല്ലേ അറിയൂ.... 🤧 "നീയും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആയിരുന്നല്ലോ... പിന്നെങ്ങനെ ഹൈപിൽ?"സാഹിർ "ആക്ച്വലി.... ഒരു ക്വാളിഫിക്കേഷന് വേണ്ടി പഠിച്ചെന്നെ ഉള്ളു....

പഠിച്ചതിന്റെ ബേസ് പോലും എനിക്ക് ഓർമയില്ല... എനിക്ക് താല്പര്യം ബ്യൂട്ടീഷ്യൻ കോഴ്സിന് ആയിരുന്നല്ലോ...." "ഓഹ്...."സാഹിർ, ദിൽഷ "യാമിയോ?"ഇവനാണ് യാമിയെ പ്രൊപ്പോസ് ചെയ്തവൻ... പേര് റോഷൻ.... ആളൊരു പാവം ആണ്... കാണാൻ ഒടുക്കത്തെ ലൂക്കും... "ഞാൻ tcsയിൽ കേറി...."യാമി "Wow.... ഗ്രേറ്റ്‌...."റോഷൻ ഞങ്ങൾ അങ്ങനെ കുറെ സംസാരിച്ചു...പിന്നേ ഉച്ചത്തെ ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞ് റിസോർട്ടിനു പുറത്തായി വെറുതെ ഇരുന്നു.... "അസ്ഹ..."ഇബ്നുന്റെ സൗണ്ട് കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി... അപ്പൊ ദേ അവിടെ നല്ല സ്റ്റൈലിൽ ഇബ്നുവും കൊരങ്ങനും നിക്കുന്നു...മാഷാ അല്ലാഹ്... 😍ഇവന്മാർക്ക് എന്തൊരു ലുക്ക്‌ ആണ്.... ഞാൻ സൈഡിലേക്ക് തിരിഞ്ഞ് യാമിയെ നോക്കിയപ്പോ അവള് ഇബ്നുനെ നോക്കി കണ്ണും തള്ളി ഇരിക്കുന്നുണ്ട്.... "ഇങ്ങളെന്താ ഇവിടെ?"ഞാൻ ഓടി അവരുടെ അടുത്തേക്ക് പോയി... "നിന്നെ മിസ്സ്‌ ചെയ്തപ്പോ.... 😁"ഇബ്നു ഞാൻ ഒന്നും മനസിലാവാതെ കൊരങ്ങനെ നോക്കിയപ്പോ അവൻ കണ്ണോണ്ട് എന്റെ ബാക്കിലേക്ക് കാണിച്ചു... ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് യാമിയെ ആണ്... അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്....

"അത് ഓക്കേ... ബട്ട്‌ നീയെന്താടാ ഇവിടെ?" "നിന്നെ കാണാനുള്ള പൂതി കൊണ്ട് വന്നതും അല്ല.... എന്നെ ഉറക്കത്തിന്ന് എണീപ്പിച്ചു കൊണ്ട് വന്നതാ നിന്റെ ഈ പൊന്നാങ്ങള...."കൊരങ്ങൻ "ഞഞ്ഞായി പോയി... നിനക്കത് കിട്ടണം...." "നീ പോടി മൂദേവി..."അവനതും പറഞ്ഞു മുമ്പിൽ നടന്നു.... ആരും കൊരങ്ങനെ കണ്ടിട്ടില്ലെന്ന് തോന്നുണു... ഭാഗ്യം... "Wow.... ഇഹാൻ.... നോ... ഐ ക്യാൻറ് ബിലീവ് ഇറ്റ്..."ദിൽഷന്റെ സൗണ്ട് കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി... കൊരങ്ങാ നീ പെട്ടെടാ പെട്ട്... 😂ഇനി നിന്നെ ജന്മത്തിൽ ഫ്രീ ആയി കിട്ടൂല.... ഗുഡ് ലക്ക് മോനൂസ്.... "ഹായ്..."കൊരങ്ങൻ "ഹായ്...."ദിൽഷ അവനെ നോക്കി വല്ലാത്തൊരു ഇളി ഇളിച്ചു.. പടച്ചോനെ അവളിവിനെ ബാക്കി വെച്ച മതിയായിരുന്നു.... "അസ്ഹ... നീ ഇഹാനു ഒരു റിസോർട് ബുക്ക്‌ ചെയ്തിട്ട് വാ...."ഇബ്നു

"ഞാനും വരാം...."സാഹിർ പെട്ടന്ന് എന്നോട് പറഞ്ഞു... "നോ താങ്ക്യൂ.... എനിക്കുള്ള റിസോർട്ടിനു ഞാൻ പോയിക്കോളാ..."കൊരങ്ങൻ അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു... ഞാൻ അവനെ നോക്കിയൊന്ന് പുച്ഛിച്ചോണ്ട് നടന്നു.... അവനും എന്റെ കൂടെ വന്നു... "ഡി..."കൊരങ്ങൻ "എന്താടാ?" "നീ എന്താ എന്നോട് പറഞ്ഞില്ല ഇങ്ങനൊരു പരിപാടി ഉള്ള കാര്യം...?"കൊരങ്ങൻ "ഞാൻ പോലും അറിഞ്ഞത് യാമി പറഞ്ഞിട്ടാണ്.... പിന്നേ നിന്നോട് പറയാൻ എനിക്ക് ടൈം കിട്ടിയില്ല.." "ഓഹ്...."കൊരങ്ങൻ പെട്ടന്നാണ് ഒരു കല്ലിൽ എന്റെ കാല് തട്ടി ഞാൻ വീഴാൻ പോയത്... പക്ഷെ അപ്പോഴേക്കും കൊരങ്ങൻ എന്റെ കൈയിൽ പിടിച്ചു വലിച്ചു... ഞാൻ നേരെ പോയി അവന്റെ നെഞ്ചിൽ തട്ടി നിന്നു......... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story