🤍♬Healing Love♬❤️: ഭാഗം 16

healing love

രചന: RANIYA

"എ.. എന്താ?"എല്ലാം കേട്ട് ഒരു തളർച്ചയോടെ നിക്കാണ് അജാസ് " എനിക്ക് വേറൊരാളെ ഇഷ്ടാണ്...!! " അസ്ഹ പറഞ്ഞത് കേട്ട് ഇഹാനും അജാസും ഇബ്നുവും ഞെട്ടി... "വാട്ട്‌?"ഇഹാൻ "എനിക്ക് ഈ കാര്യം വിശ്വസിക്കാൻ പറ്റില്ല... ആം ലീവിങ്...."അജാസ് കണ്ണ് തുടച്ചോണ്ട് അവിടന്ന് ഇറങ്ങി പോയി... "അ...."അജാസിനെ വിളിക്കാൻ നിന്ന ഇബ്നു അവൻ പോണതും നോക്കി അങ്ങനെ നിന്നു.... "നീ എന്താ പറഞ്ഞെ?നിനക്ക് വേറൊരുത്തനെ ഇഷ്ടാണെന്നോ?"ഇഹാൻ "മ്മ്മ്...."അസ്ഹ അവനെ നോക്കി കരഞ്ഞോണ്ട് മൂളി.... "കള്ളം പറഞ്ഞതല്ലേ നീ?"ഇബ്നു അസ്ഹയെ ദേഷ്യത്തിൽ നോക്കി... "എനിക്ക് വേറെ വഴിയില്ല ഇബ്നു.... എന്റെ ഉപ്പ അക്‌സെപ്റ്റ് ചെയ്യില്ല... ഉപ്പാന്റെ കണ്ണിൽ അവനെന്റെ ബ്രദർ ആണ്.... എനിക്കെന്റെ ഉപ്പാ... ഉപ്പാനെയും ഉമ്മാനേയും വിഷമിപ്പിക്കണ്ട..."അസ്‌ഹാ പറഞ്ഞു തീർന്നതും ഏങ്ങി കരയാൻ തുടങ്ങി... ഇബ്നു ഒന്ന് കണ്ണടച്ച് നിന്ന് സമാധാനിച്ചു... ഇഹാൻ അവളെ വെറുതെ നോക്കി നിന്നു....

പതിയെ അവൾടെ അടുത്തേക്ക് പോയി നിന്നു... അപ്പൊ തന്നെ അവൾ ഇഹാനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.... അവന്റെ ഷർട്ടിൽ നനവ് പടരുന്നത് അവനറിഞ്ഞു.... "സാരല്ല പോട്ടെ.... നീ കരയണ്ട..."ഇബ്നു അവൾടെ അടുത്തേക്ക് പോയി അവൾടെ മുടിയിൽ തലോടി... അവൾ തല പോക്കി ഇബ്നുനെ കണ്ണും നിറച്ചോണ്ട് നോക്കി.... "സോ... സോറി കൊരങ്ങാ..."അസ്ഹ ഇഹാനെ നോക്കി പറഞ്ഞു... ഇഹാൻ ചിരിച്ചോണ്ട് കണ്ണ് ചിമ്മി കാണിച്ചു... അവളതിന് ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.... "നിങ്ങള് വീട്ടിലേക്ക് ചെല്ല്... എനിക്ക് കുറച്ചു പണിയുണ്ട്..."ഇബ്നു "മ്മ്മ്...."ഇഹാൻ ഒന്ന് മൂളി അസ്ഹനെയും കൂട്ടി വീട്ടിലേക്ക് ചെന്ന്... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ ദിവസങ്ങൾ കടന്നു പോയി.... ഇഹാനു രണ്ട് പ്രോഗ്രാംസ് മാത്രേ കിട്ടിയിരുന്നുള്ളു... അതോണ്ട് അസ്ഹക്ക് ഇടയ്ക്കിടെ ഷോഹൈബിന്റെ അടുത്തിന്ന് വഴക്ക് കേൾക്കാൻ തുടങ്ങി.... അജാസ് അസ്ഹയെ എപ്പോഴത്തെയും പോലെ നോക്കി നിക്കാൻ തുടങ്ങി...

ഇബ്നു ഇപ്പോ യാമിയെ അങ്ങനെ മൈൻഡ് ചെയ്യുന്നില്ല.... അങ്ങനിരിക്കെ ഒരു ദിവസം.... "ഡാ കൊരങ്ങാ.... ഈ ഫയൽ ഒന്ന് നോക്കിയേ...."അസ്ഹ ഒരു ഫൈലും ആയി ഇഹാന്റെ അടുത്തേക്ക് ഇരുന്നു.... "ഇതെന്താ?"ഇഹാൻ അവളെ നെറ്റി ചുളിച്ചു നോക്കി... "നോക്കെടാ കൊരങ്ങാ... നോക്കിയാലല്ലേ അറിയൂ...." അസ്ഹ "അതെന്താ നീ പറഞ്ഞാൽ അറിയില്ലേ?"ഇഹാൻ "നിനക്ക് നോക്കാൻ പറ്റൂലെങ്കി അത് പറഞ്ഞ പോരെ.... ഞാൻ പോണു.... 😏"അസ്ഹ ഫൈലും എടുത്ത് പോവാൻ നിന്നതും ഇഹാൻ അവളെ കൈ പിടിച്ചു അവിടെ തന്നെ ഇരുത്തി... "താ...."ഇഹാൻ കൈ കാണിച്ചു ഫയൽ ചോദിച്ചു... അസ്ഹ ചിരിച്ചോണ്ട് ഫയൽ അവന്റെ കൈയിൽ വെച്ച് കൊടുത്തു.... അവന്റെ പേമെന്റിന്റെ ഡീറ്റെയിൽസ് ആയിരുന്നു അതിൽ....അവനതൊക്കെ ഒന്ന് നോക്കി ക്ലിയർ ചെയ്തു അങ്ങനെ ഇരുന്നു.... "എന്താണ് രണ്ട് പേർക്കും പരുപാടി?"ഇബ്നു പൊടുന്നനെ ആണ് അവിടേക്ക് കേറി വന്നേ... "തലേം കുത്തി നിക്ക..

."അസ്ഹ "അത് ഇവള്...."ഇഹാൻ "നീ പോടാ...."അസ്ഹ അവനെ നോക്കി കൊഞ്ഞനം കുത്തി... "അതൊക്കെ അവിടെ നിക്കട്ടെ... ഇന്നെന്താ ഇങ്ങൾക്ക് പരുപാടി? "ഇബ്നു "എന്ത് പരുപാടി? കാര്യമായിട്ടൊന്നുല്ല...." ഇഹാൻ "എന്നാ നമുക്കൊന്ന് പുറത്തു പോവാം?"ഇബ്നു "ഞാനോ?"അസ്ഹ "അയിനാരാടി നിന്നെ മാത്രം വിളിച്ചേ?"ഇഹാൻ "ഓഹ്.... ഇവനുണ്ടേൽ ഞാനില്ല.... 😏"അസ്ഹ "സമാധാനം.... എടാ ഇബ്നു... നമുക്കെന്ന അടിച്ചു പൊളിക്കാം...."ഇഹാൻ "ആഹാ... അത്രക്കായോ... എന്നാ ഞാൻ എന്തായാലും ഉണ്ട്.... അങ്ങനെയിപ്പോ നീ മാത്രം സുഗിക്കേണ്ട...."അസ്ഹ "നീയല്ലേ വരുന്നില്ലെന്ന് പറഞ്ഞെ.... അപ്പൊ നീ വരേണ്ട...."ഇഹാൻ "നിനക്ക് വേണ്ടേ നീ വരണ്ട.... ഇബ്നു എന്നെയും ചേർത്താണ് വിളിച്ചേ...."അസ്ഹ "ഒഞ്ഞു പോടി.... എടാ ഇബ്നു... ഈ പിശാഷിനെ കൊണ്ട് പോണ്ട..."ഇഹാൻ "നീ പോടാ ചിമ്പാൻസി....ഇബ്നു നമുക്ക് രണ്ട് പേർക്കും പോവാ... ഇവൻ വേണ്ട..."അസ്ഹ "ഒന്ന് നിർത്തോ.... ഞാനൊന്നും ചോദിച്ചും ഇല്ല... നിങ്ങളൊന്നും കേട്ടതും ഇല്ല..."ഇബ്നു കൈ കൂപ്പി പറഞ്ഞു... "എന്തായാലും നീ അടുത്താഴ്ച ലണ്ടനിലേക്ക് പോവല്ലേ.... നമുക്ക് പുറത്തു പോവാം... ഇന്നെന്റെ ട്രീറ്റ്‌..."ഇഹാൻ "മ്മ്മ്..

."ഇബ്നു അവനെ നോക്കിയൊന്ന് ചിരിച്ചോണ്ട് മൂളി... അസ്ഹയുടെ മുഖം മാറി... അവൾ ഇബ്നുനെ നോക്കി നിന്നു.... "നിന്നോട് ഇനി പോയി റെഡി ആവാൻ പ്രത്യേകം പറയണോ?"ഇഹാൻ അവളെ നേർക്ക് തിരിഞ്ഞു ചോദിച്ചു... "നീ പോടാ തെണ്ടി..."അവളവനെ നോക്കി പുച്ഛിച്ചോണ്ട് അവിടന്ന് റൂമിലേക്ക് പോയി... "നീ വിഷമിക്കേണ്ടടാ.... അവള് നിന്നോട് ഇഷ്ടം പറയും.... ഉറപ്പ്..."ഇഹാൻ ഇബ്നുന്റെ തോളിലൊന്ന് തട്ടി അവന്റെ റൂമിലേക്ക് പോയി.... ഇബ്നു ഒന്ന് ശ്വാസം വലിച്ചു വിട്ട് സോഫയിൽ ഇരുന്നു ഫോണിൽ കളിക്കാൻ തുടങ്ങി.... "പോവാം?"അസ്ഹ റൂമിന്ന് പുറത്തേക്ക് വന്നോണ്ട് ചോദിച്ചു.... "ഇഹാൻ വരട്ടെ...."ഇബ്നു "ഇബ്നു... റെക്കോർഡിങ്ങിന്റെ കാര്യം എന്തായി?"അസ്ഹ അവന്റെ അടുത്തായി ഇരുന്നോണ്ട് ചോദിച്ചു... "നാളെ ചെന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട് ഷോഹൈബ്... പിന്നേയ്... ഞാൻ പോയി കഴിഞ്ഞാൽ നീയാവും അവന്റെ മാനേജറും അസിസ്റ്റന്റും മേക്കപ്പ് ആർട്ടിസ്റ്റും ഒക്കെ..."ഇബ്നു "

എന്നാ അവന്റെ ജോലിയും കൂടെ എനിക്ക് തന്നേര്.... എന്തിനാ ഇത്രക്ക് കുറച്ചേ?"അസ്ഹ "കുറച്ചു നാളത്തേക്ക് മാത്രം സഹിക്ക്.... യാമി യെസ് പറയുവാണേൽ ഞാൻ പോവില്ലെടോ..."ഇബ്നു "ശരിക്കും?"അസ്ഹ "മ്മ്മ്...."ഇബ്നു ഒന്ന് മൂളി... "പോവാം?"ഇഹാൻ റെഡി ആയി വന്ന് ചോദിച്ചു... "ആഹ്..."ഇബ്നുവും അസ്ഹയും അവനെ നോക്കി തലയാട്ടി... അവർ മൂന്ന് പേരും അടുത്തുള്ളൊരു ഹോട്ടലിലേക്ക് പോയി....വണ്ടി അവിടെ എത്തിയതും ഇബ്നുന്റെ ഫോൺ റിങ് ചെയ്യലും ഒപ്പം ആയിരുന്നു... "നിങ്ങള് അകത്തേക്ക് ചെല്ല്... ഞാൻ ഈ കാൾ എടുക്കട്ടെ..."ഇബ്നു "ഓക്കേ..."ഇഹാനും അസ്ഹയും ഉള്ളിലേക്ക് കേറി... മോളിലെ ഫ്ലോറിൽ ആണ് വിഐപി സെക്ഷൻ...ഇഹാന്റെ ഫെയിമിനെ ബാധിക്കുമെന്ന് കരുതി അസ്ഹയാണ് ബുക്ക്‌ ചെയ്തേ... അവർ നേരെ ലിഫ്റ്റിലേക്ക് കേറി.... "ഡി.... മാസ്ക് ണ്ടോ?"ഇഹാൻ "ഇയ്യോ... ഇല്ല... ഞാൻ ആകെ എനിക്ക് മാത്രേ എടുത്തുള്ളൂ...."അസ്ഹ "പണി പാളിയെന്ന തോന്നണേ... 🥺ഞാൻ ഇടാൻ മറന്നു..."ഇഹാൻ അസ്‌ഹാ അത് കേട്ടപ്പോ അവനെ നോക്കി കണ്ണുരുട്ടി.... ഇഹാൻ ചുണ്ട് കടിച്ചു നിന്നു....

പെട്ടന്നാണ് ലിഫ്റ്റ് അടയാൻ നേരം കുറെ കോളേജ് പെൺപിള്ളേർ ലിഫ്റ്റിലേക്ക് ഓടി കേറാൻ നിന്നത്.... ഇഹാൻ അവരെ കണ്ടപ്പോ തന്നെ അസ്ഹയുടെ നേർക്ക് തിരിഞ്ഞു.... കറക്റ്റ് ആ സമയം ശരിയാക്കാൻ ഊരിയ മാസ്ക് അസ്ഹയുടെ കൈയിന്ന് താഴേക്ക് വീണു... ലിഫ്റ്റിൽ കുറെ പെൺപിള്ളേർ ഉള്ളതോണ്ട് ഇഹാൻ അവരെ തട്ടാതെ അസ്ഹയുടെ നേർക്ക് നീങ്ങി നിന്നു.... അസ്‌ഹാ ആണെങ്കി അല്ലേലെ ഭിത്തിയിൽ ചേർന്നു നിക്കാണ്.... ലിഫ്റ്റ് അടഞ്ഞതും പെൺപിള്ളേർ ഇവരെ ശ്രദ്ധിക്കാതെ വൻ ചർച്ചയിൽ ആണ്.... 🖤🖤🖤🖤 (ഇഹാൻ) ഞാൻ അവരെ കാണാതിരിക്കാൻ മുഖം താഴ്ത്തി നിക്കുമ്പോഴാണ് ഒരു പെണ്ണ് എന്റെ കാലിൽ ചവിട്ടിയത്.... ഞാൻ കാല് മാറ്റി എരിവ് വലിച്ചതും തീപ്പെട്ടി കൊള്ളിയുടെ നേർക്ക് വീഴാൻ പോയി... പക്ഷെ ഞാൻ അപ്പോഴേക്കും ഭിത്തിയിൽ കൈ കുത്തി നിന്നു....അവരാണേൽ എന്നെ തള്ളി കൊണ്ടേ ഇരിക്കുന്നുണ്ട്.... ഞാൻ അതിനനുസരിച്ചു അവൾടെ അടുത്തേക്ക് നീങ്ങുന്നും ഉണ്ട്.... ഇപ്പൊ ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞോണ്ടിരിക്കുകയാണ്... എന്റെ നെഞ്ചിടിപ്പ് ഹൈ സ്പീഡ് ആയി.... ഞാൻ അവളെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്...

റബ്ബേ എന്താ ഇതൊക്കെ.... വേണ്ടാത്തതൊന്നും തോന്നിക്കല്ലേ... അനുസരണയില്ലാതെ എന്റെ കണ്ണുകൾ വീണ്ടും അവളുടെ മുഖത്ത് ഓടി കളിച്ചു... അവസാനം അത് എത്തി നിന്നത് അവളുടെ ചുവന്ന ചുണ്ടുകളിൽ ആയിരുന്നു.... ഒരിക്കെ കൂടെ അവരെന്നെ തട്ടിയതും ഞാൻ തീപ്പെട്ടി കൊള്ളിയുടെ നേർക്ക് പോയി....പക്ഷെ ഞാൻ ഭിത്തിയിൽ കൈ സ്ട്രോങ്കിൽ കുത്തി....അവളൊന്ന് ഞെട്ടി... ഞങ്ങടെ അധരങ്ങൾ തട്ടി തട്ടിയില്ല എന്നാ പോലെയാണ്..... എനിക്കെന്തോ വല്ലാതെ ദാഹിക്കും പോലെ.... ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി... പെട്ടന്നാണ് അവരൊരു ഫ്ലോറിൽ എത്തിയപ്പോ ഇറങ്ങി പോയത്....അവരിറങ്ങി പോയി ഡോർ അടഞ്ഞപ്പോഴാണ് ഞാൻ തീപ്പെട്ടി കൊള്ളിയുടെ അടുത്തിന്ന് മാറി നിന്നത്.... "ഇ... ഇബ്നു എവിടെയാവോ?"തീപ്പെട്ടി കൊള്ളി പെട്ടന്നാണ് അത് ചോദിച്ചത്.... "ഏഹ്? ഓഹ്... അ.. അവൻ അവിടെ.. അവിടെത്തി കാണും..." എനിക്കെന്താ വിക്കൊക്കെ.... 🙄പുല്ല്... ഞാൻ അവളെ നോക്കിയപ്പോ അവളെന്നെ നോക്കി ചിരിക്കണോ വേണ്ടയോന്ന് ആലോചിച്ചു നിക്കുന്നുണ്ട്.... "മാസ്ക് പോയല്ലേ?" "നീയൊരുത്തൻ കാരണം ആണ്..

."തീപ്പെട്ടി കൊള്ളി... "ആഹ് ഇനി എന്നെ പറയ്... അവര് വരുമെന്ന് ഞാനറിഞ്ഞോ?" "നിന്നോട് ഞാൻ പറഞ്ഞോ മാസ്ക് ഇടല്ലെന്ന്...."തീപ്പെട്ടി കൊള്ളി... "വേണ്ട നീ.... മറന്നു പോയതല്ലേ ഞാൻ..." അവളെന്തോ പറയാൻ വന്നപ്പോഴാണ് ഞങ്ങടെ ഫ്ലോർ എത്തിയത്... അപ്പൊ തന്നെ ഞാൻ അവളെ നോക്കി പുച്ഛിച്ചു അവിടന്നിറങ്ങി നേരെ ഞങ്ങടെ റൂമിലേക്ക് പോയി.... അവിടെ ദേ ഇബ്നു ഇരിക്കുന്നു.... "നീ എന്താ പറന്നാണോ വന്നേ?"തീപ്പെട്ടി കൊള്ളി... "പോടി.... ഞാൻ ഇങ്ങടെ കൂടെ വരാന്നൊക്കെ വിചാരിച്ചു വന്നപ്പോ അതിനകത്തു ഒരു ബസിനുള്ള ആൾക്കാരു... അപ്പൊ ഞാൻ വേറെ ലിഫ്റ്റിൽ വന്ന്...."ഇബ്നു ഞാൻ അപ്പൊ അപ്പോഴത്തെ അവസ്ഥ ആലോചിച്ചു പോയി... ഇവനും കൂടെ കേറിയിരുന്നെലുള്ള അവസ്ഥ.... 🙄 "അതൊക്കെ പോട്ടെ.... നമുക്ക് കഴിക്കാം...."തീപ്പെട്ടി കൊള്ളി അതും പറഞ്ഞു അവിടെ കേറി ഇരുന്നു... ഞാൻ ഇബ്നുന്റെ അടുത്തായി ഇരുന്നു...പിന്നേ വെയ്റ്റെർ വന്നു... ഫുഡ്‌ ഒക്കെ ഓർഡർ ചെയ്തു ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു.... "യാരിസ് അങ്കിൾ ഇനിയെന്ന ഇങ്ങോട്ട് വരാന്ന് പറഞ്ഞോ?"ഇബ്നു "നിനക്കെന്തിനാ? ഞാനൊന്നും ചോദിക്കാൻ പോയില്ല.... എന്നെ പറ്റിച്ചതല്ലേ? 😏

"തീപ്പെട്ടി കൊള്ളി... "സർ...."വെയ്റ്റെർ അപ്പൊ തന്നെ ഫുഡ്‌ കൊണ്ട് വന്ന് തന്നു.... ഫുഡ്‌ കിട്ടിയതും അവൾ വൻ അറ്റാക്ക്.... ഇതിനും മാത്രം ഇവൾക്ക് അതിനോട് ശത്രുതയുണ്ടോ...? ഇനി യാരിസ് അങ്കിൾ അവിടെ ഇവളെ പട്ടിണിക്കിട്ടാണോ വളർത്തിയെ? "എന്താടാ ചിമ്പാൻസി....?"എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ട് അവള് ചോദിച്ചു... "ഒന്നുല്ല.... കഴിച്ചോ കഴിച്ചോ...."ഞാൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു... ഇബ്നുനെ നോക്കിയപ്പോ അവൻ ഇപ്പോഴും മൂഡ് ഓഫ്‌ ആണ്.... അവൻ പോവുന്നതിനു മുമ്പ് യാമി യെസ് പറഞ്ഞാൽ മതിയായിരുന്നു.... "ഇബ്നു...."പെട്ടന്നാണ് തീപ്പെട്ടി കൊള്ളി വിളിച്ചത്.... ഞാനും അവനും അവളെ നോക്കി... "എന്താ?"ഇബ്നു "എന്റെ ഒരു ഡൌട്ട് മാത്രം ആണ്.... അവൾ... അവളൊരു ഓർഫൻ ആയതോണ്ട് ആവാം നിന്റെ പ്രൊപോസൽ അക്‌സെപ്റ്റ് ചെയ്യാൻ പറ്റാത്തത്..." തീപ്പെട്ടി കൊള്ളി... "ഞാൻ അതിനു അവൾടെ ബാക്ഗ്രൗണ്ടോ പാസ്‌റ്റോ അല്ല പ്രേമിച്ചേ.... അവളെയാണ്.... എനിക്കിഷ്ടം അവളെയാണ്.."ഇബ്നു

"ഒരുത്തി ഓർഫൻ ആണെന്ന് വെച്ച് അവളെ പ്രേമിക്കരുതെന്നൊന്നും എവിടേം പറഞ്ഞിട്ടില്ല..." "പക്ഷെ അവൾക്കങ്ങനെ ഒരു ആലോചന ഉണ്ടായിരുന്നിരിക്കണം.... അതോണ്ടാവും..."തീപ്പെട്ടി കൊള്ളി.. "ഞാൻ.. എനിക്കവളെ ഇഷ്ട അസ്ഹ... അതിനി അവളെന്തൊക്കെ ചെയ്താലും മാറാൻ പോണില്ല..."ഇബ്നു. ഞാൻ അവനെ നോക്കി ചിരിച്ചോണ്ട് കഴിക്കാൻ തുടങ്ങി.... അവളും അതേ.... 🖤🖤🖤🖤 (അസ്‌ഹാ) പാവാണ്‌ ഇബ്നു... 🥺ഞാൻ അവനെ നോക്കി ഇരുന്നു എന്റെ കഴിക്കൽ തുടർന്നു.... കഴിച്ചൊക്കെ കഴിഞ്ഞ് ഞാൻ അവരെ നോക്കാതെ എണീറ്റു വാഷ്റൂമിലേക്ക് പോയി.... "ഹേയ് പ്രെട്ടി ഗേൾ...."കൈ കഴുകി തിരിഞ്ഞപ്പോ പെട്ടന്നാണ് രണ്ട് പയ്യന്മാര് എന്റെ അടുത്തേക് വന്നത്... കണ്ടിട്ട് ഈ നാട്ടുകാരല്ലെന്ന് തോന്നുന്നു... "മൂവ്..." "വെയിറ്റ്... ജോയിൻ അസ്.... ലെട്സ് ഹാവ് സം ഫൺ..."ഒരുത്തൻ ഇവനൊന്നും വേറൊരു പണിയും ഇല്ലേ.... 🙄ഞാൻ അവനെ മൈൻഡ് ചെയ്യാതെ അവരുടെ സൈഡിലൂടെ പോവാൻ നിന്നതും മറ്റവൻ എന്നെ ബ്ലോക്ക്‌ ചെയ്തു....

"ഐ സെഡ് മൂവ്...."ഞാൻ കുറച്ചു കടുപ്പത്തിൽ പറഞ്ഞു... അവനപ്പോ എന്നെയൊന്നു അടിമുടി നോക്കി.... എനിക്കെന്തോ വെറുപ്പ് തോന്നി... ഞാൻ അവനെ തള്ളി മാറ്റി പോവാൻ നിന്നതും ഒരുത്തൻ എന്റെ കൈയിൽ കേറി പിടിച്ചു.... "ലെറ്റ്‌ ഗോ ഓഫ് മി...."ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു... "ഡാ...."പെട്ടന്നാണ് ഇബ്നു അങ്ങോട്ട് കലിപ്പിൽ കേറി വന്നത്... "ഇബ്നു...."ഞാൻ അവനെ കണ്ണും നിറച്ചു നോക്കി... "വിടെടാ അവളെ.... അല്ലേൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും...."ഇബ്നു ഫോൺ കാണിച്ചു പറഞ്ഞു... "എന്താടാ?"കൊരങ്ങനും അങ്ങോട്ടേക്ക് വന്നു.. "വിടെടാ അവളെ..."ഇബ്നു "ആഹാ.... നിനക്കെങ്ങനെ തന്നെ വേണമെടി..."കൊരങ്ങൻ എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി... "നീ പോടാ മരത്തലയ.... ഇതൊന്ന് കഴിഞ്ഞോട്ടെ.... നിനക്കുള്ളത് ഞാൻ തരാട്ടാ..." അല്ല പിന്നേ.. കള്ള വവ്വാല്... അറ്റ്ലീസ്റ്റ് എന്റെ അവസ്ഥയെങ്കിലും നോക്കണ്ടേ വഴക്കിടാൻ വരുമ്പോൾ.... 🥲 "അയ്യാ.... നീ ഇങ്ങോട്ട് വന്നാലും മതി...."കൊരങ്ങൻ റബ്ബേ.... ഇവനെ ഉണ്ടല്ലോ... 🙄

"വാട്ട്‌ തെ ഹെൽ ആർ യു ഗയ്‌സ് സെയിങ്?"എന്റെ കൈയിൽ പിടിച്ചവൻ.... "ലെറ്റ്‌ ഗോ ഓഫ് ഹേർ...." "ഓർ എൽസ് ഐ വിൽ ബീറ്റ് യു ടു ഡെത്ത്...."ഇബ്നു പറഞ്ഞ് തീർക്കും മുന്നേ കൊരങ്ങൻ പറഞ്ഞു.... അത് കേട്ടപ്പോ അവനെന്റെ കൈ വിട്ടു... ഞാൻ അപ്പൊ അവിടന്ന് ഓടി ഇബ്നുന്റെയും കൊരങ്ങന്റെയും പുറകിലായി നിന്നു.... "ഹു ആർ യു ഗയ്‌സ്?"മറ്റവൻ "പോലീസ്...."ഇബ്നു അത് പറഞ്ഞതും അവര് നിന്ന് പരുങ്ങാൻ തുടങ്ങി... കൊരങ്ങൻ അവരെ നോക്കി ചിരി കടിച്ചു പിടിച്ചു എന്നെയും വലിച്ചു അവിടന്നിറങ്ങി... അതിനു പുറകെയായി ഇബ്നുവും വന്നു.... അവര് രണ്ടും വാഷ്റൂമിന്ന് ഇറങ്ങിയതും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.... "പോലീസ് പോലും... പോടാ..."കൊരങ്ങൻ "ഐ വിൽ ബീറ്റ് യു ടു ഡെത്ത്...."ഇബ്നു കൊരങ്ങനെ അനുകരിച്ചു... രണ്ട് പേരെയും ചിരി കണ്ട് എനിക്കും ചിരി വന്നു.... ഞാനും അവരുടെ കൂടെ ചേർന്ന് ചിരിക്കാൻ തുടങ്ങി.... "നീ കൂടുതൽ കിണിക്കൊന്നും വേണ്ട.... ഇവന്റെ കൂടെ വഴക്കിടുന്നതിന്റെ പത്തു ശതമാനം എങ്കിലും അവന്മാരോട് പറഞ്ഞിരുന്നേൽ നിന്നോട് അവരിങ്ങനെ ചെയ്യോ?"ഇബ്നു എന്നെ ശകാരിച്ചു....

ഞാൻ അപ്പൊ ചുണ്ട് ചുള്ക്കി കൊരങ്ങനെ നോക്കി.... "വിട്ടേക്കേടാ.... നമുക്ക് പോവാം.... ലേറ്റ് ആയി..."കൊരങ്ങൻ എന്നെ ചേർത്തു പിടിച്ചോണ്ട് പറഞ്ഞു... ഈ തെണ്ടിയെ കൊണ്ട്... എന്റെ അടുത്തേക്കെന്തിനാ ഇങ്ങനെ ഇടയ്ക്കിടെ വരണേ.... 🤧ഇവൻ കാരണം എന്നാണാവോ എന്റെ ഹാർട്ട്‌ സ്പീഡ് കൂടി പൊട്ടി തെറിക്കാൻ പോണേ... ആദ്യം ലിഫ്റ്റിൽ... പിന്നേ ദേ ഇപ്പൊ... "നീയെന്താടി ആലോചിച്ചു നിക്കണേ... വരണില്ലേ...?"കൊരങ്ങൻ "ഓഹ് വന്നു...."ഞാൻ ആദ്യം കേറി നടന്നു.... പിന്നേ ഞങ്ങൾ നേരെ വീട്ടിലോട്ട് പോയി....ഈയിടെയായിട്ട് ഇബ്നു ഇവിടെ തന്നെയാട്ടോ.... ആകെ ക്ഷീണിച്ചതോണ്ട് ഒറ്റ കിടത്തം ആയിരുന്നു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... അസ്ഹയും ഇഹാനും ഇബ്നുവും വേഗം തന്നെ കമ്പനിയിലേക്ക് പുതിയ പാട്ട് നോക്കാനായി പോയി....

"ഞാൻ റെക്കോർഡിങ് റൂമിൽ പോട്ടെ...."ഇഹാൻ "ഞാനും ഉണ്ട്..."അസ്ഹ രണ്ട് പേരും റെക്കോർഡിങ് റൂമിലേക്ക് പോയി.... അപ്പൊ തന്നെ ഇഹാന്റെ കൈയിലേക്ക് ലിറിക്‌സ് വെച്ച് കൊടുത്തു സോങ് പ്രൊഡ്യൂസർ അവരുടെ ചെയറിൽ ഇരുന്നു.... ഇഹാൻ നേരെ സ്റ്റുഡിയോയിലേക്ക് കേറി....അസ്ഹ അവിടുള്ള സോഫയിലും ഇരുന്നു.... "ഇഹാൻ... ജസ്റ്റ്‌ ഒന്ന് വായിച്ചു നോക്ക്...."പ്രൊഡ്യൂസർ.. "ഓക്കേ...."ഇഹാൻ തംബ്സ് അപ്പ്‌ കാണിച്ചു... ഇഹാൻ ആ പേപ്പർ നോക്കി ലിറിക്‌സ് ഒക്കെ ഒന്ന് വായിച്ചു.... പെട്ടന്ന് അവന്റെ മുഖം മാറി.... അവൻ ആ പേപ്പർ ചുരുട്ടി എറിഞ്ഞു ഹെഡ് ഫോൺ ഊരി വെച്ച് അവിടന്ന് ഇറങ്ങി പോയി... "ഇഹാൻ...."സോങ് പ്രൊഡ്യൂസർ ഞെട്ടി എണീറ്റു... അസ്ഹയും ഒന്ന് ഞെട്ടി അവൻ പോയതും നോക്കി നിന്നു.............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story