🤍♬Healing Love♬❤️: ഭാഗം 19

healing love

രചന: RANIYA

പെട്ടന്നാണ് ഇഹാൻ കണ്ണ് വലിച്ചു തുറന്നത്.... അസ്ഹ ഒന്ന് ഞെട്ടി അവന്റെ കടും കറുപ്പ് കണ്ണുകളിലേക്ക് ഉറ്റു നോക്കി.... "സ്വപ്നത്തിലും സമാധാനം തരില്ല പിശാഷ്...."അതും പറഞ്ഞു ഇഹാൻ വീണ്ടും കണ്ണടച്ച് ഉറങ്ങി... അത് കേട്ടപ്പോ അസ്ഹക്ക് ഹാലിളകി... അവൾ അവനെ പിടിച്ചു ഒറ്റ തള്ളായിരുന്നു.... ഇഹാൻ കറക്റ്റ് ആയിട്ട് ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു.... "അല്ലോഹ്..."അവനൊന്ന് ഞെട്ടി ചുറ്റും നോക്കി... "ആരെടാ കൊരങ്ങാ നിനക്ക് സമാധാനം തരാത്തെ?"അസ്ഹ പല്ല് കടിച്ചു അവനെ നോക്കി.... അതിനു ഇഹാൻ നന്നായൊന്ന് ഇളിച്ചു കാണിച്ചു... എന്നിട്ട് മെല്ലെ നിലത്തിന്ന് എണീറ്റു... "നീ എപ്പോ വന്നു?"ഇഹാൻ "ഞാൻ വന്നിട്ട് കൊല്ലം പത്തിരുപത്തി നാലായി....നീ എന്താ ഇന്നലെ വരാഞ്ഞേ?" അസ്ഹ മുഖം വീർപ്പിച്ചു ചോദിച്ചു... "മീറ്റിംഗ് കഴിയാൻ ലേറ്റ് ആയി... നീ കഴിക്കാൻ എന്തേലും കൊണ്ട് വന്നിട്ടുണ്ടോ... എനിക്ക് വിശന്നിട്ടു വയ്യ...."ഇഹാൻ വയറുഴിഞ്ഞു പറയുന്നത് കണ്ട് അസ്ഹക്ക് അവനോട് പാവം തോന്നി.... "വാ... ഞാൻ എന്തേലും വാങ്ങി തരാം..."അസ്ഹ അവന്റെ കൈ പിടിച്ചു പറഞ്ഞു...

"എടി തീപ്പെട്ടി കൊള്ളി...."അവളവനെ വലിച്ചു നടക്കുമ്പോഴാണ് പെട്ടന്ന് ഇഹാൻ വിളിച്ചത്... അസ്ഹ അവനെ എന്താ എന്നാ രീതിക്ക് തിരിഞ്ഞു നോക്കി... "നിനക്കെപ്പോഴേലും.... നിനക്ക് ഞാൻ നിന്നോട്.... അത് പിന്നേ.... ഹ്ഹ്ഹ്.. 😬ഫോർഗെറ്റ്‌ ഇറ്റ്..."ഇഹാൻ അതും പറഞ്ഞു മുന്നിൽ നടന്നു.... 🖤🖤🖤🖤 (ഇഹാൻ) അവളോട് എനിക്ക് ചോദിക്കണമെന്നുണ്ട്... ഞാൻ അവളെ നോക്കുന്ന രീതിയിൽ ന്തേലും പ്രശ്നം ഉണ്ടോന്ന്.... പക്ഷെ എന്തോ ഹൃദയം വേണ്ടെന്ന് പറയും പോലെ.... "ന്താടാ കൊരങ്ങാ തമ്മിൽ ബന്ധമില്ലാത്ത കാര്യൊക്കെ പറയണേ.... 🙄"തീപ്പെട്ടി കൊള്ളിയുടെ ചോദ്യം കേട്ട് ഞാൻ അവളെയൊന്ന് നോക്കി.... "എടി പോർക്കേ.... ഒന്നുല്ല.... നിന്നോട് ഒരു കാര്യം പറയാനുണ്ട്...." "എന്തേ?"തീപ്പെട്ടി കൊള്ളി.. "നെക്സ്റ്റ് മന്ത് എനിക്ക് ഒരു പരിപാടിയുണ്ട്.... ഒരു കോമ്പറ്റിഷൻ ആണ്... അജാസ്ന്റെ ബോയ് ബാൻഡ് ഞാൻ ആണ് ലീഡ് ചെയ്യുന്നേ... അജാസ് ഉണ്ടാവില്ല... അവന്റെ സിംഗിൾ അന്ന് റിലീസ് ചെയ്യും...."

"എവിടെ വെച്ച?"തീപ്പെട്ടി കൊള്ളി. "ലണ്ടൻ...." "ഓഹ്.... ഡീൽ... ഇപ്പൊ നീ വന്നേ ഫുഡ്‌ കഴിച്ചിട്ട് മറ്റേ പാട്ട് റെക്കോർഡ് ചെയ്യ്...."തീപ്പെട്ടി കൊള്ളി പറഞ്ഞത് കേട്ട് എനിക്കെന്തോ പോലെയായി... പാട്ട് റെക്കോർഡിങ്.... മുങ്ങിയാലോ? പക്ഷെ ഞാൻ അവൾക്ക് വാക്ക് കൊടുത്തു പോയില്ലേ... പാടണം.... ഇഹാൻ... നിന്നെ കൊണ്ട് സാധിക്കും.... നിന്നെ കൊണ്ടേ സാധിക്കു.... ഞാൻ അങ്ങനെ ഓരോന്നും മനസ്സിൽ കരുതി അവൾടെ പുറകെ നടന്നു.... അടുത്തുള്ളൊരു റെസ്റ്റോറന്റിൽ കേറി... അവള് തന്നെ എന്തൊക്കെയോ ഓർഡർ ചെയ്തു.... "എന്തുവാടി? 🙄" "എന്താടാ?"ലവൾ എന്നെ നോക്കി പിരികം പോക്കി കളിക്കുന്നുണ്ട്... "നീ ആർക്കാ ഇത്രയൊക്കെ ഫുഡ്‌ ഓർഡർ ചെയ്യണേ...?" "നിനക്ക് മാത്രം തിന്നാൽ പോരല്ലോ... എനിക്കും വല്ലോം അകത്തേക്ക് കേറ്റണ്ടെ..."തീപ്പെട്ടി കൊള്ളി... "ഓഹ്...." 🖤🖤🖤🖤 (അസ്ഹ) ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു ഫോൺ നോക്കിയിരുന്നു....

അവന്റെ കോമ്പറ്റിഷന്റെ കാര്യം ന്യൂസിൽ ഒക്കെ വന്നിട്ടുണ്ട്... പെട്ടന്ന് തന്നെ ഫുഡ്‌ ഒക്കെ വന്നു.... ഞങ്ങള് രണ്ട് പേരും കഴിച്ചു.... കൊരങ്ങൻ ഇടയ്ക്കിടെ എന്നെ നോക്കുന്നത് ഞാനറിയുന്നുണ്ട്... "പറയ്...."ഞാൻ അവസാനം കഴിക്കല് നിർത്തി അവനെ നോക്കി.... "എന്ത്?"കൊരങ്ങൻ "എന്തിനാ ഇടക്കിടക്ക് എന്നെ ഇങ്ങനെ ഇടങ്കണ്ണിട്ട് നോക്കണേ?" "നിന്റെ തീറ്റ കണ്ട ആരാണേലും നോക്കി പോവും.... 🙄"കൊരങ്ങൻ ഹ്ഹ്ഹ്.... 😬 ഇവനെ ഞാനുണ്ടല്ലോ... ഞാൻ അവനെ നോക്കി കണ്ണുരുട്ടി എന്റെ കഴിക്കല് തുടർന്നു.... ഞങ്ങള് ഫുഡ്‌ ഒക്കെ കഴിച്ചു തിരിച്ചു കമ്പനിയിലേക്ക് പോയപ്പോ തന്നെ സോങ് പ്രൊഡ്യൂസർ വന്നിട്ടുണ്ട്... വേഗം റെക്കോർഡിങ് റൂമിലേക്ക് ഞാൻ കൊരങ്ങനെയും കൂട്ടി കേറി.... അവനു നല്ല ടെൻഷൻ ഉണ്ട്... "കാം ഡൌൺ.... നീ നെഗറ്റീവ് ആലോചിക്കാതെ ഇത് അവരെ ഹാപ്പിനെസ്സിന് വേണ്ടി പാടി നോക്ക്... നിന്റെ ഉമ്മയും ഉപ്പയും ഹാപ്പി ആവും...!" ഞാൻ അവന്റെ തോളിലൊന്ന് തട്ടി... അവനെന്നെയൊന്ന് നോക്കി ചിരിച്ചോണ്ട് റെക്കോർഡിങ് റൂമിലേക്ക് കേറി.... മൈക്ക്നു മുന്നിൽ നിക്കുമ്പോഴും അവന്റെ മുഖത്ത് സങ്കടം ഉണ്ടായിരുന്നു... എന്നാലും അവൻ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ട് പാടാൻ തുടങ്ങി....

ആ മധുരമാർന്ന ശബ്ദത്തിൽ അവൻ പാടുമ്പോഴും ഞാൻ വീണു പോയത് അവൻ പാടുമ്പോഴുള്ള അവന്റെ ഡെഡിക്കേഷനിൽ ആയിരുന്നു... ഒറ്റ ടേക്കിൽ എത്ര പെർഫെക്ട് ആയിട്ടാണ് അവൻ പാടുന്നേ.... ആ പാട്ട് തീർന്നതും അവൻ പെട്ടന്ന് തന്നെ റെക്കോർഡിങ് റൂമിന്ന് ഇറങ്ങി പോയി... ഞാനും അവന്റെ പുറകെ പോയി... അവൻ നേരെ പോയത് ഞങ്ങടെ കാബിനിലേക്ക് ആയിരുന്നു... "കൊരങ്ങാ?" തിരിഞ്ഞു നിന്നിരുന്ന അവൻ പെട്ടന്ന് എന്നെ വാരിപ്പുണർന്നു... അവന്റെ മനസ്സ് ഒട്ടും ഓക്കേ അല്ലെന്ന് അറിയുന്നതോണ്ട് ഞാൻ തടുക്കാൻ പോയില്ല... എനിക്ക് വേണ്ടിയാണ് അവൻ പാടിയത്.... "അസ്ഹ..."ഇബ്നുന്റെ ശബ്ദം കേട്ടപ്പോ കൊരങ്ങൻ എന്നിൽ നിന്ന് അടർന്നു മാറി.... "എന്താ ഇബ്നു?" "യാമി എവിടെ?"ഇബ്നുന്റെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ചു.. "ഹോസ്റ്റലിൽ...." "എന്താടാ?"കൊരങ്ങൻ "അവളെന്താ കാൾ എടുക്കാത്തെ?"ഇബ്നു "എനിക്കെങ്ങനെ അറിയാനാ... 🙄" "നിന്റെ ഫ്രണ്ട് അല്ലെ അവള്?" കൊരങ്ങൻ "ഇബ്നു....

അവള് ഇന്നലെ എന്നെ വിളിച്ചിരുന്നു.... വർക്ക്‌ ലോഡ് ഓവർ ആയിട്ട് പ്രാന്ത് കേറി ഇരിപ്പാണ്.... നീ വിളിക്കാതിരിക്കുന്നതാവും നല്ലത്...." ഞാൻ കൊരങ്ങനെ നോക്കി കണ്ണുരുട്ടി ഇബ്നുനോട് പറഞ്ഞു.... "ആഹ്.... ഞാൻ നാളെ മോർണിംഗ് പോവും...."ഇബ്നു ഞാനും കൊരങ്ങനും മുഖത്തോട് മുഖം നോക്കി അവനെ നോക്കി.... "നീ അടുത്താഴ്ചയെ പോവുന്നുള്ളു എന്ന് പറഞ്ഞിട്ട്?"കൊരങ്ങൻ "നെക്സ്റ്റ് വീക്ക്‌ ടിക്കറ്റ് കിട്ടാൻ പാടാണ്.... നാളെ ഞാൻ പോവും...."ഇബ്നു "എന്റെ ഇബ്നു.... നീ പോണ്ട... 🥺"ഞാൻ കണ്ണും നിറച്ചു അവനെ നോക്കി... "അതന്നെ... എന്തിനാ ഇപ്പൊ നീ പോയിട്ട്?"കൊരങ്ങൻ "ഉപ്പ വിളിച്ചെട.... ഇനിയും ചെന്നില്ലെങ്കി ശരിയാവില്ല..."ഇബ്നു "മ്മ്മ്... എന്നാ നമുക്ക് ഇവന്റെ പരുപാടിക്ക് അങ്ങ് ലണ്ടനിൽ വെച്ച് കാണാം..." "ഇൻഷാ അല്ലാഹ്...."ഇബ്നു "എന്റെ ഇന്നത്തെ പരുപാടി കഴിഞ്ഞ സ്ഥിതിക്ക് ഞാൻ വീട്ടിലേക്ക് പോവാണ്... ബൈ ബൈ..."കൊരങ്ങൻ അതും പറഞ്ഞു ഇറങ്ങി പോയി.... ഞാൻ ഇബ്നുനെ നോക്കി ഒന്ന് നെടുവീർപ്പിട്ട് എന്റെ സീറ്റിൽ ഇരുന്ന് വർക്ക്‌ തുടർന്നു...

ഇബ്നുവും അതേ... അവന്റെ ലീവ് അപ്ലിക്കേഷൻ ലെറ്റർ പ്രിപ്പയർ ചെയ്യാൻ തുടങ്ങി... ഞാൻ ഇടക്ക് വെച്ച് ഫോൺ എടുത്ത് ഇബ്നു പോണ കാര്യം യാമിയെ അറിയിച്ചു.... 🖤🖤🖤🖤 ഇതേ സമയം യാമി വർക്ക്‌ ലോഡ് താങ്ങാൻ ആവാതെ തലക്കും കൈ കൊടുത്ത് ഓഫീസിൽ ഇരിക്കുന്നുണ്ട്.... അവൾ അപ്പോഴാണ് ഫോണിൽ വന്ന അസ്ഹയുടെ മെസ്സേജ് കണ്ടത്.... ഇബ്നു കുറെ പ്രാവശ്യം വിളിച്ചതും കണ്ടു.... "യാമി.... ഇബ്നു തിരിച്ചു ലണ്ടനിലേക്ക് നാളെ പോവാടാ..."ഇതായിരുന്നു അസ്ഹയുടെ മെസ്സേജ്... യാമിക്ക് അത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി.... പോവുന്നതിനു മുമ്പ് ഒന്ന് കാണണമെന്ന് അവൾക്ക് തോന്നി.... പക്ഷെ ഒന്ന് ഉറങ്ങാൻ പോലുമുള്ള സമയം അവൾക്കില്ലായിരുന്നു.... അവൾ മുഖം പൊത്തിയിരുന്നു പൊട്ടിക്കരഞ്ഞു... "ഹയാമി... സർ വിളിക്കുന്നു.."പെട്ടന്ന് അങ്ങോട്ട് മാനേജർ കേറി വന്ന് പറഞ്ഞു... യാമി കണ്ണൊക്കെ തുടച്ചു അവിടന്ന് ഇറങ്ങി ഡയറക്ടറെ കാണാൻ പോയി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆

പിറ്റേന്ന് രാവിലെ ഇബ്നു തിരിച്ചു ലണ്ടനിലേക്ക് പോയി.... യാമി ജോലിയിൽ മുഴുകി ആ സമയം അവനെ കാണാൻ പോവാൻ പറ്റാതെ ആയി.... അസ്ഹ അവൻ പോണത് കണ്ട് ഇഹാനെ കെട്ടിപ്പിടിച്ചു ആകെ കരഞ്ഞലമ്പാക്കി.... ദിവസങ്ങൾ കടന്നു പോയി.... ഇഹാൻ അജാസിന്റെ ഗ്രൂപ്പും ആയി പ്രാക്ടിസിൽ ആണ്.... അസ്ഹ ഇടയ്ക്കെപ്പോഴോ യാമിയുടെ കൂടെ പോയി നിന്നു....അന്നേരം അസ്ഹ അറിഞ്ഞു യാമിക്കും ഇബ്നുവിനെ ഇഷ്ടാണെന്ന്... ഒരു മാസം പെട്ടന്ന് കടന്നു പോയി... ഇഹാൻ പലപ്പോഴായി അവന്റെ സംശയം അസ്ഹയോട് ചോദിക്കണം എന്ന് കരുതി.... പക്ഷെ വേണ്ടെന്ന് വെച്ചു... അങ്ങനെയിരിക്കെ അവർ പ്രോഗ്രാമിനായി ലണ്ടനിൽ എത്തി.... റിഷാദും ഗ്രൂപ്പും കാനഡയിലും.... "കൊരങ്ങാ.... ഈ ഹോട്ടൽ എനിക്കിഷ്ടായില്ല... 🤧"അസ്ഹ "എന്തെ ഡി?"ഇഹാൻ "എന്നാലും നമ്മള് രണ്ടും ഒരു റൂമിൽ.... അവർക്കെങ്ങനെ സാധിച്ചു?"അസ്ഹ "എന്നാ നീ പോയി അജാസിന്റെ കൂടെ കിടന്നോ...!"ഇഹാൻ അതും പറഞ്ഞു പോക്കറ്റിൽ കൈയിട്ടു മുന്നിൽ നടന്നു... "അല്ലോഹ്... വേണ്ട... എനിക്കെന്റെ കൊരങ്ങനെ മതിയേ.... 😌

"അസ്ഹ അവന്റെ പുറകെ ഓടി അവന്റെ കൈയിൽ കൈയിട്ടു നടന്നു.... ഇഹാൻ ഞെട്ടി അവളെ നോക്കി.... അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി... അവൻ പെട്ടന്ന് തന്നെ അസ്ഹയേ തട്ടി മാറ്റി റൂമിലേക്ക് പോയി... "തെണ്ടി കൊരങ്ങാ ചിമ്പാൻസി.... എന്റെ കൈ തട്ടി മാറ്റിയതിനു നിന്നോട് പടച്ചോൻ ചോദിക്കുമെടാ കള്ള വവ്വാലെ...."അവൻ പോണതും നോക്കി അസ്ഹ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു... അത് കേട്ട് ഇഹാൻ ചിരിച്ചോണ്ട് റൂമിലേക്ക് കേറി... അസ്ഹ അവനെ കുറെ പ്രാകി അവന്റെ പുറകെ ആയി റൂമിലേക്ക് കേറി ഡോർ അടച്ചു.... എന്നാൽ ഇതെല്ലാം കണ്ട് അജാസ് അവരുടെ പുറകെ നിൽപ്പുണ്ടായിരുന്നു... അവന്റെ മനസ്സിൽ ആരോ ഒരു കരിങ്കല്ല് കൊണ്ട് വെച്ച ഫീൽ ആയിരുന്നു... അവൻ കണ്ണടച്ച് ശ്വാസം വലിച്ചു വിട്ട് അവന്റെ റൂമിലേക്ക് പോയി... 🖤🖤🖤🖤 (ഇഹാൻ) ഇങ്ങോട്ട് വന്നപ്പോ റൂം ഒക്കെ ഫുൾ ആയി... അജാസിനും എനിക്കും അവന്മാർക്കും മാത്രെ റൂം ഉള്ളു... ഇവൾക്ക് റൂം ഇല്ലാതെ ആയി... ഒരു 3 ബെഡ് റൂമും രണ്ട് സിംഗിൾ ബെഡ് റൂമും ആണ് ബുക്ക്‌ ചെയ്തിരുന്നേ... അജാസിനു ഒരു റൂം സെപ്പറേറ്റ് ആയി കൊടുക്കണമെന്ന് സിദ്ധാർഥ് സർ സ്പെഷ്യൽ ആയി പറഞ്ഞിരുന്നു...

അവന്മാര് 3 ബെഡ് റൂമും എടുത്തു... പിന്നേ ആകെ എന്റെ റൂമേ ഉള്ളു... അപ്പൊ തീപ്പെട്ടി കൊള്ളി അജാസിനെ നോക്കി എന്റെ റൂമിൽ കേറി കൂടി.... "ഞാൻ സോഫയിൽ കിടന്നോണ്ട്...."തീപ്പെട്ടി കൊള്ളി അരക്കും കൈ കൊടുത്ത് നിന്നോണ്ട് പറഞ്ഞു... "ആഹ്... അതാ നല്ലത്... നിന്റെ സൈസിന് പറ്റിയത് അതാണ്‌..." "അയ്... നീ എന്ത് ചെക്കനാടാ.... ഏയ് വേണ്ട ഡി... ഞാൻ സോഫയിൽ കിടക്കാം നീ ബെഡിൽ കിടന്നോ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഞാൻ ആരായി... 🙄"തീപ്പെട്ടി കൊള്ളി... "അയ്യടാ... കൊന്നാലും ബെഡ് ഞാൻ തരില്ല...." അല്ല പിന്നേ... 🙄വേണേ അവിടെ കിടക്കട്ടെ കിളവി... "വേണ്ട നീ... 😬"അവളെന്നെ നോക്കി പല്ല് കടിച് ഒരു തലയിണയും പുതപ്പും എടുത്ത് പോയി സോഫയിൽ കിടന്നു... ഞാൻ ചിരിച്ചോണ്ട് ബെഡിൽ കിടന്നു.... സൈഡ് ലാമ്പ് ഓഫ്‌ ആക്കിയതും യാത്ര ക്ഷീണം കാരണം ഞാൻ എപ്പോഴോ ഉറങ്ങി പോയി... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... ഇഹാൻ രാവിലെ കുറച്ചു നേരത്തെ തന്നെ എണീറ്റു....

അവൻ വാഷ്റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്ന് സോഫയിലേക്ക് നോക്കിയപ്പോ കണ്ടത് ഇപ്പൊ വീഴുമെന്ന പോലെ കിടക്കുന്ന അസ്ഹയേ ആണ്... അവൻ തലക്ക് കൈ വെച്ച് അവൾടെ അടുത്തേക്ക് പോയി... "ഒന്ന് മര്യാദക്കൊക്കെ കിടന്നൂടെ?" ഇഹാൻ അവളെ നോക്കി പറഞ്ഞു... ആരോട് പറയാൻ ആര് കേൾക്കാൻ.. ലവൾ നല്ല ഉറക്കത്തിലാണ്.... ഇഹാൻ അവളെ കൈയിൽ കോരിയെടുത്തു കൊണ്ട് പോയി ബെഡിൽ കിടത്തി... എന്നിട്ട് അവൻ റെഡി ആവാനായി ഡ്രസിങ് റൂമിലേക്ക് പോയി... അവൻ റെഡി ആയി വന്നതും അസ്ഹ എണീറ്റിരുന്നു.... "ഞാൻ എങ്ങനെ ഈ ബെഡിൽ എത്തിയെ?"അസ്ഹ കണ്ണും മിഴിച്ചു ഇഹാനെ നോക്കി... ഇഹാൻ അവളെ കോലം കണ്ട് പൊട്ടിച്ചിരിച്ചു പോയി.... മുടിയൊക്കെ കൊളായി സ്പയ്ക്ക് ആക്കിയ പോലെ ആയിട്ടുണ്ട്... അവന്റെ ചിരി കണ്ട് അസ്ഹ ഒരു പില്ലോ എടുത്ത് അവന്റെ മേലേക്ക് എറിഞ്ഞു... "ഓഹ് സോറി സോറി.... 😂"അവൻ ചിരി കടിച്ചു പിടിച്ചു നിന്നു.... "പോടാ തെണ്ടി...."

അസ്ഹ അവനെ നോക്കി കണ്ണുരുട്ടി അവൾടെ ഡ്രെസ്സും എടുത്ത് വാഷ്റൂമിലേക്ക് പോയി... ഇഹാൻ അവൾ പോണതും നോക്കി ഒരു പുഞ്ചിരിയോടെ നിന്നു... കുറച്ചു കഴിഞ്ഞ് അസ്ഹ ഫ്രഷ് ആയി പുറത്തേക്ക് വന്നു.... "ഡി തീപ്പെട്ടി കൊള്ളി... എന്റെ മേക്കപ്പ് സെറ്റ് ആക്കി തന്നേക്ക്... എന്നാ പിന്നേ അവരെ മാത്രം നോക്കിയ മതിയല്ലോ...!" ഇഹാൻ "ഓ..."അസ്ഹ ശരിയെന്നു തലയാട്ടി മേക്കപ്പ് ടൂൾസും എടുത്ത് അവന്റെ അടുത്തേക്ക് വന്നു... അവൻ മിണ്ടാതെ ഡ്രസിങ് ടേബിളിൽ കണ്ണും അടച്ചിരുന്നു... അസ്ഹക്ക് അവന്റെ മുഖം കണ്ട് ഒരു ക്യൂട്ട്നെസ്സ് ഒക്കെ തോന്നി.... "എന്താ തുടങ്ങാത്തെ?"അവൻ കണ്ണടച്ചിരുന്നു തന്നെ ചോദിച്ചു.... "ആഹ്... തുടങ്ങി..."പെട്ടന്ന് ബോധം വന്നപ്പോ അസ്ഹ പറഞ്ഞു.... പിന്നേ അവള് അവനെ ഒരുക്കായിരുന്നു... അത് കഴിഞ്ഞതും അവിടന്നിറങ്ങി ബാക്കി മൂന്ന് പേരുടെ റൂമിലേക്ക് പോയി അവരെയും ഒരുക്കി... "അസ്ഹ..."അവരുടെ റൂമിന്ന് ഇറങ്ങി തിരിച്ചു അവൾടെ റൂമിലേക്ക് പോവാൻ തിരിഞ്ഞപ്പോഴാണ് അങ്ങനൊരു വിളി കേട്ടെ.. "മ്മ്മ്?"അസ്ഹ തിരിഞ്ഞു നോക്കി... അവിടെ ദേ അവളെ നോക്കി പുഞ്ചിരിച്ചോണ്ട് ഇബ്നു നിക്കുന്നു...

അവൾ അവനെ കണ്ട സന്തോഷത്തിൽ ഓടി പോയി കെട്ടിപ്പിടിച്ചു... "അയ്ഷ്.... എന്താടാ ദുഷ്ട വിളിക്കാഞ്ഞേ?"അവൾ അവന്റെ അടുത്തിന്ന് വിട്ട് മാറി പരിഭവം പറഞ്ഞു... "ഇബ്നു?"റൂം ഇറങ്ങി വന്ന ഇഹാൻ കണ്ടത് ഇബ്നുനെ ആണ്... "ദേഷ്യപ്പെടണ്ട.... എന്റെ ഫോൺ മിസ്സ്‌ ആയി... അതാ ഞാൻ വിളിക്കാഞ്ഞേ... സോ സോറി..."ഇബ്നു മുൻ‌കൂർ ജാമ്യം എടുത്തു... "ഓഹ്... ഇങ്ങള് രണ്ട് പേരും എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണേ.... ഞാൻ പോയി അജാസിന് മേക്കപ്പ് ഇട്ട് കൊടുക്കട്ടെ...."അസ്ഹ അവർ രണ്ട് പേരും അപ്പൊ ശരിയെന്നു തലയാട്ടി റൂമിലേക്ക് പോയി.... അസ്ഹ ഒരു വിറയലോട് കൂടെ അജാസിന്റെ റൂമിന്റെ ഡോറിൽ ഒന്ന് തട്ടി... അപ്പൊ തന്നെ അജാസ് ഡോർ തുറന്ന് കൊടുത്തു... "റെ... റെഡി ആയോ?"അസ്ഹ "ഹ്മ്മ്....!"അജാസ് ഒന്ന് മൂളുക മാത്രം ചെയ്തു...

അസ്ഹ അപ്പൊ അവൾടെ ടൂൾസ് ഒക്കെ എടുത്ത് സെറ്റ് ചെയ്തു... അജാസ് മിണ്ടാതെ മിറർ നോക്കി ഇരുന്നു... അസ്ഹ അവൾടെ വർക്ക്‌ തുടർന്നു... അവൾക്ക് മനസ്സിൽ എന്തോ വിങ്ങല് അനുഭവപ്പെട്ടു... അവൾടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി.... ഇതെല്ലാം അജാസ് കാണുന്നുണ്ടായിരുന്നു.... "അസ്ഹ..."പെട്ടന്ന് അജാസ് അവൾടെ കൈ പിടിച്ചു വെച്ചു... അവൾ അവനെ നിറഞ്ഞ കണ്ണാലെ നോക്കി... അജാസ് ഒന്നും നോക്കിയില്ല അവളെ പിടിച്ചു വലിച്ചു അവന്റെ മടിയിൽ ഇരുത്തി... അസ്ഹ ഒന്ന് ഞെട്ടി കണ്ണ് വിടർത്തി അവനെ നോക്കി.... "അസ്ഹ... പ്ലീസ്... ഗിവ് മി വൺ ലാസ്റ്റ് ചാൻസ്.... പ്ലീസ്..."അജാസ് അവൾടെ ചെവിയോരത്തായി പോയി പറഞ്ഞു... അസ്ഹ അവന്റെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു.... അജാസിന് അവൾടെ നോട്ടം താങ്ങുന്നുണ്ടായിരുന്നില്ല.... അവൻ അവൾടെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചു............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story