🤍♬Healing Love♬❤️: ഭാഗം 2

healing love

രചന: RANIYA

ഇഹാൻ,മീറ്റ് യുവർ ന്യൂ അസിസ്റ്റന്റ് കം മേക്കപ്പ്ഗേൾ.... "ജിഎം "വാട്ട്‌???!!"ഇഹാനും അസ്ഹയും ഒരു പോലെ ഞെട്ടി.... "എന്തെ?"ഷോഹൈബ് "ബട്ട്‌... ഷോഹൈബ്...."ഇബ്നു ഞെട്ടി ഷോഹൈബിനെ നോക്കി.... "എനിക്ക് പറ്റില്ല...."ഇഹാനും അസ്ഹയും ഒരുമിച്ചു പറഞ്ഞു.... "നോ വേ.... ഇന്നലെ തന്നെ അസ്ഹയെ കൊണ്ട് ഒരു കോൺട്രാക്ട് ഞങ്ങൾ സൈൻ ചെയ്യിച്ചതാ.... ബാക്ക് ഓഫ്‌ ചെയ്യരുത് രണ്ട് പേരും.... അതെനിക്ക് ലോസ് ആണ്... അറിയാലോ ഇഹാൻ..."ഷോഹൈബ് "വേറാരേം കിട്ടിയില്ലേ നിനക്ക്?"ഇഹാൻ "ഇവളെക്കാളും നല്ല ക്വാളിഫിക്കേഷനും എബിലിറ്റിയും ഉള്ള ഒരാളെ കിട്ടിയില്ല..."ഷോഹൈബ് "പ... സർ... പക്ഷെ.... സീരിയസ്‌ലി?" അസ്‌ഹാ ഷോഹൈബിനെ ദയനീയമായി നോക്കി.... "ഇന്നലെ നീയപ്പോ കോൺട്രാക്ട് ഒന്നും വായിച്ചില്ലേ?"ഷോഹൈബ് അവൾ ഇല്ലെന്ന് തലയാട്ടി... ഇബ്നു ആണെങ്കി ഞെട്ടല് മാറാതെ അസ്‌ഹനേയും ഷോഹൈബിനെയും മാറി മാറി നോക്കുന്നുണ്ട്... "എനിവേ.... നോ മോർ എക്സ്ക്യൂസസ്.... നിന്റെ അപാർട്മെന്റിൽ ഇവൾക്ക് താമസിക്കാൻ ഉള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.... "ഷോഹൈബ് ഇഹാനോട് പറഞ്ഞു. "പക്ഷെ.... ഞാൻ ഹോസ്റ്റലിൽ നിന്ന പോരെ?"അസ്ഹ

"നോ... അപാർട്മെന്റ് കമ്പനിയുടെ ആണ്... ഇനി നീ എന്ത് ചെയ്യണം എവിടെ താമസിക്കണം എന്നൊക്കെ കമ്പനി തീരുമാനിക്കും... നീ ആ അഗ്രിമെന്റിൽ സൈൻ ചെയ്തതും ആണ്.... കോപ്പി ഞാൻ ഇന്നലെ തരാൻ പറഞ്ഞിരുന്നു..."ഷോഹൈബ് അസ്ഹ ദയനീയമായി ഇബ്നുനെ നോക്കി.... അവൻ ആണെങ്കി മൊത്തത്തിൽ എല്ലാം കൂടെ കേട്ട് പ്രാന്ത് കേറി നിക്കാണ്..... "ഓക്കേ.... എനിക്ക് സമ്മതം..."ഇഹാൻ അസ്ഹയെ നോക്കി ഒന്ന് പുച്ഛിച്ചോണ്ട് പറഞ്ഞു.... "ഓക്കേ... ഇന്ന് ഈവെനിംഗ് തന്നെ അസ്‌ഹാ താമസം മാറിക്കോളൂ...."ഷോഹൈബ് "എന്തേ? നിനക്കെന്നെ പേടിയുണ്ടോ?"ഇഹാൻ അവളെ നോക്കി കളിയാക്കി ചോദിച്ചു... "നോ... എനിക്കും സമ്മതം...."അസ്‌ഹാ അവനെ നോക്കി കണ്ണുരുട്ടി ഷോഹൈബിനോട് പറഞ്ഞു... "ഓക്കേ ഇഹാൻ.... നീ പൊയ്ക്കോ... എനിക്ക് അസ്ഹയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...."ഷോഹൈബ് "ഓക്കേ...."ഇഹാൻ ഷോഹൈബിന് കൈ കൊടുത്തു അവളെ നോക്കി പേടിപ്പിച്ചു ഇറങ്ങി പോയി...

"സീരിയസ്‌ലി? നിനക്കെന്താ വട്ടായോ?"ഇബ്നു ടു ഷോഹൈബ് "എന്താടാ പ്രശ്നം? ഞാൻ ഇങ്ങള് വന്നപ്പോ മുതൽ കേൾക്കാൻ തുടങ്ങീതാ?"ഷോഹൈബ് "അവളോട് തന്നെ ചോദിച്ചു നോക്ക്.... ഞാൻ പോണു.... നിന്നെ ഞാൻ വൈകുന്നേരം കാണാം..... ടാറ്റാ...."ഇബ്നു അസ്ഹയോട് പറഞ്ഞിറങ്ങി.... "എന്താ പ്രോബ്ലം?"ഷോഹൈബ് അപ്പൊ അസ്‌ഹാ കാഫെയില് നടന്നതൊക്കെ അവനോട് പറഞ്ഞു.... അത് കേട്ട് ഷോഹൈബ് നിന്ന് ചിരിക്കാൻ തുടങ്ങി.... "അവൻ ആള് കുറച്ചു ടഫ് ആണ്.... പക്ഷെ ഉള്ളോണ്ട് പാവം ആണ്.... താൻ എന്തായാലും കമ്പനി മാനേജറിനെ പോയി കാണു... അവര് പറഞ്ഞു തരും തന്റെ ജോലി എന്തൊക്കെ ആണെന്ന്...."ഷോഹൈബ് "ഓ.... ഓക്കേ സർ...."അസ്ഹ ഒന്ന് പുഞ്ചിരിച്ചോണ്ട് അവിടന്നിറങ്ങി.... "നീയെന്താ ഇവിടെ?"അസ്ഹ ഇറങ്ങിയതും അവളെ പിടിച്ചു ചുമരോട് ചേർത്ത് നിർത്തി ഇഹാൻ ചോദിച്ചു... "അതന്നെ എനിക്കും ചോദിക്കാൻ ഉള്ളെ.... നീയെന്താ ഇവിടെ?"അസ്ഹ

"ഓഹ് ഹലോ....ഞാൻ ഇവിടത്തെ സിങ്ങർ ആണ്...."ഇഹാൻ "ഓഹ് ഹായ്....ഞാൻ നിന്റെ അസിസ്റ്റന്റ് ആണ്..."അസ്ഹ "എടി എടി.... നീ നോക്കി ഇരുന്നോ.... നിനക്കുള്ള പണി വരിക്കെ വരുന്നുണ്ട്...."ഇഹാൻ "വലിയ കാര്യായി.... ഒഞ്ഞു പോടാ കുരങ്ങാ ..."അസ്ഹ "യു കാൾ മി കുരങ്ങാ...."ഇഹാൻ അവളെ നോക്കി കണ്ണുരുട്ടി... "ആഹ് എന്താ കേട്ടിട്ടില്ലേ.... ഇംഗ്ലീഷിൽ മങ്കി എന്നും ഹിന്ദിയിൽ ബന്ധർ എന്നും പറയും.... കണ്ടിട്ടില്ലേ കണ്ണാടി നോക്കിയ മതി കറക്റ്റ് ആയി കാണാം..."അസ്ഹ "എടി തീപ്പെട്ടി കൊള്ളി.... നിന്നെ എനിക്ക് മര്യാദക്കൊന്ന് പരിചയപ്പെടാൻ ഉണ്ട്... വൈകീട്ട് നീ വീട്ടിലോട്ട് വാ ട്ടാ...."ഇഹാൻ അതും പറഞ്ഞു അവളെ നോക്കി കൊഞ്ഞനം കുത്തി അവിടന്ന് പോയി... "താൻ പോടോ...."അസ്ഹ ഇഹാൻ അവൾടെ അടുത്തേക്ക് ദേഷ്യത്തിൽ വരാൻ നിന്നതും ഇബ്നു അവനെ വലിച്ചോണ്ട് പോയി... ഈ ഇബ്നുന് യാമി വഴിയാണ് അസ്ഹയെ അറിയുന്നത്.... വർഷം മൂന്നായി ഇബ്നു യാമിയുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്....

അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഉള്ള എല്ലാ വഴിയും ഇബ്നുന് അസ്ഹയാണ് പറഞ്ഞു കൊടുക്കൽ.... 'പട്ടി തെണ്ടി കുരങ്ങൻ ചിമ്പാൻസി.... ഓൻ ആരാന്നാ ഓന്റെ വിചാരം.... 😤നോക്കിക്കോട കുരങ്ങാ... നിന്നെ ഞാൻ പൂട്ടും...'അസ്‌ഹാ ഇഹാനെയും പ്രാകി നേരെ മാനേജരുടെ റൂമിലേക്ക് പോയി... "നോക്ക് ചെയ്തിട്ട് വരണമെന്ന് അറിയില്ലേ തനിക്ക്?"മാനേജർ അവളെ കണ്ട് ഞെട്ടി ദേഷ്യത്തിൽ ചോദിച്ചു... "ഓഹ് സോറി സർ...ഞാൻ പിന്നേ വന്നോളാം..."അസ്ഹ "നോ നോ.... വാ... ഇതാണ് ഇഹാന്റെ പരിപാടികളും തന്റെ വർക്ക്സും...."മാനേജർ പോവാൻ നിന്ന അവളെ തിരിച്ചു വിളിച്ചു അവൾടെ കൈയിലേക്കൊരു ഫയൽ വെച്ച് കൊടുത്തു.... "താങ്ക് യു സർ...."അസ്ഹ "തന്റെ ഓഫീസ് സമീർ കാണിച്ചു തരും..."മാനേജർ "താങ്ക് യു...."അസ്ഹ അടുത്ത് നിക്കുന്ന സമീറിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. രണ്ട് പേരും അവിടന്നിറങ്ങി അവൾടെ ഓഫീസിലേക്ക് നടന്നു..... "ഹായ്..... ഞാൻ സമീർ...."സമീർ നടന്ന് പോവുന്നതിനിടയിൽ അവളോട് പറഞ്ഞു...

"ഞാൻ അസ്ഹ റന...."അസ്ഹ "തനിക്ക് തന്റെ ക്വാളിഫിക്കേഷൻ വെച്ച് വേറെ നല്ല ജോബ്സ് കിട്ടുമല്ലോ... പിന്നെന്തേയ് ഇത് ചൂസ് ചെയ്തേ?"സമീർ "എന്തോ ഇഷ്ടാണ്....."അസ്ഹ "ഇബ്നുന്റെ റൂമിൽ തന്നെയാണ് തന്റെ ടേബിളും...."സമീർ "താങ്ക് ഗോഡ്...."അസ്ഹ "ഇബ്നുനെ നേരത്തെ അറിയോ?"സമീർ "ആഹ് എന്റെ ഫ്രണ്ട് ആണ്...."അസ്ഹ "ദാ റൂം.... "സമീർ 🖤🖤🖤🖤🖤 (അസ്ഹ) എനിക്ക് റൂം കാണിച്ചു തന്ന് സമീർ പോയി.... ഞാൻ ഡോർ തുറന്ന് അകത്തേക്ക് കേറിയപ്പോ അവിടെ ആരും ഇല്ല.... ഞാൻ പിന്നേ അതൊന്നും മൈൻഡ് ചെയ്യാതെ സൈഡിൽ ഉള്ള സോഫയിൽ പോയി ഇരുന്നു.... "ഇല്ല.... ഷുവർ.... ഇഹാൻ എന്തായാലും നാളെയവിടെ എത്തിയിരിക്കും...."ഇബ്നു ഫോണിൽ അതും പറഞ്ഞു അകത്തേക്ക് കേറി വന്നു.... ഞാൻ അവനെ നോക്കി ഇളിച്ചോണ്ട് എണീറ്റു നിന്നു.... "ആഹ് ഞാൻ വിളിക്കാം...."ഇബ്നു എന്നെ കണ്ടപ്പോ കാൾ കട്ട്‌ ആക്കി.... "അസ്ഹ.... നിനക്കുള്ള ചെയർ അതാണ്‌.... പിന്നേയ്....

ഇന്ന് നിനക്ക് വർക്ക്‌ ഒന്നും ഇല്ല... നാളെ മുതൽ ആണ്... നീ ഹോസ്റ്റലിലേക്ക് ചെല്ല്.... എല്ലാം പാക്ക് ചെയ്തു വെച്ചേക്ക്...വൈകീട്ട് ഞാൻ വിളിക്കാൻ വരാം...."ഇബ്നു ഒരു സൈഡിൽ ആയി ഒരുക്കി വെച്ചിരിക്കണ എന്റെ ചെയർ കാണിച്ചു തന്ന് ബാക്കിയെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു.... "മെല്ലെ പറഞ്ഞൂടെ ഇബ്നു..." "പോയിട്ട് പണി ഉണ്ട് മോളെ.... പിന്നേ സംസാരിക്കാം... ബൈ...."അതും പറഞ്ഞു ഇബ്നു ഇറങ്ങി പോയി.... "ആഹ് പിന്നേയ്.... നാളെ അവനൊരു പ്രോഗ്രാം ഉണ്ട്.... അവിടെ കൃത്യം 9 മണിക്ക് എത്തണം.... സോ...."ഇബ്നു പോയ പോലെ തിരികെ വന്ന് പറഞ്ഞു... "ആഹ് എനിക്ക് മനസിലായി... ഐ വിൽ മാനേജ്..." അത് കേട്ടപ്പോ ഒന്ന് പുഞ്ചിരിച്ചു തന്ന് ഇബ്നു പോയി.... ഞാൻ പിന്നേ എന്തിനാ ഇവിടെ നിക്കണേച്ചിട്ട് അവിടന്നിറങ്ങി നേരെ ഹോസ്റ്റലിലേക്ക് പോയി... "ഇന്നെന്താ പറ്റി മോളെ നേരത്തെ ആണല്ലോ?"യാമി കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുത്തു എന്നെ നോക്കി.... "യാമി........ 🥺ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുമെടി....

ഞാൻ പോവാണ് വേറെ അപാർട്മെന്റിലേക്ക്...."ഞാൻ ഓടി പോയി യാമിയെ കെട്ടിപ്പിടിച്ചു.... "എന്താടി വട്ടായോ?"യാമി "കമ്പനി വേറെ അപാർട്മെന്റിലേക്ക് എന്നെ മാറ്റിയെടി.... 🤧" "അടിപൊളി.... നല്ലതാ...."യാമി "പിന്നേ ഉണ്ടല്ലോ മോളെ... ഞാൻ ഇബ്നുന്റെ അണ്ടറിൽ ആണ് വർക്ക്‌ ചെയ്യണേ...." "എന്നാ നീ ഇപ്പൊ തന്നെ റിസൈൻ ചെയ്തോ.... എനിക്കൊന്നും അറിയണ്ട...." യാമി "അങ്ങനൊന്നും പറഞ്ഞൂടാ... ഹൈപ്പ് പോലുള്ള നല്ല ഇൻഡസ്ടറിയിൽ ജോലി കിട്ടിയിട്ട് റിസൈൻ ചെയ്യാ എന്നൊക്കെ പറഞ്ഞ ആൾക്കാരു എനിക്ക് വട്ടാണെന്ന് വിചാരിക്കും...." "എന്നാ നീ എന്തേലും ചെയ്യ്...."യാമി അതും പറഞ്ഞു മുഖം തിരിച്ചിരുന്നു... "നിനക്ക് ഞാൻ ഇല്ലെടി... ഇബ്നുന്റെ കൂടെയൊന്നും അല്ല ഞാൻ ഫുൾ ടൈം.... പ്ലീസ് മുത്തേ....നല്ല ഖൽബല്ലേ...."ഞാൻ യാമിയുടെ കവിളിൽ പിടിച്ചു കൊഞ്ചി ചോദിച്ചു... യാമി അതിനൊന്ന് ചിരിച്ചു തന്ന് ....പിന്നേ ഞാൻ എല്ലാം പാക്ക് ചെയ്തു യാമിയുടെ കൂടെ കുറച്ചു നേരം കളിച്ചും സംസാരിച്ചും ഇരുന്നു ടൈം നീക്കി....

വൈകുന്നേരം കൃത്യം അഞ്ച് മണിക്ക് ഇബ്നു വന്നു.... "ഹായ് ഡാർലിംഗ്...."ഇബ്നു യാമിയെ കണ്ടപ്പോ കൈ കാണിച്ചു... "പോടാ..."യാമി "ആഹ് ആഹ്... മതി മതി... വാ പോവാം...."ഞാൻ യാമിയെ ഇടങ്കണ്ണിട്ട് നോക്കി പറഞ്ഞു... "ആഹ് പോവാം...."ഇബ്നുന്റെ മുഖം വാടി.... അവൻ എന്റെ ഭാഗ്സ് ഒക്കെ കാറിൽ കേറ്റി വെച്ചു.... ഞാൻ യാമിയെ കെട്ടിപ്പിടിച്ചു യാത്ര ഒക്കെ പറഞ്ഞു കാറിൽ കേറി ഇരുന്നു... എനിക്കെന്തോ അവളെ വിട്ട് പോരാനൊന്നും തോന്നണില്ല 🥺....ഇബ്നു വണ്ടിയെടുത്തു നേരെ കുരങ്ങന്റെ അപാർട്മെന്റിലേക്ക് വണ്ടി വിട്ടു... "നീ കേറിക്കോ.... ഇതാ നിന്റെ റൂമിലേക്കുള്ള ചാവി.... കേറി നേരെ ലെഫ്റ്റിൽ കാണണതാണ് ഇഹാന്റെ റൂം.... റൈറ്റിൽ ഫസ്റ്റ് റൂം ആണ് നിന്റെ...."ഇബ്നു കാറിന്ന് പെട്ടിയെടുത്തു താഴെ ഇറക്കി വെച്ചോണ്ട് പറഞ്ഞു... "താങ്ക് യു...." ഇബ്നു ചിരിച്ചോണ്ട് കാറിൽ കേറി വണ്ടിയെടുത്തു പോയി... ഞാൻ പടച്ചോനെയും മനസ്സിൽ വിചാരിച്ചു അപാർട്മെന്റിലേക്ക് കാല് വെച്ച് സെക്കന്റ്‌ ഫ്ലോറിൽ ഉള്ള കൊരങ്ങന്റെ വീട്ടിലേക്ക് പോയി....

ഞാൻ ഒരിക്കെ കാളിങ് ബെൽ അടിച്ചു... റെസ്പോൺസ് ഒന്നും ഇല്ലാതെ ആയപ്പോ ലവൻ ചത്തോ എന്നൊക്കെ ആലോചിച്ചു അത് പിടിച്ചു കുറെ ഞെക്കി.... "കുറ്റിയിട്ടിട്ടില്ല... കേറിക്കോ...."കൊരങ്ങൻ വിളിച്ചു പറഞ്ഞു... 🖤🖤🖤🖤🖤 ഇഹാൻ വിളിച്ചു പറഞ്ഞത് കേട്ടപ്പോ അസ്ഹ ഡോർ തുറന്ന് അകത്തേക്ക് കേറി... കറക്റ്റ് അവൾ ഡോർ തുറന്നതും അവൾടെ തലയിലൂടെ എന്തോ ഒരു സാധനം വീണു.... "ഹ്ഹ്ഹ്..... അയ്യേ...."അസ്ഹ തലയിൽ വീണത് എന്താന്ന് തൊട്ട് നോക്കിയപ്പോ ചീഞ്ഞ മുട്ട... "ഹഹഹഹ.... 😂നിനക്ക് വേണം... എന്നോട് കളിച്ച ഇങ്ങനിരിക്കും..."ഇഹാൻ നിന്ന് വയറുപൊത്തി ചിരിക്കാൻ തുടങ്ങി.... അസ്ഹ അവനെ നോക്കി കണ്ണുരുട്ടി ചവിട്ടി തുള്ളി അവൾടെ റൂമിലേക്ക് കേറി.... ഇഹാൻ അവള് പോണതും നോക്കി വീണ്ടും നിന്ന് ചിരിച്ചു.... "ഡാ....."അസ്ഹയുടെ വിളി കേട്ടപ്പോ ഇഹാൻ തിരിഞ്ഞു നോക്കി.... കറക്റ്റ് അവൻ തിരിഞ്ഞതും അവള് ഒരു ബക്കറ്റിൽ കളർ വെള്ളം ആക്കിയത് അവന്റെ മേലേക്ക് ഒഴിച്ചു....

"എടി..."ഇഹാൻ മുഖത്തെ വെള്ളം വടിച്ചെടുത്തു അവളെ ദേഷ്യത്തിൽ നോക്കി.... "നീ പോടാ ചിമ്പാൻസി.... നിനക്കുള്ളത് ഇനി വരാനിരിക്കുന്നെ ഉള്ളു....കാലമാടാ...."അസ്ഹ "എടി മൂദേവി.... തീപ്പെട്ടി കൊള്ളിക്ക് നാണക്കേടുണ്ടാക്കാൻ ജനിച്ചതെ.... നീ നോക്കിക്കോ.... നിന്നെ ഞാൻ ഇവിടന്ന് കെട്ട് കെട്ടിക്കും.... ഇത്... ഇത് ഇഹാന്റെ വാക്കാണ്... ഇല്ലേൽ നീ എന്റെ പേര് എന്റെ പൂച്ചക്കിട്ടോ...."ഇഹാൻ അതും പറഞ്ഞു സോഫയിലേക്ക് ചൂണ്ടി... അസ്ഹ സോഫയിൽ എന്താച്ചിട്ട് അവിടേക്ക് നോക്കിയപ്പോ നല്ല ഫ്‌ളഫി വൈറ്റ് പൂച്ചക്കുട്ടി ആ സോഫയിൽ അവരെ നോക്കി അന്തം വിട്ടിരിപ്പുണ്ട്.... "ആഹാ.... പറ്റില്ല.... എന്റെ പട്ടിക്കിട്ടോണ്ട്.... അതാ നിനക്ക് കുറച്ചൂടെ മാച്ച്..."അസ്ഹ "നീ പോടി കടലുണ്ടെ...."ഇഹാൻ അവളെ ഒന്ന് നോക്കി അവന്റെ റൂമിലേക്ക് പോയി... അസ്‌ഹാ അതിനൊന്ന് പുച്ഛിച്ചു കൊടുത്തു അവൾടെ റൂമിലേക്കും പോയി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆

പിറ്റേന്ന്.... "ടിം റിം ടിം റിം"അസ്ഹന്റെ അലാറം അടിച്ചതും അവള് ഞെട്ടി എഴുന്നേറ്റു... ടൈം നോക്കിയപ്പോ രാവിലെ 6 ആയിട്ടുണ്ട്.... അവൾ എണീറ്റു ഓടി ഇഹാന്റെ റൂമിന്റെ ഡോറിന് മുന്നിൽ നിന്നു.... "കുരങ്ങാ..... എണീക്ക്....എടാ കൊരങ്ങാ.... ടൈം ആയി....ചിമ്പാൻസി... മര്യാദക്ക് എണീറ്റോ ഇല്ലേൽ ഞാൻ ഇന്നലെ ഒഴിച്ച പോലെ തല വഴി വെള്ളം ഒഴിക്കും.... ഉറപ്പാ.... കുരങ്ങാ....."അസ്ഹ അവന്റെ ഡോറിൽ കൊട്ടി നിന്ന് വിളിക്കാൻ തുടങ്ങി... "എടാ കുരിപ്പേ.... ഞാൻ എന്റെ ഉറക്കം പോലും കളഞ്ഞിട്ട നിന്നെ വിളിക്കണേ.... എണീക്കേടാ കുരങ്ങാ.... എടാ എഴുന്നേൽക്കെടാ...."അസ്ഹ "ഓഹ്.... നിനക്കെന്താടി പിശാഷേ വേണ്ടേ?"ഇഹാൻ ഡോർ തുറന്ന് ഉറക്ക പിച്ചിൽ ചോദിച്ചു... "ഹാവു എണീറ്റ.... ബാ.... നമുക്ക് കുളിക്കാം..."അസ്ഹ അവന്റെ കൈയും പിടിച്ചു റൂമിലേക്ക് കേറി.... "നമുക്ക?"ഇഹാൻ അവളെ അന്തം വിട്ട് നോക്കി.... "അയ്യോ അല്ല.... നിനക്ക്.... ഓഹ് നീ ആള് കൊള്ളാലോ... നല്ല മനസിലിരുപ്പ്..."അസ്ഹ അവനെ ഒന്ന് ചെറഞ് നോക്കി....

"അയ്യോടാ... നീയാണ് എന്നോട് ഇങ്ങോട്ട് പറഞ്ഞെ.... എന്നിട്ട് എന്റെ മനസിലിരുപ്പൊ.... കാണാൻ എനിക്കിത്തിരി ലുക്ക്‌ ഉണ്ടെന്ന് വെച്ച് ഞാൻ അത്തരക്കാരൻ ഒന്നും അല്ല..."ഇഹാൻ "അയ്യടാ... വലിയ ലുക്ക്‌ ഉള്ളവൻ.... പുറത്തു വയലിൽ നിക്കണ പശുവിന്റെ ഭംഗി പോലും ഇല്ലല്ലോടാ നിനക്ക്...."അസ്ഹ "നിന്നെ കാളും ബേധം ആണ്.... കേട്ടോടി തീപ്പെട്ടി കൊള്ളി...."ഇഹാൻ "ഞഞ്ഞായി പോയി...."അസ്ഹ "നിനക്ക് പൊയ്ക്കൂടേ...."ഇഹാൻ "അയ്യോ അങ്ങനെ പറഞ്ഞ പറ്റില്ല.... ഇതാ ടവൽ.... അതിന്റകത്തേക്ക് കേറിക്കോ.... പല്ല് തേച്ചു കുളിച്ചിട്ട് വാ..."അസ്ഹ "ഇതൊക്കെ നീ എന്തിനാ എന്നോട് പറയണേ? നിനക്ക് ചെയ്യണേങ്കി നീ ചെയ്യ്..."ഇഹാൻ "അപ്പൊ ഇക്കാക്കാക്ക് കുളിയും നനയും ഒന്നും ഇല്ലേ?"അസ്ഹ "ഉണ്ടല്ലോ...എല്ലാരും നിന്നെ പോലെ വൃത്തിയും വെടിപ്പും ഇല്ലാത്തൊരല്ല..."ഇഹാൻ "ദേടാ ചെർക്ക... വെറുതെ എന്റെ ക്ഷമ പരീക്ഷിക്കരുത്...."അസ്ഹ "പരീക്ഷിച്ച നീ എന്ത് ചെയ്യും?"ഇഹാൻ "കാണണോ നിനക്ക് ഞാൻ എന്ത് ചെയ്യുമെന്ന്?"അസ്ഹ

"കാണണം...."ഇഹാൻ "നിന്നെ ഞാൻ ആ ബാത്ത് ടബ്ബിൽ ഇടട്ടെ?"അസ്ഹ ഇഹാൻ അവളെയൊന്ന് അടിമുടി നോക്കി അവൾടെ തോളിലുള്ള ബാത്ത് ടവലും എടുത്ത് ബാത്‌റൂമിലേക്ക് പോയി.... അസ്ഹ അത് കണ്ട് അവൻ പോയ വഴിയേ നോക്കി കളിയാക്കി ചിരിച്ചു... 🤭 ആ സമയം കൊണ്ട് അവളും പോയി കുളിച്ചു റെഡി ആയി വന്നു.... അപ്പോഴേക്കും അവിടെ കുക്ക് ഫുഡ്‌ എല്ലാം ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ റെഡി ആക്കി വെച്ചിട്ടുണ്ട്... സമയം 7 ആയതും അസ്ഹ ഓടി ഇഹാന്റെ റൂമിലേക്ക് പോയി.... അവിടെ അവൻ ഷർട്ട്‌ ഇടാതെ അതും പിടിച്ചു നിക്കണത് കണ്ട് അവൾ പോയ പോലെ തിരിച്ചു വന്നു... കുട്ടി പേടിച്ചു പോയെന്നെ.... 🖤🖤🖤🖤🖤 (ഇഹാൻ) ഇവളെ കൊണ്ട് ഇതിപ്പോ വല്ലാത്ത ശല്യം ആയല്ലോ....എങ്ങനെയാ ഇവളെ ഇപ്പൊ ഒന്ന് വെറുപ്പിക്കുന്നെ... "ഇഹാൻ കഴിക്കാൻ ടൈം ആയി...."അവൾ വിളിച്ചു പറഞ്ഞതും ഞാൻ ഷർട്ട്‌ ഇട്ട് താല്പര്യമില്ലാത്ത മട്ടിൽ അങ്ങോട്ടേക്ക് പോയി.... "ഇന്നെന്താ ആന്റി സ്പെഷ്യൽ?" "ബ്രെഡും ഓംലെറ്റും...."ആന്റി "നീ ഇത്രേ കഴിക്കുള്ളു.... നിന്റെ ഡയറ്റിൽ ഫ്രൂട്ട്സ് ഇന്ക്ലൂടെഡ് ആണല്ലോ....ഇനി അതും കഴിക്കണം..."തീപ്പെട്ടി കൊള്ളി...

"ഞാൻ എന്ത് കഴിക്കണമെന്ന് ഞാൻ തീരുമാനിക്കും...." "അതൊക്കെ ഇന്നലെ വരെ.... ഇന്ന് മുതൽ ഞാൻ തീരുമാനിക്കും.... നീ കഴിക്കും..."ഒരു പീസ് ആപ്പിൾ എടുത്ത് എന്റെ വായിലോട്ടു തിരുകി അവള് പറഞ്ഞു... "എങ്കിൽ നീ ഇവിടെ ഇരിക്കത്തെ ഉള്ളു...."ഞാൻ ദേഷ്യത്തിൽ എണീറ്റു നിന്ന് അവളെ നോക്കി... കുള്ളി പാത്തു.... എന്റെ പകുതി പോലുമില്ല.... താഴേക്ക് തന്നെ നോക്കി എന്റെ കഴുത്തൊടിയോ എന്തോ... "ആഹ് ശരി.... പോവാം... ഇന്ന് ഒരു പ്രോഗ്രാം ഉണ്ട് സൂപ്പർസ്റ്റാർ....!"അവളെന്നെ കളിയാക്കി പറഞ്ഞു.... ഞാൻ അവളെ നോക്കിയൊന്ന് പുച്ഛിച്ചോണ്ട് അവിടന്നിറങ്ങി താഴെ എനിക്കായി റെഡി ആയി നിക്കണ ക്യാരവാനിൽ കേറി.... പുറകെ അവളും.... "നീയെന്താ ഇതിൽ?" "ഞാൻ ഇതിൽ അല്ലാതെ പിന്നേ നിന്റെ തലയിൽ കേറി വരാൻ പറ്റോ?"അവളെന്നെ നോക്കി കണ്ണുരുട്ടി സൈഡ് സീറ്റിൽ ഇരുന്നു... "ബ്രോ... നേരെ പ്രോഗ്രാം ഹാളിലേക്ക് വിട്ടോ...."ഞാൻ കണ്ണടച്ച് ഒന്ന് ശ്വാസം വലിച്ചു വിട്ട് ഡ്രൈവറോട് പറഞ്ഞു.... ഡ്രൈവർ മിററിലൂടെ എന്നെ നോക്കി തലയാട്ടി.... ഞാൻ ഫോൺ എടുത്ത് കുറച്ചു നേരം അതിൽ കളിച്ചിരുന്നു.... "ചേട്ടാ? അവിടെയെത്താൻ ഇനിയും എത്ര ടൈം ഉണ്ട്?"തീപ്പെട്ടി കൊള്ളി പെട്ടന്ന് ഡ്രൈവറോട് ചോദിച്ചു... "അര മണിക്കൂർ...."ഡ്രൈവർ. അത് കേട്ടപ്പോ അവൾ അവൾടെ സീറ്റിന്ന് എണീറ്റു എന്റെ ഓപ്പോസ്റ്റിൽ സീറ്റിൽ ഇരുന്നു.... എന്നിട്ട് ഇട്ടിരുന്ന ഓവർ കോട്ടിന്റെ സിപ് ഊരി.... ഞാൻ ഞെട്ടി അവളെ നോക്കി........ (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story