🤍♬Healing Love♬❤️: ഭാഗം 21

healing love

രചന: RANIYA

പെട്ടന്ന് അവൾ അവൾടെ മുഖം എന്റെ മുഖത്തോടെടുപ്പിച്ചു.... എന്റെ ഹൃദയം നിയന്ത്രണം നഷ്ടപ്പെട്ട് വേഗത്തിൽ മിടിക്കാൻ തുടങ്ങി.... മൊത്തത്തിൽ ഒരു പരവേഷം... അവൾ അവൾടെ അധരം എന്റെ അധരത്തിൽ ചേർത്തതും ഞാൻ ഞെട്ടി രണ്ട് കണ്ണും വിടർത്തി ഷോക്കടിച്ച പോലെ ഇരുന്നു പോയി.... എന്റെ പിടി ബെഡിൽ മുറുകി.... പെട്ടന്ന് അവൾ അകന്ന് മാറി എന്നെ നോക്കി ചിരിച്ചു എന്റെ തോളിൽ ചാഞ്ഞു... ഞാൻ അതിന്റെ ഹാങ്ങ്‌ മാറാതെ അങ്ങനെ ഇരുന്നു... അവൾ ഉറങ്ങിയെന്നു തോന്നുണു... അനക്കം ഒന്നും ഇല്ല.... 🖤🖤🖤🖤 ഇഹാൻ നന്നേ വിയർക്കുന്നുണ്ടായിരുന്നു... അവൻ മെല്ലെ അവിടന്ന് എണീറ്റ് അവളെ പിടിച്ചു ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുത്ത് ബാൽക്കണിയിലേക്ക് പോയി.... 'യാ റബ്ബേ.... എന്താപ്പോ ഉണ്ടായേ... 🙄'ഇഹാൻ ആത്മ 'ഇതെങ്ങാനും അവളറിഞ്ഞ എന്നെ കൊല്ലോ? 👀'ഇഹാൻ ആത്മ എഗൈൻ 'അവളോട് പറയണ്ട... അതാ നല്ലത്... എന്നാലും അവൾക്കെങ്ങനെ എന്നോട് ഇങ്ങനെ ചെയ്യാൻ തോന്നി...?'ആത്മ ഇഹാൻ കുറെ തല പുകച്ചിരുന്നു ആലോചിച്ചു.... അവനു രാത്രി ഉറക്കം ഉണ്ടായിരുന്നില്ല.... കണ്ണടച്ചാൽ അവൾ കിസ്സ് ചെയ്ത സീൻ ഓർമ വരും... എന്തൊക്കെ ചെയ്തിട്ടും അവന്റെ മൈൻഡിൽ നിന്ന് അത് മാത്രം പോണില്ല...

പിറ്റേന്ന് രാവിലെ സൂര്യരഷ്മികൾ കണ്ണിലേക്കു അടിച്ചപ്പോഴാണ് അസ്ഹ കണ്ണ് തുറന്നത്... അവൾക്ക് വല്ലാത്ത തല വേദന അനുഭവപ്പെട്ടു.... അവൾ മെല്ലെ ചുറ്റും നോക്കി... അപ്പോഴാണ് ഇഹാൻ സോഫയിൽ കൈയിൽ തല താങ്ങി ഇരുന്നുറങ്ങുന്നത് കണ്ടത്.... അവൾക്കെന്തോ സങ്കടം തോന്നി.... അവൾ മെല്ലെ എണീറ്റു അവന്റെ അടുത്ത് പോയി ഇരുന്നു... ഇഹാന്റെ തലയിൽ മെല്ലെ തലോടി കൊടുത്തു.... ആരുടെയോ സാന്നിധ്യം അറിഞ്ഞതും ഇഹാൻ കണ്ണ് വലിച്ചു തുറന്നു... "നീ... നീയെന്താ ഇവിടെ?"അസ്ഹയേ കണ്ട് പേടിച്ചു ഇഹാൻ ഞെട്ടി എണീറ്റു മാറി... "ഞാൻ ഇവിടെ മാങ്ങ പറിക്കാൻ വന്നതാ... 🙄"അസ്ഹ "ഓ...നിനക്ക് ഇന്നലെ നടന്നതൊന്നും ഓർമയില്ലേ?"ഇഹാൻ അവളെ സംശയത്തിൽ നോക്കി... "എന്ത്?"അസ്ഹ "മ്ച്ചും...ഒന്നുല്ല..."ഇഹാൻ അത്രയും പറഞ്ഞു വാഷ്റൂമിലേക്ക് ഓടി... 🖤🖤🖤🖤 (അസ്ഹ)

ഇന്നലെ എന്താ അല്ലേലും നടന്നെ... എനിക്കൊന്നും ഓർമ കിട്ടണില്ലാലോ... ഞാൻ കണ്ണടച്ചിരുന്നു ഓരോന്നും ഓർമിച്ചെടുത്തു... ഓഹ് നോ..!!!! ഞാൻ അവനെ... 🥺ശ്യേ.... വെറുതെല്ല ഓൻ പേടിച്ചേ.... എന്നാലും ഞാനെന്ത് പണിയ ഈ കാണിച്ചേ.... 🤧 ഞാൻ അങ്ങനെ എന്നെ ചീത്ത പറഞ്ഞോണ്ടിരിക്കുമ്പോഴാണ് കൊരങ്ങൻ കുളി കഴിഞ്ഞ് വന്നത്.... ഞാൻ അപ്പൊ തന്നെ ഓടി പോയി ബെഡിൽ കിടന്ന് പുതപ്പ് തല വഴി ഇട്ടു... "ഡി.... ഇനിയും ഉറങ്ങാൻ പോവാണോ നീ... എണീറ്റെ.... നമുക്ക് ഇന്ന് നൈറ്റ്‌ തിരിച്ചു പോവാൻ ഉള്ളതാ..."കൊരങ്ങൻ വന്ന് എന്നെ തട്ടി വിളിച്ചു... പോടാ പ്രാന്താ... 🤧എനിക്ക് നിന്നെ നോക്കാൻ തന്നെ നാണം ആവുന്നു.... അപ്പോഴാണ് ആരോ ബെൽ അടിച്ചത്... കൊരങ്ങൻ പോയി ഡോർ തുറന്ന് കൊടുത്തു.... "ഇപ്പഴാണോ നീ എഴുന്നേക്കണേ?" ഇബ്നുന്റെ സൗണ്ട് കേട്ടപ്പോ ഞാൻ ഒന്ന് നെടുവീർപ്പിട്ടു... "ഞാൻ എണീറ്റു കുളി കഴിഞ്ഞ് വന്നു.... ഇവിടൊരുത്തി കണ്ടില്ലേ... പിന്നെയും കിടന്നു...."കൊരങ്ങന്റെ വർത്താനം കേട്ട് എനിക്ക് രണ്ട് കൊടുക്കാനാ തോന്നിയെ....

കള്ള വവ്വാല്.... ഇപ്പൊ ഈ അവസ്ഥ ആയി പോയി... ഇല്ലേൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരുന്നേനെ.... എനിക്ക് ആലോചിക്കും തോറും ചടച്ചു വരുന്നുണ്ട്.... "അസ്ഹ.... എഴുന്നേൽക്ക്... ടൈം ആയി..."ഇബ്നു എന്നെ തട്ടി വിളിക്കുന്നുണ്ട്.. ഞാൻ മെല്ലെ തല പുറത്തേക്കിട്ട് അവനെ നോക്കി.... "എടാ ഞാൻ അവരെയൊക്കെ കണ്ട് പറഞ്ഞിട്ട് വരാം...."കൊരങ്ങൻ "വേണ്ട... ഞാൻ പറഞ്ഞോണ്ട്... നീ റസ്റ്റ്‌ എടുത്തോ....എണീക്കെടി പിശാഷേ.... മതി ഉറങ്ങിയത്..."ഇബ്നു കൊരങ്ങനെ നോക്കി പിന്നേ എന്നെ നോക്കി പറഞ്ഞു... അങ്ങനെ പറയരുത് ഇബ്നു... അവൻ പോട്ടെ... 🥲 "മ്മ്മ്...."കൊരങ്ങൻ ഒന്ന് മൂളി ഫോണും എടുത്ത് സോഫയിൽ പോയി ഇരുന്നു.... അല്ലോഹ്.... ഇവനൊന്നു എണീറ്റു പൊയ്ക്കൂടെ.... 🤧ഇബ്നു അപ്പൊ തന്നെ റൂമിന്ന് ഇറങ്ങി പോയി... ഞാൻ തലയിലൂടെ പുതപ്പിട്ട് കൊരങ്ങനെ നോക്കി... "എന്താടി?"ഫോണിൽ നോക്കി അവൻ ചോദിച്ചു... ഇവനിതരോടാ? ഇനി ഏതേലും പെൺപിള്ളേരെ വീഡിയോ കാൾ വിളിക്കുവാണോ? ഏയ് ആവുലെർക്കും... അല്ല വിളിച്ച എനിക്കെന്താ....?

ഓഹ് ആകെ പിരാന്ത് കേറുന്നുണ്ട് എനിക്ക്.... "നിന്നോടാ ചോദിച്ചേ എന്താ?"കൊരങ്ങൻ പെട്ടന്ന് എന്നെ നോക്കി ചോദിച്ചു... ഞാൻ അവനെ മിഴിച്ചു നോക്കി... അവൻ നോക്കും തോറും എനിക്ക് ഇന്നലെ നടന്നത് ഓർമ വരാൻ തുടങ്ങി... "നീ എന്തിനാ എന്നെ നോക്കണേ?" "🙄ആരാ ആദ്യം നോക്കിയേ?"കൊരങ്ങൻ "നീ..." "ദേ ഡി പെണ്ണെ... എന്തേലും പറയാനുണ്ടേൽ വാ തുറന്ന് പറയ്..."കൊരങ്ങൻ എന്നെ നോക്കി കണ്ണുരുട്ടി... "അത്... അത് പിന്നേ... പിന്നേ..."എനിക്കാണേൽ ഒന്നും പറയാനും കിട്ടുന്നില്ല... 🖤🖤🖤🖤 (ഇഹാൻ) എന്റെ ടെൻഷൻ മറച്ചു പിടിക്കാൻ വേണ്ടിയാണ് ഞാൻ അവളോട് ചൂടായത്.... ഇവളാണെൽ പറയുന്നുമില്ല.... "കൊരങ്ങാ.... ഇന്നലെ... ഇന്നലെ ഞാൻ ബോധമില്ലാതെ ചെയ്തതാ... നീ.. ഞാൻ... സോറി...."അവള് ചുണ്ട് ചുള്ക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.. അപ്പൊ ഇവൾക്ക് ഓർമ്മയുണ്ടോ? അവൾടെ മുഖം കാണുമ്പോ എനിക്ക് ഇന്നലെ നടന്നത് ഓർമ വന്നൊണ്ടെ ഇരുന്നു.... എന്റെ കൈകൾ അറിയാതെ ചുണ്ടുകളെ സ്പർശിച്ചു.... "ആഹ് ആഹ്.... സോറി... ഇനി ഞാൻ ബോധം ഉണ്ടായാലും ഇല്ലേലും നിന്നോട് ഇങ്ങനെ ചെയ്യില്ല...."തീപ്പെട്ടി കൊള്ളി മുഖം തിരിച്ചു എന്നെ ഇടങ്കണ്ണിട്ട് നോക്കി പറഞ്ഞു... "ആഹ്.... നീ... നീ പോയി ഫ്രഷ് ആയിട്ട് വാ.... നമുക്ക് പുറത്ത് പോവാം..."

ഞാൻ അവളെ നോക്കാതെ ഫോണിൽ നോക്കി പറഞ്ഞു... അവള് ശരിയെന്നു തലയാട്ടി വാഷ്റൂമിലേക്ക് ഓടി.... 🖤🖤🖤🖤 ഇഹാനും അസ്ഹയും റെഡി ആയി താഴേക്ക് പോയി.... അവിടെ അവരെയും കാത്തു ഇബ്നു ഉണ്ടായിരുന്നു... "എത്ര നേരായെടാ..!"ഇബ്നു "ഈ തീപ്പെട്ടി കൊള്ളിയൊന്ന് റെഡി ആയി തീരണ്ടേ!"ഇഹാൻ.. "ആഹ്.... ഇനി എന്നെ പറഞ്ഞോ... 🥲"അസ്ഹ "ആഹ് പോട്ടെ.... നമുക്ക് പോവാം..."ഇബ്നു അവർ രണ്ട് പേരും തലയാട്ടി ഇബ്നുന്റെ കൂടെ പോയി... അവർ ലണ്ടൻ കുറേയൊക്കെ ചുറ്റി കറങ്ങി.... എവിടെ പോയാലും ഇഹാനും അസ്ഹയും ഒരു കിസ്സ് സീൻ കാണും... അപ്പൊ തന്നെ രണ്ട് പേരും അവിടന്ന് ഓടും... ഇവരെ കളിയൊക്കെ കണ്ട് ഇബ്നുവിന് ആകെ പ്രാന്ത് കേറാൻ തുടങ്ങി... ലാസ്റ്റ് അവൻ രണ്ടിനെയും പിടിച്ചു തിരിച്ചു ഹോട്ടലിലേക്ക് വന്നു.... പിന്നേ പാക്കിങ് ആയി എയർപോർട്ടിലേക്ക് പോവലായി... എല്ലാം പെട്ടന്ന് പെട്ടന്ന് ആയിരുന്നു.... "ഡാ... വാ..."ഉറക്കം തൂങ്ങി ഇരിക്കുന്ന ഇഹാനെ ഇബ്നു തട്ടി വിളിച്ചു... "ആഹ്....പ്ലെയിൻ എടുക്കാനായോ?"ഇഹാൻ

"ഇല്ല അവിടെ കിടന്നുറങ്ങിക്കോ....😌"അസ്ഹ "പോടി പ്രാന്തി...."അവളെ നോക്കി കണ്ണുരുട്ടി ഇഹാൻ ഇരുന്നോടുത്തിന്ന് എണീറ്റു.... അവരെല്ലാരും പ്ലെയിനിൽ കേറി.... അജാസ് ഇതിനിടക്ക് ഒരുപാട് തവണ അസ്ഹയോട് മിണ്ടാൻ ശ്രമിച്ചെങ്കിലും അതിനു അവൾ നിന്ന് കൊടുത്തില്ല.... പ്ലെയിനിൽ കേറിയതും അസ്ഹക്ക് ഒരു സീറ്റ്‌ ഫിക്സ് ആയി.... 'പടച്ചോനെ.... ആ കൊരങ്ങൻ എന്റെ അടുത്തിരിക്കല്ലേ.... അല്ലേലെ ഇന്ന് മൊത്തം ഒരു ചടപ്പാണ്... എന്നെ ഇനിയും നീ പരീക്ഷിക്കല്ലേ....'അവളങ്ങനെ കണ്ണടച്ചിരുന്നു മനസ്സിൽ പ്രാർത്ഥിച്ചതും അവൾടെ അടുത്ത സീറ്റിൽ ആരോ കേറി ഇരുന്നു.... കണ്ണ് തുറന്ന് ആരാ നോക്കിയപ്പോ ദേ സീറ്റിൽ ചാരി കണ്ണും അടച്ചിരിക്കുന്നു ഇഹാൻ.... 'ഇത്ര പെട്ടന്ന് എന്റെ പ്രാർത്ഥന നീ കേൾക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല പടച്ചോനെ.... 😬'അസ്ഹ ആത്മ 🖤🖤🖤🖤 (അസ്ഹ) ഞാൻ പിന്നേ അവനെ മൈൻഡ് ചെയ്യാതെ തിരിഞ്ഞിരിക്കാൻ നേരമാണ് അജാസ് എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടത്... അവനെന്നെ നോക്കി കണ്ണ് ചെറുതാക്കി സോറി എന്ന് വായനക്കി പറഞ്ഞു...

ഞാൻ അതിനൊന്ന് ചെറുതായി ചിരിച്ചു കൊടുത്തു.... അവനും എന്നെ നോക്കി ചിരിച്ചു ശരിക്കെ ഇരുന്നു.... ഞാനും നേരെ ഇരുന്ന് സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു.... നീണ്ട യാത്രക്കോടുവിൽ ഇന്ത്യയിലെ രാത്രി സമയത്താണ് ഞങ്ങൾ കൊച്ചി എയർപോർട്ടിൽ എത്തിയത്... കൊരങ്ങൻ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ നടക്കുന്നുണ്ട്... എന്ത് പറ്റിയാവോ? ഞാനും കൊരങ്ങനും ഇബ്നുവും നേരെ അപാർട്മെന്റിലേക്ക് വിട്ടു.... കൊരങ്ങൻ എന്നെ നോക്കാതെ ഇബ്നുനോട് മാത്രം സംസാരിച്ചു നടക്കുന്നുണ്ട്.... "ഇബ്നു.... ഇങ്ങടെ സംസാരം കഴിഞ്ഞ എന്നെ യാമിടെ അടുത്തേക്ക് ആക്കി തന്നേക്ക്.... 😤" "എന്താടി?"ഇബ്നു "ഒന്നുല്ല... എന്നെ അവിടേക്ക് ആക്കി തന്നേക്ക്...." "നിനക്ക് തോന്നുമ്പോ കണ്ടവിടെ പോയി സ്റ്റേ ചെയ്യാനല്ല നിനക്ക് മന്ത്ലി സാലറി തന്നോണ്ടിരിക്കുന്നെ....!"കൊരങ്ങൻ എന്നെ നോക്കി ദേഷ്യത്തിൽ പറഞ്ഞു... "അതിനു നീ എന്തിനാ ചൂടാവണേ? മര്യാദക്ക് സംസാരിച്ച നിനക്കെന്താ?" അവന്റെ സംസാരം കേട്ട് എനിക്ക് ദേഷ്യം വന്നു... "ഞാൻ ചൂടാവും ചൂടാവാതിരിക്കും....

അത് ചോദിക്കാൻ നീ ആരാടി?ആൻഡ് യു ആർ മൈ അസിസ്റ്റന്റ്.... ഞാൻ പറയുന്നത് കേട്ട് ഇരുന്നോണം ഇവിടെ...."കൊരങ്ങൻ പറഞ്ഞത് കേട്ട് എനിക്ക് ചെറുങ്ങനെ വിഷമായി... "ഓഹ് ഹലോ... Why should I listen to you...? നീ ആരാ ഇതൊക്കെ പറയാൻ...?" " Your boss... ഇന്ന് മുതൽ കാൾ മി ഇഹാൻ... അല്ലെങ്കിൽ സർ... നോ മോർ നിക്ക്നെയിംസ്.... മനസിലായോ മിസ്സ്‌ അസ്ഹ റന... "അവൻ പറയുന്ന ഓരോ വാക്കും എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... എന്നിരുന്നാലും ഞാൻ പിടിച്ചു നിന്നു... തോറ്റു കൊടുക്കാൻ ഞാനും തയ്യാറല്ല....ആദ്യമായിട്ടാണ് അവൻ എന്നെ പേരെടുത്തു വിളിക്കുന്നെ... അതിന്റെ ഒരു വിഷമം ഉണ്ട്.... "ഇഹാൻ....!"ഇബ്നു അവനെ നോക്കി ഒച്ചയിട്ടു... "ഒച്ചയിടണ്ട... എനിക്ക് ചെവി കേക്കാം..."കൊരങ്ങൻ അവനെ ദേഷ്യത്തിൽ നോക്കി പറഞ്ഞു... "ഇപ്പൊ നിനക്കെന്തിനാ ഇത്ര ദേഷ്യം? അന്നത്തെ കാര്യം ആണേൽ I apologized ഇഹാൻ...... " അതിനു അവനെന്നെ നോക്കിയൊന്ന് പുച്ഛിച്ചു ചിരിച്ചു അവിടന്ന് പോയി.... ഞാൻ അവൻ പോണതും നോക്കി കണ്ണും നിറച്ചു നിന്നു...

"ഇന്നലെ ന്താ നടന്നെ?നീ അവനെ ദേഷ്യം പിടിപ്പിക്കാൻ മാത്രം എന്തേലും ചെയ്തോ?"ഇബ്നു "എനിക്ക്.... എനിക്ക് ഒരു അബദ്ധം പറ്റിയതാ ഇബ്നു..."എന്ന് തുടങ്ങി അന്ന് അജാസ് എന്നോട് ചെയ്തതും ഞാൻ കൊരങ്ങാനോട് ചെയ്തതും ഒക്കെ ഇബ്നുനോട് പറഞ്ഞു... "മ്മ്മ്....ഞാൻ സംസാരിക്കാം അവനോട്... നീ ചെന്ന് കിടന്നോ....!"ഇബ്നു ഞാൻ ശരിയെന്നു തലയാട്ടി എന്റെ റൂമിലേക്ക് പോയി... ഇബ്നു അങ്ങനെ പറഞ്ഞെങ്കിലും മനസ്സിനെന്തോ ഒരു സങ്കടം.... ആരോ കുത്തി നോവിക്കും പോലെ....അവിടെ അടക്കി പിടിച്ചതെല്ലാം ഞാൻ കരഞ്ഞു തീർത്തു.... 🖤🖤🖤🖤 (ഇഹാൻ) പ്ലെയിനിന്ന് ഞാൻ ഒരുപാട് ആലോചിച്ചു... അന്നത്തെ സംഭവം എന്റെ മൈണ്ടിലേക്ക് വന്നൊണ്ടെ ഇരുന്നു... അത് മാത്രമല്ല... അതെന്റെ ഹൃദയത്തെ വേഗത്തിൽ മിടിക്കാൻ സഹായിക്കും പോലെ.... അവൾടെ അടുത്താണ് ഇരിക്കണതെന്ന് അറിഞ്ഞപ്പോൾ ഒന്ന് മടിച്ചു... പക്ഷെ ഞാൻ അവളെ മൈൻഡ് ചെയ്യാതെ കണ്ണടച്ചിരുന്നു.... തിരിച്ചു നാട്ടിൽ എത്തിയിട്ടും ഞാൻ അവളോട് ഒരു വാക്ക് മിണ്ടിയില്ല.. അപാർട്മെന്റിൽ എത്തിയിട്ടും ഇബ്നുനോട് മിണ്ടി കൊണ്ടേ ഇരുന്നു... അവളെ മൈൻഡ് ചെയ്തില്ല... "ഇഹാൻ.... എന്താടാ? എന്താ പറ്റിയെ?" പെട്ടന്ന് ഇബ്നു റൂമിലേക്ക് കേറി വന്ന് ചോദിച്ചു..

"സോറി ഡാ... എനിക്ക് പറ്റില്ല... എനിക്കിനിയും അവളോട് അടുക്കാൻ പറ്റില്ല..."ഞാൻ തല താഴ്ത്തി പറഞ്ഞു... "അവളെന്നോടെല്ലാം പറഞ്ഞു ഇഹാൻ...അതോണ്ടാണോ നീ ഇങ്ങനെ?" ഇബ്നു. "ഇബ്നു.... ഞാൻ ചെയ്യുന്നത് തെറ്റാണോടാ...അറിയില്ലെനിക്ക്...എടാ എനിക്ക്.... എനിക്ക് അവളെന്ന് വെച്ചാൽ ജീവനാടാ... അവള് കരയുന്നത് എനിക്കിഷ്ടല്ല.... എനിക്ക്... എനിക്കവളെ ഒത്തിരി ഇഷ്ടാടാ.... ഇതാണോ... ഇതാണോ നീ പറഞ്ഞ the so-called 'She is mine' feeling? " ഇബ്നു എന്നെ തന്നെ കണ്ണിമാ വെട്ടാതെ നോക്കി നിന്നു.... " നിനക്ക് അവളോട് പ്രേമം ആണെടാ... "അവൻ പറഞ്ഞത് കേട്ട് എന്റെ ഹൃദയം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി... " അതെനിക്കറിയാം ഇബ്നു... അന്ന് രാത്രി തന്നെ ഞാനത് മനസിലാക്കിയതാണ്.... ബട്ട്‌ അവൾക്ക് അജാസിനെ ഒത്തിരി ഇഷ്ടാടാ.... അന്ന് രാത്രി ഉറക്കത്തിൽ പോലും അവൾ അജാസിനോട് സോറി പറഞ്ഞോണ്ടിരിക്കുകയായിരുന്നു... അവളെ ഞാൻ അവോയ്ഡ് ചെയ്യണമെന്നുണ്ട്... പക്ഷെ എന്റെ കണ്മുന്നിൽ തന്നെ അവൾ വേണമെന്ന തോന്നലാണ്....

എനിക്കറിയില്ല ഇബ്നു...."ഇതെല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ ശബ്ദം ഇടറി... എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.... എനിക്ക് അവൾ അത്രയും പ്രിയപ്പെട്ടവൾ ആയി മാറിയെന്നു ഞാൻ മനസിലാക്കിയ നിമിഷം.... കുറഞ്ഞ സമയം കൊണ്ട് എന്റെ ഹൃദയത്തെ പിടിച്ചു കുലുക്കിയതാണ് എന്റെ തീപ്പെട്ടി കൊള്ളി... കൈ വിടാൻ തോന്നുന്നില്ലെനിക്ക്... പക്ഷെ....!! "ഇഹാൻ...."ഇബ്നു എന്റെ തോളിലൊന്ന് തട്ടി... എനിക്കെന്റെ സങ്കടം സഹിക്കാനായില്ല ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... എനിക്കിപ്പോ അവനെ ഉള്ളു... അല്ലേലും എന്നും എനിക്കവനെ ഉള്ളു.... "നിന്റെ വിഷമം എനിക്ക് മനസിലാവുമെടാ.... പക്ഷെ നീ അവളോട് ചോദിച്ചു നോക്കിയോ?"ഇബ്നു "എന്നോട് അവൾ പലപ്പോഴായി പറഞ്ഞിട്ടുണ്ടെടാ അവൾക്ക് അജാസിനെ ഒരുപാട് ഇഷ്ടാണെന്ന്..."ഞാൻ അവനിൽ നിന്ന് മാറി നിന്ന് പോയി ബെഡിൽ ഇരുന്നു... "ഇഹാൻ... നീ അവളെ അവോയ്ഡ് ചെയ്താൽ അവളിവിടെ തനിച്ചാവില്ലേ ഡാ?"ഇബ്നുന്റെ ചോദ്യം എന്റെ മനസിനെ പിടിച്ചു കുലുക്കി...

"ഇനി മുതൽ നീയും ഇവിടെ താമസം ആക്കിക്കോ..." "പോടാ... 🙄"ഇബ്നു "മ്മ്മ്... നീ അവൾടെ അടുത്തേക്ക് പോ... കരയാൻ എന്തേലും ചെറുത് കിട്ടാൻ കാത്തു നിക്കാവും അവള്... നീ അവൾടെ അടുത്തേക്ക് ചെല്ല്..."ഞാൻ അവനെ റൂമിന്ന് തള്ളി പറഞ്ഞയച്ചു... അവനെന്നെ ദയനീയമായി നോക്കി... ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത് ഡോർ അടച്ചു പോയി ഫ്രഷ് ആയി.... 🖤🖤🖤🖤 ഇബ്നു അസ്ഹയുടെ മുറിയിൽ കേറിയപ്പോ കണ്ടത് ബെഡിൽ ഇരുന്ന് തേങ്ങി തേങ്ങി കരയുന്ന അവളെ ആണ്... അവൻ അവൾടെ അടുത്ത് പോയി അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.... കരഞ്ഞു കരഞ്ഞു അസ്ഹ എപ്പോഴോ അവന്റെ തോളിൽ ചാഞ്ഞു ഉറങ്ങി പോയി... ഇബ്നു അവളെ ബെഡിൽ കിടത്തി ആ റൂമിന്നിറങ്ങി അവന്റെ റൂമിലേക്ക് പോയി... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന് രാവിലെ അസ്ഹ ഇഹാനെ വിളിച്ചെണീപ്പിക്കാനൊന്നും നിന്നില്ല...

ഇബ്നു ആണ് ഇഹാനെ എണീപ്പിച്ചത്... ശീലം ഇല്ലായിരുന്നെങ്കിലും ഇഹാൻ അത് അഡ്ജസ്റ്റ് ചെയ്തു... "ഇന്ന് പാർട്ടി ഉണ്ട് കമ്പനിയുടെ.... നമ്മളെല്ലാരും പോവുന്നു.... ആരും മുടക്ക് പറയണ്ട...."കഴിക്കുന്നതിന്റെ ഇടക്ക് ഇബ്നു പറഞ്ഞു... "എന്തിന്റെ പാർട്ടി?"അസ്ഹയാണ് ചോദിച്ചത്... "ഇഹാന്റെ ന്യൂ സോങ് ഹിറ്റ്‌ ആയി... ആൻഡ് ഇവരുടെ ബാൻഡ് കോമ്പറ്റിഷനിൽ ജയിച്ചതിനും..."ഇബ്നു "ഞാനില്ല...."ഇഹാൻ "അതെന്താ കൊരങ്ങാ നീ ഇല്ലാത്തെ...? ഓഹ് സോറി..."അസ്ഹ എപ്പോഴത്തെയും പോലെ ചോദിച്ചപ്പോ ഇഹാൻ അവളെ ദേഷ്യത്തിൽ നോക്കി... പെട്ടന്ന് തന്നെ അവൾ സോറി പറയുകയും ചെയ്തു... അപ്പോഴാണ് ഇബ്നുന്റെ ഫോൺ റിങ് ചെയ്തത്....അവൻ ഇഹാനെയും അസ്ഹയെയും ഒന്ന് നോക്കി കാൾ എടുത്തു.... "ഹലോ... വാട്ട്‌??!!!"കാൾ എടുത്തതും ഇബ്നു ഞെട്ടി ഇരുന്നോടുത്തിന്ന് എണീറ്റു നിന്നു.............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story