🤍♬Healing Love♬❤️: ഭാഗം 24

healing love

രചന: RANIYA

" സർപ്രൈസ്...! "അവൻ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്ന് പറഞ്ഞു... "എന്നാലും...." "ഇന്ന് ബാക്കിയുള്ള ടൈം ഫുൾ യു ആർ മൈൻ.... "കൊരങ്ങൻ അവൻ മൈൻ എന്ന് പറഞ്ഞപ്പോ എന്റെ ഹൃദയം തുള്ളി കളിക്കുന്ന പോലെ തോന്നിയെനിക്ക്.... എന്തിനു? ആ എന്തേലും ആവട്ടെ.... അവൻ വേഗം വണ്ടിയെടുത്തു വിട്ടു... ഞങ്ങൾ നേരെ ഒരു മാളിലേക്ക് ആണ് ആദ്യം പോയത്... അവിടെത്തിയതും ഓൻ മാസ്ക് ഇട്ടു....അവിടെ കുറെ നേരം ഷോപ്പിംഗിന്റെ പേരിൽ ചിലവഴിച്ചു... അവൻ ഒരുപാട് ഡ്രെസ്സുകൾ എനിക്ക് വാങ്ങി തന്നു.... "എന്തിനാ ഇതൊക്കെ? വട്ടായോ നിനക്ക്?" "For an apology...."അവൻ ചിരിച്ചോണ്ട് പറഞ്ഞു... "എന്തിനു?" "നിനക്കറിയാലോ...." കൊരങ്ങൻ "ഇഹാൻ...." എന്നും കൊരങ്ങൻ എന്ന് വിളിച്ചിരുന്ന ഞാൻ പെട്ടന്ന് അവനെ പേര് വിളിച്ചപ്പോ അവനൊന്ന് ഞെട്ടി... "ആക്ച്വലി... നിന്റെ കൊരങ്ങാ വിളിയെ കാളും ബെറ്റർ ആണ് ഇത്..." ഇഹാൻ "എന്നാ ഇനി നമുക്ക് പേര് വിളിച്ചു കളിക്കാടാ... 😌" "ഓഹ്... ആയിക്കോട്ടെ... ദാറ്റ്‌സ് ബെറ്റർ...." ഇഹാൻ

"നിനക്കെന്താ ഒരു വല്ലായ്മ പോലെ?" എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവനെന്നെ സംശയിച്ചു നോക്കി... "എന്ത്? നിനക്ക് തോന്നുന്നതാവും... വാ..." അത്രയും പറഞ്ഞു അവനെന്റെ കൈ പിടിച്ചു നടന്നു... ഞങ്ങൾ പിന്നെയും കുറെ കറങ്ങി.... അവൻ എന്നെ എല്ലാവിടെയും കൊണ്ട് പോയി... മൈ ബെസ്റ്റ് എവർ ഡേ... ❤️സമയം ഒരുപാട് ഇരുട്ടി.... "എടാ... എനിക്ക് വിശക്കുന്നു...." "ഇപ്പൊ കഴിച്ചല്ലേ ഉള്ളു... ഇങ്ങനൊരു തീറ്റ പ്രാന്തി... 🙄"ഇഹാൻ "ദേ ഡാ കൊരങ്ങാ.... വേണ്ട നീ...." "ഓഹ്... പോടി... എനിക്കറിയണ ഒരു ഹോട്ടൽ ഉണ്ട്... അങ്ങോട്ട് പോവാം..."ഇഹാൻ "ഓക്കേ..." അവൻ വണ്ടിയെടുത്തു നേരെ വിട്ടു... ഞങ്ങൾ ചെന്നെത്തിയത് ഒരു കൊച്ചു റെസ്റ്റോറന്റിൽ ആയിരുന്നു.... എനിക്ക് അത്ഭുതം ആയിരുന്നു... ഇവൻ ഇവിടൊക്കെ വരാറുണ്ടോ? "വേണ്ടത് ഓർഡർ ചെയ്തോ... നല്ല ടേസ്റ്റ് ആണ് ഇവിടത്തെ ഫുഡിന്..."ഇഹാൻ ഞാൻ അപ്പൊ രണ്ട് റോസ്സ്റ്റും ഒരു ഷേക്കും പറഞ്ഞു... അവൻ ഒരു ഗ്രേപ്പ് ജ്യൂസ്‌ മാത്രം പറഞ്ഞു... "അസ്ഹ..

." അവൻ വിളിച്ചപ്പോ ഞാനെന്താ എന്നാ രീതിക്ക് നോക്കി... "ഇന്നത്തെ പോലെ ഇനിയും പ്രോബ്ലെംസ് ഉണ്ടായാൽ നീ എന്നെ വിട്ട് പോവോ?" ഇഹാൻ "ഞാനെവിടേം പോവില്ല.... എനിക്ക് എങ്ങനെയാ നിന്നെ വിട്ട് പോവാൻ പറ്റുന്നെ? ആൻഡ് വൺ മോർ തിങ്.... താങ്ക് യു..." "ഹെഹ്?" അവനെന്നെ സംശയിച്ചു നോക്കി. "നീയാണ് എന്റെ ആന്റി സോഷ്യൽ ഡിസ്ഓർഡർ ഇല്ലാതാക്കി തന്നത്... നീ കാരണം ആണ് അത് മാറിയത്... ഇപ്പൊ ഇത്രയും പേരുടെ മുന്നിൽ ഒട്ടും പതർച്ചയില്ലാതെ ഇരിക്കാൻ പറ്റുന്നുണ്ടേൽ താങ്ക്സ് ടു യു ആൻഡ് ഇബ്നു...." എന്റെ കണ്ണൊക്കെ അറിയാതെ നിറഞ്ഞു... അവനെന്നെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു... ഇവനെന്ത് പറ്റി? "മേൽക്കവ്....😌" ഇഹാൻ "കൊരങ്ങാ? നീ എന്റടുത്തിന്ന് എന്തേലും ഒളിക്കുന്നുണ്ടോ?" "ഞാനോ?പോടി... ഞാനെന്ത് ഒളിക്കാൻ?" ഇഹാൻ അപ്പോഴാണ് അവർ ഫുഡ്‌ കൊണ്ട് തന്നത്.... ഞങ്ങൾ അത് കഴിക്കാൻ തുടങ്ങി.... "എന്തോ ഉണ്ട്.... ൽസ്... എടാ ദുഷ്ട... നീ ഞങ്ങളോട് പറയാതെ ആരെയേലും സീക്രെട് ആയി പ്രേമിക്കുന്നുണ്ടോ?" ഞാൻ അത് ചോദിച്ചതും അവൻ അത്ഭുതപ്പെട്ട് എന്നെ നോക്കി...

ഞാൻ എന്നാൽ മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു അവനങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്ന്... എന്നാൽ എന്റെ പ്രതീക്ഷകളെ തട്ടി തെറിപ്പിച്ചായിരുന്നു അവന്റെ മറുപടി... 🖤🖤🖤🖤 (ഇഹാൻ) തീപ്പെട്ടി കൊള്ളി അത് ചോദിച്ചതും എന്റെ മനസൊന്നു പിടഞ്ഞു... ഞാൻ അവളെ നോക്കി ചിരിച്ചെന്ന് വരുത്തി... "പറയെടാ...."അസ്ഹ "മ്മ്മ്..... ഉണ്ടെന്ന് കരുതിക്കോ..." "ആളെ കുറിച് പറയെടോ...പേരെന്താ? ഫോട്ടോ ഉണ്ടോ?"അസ്ഹ "ഫോട്ടോ ഉണ്ട്... ബട്ട്‌ ഞാൻ നിന്നെ കാണിക്കില്ല... പേരും പറയില്ല.... പിന്നേ അവളെ കുറിച് പറയാണേൽ കുറെ ഉണ്ട്... എന്റെ കണ്ണിൽ അവളാണ് ഏറ്റവും സുന്ദരി... കുഞ്ഞി കണ്ണുകൾ ആണ്... പെട്ടന്ന് ആരോടും അടുക്കില്ല.... എനിക്കവളെന്ന് വെച്ചാൽ ജീവനാണ്... പക്ഷെ അവൾക്ക്... അവൾക്ക് വേറൊരാളെ ഇഷ്ട..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൾ തല താഴ്ത്തി ഇരുപ്പാണ്... ഞാൻ അതോണ്ട് വേഗം അവൾ കാണാതിരിക്കാൻ എന്റെ കണ്ണുകൾ തുടച്ചു...

"വാട്ട്‌?" അവൾ പെട്ടന്ന് എന്നെ നോക്കി... "ആഹ്... അവൾക്ക് വേറൊരുത്തനെ ഇഷ്ട... അതോണ്ട്... അതോണ്ട് ഞാൻ ആലോചിക്കുവായിരുന്നു മൂവ് ഓൺ ചെയ്താലോ എന്ന്..." " നിനക്കവളെ ഒത്തിരി ഇഷ്ടാണോ? " അവളെന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി ചോദിച്ചു... " യാ.... ഒത്തിരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും... അതിലുമുപരി... I love her beyond infinity.... 🤍" ഇതൊക്കെ പറയുമ്പോഴും എന്റെ നെഞ്ചിൽ ആരോ ഒരു പാറ കല്ല് വെച്ച ഫീൽ ആയിരുന്നു എനിക്ക്.... "Then Just steal her away... " അവൾ പറഞ്ഞത് കേട്ട് എന്റെ ഹൃദയമിടിപ്പ് പോലും നിലച്ചു പോയെന്ന് എനിക്ക് തോന്നി... "മ്മ്മ്ഹ്മ്മ്‌...അത് ഓക്കേ ആവോ?" "ഓക്കേ ആവും..." അവളൊരു ഉറപ്പൊടെ പറഞ്ഞു... ഞാൻ അതിനു അവൾക്കൊന്ന് ചിരിച്ചു കൊടുക്കുക മാത്രം ചെയ്തു... അവളും എന്നെ നോക്കി ചിരിച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങി.... ഇങ്ങോട്ട് വരുന്നതിനു മുന്നേ ഞാൻ ഇബ്നുവിന് മെസ്സേജ് അയച്ചിരുന്നു... "പോവാം?" ഫുടൊക്കെ കഴിച്ചു കഴിഞ്ഞപ്പോ അവൾ ചോദിച്ചു...

"മ്മ്മ്...." ഞങ്ങൾ രണ്ട് പേരും വണ്ടിയിൽ കേറി... ഞാൻ റേഡിയോയിൽ പാട്ട് വെച്ചു... കുറച്ചു ദൂരം യാത്ര ചെയ്തതും അവളുറങ്ങി... അവളെ കാണും തോറും എനിക്കെന്തോ ഒരു സങ്കടം.... കുറെ അവളെ എണീപ്പിക്കാതെ എങ്ങോട്ടെന്നില്ലാതെ സമയം നീക്കാൻ വണ്ടി ഒടിച്ചു.... നേരം ഒരു 10 മണിയോടടുത്തപ്പോൾ എന്റെ പ്ലാൻ പോലെ ഞാൻ നേരെ ആ സ്ഥലത്തേക്ക് വണ്ടിയൊടിച്ചു.... കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ആ സ്ഥലത്തെത്തി.... ഞാൻ പാർക്കിങ്ങിൽ വണ്ടി പാർക്ക്‌ ചെയ്തു... "നമ്മളെന്താ ഇവിടെ?" ഉറക്കത്തിന്ന് എണീറ്റു അവൾ ചോദിച്ചു... ഞങ്ങളിപ്പോ എയർപോർട്ടിൽ ആണ്.... "പറയാം... ഇറങ്ങു...."ഞാൻ അവളെ പിടിച്ചു കാറിന്ന് ഇറക്കി... എന്നിട്ട് അവൾക്ക് വാങ്ങിയ സാധനങ്ങൾ എല്ലാം കൈയിൽ എടുത്തു... എന്നിട്ട് അവൾടെ കൈയിൽ കൈ കോർത്തു ഞാൻ നടന്നു.... ഇനി സാധിച്ചില്ലെങ്കിലോ? "ഇവിടെന്താ ഇഹാൻ?" ഞങ്ങൾ അകത്തേക്ക് കേറിയതും അസ്ഹ ചോദിച്ചു... "ഇഹാൻ..." ആരോ വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി...

"അജാസ്.... നീയെന്താ ഇവിടെ?" അജാസിനെ കണ്ട് അവൾ ഞെട്ടി നിൽപ്പുണ്ട്... "അറിയില്ല... ഇഹാൻ വരാൻ പറഞ്ഞതാ..."അജാസ് "എന്താടാ കൊരങ്ങാ?"അവളെന്നെ വേവലാതിയോടെ നോക്കി... "ഇഹാൻ...."ഇബ്നുന്റെ ശബ്ദം കേട്ടപ്പോ ഞാൻ നേരെ നോക്കി... "ഇബ്നു... നീയും?"അസ്ഹ "മ്മ്മ്... ഇഹാൻ വരാൻ പറഞ്ഞത..."ഇബ്നു എന്നെ ദേഷ്യത്തിൽ നോക്കി... "എന്താ ഇവിടെ നടക്കണേ? കൊരങ്ങാ.... എന്താ കാര്യം... പറയ്..."അസ്ഹ "ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യ്... നീ അവിടെ പോയിരുന്നോ..." ഞാൻ അവളെ ഒരു സീറ്റിൽ പിടിച്ചിരുത്തി... "അജാസേ... നീയും ഇവിടെ ഇരിക്ക്... ഞങ്ങളിപ്പോ വരാം..."ഇബ്നു അജാസ് ശരിയെന്നു തലയാട്ടി... അവൻ അവളോട് മിണ്ടുന്നില്ല.. ഫോണിൽ നോക്കി ഇരിപ്പാണ്... അസ്ഹ ദേഷ്യത്തിൽ മുഖം വീർപ്പിച്ചു ഇരിപ്പാണ്... കൈയിൽ ഫോൺ ഇല്ല... അവൾടെ ഫോൺ എന്റടുത്താണ്... "ഞാൻ എടുത്തോണ്ട് വരാൻ പറഞ്ഞ സാധനം എന്ത്യേ?" "ഇതാ... ഇഹാൻ... നീ എന്താ ഈ ചെയ്യണേന്ന് വല്ല ബോധവുമുണ്ടോ?"

ഇബ്നു എന്റെ കൈയിൽ അവൾടെ പാസ്പോർട്ട്‌ വെച്ച് തന്ന് ദേഷ്യത്തിൽ ചോദിച്ചു... "മ്മ്മ്...." ഞാൻ അവിടന്ന് പോയി ചെയ്യേണ്ടതെല്ലാം ചെയ്തു.... തിരിച്ചു ഇബ്നുനെയും കൂട്ടി അവരുടെ അടുത്തേക്ക് പോയി.... "അസ്ഹ... കണ്ണടയ്ക്ക്..." ഇബ്നു "എന്തിനു?"അസ്ഹ "കണ്ണയ്ക്കെടി പെണ്ണെ..." "ഓ... 😏"അവളെന്നെ നോക്കി പുച്ഛിച്ചു കണ്ണടച്ചിരുന്നു... അജാസ് ഒന്നും മനസിലാവാതെ ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്.... ഞാനും ഇബ്നുവും അവരുടെ മുമ്പിന്ന് ഒരു സൈഡിലേക്ക് മാറി നിന്നു.... ഞങ്ങൾ മാറി നിന്നതും അവരുടെ മുന്നിലായി നിൽക്കുന്ന ആൾക്കാരെ കണ്ട് അജാസ് ഞെട്ടി ഇരുന്നോടുത്തിന്ന് എണീറ്റു.... "ഇനി കണ്ണ് തുറന്നോ..." ഇബ്നു അപ്പൊ അവള് കണ്ണ് തുറന്നു... കണ്ണ് തുറന്നതും അവൾ കണ്ടത് മുമ്പിൽ നിക്കുന്നവരെ ആണ്... കണ്ടത് വിശ്വസിക്കാനാവാതെ അവളാകെ അന്തം വിട്ട് നിക്കുന്നുണ്ട്... അത് കണ്ടപ്പോ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... "ഉപ്പാ... ഉമ്മാ..."തീപ്പെട്ടി കൊള്ളി ഓടി പോയി അവരെ കെട്ടിപ്പിടിച്ചു...

"മോളെ.... സുഖല്ലേ?"അവൾടെ ഉമ്മ അവരുടെ സ്നേഹപ്രകടനങ്ങൾ തകൃതിയായി നടന്നു... ഞാൻ നോക്കിയത് അജാസിനെ ആയിരുന്നു... അവൻ ആകെ ടെൻഷൻ അടിച്ചു നിൽപ്പാണ്... "ചെല്ല്... അവരോട് ചെന്ന് കാര്യം പറയ്... അവര് സമ്മതിക്കും..."ഞാൻ അവന്റെ അടുത്ത് പോയി പറഞ്ഞു... "മ്മ്മ്?പക്ഷെ അവൾക്കത് ഇഷ്ടാവില്ലാലോ..."അജാസ് "ഇഷ്ട... നീ അവൾടെ ഉപ്പാനോട് സംസാരിക്കണം... ഇപ്പോഴല്ല...ഇന്ന് അവരുടെ കൂടെ നീയും പോവുന്നുണ്ട്..." "ഇഹാൻ..." ഞങ്ങൾ സംസാരിച്ചു നിക്കുമ്പോഴാണ് യാരിസ് അങ്കിൾ എന്റടുക്കൽ വന്നത്... "ആഹ് അങ്കിൾ... ഇതാണ് ഇങ്ങളെ പെങ്ങടെ മോൻ അജാസ്...." "എനിക്കറിയില്ലേ ഇവനെ... 😍സുഖല്ലേ മോനെ?" യാരിസ് അങ്കിൾ "മ്മ്മ്..."അജാസ് ചിരിച്ചോണ്ട് തലയാട്ടി... "മോനെ... ടൈം ഇല്ല... ഞങ്ങൾ പോവാ...അവൾടെ പാസ്സ്പോർട്ടും ടിക്കറ്റും തന്നേക്ക്..." യാരിസ് അങ്കിൾ "അതിനു ഞാൻ എങ്ങോട്ടും പോണില്ലാലോ?" അസ്ഹയുടെ സൗണ്ട് കേട്ട് ഞങ്ങൾ സൈഡിലേക്ക് നോക്കി...

"നീ പോവും... നിന്നെ കൊണ്ട് പോവാനാ ഇവര് വന്നേ... ഇഹാന്റെ കോൺട്രാക്ട്ട് അടുത്താഴ്ച അവസാനിക്കും... ഇനി അവൻ സെലിബ്രിറ്റി അല്ല... നിന്റെ ആവശ്യം ഇനി അവനില്ല..."ഇബ്നു കണ്ണും പൂട്ടി പറഞ്ഞു... "ഇവൻ... ഇവൻ വെറുതെ പറയല്ലേ കൊരങ്ങാ..." അവളോടി എന്റടുത്തേക്ക് വന്ന് ചോദിച്ചു... "അല്ല മോളെ... ഇബ്നു പറഞ്ഞത് സത്യ... പിന്നേ..."ഹയറു ആന്റി എന്നെ നോക്കി... "പിന്നേ എന്താ?" അസ്ഹ "ഇനി നീ ഇങ്ങോട്ട് വരില്ല..."യാരിസ് അങ്കിൾ "ഉപ്പ... എനിക്ക്... എനിക്കിവിടെ ഒരുപാട് ഇഷ്ടാണെന്ന് ഇങ്ങക്കറിയാലോ... പിന്നേ.. പിന്നെന്താ ഇങ്ങനൊക്കെ...?" അവൾ കരയാൻ തുടങ്ങി... "മോളെ... നമുക്ക് അങ്ങോട്ട് പോവാം... ഇനി ഇഹാനു നിന്റെ ആവശ്യമില്ല..." ഹയറു ആന്റി എന്നെ നോക്കി വേദനയോടെ പുഞ്ചിരിച്ചു...തിരികെ ഞാനും ചിരിച്ചു കൊടുത്തു... "ഇല്ല.... ഞാനെങ്ങോട്ടും ഇല്ല... ഇബ്നു... കൊരങ്ങാ... വാ നമുക്ക് പോവാം..." അവള് ഞങ്ങടെ കൈ പിടിച്ചു പറഞ്ഞു.... "വാശി പിടിക്കല്ലേ... അവിടെ പോയി നല്ല കുട്ടിയായി ഇരിക്കണം...

ഇത് എന്റെ ഗുഡ്ബൈ ഗിഫ്റ്റ്സ്... നമുക്കിനി എന്നേലും കാണാം.... ഓക്കേ?ഗുഡ്ബൈ..." ഞാൻ അവൾടെ തലയിൽ തലോടി അവളെ യാരിസ് അങ്കിൾന്റെ കൈയിൽ ഏൽപ്പിച്ചു... നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ ആയിരുന്നു അവളോട് ഇതൊക്കെ പറയുമ്പോൾ... അവൾ പറയാൻ വരുന്നത് എന്താ എന്ന് കാത്തു നിക്കാതെ ഞാൻ തിരിഞ്ഞ് നടന്നു... എന്റെ പുറകെ അവളെയൊന്ന് ദയനീയമായി നോക്കി ഇബ്നുവും പോന്നു.. "ഇല്ല.... കൊരങ്ങാ... ഞാനും ഉണ്ട്...എന്നേം കൊണ്ട് പോ... ഇബ്നു..." അവളവിടെ എന്നെ വിളിച്ചു കരയുന്നുണ്ട്... ഞാൻ പക്ഷെ ഒന്നും കേൾക്കാത്ത പോലെ നടന്നു... എന്റെ മനസിലേക്ക് അങ്കിൾ പറഞ്ഞത് മാത്രേ വന്നുള്ളൂ... ഇന്ന് രാവിലെ... "ഇഹാൻ... നിന്നെ എനിക്കും ഹയ്റുവിനും ഒത്തിരി ഇഷ്ട.... പക്ഷെ... പക്ഷെ എനിക്ക് പേടിയാവുന്നെടോ... നിന്റെ ഈ ഇഷ്യൂ കാരണം അവൾക്കെന്തേലും പറ്റുമോ എന്ന്....ഞാൻ പറയുന്നതെന്താ എന്ന് നിനക്ക് മനസിലാവുന്നുണ്ടോ?" രാവിലെ അസ്ഹയുടെ ഫോണിലേക്ക് വിളിച്ചാൽ കിട്ടില്ലെന്ന്‌ പറയാൻ വിളിച്ച ഞാൻ കേട്ടത് ഇതായിരുന്നു...

അങ്കിൾ പറഞ്ഞതിലും കാര്യമുണ്ട്... ആകെ ഒരു തളർച്ചയായിരുന്നു എനിക്ക്... "മനസിലായി അങ്കിൾ... ഞാനെന്തായാലും അവളെ അങ്ങനെ കണ്ടിട്ടില്ല... പിന്നേ അങ്കിൾ..."അങ്കിൾനോട് ഞാൻ അജാസിന്റെ കാര്യം പറഞ്ഞു... അങ്കിൾനു അതിൽ സന്തോഷേ ഉള്ളു എന്നറിഞ്ഞപ്പോ ഞാനാ പറഞ്ഞെ നെക്സ്റ്റ് ഫ്ലൈറ്റിനു അവളെയും അജാസിനെയും കൂട്ടി പോവാൻ ഇങ്ങോട്ട് പോരാൻ.... അങ്കിൾ പറഞ്ഞ പോലെ വന്നു... ഞാൻ എയർപോർട്ടിന്ന് ഇറങ്ങി പാർക്കിങ്ങിൽ പോയി എന്റെ വണ്ടിയിൽ കോ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു.... ഡ്രൈവിംഗ് സീറ്റിൽ ഇബ്നുവും കേറിയിരുന്നു.... "ഇഹാൻ... ആർ യു ഓക്കേ?"ഇബ്നു ചോദിക്കാൻ കാത്തു നിന്ന പോലെ എന്റെ കണ്ണുകൾ നിറഞ്ഞു... "ഞാൻ ഒട്ടും... ഒട്ടും ഓക്കേ അല്ല ഇബ്നു... എനിക്ക്... എനിക്ക് പറ്റുന്നില്ലെടാ..." അറിയാതെ ഞാൻ പൊട്ടിക്കരഞ്ഞു പോയി... 🖤🖤🖤🖤 (ഇബ്നു) ഉപ്പാന്റെയും ഉമ്മാന്റെയും വേർപാടിന് ശേഷം ആദ്യമായിട്ടാ അവനിങ്ങനെ കരയുന്നത് ഞാൻ കാണണേ....

അവന്റെ കരച്ചില് കണ്ട് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി.... ഒരുപാട് ഇഷ്ടപ്പെട്ട എന്തോ ഒന്ന് കളഞ്ഞു പോയ കൊച്ചു കുട്ടികളെ പോലെ അവൻ മുഖം പൊത്തിയിരുന്നു കരയുകയാണ്... അവന്റെ മുഖം ആകെ ചുവന്നിട്ടുണ്ട്... "എനിക്ക്.... എനിക്ക് അവളെ വേണം ഇബ്നു... എനിക്ക്... എനിക്ക് പറ്റുന്നില്ലെടാ...ഞാൻ... എനിക്ക്... എനിക്കെന്താടാ ഞാൻ സ്നേഹിക്കുന്നോരെ ഒക്കെ നഷ്ടപ്പെടണേ?"അവനെന്നെ നോക്കി ചോദിച്ചു... ഉത്തരമില്ലായിരുന്നു.... ചെറുപ്രായത്തിൽ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട അവൻ ഇന്ന് വരെ ഒന്നും ആഷിച്ചിട്ടില്ല... ആശിച്ചതെല്ലാം കണ്മുന്നിൽ വെച്ച് ഇല്ലാതായത് കണ്ടവൻ ആണ്.... അവനെ അവന്റെ വിഷമം അറിയൂ... "ഇഹാൻ..." എന്ത് പറഞ്ഞു ഞാനവനെ സമാധാനിപ്പിക്കണം... "എനിക്ക് ഒരുപ്പാടിഷ്ട അവളെ.... പക്ഷെ... പക്ഷെ അവൾക്ക് എന്നെ ഇഷ്ടല്ലെടാ..." ഇഹാൻ വീണ്ടും തേങ്ങി തേങ്ങി പറഞ്ഞു... ഞാനൊന്നും മിണ്ടാതെ അവനെ നോക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തു... യാത്രയിലുടനീളം അവനതും പറഞ്ഞിരുന്നു...നേരെ അവന്റെ വീട്ടിലേക്കാണ് പോയത്... അവിടെ പോയി വണ്ടി നിർത്തി അവനെ പിടിച്ചു വണ്ടിയിന്ന് ഇറക്കി... "അസ്ഹ എവിടെ?"ഞങ്ങൾ വീട്ടിലേക്ക് കേറിയതും യാമി ചോദിച്ചു... "പോയി..."

"എങ്ങോട്ട്...?"യാമി എന്നെ സംശയത്തോടെ നോക്കി... "പറയാം.... അമ്മായി... ഇവന്റെ റൂമിന്റെ കീ തന്നെ..." അമ്മായി വന്ന് ചാവി തന്നു... ഞാൻ അവനെയും പിടിച്ചു റൂമിലേക്ക് പോയി... "ഇഹാൻ...." "ഇബ്നു... എനിക്ക് ഉറക്കം വരുന്നെടാ..." ഇഹാൻ ബെഡിലേക്ക് കിടന്ന് പറഞ്ഞു... "മ്മ്മ്... നീ റസ്റ്റ്‌ എടുക്ക്..."ഞാൻ അതും പറഞ്ഞു ഡോർ അടച്ചു പുറത്തിറങ്ങി... "പറയ്... അസ്ഹ എവിടെ?"യാമി എന്നെ അവിടന്ന് വലിച്ചു കൊണ്ട് പോയി... ഞാൻ ഇഹാന്റെ കാര്യമൊഴിച്ചു അവിടെ നടന്നത് മുഴുവൻ അവളോട് പറഞ്ഞു.... "അവളെവിടെ പോണമെന്നു ഇഹാൻ ആണോ തീരുമാനിക്കണേ?" യാമി റൈസ് ആയി... "യാമി... ലിസൺ... ഇത് അവന്റെ തീരുമാനം അല്ല... അവൾടെ പേരെന്റ്സിന്റെ തീരുമാനാണ്... സോ കൂൾ ഡൌൺ... നീ പോയി കിടന്നോ... നാളെ ഞാൻ തിരിച്ചു കൊണ്ടാക്കി തരാം..." അവളെന്നെ നോക്കി കണ്ണുരുട്ടി അവിടന്ന് പോയി... ഞാൻ ഒന്ന് നെടുവീർപ്പിട്ടു എന്റെ മുറിയിലേക്കും... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... "ഇബ്നു... മോനെ ഇബ്നു... " അമ്മായിയുടെ തുരുതുരെയുള്ള വാതിലുള്ള മുട്ട് കേട്ടാണ് ഇബ്നു എഴുന്നേറ്റത്... "എന്താ അമ്മായി?" പാതി ഉറക്കത്തിൽ അവൻ ഡോർ തുറന്ന് ചോദിച്ചു... "മോനെ... ഇഹാൻ... ഇഹാനെ കാണാനില്ല..."അമ്മായി വെപ്പ്രാളപ്പെട്ടു പറഞ്ഞു... "വാട്ട്‌?!!!".......... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story