🤍♬Healing Love♬❤️: ഭാഗം 25

healing love

രചന: RANIYA

"മോനെ... ഇഹാൻ... ഇഹാനെ കാണാനില്ല..."അമ്മായി വെപ്പ്രാളപ്പെട്ടു പറഞ്ഞു... "വാട്ട്‌?!!!" ഇബ്നു ഞെട്ടി കണ്ണും മിഴിച്ചു അമ്മായിയെ നോക്കി... "ഞാൻ ഇവിടെല്ലാം തിരഞ്ഞു ആന്റി... ഇഹാൻ ഇവിടെങ്ങും ഇല്ല..."യാമിയും കൂടെ വന്ന് പറഞ്ഞപ്പോ ഇബ്നു ആകെ തളർന്നു പോയി... "വിളിച്ചു നോക്കിയോ?"ഇബ്നു "സ്വിച്ചഡ് ഓഫ്‌ ആണ്..."യാമി അപ്പോഴാണ് അമ്മായിയുടെ ഫോണിലേക്ക് ഒരു കാൾ വന്നേ... അമ്മായി പേടിച്ചു പേടിച്ച് കാൾ അറ്റൻഡ് ചെയ്തു... "മാഡം.... സർ... സർ.. ഇവിടെ ആകെ വയലന്റ് ആണ്.... എന്തേലും ഉടനെ ചെയ്യണം മാഡം..." കമ്പനി മാനേജർ വിളിച്ചു ഒരു വിറയലോടെ പറഞ്ഞു.. "ഓഹ് ഓക്കേ.... ഞങ്ങൾ ദേ അവിടെത്തി...." അമ്മായി കാൾ കട്ട്‌ ആക്കി ഇബ്നുനോട് കാര്യം പറഞ്ഞു... "ഷിറ്റ്...." ഇബ്നു റൂമിലേക്ക് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തേക്ക് വന്നു... "ഞാനും വരാം..."യാമി "മ്മ്മ്..." ഇബ്നു ഒന്ന് മൂളി കൊടുത്തു... അവർ രണ്ടാളും നേരെ ഇഹാന്റെ ഉപ്പാന്റെ കമ്പനിയിലേക്ക് ആണ് പോയത്....

അവിടെ അവന്റെ കാർ ഉണ്ട് ഫ്രന്റിൽ തന്നെ... "എവിടെ? ഇന്ന് സബ്‌മിറ്റ് ചെയ്യേണ്ട റിപ്പോർട്സ് എവിടെ?" ഇബ്നുവും യാമിയും അകത്തേക്ക് കേറിയപ്പോ തന്നെ കണ്ടത് വർക്കേഴ്സിനോട് റൈസ് ആവണ ഇഹാനെ ആണ്.... "ഇഹാൻ...." ഇബ്നു അവനെ വിളിച്ചതും ഇഹാൻ ഇബ്നുനെ ഒന്ന് നോക്ക പോലും ചെയ്യാതെ തിരിഞ്ഞു നിന്നു... ഇബ്നുനെ കണ്ടപ്പോ എല്ലാരും ഒന്ന് നെടുവീർപ്പിട്ടു.... ഇഹാൻ മനസ്സ് ശാന്തമാക്കാൻ നോക്കി കൊണ്ടിരുന്നു... യാമി ഇഹാന്റെ പ്രവർത്തി കണ്ട് അത്ഭുതപെട്ട് പോയി... "ഇബ്നു.... ഇ.... ഇഹാൻ എന്താ ഇങ്ങനെ?" യാമി ഇബ്നുന്റെ ഷർട്ടിൽ പിടി മുറുക്കി... "അറിയില്ല... നിന്നെയും അവനെയും കൂട്ടി നമ്മളിപ്പോ തിരിച്ചു പോവും..." ഇബ്നു യാമിയെ അവിടെ നിർത്തി ഇബ്നു ഇഹാന്റെ അടുത്തേക്ക് പോയി... 🖤🖤🖤🖤 (ഇബ്നു) "ഇഹാൻ.... നീ ഇവിടെ നിക്കണ്ട... നമുക്ക് തിരിച്ചു പോവാം..." "ഞാനെങ്ങോട്ടും ഇല്ല..."ഇഹാൻ എന്നെ ഒന്ന് നോക്കുന്നു പോലുമില്ല.. "ഇങ്ങളൊക്കെ ഒന്ന് പുറത്തേക്ക് പോയെ...."

അവിടെ ഉള്ള വർക്കേഴ്സിനെ ഞാൻ പുറത്തേക്ക് അയച്ചു.. ഞാൻ അവര് പോയതും ആ കേബിനിലേ ഡോർ അടച്ചു ലോക്ക് ഇട്ടു... "ഇഹാൻ... നീ ഇവിടെ നിന്ന് ഇങ്ങനെ റൈസ് ആയിട്ട് എന്തിനാ?" "എനിക്ക് തിരിച്ചു പോവാൻ പറ്റുന്നില്ലെടാ..." അവനെന്നെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു... "നീ വാ ചെക്കാ... അവിടെ പോയി എന്തൊക്കെ പണിയുണ്ട്... വാ..."ഞാൻ അവനെ പിടിച്ചു എണീപ്പിച്ചു അവിടന്ന് കൊണ്ട് പോയി... ഞാനും യാമിയും അവനെയും കൂട്ടി കമ്പനിയിന്ന് ഇറങ്ങി.... ഇഹാൻ ആകെ മൂഡ് ഓഫ്‌ ആണ്... അതിലും മൂഡ് ഓഫ്‌ ആണ് ഇവിടെ വേറൊരുത്തി... നിനക്കത് വേണം.... എന്നെ കുറെ പിന്നാലെ നടത്തിച്ചതല്ലെ... നീ അവിടെ ശോകടിച്ചു ഇരിക്ക്... 😤 ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ വിട്ടു.... കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ സ്ഥലത്തെത്തി.... യാമിയെ ഹോസ്റ്റലിൽ ഇറക്കി ഞാൻ ഇഹാനെയും കൂട്ടി അപാർട്മെന്റിലേക്ക് പോയി... "ഇഹാൻ.... ഇറങ്ങു... എത്തി..." ഇഹാനു ഡോർ തുറന്ന് കൊടുത്ത് പറഞ്ഞു ഞാൻ...

"ഞാൻ ഇല്ല..."ഇഹാൻ "എടാ ചെക്കാ... മര്യാദക്ക് ഇറങ്ങിക്കോ... വെറുതെ എന്റെ ക്ഷമ പരീക്ഷിക്കരുത് നീ.." അല്ല പിന്നേ.... അവനന്നെ പറഞ്ഞയക്കേം ചെയ്തു... ന്നിട്ട് അതാലോയിച്ചിരുന്നു ശോകടിക്ക... പുല്ല്... അവനപ്പോ എന്നെ നോക്കി വണ്ടിയിന്നിറങ്ങി... ഞാനും അവന്റെ പുറകെ അപാർട്മെന്റിലേക്ക് കേറി... 🖤🖤🖤🖤 (ഇഹാൻ) അപാർട്മെന്റിലേക്ക് കേറിയതും എനിക്ക് ആകെ ഒരു മൂകതയായിരുന്നു.... തീപ്പെട്ടി കൊള്ളിയുടെ ഗന്ധം അവിടെ തങ്ങി നിൽക്കും പോലെ.... എന്തിനെന്നില്ലാതെ എന്റെ മിഴികൾ നിറഞ്ഞു... ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആരെയോ തട്ടി നിന്നു... "അരുത് ഇഹാൻ.... എനിക്ക് ഇനി നിന്നെ തിരഞ്ഞു നടക്കാൻ വയ്യ... ഒരാഴ്ചത്തേക്ക് ക്ഷമിക്ക്... അത് കഴിഞ്ഞ് ഇട്സ് യുവർ ലൈഫ്..." ഇബ്നു "മ്മ്മ്..." ഞാനൊന്ന് മൂളി കൊടുത്ത് മുറിയിലേക്ക് പോയി... റൂമാകെ അലങ്കോലം ആയി കിടക്കുന്നുണ്ട്... അതെല്ലാം ശരിയാക്കി ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാനായി ഞാൻ വാഷ്റൂമിലേക്ക് പോയി... ശവറിന്റെ ചോട്ടിൽ നിക്കുമ്പോ എന്തൊക്കെയോ മനസിനകത്തൊരു വേദന അനുഭവപ്പെട്ടു.... "ആാാാ..........."

സഹിക്കാൻ വയ്യാതായപ്പോ ഞാനവിടെ മുട്ട് കുത്തിയിരുന്ന് ഒച്ചയിട്ടു... "ഇഹാൻ.... കൂൾ ഡൌൺ മാൻ.... നീ... നീ ഇങ്ങന ആയാൽ എങ്ങനെയാ?" ഇബ്നു ഡോറിൽ കൊട്ടി പറഞ്ഞു.... മനസാകെ കലങ്ങി മറിഞ്ഞു.... ഞാൻ പെട്ടന്ന് കുളിച്ചു വാഷിം‌റൂമിന്ന് ഇറങ്ങി വന്നു... ഇബ്നു ബെഡിൽ ഇരിക്കുന്നുണ്ട്... "പോവാം?" ഞാൻ അവനെ നോക്കി ചോദിച്ചു... "മ്മ്മ്.... ചെന്ന് റെഡി ആവ്...." ഇബ്നു അതും പറഞ്ഞു റൂമിന്ന് ഇറങ്ങി പോയി... ഞാൻ എല്ലാം മനസിന്ന് അകറ്റി നിർത്തി റെഡി ആയി അവിടന്ന് ഇറങ്ങി... ഇബ്നു എന്നെയും കൂട്ടി നേരെ കമ്പനിയിലോട്ട് പോയി.... "ഇഹാൻ...."കേറിയപ്പോ തന്നെ എന്നെയും വിളിച്ചോണ്ട് ഷോഹൈബ് വന്നു... "ആഹ് ഡാ പറയ്..." "ലിയാനന്റെ കാര്യം കേസ് ആക്കിയിട്ടുണ്ട്... ഇനി അസ്ഹയുടെയും നിന്റെയും സ്റ്റേറ്റ്മെന്റ് ആണ് വേണ്ടത്...." ഷോഹൈബ് "സ്റ്റേറ്റ്മെന്റ് ഞാൻ തരാം... അവളിനി ഇങ്ങോട്ട് വരില്ല... " "എങ്ങോട്ട് പോയി അവള്?" ഷോഹൈബ് "അവൾടെ വീട്ടിലേക്ക്.... അങ്ങ് അമേരിക്കയിലോട്ട്..."

അവനെന്നെ അന്തം വിട്ട് നോക്കുന്നുണ്ട്... ഞാൻ പുറകിലേക്ക് നോക്കിയപ്പോൾ ഇബ്നു എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്... ഞാനൊന്നും മിണ്ടാതെ എന്റെ കാബിനിലേക്ക് കേറി പോയി... 🖤🖤🖤🖤 "അജാസ് എവിടെ ഇബ്നു?" ഷോഹൈബ് ഇബ്നുനെ നോക്കി.... "അവൻ ഒരു ഷോ ഉള്ളതോണ്ട് അമേരിക്കയിലേക്ക് പോയി..." ഇബ്നു "ആർ യു ഷുവർ? അവനിന്നലേ എനിക്ക് മെസ്സേജ് അയച്ചതാണല്ലോ..." ഷോഹൈബ് "ഞാൻ ആണ് അവനെ അങ്ങോട്ട് അയച്ചത്... നിനക്കെന്തേലും പറയാനുണ്ടോ?" ഇബ്നു "ഇല്ല... ബട്ട്‌ അവൻ സോളോ സിങ്ങർ അല്ലാലോ... അവന്റെ ബാൻഡ് ഉണ്ടല്ലോ..." ഷോഹൈബ് "ഒഫ്‌കോഴ്സ്.... അവരെ ഫ്ലൈറ്റും ഇന്ന് വൈകുന്നേരത്തേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്.... ഒരാഴ്ച കഴിഞ്ഞേ ഇനി അവര് വരാവു... ഹോളിഡേ ട്രിപ്പും ആയി പ്രോഗ്രാമും ആയി... ഹാപ്പി?" ഇബ്നു "ബട്ട്‌... ഒരാഴ്ച എന്നൊക്കെ പറഞ്ഞാൽ..!!" ഷോഹൈബ് "ഷോഹൈബ്... അങ്ങോട്ട് അവരെ അയച്ചത് ഇഹാൻ ആണ്.... അവൻ അവനു തോന്നുന്നത് ചെയ്തോട്ടെ... ലെറ്റ്‌ ഇറ്റ് ബി..." ഇബ്നു ഷോഹൈബിന്റെ തോളിലൊന്ന് തട്ടി അവന്റെ കാബിനിലേക്ക് പോയി... 🖤🖤🖤🖤 (അസ്‌ഹാ)

എനിക്കാകെ തല പെരുക്കുന്നുണ്ട്.... സ്ലോ ഫ്ലൈറ്റ് ആണ്.... ഇന്ത്യൻ ടൈമിലെ നാളെ രാവിലെ അവിടെ എത്തു.... അജാസും ഉപ്പയും ഒരുമിച്ചാണ് ഇരിക്കുന്നത്... "ഉമ്മ... ഇഹാൻ.. അവനെന്തോണ്ടാവും എന്നെ ഇങ്ങോട്ട് അയച്ചത്..." എന്റെ അടുത്തിരിക്കുന്ന ഉമ്മയോട് ഞാൻ ചോദിച്ചു.... "അവൻ.... പറഞ്ഞില്ലേ നിന്നോട്.. അത് പിന്നേ അടുത്താഴ്ച അവൻ വിരമിക്കുമെന്ന്.... അതോണ്ടാവും..." ഉമ്മ "ബട്ട്‌... ഹി പ്രോമിസ്ഡ്...." ഞാൻ സീറ്റിലേക്ക് ചാരി കണ്ണും അടച്ചിരുന്നു... അന്ന് ചെന്നൈയിൽ വെച്ച് എനിക്ക് വയ്യാതായപ്പോൾ അവൻ പറഞ്ഞതല്ലേ എത്രയൊക്കെ വലിയ ആളാണേലും എത്രയൊക്കെ ദൂരെയാണേലും എന്റെ കൂടെ ഉണ്ടാവുമെന്ന്... പിന്നെന്താ അവനു... പുറമെയുള്ള ആകാശത്തിന്റെ ഭംഗി നോക്കുമ്പോഴും എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകി.... അമേരിക്കൻ ടൈം രാത്രി 9 മണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ എത്തി....5 മാസത്തോളം ആയി ഇവിടന്ന് മാറി നിന്നിട്ട്... എന്നാലും ഒരു ഫീലും തോന്നിയില്ല... ഞങ്ങൾ നാലു പേരും വീട്ടിലേക്ക് പോയി.... "അസ്ഹ...." അജാസ് വിളിച്ചത് കേട്ട് ഞാൻ അവനെ നോക്കി... "അജാസ്.... എനിക്ക് നിന്നോട് സംസാരിക്കണം....

ഉമ്മ ഞങ്ങൾ ബാൽക്കണിൽ കാണും..." ഞാൻ ഉമ്മാട് പറഞ്ഞു അജാസിനെയും വലിച്ചു മോളിലെ ബാൽക്കണിയിലേക്ക് പോയി... "അസ്ഹ... നിനക്ക് എന്നോട് പറയാനുള്ളത് പറയും മുന്നേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം..." അജാസ് "മ്മ്മ്..." ഞാൻ മൂളി... "പേടിക്കണ്ട.... ഞാൻ നിന്നെ എന്റെ ഇഷ്ടം പറഞ്ഞു വെറുപ്പിക്കാനൊന്നും അല്ല വരുന്നേ.... എന്നെ ഇങ്ങോട്ട് ഇഹാൻ പറഞ്ഞയച്ചത് നിന്റെയും എന്റെയും കാര്യം മാമനോട് പറയാൻ ആണ്... ഐ തിങ്ക്... അവൻ മാമാനോട് എല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്...." അജാസ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി അവനെ നോക്കി... "വാട്ട്‌?" "മ്മ്മ്.... മാമ എന്നോട് ചോദിച്ചിരുന്നു... പിന്നേ.... വേറൊരു കാര്യം... ഞാൻ ഇനി നിന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കും... ഐ ഡോണ്ട് ലവ് യു എനിമോർ.... ശരിക്കും നമ്മള് ആങ്ങളയും പെങ്ങളും അല്ലെ...." അവനെന്നെ നോക്കി വിരളമായി ചിരിച്ചു.... "താങ്ക് യു...." "ഏഹ്?" അവനെന്നെ എന്താ എന്നാ രീതിക്ക് നോക്കി...

"താങ്ക് യു... എന്റെ... എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതിനു താങ്ക് യു.... അജാസ്.... എനിക്ക്... എനിക്ക്.... എന്നെ ഇവിടന്നൊന്ന് കൊണ്ട് പോവോ? എനിക്ക് ഇവിടെ ഇഷ്ടല്ല.... ഒരു ലോൺലിനെസ്സ് ആണ് ഇവിടെ.... എനിക്ക് ഇവിടെ ആരുമില്ല അജാസ്.... ഞാൻ... ഞാൻ ഇവിടെ തനിച്ചാണ്...." 🖤🖤🖤🖤 അവൾ അതും പറഞ്ഞു കരയുന്നത് കണ്ട് അജാസ് അവളെ തന്നെ നോക്കി നിന്നു... അവൾടെ ചുണ്ടുകൾ വിതുമ്പുന്നുണ്ട്... സങ്കടവും ദേഷ്യവും മടുപ്പും വെറുപ്പും എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു... അജാസിനു ആകെ ഒരു തളർച്ചയായിരുന്നു.... ഇഹാനെ പോലെ അവനും ഇവൾ കരയുന്നത് കാണാൻ ഒട്ടും ഇഷ്ടല്ലായിരുന്നു.... "ഏയ്... ഞാൻ ഇല്ലേ പെണ്ണെ..."അജാസ് അവൾടെ കൈയിലൊന്ന് തട്ടി കൊടുത്തു... അസ്ഹ അവനെ നോക്കി കണ്ണും നിറച്ചു നിന്നു... അജാസ് അപ്പൊ കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു... "നീ ചെന്ന്... ചെന്ന് കിടന്നോ... ഒരുപാട് ടയേർഡ് ആണ് നീ...." അജാസ് അസ്ഹയേ റൂമിലേക്ക് തള്ളി പറഞ്ഞയച്ചു....

റൂമിലേക്ക് കേറി അസ്ഹ റൂം അടച്ചു ഡോറിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു.... ആകെ ഒരു ഏകാന്തത... അവൾ ഫോൺ എടുത്ത് വൈഫൈ കണക്ട് ചെയ്തു വാട്സ്ആപ്പ് എടുത്ത് നോക്കി.... ഫസ്റ്റ് തന്നെ വന്ന മെസ്സേജ് ഇബ്നുന്റെ ആയിരുന്നു... "എത്തിയോ നീ?" "മ്മ്മ്...." അസ്ഹ റിപ്ലൈ കൊടുത്തു... അടുത്ത മെസ്സേജ് യാമിയുടെ ആയിരുന്നു... അതൊരു വോയിസ്‌ മെസ്സേജ് ആയിരുന്നു... "ഹേയ് മാൻ... എന്നോട് ഒന്ന് പറയാ പോലും ചെയ്യാതെ പോയല്ലേ.... ഇട്സ് ഓക്കേ...അസ്ഹ ഇന്ന് ഇഹാൻ മോർണിംഗ് ആകെ weird ആയിരുന്നു.... ഇന്നലെ രാത്രി നീ പോയതിനു ശേഷവും അതേ... എന്തോ നഷ്ടപ്പെട്ട പോലെ... ആർ യു ഗയ്‌സ് ഓക്കേ? എന്തേലും പ്രശ്നം ഉണ്ടായോ? ഇബ്നു പറഞ്ഞു നിന്നെ അവർ പറഞ്ഞയച്ചതല്ല നിന്റെ ഉപ്പ വന്ന് കൊണ്ട് പോയതാണെന്ന്...." ഇന്ത്യൻ ടൈമിൽ ഇന്നലെ രാത്രി അയച്ചതായിരുന്നു യാമി യാമി അയച്ച വോയിസ്‌ കേട്ട് അസ്ഹ ആകെ തളർന്നു പോയി... അവൾ ചാറ്റ് മുഴുവൻ പരതി... ഇഹാന്റെ ചാറ്റ് കണ്ടപ്പോ അവൾ ഓപ്പൺ ആക്കി.... ഒരു മെസ്സേജ് പോലും ഇല്ല... അന്ന് രാത്രി അയച്ചത് ആയിരുന്നു ലാസ്റ്റ് മെസ്സേജ്... അവൾക്ക് ആകെ ഒരു മരവിപ്പായിരുന്നു. അവന്റെ last seen two minutes ago ആണ്....

അത് അസ്ഹക്ക് ഒരു പ്രതീക്ഷ നൽകി... അവൾ അവനു കുറെ വോയ്സ് മെസ്സേജസ് അയച്ചു... ഇതേ സമയം ഇന്ത്യയിലെ പകൽ നേരം ഇഹാനും അവന്റെ റൂമിലെ ഡോർ ചാരി നിലത്തിരിപ്പാണ്... അവൻ വാട്സാപ്പിൽ അസ്ഹയുടെ ചാറ്റ് വായിച്ചോണ്ടിരിക്കുമ്പോഴാണ് അവൾ ഓൺലൈനിൽ ഉണ്ടെന്ന് കാണിച്ചത്... അപ്പൊ തന്നെ അവൻ ഓഫ്‌ലൈൻ ആയി... പക്ഷെ നെറ്റ് ഓഫ്‌ ആക്കിയിരുന്നില്ല.... അവൻ ഫോണും നെഞ്ചോട് ചേർത്ത് കണ്ണും നിറച്ചു ഇരിപ്പാണ്.... "കൊ... കൊരങ്ങാ.... എന്തിനാ... എന്തിനാ എന്നെ അവോയ്ഡ് ചെയ്യണേ? ഞാനെന്താ ചെയ്തേ....? എന്നെ ഇവിടന്ന് കൊണ്ട് പോടാ... എനിക്ക് പറ്റണില്ല... എനിക്ക് നിന്നെ ഇപ്പൊ കാണണം ഇഹാൻ.... പ്ലീസ്...." നോട്ടിഫിക്കേഷൻ ടോൺ കേട്ട് ഇഹാൻ ഫോൺ എടുത്ത് നോക്കിയപ്പോ കണ്ടത് അവൾടെ വോയിസ്‌ മെസ്സേജ് ആയിരുന്നു... അവനത് കേട്ടു.,.. അവൾ തേങ്ങി തേങ്ങി കരയുന്നുണ്ട്.... "കൊരങ്ങാ... കമ്പനിയിൽ... കമ്പനിയിൽ എന്തേലും പ്രശ്നം ഉണ്ടായിട്ടാണോ എന്നെ നീ പറഞ്ഞയച്ചേ... ഞാൻ... ഞാൻ തിരിച്ചു വന്നോട്ടെ... പ്ലീസ്.... എനിക്ക് നിങ്ങളൊന്നും ഇല്ലാതെ ഇവിടെ.... ഇവിടെ പറ്റണില്ല... ഇവിടെ നിക്കണ ഓരോ നിമിഷവും പ്രാന്ത് പിടിക്കുന്നുണ്ട്.... 😭

ഇഹാൻ... എന്തേലും... എന്തേലും പറയ് കൊരങ്ങാ പ്ലീസ്...." അസ്ഹ പൊട്ടിക്കരയുന്നുണ്ട്... ഇഹാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... എന്ത് പറയണം...? അവൾടെ ഉപ്പാക്ക് അവനെ വിശ്വസിച്ചു അവളെ ഏൽപ്പിക്കാൻ താല്പര്യമില്ലാന്നോ... അതോ അവൻ അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നുണ്ട് അതോണ്ടാണെന്നോ... അവൻ അവളയച്ച വോയിസ്‌ വീണ്ടും കേട്ടു... "കൊരങ്ങാ.... നീയെന്താ ഒന്നും മിണ്ടാത്തെ? നീ... നീ എന്തിനാ ഉപ്പാട്... ഉപ്പാട് എനിക്ക് അജാസിനെ ഇഷ്ടാണെന്ന് പറഞ്ഞെ... ഇഹാൻ... എനിക്ക് ഓനെ ഇഷ്ടല്ലെടാ.... ഇഹാൻ.... സെ സംതിങ്.... നീയല്ലേ എന്നെ... എന്നെ വിട്ട് പോവില്ലെന്ന് പറഞ്ഞെ....? ഇപ്പൊ.. ഇപ്പൊ എന്താ ഇങ്ങനെ? യു പ്രോമിസ്ഡ് മി.... ഇഹാൻ..." ഒരു ഭ്രാന്തിയെ പോലെ അവൾ പിച്ചും പേയും പറയുന്നത് കേട്ട് ഇഹാൻ ടൈപ്പ് ചെയ്യാൻ തുടങ്ങി.... "തീപ്പെട്ടി കൊള്ളി... നീ എന്തിനാ കരയണേ....? ഞാൻ എവിടേം പോയിട്ടൊന്നുല്ല പെണ്ണെ... നിന്നെ ജോലിയിന്ന് പിരിച്ചു വിട്ടത് വേറൊന്നും കൊണ്ടല്ല.... നീയല്ലേ എന്നോട് പറഞ്ഞെ എവിടെ പോയാലും നീ എന്റെ അസിസ്റ്റന്റ് ആവുമെന്ന്... ഞാൻ ഇനി ആ കമ്പനിയിൽ ഇല്ലാലോ... അതോണ്ടാണ്... നിന്നെ നിന്റെ ഉമ്മയും ഉപ്പയും ഒരുപാട് മിസ്സ്‌ ചെയ്തതോണ്ടാണ് അവരുടെ കൂടെ പറഞ്ഞയച്ചതും... കൂൾ മാൻ കൂൾ...." ഇത്രയും ടൈപ്പ് ചെയ്തു ഇഹാൻ അവൾക്ക് മെസ്സേജ് അയച്ചു....

മെസ്സേജ് കണ്ട അസ്ഹ കണ്ണൊക്കെ തുടച്ചു... അവൾടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു.... എന്നിരുന്നാലും അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ പറഞ്ഞത് കള്ളമാണെന്ന് അവൾക്ക് അറിയാമായിരുന്നു.... അവളപ്പൊ തന്നെ ഇബ്നുനെ വിളിച്ചു... "അസ്ഹ... നീ അവിടെ എത്തിയല്ലേ? എങ്ങനുണ്ടായിരുന്നു യാത്ര? കുഴപ്പൊന്നും ഇല്ലാലോ?" കാൾ അറ്റൻഡ് ചെയ്തപാടെ ഇബ്നു ചോദിച്ചു... "മ്മ്മ്.... കുഴപ്പില്ല... ഇബ്നു... എന്നോട് എല്ലാം പറയ്..." അസ്ഹ "ഏഹ്? എന്ത് പറയാൻ?" ഇബ്നു ഒന്ന് ഞെട്ടി... "പറയ്... ഇഹാൻ എന്തിനാ എന്നെ ഇങ്ങോട്ട് അയച്ചത്...? എന്തോ ഉണ്ട്..." അസ്ഹ "ഏയ് ഇല്ല... നിനക്ക് തോന്നിയതാവും..." ഇബ്നു "ഓക്കേ...ഇനി മേലാൽ നീ എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്.... എനിക്കിനി ഇങ്ങനൊരു ആങ്ങളയില്ല.." അസ്ഹ അതും പറഞ്ഞു കാൾ കട്ട്‌ ആക്കാൻ ആഞ്ഞു... "അസ്ഹ.... ഞാൻ പറയാം..." ഇബ്നു നിസ്സഹായമായി പറഞ്ഞു... അസ്ഹ ഫോൺ ചെവിയോടടുപ്പിച്ചു.... ഇഹാന്റെ കാര്യമൊഴിച്ചു ബാക്കിയെല്ലാം ഇബ്നു അവളോട് പറഞ്ഞു... ലിയാനയുടെ കേസ് നടന്നോണ്ടിരിക്കുന്നുണ്ടെന്നും അവൻ ചേർത്തു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അസ്ഹക്ക് അവൾടെ ഉപ്പാനോട് ദേഷ്യം തോന്നി.... അവൾടെ കണ്ണ് നിറഞ്ഞിരുന്നു........... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story