🤍♬Healing Love♬❤️: ഭാഗം 26

healing love

രചന: RANIYA

 അസ്ഹ ഫോൺ ചെവിയോടടുപ്പിച്ചു.... ഇഹാന്റെ കാര്യമൊഴിച്ചു ബാക്കിയെല്ലാം ഇബ്നു അവളോട് പറഞ്ഞു... ലിയാനയുടെ കേസ് നടന്നോണ്ടിരിക്കുന്നുണ്ടെന്നും അവൻ ചേർത്തു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അസ്ഹക്ക് അവൾടെ ഉപ്പാനോട് ദേഷ്യം തോന്നി.... അവൾടെ കണ്ണ് നിറഞ്ഞിരുന്നു... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... അസ്ഹ കാലത്ത് നേരത്തെ എഴുന്നേറ്റ് ഫ്രഷ് ആയി അവൾടെ മുറിയിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.... "ഗുഡ് മോർണിംഗ്..." ഉപ്പ "അതവിടെ നിക്കട്ടെ... ഉപ്പ... ഇങ്ങളെന്തിനാ ഇഹാനോട് അങ്ങനെ പറഞ്ഞെ?" അസ്ഹ ദേഷ്യത്തിൽ ചോദിച്ചു... "എങ്ങനെ?" ഉപ്പ "ഉപ്പ കളിക്കല്ലേ... ഇങ്ങളാണ് അവനോട് അവനെ വിശ്വസിച്ചു എന്നെ അവിടെ നിർത്താൻ പറ്റില്ലെന്ന് പറഞ്ഞത്.... ഇങ്ങക്ക് കുറച്ചേലും മനസാക്ഷിയുണ്ടോ ഉപ്പ?" അസ്ഹന്റെ കണ്ണ് നിറയാൻ തുടങ്ങി... "അസ്ഹ... ഉപ്പാട് ഇങ്ങനാണോ സംസാരിക്ക?" ഉമ്മ അവളോട് ഒച്ചയിട്ടു.... "ഞാൻ ചോദിച്ചതിലെന്താ തെറ്റു? പറയ്.... അവൻ ഒട്ടും ഓക്കേ അല്ല ഉപ്പ...

എന്നിട്ടും ഇങ്ങള് അവനെ വേദനിപ്പിച്ചു... ഞാൻ കരുതി ഇങ്ങക്ക് അവനെ വലിയ ഇഷ്ടാവുമെന്ന്.... ഇഹാൻ ഓക്കേ അല്ലായിരുന്നു... അവനവിടെ... അവനവിടെ തനിച്ചായിരുന്നു ഉപ്പ... എനിക്ക് വേണ്ടി അവനവിടെ തനിയെ പൊരുതുകയായിരുന്നു ഉപ്പ.... എന്നിട്ടും ഇങ്ങളത് പറഞ്ഞല്ലോ.... താങ്ക് യു... " അസ്ഹ കൈ കൂപ്പി ദേഷ്യത്തിൽ പറഞ്ഞു... ഇത് കേട്ടോണ്ടാണ് അജാസ് ഹാളിലേക്ക് വന്നത്... അവനു ഇഹാനോട് സഹതാപം തോന്നി പോയി... എല്ലാം ഒറ്റക്ക് സഹിക്കുന്നത് അറിഞ്ഞപ്പോ അവനു ഇഹാനോട് സഹതാപത്തിൽ ഉപരി ഒരു ബഹുമാനം തോന്നി.... "എനിക്കൊന്നും അറിയണ്ട... എന്റെ മോളെ എനിക്ക് ആരുടേയും റൂമർ ഗേൾഫ്രണ്ട് ആക്കണ്ട...." ഉപ്പ "ഉപ്പ... ഹി ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട്.... എനിക്ക് പോണം അവന്റടുത്തേക്ക്...." അസ്ഹ "പറ്റില്ല..."ഉപ്പ "ഞാൻ പോയിരിക്കും.... ഉറപ്പാ..." അസ്ഹ "നിന്നെ ഞാൻ അങ്ങോട്ട് വിടാം... വിത്ത്‌ വൺ കണ്ടിഷൻ..." തിരിഞ്ഞ് നടക്കാൻ ആഞ്ഞ അസ്ഹയോട് ഉപ്പ പറഞ്ഞു...

"മാമ..." അജാസ് തടയാൻ ശ്രമിച്ചു... അസ്ഹ തിരിഞ്ഞു അവൾടെ ഉപ്പാനെ നോക്കി... ഉമ്മ അവിടെ നടക്കുന്നത് കണ്ട് ഒരു തളർച്ചയോടെ നിക്കുന്നുണ്ട്... " നീ ഇവനെയൊ ഇഹാനെയോ നിന്റെ ഭർത്താവായി സ്വീകരിക്കണം... അതല്ലെങ്കിൽ നീ നാട്ടിലേക്ക് പോവില്ല... " ഉപ്പ പറഞ്ഞത് കേട്ട് അസ്ഹക്ക് ഇടി വെട്ടിയ ഒരു ഫീൽ ആയിരുന്നു... "മാമ... നോ..." അജാസ് "രണ്ടും പറ്റില്ലെങ്കിലോ?" അസ്ഹ "നിന്റെ പാസ്പോർട്ട്‌ നിനക്ക് കിട്ടില്ല..."ഉപ്പ അസ്ഹ ആകെ കുഴഞ്ഞു പോയി... അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ അങ്ങനെ നിന്നു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ ഒരാഴ്ച പെട്ടന്ന് കടന്നു പോയി.... ഇഹാൻ ഒരിക്കെ പോലും അസ്ഹയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ല.... അസ്ഹയും ഇഹാനെ വിളിക്കാൻ ശ്രമിച്ചില്ല... എന്നാൽ ഇബ്നു എന്നും അസ്ഹയെ വിളിച്ചിരുന്നു... നാളെയാണ് ഇഹാന്റെ ലാസ്റ്റ് കോൺസർട്.... കമ്പനി ഒന്നാകെ എക്സൈറ്റഡ് ആണ്.... നാളെ മോർണിംഗ് അജാസും ബാൻഡും തിരിച്ചെത്തും.... "ഇഹാൻ..." ഇബ്നു "മ്മ്മ്?"

ഇഹാൻ വർക്കിലായിരുന്നു... "ഇതിലേതു ഔട്ഫിറ്റ് ആണ് ബെറ്റർ?" ഇബ്നു രണ്ട് ഡ്രസ്സ്‌ പോക്കി കാണിച്ചു അവനോട് ചോദിച്ചു... "ആർക്കാ?" ഇഹാൻ "നിനക്ക്... അല്ലാതാർക്ക?" ഇബ്നു "ബ്ലാക് മതി... മറൂൺ വേണ്ട..." ഇഹാൻ "ഓഹ്... ഇവനെ ആരാ ബ്ലാക്കിൽ പെറ്റിട്ടത്....?" ഇബ്നു "നീ പോടാ..."ഇഹാൻ അവനെ നോക്കി കണ്ണുരുട്ടി... "ഞഞ്ഞാഞ്ഞാ...." ഇബ്നു തിരിച്ചു കൊഞ്ഞനം കുത്തി കാണിച്ചു,.. അത് കണ്ടപ്പോ ഇഹാൻ പുച്ഛിച്ചു ചിരിച്ചു.... അവൻ വീണ്ടും അവന്റെ വർക്കിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്നു.... ഇബ്നു അവനെ നോക്കി നിന്നു... "ഇഹാൻ... നീ... നീ എന്തിനാ നിർത്തണേ?" ഇബ്നു "എന്ത്?" ഇഹാൻ "സിംഗിംഗ്...." ഇബ്നു "നിർത്തണം... നോട് ഇൻ എ മൂഡ് ടു സിംഗ് എനിമോർ..." ഇഹാൻ "ഒറ്റ റീസൺ... അസ്ഹ ലെ?" ഇബ്നു "ഇബ്നു... എന്റെ കോൺട്രാക്ട് കഴിഞ്ഞിട്ട് ഒരു മാസത്തോളം ആയി... സിദ്ധാർഥ് സർ കോമ്പറ്റിഷൻ കഴിയാൻ വെയിറ്റ് ചെയ്യായിരുന്നു... ഇനി എനിക്ക് വിരമിക്കാം..." ഇഹാൻ "ഡോണ്ട് ഡു ഇറ്റ് ഇഹാൻ... ഡോണ്ട് ഹെർട്ട് യുവർസെൽഫ്...." ഇബ്നു

"ഒന്ന് പോയെടോ... ഞാൻ എന്റെ ഇഷ്ടപ്പ്രകാരം ചെയ്യണതാണ് ഇത്..." ഇഹാൻ "ആസ് യു വിഷ്...."ഇബ്നു ഇഹാന്റെ കൈയിലേക്ക് ഡ്രസ്സ്‌ വെച്ച് കൊടുത്ത് പറഞ്ഞു... എന്നിട്ട് അവിടന്ന് ഒറ്റ പോക്കായിരുന്നു.... ഇഹാൻ ടൈം നോക്കിയപ്പോ പ്രാക്ടിസ്സിനുള്ള സമയം ആയിട്ടുണ്ട്... അവൻ റൂമിലേക്ക് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു അവിടന്നിറങ്ങി നേരെ പ്രാക്ടീസ് ഹാളിലേക്ക് വിട്ടു.... "ഹേയ് മാൻ..." റിഷാദ് ഇഹാന്റെ തോളിലൊന്ന് തട്ടി... "പ്രാക്ടീസ് തുടങ്ങിയോ?" ഇഹാൻ "നോപ്പ്...നിനക്ക് വെയ്റ്റിംഗ് ആയിരുന്നു... അതവിടെ നിക്കട്ടെ.... നീ എന്തിനാ അസ്ഹയെ തിരിച്ചു പറഞ്ഞയച്ചേ?" റിഷാദ് പെട്ടന്നായിരുന്നു അത് ചോദിച്ചത്... "നീ പറഞ്ഞത് കേട്ട് ഞാനെന്റെ ഇഷ്ടം പറയാൻ പോയതായിരുന്നു.... പക്ഷെ അവൾടെ ഉപ്പാക്ക് അവളെ എന്നെ ഏൽപ്പിക്കാൻ താല്പര്യം ഇല്ലെടോ....!"

ഇഹാൻ അവനെ നോക്കി ചിരിച്ചു... "ഓഹ്... So ഉപ്പ ഈസ്‌ തെ വില്ലൻ... ലെ?" റിഷാദ് "പറഞ്ഞതിൽ എന്താ തെറ്റു? ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട എനിക്ക് എങ്ങനെയാ ഒരാളെ സ്നേഹിക്കേണ്ടത് എന്നോ സംരക്ഷിക്കേണ്ടത് എന്നോ ഒരു ഐഡിയയും ഇല്ല... തോറ്റു പോയവനല്ലേ ഞാൻ... ഐ ഡോണ്ട് ഡിസേർവ് ഹേർ... അവളെ എനിക്ക് എന്റെ ഫാൻസിൽ നിന്ന് സംരക്ഷിക്കാനാവില്ല...അവൾക്ക് നല്ലൊരു ലൈഫ് ഉണ്ടെടോ....." ഇഹാൻ അത് കേട്ടപ്പോ റിഷാദിന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു... അവൻ സഹതാപത്തോടെ ഇഹാനെ നോക്കി... "ഗയ്‌സ്.... വേസ്റ്റ് ചെയ്യാൻ നമുക്ക് ടൈം ഇല്ല... സൊ സ്റ്റാർട്ട്‌ പ്രാക്ടിസിങ്..." സമീർ അങ്ങോട്ട് കേറി വന്ന് പറഞ്ഞു... റിഷാദും ഇഹാനും അവരുടെ പ്രാക്ടീസ് തുടങ്ങി... 🖤🖤🖤🖤 (ഇബ്നു) "നിന്നോട് ഞാനൊന്നും ആവശ്യപ്പെട്ടില്ല.... എനിക്കെന്റെ അസ്‌ഹയേ തിരിച്ചു വേണം.... എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ?" യാമി വൈകുന്നേരം അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു അടുത്തുള്ളൊരു പാർക്കിലേക്ക് വിളിച്ചു വരുത്തിയതാ ഇവളെന്നെ... അസ്ഹ നല്ലോണം ഡിപ്രെസ്ഡ് ആണ്... അവളെ ഇങ്ങോട്ടത്തിക്കാൻ എന്നോട് ഹെല്പ് ചോദിച്ചോണ്ടിരിക്ക ഇവള്....

"ഞാനെന്തിന് നിന്നെ ഹെല്പ് ചെയ്യണം?" "എനിക്ക് നീയേ ഉള്ളു... ആൻഡ് ഒൺലി ബിക്കോസ് ഐ ട്രസ്റ്റ്‌ യു...." യാമി "ഒൺലി ബിക്കോസ് യു ട്രസ്റ്റ്‌ മി.... പട്ടിയെ പോലെ മൂന്ന് കൊല്ലം പുറകെ നടന്നതിനു എനിക്ക് ആകെ നിന്റെ വിശ്വാസം മാത്രേ നേടിയെടുക്കാൻ ആയുള്ളൂ... നോട് യുവർ ഹാർട്ട്‌... റൈറ്റ്?" അറിയാതെ ആണേലും ഞാൻ ദേഷ്യത്തിൽ ചോദിച്ചു... "ഇബ്നു..." എന്നെ ആദ്യമായി ഇങ്ങനെ കണ്ടതിൽ അവള് ഞെട്ടി... "യാമി.... ഞാനും ഒരു മനുഷ്യൻ ആണ്... ഐ ടൂ ഹാവ് ലിമിറ്റ്സ്... ഇനി ഞാൻ നിന്നെ ഡിസ്റ്റർബ് ചെയ്യില്ലെന്ന് ഞാൻ നിനക്ക് പ്രോമിസ് ചെയ്തിരുന്നു... പക്ഷെ ഞാൻ ഒരിക്കലും നിന്നെ ഇഷ്ടപ്പെടുന്നത് നിർത്താനൊന്നും പോണില്ല... ഞാൻ ഒഴിഞ്ഞു പോവുന്നതിനനുസരിച്ചു യു ആർ മേക്കിങ് മി ടു ഡിസ്റ്റർബ് യു..." "ഇബ്നു ഞാൻ..." അവൾടെ കണ്ണൊക്കെ നിറയുന്നുണ്ട്.... "എന്താ ഞാൻ ചെയ്യണ്ടേ? നീ തന്നെ പറയ്... നിനക്കെന്നെ ഇഷ്ടാണെന്നുള്ള കാര്യം എനിക്കറിയാം... പിന്നേ... പിന്നേ ആരെയാ നീ പേടിക്കണേ?"

"ഞാൻ... ഞാൻ കരുതി... ആരുമില്ലാത്ത എന്നോട് നീ കളിക്കായിരിക്കുമെന്ന്... എന്നെ പോലൊരുത്തിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര വലിയ ആളാ നീ..." യാമി അവൾടെ വർത്താനം കേട്ട് എനിക്ക് രണ്ട് പൊട്ടിക്കാനാ തോന്നിയത്.... "അതെന്താ ഞാൻ വല്ല ഏലിയനും ആണോ....? സീരിയസ്‌ലി യാമി?" അവൾ അല്ലെന്ന് തലയാട്ടി.... ചുണ്ടുകൾ വിതുമ്പുന്നുണ്ട്.... "ഒരിക്കെ ഒരുത്തനെ ഞാൻ ഇഷ്ടപ്പെട്ടതാ.... അവൻ എന്നെ ഇട്ടേച്ചും പോയി... എന്താ എന്ന് ചോദിച്ചപ്പോ പറയാ... അവന്റെ ഉപ്പാക്കും ഉമ്മാക്കും എന്നെ ഇഷ്ടായില്ലെന്ന്... അങ്ങനെയിരിക്കെ ഞാൻ എങ്ങനെയാ നിന്നെ വിശ്വസിക്കുന്നെ?" യാമി "എല്ലാരും അവനാവണം എന്നില്ല... ആം ഡിഫറൻറ്... നിന്റെ പുറകെ നടക്കും മുന്നേ എനിക്ക് എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും സമ്മതം കിട്ടിയതാ... അല്ലേൽ നാളെ ഞാൻ നിന്നെ ആ വീട്ടിലേക്ക് കൊണ്ട് പോയാൽ എന്റെ ഉമ്മ നിന്നോട് തെറ്റായി പെരുമാറിയാലോ എന്ന് കരുതി... എന്ത് തന്നെ വന്നാലും ഞാൻ നിന്നെ വിടാൻ പോണില്ല... ഓർത്തോ..." അത്രയും പറഞ്ഞു ഞാൻ അവിടന്ന് നടന്നു... "പിന്നേ വേറൊരു കാര്യം... അസ്‌ഹാ വരും... എപ്പോ എന്ന് ചോദിക്കരുത്... അറിയില്ല എനിക്ക്..."

ഒന്ന് സ്റ്റോപ്പ്‌ ആയി തിരിഞ്ഞ് പോലും നോക്കാതെ അത്രയും പറഞ്ഞു ഞാൻ നടന്നകന്നു... 🖤🖤🖤🖤 (ഇഹാൻ) "ഇഹാൻ...." ഷോഹൈബ് പ്രാക്ടീസ് റൂമിലേക്ക് വന്ന് എന്നെ വിളിച്ചു... "മ്മ്മ്?" "നിന്റെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്... ഫൈനൽ വൺ..." ഷോഹൈബ് ഒരു പയ്യനെ മുന്നിലേക്ക് നിർത്തി പറഞ്ഞു... "ആഹ്... പേരെന്താടോ?" "ഹരി...." "ആഹാ... കൊള്ളാലോ..." റിച്ചു "എന്നാ നിങ്ങള് പ്രാക്ടീസ് കണ്ടിന്യൂ ചെയ്തോ... ഹരി കം വിത്ത്‌ മി..." ഷോഹൈബ് ഹരിയെയും കൂട്ടി അവിടന്ന് പോയി... "ഇഹാൻ... നീ നാളെ നിർത്തി പോയ എങ്ങനാ? പിന്നേ ഇങ്ങോട്ടോക്കെ വരോ?" റിച്ചു "പിന്നേ വരണ്ടേ? എന്തൊക്കെ പറഞ്ഞാലും എന്റെ കമ്പനി അല്ലെടോ..." "മ്മ്മ്... ഇഹാൻ... നീ... നീ അവളെ പറഞ്ഞയക്കും മുന്നേ അവൾടെ അഭിപ്രായം ചോദിച്ചിരുന്നോ?" റിച്ചു "എന്തിനു?" "ചിലപ്പോ അവൾക്ക് നിന്നെ ഇഷ്ടാണെലോ?" റിച്ചു "നെവർ..." പിന്നൊന്നും റിച്ചു പറഞ്ഞില്ല... എന്നെ നോക്കി കണ്ണുരുട്ടി അവൻ പ്രാക്ടീസ് തുടർന്നു... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆

പിറ്റേന്ന്..... രാവിലെ തന്നെ അജാസും ബാൻഡും തിരിച്ചെത്തി... ഇഹാൻ അജാസിന്റെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചു.... "ഇത് നിന്റെ ലാസ്റ്റ് കോൺസർട് ആണ്... നമുക്ക് പൊളിക്കണം..." മേക്കപ്പ് ഇടുന്ന സമയത്ത് റിഷാദ് പറഞ്ഞു... "പിന്നല്ലേ...."കൂടെ ഏറ്റു പിടിച്ചു ഇബ്നുവും... ഇഹാൻ ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു... ഇബ്നുവിന് കാര്യം മനസിലായി... അവനൊന്നും മിണ്ടിയില്ല... "ഇബ്നു... ആ വർക്ക്‌ കംപ്ലീറ്റ് അല്ല... ജസ്റ്റ്‌ ഗോ ആൻഡ് ഹാവ് എ ലുക്ക്‌...!"ഷോഹൈബ് അങ്ങോട്ട് കേറി വന്ന് പറഞ്ഞു... "ആഹ്... ഇഹാൻ... ഞാൻ അവിടുണ്ടാവും..." ഇബ്നു "മ്മ്മ്..." ഇഹാൻ ഒന്ന് മൂളി.. സമയം പതിയെ പതിയെ നീങ്ങി.... കോൺസർട് സ്റ്റാർട്ട്‌ ചെയ്തു... ആദ്യം ഇബ്നുന്റെയും മയൂഖയുടെയും സ്പീച് ആയിരുന്നു... അത് കഴിഞ്ഞ് റിഷാദിന്റെ സോളോ പെർഫോമൻസ് ആയിരുന്നു.... അതിനു ശേഷം ഇഹാന്റെ സ്പീച് ആയിരുന്നു.... "ഹേയ് ഗയ്‌സ്...."ഇഹാൻ സ്റ്റേജിൽ കേറിയതും അവിടെ ഉണ്ടായിരുന്ന ആരാധകർ നിലവിളിച്ചു...

"താങ്ക് യു.... എനിവേ...നിങ്ങളറിഞ്ഞു കാണും ഇത് എന്റെ ലാസ്റ്റ് കോൺസർട് ആണ്...." ഇഹാൻ അത് പറഞ്ഞതും ആ ഹാൾ മുഴുവൻ നിശബ്ദമായി... "എന്റെ കമ്പനിയും ആയുള്ള കോൺട്രാക്ട് അവസാനിച്ചു.... ബട്ട്‌... ഞാൻ എന്റെ ന്യൂ സോങ്‌സ് ഇറക്കും... ഐ പ്രോമിസ്... താങ്ക് യു... താങ്ക് യു ആൾ ഫോർ യുവർ ലവ് ആൻഡ് സപ്പോർട്ട്.... "ഇഹാൻ ചിരിയോടെ പറഞ്ഞു... എല്ലാരുടെയും മുഖത്ത് സങ്കടം തെളിഞ്ഞു നിന്നു.... അടുത്തത് ഇഹാന്റെയും റിഷാദിന്റെയും ന്യൂ സോങ് റിലീസ് ആയിരുന്നു.... ഫ്രണ്ട്ഷിപ് സോങ്... അവരത് അതിഗംഭീരമായി തന്നെ പാടി.... അത് കഴിഞ്ഞ് അജാസിന്റെയും ബാണ്ടിന്റെയും സോങ് ആയിരുന്നു.... അജാസ് ആയിരുന്നു സെന്റർ... ഇപ്പ്രാവശ്യം കാർത്തിക് ആണ് റാപ്പിംഗ്... അജിത്തും ഫർഹാനും വോക്കൽസും... അവരും ആ സ്റ്റേജ് തകർത്തു... ഇഹാന്റെ ഫാൻസ്‌ പതിയെ പതിയെ ഇവരുടെ പെർഫോമൻസ് കണ്ട് അതിൽ ലയിച്ചു നിന്നു.... "ഹേയ്..." പാട്ട് കഴിഞ്ഞതും അജാസ് അവിടെ തന്നെ നിന്നു...

അവനെ കണ്ട് ബാക്കിയുള്ളവരും നിന്നു... "ഗയ്‌സ്... ഇത് ഇഹാനു വേണ്ടിയുള്ള ഞങ്ങടെ പെർഫോമൻസ് ആയിരുന്നു... പക്ഷെ unfortunately ഇഹാനു നമ്മളോട് ഗുഡ് ബൈ പറയാൻ ടൈം ആയി... We don't want you to leave us... Gonna miss you....!!" അജാസ് മുന്നിൽ ഇരിക്കുന്ന ഇഹാനെ നോക്കി പറഞ്ഞു... ഇഹാൻ അതിനൊന്ന് ചിരിച്ചു കൊടുത്തു... "താങ്ക് യു.... താങ്ക് യു സൊ മച്ച്.... ഇഹാനെ ആദ്യമൊന്നും ഞങ്ങക്ക് ഇഷ്ടമല്ലായിരുന്നു... ബട്ട്‌ ഇഹാൻ ആണ് ഞങ്ങളെ നല്ലൊരു ബോയ് ബാൻഡ് ആക്കി മാറ്റിയത്... ഞങ്ങൾ നാലു പേരും അതിനെന്നും നന്ദിയുള്ളവരാവും...." കാർത്തിക് അത് കേട്ടപ്പോ ഓഡിയൻസ് എല്ലാരും കൈയടിച്ചു.... "ഇഹാനെ ഒരു ലാസ്റ്റ് സോങ്ങിനായി ഞങ്ങൾ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു...." അജിത് ഇഹാൻ അപ്പൊ ഒന്ന് ശ്വാസം വലിച്ചു വിട്ട് ഒരു ചിരിയോടെ എണീറ്റു സ്റ്റേജിലേക്ക് പോയി... ബിജിഎം സ്റ്റാർട്ട്‌ ആയി... ഇഹാൻ കണ്ണടച്ച് നിന്നു....

🎶Paas aaye.. Dooriyaan phir bhi kam naa hui Ek adhuri si hamari kahani rahi Aasmaan ko zameen, ye zaroori nahi Jaa mile.. jaa mile.. Ishq saccha wahi Jisko milti nahi manzilein.. manzilein.. Rang thhe, noor tha Jab kareeb tu tha Ek jannat sa tha, yeh jahaan Waqt ki ret pe kuch mere naam sa Likh ke chhod gaya tu kahaan Hamari adhuri kahani.. Hamari adhuri kahani.. Hamari adhuri kahani.. Hamari adhuri kahani.. 🎶 അവൻ മനസ്സിൽ അസ്ഹയെ ആലോചിച്ചു പാടി... അവന്റെ കണ്ണുകൾ നിറഞ്ഞു... പാട്ട് കുറെ കേട്ടതാണേലും അന്നേരം അത് കേട്ടോണ്ടിരുന്ന എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു... ദൂരെ നിന്ന് ഇഹാനെ നോക്കി കണ്ണും നിറച്ചു അസ്‌ഹാ നിക്കുന്നുണ്ടായിരുന്നു... അവൾടെ ചുണ്ടുകൾ വിതുമ്പി.... അവളവിടെ നിക്കുന്നത് ഒരു മിന്നായം പോലെ ഇഹാൻ കണ്ടിരുന്നു... അവന്റെ മനസൊന്നു പിടഞ്ഞു.... "താങ്ക് യു... ആൻഡ് ഗുഡ് ബൈ..." ഇഹാൻ പാട്ട് പാടി കഴിഞ്ഞതും അത്രയും പറഞ്ഞു ബാക്ക് സ്റ്റേജിലേക്ക് പോയി... അവിടെ അവനെയും കാത്തു റിഷാദ് ഉണ്ടായിരുന്നു... "കൂൾ ഡൌൺ... നീ പൊയ്ക്കോ... ഇത് ഞാൻ മാനേജ് ചെയ്തോണ്ട്..." റിഷാദ് ഇഹാൻ ഒന്ന് മൂളി ബാക്സ്റ്റേജിന്ന് ഇറങ്ങി പുറത്തേക്ക് ഓടി.... കുറച്ചു ദൂരെയായി നിക്കുന്ന അസ്ഹയെ കണ്ടപ്പോ അവനൊന്ന് സ്റ്റക്ക് ആയി... അസ്ഹ അവനെ നോക്കി നിറഞ്ഞ കണ്ണാലെ നിന്നു...പെട്ടന്ന് ഇഹാൻ ഓടി വന്നു അവളെ വാരിപ്പുണർന്നു............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story