🤍♬Healing Love♬❤️: ഭാഗം 27

healing love

രചന: RANIYA

 ഇഹാൻ ഒന്ന് മൂളി ബാക്സ്റ്റേജിന്ന് ഇറങ്ങി പുറത്തേക്ക് ഓടി.... കുറച്ചു ദൂരെയായി നിക്കുന്ന അസ്ഹയെ കണ്ടപ്പോ അവനൊന്ന് സ്റ്റക്ക് ആയി... അസ്ഹ അവനെ നോക്കി നിറഞ്ഞ കണ്ണാലെ നിന്നു...പെട്ടന്ന് ഇഹാൻ ഓടി വന്നു അവളെ വാരിപ്പുണർന്നു.... "പോവണ്ട...."ഇഹാൻ തേങ്ങി.. "പോവണ്ട...." അസ്ഹയും അവനെ പോലെ പറഞ്ഞു തേങ്ങി... "ഞാ.... ഞാൻ.... ഐ ആം സോറി.... ഐ ആം റിയലി സോറി...." ഇഹാൻ അവളിൽ നിന്ന് വിട്ട് മാറി അവൾടെ മുഖം അവന്റെ കൈക്കുള്ളിൽ ആക്കി പറഞ്ഞു... "ഇഹാൻ..." അസ്ഹ അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് അവനെ വിളിച്ചു.... "സോറി.... മാപ്പ്.... എനിക്ക് തെറ്റു പറ്റി പോയി തീപ്പെട്ടി കൊള്ളി.... ഇനി... ഇനി ഞാൻ ഇങ്ങനെ ചെയ്യൂല...." വീണ്ടും അവൻ അവളെ വാരിപ്പുണർന്നു പൊട്ടിക്കരഞ്ഞു... അവന്റെ കരച്ചിൽ കേട്ട് അസ്ഹ ഒരു മിനിറ്റ് നിശബ്ദമായി നിന്നു.... അവൻ അവളെ ചേർത്തു പിടിച്ചു സമാധാനത്തിനായി കുറച്ചു നേരം അങ്ങനെ നിന്നു... ഇതേ സമയം പ്രോഗ്രാം ഹാളിൽ... പരുപാടി ഒക്കെ കഴിഞ്ഞ് റസ്റ്റ്‌ എടുക്കാൻ ആയി ഡ്രസിങ് റൂമിൽ ഇരിക്കായിരുന്നു റിഷാദ്...

"റിച്ചു... നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്...." ഇബ്നു അങ്ങോട്ട് കേറി വന്നു... "ആരാടാ?" റിഷാദ് "നീ കാണാൻ കൊതിച്ച ഒരാൾ...." ഇബ്നു അത്രയും പറഞ്ഞു ഇറങ്ങി പോയി... റിഷാദ് അന്തം വിട്ട് ഇരുന്നു... അവൻ കരുതി ഇബ്നുവിനു വട്ടായെന്ന്.... "ലോങ്ങ്‌ ടൈം നോ സീ..." ഒരു പെൺശബ്ദം കേട്ട് റിഷാദ് ഞെട്ടി വാതിൽപടിക്കലേക്ക് നോക്കി... " ജാസി.... " റിഷാദ് കണ്ണും മിഴിച്ചു ഇരുന്നോടുത്തിന്ന് എണീറ്റു.... "മ്മ്മ്.... എന്തൊക്കെയുണ്ട് വിശേഷം...?" അവൾ ജാസിയ.... ജാസി എന്നാണ് വിളിപ്പേര്.... റിഷാദിന്റെ അസിസ്റ്റന്റ് ആയിരുന്നു.... അവൻ ഒരുപാട് സ്നേഹിച്ച പെണ്ണ്... ഇഹാൻ അവന്റെ ലാസ്റ്റ് കോൺസർട്ടിനു അവളെ പേർസണലി ഇൻവൈറ്റ് ചെയ്തിരുന്നു... "നല്ല... നല്ല വിശേഷം..." റിഷാദ് ഇപ്പോഴും ഞെട്ടല് മാറാതെ അതേ നിൽപ്പാണ്... "എന്നെ ഒന്ന് ഉള്ളിലേക്ക് ക്ഷണിക്കെടോ... " ജാസി "ആഹ്... സോറി... വാ... ഇരിക്ക്.." റിഷാദ് അവളെ അകത്തേക്ക് ക്ഷണിച്ചു... ജാസി അകത്തേക്ക് കേറി ഒരു ചെയറിൽ ഇരുന്നു.... റിഷാദ് അവൾക്ക് മുഖാമുഖമായി ഇരുന്നു... "സുഗാണോ ഷാദ്?" ജാസി വേദനയാർന്ന ചിരിയാലെ അവനെ നോക്കി... ഒരുപാട് മാസങ്ങൾക്കു ശേഷം ഷാദ് എന്നാ വിളി കേട്ട ഷോക്കിൽ ആയിരുന്നു റിഷാദ്.... "മ്മ്മ്... ഫിസിക്കലി ആം ഓക്കേ... ബട്ട്‌... ഐ മിസ്സ്ഡ് യു...."

റിഷാദ് കണ്ണീറിനെ ഒളിപ്പിക്കാൻ അവനെ കൊണ്ടാവും പോലെ ശ്രമിച്ചെങ്കിലും നടന്നില്ല.... അവൻ ആ നിറഞ്ഞ കണ്ണാലെ ജാസിയെ നോക്കി.... ജാസിയുടെയും കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.... "സോറി.... എനിക്ക്.... എനിക്ക് വേറെ വഴിയില്ലായിരുന്നു...." അവൾ തല താഴ്ത്തി പറഞ്ഞു... "ഏയ്... ഞാൻ തന്നെ കുറ്റപ്പെടുത്തില്ലെടോ... ഞാൻ കാരണല്ലേ താനും.... പിന്നേ... മാര്യേജ് കഴിഞ്ഞോ?" റിഷാദ് "വാട്ട്‌? എന്റെയോ?" ജാസി "മ്മ്മ്... കല്യാണം ആണെന്നൊക്കെ പറഞ്ഞിരുന്നു..." റിഷാദ് "അത് ഷാദിന്റെ ഫാൻസിന്റെ അടുത്തിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതല്ലേ ഞാൻ... ആം സ്റ്റിൽ സിംഗിൾ..." ജാസി ചിരിയോടെ പറഞ്ഞു... 'താങ്ക് ഗോഡ്.... 😍' റിഷാദ് ക ആത്മ "ഷാദിന്റെയോ?" ജാസി. "സീരിയസ്‌ലി? ഞാൻ കല്യാണം കഴിക്കുമെന്ന് തോന്നുന്നുണ്ടോ?" റിഷാദ് "ഒരു ഫോർമാൽറ്റിക്ക് ചോദിച്ചതാ മാൻ... ലീവ് ഇറ്റ്... ബൈ തെ വേ... ഇനി മുതൽ നിന്റെ മാനേജറും അസിസ്റ്റന്റും ഞാൻ ആയിരിക്കും...." ജാസി. "ശരിക്കും?" റിഷാദ് "മ്മ്മ്...." ജാസി റിഷാദ് സന്തോഷം കൊണ്ട് പെട്ടന്ന് അവളെ വാരിപ്പുണർന്നു... ജാസി ചിരിയോടെ അവനെ ചേർത്തു പിടിച്ചു.... 🖤🖤🖤🖤 (ഇഹാൻ) ഞാൻ അസ്ഹനെയും കൂട്ടി അപാർട്മെന്റിലേക്ക് പോയി....

അവളെ പിടിച്ചു സോഫയിൽ ഇരുത്തി ഞാൻ അവൾക്ക് മുന്നിലായി മുട്ട് കുത്തി ഇരുന്നു... വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നതാ... അവൾടെ മുഖമാകെ വല്ലാതിരിക്കുന്നു... "എന്ത് പറ്റി നിനക്ക്?" "മ്മ്മ്? എനിക്കെന്ത്? ഒന്നുല്ലാലോ...." എന്നെ നോക്കിയൊരു പുഞ്ചിരി നൽകി അവൾ പറഞ്ഞു... "താങ്ക് യു...." "താങ്ക് യു? എന്തിനു?" അസ്ഹ "ഞാൻ കരുതി... നീ ഇനി ഇങ്ങോട്ട് വരില്ലെന്ന്.... തിരിച്ചു വന്നതിനു താങ്ക് യു... എന്റെ ലാസ്റ്റ് കോൺസർട് അറ്റൻഡ് ചെയ്തതിനു താങ്ക് യു... എന്റെ... എന്റെ നല്ലൊരു ബെസ്റ്റ് ഫ്രണ്ട് ആയതിനു താങ്ക് യു... താങ്ക് യു ഫോർ എവെരിതിങ്...." ഞാൻ അവൾടെ കൈകൾ എന്റെ രണ്ട് കൈക്കുള്ളിൽ ആക്കി പറഞ്ഞു.... "ഇഹാൻ.... Will you marry me? " അവൾ പെട്ടന്ന് ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി കണ്ണും മിഴിച്ചു അവളെ നോക്കി.... "വാട്ട്‌? വെയിറ്റ്... നീ എന്താ പെട്ടന്ന് ഇങ്ങനൊക്കെ?" മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയെങ്കിലും ഞാനത് പുറമെ കാണിച്ചില്ല... "എനിക്ക് വേറെ വഴിയില്ല... ഒന്നില്ലെങ്കിൽ നീ അല്ലേൽ അജാസ്... അതാണ്‌ എന്റെ ഓപ്ഷൻ... ഉപ്പ... ഉപ്പ അല്ലേൽ എന്നെ അമേരിക്കയിലേക്ക് കൊണ്ട് പോവും ഇഹാൻ... എനിക്കിവിടെ... നിന്റെയും ഇബ്നുന്റെയും കൂടെ ഇവിടെ നിന്ന മതി... " അവൾ കണ്ണൊക്കെ നിറച്ചു പറഞ്ഞു...

"നീ എന്തൊക്കെയാ പറയണേ?" "ഇഹാൻ... എനിക്ക് അജാസിനെ കല്യാണം കഴിക്കണ്ട... നിന്നെ... നിന്നെ കെട്ടിയ മതി....അജാസിനെ എനിക്ക് കെട്ടാൻ പറ്റില്ല.... അവനു നിന്റെ കമ്പനിയും ആയി കോൺട്രാക്ട് ഉണ്ട്... പക്ഷെ നിന്റെ കഴിഞ്ഞില്ലേ?..നിനക്ക്.... നിനക്ക് വേണേ പിന്നേ എന്നെ ഡിവോഴ്സ് ചെയ്തോ... ബട്ട്‌ എനിക്ക് ഇവിടെ നിക്കണം... നീയെ ഉള്ളു എന്നെ ഹെല്പ് ചെയ്യാൻ..." അവൾ പറയുന്നത് കേട്ട് എന്റെ ഹൃദയത്തിൽ എന്തോ ഒരു വേദന അനുഭവപ്പെട്ടു... "സൊ... നിന്റെ വെറും ഒരു ടൂൾ മാത്രം ആണോ ഞാൻ?" ദേഷ്യം കണ്ട്രോൾ ചെയ്തു ഞാൻ ചോദിച്ചു.... "നോ... നോ.... ഞാൻ... ഇഹാൻ... പ്ലീസ്... ലെറ്റ്‌ മി ബി വിത്ത്‌ യു...." അസ്ഹ "ലെറ്റ്‌ യു ബി വിത്ത്‌ മി... ലൈക്‌... സീരിയസ്‌ലി.. നിനക്കൊരു കാര്യമറിയോ?... I need you... Because I love you... I love you... ഓക്കേ...? And I hate myself for it... ആൻഡ് നീയോ....നീ എന്നെ നിന്റെ സെൽഫിഷ്നെസ്സിന് വേണ്ടി യൂസ് ചെയ്യുന്നു.... വാട്ട്‌ തെ!..." ദേഷ്യവും സങ്കടം കലർന്നൊരു മനസോടെ ഞാൻ ഒച്ചയിട്ട് പറഞ്ഞു...

"ഇ.... ഇഹാൻ..." അവള് ഞെട്ടിയിട്ടുണ്ട്... ഞാൻ ഇരുന്നോടുത്തിന്ന് എണീറ്റു നിന്ന് നിറഞ്ഞ കണ്ണാലെ അവളെ നോക്കി... "ഞാൻ നിന്നെ കെട്ടാം... ബട്ട്‌... ആ നിമിഷം നീയും ഞാനും ഫ്രണ്ട്‌സ് അല്ല.... വി ആർ നത്തിങ്...അണ്ടർസ്റ്റാൻഡ്?" എനിക്കപ്പൊ അങ്ങനെ പറയാനാ തോന്നിയെ... "ഇഹാൻ.... പ്ലീസ്.... എനിക്ക് നീയെ ഉള്ളു..." അവൾ സോഫയിന്ന് എണീറ്റു എന്നെ നോക്കി പറഞ്ഞു... "ഞാനെ ഉള്ളു? ഇവിടെ ഞാനെ ഉള്ളു, റൈറ്റ്? സീരിയസ്‌ലി അസ്ഹ?" അവളെ ഞാൻ ദേഷ്യത്തിൽ നോക്കി... "ഇഹാൻ ഞാൻ..." അവളെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്... "നീ റസ്റ്റ്‌ എടുക്ക്... ഓക്കേ?" വേറൊന്നും പറയാതെ ഞാൻ അവിടന്ന് നടന്നു.... "ഇഹാൻ.... ഇഹാ.... ഇഹാൻ.... 😭" അവൾടെ പൊട്ടിക്കരച്ചിൽ എനിക്ക് കേൾക്കാനുണ്ട്... കേട്ട ഭാവം നടിക്കാതെ ഞാൻ പുറത്തേക്ക് നടന്നു... അപാർട്മെന്റിനു പുറത്തേക്ക് വന്നതും ഞാൻ ഡോർ വലിച്ചടച്ചു.... "ഇഹാൻ?" ഇബ്നുന്റെ സൗണ്ട് കേട്ട് ഞാൻ കണ്ണൊക്കെ തുടച്ചു തല പോക്കി അവനെ നോക്കി... "ഇബ്നു...ആഹാ... യാമിയും ഉണ്ടല്ലോ..." അവന്റെ കൂടെയുള്ള യാമിയെ കണ്ട് ഞാൻ പറഞ്ഞു... "അസ്ഹ?" യാമി

"അകത്തുണ്ട്.... പിന്നേ യാമി... സ്റ്റേ ഹിയർ...." "ഓക്കേ..." യാമി "വാട്ട്‌...? അപ്പൊ നീയോ?" യാമി അകത്തേക്ക് പോയി ഡോർ അടച്ചതും ഇബ്നു ചോദിച്ചു... ഞാൻ അവനെയും കൂട്ടി താഴേക്ക് പോയി കാറിൽ കോ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു.... ഇട്ടിരുന്ന സ്യൂട്ടിന്റെ ടൈ ഒക്കെ ഞാൻ വലിച്ചു ലൂസ് ആക്കി... "എന്താടാ?" ഇബ്നു ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു... ഞാൻ ഒരു പ്രശ്നവും ഇല്ലാത്ത പോലെ അവനോട് അസ്ഹ പറഞ്ഞതും ഞാൻ അവളോട് പറഞ്ഞതും എല്ലാം പറഞ്ഞു.... "വാട്ട്‌?" അവൻ സർപ്രൈസ്ഡ് ആയിട്ടുണ്ട്.... "മ്മ്മ്.... നീ വണ്ടി എടുക്ക്...." "എങ്ങോട്ട്? നിനക്കെന്താടാ വട്ടുണ്ടോ?" ഇബ്നു "പിന്നേ ഞാനെന്ത് വേണം... ഞാൻ നിന്നോട് പറഞ്ഞില്ലേ.... എനിക്ക് അവളെ അകറ്റി നിർത്തണം എന്നും ഉണ്ട് എന്നാ എന്റെ കണ്മുന്നിൽ വേണമെന്നും ഉണ്ട്... ഞാനെന്താടാ വേണ്ടേ? എനിക്കറിയില്ല..." മനസ്സിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു എനിക്ക്.... "ഞാൻ നിന്നെ നിന്റെ വീട്ടിൽ ആക്കി തരാം... അമ്മായിയോട് സംസാരിക്ക്... ഈ കല്യാണം സിമ്പിൾ ആയി നടത്താം..." ഇബ്നു "അതവിടെ നിക്കട്ടെ... യാമി നിന്റെ ഇഷ്ടം സമ്മതിച്ചോ?" "നോപ്പ്..." ഇബ്നു "ശരിയാവുമെടാ.... നീ വണ്ടി വിട്..." ഞാൻ കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു... 🖤🖤🖤🖤 (അസ്ഹ)

ഇഹാൻ പുറത്തേക്ക് പോയതും ഞാനും അവനു പുറകെ പോവാൻ നിന്നെങ്കിലും അവൻ വാതിൽ കൊട്ടിയടച്ചു.... ഒരു നിമിഷം ഞാൻ സ്റ്റക്ക് ആയി നിന്നു.... I need you.... Because I lobe you.... I love you... അവന്റെ ആ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു കേട്ടു.... "അസ്ഹ..." യാമിന്റെ സൗണ്ട് കേട്ടതും ഒരു പ്രതീക്ഷയോടെ ഞാൻ തല പൊക്കി നോക്കി... "യാമി...." ഞാൻ അവളെ നോക്കി തേങ്ങി... അവളൊരു ഭീതിയോടെ എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു... "എന്താ? എന്ത് പറ്റി നിനക്ക്?" യാമി എന്റെ മുഖത്തേക്ക് നോക്കി... "യാമി... ഇഹാൻ..." സങ്കടവും മനസിനേറ്റ വേദനയും ഒരുമിച്ച് അനുഭവപ്പെട്ടപ്പോ എനിക്ക് വാക്കുകളൊന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.... "അവനെന്തേലും ചെയ്തോ? ഇന്ന് അവനെ ഞാൻ കൊല്ലും..." അവള് കണ്ണുരുട്ടി.. "യാമി... അവനൊന്നും ചെയ്തില്ല... ഐ ഹെർട്ട് ഹിം... ഞാനാ അവനെ വേദനിപ്പിച്ചെ... ഞാനാ അവനെ വിഷമിപ്പിച്ചേ... ഞാനാ അവനെ തനിച്ചാക്കിയേ.... എന്നിട്ടും... എന്നിട്ടും എന്തിനാ എല്ലാരും അവനെ കുറ്റപ്പെടുത്തുന്നെ?" ഒരു പൊട്ടിക്കരച്ചിലോട് കൂടെ ഞാൻ പറഞ്ഞു... "അസ്ഹ....?" അവളെന്നെ മിഴിച്ചു നോക്കുന്നുണ്ട്.... "അവൻ പാവം ആണ് യാമി.... അവൻ പാവമാ.... ഞാനാ... ഞാനാ അവനെ....💔

നിനക്കറിയോ... എന്റെ ഇഷ്ടത്തിന് വേണ്ടിയാ അവനെന്നെ അജാസിന്റെ കൂടെ വിട്ടേ....because he loves me deeply.... അവനു ഞാൻ ഹാപ്പി ആവണം.... അവനെത്ര വേദനിച്ചാലും... ഞാൻ ഹാപ്പി ആവണം...." "നിനക്ക്.... നിനക്ക് അവനെ ഇഷ്ടാണോ?" യാമിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് സ്റ്റക്ക് ആയി.. "അ... അറിയില്ല.... എനിക്കറിയില്ല...." അതേ എനിക്ക് പറയാനായുള്ളു... ഞാൻ മൊത്തത്തിൽ തകർന്നിരിപ്പാണ് ഇപ്പൊ.... ഇഷ്ടാണോ ചോദിച്ചാൽ... ആണോ..? അറിയില്ലെനിക്ക്... എനിക്ക് എന്നും അവനെന്റെ കൂടെ വേണം... "കൂൾ ഡൌൺ... അവൻ ഇബ്നുന്റെ കൂടെ പോയി...."യാമി എന്നെ പിടിച്ചു സോഫയിൽ ഇരുത്തി.... ഞാൻ വികാരമില്ലാത്ത ജീവിയെ പോലെ അവിടെ ഇരുന്നു.... എപ്പോഴോ ഞാൻ യാമിയുടെ തോളിൽ ചാരി ഉറങ്ങി പോയിരുന്നു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... "എന്താ പെട്ടന്ന്?" ഇഹാൻ കാര്യം വിവരിച്ചപ്പോൾ അമ്മായി ഞെട്ടി എഴുന്നേറ്റു... "പെട്ടന്നൊന്നും അല്ലാലോ ഇത്ത...." അസ്ഹന്റെ ഉമ്മാന്റെ ശബ്ദം കേട്ട് എല്ലാരും വാതിൽപടിക്കലേക്ക് നോക്കി... "ഹയറു...."അമ്മായി സന്തോഷത്തോടെ അവരുടെ അടുത്തേക്ക് നടന്നു നീങ്ങി... അവരുടെ പുറകെ കേറി വരുന്ന അസ്ഹയെയും അവൾടെ ഉപ്പാനെയും കണ്ടതും ഇഹാൻ മുഖം തിരിച്ചു... ഇബ്നു ദയനീയമായി അസ്ഹയെ നോക്കുന്നുണ്ട്.... "ഇങ്ങോട്ട് കേറി പോരെ മക്കളെ..." ഇഹാന്റെ വല്ലിപ്പ "സുഖാണോ ഉപ്പ?"ഹയറു അവരുടെ അടുത്തേക്ക് പോയി... "അൽഹംദുലില്ലാഹ്.... ❤️

" വല്ലിപ്പ "വാ...." വഫീയ അസ്ഹയേ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി.... "ഉപ്പ... ഞങ്ങളിപ്പോ ഒരു മാര്യേജ് പ്രൊപോസലും ആയിട്ടാണ് വന്നേ..." യാരിസ് "ആഹ് ഡോ... ഇഹ്നു (ഇഹാൻ) പറഞ്ഞു." വല്ലിപ്പ "എന്താ ഇഹാൻ നിന്റെ അഭിപ്രായം?" യാരിസ് "ഞാൻ സമ്മതം പറഞ്ഞിരുന്നു...." ഇഹാൻ ഗൗരവത്തോടെ പറഞ്ഞു... "ഇത്ത എന്ത് പറയുന്നു?" ഇഹാന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുന്ന അമ്മായിയോട് അസ്ഹന്റെ ഉമ്മ ചോദിച്ചു... "അവനു ഇഷ്ടാണേൽ പിന്നേ എനിക്കെന്താ എതിർപ്പ്... അല്ലേലും ഇത് നമ്മൾ പറഞ്ഞുറപ്പിച്ചതല്ലേ...." അമ്മായി പുഞ്ചിരിച്ചു... ഇഹാൻ അതൊന്നും ശ്രദ്ധിക്കാതെ പാന്റിന്റെ പോക്കറ്റിൽ രണ്ട് കൈയും ഇട്ട് താഴേക്ക് നോക്കി നിന്നു.... ഇബ്നു അവനെ ഒന്ന് നോക്കി ബാക്കിയുള്ളവരെ നോക്കി..... "അങ്കിൾ.... ഈ മാര്യേജ് ആരും അറിയാതെ നടത്താൻ സാധിക്കുമോ? അസ്ഹക്ക് നേരെ ഒരു അറ്റാക്ക് ഉണ്ടാവാതിരിക്കാനാണ്..." ഇബ്നു "അതേ ഉപ്പ... എനിക്കും... എനിക്കും അതാ താല്പര്യം... കുറെ പേരെ വിളിച്ചു കൂട്ടിയിട്ട് എന്തിനാ... നമ്മൾ... നമ്മൾ ഇത്രേം പേര് പോരെ?"

അസ്ഹയും അതിനോട് യോജിച്ചു... "ഇഹാൻ നിന്റെ ഒപ്പീനിയന് എന്താ?"വഫി "നിങ്ങടെയൊക്കെ ഇഷ്ടം പോലെ..." ഇഹാൻ അസ്ഹ അവനെ ഒന്ന് നോക്കി... നോട്ടം തെറ്റി പോലും ഇഹാൻ അവളെ നോക്കിയില്ല... അസ്ഹക്ക് അവളോട് തന്നെ ഒരു വെറുപ്പ് തോന്നി.... "എന്നാൽ അടുത്ത ആഴ്ച നിക്കാഹ് ഉറപ്പിക്കാം അല്ലെ?" വല്ലിപ്പ "ആഹ്... എന്നാ അങ്കിളും ആന്റിയും അവളും ഇവിടെ നിന്നോട്ടെ..."ഇഹാൻ "അപ്പൊ നീയോ?" ഹയറു "ആന്റി... കമ്പനി വർക്സ് ഉണ്ട്... ഞാൻ ഇബ്നുന്റെ വീട്ടിൽ നിന്നോണ്ട്..." ഇഹാൻ "അതാ നല്ലത്... നിങ്ങൾ ഇവിടെ നിക്കിം... കുറെ ആയില്ലേ നമ്മൾ കണ്ടിട്ട്..." അമ്മായി "മ്മ്മ്.... അമ്മായി... ഞാൻ ഇറങ്ങാ..." ഇബ്നു "ഞാനും ഉണ്ട്..." ഇഹാൻ "ആഹ്... എന്നാ ഇങ്ങള് ചെല്ല്..." അമ്മായി "ഞാനും ഉണ്ട്...!"അസ്ഹ "നീ എങ്ങോട്ടാ? ഞങ്ങൾ കമ്പനിയിലേക്കാ..." ഇബ്നു "എനിക്കും വരണമെന്ന് പറഞ്ഞില്ലേ..." അസ്ഹ അവനെ നോക്കി കണ്ണുരുട്ടി... "ആഹ് വാ... 🙄" ഇബ്നു ഇഹാൻ ആദ്യേ ഇറങ്ങി പോയി... പുറകെ അസ്ഹായെയും കൂട്ടി ഇബ്നുവും ഇറങ്ങി... "ഇഹാൻ..." കാറിലേക്ക് കേറാൻ നിന്ന ഇഹാനെ വഫി വിളിച്ചു... "എന്താടി?" ഇഹാൻ അവളെ തിരിഞ്ഞ് നോക്കി... പിന്നേ അവൾ ചോദിച്ചത് കേട്ട് ഇഹാനുവും ഇബ്നുവും അസ്ഹയും ഞെട്ടി.............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story