🤍♬Healing Love♬❤️: ഭാഗം 28

healing love

രചന: RANIYA

 പിന്നേ അവൾ ചോദിച്ചത് കേട്ട് ഇഹാനുവും ഇബ്നുവും അസ്ഹയും ഞെട്ടി.... "എന്താ?" ഇഹാൻ "ഇങ്ങള് രണ്ടും ഡെയ്റ്റിനു പോവുകയല്ലേ എന്ന്?"വഫി "🤭ആഹ് എന്റെ കൂടെയല്ലേ?" ഇബ്നു "നീ കുറെ മിണ്ടൊന്നും വേണ്ട... ഇതൊക്കെ എന്ന് തുടങ്ങി... എന്തേലും ചോദിക്കുമ്പോ നീ ഒഴിഞ്ഞു നടക്കാറാണല്ലോ പതിവ്....?" വഫി ഇഹാന്റെ വയറ്റിലേക്ക് ആഞ്ഞു കുത്തി... അസ്ഹ ആണെങ്കി അന്തം വിട്ട് വഫിയെയും ഇഹാനെയും നോക്കുന്നുണ്ട്... "നിന്റെ കൊച്ചല്ലേ അവിടിരുന്നു കാറി പൊളിക്കണേ... പോയി അതിനെ നോക്ക് ചെല്ല് ചെല്ല്...." ഇഹാൻ "അവനവിടിരുന്ന് കരയട്ടെ... നീ ഞാൻ ചോദിച്ചത് പറയ്...." വഫി "ഞാനാ.... ഞാനാ ഇവളെ ആദ്യം പ്രൊപ്പോസ് ചെയ്തത്... ഇവള് യെസും പറഞ്ഞു.... നിനക്ക് കേക്കണ്ടത് കേട്ടല്ലോ... ഇനി ചെല്ല്...." ഇഹാൻ "ആണോ മോളെ?" വഫി അസ്ഹയെ നോക്കി... അസ്ഹ അപ്പൊ ഇഹാനെ നോക്കി... ഇഹാൻ അവളെ നോക്കാതെ വഫിയെ നോക്കി നിന്നു.... "ആഹ്..." അവള് തലയാട്ടി.... "പോവാ?" ഇഹാൻ ഇബ്നുനെ നോക്കി ചോദിച്ചു... "മ്മ്മ്.... " ഇബ്നു "എന്നാ നിങ്ങള് ചെല്ല് ...." വഫി "മ്മ്മ്...."

ഇഹാനും അസ്ഹയും ഇബ്നുവും മൂളി വണ്ടിയിൽ കേറി ഇരുന്നു... "ഇഹാൻ...." അസ്ഹ "എന്താ?" ഇഹാൻ തിരിഞ്ഞ് ബാക്ക് സീറ്റിലേക്ക് നോക്കി... "സോറി...." അവളത്രയും പറഞ്ഞു മുഖം താഴ്ത്തിയിരുന്നു.... ഇഹാൻ ഒന്നും മിണ്ടാതെ നേരെ നോക്കിയിരുന്നു.... ഇബ്നു രണ്ട് പേരെയും ഒന്ന് നോക്കി വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ കമ്പനിയിലേക്ക് വിട്ടു.... 🖤🖤🖤🖤 (അസ്ഹ) അവനെന്നെ മൈൻഡ് ചെയ്യാതിരിക്കുന്നത് കാണുമ്പോ എന്തോ ഒരു സങ്കടം... ഇനി എനിക്ക് ഇവനെ ശരിക്കെ ഇഷ്ടാണോ? ഏയ്... നോ... അവൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അത്രേ ഉള്ളു... ഞങ്ങൾ കമ്പനിയിൽ എത്തിയതും ഇഹാൻ ഇറങ്ങി പോയി... "അസ്ഹ...." അവന്റെ പുറകെ പോവാൻ നിന്ന എന്നെ ഇബ്നു പിടിച്ചു നിർത്തി... "ആഹ്?" "നീ അവനോട് ഇങ്ങനൊന്നും ഇനി ചെയ്യരുത്.... കാര്യം ഞാൻ നിന്നെ എന്റെ പെങ്ങളൊക്കെ ആയിട്ടാണ് കാണണേ.... പക്ഷെ.... അവനെന്റെ കൂടെപ്പിറപ്പാ... വേദനിച്ചു കാണാൻ വയ്യ ഇനിയും...." ഇബ്നു കുറച്ചു ഗൗരവത്തോടെയാണ് അവനത് പറഞ്ഞത്.... എനിക്കത് നല്ലം ഫീൽ ആയി...

എങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "സോറി.... എനിക്ക്... എനിക്ക് ഇങ്ങടെ കൂടെ നിക്കണം... അതോണ്ടാ ഞാൻ...!" "സാരല്ല.... വാ....!"ഇബ്നു എന്നെയും കൂട്ടി അകത്തേക്ക് പോയി.... കേറിയപ്പോ തന്നെ കണ്ടത് അജാസിനെ ആയിരുന്നു... അവനെന്നെ നോക്കി പുഞ്ചിരിച്ചു പിന്നേ അകത്തേക്ക് കേറി പോയി.... "ഹേയ്... അസ്ഹ.... വാട്ട്‌ എ സർപ്രൈസ് മാൻ....!" ജിഎം "മ്മ്മ്...." ഞാൻ അവരെയൊക്കെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "ഇബ്നു.... ഇഹാൻ പുതിയ ക്യാബിൻ ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടല്ലോ...." ജിഎം ഇബ്നുനോട് പറഞ്ഞു... "ആഹ്... അറിയാം..." ഇബ്നു "ഞാൻ എന്നാ അകത്തേക്ക് ചെല്ലട്ടെ...." ഞാൻ അതും പറഞ്ഞു മോളിലേക്ക് കേറി... കമ്പനി ആകെ മാറിയ പോലെ... ഇനി എനിക്ക് തോന്നിയതാണോ എന്നൊന്നും അറിഞ്ഞൂടാ... ഞാൻ 1st ഫ്ലോറിൽ എത്തി ചുറ്റും കണ്ണോടിച്ചു.... ഇഹാൻ അഫ്രാസ് എന്ന് എഴുതിയിരിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് നടന്നു... "ഹായ്..." പെട്ടന്ന് സമീർ എന്റെ മുന്നിലായി നിന്ന് കൈ കാണിച്ചു... "ഹേയ്.... സുഖല്ലേ?" "മ്മ്മ്.... എവിടെയായിരുന്നു?"സമീർ "വീട്ടിലോട്ട് പോയി... ഇന്നലെയാ തിരിച്ചെത്തിയെ!" "അസ്ഹ അല്ലെ?" സമീറിന്റെ അടുത്തേക്ക് ഒരു പെണ്ണ് വന്ന് ചോദിച്ചു... "മ്മ്മ്..." ഞാൻ തലയാട്ടി..

. "ഹായ്.... ഞാൻ ജാസിയ... റിഷാദിന്റെ മാനേജർ...." ജാസി എനിക്ക് നേരെ കൈ നീട്ടി... ഞാൻ പുഞ്ചിരിയോടെ അവൾക്ക് കൈ കൊടുത്തു.... ജാസി... എനിക്കറിയാം.... ഞാൻ കണ്ണ് കൊണ്ട് റിഷാദിനെ പരതി.... "നീ എന്താ ഇങ്ങനെ നിക്കണേ? ഇഹാനെ കാണാൻ വന്നതല്ലേ? ചെന്ന് കാണെടോ.." ജാസി "താങ്ക് യു...." ഞാൻ അവളെ നോക്കി അത്രയും പറഞ്ഞു ഇഹാന്റെ കാബിനിലേക്ക് കേറി... "ആഹ്.... എനിക്ക് ആ ഇൻവെസ്റ്റേഴ്സിന്റെ ഡീറ്റെയിൽസ് വേണം... ഹെല്പ് മി.... " ഇഹാൻ ഫോണിൽ ആരോടോ സംസാരിച്ചോണ്ട് നിക്കുന്നുണ്ട്.... പെട്ടന്ന് അവൻ തിരിഞ്ഞതും വാതിൽ പടിക്കൽ നിക്കണ എന്നെയാണ് കണ്ടത്... "ആഹ്... ഞാൻ പിന്നേ വിളികാം..." എന്നെ കണ്ടപ്പോ അതും പറഞ്ഞവൻ കാൾ കട്ട്‌ ആക്കി... "ഇഹാൻ...." "ഞാൻ നിന്നോട് പറഞ്ഞില്ലേ.... ഈ കല്യാണം നടക്കുന്നതോട് കൂടെ നീയും ഞാനുമായുള്ള എല്ലാ ബന്ധവും തീരുമെന്ന്.... പിന്നെയും എന്തിനാ എന്നോട് അടുക്കാൻ ശ്രമിക്കുന്നെ?" അവൻ കുറച്ചു ഗൗരവത്തിലാണ് എന്നോടത് ചോദിച്ചത്.... "ഇഹാൻ... പ്ലീസ്....ഞാൻ പറയുന്നത്... ആാാ... " അവന്റടുത്തേക്ക് ഞാൻ നടന്നടുത്തപ്പോ പെട്ടന്ന് എന്റെ കാല് സ്ലിപ് ആയി ഞാൻ വീഴാൻ പോയി... പക്ഷെ അവനെന്റെ അരയിലൂടെ കൈയിട്ടു എന്നെ വീഴാതെ അവനോട് ചേർത്ത് പിടിച്ചു...

അവന്റെ കടും കറുപ്പ് കണ്ണുകൾ കാണേ എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.... അവന്റെ ഹൃദയവും ഹൈ സ്പീഡിൽ മിടിക്കുന്നത് എനിക്ക് വ്യക്തമായി കേൾക്കാം.... "എടാ എടാ... ഇനി ഇതാരേലും കണ്ടേച്ചും വന്ന മതി... 🤦‍♂️" ഇബ്നുന്റെ സൗണ്ട് കേട്ടപ്പോ ഞാൻ അവനിൽ നിന്ന് മാറി നിന്നു.... "നീ ഇവളെയും വിളിച്ചു പോ ഇബ്നു...." ഇഹാൻ "ഞാനെങ്ങോട്ടും ഇല്ല..." "ദേ ഡി പെണ്ണെ... വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട... വിളിച്ചോണ്ട് പോടാ ഇതിനെ...." അവൻ ഒച്ചയെടുത്തു... "പോവാൻ എനിക്ക് മനസില്ല... ഞാൻ ഇവിടെ... ദേ ഇവിടെ നിക്കും... നീ എന്ത് ചെയ്യുമെന്ന് എനിക്കൊന്ന് കാണണം..." അല്ല പിന്നേ... വേണ്ട വേണ്ട വെക്കുമ്പോ അവനെന്താ കളിക്ക.. 😤 "എന്നാ നീ അവിടന്ന് അനങ്ങരുത്.... ഞാൻ പൊയ്ക്കോളാ...." അവനതും പറഞ്ഞു ഇറങ്ങി പോയി... "ഇവളെ കൊണ്ട്... നിന്നെ ഉണ്ടല്ലോ...." ഇബ്നു എന്നെ കൊല്ലാൻ വരും പോലെ കൈ കൊണ്ട് വന്നു... "അവനെന്തിനാ എന്നോട് ഇത്ര ദേഷ്യം ഞാനെന്താ അവനെ പിടിച്ചു തിന്നോ.... 😤"

"നീ കല്യാണത്തിന്റെ പേരും പറഞ്ഞു അവന്റെ ഫീലിംഗ്സ് വെച്ച് കളിക്കുമ്പോ ആലോചിക്കണമായിരുന്നു...." ഇബ്നു എന്നെ നോക്കി കണ്ണുരുട്ടി.... "ഇബ്നു... എനിക്കറിയില്ലായിരുന്നു അവനെന്നെ...." ബാക്കി പറഞ്ഞു തീർക്കും മുന്നേ എന്റെ ശബ്ദം ഇടറി... "ഇവിടെ ഇങ്ങള് രണ്ട് പേരും തെറ്റുകാരല്ല.... അതോണ്ട് എനിക്കാരെയും തള്ളി പറയാനും പറ്റില്ല... നീ പേടിക്കണ്ട പെണ്ണെ.... അവന്റെ ഈ ദേഷ്യൊക്കെ മാറും...." ഇബ്നു "മ്മ്മ്...." "നീ വരുന്നില്ലേ?"ഇബ്നു "എങ്ങോട്ട്?" "അവൻ പോയി... നിന്നെ തിരിച്ചു വീട്ടിലേക്ക് ആക്കി തരാം ഞാൻ ..." ഇബ്നു "എന്തിനു? ഞാൻ ഇന്ന് ഇങ്ങളെ കൂടെ നിന്നോണ്ട്...." "ദേ ഡി പെണ്ണെ... കളിക്കാതെ വന്നേ.... 🙄" ഇബ്നു "എന്തെ? "ആ ഒറ്റ മുറി വീട്ടിൽ എനിക്കും അവനും മാത്രേ കിടക്കാൻ സ്ഥലം ഉള്ളു... അതിൽ ഇനി ഞാൻ നിന്നേം കിടത്തണോ?" ഇബ്നു "🤧എന്നാലും....." "നീ ഇനി ഒന്നും പണയണ്ട.... എന്റെ കൂടെ വന്ന മതി...." ഇബ്നു എന്നെയും വലിച്ചു പോയി.... 🖤🖤🖤🖤 (ഇഹാൻ) അവളെ അടുത്തേക്ക് ചേർത്ത് പിടിച്ചപ്പോ ഹൃദയം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങിയതാണ്...

ഇപ്പോഴും ശാന്തമായിട്ടില്ല... കമ്പനിയിന്ന് ഇറങ്ങി ഞാൻ നേരെ പോയത് അവളെ ആദ്യമായി കണ്ട ആ കാഫെയിലേക്ക് ആണ്.... "ഇഹാൻ.... എന്തൊക്കെയുണ്ട് വിശേഷം... ഇങ്ങോട്ടേക്കൊക്കെ കണ്ടിട്ട് കുറെ ആയല്ലോ..." കഫെയിലെ ചേട്ടൻ "ഏയ് അതൊന്നുല്ല... ആകെ ബിസി ആയിരുന്നു.... ഒരു ക്യാപ്പുച്ചിനോ..." ഞാൻ അവരോട് അതും പറഞ്ഞു ഒരു ടേബിളിൽ പോയി ഇരുന്നു... ഫോൺ കൈയിൽ എടുത്തു... വോൾപേപ്പർ തന്നെ അവളുടെം എന്റേം ഇബ്നുന്റേം പിക് ആണ്... അത് കാണേ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... നിന്നെ അകറ്റി നിർത്തണം എന്നുണ്ട് പെണ്ണെ... പക്ഷെ നീ എന്റെ കൺവെട്ടത്ത് ഇല്ലാതിരുന്ന അതിലും വിഷമം ആണ്.... അതാ ഞാൻ.... "ഹേയ് ഇഹാൻ...."അജാസിന്റെ ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കി... എന്റെ അടുത്തേക്ക് അവൻ നടന്ന് വന്നു... "നീയെന്താ ഇവിടെ?" "ഇബ്നു പറഞ്ഞു നീ ഇവിടെ ഉണ്ടാവുമെന്ന്... നിന്നെ കാണാൻ വന്നതാ ഞാൻ..." അജാസ് "എന്തെ? എനി പ്രോബ്ലം?" "ഏയ്... മാമ പറഞ്ഞു ഇങ്ങളെ കല്യാണ കാര്യം... ഇഹാൻ... ഒരു കാര്യം..."

അജാസ് എന്റെ ഓപ്പോസിറ്റ് ആയുള്ള ചെയറിൽ ഇരുന്നു... "മ്മ്മ് പറയ്..." "നീ കരുതും പോലെ അസ്ഹ ഇപ്പൊ എന്നെ സ്നേഹിക്കുന്നൊന്നും ഇല്ല.... എന്നെ അവളിപ്പോ നല്ലൊരു ഫ്രണ്ട് ആയി മാത്രാണ് കാണണേ... ഞാനും അതേ... ആൻഡ് ആം ഹാപ്പി ഫോർ യു ബോത്ത്‌... " അജാസ് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു... "മ്മ്മ്.... താങ്ക് യു...." "നീ ഒട്ടും ഓക്കേ അല്ലെന്നും എനിക്കറിയാം.... ബട്ട്‌... Cheer up man....!" അവനെന്റെ തോളിൽ തട്ടി അവിടന്ന് ഇറങ്ങി പോയി... അപ്പോഴേക്കും എന്റെ ക്യാപ്പുച്ചിനോ വന്നിരുന്നു... അവനറിയില്ലാലോ അവൾക്ക് ഇപ്പോഴും അവനെ ഇഷ്ടാണെന്ന്.... ആഹ്.... ഇപ്പൊ അതൊന്നും മൈൻഡിൽ വേണ്ട... ഞാൻ ക്യാപ്പുച്ചിനോ കുടിച് പൈസയും കൊടുത്ത് അവിടന്ന് ഇറങ്ങി... "ദേ ഡി ഇഹാൻ...." ഞാൻ കമ്പനിയിലേക്ക് നടക്കുന്നതിനനുസരിച് ചുറ്റും പെൺപിള്ളേർ എന്റെ പേര് പറയുന്നുണ്ട്.... അന്ന് കാഫെയിൽ വെച്ച് ആദ്യമായി അവളെ കണ്ടതും വഴക്കിട്ടതും മനസിലേക്ക് കടന്ന് വന്നതും എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.... ഞാൻ എന്നെ നോക്കി പോവുന്ന പെൺപിള്ളേരെയൊക്കെ നോക്കി പ്രാന്തനെ പോലെ ചിരിച്ചു കൊടുത്തു....

"ഇഹാൻ...." ഒരു പെൺശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി... "ആഹ് യാമി..." യാമി ആണെന്ന് കണ്ടതും ഞാനൊന്ന് ചിരിച്ചു കൊടുത്തു... "നീ എന്താ ഇവിടെ?" യാമി "ഞാൻ കാഫെയിലേക്ക് വന്നതാ... നീയോ?" "ചുമ്മാ നടക്കാൻ ഇറങ്ങിയതാ.... കോൺഗ്രേറ്റസ്..."യാമി "മ്മ്മ്.... നിന്നോട് ഞാനൊന്ന് ചോദിക്കട്ടെ..?" "മ്മ്മ്...." അവൾ എന്നെ നോക്കി മൂളി.. "നീ എന്താ ഇബ്നുനോട് നിന്റെ ഇഷ്ടം പറയാത്തെ? "പറയണം... എനിക്കതിനുള്ള ധൈര്യം ഇല്ല ഇഹാൻ...." യാമി "എടൊ... എന്നെ പോലെ ആവണ്ട... നഷ്ടപ്പെടാൻ കാത്തു നിക്കണ്ട.... ജസ്റ്റ്‌ ഡു ഇറ്റ്....ടേക്ക് കെയർ... ബൈ..." എന്റെ കമ്പനി എത്തിയതും അത്രയും പറഞ്ഞു ഞാൻ അകത്തേക്ക് കേറി... അന്വേഷിച്ചപ്പോ ഇബ്നു അസ്ഹായെയും കൂട്ടി വീട്ടിലേക്ക് പോയെന്നറിഞ്ഞു.... സമാധാനം... ഞാൻ എന്റെ കാബിനിലേക്ക് പോയി വർക്കിൽ മുഴുകി ഇരുന്നു... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ രണ്ട് ദിവസം പെട്ടന്ന് കടന്ന് പോയി.... അസ്ഹ ഒരുപാട് തവണ ഇഹാനെ വിളിക്കാൻ ശ്രമിച്ചു... പക്ഷെ അവൻ ഒരിക്കെ പോലും കാൾ എടുത്തില്ല...

പിന്നേ അവര് ഫുൾ കല്യാണ തിരക്കിൽ ആയിരുന്നു.... വീട്ടിൽ വെറുതെ കിടന്നുറങ്ങുമ്പോഴായിരുന്നു ഇബ്നുന്റെ ഫോൺ ബെൽ അടിച്ചേ.... "ഹലോ..." ഇബ്നു കാൾ എടുത്തു... "എടാ.... മര്യാദക്ക് നിന്റെ ചെങ്ങായിനോട് ഫോൺ എടുക്കാൻ പറഞ്ഞോ... വേണ്ട വേണ്ട വെക്കുമ്പോ ഓനെന്താ കളിക്ക... ഇനി അവൻ എന്റെ കാൾ എടുത്തില്ലേൽ ഉറപ്പിച്ചോ ഞാനവനെ കൊല്ലും... 😤😤" കാൾ എടുത്തതും അസ്ഹയുടെ പൂരപ്പാട്ട് കേട്ട് ഇബ്നു ഫോൺ ചെവിയിന്ന് വിട്ട് നിർത്തി... "കഴിഞ്ഞോ താത്ത?" ഇബ്നു "അവനറിയില്ല എന്നെ.... 😖"അസ്ഹ "ശരിയാടി അറിയില്ല.... നീ കാൾ വെച്ച് പോയെ... മനുഷ്യനെ ഉറങ്ങാനും അയക്കില്ല പിശാഷ്... " ഇബ്നു "ആഹാ... അത്രക്കായോ... എന്നാ ഞാൻ യാമിയെ വിളിച്ചു നീ കണ്ടവളുമാരെ കൂടെ കറങ്ങാൻ പോയെന്ന് പറയും..." അസ്ഹ "എന്നാ നീ പോയി പറയ്... അങ്ങനേലും അവളെന്നോട് അവൾടെ ഇഷ്ടം പറയട്ടെ..." ഇബ്നു "ഇമ്മിണി പുളിക്കും.... പോടാ..." അസ്ഹ അതും പറഞ്ഞു കാൾ കട്ട്‌ ആക്കി.. ഇബ്നു അവളു കാൾ കട്ട്‌ ആക്കിയതും വീണ്ടും മൂടി പുതച്ചു കിടന്നുറങ്ങി.... ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടും അവന്റെ ഫോൺ ബെൽ അടിച്ചു... അവൻ ആരാ എന്ന് പോലും നോക്കാതെ കാൾ അറ്റൻഡ് ചെയ്തു.... "എന്താടി കോപ്പേ?" ഇബ്നു ഒച്ചയിട്ടു... "ഹെ.. ഹലോ...."യാമിന്റെ ശബ്ദം കേട്ടപ്പോ ഇബ്നു ഞെട്ടി കണ്ണ് തുറന്ന് ഫോണിലേക്ക് നോക്കി.... "ൽസ്... സോറി.... ഞാൻ അസ്ഹ ആണെന്ന് കരുതി...." ഇബ്നു തല ചൊറിഞ്ഞു....

"ഓഹ്... ഇബ്നു... എനിക്കൊന്ന് കാണണം ആയിരുന്നു... ഫ്രീ ആണോ?" യാമി "ആഹ്.... ആണ്... എവിടെ വരണം?" ഇബ്നു "കമ്പനി കാന്റീനിലേക്ക് വന്ന മതി...." യാമി "ഓക്കേ...." അവനതും പറഞ്ഞു കാൾ കട്ട്‌ ആക്കി.... ഇബ്നു പോയി കുളിച്ചു ഫ്രഷ് ആയി വന്നു.... എന്നിട്ട് റെഡി ആയി പെട്ടന്ന് തന്നെ വീട്ടീന്ന് ഇറങ്ങി യാമി പറഞ്ഞ സ്ഥലത്തേക്ക് പോയി.... "ഹേയ്...." ഒരു ടേബിളിൽ യാമിയെയും വെയിറ്റ് ചെയ്തിരിക്കണ ഇബ്നുന്റെ പുറകിലായി വന്ന് നിന്ന് യാമി വിളിച്ചു... "ഹായ്...." യാമിന്റെ ശബ്ദം കേട്ടപ്പോ ഇബ്നു എണീറ്റു തിരിഞ്ഞു നോക്കി.... "എടി... നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ നീ എന്റെ പ്രേമം നിരസിച്ചേ???" പെട്ടന്ന് ഒരാള് വന്ന് യാമിടെ കൈ പിടിച്ചു വലിച്ചു അവളോട് ചൂടായി.... "കൈയിന്ന് വിടെടോ...."യാമി അവൾടെ കൈ വിടുവിക്കാൻ നോക്കി... ക്യാന്റീനിൽ ഉള്ള എല്ലാരും ഞെട്ടലോടെ അവരെ നോക്കി നിക്കുന്നുണ്ട്... ഇബ്നുവും അതേ പോലെ അവരെ നോക്കി നിക്കുന്നുണ്ട്.... "അല്ലേലും നിന്നോടൊന്നും മുടിഞ്ഞ പ്രേമം തോന്നിയിട്ടല്ലെടി കോപ്പേ.... കണ്ടപ്പോ നല്ലോണം ഇഷ്ടായി.... കൂടെ കൂട്ടാമെന്ന് കരുതി ചോദിച്ചപ്പോ നിനക്ക് പുച്ഛം.... പോടി പുല്ലേ..." എന്നും പറഞ്ഞു അയാൾ യാമിയെ പിടിച്ചു ഒറ്റ തള്ളായിരുന്നു... യാമി സ്ലിപ് ആയി ബാക്കിലേക്ക് ആഞ്ഞെങ്കിലും കറക്റ്റ് ആയി ഇബ്നുന്റെ നെഞ്ചിൽ തട്ടി നിന്നു............... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story