🤍♬Healing Love♬❤️: ഭാഗം 29

healing love

രചന: RANIYA

യാമി സ്ലിപ് ആയി ബാക്കിലേക്ക് ആഞ്ഞെങ്കിലും കറക്റ്റ് ആയി ഇബ്നുന്റെ നെഞ്ചിൽ തട്ടി നിന്നു.... "ആർ യു ഓക്കേ?" ഇബ്നു അവളെ പിടിച്ചു ശരിക്കെ നിർത്തി ചോദിച്ചു.... "മ്മ്മ്..." യാമി തലയും താഴ്ത്തി നിന്നു.... "നീ ഏതാടാ ചെക്കാ?" അവൻ ഇബ്നുന്റെ കോളറിൽ പിടിച്ചു ചോദിച്ചു... "ഞാൻ ആരും ആയിക്കോട്ടേ.... കൈ എടുക്ക്... " ഇബ്നു യാമിയെ പിടിച്ചു ബാക്കിലേക്ക് നിർത്തി പറഞ്ഞു... "ഇല്ലെങ്കിലോ?" അയാൾ പുച്ഛിച്ചു ചിരിച്ചു... "ഇല്ലെങ്കിൽ നീ വിവരമറിയും...." ഇബ്നു അവനെ ദേഷ്യത്തിൽ നോക്കി... "ന... നമുക്ക് പോവാം..." യാമി അവന്റെ കൈയിലുള്ള പിടി മുറുക്കി പറഞ്ഞു.... "ച്ചി കൈ എടുക്കട...." ഇബ്നു ഒച്ചയിട്ടു... അത് കേട്ടതും അയാൾ പേടിച്ചു അവന്റെ കോളറിന്ന് കൈ എടുത്തു... ഇബ്നു കോളർ തട്ടി ശരിയാക്കി അയാളെ ഒന്ന് കനപ്പിച്ചു നോക്കി യാമിയെയും വലിച്ചു അവിടന്ന് പോയി.... അവളെ പിടിച്ചു വണ്ടിയിൽ കേറ്റി ഇരുത്തി ഇബ്നുവും കേറി ഇരുന്നു.... "ഞാ... സോറി.... 🥺"യാമി കണ്ണും നിറച്ചു അവനെ നോക്കി....

"എന്തിനാ സോറി... അയ്യേ എന്തിനാ പെണ്ണെ കരയണേ?" ഇബ്നു അവൾടെ കണ്ണൊക്കെ തുടച്ചു കൊടുത്തു... "ഞാൻ അല്ലെ വിളിച്ചു വരുത്തിയെ?" യാമി "അതിനു നീ അയാളെ വിളിച്ചു വരുത്തിയിട്ടൊന്നും ഇല്ലാലോ... എന്നെയല്ലേ വിളിച്ചു വരുത്തിയെ... സാരമില്ല..." ഇബ്നു "ഇബ്നു... എനിക്കും... എനിക്കും നിന്നെ ഇഷ്ട... ഐ... ഐ ലവ് യു... ❤️ "യാമി രണ്ട് കണ്ണും പൂട്ടി അവനോട് അവൾടെ ഇഷ്ടം പറഞ്ഞു.... അവളെ കണ്ട് അറിയാതെ ഇബ്നു പൊട്ടിച്ചിരിച്ചു പോയി.... യാമി അവന്റെ ചിരി കേട്ട് രണ്ട് കണ്ണും തുറന്ന് അവനെ മിഴിച്ചു നോക്കി.... "എടി പൊട്ടി പെണ്ണെ... 😂നിനക്കെന്നെ ഇഷ്ടാണെന്നുള്ള കാര്യം എനിക്കറിയാം... അത് പറയാൻ ആണോ നീ ഇങ്ങനെ ടെൻഷൻ ആയെ?" ഇബ്നു അതും ചോദിച്ചു വീണ്ടും ചിരിക്കാൻ തുടങ്ങി... "എങ്ങനെ?" യാമി "അസ്ഹ പറഞ്ഞു..." ഇബ്നു ചിരി കടിച്ചു പിടിച്ചു... "ഓഹോ... എന്നിട്ടാണല്ലേ എന്നെ കളിപ്പിച്ചേ...." യാമി അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.... "ഹേയ്... അയ്... സോറി... സോറി... വേദനിക്കുന്നു...." ഇബ്നു അവളെ തല്ല് കൈ കൊണ്ട് തടുക്കുന്നുണ്ടേലും അവള് തല്ല് നിർത്തുന്നില്ല...

ലാസ്റ്റ് അവൾടെ രണ്ട് കൈയും അവൻ പിടിച്ചു വെച്ചു.... "ദുഷ്ടൻ..."യാമി "സമ്മതിച്ചു... നീ ഒന്ന് സമാധാനിക്ക്... നിന്നെ ഞാൻ ഹോസ്റ്റലിൽ ആക്കി തരാം... എനിക്ക് ഒരു ചെറിയ പണിയുണ്ട്..." ഇബ്നു അവളെ പിടിച്ചു കാറിൽ നേരെ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കൊടുത്തു... യാമി ശരിയെന്നു തലയാട്ടി... അത് കണ്ടപ്പോ ഇബ്നു പെട്ടന്ന് വണ്ടി എടുത്ത് വിട്ടു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... "ഇഹാൻ... എനിക്ക് സംസാരിക്കണം..." ഓഫീസിൽ ആരോടോ സംസാരിച്ചിരിക്കുന്ന ഇഹാന്റെ അടുത്തേക്ക് ദേഷ്യത്തിൽ ചെന്ന് അസ്ഹ പറഞ്ഞു.... "നോട് നൗ...." ഇഹാൻ "ഇപ്പൊ... ഈ നിമിഷം നീ എന്റെ കൂടെ വരണം...." അസ്ഹ "ഹേയ് അസ്ഹ... വാട്ട്‌ എ സർപ്രൈസ്!" പെട്ടന്ന് ഇഹാന്റെ മുന്നിലിരിക്കുന്ന റിഷാദ് തിരിഞ്ഞു നോക്കി അവളെ വിഷ് ചെയ്തു... "എനിക്ക് വലിയ സർപ്രൈസ് ഒന്നുല്ല... ദേ റിഷാദേ... നിന്റെ ചെങ്ങായിയോട് എന്നോട് മിണ്ടാൻ മര്യാദക്ക് പറഞ്ഞോ!" അസ്ഹ റിഷാദിന്റെ അടുത്തേക്ക് പാഞ്ഞു... "കൂൾ മാൻ... എന്താടാ ഇതൊക്കെ?" റിഷാദ് ഇഹാനെ നോക്കി... "അതിനു പ്രാന്ത്... മൈൻഡ് ചെയ്യണ്ട... നീ ഈ പാട്ട് നോക്ക്.... ജാസിയോടും കൂടെ പറഞ്ഞു നോക്ക്..." ഇഹാൻ "ഇഹാൻ......!!!😑" അസ്ഹ കുറച്ചു ഉറക്കെ തന്നെ അവനെ വിളിച്ചു..

. "ഞാൻ ജാസിയോട് ചോദിക്കാം... നീ ഇവളോട് സംസാരിക്ക്... ഇല്ലേൽ ഈ കമ്പനിയിൽ ഉള്ളോർക്ക് ഒരു സമാധാനം ഉണ്ടാവില്ല..." റിഷാദ് അത്രയും പറഞ്ഞു ഇരുന്നോടുത്തിന്ന് എണീറ്റു.... "നീ പോടാ...." അസ്ഹ റിഷാദ് അവളെ നോക്കി കളിയാക്കി ചിരിച്ച് ആ ക്യാബിൻ വിട്ടിറങ്ങി.... ഇഹാൻ അസ്ഹയെ നോക്കി കണ്ണുരുട്ടി... "നിന്റെ പ്രശ്നം എന്താ? ഏഹ്?" ഇഹാൻ അവൾടെ അടുത്തേക്ക് ചീറി പാഞ്ഞു... 🖤🖤🖤🖤 (അസ്ഹ) അവനെന്റെ അടുത്തേക്ക് പാഞ്ഞു വന്നപ്പോ എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.... പേടി തന്നെയാ.... "വാ...." എവിടന്നൊക്കെയോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവന്റെ കൈയും വലിച്ചു നടന്നു... അവൻ എതിർത്തില്ല... മിണ്ടാതെ എന്റെ കൂടെ വന്നു...ഞാൻ കമ്പനിയിന്ന് ഇറങ്ങി അവന്റെ കാറിൽ കോ ഡ്രൈവിംഗ് സീറ്റിൽ അവനെ ഇരുത്തി ഡ്രൈവിംഗ് സീറ്റിൽ ഞാനും കേറി ഇരുന്നു... "എന്താ നിന്റെ പ്ലാൻ?" ഇഹാൻ "കൊരങ്ങാ ഞാൻ... ൽസ്... ഇഹാൻ എനിക്ക് നിന്നോട് സംസാരിക്കണം...." "ഇത് ഞാൻ ഒരിക്കെ കേട്ടല്ലോ... എന്താ സംസാരിക്കാനുള്ളത്..."ഇഹാൻ ഞാൻ അവനെയൊന്ന് നോക്കി വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ വിട്ടു.... അവനൊന്നും മിണ്ടാതെ സീറ്റിൽ ചാരി ഇരിക്കുന്നുണ്ട്... ബീച് സൈഡ് ആയി വണ്ടി നിർത്തി ഞാൻ അവനെ നോക്കി...

അവനൊന്നും മനസിലാവാതെ പുറത്തേക്കും എന്നെയും മാറി മാറി നോക്കുന്നുണ്ട്.... "ഇറങ്ങു...." ഞാൻ അത്രയും പറഞ്ഞു വണ്ടിയിന്ന് ഇറങ്ങി...... അവൻ വണ്ടിയിന്ന് ഇറങ്ങി നടന്നു... അവനു പുറകെയായി ഞാനും നടന്നു... അവൻ നേരെ പോയി ഒരു ബെഞ്ചിൽ ഇരുന്നു... അതിനടുത്തായി ഞാനും.... "ഇനി പറയ്... എന്താ നിനക്ക് പറയാനുള്ളത്?" വളരെ ശാന്തമായ രീതിയിൽ ഇഹാൻ ചോദിച്ചു.... "ഇഹാൻ... നീ എനിക്കെന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് നിനക്കറിയാലോ.... നിന്നോട് വഴക്കിടുന്നതും കളിച്ചു ചിരിച്ചു സംസാരിക്കുന്നതും ഒക്കെ എനിക്ക് വലിയ ഇഷ്ട ഇഹാൻ... അതോണ്ടാ ഞാൻ നിന്നെ തന്നെ കെട്ടണമെന്ന് വാശി പിടിച്ചത്... നീ എന്റടുത്തുള്ളപ്പോ ഞാൻ ഒത്തിരി ഹാപ്പി ആണ്.... അതോണ്ട് മാത്രം ആണ് ഞാൻ... നിന്റെ ഫീലിങ്‌സിനെ ഞാൻ ഹെർട്ട് ചെയ്‌തെന്ന് എനിക്കറിയാം... ആം റിയലി റിയലി സോറി ഇഹാൻ..." ഞാൻ അവന്റെ വലത്തേ കൈ എന്റെ രണ്ട് കൈക്കുള്ളിലും ആക്കി പറഞ്ഞു... അവനെന്നെ നോക്കി പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല....

അതെന്നെ കൂടുതൽ തളർത്തുന്നത് പോലെ എനിക്ക് തോന്നി... " നിനക്കെന്നോട് ഒരിക്കെ പോലും ഇഷ്ടം തോന്നിയിട്ടില്ലേ അസ്ഹ? " അവനെന്നെ ഒരു പ്രതീക്ഷയോടെ നോക്കി ചോദിച്ചു.... ഞാൻ ഒന്ന് ഷോക്ക് ആയി കണ്ണും മിഴിച്ചു അവനെ നോക്കി.... തോന്നിയിട്ടുണ്ട് ഇഹാൻ... പക്ഷെ വെറും അട്ട്രാക്ഷൻ മാത്രം ആയിരുന്നു... അത് നിന്നോട് പറയാനുള്ള ധൈര്യം എനിക്കില്ല... 🥺 "ഇല്ലല്ലേ.... സാരമില്ല... അസ്ഹ... എനിക്ക് നിന്നോട് എന്ന് മുതല ഇഷ്ടം തോന്നിയത് എന്ന് നിനക്കറിയോ?" ഇഹാൻ വീണ്ടും എന്നെ നോക്കി ചോദിച്ചു... അവന്റെ കണ്ണുകളിൽ ശൂന്യത നിറഞ്ഞു നിന്നു... അവനെ ഞാൻ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്... പടച്ചോനെ... അവൻ ചോദിച്ച ചോദ്യത്തിന് ഞാൻ ഇല്ലെന്ന് തലയാട്ടി... " നിന്നെ ആദ്യമായി ആ കാഫെയിൽ വെച്ച് കണ്ടപ്പോ മുതൽ എന്റെ ഹൃദയം നീ എന്റെ അടുത്തേക്ക് വരുന്നതിനനുസരിച് ബാൻഡ് മേളം നടത്തുവായിരുന്നു.... ഇപ്പൊ പോലും.... നോക്ക്.... " അവനെന്റെ കൈ എടുത്ത് അവന്റെ ഹൃദയത്തിൽ വെച്ചു... ശരിയാ... അവന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നു...

എന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.... ഞാൻ അവനെ ആ നിറഞ്ഞ മിഴിയാലേ നോക്കി... അവന്റെ കടുംകറുപ്പ് കണ്ണുകൾ കാണേ എന്റെ ഹൃദയവും അതേ വേഗത്തിൽ മിടിക്കാൻ തുടങ്ങി... "ഐ ഡോണ്ട് ഡിസേർവ് യു അസ്ഹ... നിന്റെ ഫ്രണ്ട്ഷിപ്പിനെ ഞാൻ മിസ്യൂസ് ചെയ്യുവായിരുന്നു... സോറി..." അവനെന്നെ നോക്കി അതും പറഞ്ഞു എണീറ്റു.... "ഇഹാൻ... അങ്ങനൊന്നും അല്ല..." എന്ത് പറയണമെന്ന് അറിയാതെ ഞാൻ അതേ ഇരുപ്പിരുന്നു... "നീ പൊയ്ക്കോ അസ്ഹ... ഞാൻ തിരിച്ചു എങ്ങനെ ആണേലും വീട്ടിലേക്ക് പൊയ്ക്കോളാം..." ഇഹാൻ അതും പറഞ്ഞു നടന്നകന്നു... ഞാൻ അവൻ പോവുന്നതും നോക്കി അവിടെ അങ്ങനെ ഇരുന്നു... എവിടെയാ? എവിടെയാ എനിക്ക് പറ്റിയ തെറ്റു? ഞങ്ങക്കിടയിൽ ഇങ്ങനൊക്കെ ഉണ്ടാവാൻ എവിടെയാ എനിക്ക് പിഴച്ചുപോയെ...? ഞങ്ങൾ ഇങ്ങനൊന്നും അല്ലായിരുന്നു... 😭 കുറച്ചു നേരം കണ്ണും നിറച്ചു ആ ബെഞ്ചിൽ ഇരുന്ന് എന്റെ സങ്കടങ്ങൾ ദൂരേക്ക് കണ്ണും നട്ടിരുന്നു തീർത്തു....

സമയം ഒരുപാട് കടന്നു പോയപ്പോൾ ഞാൻ മെല്ലെ എണീറ്റു അവന്റെ കാറിന്റെ അടുത്തേക്ക് പോയി.... അതിനകത്തേക്ക് കേറി ഇരുന്നു... അവന്റെ ഗന്ധം ഇപ്പോഴും ആ കാറിൽ തങ്ങി നിൽക്കുന്നുണ്ട്... ഞാൻ അവന്റെ ബർത്ഡേയ്ക്ക് ഗിഫ്റ്റ് കൊടുത്ത പെർഫ്യൂംന്റെ ഗന്ധം.... കൂടുതലൊന്നും ചിന്തിക്കാതെ ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു... 🖤🖤🖤🖤 (ഇഹാൻ) ഞാൻ അവൾ അവിടം വിട്ട് പോവും വരെ ദൂരെ അവളെയും നോക്കി നിന്നു... അവള് പോയി എന്ന് കണ്ടതും ആ ബെഞ്ചിൽ പോയിരുന്നു... അറിയാതെ ആണേലും ഒരുപാട് സ്നേഹിച്ചു പോയി... മറക്കാൻ മാത്രം പറയരുത്.... 💔 ഇത്തിരി സമയം കടന്നു പോയപ്പോ ഞാൻ അവിടന്ന് നടന്ന് ബസ് സ്റ്റോപ്പിലേക്ക് പോയി... അവിടന്ന് ബസ് കേറി നേരെ ഇബ്നുന്റെ വീട്ടിലേക്ക് വിട്ടു... അവൻ വീട്ടിൽ ഇല്ലെന്ന് തോന്നുണു... യാമി യെസ് പറഞ്ഞല്ലോ... കറങ്ങാൻ പോയി കാണും..... ഞാൻ ഡോർ തുറന്ന് അകത്തേക്ക് കേറി.... വീട് മൊത്തം ഒരു ശൂന്യത... ഞാൻ നേരെ ബാത്‌റൂമിലേക്ക് കേറി ഡ്രസ്സ്‌ പോലും ഊരാതെ ശവറിന്റെ ചോട്ടിൽ നിന്നു.... കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി.... "ആാാ..... 😭" സങ്കടം കൊണ്ട് നിലത്തു മുട്ട് കുത്തി നിന്ന് ഞാൻ ഒച്ചയിട്ടു.... 🖤🖤🖤🖤 (ഇബ്നു)

"നമ്മളെങ്ങോട്ടാ?" യാമിയെയും കൂട്ടി ഞാൻ ഒരു സ്ഥലത്തു പോവാൻ ഇറങ്ങിയതാ.. "പറയാം...." ഞങ്ങൾ നേരെ ഒരു ഫൈവ് സ്റ്റാർ ഹോസ്റ്റലിലേക്കാണ് പോയത്... ഞാൻ ഒരു വൈറ്റ് ഷർട്ടും റെഡ് ടൈയും ആണ് വേഷം... അവൾ ഒരു വൈറ്റ് ഗൗണും... "എന്തിനാ ഇപ്പൊ ഇത്ര ഗെറ്റപ്പ്?" യാമി "അതൊക്കെയുണ്ട്... നീ നടക്ക്..." ഞാൻ അവളെയും കൂട്ടി അകത്തേക്ക് നടന്നു.... "എന്നാലും പറയ് ഇബ്നു... ഇത്രേം വിലപിടിപ്പുള്ള ഡ്രെസ്സൊക്കെ ഇട്ട് നടക്കുമ്പോ എനിക്കെന്തോ പോലെ..." യാമി "അതിനു ഇത് വിലപിടിപ്പുള്ളതാണെന്ന് ആര് പറഞ്ഞു... വെറും രണ്ടായിരം രൂപയെ ഉള്ളു..." "ഞാൻ അത്ര വലിയ പൊട്ടിയൊന്നും അല്ല... ഇതിനു മാക്സിമം ഒരു നാല്പതിനായിരം രൂപയെങ്കിലും വരുമെന്ന് എനിക്കറിയാം..." യാമി എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു... "ഹെഹെഹെ.... മനസിലാക്കി കളഞ്ഞല്ലോ... ഗൊച്ചു കള്ളി...." "പോടാ...." യാമി "വാ.... നമുക്ക് രണ്ട് പേരെ കാണാനുണ്ട്..." ഞാൻ അവളെ കൈയിൽ കൈ കോർത്തു ഒരു പ്രൈവറ്റ് റൂമിലേക്ക് കേറി... "ആരാ?" യാമി " ഉമ്മ... ഉപ്പ.... ഇതാണ് യാമി.... " ഞാൻ എന്റെ മുന്നിലായി ഇരിക്കുന്ന ഉപ്പാന്റെയും ഉമ്മാന്റെയും മുന്നിലേക്ക് യാമിയെ പിടിച്ചു നിർത്തി... അവൾ കണ്ണും മിഴിച്ചു എന്നെയും അവരെയും നോക്കുന്നുണ്ട്.... "മാഷാ അല്ലാഹ്.... ❤️

"ഉമ്മ പുഞ്ചിരിയോടെ അവൾടെ അടുത്തേക്ക് വന്ന് ചേർത്തു പിടിച്ചു... "സുഖമല്ലേ മോളെ?" ഉപ്പ "അതെന്ത് ചോദ്യ ഇക്ക... എന്റെ കുട്ടിക്ക് ഇവന്റെ കൂടെ സുഖായിരിക്കും... അല്ലെ മോളെ?" ഉമ്മ അവൾടെ തലയിൽ തലോടി... യാമി എന്നെ കണ്ണും നിറച്ചു നോക്കി... പടച്ചോനെ... ഇവളെന്തിനാ കരയണേ? "മോളെന്തിനാ കരയണേ? ഞങ്ങളെ കണ്ട് പേടിച്ചോ?"ഉപ്പ അവൾടെ അടുത്തേക്ക് വന്ന് വാത്സല്യത്തോടെ ചോദിച്ചു.... "ഞാൻ... എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല... താങ്ക് യു...എന്നോട് ഇത്രയും സ്നേഹം കാണിച്ചതിനു താങ്ക് യു..." അവള് തേങ്ങി... "എന്റെ പെണ്ണെ... ഇനി മുതൽ ഇവര് നിന്റെം ഉപ്പയും ഉമ്മയും അല്ലെ... പിന്നെന്തിനാ താങ്ക് യു...?" "അതന്നെ... ഞങ്ങടെ മോള് കരയരുത്..." ഉമ്മ അവൾടെ കണ്ണൊക്കെ തുടച്ചു കൊടുത്തു.... "മോള് വാ.... ഇരിക്ക്...." ഉപ്പ അവളെ ഒരു ചെയറിൽ ഇരുത്തി... ഞാനും അവൾടെ അടുത്തായി ഇരുന്നു... ഞങ്ങടെ ഓപ്പോസിറ്റ് ആയി ഉപ്പയും ഉമ്മയും ഇരുന്നു... "ഇവൻ പറഞ്ഞതിലും സുന്ദരിയാണ് മോള്.... എനിക്കൊത്തിരി ഇഷ്ടായി... നിന്നെ ഞാൻ എന്റെ മോളാക്കി..." ഉമ്മ "അതെങ്ങനെ ശരിയാവും? ഇങ്ങളെ മോളാക്കിയ ഇവളെന്റെ പെങ്ങളാവില്ലേ... അത് വേണ്ട അത് വേണ്ട... ഇങ്ങളെ മരോൾ... അത് മതി... ല്ലെ യാമി.. 😌"

അത് കേട്ടപ്പോ ഉമ്മ എന്റെ കാലിലേക്ക് ഒറ്റ ചവിട്ടായിരുന്നു.... "ഉമ്മാാ...." ഞാൻ വേദന കൊണ്ട് ഒച്ചയിട്ടു... ഞങ്ങളെ കളി കണ്ട് അവള് ചിരിക്കാൻ തുടങ്ങി.... പിന്നേ ഞങ്ങൾ ഓരോന്നും സംസാരിച്ചും കളിച്ചും സമയം നീക്കി... "ഉമ്മ... ഞങ്ങളിറങ്ങാ..." ഞാൻ അവളെയും കൂട്ടി അവരോട് യാത്ര പറഞ്ഞു അവിടന്നിറങ്ങി... അവളൊരുപാട് ഹാപ്പി ആണെന്ന് തോന്നുണു.... മുഖത്ത് വല്ലാത്ത തെളിച്ചം... ഞാൻ അവളെ ഹോസ്റ്റലിൽ ഇറക്കി തിരിച്ചു വീട്ടിലേക്ക് വിട്ടു.... "ഇതാരാ ഡോർ തുറന്നിട്ടേക്കണേ?" ഞാൻ സ്വയം പറഞ്ഞു സേഫ്റ്റിക്ക് കൈയിൽ ഒരു വടിയും പിടിച്ചു അകത്തേക്ക് കേറി... ആരും ഇല്ല... വീടാകെ ഇരുട്ടാണ്.... ഞാൻ കുറച്ചൂടെ അകത്തേക്ക് പോയി ഹാളിൽ ലൈറ്റ് ഇട്ടു... ഇവിടൊന്നും ആരൂല്ലാലോ... വെള്ളം വീഴുന്ന ഒച്ച കേട്ട് ഞാൻ റൂമിലേക്ക് പോയി.... ഏയ് മുറിയിലും ആരുമില്ലാലോ... ബാത്‌റൂമിന്നാണ് സൗണ്ട്... വടിയിൽ പിടി മുറിക്കി ഞാൻ മെല്ലെ അങ്ങോട്ട് നടന്നു.... ഡോർ ലോക്ക് അല്ല... ഞാൻ മെല്ലെ ചാരി വെച്ചിരിക്കുന്ന ഡോർ തുറന്നു.... അകത്തു സംഭവിച്ചത് കണ്ട് ഞാൻ ഞെട്ടി എന്റെ കൈയിന്ന് വടി താഴേക്ക് വീണു.... " ഇഹാൻ!!!!!! " ഞാൻ അലറി വിളിച്ചു അവന്റെ അടുത്തേക്ക് ഓടി............... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story