🤍♬Healing Love♬❤️: ഭാഗം 3

healing love

രചന: RANIYA

"ചേട്ടാ? അവിടെയെത്താൻ ഇനിയും എത്ര ടൈം ഉണ്ട്?"തീപ്പെട്ടി കൊള്ളി പെട്ടന്ന് ഡ്രൈവറോട് ചോദിച്ചു... "അര മണിക്കൂർ...."ഡ്രൈവർ. അത് കേട്ടപ്പോ അവൾ അവൾടെ സീറ്റിന്ന് എണീറ്റു എന്റെ ഓപ്പോസ്റ്റിൽ സീറ്റിൽ ഇരുന്നു.... എന്നിട്ട് ഇട്ടിരുന്ന ഓവർ കോട്ടിന്റെ സിപ് ഊരി....ഞാൻ ഞെട്ടി അവളെ നോക്കി.... "നീ എന്താ ഈ ചെയ്യാൻ പോണേ....?"ഞാൻ അവളെ നോക്കി ചോദിച്ചു... അപ്പൊ അവള് ഫുൾ സിപും ഊരി അത് തുറന്ന് കാണിച്ചു.... ഞാൻ നോക്കിയപ്പോ അതിൽ ഫുൾ മേക്കപ്പ്‌ ഐറ്റംസ് ആയിരുന്നു... ഓഹ്... പാവം തീപ്പെട്ടു കൊള്ളിയെ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു... "ഒതുങ്ങി ഇരിക്കണം.... ഇല്ലേ സൂപ്പർസ്റ്റാർ ഡ്യൂപ്പേർ സ്റ്റാർ ആവും...."തീപ്പെട്ടി കൊള്ളി... ഞാൻ ഒന്നും മിണ്ടാതെ കണ്ണും അടച്ചു സീറ്റിൽ ചാരി ഇരുന്നു.... അവൾ പിന്നേ എന്റെ മുഖത്ത് എന്തൊക്കെയോ ചെയ്തു എണീറ്റു പോയി... ഞാൻ അപ്പൊ കണ്ണ് തുറന്ന് ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി എന്നെ തന്നെയൊന്ന് നോക്കി.... എന്നെ കാണാൻ ഇത്രയൊക്കെ ലുക്ക്‌ ഉണ്ടായിരുന്നോ.... ഓഹ് എനിക്ക് വയ്യ.... 😌 🖤🖤🖤🖤🖤 "അതേയ് ബ്രോ... എത്താറാവുമ്പോൾ പറയണേ..."ഇഹാൻ ഡ്രൈവറോട് പറഞ്ഞു....

"എന്തിനാ?"അസ്ഹ "എനിക്ക് ബാക്ക് ഡോർ വഴി കേറാൻ...."ഇഹാൻ "അതെന്താ?"അസ്ഹ "ഫ്രന്റ്‌ ഡോറിൽ ക്രൗട് കൂടുതൽ ആണ്.... അത് അവോയ്ഡ് ചെയ്യാൻ..."ഇഹാൻ 'എന്ത് കൊണ്ടും എനിക്കും അതാണ്‌ നല്ലത്....'അസ്ഹ ആത്മ "എന്റെ കൂടെ കൂടിയിട്ട് കുട്ടിക്ക് പുരോഗമനം ഒക്കെ ഉണ്ട്...."അസ്ഹ "അയ്യടാ.... ഒഞ്ഞു പോടി ചൂലേ.... ഞാൻ എപ്പഴും അങ്ങനെയാ ചെയ്യാറ്...."ഇഹാൻ "ഓഹ്.... 😏"അസ്ഹ "പിന്നേ.... നിനക്കറിയാലോ.... മാസ്ക് ഇടാതെ എന്റെ കൂടെ പുറത്തിറങ്ങരുത്...."ഇഹാൻ "ഓഹ് ഓർമയുണ്ട്... കൈയിൽ അതോണ്ട് രണ്ട് മാസ്ക് വെച്ചിട്ടുണ്ട്...."അസ്ഹ "ആൻഡ് ഇത് കഴിഞ്ഞുള്ള പരുപാടി എന്തായി?"ഇഹാൻ "അത് ഇനി ഈവെനിംഗ് 5നു ആണ്..."അസ്ഹ "മ്മ്മ്....ഇബ്നു അവിടെ എത്തിയോ?" ഇഹാൻ "ഐ ഹോപ്പ്..."രണ്ട് പേരും വഴക്കും കളിയും ഒക്കെ വിട്ട് കുറച്ചു സീരിയസ് ആയി സംസാരിക്കാൻ തുടങ്ങി... ഡ്രൈവർ ആണെങ്കി ഇവർക്ക് വട്ടാണോച്ചിട്ട് നോക്കുന്നുണ്ട്.... "എത്താറായി സർ...."ഡ്രൈവർ

"സർ വേണ്ട.... ഇഹാൻ എന്ന് വിളിച്ചാൽ മതി...."ഇഹാൻ അവരെ നോക്കിയൊന്ന് ചിരിച്ചു.... ഡ്രൈവർ പരിപാടി നടക്കുന്ന ഹാളിന്റെ കുറച്ചു മുമ്പിലായി വണ്ടി നിർത്തി.... ഇഹാൻ അപ്പൊ വണ്ടിയിൽ നിന്നിറങ്ങി ഒരു ബ്ലാക്ക് ക്യാപ്പും വെച്ച് നടന്നു.... പുറകെ മാസ്കും വെച്ച് അസ്ഹയും ഇറങ്ങി.... അവർ ആരും കാണാതെ ഹാളിലേക്ക് ബാക്ക് ഡോർ വഴി കേറി.... "തനിക്കെന്താ ഫാൻസിനോട് ഇത്ര വെറുപ്പ്...."അസ്ഹ ഹാളിലേക്ക് കേറി അവനോട് ചോദിച്ചു... "എടി ബുധൂസെ.... വെറുപ്പുണ്ടായിട്ടൊന്നും അല്ല.... ഞാൻ ഫ്രന്റ്‌ ഡോർ വഴി വന്ന അവര് സൈൻ പിക് എന്നൊക്കെ പറഞ്ഞു കുറെ ടൈം കളയും... ആൻഡ് അത് പ്രോഗ്രാം തുടങ്ങാനും ലേറ്റ് ആക്കും.... എനിക്കത് ഒട്ടും ഇഷ്ടല്ല.... പരുപാടി കഴിഞ്ഞ് കണ്ടോളാം ഞാൻ അവരെ...."ഇഹാൻ "ഓഹ്... ഏഹ്? അപ്പൊ പ്രോഗ്രാം കഴിഞ്ഞ് നമ്മള് ബാക്ക് ഡോർ വഴിയല്ലേ പോണേ....?"അസ്ഹ "എന്തിനു?"അവൻ അത് കേട്ടപ്പോ ഒരു ഒഴുക്കൻ മട്ടിൽ അവളെ നോക്കി...

"ഒന്നുല്ല.... ചോദിച്ചു എന്നെ ഉള്ളു...."അസ്ഹ "നിനക്ക് വേണേ നീ ബാക്ക് ഡോർ വഴി വന്നോ...."ഇഹാൻ അത് കേട്ടപ്പോ അസ്ഹക്ക് സമാധാനം ആയി.... അവർ രണ്ട് പേരും ഡ്രസിങ് റൂമിലേക്ക് പോയി.... അസ്ഹ അവിടെ ഹാങ്ങേറിൽ തൂക്കിയിട്ട കോസ്റ്റിയുംസ് ഒക്കെ ഒന്ന് ചെക്ക് ചെയ്തു.... "കഴിഞ്ഞോ മഹതി.... ഇതിലേതാ എന്റെ ഡ്രസ്സ്‌ എന്ന് പറഞ്ഞാൽ നന്നായിരുന്നു...."ഇഹാൻ "അത് തന്നെയല്ലേ ഞാനും തിരയണേ!"അസ്ഹ അത് കേട്ട് ഇഹാൻ ഞെട്ടി അവളെ മാറ്റി നിർത്തി അത് ഫുൾ ഒന്ന് നോക്കി.... "എവിടെടി എന്റെ ഡ്രെസ്? ഇനി പ്രോഗ്രാമിന് അധികം ടൈം ഇല്ല...."ഇഹാൻ ടെൻഷനോട് കൂടെ അവളെ നോക്കി... "ഞാൻ അല്ലാലോ കോസ്ട്യും ഡിസൈനർ... മാറ് ഞാൻ നോക്കട്ടെ..."അസ്ഹ അവനെ പിടിച്ചു മാറ്റി വീണ്ടും നോക്കി... അപ്പോഴാണ് അവന്റെ റൂമിലേക്ക് ഒരു കവറും ആയി ഒരുത്തൻ ഓടി വന്നത്.... "സോറി സർ.... ഇത് ഇബ്നാൻ സർ തരാൻ പറഞ്ഞതാ...."അവൻ അത് ഇഹാന്റെ നേർക്ക് നീട്ടി പറഞ്ഞു...

ഇഹാൻ അപ്പൊ അസ്ഹയേ നോക്കി കണ്ണോണ്ട് അത് വാങ്ങാൻ പറഞ്ഞു.... അസ്ഹ കവർ വാങ്ങി ആ പയ്യനെ പറഞ്ഞയച്ചു വിട്ടു... "ഇത് ചേഞ്ച്‌ ചെയ്തിട്ട് വാ... ഞാൻ അപ്പോഴേക്കും എല്ലാം സെറ്റ് ആക്കാം..."അസ്ഹ ഡ്രസ്സ്‌ അവനു നേരെ നീട്ടി... അവൻ അവളെ നോക്കി കണ്ണുരുട്ടി അതും വാങ്ങി ചേഞ്ചിങ് റൂമിലേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോ അവൻ ചേഞ്ച്‌ ചെയ്തു വന്ന് കണ്ണാടിയുടെ മുമ്പിലായി നിന്നു.... "ഇനിയെന്തിനാ മേക്കപ്പ്? നീയെനിക്ക് വണ്ടിയിന്ന് ചെയ്തു തന്നതാണല്ലോ...."ഇഹാൻ "ടച്ചപ്പ് ചെയ്യണം കൊരങ്ങാ... കൈ എടുത്ത് മാറ്റു..."അസ്ഹ "ഡി...."അവൻ അവളെ ദേഷ്യത്തിൽ നോക്കി... "വഴക്കിടാൻ നിന്നാൽ അതിനെ ടൈം കാണു... അതോണ്ട് മോൻ ഒതുങ്ങി ഇരുന്ന ഇത് ഞാൻ വേഗം തീർത്തു തരാം..."അസ്ഹ ഇഹാൻ പിന്നൊന്നും മിണ്ടാതെ കണ്ണാടി നോക്കി ഇരുന്നു.... അസ്ഹ അവനു ടച്ചപ്പും ഹെയർ സ്റ്റൈലിങ്ങും ചെയ്തു കൊടുത്തു... പിന്നേ ഒരു സിമ്പിൾ ചെയിനും എടുത്ത് അവന്റെ കഴുത്തിൽ അണിയിച്ചു കൊടുത്തു...

"നീ ആള് കൊള്ളാലോ...."ഇഹാൻ "അതിപ്പഴേലും സമ്മതിച്ചു തന്നല്ലോ കൊരങ്ങാ...."അവളവനെ നോക്കി കൊഞ്ഞനം കുത്തി... അവൻ തിരിച്ചു അവൾക്കൊന്ന് പുച്ഛിച്ചു കൊടുത്തു.... 🖤🖤🖤🖤🖤 (ഇഹാൻ) "ഇബ്നു എവിടെ?" "ആ.... എന്താ എന്നോട് ചോദിക്കണേ?"തീപ്പെട്ടി കൊള്ളി... "നിന്നെയൊക്കെ ഷോഹൈബിന് എന്റെ അസിസ്റ്റന്റ് ആക്കാൻ എങ്ങനെ തോന്നി ന്റെ പടച്ചോനെ...."ഞാൻ അവളെ നോക്കി പല്ല്കടിച്ചു.... "ഡാ.... റെഡി ആയില്ലേ? പ്രോഗ്രാം തുടങ്ങി.... വാ..."പെട്ടന്ന് ഇബ്നു കേറി വന്ന് പറഞ്ഞു... "അളിയാ.... നിന്നെ ഞാൻ ഇപ്പഴേലും കണ്ടല്ലോ.... രാവിലെ മുതൽ ഈ തീപ്പെട്ടി കൊള്ളിയുടെ തിരുമോന്തയാണ് കണ്ടത്...."ഞാൻ ഓടി പോയി ഇബ്നുനെ കെട്ടിപ്പിടിച്ചു.... "നീ പോടാ കൊരങ്ങാ.... ചിമ്പാൻസിന്റെ വല്ലിപ്പ...."ആ തീപ്പെട്ടി അവിടെ നിന്ന് എന്നെ വഴക്ക് പറയാൻ തുടങ്ങി.... "ആഹാ.... നീ പോടി പൊട്ടക്കണ്ണി...." "ഹ്ഹ്ഹ്.... ഇതിനെ വിളിച്ചോണ്ട് പോ ഇബ്നു..."തീപ്പെട്ടി കൊള്ളി... "നീ വരണില്ലേ?"ഇബ്നു "ഞാനെന്തിനാ?"ലവൾ

"പിന്നെന്തിനാ നിന്നെ അസിസ്റ്റന്റ് ആക്കിയേ?" "ഞാൻ ബാക്സ്റ്റേജിൽ നിന്നാൽ പോരെ?"തീപ്പെട്ടി കൊള്ളി... "അല്ലാതെ പിന്നേ നിന്നോടാരേലും സ്റ്റേജിൽ നിക്കാൻ പറഞ്ഞോ..." "റബ്ബേ... എനിക്ക് ക്ഷമ തരൂ..... 😬"അവളെന്നെ നോക്കി കണ്ണുരുട്ടി... "മതി വഴക്കിട്ടത്.... വാ രണ്ടും...."ഇബ്നു ഞങ്ങളെ രണ്ടിനെയും വലിച്ചു ബാക്ക് സ്റ്റേജിലേക്ക് കൊണ്ട് പോയി... കുറച്ചു നേരം ഫോണും നോക്കി ബാക്സ്റ്റേജിൽ ഇരുന്നു.... ടൈം നോക്കിയപ്പോ 10 ആയിട്ടുണ്ട്.... ഇവരെന്താ തുടങ്ങാത്തെ... ഞാൻ ആ തീപ്പെട്ടി കൊള്ളിയെ നോക്കിയപ്പോ അവള് കാര്യമായി ഫോണിൽ എന്തോ കണ്ടോണ്ടിരിക്ക... ഞാനൊന്ന് എത്തി നോക്കിയപ്പോ കണ്ടു ആരോ ആർക്കോ മേക്കപ്പ് ഇട്ട് കൊടുക്കണ വീഡിയോ ആണ്..... "സർ... ഞങ്ങൾ തുടങ്ങാൻ പോവാണ്...."ഒരു പയ്യൻ വന്ന് അതും പറഞ്ഞു പോയി...... ഞാൻ തീപ്പെട്ടി കൊള്ളിയെ നോക്കിയപ്പോ അവൾ ഫോൺ പോക്കറ്റിൽ ഇട്ട് എന്റെ അടുത്തേക്ക് വന്ന് ടച്ചപ്പ് ചെയ്തു തന്നു.... "കൊരങ്ങാ.... തനിക്ക് പേടിയില്ലേ?

"മേക്കപ്പ് ഒന്നൂടെ സെറ്റ് ആക്കി തന്ന് അവള് ചോദിച്ചു... "എന്തിന്?" "അല്ല... ഈ സ്റ്റേജ് ഫിയർ ഒന്നും ഇല്ലേ?"അവളെന്നെ നോക്കി... "ഇല്ല.... എന്തിനാ അതൊക്കെ?" "എനിക്കുണ്ടല്ലോ... ഞാ..." "സ. ലെട്സ് വെൽക്കം മിസ്റ്റർ ഇഹാൻ അഫ്രാസ് ഓൺടു തെ സ്റ്റേജ്...."അവളെന്തോ പറയാൻ നിന്നതും സ്റ്റേജിൽ നിന്ന് അന്നൗൺസ്‌മെന്റ് കേട്ടു... ഞാൻ ഇരുന്നവിടന്ന് എണീറ്റു സ്റ്റേജിലേക്ക് നടന്നു.... അവള് ബാക്സ്റ്റേജിലും നിന്നു.... ഇഹാൻ... ഇഹാൻ.... ഇഹാൻ.... എപ്പോഴത്തെയും പോലെ എന്റെ ആരാധകർ എന്റെ പേര് ആർത്തുവിളിച്ചു.... എന്റെ ചൊടിയിലൊരു ചിരി വിരിഞ്ഞു.... "ഹേയ് ഗയ്‌സ്.... ഞാൻ ഇഹാൻ.... ഇഹാൻ അഫ്രാസ്...." അത് കേട്ടപ്പോ എല്ലാരും കൈയടിച്ചു.... പതിയെ ഞാൻ എന്റെ കണ്ണുകൾ അടച്ചു മൈക് മോളിലേക്ക് ഉയർത്തി... 🎶Pal.. do pal.. ki hi kyun hai zindagi Is pyar ko hai sadiyan kaafi nahin To khuda se maang loon Mohlat main ek nayi Rehna hai bas yahan Ab door tujh se jana nahin.. Jo tu mera Humdard hai Jo tu mera humdard hai Suhana har dard hai.. Jo tu mera humdard hai🎶 ഞാൻ പതിയെ എന്റെ ചുണ്ടുകൾ ചലിപ്പിച്ചു എന്റെ ഫേവറേയിട്ട് സോങ് ലോഫി ആൻഡ് റിവേർബ് വേർഷനിൽ പാടാൻ തുടങ്ങി.... 🖤🖤🖤🖤🖤

(അസ്ഹ) ഞാൻ ബാക്ക് സ്റ്റേജിൽ ഇരുന്നു കൊരങ്ങന്റെ ഫാൻസിന്റെ ശബ്ദം കേട്ട് അന്തം വിട്ടു... ഇവന് ഇത്രയൊക്കെ ഫാൻസോ.... നന്നായിട്ടുണ്ട്.... ആഹ് ഞാനും ഉണ്ട്.... 🤧 പെട്ടന്നാണ് നല്ല സ്വീറ്റ് വോയ്‌സിൽ ഉള്ള അവന്റെ പാട്ട് കേട്ടത്.... ഞാൻ കണ്ണടച്ചിരുന്നു അത് ആസ്വദിച്ചു.... പറയാതിരിക്കാൻ വയ്യ... അവന്റെ വോയിസ്‌ നല്ല സോഫ്റ്റ്‌ വോയ്സ് ആണ്.... ആർക്കും ഒന്ന് കെട്ടിരിക്കാൻ തോന്നും... "അസ്ഹ...."ഇബ്നു ഒന്ന് ചിണുങ്ങി എന്റെ അടുത്തേക്ക് വന്നു... "എന്താണ് ഇബ്നു ബ്രോ...? വീണ്ടും യാമി ഓടിച്ചോ??" "അതല്ലെടി... ഇന്ന് ഈവെനിംഗ് ഉള്ള പ്രോഗ്രാം ക്യാൻസൽ ചെയ്തു...."അവൻ ചുണ്ട് ചുള്ക്കി പറഞ്ഞു... "സമാധാനം...." "നീ ഇത് വരെ അവനോട് പറഞ്ഞില്ലേ?"ഇബ്നു "പറഞ്ഞ അവൻ എന്നെ കൂട്ടാതെ പോവില്ലേ?" "നിനക്കും അതല്ലേ വേണ്ടേ?"ഇബ്നു "അല്ലെടോ.... അപ്പൊ എന്റെ പണി പോവില്ലേ?" "അതും ശരിയാണല്ലോ... നീ അവനോട് പറഞ്ഞു നോക്ക്... അവനൊരു പാവം ആണ്..."ഇബ്നു "അതൊക്കെ ഇങ്ങളോട് മാത്രം... എന്നെ കണ്ട കടിച്ചു കീറാൻ വരും...."

"അത് നിന്റെ കൈയിലിരിപ്പോണ്ടല്ലേ...."ഇബ്നു "ദേ ഇബ്നു.... വെറുതെ എന്നെ ചൊറിയാൻ നിക്കല്ലേ...." "ഓക്കേ സോറി ബാബാ...."ഇബ്നു എന്നെ നോക്കി കൈകൂപ്പി... "ഇബ്നു.... ഈ കൊരങ്ങന് ഗേൾഫ്രണ്ട് ഉണ്ടോ?" "ഉണ്ടായിരുന്നു.... അവള് തേച്ചിട്ട് പോയി..."ഇബ്നു "എന്തേ?" "ഇവനൊരു പാവം ആയതോണ്ട്.... ഇഹാൻ കുറച്ചു സെൻസിറ്റീവ് ആണ്.... അവള് പറയണത് ഇവൻ ഓവർ പൊസ്സസ്സീവ് ആണെന്നാണ്... ബട്ട്‌ എനിക്കങ്ങനെ തോന്നിയിട്ടില്ല... അവൾടെ ബോയ്സ് ആയിട്ടുള്ള ഫ്രണ്ട്സിനോട് ഒന്നും മിണ്ടരുത് എന്നൊന്നും അവൻ പറഞ്ഞത് പോലും കേട്ടിട്ടില്ല.... അല്ല നീയെന്തേയ് ചോദിച്ചേ?"ഇബ്നു "അല്ല... ഈ പാട്ട് പാടുന്നവർ ആ ഫീൽ കിട്ടാൻ വേണ്ടി അവരുടെ ലൈഫിൽ നടന്ന പർട്ടിക്കുലർ സിറ്റുവേഷൻ ആലോചിച്ചിട്ടാണല്ലോ പാടുന്നേ.... ഇവന്റെ പാട്ട് കേട്ടപ്പോ ഇവന് പ്രേമം ഉണ്ടെന്ന് കരുതി...." "പൊതുവെ അവൻ ലവ് സോങ്‌സ് പാടാറില്ല... അവള് പോയതോടെ ഇവന് പ്രേമത്തിനോടൊക്കെ വെറുപ്പായി.... എപ്പോഴും സാഡ് സോങ്‌സ് ആണ് പാടുന്നത്...

അല്ല അതവിടെ ഇരിക്കട്ടെ.... നിന്റെ എക്സ് എന്ത് പറയുന്നു...."ഇബ്നു പെട്ടന്ന് ആ ചോദ്യം ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.... എന്റെ മനസൊന്നു വിങ്ങി.... "നിനക്കറിയുന്നതല്ലേ ഇബ്നു.... അതൊന്നും ശരിയാവില്ല.... " "ആ ഒരു സില്ലി കാര്യം ആണോ നിന്റെ ബ്രേക്കപ്പിനുള്ള റീസൺ.... എനിക്കറിയണ അസ്ഹ കുറച്ചൂടെ പ്രാക്ടിക്കൽ ആയി തിങ്ക് ചെയ്യുമായിരുന്നു.... അവനിപ്പോഴും നിന്നെ തന്നെയല്ലേ കാത്തിരിക്കണേ..."ഇബ്നു "ആഹ് ലീവ് ഇറ്റ്.... അതിനെ കുറിച്ചേനിക്ക് സംസാരിക്കണ്ട..." ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നു.... കൂടുതലും യാമിയെ കുറിച്ചായിരുന്നു...പിന്നേ ഇബ്നു എനിക്ക് ഇഹാന്റെ ഉമ്മയും ഉപ്പയും മരിച്ച കഥയും പറഞ്ഞു തന്നു..... എനിക്കെന്തോ അവനോടപ്പോ ഒരു ചെറു സിംപതി തോന്നി.... 🖤🖤🖤🖤🖤 പ്രോഗ്രാം കഴിഞ്ഞ് ഇഹാൻ ഫ്രന്റ്‌ ഡോർ വഴി പുറത്തേക്ക് വന്നു... അസ്ഹ ആ സമയം കൊണ്ട് ബാക്ക് ഡോർ വഴി വന്ന് ക്യാരവനിൽ കേറി ഇരുന്നു....

ഇഹാൻ കുറെ നേരം അവന്റെ ഫാൻസിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും കുറെ പേർക്ക് സൈൻ ചെയ്തു കൊടുക്കുകയും ചെയ്തു.... ലാസ്റ്റ് ഇബ്നു എങ്ങനൊക്കെയോ അവനെയും കൂട്ടി ക്യാരവാനിന്റെ അകത്തേക്ക് കേറി... "ഇതൊക്കെ നിന്നെ കൊണ്ട് എങ്ങനെ സാധിക്കുന്നു കൊരങ്ങാ... 👀"അസ്ഹ അവനെ അന്തം വിട്ട് നോക്കി... "എന്ത്?"ഇഹാൻ "ഇത്രേം പേരുടെയൊക്കെ നടുക്ക് ഇങ്ങനെ ഇളിച്ചു നിക്കാൻ...."അസ്ഹ "എല്ലാരും നിന്നെ പോലെ ഒരു മുരടത്തി ഒന്നും അല്ലാലോ...."ഇഹാൻ "ഞഞ്ഞാഞ്ഞാ...."അതിനു അസ്ഹ അവനൊന്നും കൊഞ്ഞനം കുത്തി കാണിച്ചു... ഇബ്നു അവളെ നോക്കി കളിയാക്കി ചിരിച്ചു.... അത് കണ്ടപ്പോ അസ്ഹ അവനെ നോക്കി ചുണ്ടനക്കി പോടാ പട്ടി എന്ന് പറഞ്ഞു.... ഇഹാൻ ചെവിയിൽ ഇയർഫോണും കുത്തി ഫോണിൽ പാട്ടും വെച്ച് സീറ്റിൽ കണ്ണടച്ചു ചാരിയിരുന്നു... "ഇനിയെന്താ ഇബ്നു പ്ലാൻ?"ഇഹാൻ "ഇന്ന് ഈവെനിംഗ് നടത്താനിരുന്ന പ്രോഗ്രാം ക്യാൻസൽ...."ഇബ്നു "എന്തേ?"ഇഹാൻ അവനെ കണ്ണ് തുറന്ന് നോക്കി.... "അറിയില്ല.... ആ പ്രോഗ്രാം കംപ്ലീറ്റ് ആയിട്ടാ ക്യാൻസൽ ആയെ...."ഇബ്നു "നീ പോണത്കൊണ്ടാവും...."അസ്ഹ

"നീയെന്ന് എന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചോ.... അന്ന് തുടങ്ങിയ കഷ്ടപ്പാടാണ് എന്റെ...."ഇഹാൻ "അതിനു ഞാൻ നിന്നെ കണ്ടിട്ട് രണ്ട് ദിവസല്ലേ ആയുള്ളൂ...."അസ്ഹ "പോരെ.... ഈ രണ്ട് ദിവസം എനിക്ക് വളരെ നല്ല ദിവസങ്ങൾ ആയിരുന്നല്ലോ..."ഇഹാൻ "ദേ ഡാ ചെക്കാ... വേണ്ട നീ...."അസ്ഹ "ഒന്ന് മിണ്ടാതിരിക്കോ... ഏതു നേരോം കലപില കലപില...."ഇബ്നു ഇടക്ക് കേറി പറഞ്ഞു.... അപ്പൊ രണ്ട് പേരും രണ്ട് ഭാഗത്തേക്ക് മുഖം തിരിച്ചിരുന്നു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... ഇന്ന് ഉച്ചക്കാണ് ഇഹാനു കമ്പനിയിൽ പോവേണ്ടത്....അതോണ്ട് രാവിലെ തന്നെ അസ്ഹ കമ്പനിയിലേക്ക് പോയി... സമയം ഒരു പന്ത്രണ്ട് മണിയായപ്പോൾ.... "ആന്റി.... ഇഹാൻ എവിടെ?"ഇബ്നു വീട്ടിലേക്ക് കേറി വന്ന് ചോദിച്ചു... "റൂമിൽ ഉണ്ടാവും മോനെ...."കുക്ക് ആന്റി പറഞ്ഞു... അത് കേട്ടപ്പോ ഇബ്നു അവന്റെ റൂമിലേക്ക് പോയി....റൂമിൽ ആരെയും കാണാത്തോണ്ട് അവൻ തിരിച്ചു വന്ന് അവിടെ ഉള്ള റൂമായ റൂം ഫുള്ളും തിരഞ്ഞു.... "ഓഹ് ഷിറ്റ്...."ഇബ്നു ഫോൺ എടുത്ത് വേഗം അസ്ഹക്ക് വിളിച്ചു... "ഹലോ...."അസ്‌ഹാ "ഇഹാൻ ഉണ്ടോ അവിടെ?"ഇബ്നു "ഇല്ലാലോ... എന്തേ?"അസ്ഹ "അവനെ കാണാനില്ല...."ഇബ്നു ടെൻഷനോട് കൂടെ പറഞ്ഞു... "എന്ത്????"അസ്ഹ ഞെട്ടി ഒച്ചയിട്ടു.......... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story