🤍♬Healing Love♬❤️: ഭാഗം 30

healing love

രചന: RANIYA

" ഇഹാൻ!!!!!! " ഞാൻ അലറി വിളിച്ചു അവന്റെ അടുത്തേക്ക് ഓടി.... ഇഹാൻ ബോധമറ്റു ശവറിന്റെ ചോട്ടിൽ കിടപ്പുണ്ട്.... ഞാൻ ഷവർ ഓഫ്‌ ആക്കി അവന്റെ അടുത്തായി മുട്ട് കുത്തിയിരുന്ന്.... "ഇഹാൻ... കണ്ണ് തുറക്ക്... ഡാ... കളിക്കല്ലെ..." ഞാൻ അവനെ കുറെ തട്ടി വിളിച്ചു... അവൻ അനങ്ങിയില്ല... എനിക്കെന്തോ ആകെ ഒരു വിറയൽ...പേടി തോന്നി... "ഇഹ്നു...." എന്റെ കണ്ണുകളും നിറഞ്ഞു... കിട്ടിയ ധൈര്യത്തിൽ ഞാൻ അവനെ എങ്ങനൊക്കെയോ തൂക്കി റൂമിൽ ബെഡിൽ കിടത്തി നനഞ്ഞ ഡ്രസ്സ്‌ എല്ലാം മാറ്റി കൊടുത്തു... അവന്റെ ദേഹമാകെ ഐസ് പോലായിട്ടുണ്ട്.... ഞാൻ പെട്ടന്ന് റൂം ഹീറ്റർ ഓൺ ചെയ്തു.... രണ്ട് മൂന്ന് പുതപ്പ് എടുത്ത് അവനെ പുതപ്പിച്ചു.... ഫോൺ എടുത്ത് പെട്ടന്ന് ഡോക്ടറെയും വിളിച്ചു.... "ഞാ... എന്നോട്... പ... പറയരുത്... പോ... പോവരുത്..." ഇഹാൻ വിറച്ചോണ്ട് ബോധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്... കുറച്ചു കഴിഞ്ഞപ്പോ ഡോക്ടർ വന്നു... അങ്ങേരു അവനെ പരിശോധിച്ചു... 🖤🖤🖤🖤 "ഇബ്നാൻ.... ഇഹാന്റെ പൾസ് വളരെ ലോ ആണ്....

ഹീറ്റർ കുറച്ചൂടെ ഹൈ ആക്കിയേക്ക്...." ഡോക്ടർ "ഓക്കേ ഡോക്ടർ.... "ഇബ്നു "ഇത് ഇനി പനി വരാതിരിക്കാനുള്ള ടാബ്ലറ്റ്സ് ആണ്... അവൻ എഴുന്നേറ്റാൽ കൊടുക്കണം..." ഡോക്ടർ ഇബ്നുന്റെ കൈയിലേക്ക് മരുന്ന് കൊടുത്തു... "ആഹ്.... "ഇബ്നു "എന്നാ ഞാൻ ഇറങ്ങാ.... എന്തുണ്ടേലും വിളിക്കണം...." ഡോക്ടർ "ഷുവർ...."ഇബ്നു ഡോക്ടർ അവരോട് യാത്ര പറഞ്ഞിറങ്ങി... ഇബ്നു ഒന്ന് നെടുവീർപ്പിട്ട് ഇഹാനെ നോക്കി സോഫയിൽ ഇരുന്നു.... അവൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്..... "ഡാ.... എഴുന്നേൽക്ക്.... ഇബ്നു... എടാ..." രാവിലെ തന്നെ ആരോ തട്ടി വിളിച്ചത് കേട്ടാണ് ഇബ്നു എണീറ്റത്... "ഓഹ് നീ എണീറ്റോ? എടാ പോർക്കേ എന്ത് പണിയ നീ ഇന്നലെ കാണിച്ചേ?" ഇബ്നു ഇഹാന്റെ കവിളത്തേക്ക് ആഞ്ഞടിച്ചു... "സോറി ഡാ.... ഞാൻ എന്തോ... ആഹ് അത് വിട്... എന്റെ കൂടെ ഡ്രസ്സ്‌ എടുക്കാൻ വാ..." ഇഹാൻ "ഞാനെങ്ങും ഇല്ല... വേണേ ഒറ്റക്ക് പോ..." ഇബ്നു "എടാ എടാ... വാടാ... 🤧"ഇഹാൻ "ആഹ് പോയി റെഡി ആവ്.... 😬"

ഇബ്നു ഇഹാൻ വാഷ്റൂമിൽ കേറി ഫ്രഷ് ആയി പെട്ടന്ന് ഇറങ്ങി വന്നു... അത് കഴിഞ്ഞ് ഇബ്നുവും പോയി റെഡി ആയി... രണ്ട് പേരും നേരെ ഷോപ്പിംഗിന് പോയി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി.... ഇന്നാണ് ആർപ്പ് വിളിയും ആർഭാടവും ഒന്നും ഇല്ലാതെ ഇഹാന്റെയും അസ്ഹയുടെയും കല്യാണം നടക്കുന്നത്..... ഇഹാനും ഇബ്നുവും യാരിസും നിക്കാഹിനായി പള്ളിയിൽ പോയി... അസ്‌ഹയേ യാമി റെഡി ആക്കുന്നെ ഉള്ളു... "അസ്‌ഹാ... നിക്കാഹ് കഴിഞ്ഞുട്ടോ...." വഫി വന്ന് പറഞ്ഞു... അസ്ഹ ആകെ വെട്ടി വിയർക്കാൻ തുടങ്ങി... അവൾക്ക് ആകെ ഒരു മരവിപ്പ് തോന്നി.... കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഉടനീളം ചിന്തിച്ചു.... തനിക്ക് അവനോട് പ്രേമം ആണോ എന്ന്.... അല്ലെന്നും ആണെന്നും മനസ്സ് പറയുന്നു.... "വാ... "യാമി അസ്‌ഹയേയും കൂട്ടി നടന്നു... അപ്പോഴേക്കും ഇഹാനും ഇബ്നുവും യാരിസും നിക്കാഹ് കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു... മഹറായി അവൾ അവന്റെ പേരിലെ ഫസ്റ്റ് ലെറ്റർ കൊത്തി വെച്ച കുഞ്ഞു ചെയിൻ ആണ് ആവശ്യപ്പെട്ടത്....

"വഫി... അസ്ഹയെ വിളിച്ചിട്ട് വാ... ചെല്ല്..."ഇഹാന്റെ അമ്മായി വഫിയെ പറഞ്ഞയച്ചു... "കോൺഗ്രേറ്റസ് ബ്രോ...!" അജാസ് വന്ന് ഇഹാനെ കെട്ടിപ്പിടിച്ചു... "താങ്ക് യു...." ഒരു ഉഷാറില്ലാതെ ഇഹാൻ പറഞ്ഞു... അജാസ് എന്നിട്ട് യാരിസിന്റെയും ഇഹാന്റെ വലിപ്പാന്റെയും അടുത്തേക്കായി മാറി നിന്നു.... ഇബ്നു ഇഹാന്റെ അടുത്തിന്ന് ഒരടി മാറിയില്ല... കൊച്ചിന് യാമിയെ കാണാൻ ആണെന്നെ.... 😌 "വന്നല്ലോ പുതുപ്പെണ്ണ്...." ഹയറു അത് പറഞ്ഞതും ഇഹാനും അസ്ഹയും ഒരു പോലെ തല പൊക്കി നോക്കി... രണ്ട് പേരുടെയും മിഴികൾ ഉടക്കി.... ഇഹാൻ അവളെ കണ്ട് ഷോക്കടിച്ച പോലെ നിന്നു... അസ്ഹയും അവനെ കണ്ട് അമ്പരന്ന് പോയി... വൈറ്റ് ഫുൾ ഗൗണിൽ അവളെ കാണാൻ മാലാഘയെ പോലെ ഉണ്ടെന്ന് അവനു തോന്നി... അസ്ഹക്ക് ബ്ലാക്ക് കോട്ടും സ്യൂട്ടും ബോ ടൈയും ഇട്ട് നിക്കുന്ന അവനെ കണ്ട് ഡിസ്‌നിയിലെ രാജകുമാരനെ പോലെ തോന്നി.... അസ്ഹയുടെ ഹൃദയം തുള്ളി കളിക്കാൻ തുടങ്ങി.... മുഖം ചുവന്ന് തുടുത്തു.... 'യെസ്.... ഐ ആം ഇൻ ലവ് വിത്ത്‌ ഹിം... ❤️'

അസ്‌ഹാ ഒരു പുഞ്ചിരിയോടെ മനസ്സിൽ മൊഴിഞ്ഞു... "മോനെ ചെന്ന് മഹർ അണിയിക്ക്...." വല്ലിപ്പ ഇഹാൻ പെട്ടന്ന് നോട്ടം മാറ്റി അവരെ നോക്കി ശരിയെന്നു തലയാട്ടി.... അവിടെ യാമിയെയും വായിനോക്കി നിക്കണ ഇബ്നുന്റെ കൈയിന്ന് ബോക്സ്‌ വാങ്ങി അവൻ അതീന്നു ആ പ്ലാറ്റിനും ചെയിൻ എടുത്തു.... അവൻ മെല്ലെ മെല്ലെ അസ്ഹയുടെ അടുത്തേക്ക് നടന്നു... അവൻ അവൾടെ അടുത്തേക്ക് എത്തുന്നതിനു അനുസരിച്ചു അവന്റെ നടത്തത്തിന്റെ സ്പീടും കൂടി... അവൾടെ അടുത്തേയ്ക്ക് നീങ്ങി നിന്ന് തട്ടം കുറച്ചു മാറ്റി അവൻ മഹർ അണിയിച്ചു കൊടുത്തു... അസ്ഹയുടെ കണ്ണുകൾ അവനിൽ തന്നെയായിരുന്നു... എന്നാ ഒരു നോട്ടം പോലും അവളെ നോക്കാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല.... 🖤🖤🖤🖤 (അസ്ഹ) ഇഹാൻ എന്റെ കഴുത്തിൽ മഹർ ഇട്ട് തന്നപ്പോൾ എനിക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു... അവന്റെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാം.... "അൽഹംദുലില്ലാഹ്...." മഹർ ഇട്ട് കഴിഞ്ഞ് ഇഹാൻ ഉരുവിട്ടു... "യൊ... കോൺഗ്രേറ്റസ് അളിയാ...."

ഇബ്നു ഓടി വന്ന് ഇഹാനെ കെട്ടിപ്പിടിച്ചു... അപ്പോഴാ ഞാൻ ഇബ്നുനെ ശ്രദ്ധിച്ചേ... വൈറ്റ് കോട്ടും സ്യൂട്ടും ആണ് അവൻ ധരിച്ചിരിക്കണേ.... യാമിയെ നോക്കിയപ്പോ അവൾ ബ്ലാക്ക് ഗൗണും... എന്തായാലും കൊള്ളാം.... "മാഷാ അല്ലാഹ്.... മെയ്ഡ് ഫോർ ഈച്ച് അദർ...❤️" വഫി "താങ്ക് യു..." കാര്യമായ ചടങ്ങുകളൊന്നും ഇല്ലാത്തോണ്ട് ഞങ്ങളെ ഹാളിലെ സോഫയിൽ ഇരുത്തി അവരുടേതായ കലാപരിപാടികൾ നടത്തുകയായിരുന്നു.... ഉമ്മയും ഉപ്പയും കപ്പിൾ ഡാൻസ്.... പിന്നേ ഗിഫ്റ്റ് പ്രസന്റേഷൻ.... അങ്ങനെ കുറെ.... "എന്തായാലും ഞമ്മളെ സിങ്ങറിന്റെ കല്യാണം അല്ലെ... അജു... മ്യോനെ... പാടിക്കോ...."വഫി "വഫി....!"ഇഹാൻ വഫിയെ നോക്കി കണ്ണുരുട്ടി... "നീ പോടാ... നീ പാടു അജു.... അവനെ മൈൻഡ് ചെയ്യണ്ട...." വഫി "ഞാനോ..."അജാസ് "നിന്നെ തന്നെയാ വഫി പറഞ്ഞെ... പാടിക്കോ... ഇല്ലേൽ നിന്നെ അവൾ വെറുതെ വിടില്ല..." ഇബ്നു "പോഡെർക്കാ.... നീ പാടെടാ കുട്ട..." വഫി അജാസ് ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... 🎶Enna vilai azhage..... Enna vilai azhage Swarna vilaikk vaanga varuven Vilai uyir endraalum tharuven Intha azhagai kand viyanth pogiren... Oru mozhiyillaamal mounam aagiren... Oru mozhiyillaamal mounam aagiren...(2)🎶

എന്റെ മോസ്റ്റ്‌ ഫേവറൈറ്റ് സോങ് ആണ്.... അത് അവനറിയാം... ഞാൻ ആസ്വദിച്ചിരുന്നു കേട്ടു.... എപ്പോ കേട്ടാലും എന്തോ വൈബ് ആണ് ഈ പാട്ടിനു.... "നിനക്കെങ്ങനെ ഇഹാന്റെ ഇഷ്ടപ്പെട്ട പാട്ട് അറിയാം?" വഫി "ഇഹാനും ഇഷ്ടാണോ ഈ പാട്ട്? അസ്ഹയുടെ ഫേവറൈട്ട് ആണ്...." അജാസ് "വോ വോ... കപ്പിൾ ഗോൾസ്.... 😌"യാമി ഞാൻ ഇഹാനെ മിഴിച്ചു നോക്കി... അവൻ പുഞ്ചിരിയോടെ ഇരിക്കുന്നുണ്ട്... നോട്ടം എങ്ങോട്ടാ നോക്കിയപ്പോ നേരെ മുന്നിലുള്ള അവന്റെ ഉപ്പാന്റെയും ഉമ്മാന്റെയും ഫോട്ടോയിലേക്കാണ്.... പാവം... ഈ ഒരു ദിവസത്തിൽ അവൻ അവരെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടാവും... 🥺 പിന്നെയും അവർ എന്തൊക്കെയോ ഗെയിംസും പ്രോഗ്രാംസും നടത്തി.... സമയം ഉച്ചയോടടുത്തപ്പോൾ ഞങ്ങളെയും കൂട്ടി എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു... നല്ല കോഴിക്കോടൻ ചിക്കൻ ബിരിയാണിയും ഫ്രൈഡ് റൈസും അൽഫാമും ചിക്കൻ തന്ധുരിയും കബാബും കബ്സയും ഒക്കെയുണ്ട്.... ഔ... 🤤 ഞാൻ ഇതൊക്കെ കണ്ട് ഏതു ആദ്യം കഴിക്കും വിചാരിച്ചു നിക്കുമ്പോഴാണ് ഇഹാൻ എനിക്ക് ബിരിയാണിയും ചിക്കൻ തന്ദൂരിയും പ്ലേറ്റിലേക്ക് ഇട്ട് തന്നത്....

ഞാൻ പെട്ടന്ന് തന്നെ അത് കാലിയാക്കി... "എടി കൊച്ചേ... മെല്ലെ തിന്ന്... നിന്റെ ഫുഡ്‌ ആരും എടുത്തിട്ട് പോവൊന്നും ഇല്ല..." ഇബ്നു "നീ പോടാ...😤" അല്ല പിന്നേ...ഞാൻ വീണ്ടും എന്റെ തീറ്റ തുടർന്നു... 🖤🖤🖤🖤 (ഇഹാൻ) ഇവളെന്താ അഞ്ചാറു മാസം പട്ടിണി ആയിരുന്നോ... 🙄 ആഹ് എന്തേലും ആവട്ടെ... ഞാനും ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി.... "മാമ... എനിച്ചും...." വഫിന്റെ അടുത്തിന്ന് ഫറു എന്റെ മേലേക്ക് ചാടി... ഞാൻ അവനെ മടിയിൽ ഇരുത്തി ഞാൻ എടുത്ത കബ്സ കുറച്ചു കുറച്ചായി കൊടുക്കാൻ തുടങ്ങി... ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞ് വീണ്ടും പരിപാടികൾ... എനിക്ക് ആകെ ചടച്ചു തുടങ്ങി... "കുറെ നേരായില്ലേ ഈ ഡ്രസ്സ്‌ ഒക്കെ ഇട്ടിരിക്കുന്നു... ഇതൊക്കെ പോയി മാറ്റിയേച്ചും വാ... ചെല്ല്...." അമ്മായി ഭാഗ്യം... ഞാൻ വേഗം എണീറ്റു... അവളും എന്റെ പുറകെ ആയി എണീറ്റു.... ഞങ്ങൾ നേരെ എന്റെ മുറിയിലേക്കാ പോയത്... "അല്ലോഹ്...." ഞാൻ റൂമിലേക്ക് കേറിയതും ബെഡിലേക്ക് ഒറ്റ കിടത്തം ആയിരുന്നു... "അതേയ്...." അവൾടെ സൗണ്ട് കേട്ട് ഞാൻ തല പൊക്കി നോക്കി...

"എനിക്കൊന്ന് ഡ്രസ്സ്‌ മാറണം..." അസ്ഹ "അതിനു...?" "പുറത്ത് പോണം..." അസ്ഹ "ഇമ്മിണി പുളിക്കും... എന്റെ മുറി... എന്റെ കട്ടിലു... നിനക്ക് വേണേ നീ പുറത്ത് പോടി...." "ദേ ഡാ ചെറുക്കാ.... നല്ലൊരു ദിവസായി പോയി.... 😬വെറുതെ ഇടങ്ങേറാക്കിയാൽ ഉണ്ടല്ലോ...." അസ്ഹ ഓഹോ അത്രക്കായോ... ഞാൻ പൊടുന്നനെ ബെഡിന്ന് എണീറ്റു നിന്നു.... "ഇടങ്ങേറാക്കിയാൽ നീ എന്തെയ്യും?" ഞാൻ അവളെ നോക്കി കണ്ണുരുട്ടി... "കണ്ണ് കുത്തി പൊട്ടിക്കും ഞാൻ.... " അസ്ഹ "ആഹ് പിന്നേ ഇങ്ങു വന്നാലും മതി... തീപ്പെട്ടി കൊള്ളി...." "അവിടെ നിന്ന് വഴക്ക് കൂടാതെ ഒന്ന് പെട്ടന്ന് റെഡി ആയേച്ചും വരോ?" യാമി ഡോറിൽ മുട്ടി പറഞ്ഞു... "ഓഹ്..." ഞാൻ പെട്ടന്ന് ഡ്രസ്സ്‌ എടുത്ത് വാഷ്റൂമിലേക്ക് പോയി... "ഇവിടെ ഡ്രസിങ് റൂം എവിടാ?" അസ്ഹ എന്റെ ഡോറിൽ മുട്ടി ചോദിച്ചു... "കബോര്ഡിന്റെ ബാക്കിൽ...." പിന്നേ അനക്കൊന്നും കേട്ടില്ല... ഞാൻ പെട്ടന്ന് ഫ്രഷ് ആയി വാഷ്റൂമിന്ന് ഇറങ്ങി വന്നു.... അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴേക്ക് പോയി എന്ന് തോന്നുണു... പിന്നേ ഞാനും അധികം അവിടെ നിക്കാതെ താഴേക്ക് പോയി.... 🖤🖤🖤🖤

സമയം പെട്ടന്ന് കടന്നു പോയി.... ഇരുട്ടിയപ്പോൾ അമ്മായി ഇഹാനെ വിളിപ്പിച്ചു... "ദാ നീ ചോദിച്ച ചാവി...." അമ്മായി "മ്മ്മ്... ഞാൻ ഇപ്പൊ തന്നെ ഇറങ്ങും...."ഇഹാൻ "അവൾടെ ഉപ്പാടും ഉമ്മാടും പറഞ്ഞിട്ട് പൊയ്ക്കോ...." അമ്മായി "മ്മ്മ്...." ഇഹാൻ ആ മുറിയിന്നിറങ്ങി നേരെ ഹാളിലേക്ക് പോയി... അസ്ഹയുടെ അടുത്തായി പോയി നിന്നു... എല്ലാരും അവനെ സംശയിച്ചു നോക്കി.... "ഞങ്ങളിപ്പോ ഇറങ്ങുവാ അങ്കിൾ...."ഇഹാൻ "ഇറങ്ങായോ? ശരിയെന്ന... ഇറങ്ങിക്കോ...." യാരിസ് "നോക്കി പോണേ മോളെ.... " ഹയറു ടു അസ്ഹ അസ്ഹ ആണെങ്കി എങ്ങോട്ടാ എന്ന് പോലും മനസിലാവാതെ അന്തം വിട്ട് എല്ലാരേം നോക്കുന്നുണ്ട്... പെട്ടന്ന് തന്നെ യാമി അസ്ഹയുടെ ലഗ്ഗെജും ആയി വന്നു.... ഇബ്നു അത് വാങ്ങി ഇഹാന്റെ കാറിൽ വെച്ചു.... യാത്രപറച്ചിൽ ഒക്കെ കഴിഞ്ഞ് ഇഹാൻ അസ്ഹയുടെ കൈയും പിടിച്ചു കാറിൽ കേറ്റി... "നമ്മളെങ്ങോട്ടാ പോവുന്നെ?" ഇഹാൻ കാറിൽ കേറി ഇരുന്നതും അസ്ഹ ചോദിച്ചു... "നിന്നെ കൊല്ലാൻ...." ഇഹാൻ "ഓഹ്... വലിയ കാര്യായി... എങ്ങോട്ടാ പോണെന്നു പറയ് കുരിപ്പെ....

" അസ്ഹ "അതേയ്... ഞാൻ നിന്റെ ചെങ്ങായി അല്ല ഇപ്പൊ... നിന്റെ ഭർത്താവാണ്... കുറച്ചൊക്കെ ബഹുമാനം ആവാ..." ഇഹാൻ "ഓഹ്... ബഹിമാനിക്കാൻ പറ്റിയൊരു സാധനം.... 😏"അസ്ഹ "ദേ ഡി പെണ്ണെ.... വേണ്ട നീ...." ഇഹാൻ "ഇറങ്ങാൻ നേരെങ്കിലും രണ്ടിനും വഴക്കിടാതിരുന്നൂടെ....🙄" ഇബ്നു "ഞാൻ പോണു.... വിളിക്കാം..."ഇഹാൻ അത്രയും പറഞ്ഞു വണ്ടി സ്പീഡിൽ വിട്ടു... അസ്ഹ ആണെങ്കി കഥയറിയാതെ ആട്ടം കാണണ പോലെ മിണ്ടാതിരിക്കുന്നുണ്ട്.... പിന്നേ എല്ലാം മനസ്സിന്നു ഒഴിവാക്കി പുറമെയുള്ള കാഴ്ചയിൽ മുഴുകി.... അവൾക്ക് മനസിന്‌ വല്ലാത്ത ആശ്വാസം തോന്നി.... "ഇഹാൻ...." അസ്ഹ "ആഹ് പറയ്...."ഇഹാൻ "നിനക്കെന്നോട് ദേഷ്യമാണോ?"അസ്ഹ "എന്തിനു?"ഇഹാൻ "ഞാൻ കല്യാണമെന്ന പേരിൽ നിന്നെ ഈ ഡ്രാമയിൽ ഇൻവോൾവ് ആക്കിയതിനു...." അസ്ഹ "ആഹ് ആണ്.... "ഇഹാൻ "സോറി..." അസ്ഹ "നീ എന്നോടിത് നൂറു വട്ടം പറഞ്ഞു കഴിഞ്ഞു...."ഇഹാൻ "സ്റ്റിൽ.... പിന്നേയ്...." അസ്ഹ മടിച്ചു മടിച്ചു അവൾടെ ഇഷ്ടം പറയാൻ നിന്നു... "ലെട്സ് ജസ്റ്റ്‌ സ്റ്റോപ്പ്‌ ദിസ്‌ ടോക്ക്...

." ഇഹാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു... പിന്നേ അസ്ഹ ഒന്നും മിണ്ടിയില്ല.... ഇഹാൻ റേഡിയോയിൽ പാട്ട് ഓൺ ആക്കി.... 🎶I've spent all of the love I saved We were always a losing game Small town boy in a big arcade I got addicted to a losing game Oh, oh-ooh-oh Oh, oh-ooh-oh All I know, all I know Loving you is a losing game🎶 ഈ ലൈൻസ് കേട്ടതും അസ്ഹക്ക് അവൾടെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി.... ഇഹാനും വണ്ടി സ്ലോ ആക്കി.... കുറച്ചു നേരത്തെ യാത്രക്കൊടുവിൽ രണ്ട് പേരും ഇഹാൻ പറഞ്ഞ സ്ഥലത്തെത്തി... അപ്പോഴേക്കും അസ്ഹ ചെറുതായി മയങ്ങി പോയി.... ഇഹാൻ കാറിന്ന് ഇറങ്ങി അസ്ഹയുടെ അടുത്തേക്ക് പോയി.... അവൾടെ സൈഡിലെ ഡോർ തുറന്നു... "അസ്ഹ... അസ്‌ഹാ എണീക്ക്... നമ്മൾ ഇവിടെത്തി...." ഇഹാൻ അസ്ഹ ഒന്ന് ഞെരുങ്ങി കണ്ണ് തുറന്നു... അവനെ കണ്ടതും കണ്ണൊക്കെ തിരുമ്മി സീറ്റ്‌ ബെൽറ്റ്‌ ഊരി പുറത്തേക്ക് ഇറങ്ങി വന്നു.... അവൾ മെല്ലെ തല പൊക്കി മുന്നിലേക്ക് നോക്കി.... സ്ഥലം കണ്ട് അവൾടെ കണ്ണ് തള്ളി പോയി............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story