🤍♬Healing Love♬❤️: ഭാഗം 31

healing love

രചന: RANIYA

അവൾ മെല്ലെ തല പൊക്കി മുന്നിലേക്ക് നോക്കി.... സ്ഥലം കണ്ട് അവൾടെ കണ്ണ് തള്ളി പോയി.... "നീ എന്താ എന്നെ ഈ പാതിരാത്രി കൊട്ടാരം കാണിക്കാൻ കൊണ്ട് വന്നതാ?" മുന്നിലുള്ള വലിയ വീട് നോക്കി അസ്‌ഹാ ചോദിച്ചു.... "വാ...." ഇഹാൻ അവൾടെ കൈയിൽ കൈ കോർത്തു അകത്തേക്ക് നടന്നു.... അസ്ഹ ഞെട്ടി അവനെ നോക്കി... അവൾടെ ഹൃദയം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി... അവൻ പോക്കറ്റിന്ന് ഒരു താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്തേക്ക് കേറി.... "കൈ എങ്ങും വിട്ടേക്കല്ലെ ട്ടാ.... ഇവിടെ ഫുൾ ഇരുട്ടാണ്..." അസ്ഹ അവന്റെ കൈയിൽ പിടി മുറുക്കി... വീടാകെ ഇരുട്ട് പടർന്നത് കണ്ട് അവൾ പേടിച്ചു... ഇഹാൻ അവളെയും വലിച്ചു സ്വിച്ച് ബോര്ഡിന്റെ അടുത്ത് പോയി ലൈറ്റ് ഇട്ടു... 🖤🖤🖤🖤 (അസ്ഹ) "വെൽക്കം ഹോം സർ....!"പെട്ടന്ന് കുറെ പേര് വരിക്കെ നിന്ന് ഉറക്കെ പറഞ്ഞു... ഞാൻ അത് കേട്ടപ്പോ ആദ്യം പേടിച്ചു അവന്റെ പുറകിൽ ഒളിഞ്ഞു നിന്നു.... "ആഹാ.... നിങ്ങൾ രണ്ട് ദിവസത്തേക്ക് ലീവ് എടുത്തോളൂ.... ഇവിടെ ഞാൻ മാനേജ് ചെയ്തോളാം..." ഇഹാൻ അവരോടായി പറഞ്ഞു...

എല്ലാരും എന്നെ ഒരു അത്ഭുതത്തോടെ നോക്കുന്നുണ്ട്.... എന്താ പടച്ചോനെ ഇങ്ങനെ നോക്കാൻ മാത്രം ഉണ്ടായേ....? "വെൽക്കം ഹോം മാം...." ഒരു പെണ്ണ് വന്ന് പറഞ്ഞു... "താങ്ക് യു.... 😍" "അസ്‌ഹാ.... ഇവരെല്ലാം എന്റെ അസിസ്റ്റന്റ്സ് ആണ്...." ഇഹാൻ എനിക്ക് എല്ലാരേം പരിചയപ്പെടുത്തി തന്നു.... "ഹായ്...." എല്ലാരും എനിക്കൊന്ന് പുഞ്ചിരിച്ചു തന്നു... പെട്ടന്ന് ഇഹാൻ എന്നെയും വലിച്ചു മുകളിലേക്ക് പോയി.... "ഇത് ആരുടെ വീടാ? നമ്മളെന്താ ഇവിടെ?" ഞാൻ അവനോട് പതുക്കെ ചോദിച്ചു... "ഇത് എന്റെ സ്വന്തം വീടാണ്.... ഇനി മുതൽ നമ്മൾ ഇവിടാവും..." ഇഹാൻ "ഓഹ്......" "ഇതാ നിന്റെ മുറി.... നീ ഇവിടേം ഞാൻ എന്റെ മുറിയിലും ആവും.... പേടിക്കണ്ട... ഈ ഫ്ലോറിലേക്ക് ആരും കേറി വരില്ല..." ഇഹാൻ "ഇഹാൻ...." എനിക്ക് അതൊക്കെ കേട്ടപ്പോ ആകെ എന്തോ ഒരു മരവിപ്പായിരുന്നു.... "എനി പ്രോബ്ലം?" ഇഹാൻ "ഇല്ല..." ഞാൻ ഒന്നും മിണ്ടാതെ ആ മുറിയിലേക്ക് കേറി പോയി... "അതേയ്.... നാളെ നമ്മൾ ഒന്ന് കറങ്ങാൻ പോവുന്നുണ്ട്.... എവിടാ നിനക്ക് പോവേണ്ടതെന്ന് പറഞ്ഞ മതി... നമുക്ക് പോവാം..."

ഇഹാൻ പുറകീന്ന് വിളിച്ചു ചോദിച്ചു.... "പക്ഷെ അത് നിന്റെ ഫെയിംനെ ബാധിക്കില്ലേ?" "അതിനിപ്പോ എന്താ? 🙄ഞാൻ എന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തില്ലേ?" ഇഹാൻ "ഓഹ്.... ഞാൻ... ഞാൻ നാളെ പറയാം...." "ഓക്കേ...." ഇഹാൻ എന്നെ നോക്കി അവന്റെ മുറിയിലേക്ക് പോയി.... ഞാൻ എനിക്ക് തന്ന മുറിയൊന്നാകെ കണ്ണോടിച്ചു.... അത്യാവശ്യം വലിപ്പം ഉണ്ട്... ഇത്രേം വലിയ റൂമിൽ ഞാൻ എന്ത് ചെയ്യാനാ? ആഹ് അതവിടെ നിക്കട്ടെ.... നാളെ ഒരിടത്തു പോണം എന്ന് അവൻ പറഞ്ഞു.... എങ്ങോട്ട് പോവും....? അവനെ ആർക്കും അറിയാത്ത ഒരു സ്ഥലത്തേക്ക് തന്നെ പോണം... പിന്നേ.... നാളെ തന്നെ പറ്റിയാൽ എന്റെ ഇഷ്ടം അവനോട് പറയുകയും വേണം... 😌 ഞാൻ ആ ബെഡിൽ കിടന്ന് അങ്ങനെ ഓരോന്നും ആലോചിച്ചു.... ആലോചനയിൽ മുഴുകി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.... 🖤🖤🖤🖤 (ഇഹാൻ) അവളെ ആ റൂമിൽ ആക്കി ഞാൻ എന്റെ റൂമിലേക്ക് കേറി കതകടച്ചു.... നാളെ പോവാൻ ഉള്ളതല്ലേ.... നല്ല ക്ഷീണവും ഉണ്ട്.... ഞാൻ പെട്ടന്ന് ബെഡിലേക്ക് മറിഞ്ഞു ഉറക്കത്തിലേക്ക് നീങ്ങി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ (ഇഹാൻ)

പിറ്റേന്ന് രാവിലെ തന്നെ ഡോറിലുള്ള കൊട്ട് കേട്ടാണ് എണീറ്റത്.... "കൊരങ്ങാ.... കം ഓൺ എഴുന്നേൽക്കു...." അവൾടെ ശബ്ദം കേട്ടപ്പോ ഞാൻ കണ്ണ് തിരുമ്മി എണീറ്റു ഡോർ തുറന്നു... "എന്താടി പിശാഷേ...?" "ഗുഡ് മോർണിംഗ്.... 😌"അസ്ഹ "ആഹ് മോർണിംഗ്...." "സ്ഥലം കിട്ടി....."അസ്ഹ "എന്ത് സ്ഥലം? ഡോണ്ട് ടെൽ മി.... നീ വീട് മാറാൻ പോവാ?" "അതല്ലടാ പൊട്ടാ.... നമുക്ക് ഇന്ന് പോവാനുള്ള സ്ഥലം കിട്ടീന്ന്...." അസ്ഹ "ഓഹ് അങ്ങനെ.... എവിടാ?" "പറയാം.... നീ പോയി റെഡി ആയേച്ചും വാ...." അവളെന്നെ റൂമിലേക്ക് തള്ളി പറഞ്ഞയച്ചു.... ഞാൻ പോയി ഫ്രഷ് ആയി പെട്ടന്ന് റെഡി ആയി ഇറങ്ങി.... ഹാളിൽ ടീവിയും കണ്ട് സോഫയിൽ ഇരിപ്പുണ്ട് അവൾ... ബ്ലാക്ക് ലോങ്ങ്‌ ടോപിന് ബ്രൗൺ ഡെനിം ലോങ്ങ്‌ ഓവർ കോട്ടും ബ്ലൂ ജീൻസും ആണ് അവളെ വേഷം....നോ ഇഹാൻ.... വായിനോക്കി നിക്കാനുള്ള ടൈം ഇല്ല.... "ഞാൻ റെഡി...." "പോവാം...."

അവൾ നല്ലോണം എക്സ്സൈറ്റഡ് ആണെന്ന് തോന്നുണു.... "മ്മ്മ്...." ഞാൻ ഒന്ന് മൂളി കൊടുത്തു... അവളെന്റെ കൈയും വലിച്ചു പുറത്തേക്ക് പോയി.... കാറിൽ എന്നെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് പിടിച്ചിരുത്തി അവൾ ഡ്രൈവിങ് സീറ്റിൽ കേറി ഇരുന്നു... "ഓഹ് ഹലോ....!നീ സ്ഥലം പറഞ്ഞ മതി... ഞാൻ ഡ്രൈവ് ചെയ്തോളാം..." "നോ വേ... ഞാൻ ഡ്രൈവ് ചെയ്യാം...." അസ്ഹ "ഓക്കേ...." ഞാൻ അവളെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു... 🖤🖤🖤🖤 അസ്ഹ അവനെ നോക്കി പുഞ്ചിരിച്ചോണ്ട് വണ്ടി എടുത്ത് വിട്ടു.... കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവർ അസ്ഹ വിചാരിച്ച സ്ഥലത്തേക്കെത്തി... "എടി പിശാഷേ.... നീ എന്നെ കൊല്ലാൻ കൊണ്ട് വന്നതാണോ? ഇവിടെങ്ങും ഒറ്റ മനുഷ്യകുഞ്ഞില്ലല്ലോ..." ഇഹാൻ "ഒന്ന് മിണ്ടാതെ കൂടെ വരോ... 🙄" അസ്ഹ ഇഹാനെയും വലിച്ചു അവൾ ആ സ്ഥലത്തേക്ക് കേറി.... അതൊരു കൊച്ചു ഐസ് സ്കെറ്റിംഗ് ഹാൾ ആയിരുന്നു... അവിടം കണ്ട് ഇഹാന്റെ കണ്ണ് തള്ളി.... "Wow.... 😍" ഇഹാൻ.. "എങ്ങനുണ്ട്?" അസ്ഹ "നിന്നെ പോലല്ല.... കൊള്ളാം...." ഇഹാൻ 'പടച്ചോനെ എനിക്ക് ക്ഷമ തരു... കെട്യോനായി പോയി... ഇല്ലേൽ നിന്നെ ഞാൻ എടുത്തിട്ടടിച്ചേനെ.... ' അസ്ഹ ക ആത്മ "ശരി തമ്പ്രാ... എനിക്ക് സ്കെറ്റിംഗ് അറിയില്ല.... നീ എന്നെ പഠിപ്പിച്ചു തരണം..." അസ്ഹ

"ഒറ്റക്ക് വേണേ പഠിച്ചോ.... നോക്കെടി... കുറെ കൊച്ചു കുട്ടികൾ സ്കെയിട്ട് ചെയ്യുന്നത്.... നിന്നെയൊക്കെ എന്തിനു കൊള്ളാം...." ഇഹാൻ അസ്ഹയെ നോക്കി പുച്ഛിച്ചു " പറയണ നിനക്ക് സ്കെറ്റിംഗ് അറിയും പോലെ.... " അസ്ഹ അതിനു ഇഹാൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു അവിടുള്ള ബെഞ്ചിൽ പോയി ഇരുന്നു സ്കെറ്റിംഗ് ബൂട്ട്സ് ഇടാൻ തുടങ്ങി.... അസ്ഹയും അവന്റെ അടുത്തായി ഇരുന്ന് സ്കെറ്റിംഗ് ബൂട്ട്സ് ഇടാൻ തുടങ്ങി.... "എനിക്ക് സ്കെറ്റിംഗ് അറിയില്ലെന്ന് നിന്നോടാര് പറഞ്ഞു?" ഇഹാൻ എണീറ്റു ഐസ് കോർട്ടിലേക്ക് പോയി ചോദിച്ചു.... അവൻ ബൂട്സ് ഇട്ട് സ്റ്റഡി ആയി നിക്കുന്നത് കണ്ട് അസ്‌ഹാ കണ്ണും തള്ളി ഇരുന്നു.... അവൾ മെല്ലെ എണീറ്റു നിന്നു... ആ നേരം കൊണ്ട് അവിടുള്ള കുട്ടിക്കളുടെ കൂടെ ഇഹാൻ കളിച്ചു ചിരിച്ചു ഒരുപാട് റൗണ്ട് പോയി വന്നു.... അവന്റെ ചിരി നോക്കി അസ്ഹ മതിമറന്നു നിന്നു.... "നീ വരുന്നില്ലേ?" അവൻ അസ്ഹയെ നോക്കി ചോദിച്ചു... "ആഹ്...." അസ്ഹ അസ്ഹ മെല്ലെ കോർട്ടിൽ ഒരു കാല് വെച്ചു.... പിന്നേ അടുത്ത സ്റ്റെപ് വെച്ചതും വീഴാൻ പോയി....

പക്ഷെ ഇഹാൻ അവളെ കൈയിൽ പിടിച്ചു വീഴാതെ നിർത്തി.... "ഞാൻ പഠിപ്പിച്ചു തരാം.... വീണു നടുവൊടിക്കേണ്ട...." ഇഹാൻ "ഓഹ്...." അസ്ഹ അവന്റെ കൈയിലെ പിടി മുറുക്കി.... ഇഹാൻ പതുക്കെ പതുക്കെ ഓരോ അടിയും വെച്ച് അവളെ പഠിപ്പിക്കാൻ തുടങ്ങി.... അസ്‌ഹാ നല്ല കുട്ടിയായി അതൊക്കെ പഠിക്കാനും തുടങ്ങി.... രണ്ട് പേരും അവിടെ നിന്ന് കുറെ കളിച്ചു.... അസ്‌ഹാ ഇഹാനെ വീഴ്ത്തി ഇടാനൊക്കെ നോക്കി.... അവൻ വീഴാതെ ബാലൻസ് ചെയ്തു നിക്കണത് കണ്ട് അവൾ കുറെ നിന്ന് ചിരിച്ചു... "ആഹാ... അത്രക്കായോ?" ഇഹാൻ അതും പറഞ്ഞു അവൾടെ അടുത്തേക്ക് പോയി അവളെ പിടിച്ചു വീഴ്ത്തി ഇടാൻ നോക്കി... "ആാാ... വേണ്ട വേണ്ട... ഞാൻ ഇനി ചെയ്യൂല.... ആാാ.... വീഴ്ത്തല്ലേ...." അസ്ഹ അവനോട് കെഞ്ചി പറഞ്ഞു.... ഇഹാൻ അവളെ ഒന്ന് ചെറഞ് നോക്കി അവിടന്ന് പോയി.... അവര് കുറച്ചു നേരം അവിടെ നിന്ന് കളിച്ചു... ക്ഷീണിച്ചപ്പോൾ ബെഞ്ചിൽ വന്നിരുന്നു... "താങ്ക്യൂ...." ഇഹാൻ "എന്തിനു?" അസ്ഹ അവനെ നെറ്റി ചുളിച്ചു നോക്കി...

"സ്കെറ്റിംഗ് ഒക്കെ ഞാൻ ചെറുപ്പത്തിൽ വല്ലിപ്പ കാരണം നിർത്തിയത.... തിരിച്ചു അതിന്റെ മെമ്മറീസ് തന്നതിന് താങ്ക്യൂ...." ഇഹാൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "യു ആർ മോസ്റ്റ്‌ വെൽക്കം.... 😌" അസ്ഹ "പോവാം?" ഇഹാൻ "എങ്ങോട്ട്?" അസ്ഹ "അമ്മായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്...." ഇഹാൻ "മ്മ്മ്...." അസ്ഹ ഒന്ന് മൂളി... അവർ രണ്ട് പേരും അവിടന്നിറങ്ങി വണ്ടിയിൽ കേറി ഇരുന്നു... ഇപ്പൊ ഇഹാൻ ആണ് ഡ്രൈവ് ചെയ്യുന്നത്.... അവൻ നേരെ അവന്റെ തറവാട്ടിലോട്ട് വണ്ടി വിട്ടു.... "ഇഹാൻ...." അസ്ഹ രണ്ടും കല്പിച്ചു അവൾടെ ഇഷ്ടം അവനോട് പറയാൻ തയ്യാറെടുത്തു... "മ്മ്മ്?" ഇഹാൻ "ഇഹാൻ എനിക്ക് -" അസ്ഹ പറയാൻ ആഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു.... "വൺ സെക്കന്റ്‌...." ഇഹാൻ അതും പറഞ്ഞു കാൾ അറ്റൻഡ് ചെയ്തു.... "ഹായ് സർ.... ബിസി ആണോ?" മറുപ്പുറത്തു നിന്ന് മയൂഘ ചോദിച്ചു.... "നോ മയൂഘ... പറയു...." ഇഹാൻ "സർ... എത്രയും പെട്ടന്ന് കമ്പനിയിലേക്ക് വരാൻ നോക്കണം... ഫയൽസും മീറ്റിങ്ങും പെന്റിങ് ആണ്...." മയൂഘ "ഓഹ്... നാളെ മുതൽ ഞാൻ വരും...."ഇഹാൻ "ഓക്കേ സർ.... വിൽ കാൾ യു ലേറ്റർ...." മയൂഘ അതും പറഞ്ഞു കാൾ കട്ട്‌ ആക്കി... "അസ്ഹ.... നാളെ മുതൽ ഞാൻ ഹൈപ്പിലേക്ക് പോയി തുടങ്ങും....

നിന്റെ പ്ലാൻ എന്താ?" ഇഹാൻ "ഓഹ്... ഞാൻ... ഞാനെന്താ ചെയ്യണ്ടേ?" അസ്ഹ "അറിയില്ല.... ന്യൂ ജോബ് നോക്കണേൽ നോക്കാം... അതല്ല ഹൈപ്പിൽ കണ്ടിന്യൂ ചെയ്യണേൽ അങ്ങനേം ചെയ്യാം...." ഇഹാൻ "ഞാൻ തീരുമാനിച്ചിട്ട് പറയാം...." അസ്ഹ പ്രൊപ്പോസ് ചെയ്യാൻ പറ്റാത്ത സങ്കടത്തിൽ പറഞ്ഞു.. പെട്ടന്ന് തന്നെ അവർ തറവാട്ടിൽ എത്തി... അവിടെ അസ്ഹയുടെ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു.... "ആഹ് വന്നോ ഇങ്ങള്...." യാരിസ് "ആഹ് അങ്കിൾ...." ഇഹാൻ "മോളെ.... അവിടെ നിനക്ക് കുഴപ്പൊന്നും ഇല്ലാലോ.... സുഖല്ലേ?" ഹയറു "ആഹ് ഉമ്മ.... അൽഹംദുലില്ലാഹ്...." അസ്ഹ "വന്ന കാലിൽ നിക്കാതെ ഇങ്ങോട്ട് കേറി പോര്...." അമ്മായി അവർ അകത്തേക്ക് കേറി പോയി.... അവിടെ എല്ലാരും ഉണ്ടായിരുന്നു.... അന്നത്തെ ദിവസം അവർ അവിടെ ചിലവഴിച്ചു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ ദിവസങ്ങൾ കടന്നു പോയി... യാരിസും ഹയ്റുവും തിരികെ പോയി.... ഇഹാൻ ജോലിയിൽ മുഴുകി.... അസ്ഹയും ഹൈപ്പിൽ തന്നെ തിരിച്ചു കേറി.... ഇബ്നുവും യാമിയും പ്രണയിച്ചു നടന്നു.... പലപ്പോഴായി അസ്ഹ അവൾടെ ഇഷ്ടം ഇഹാനോട് പറയാൻ നിന്നെങ്കിലും അതെല്ലാം മുടങ്ങി...

. ഇഹാൻ അസ്ഹയോട് കൂടുതൽ അടുക്കാൻ നിന്നില്ല... അവനു അവളോടുള്ള ഇഷ്ടം ഓരോ ദിവസം കഴിയും തോറും കൂടി കൊണ്ടിരുന്നു.... അങ്ങനെയിരിക്കെ ഒരു ദിവസം.... "അസ്ഹ...." കാർത്തിക്കിന് മേക്കപ്പ് ഇട്ടോണ്ടിരുന്ന അസ്ഹയെ സമീർ വിളിച്ചു.... "മ്മ്മ്?" അസ്ഹ അവനെ എന്താ എന്നാ രീതിക്ക് നോക്കി.... "ഇഹാൻ വിളിക്കുന്നുണ്ട്...." സമീർ "ഗിവ് മി 5 മിനിട്സ്.... ഇതിപ്പോ തീരും..." അസ്ഹ "ഓക്കേ...." സമീർ പോയി... "ഇഹാൻ എന്തിനാ ഇപ്പൊ നിന്നെ വിളിച്ചേ..." കാർത്തിക് "ഡാൻസ് കളിക്കാൻ..... ഇനി നീ എങ്ങാനും അനങ്ങിയാലുണ്ടല്ലോ... കുറെ നേരായി ഓൻ....😤" അസ്ഹ ഇൻ നാഗവല്ലി വേർഷൻ.... "ഓഹ് സോറി...." അവൻ അവൾക്ക് ഇളിച്ചു കാണിച്ചു.... അഞ്ച് മിനിറ്റ് കൊണ്ട് മേക്കപ്പ് ഇട്ട് തീർത്ത് അസ്ഹ ഇഹാന്റെ കാബിനിലേക്ക് പോയി... "മ്മ്മ്.... ഞാൻ വിളിക്കാം... നീ ചെല്ല്...."

അവിടുള്ള മയൂഖയോടായി ഇഹാൻ പറഞ്ഞു... "ഓക്കേ സർ...." മയൂഘ എണീറ്റു ക്യാബിൻ വിട്ടിറങ്ങി പോയി... "അസ്ഹ.... ഞാൻ ഇന്ന് രാത്രി വീട്ടിലേക്ക് എത്താൻ ലേറ്റ് ആവും..." ഇഹാൻ "എന്തേ?" അസ്ഹ "ഒരു ബിസിനസ്‌ പാർട്ടി... ഒഴിവാക്കാൻ പറ്റില്ല... ഉപ്പാന്റെ പഴയ പാർട്ണർസ് ഒക്കെ ആണ്...." ഇഹാൻ "ഓഹ്.... ഓക്കേ.... ഒരുപാട് ലേറ്റ് ആക്കാതിരിക്കാൻ പറ്റോ?" അസ്ഹ "വൈ?" ഇഹാൻ "നിനക്കറിയാലോ ഇഹാൻ.... എനിക്ക്... എനിക്ക് ഒറ്റക്കിരിക്കാൻ പേടിയാണ്...." അസ്ഹ "മ്മ്മ്... ഞാൻ നോക്കാം.... നീ ചെന്നോ...." ഇഹാൻ അസ്ഹ ശരിയെന്നു തലയാട്ടി അവിടന്നിറങ്ങി പോയി.... "ഹേയ് ഡാർലിംഗ്....!" പെട്ടന്നാണ് പരിചയമുള്ളൊരു ശബ്ദം അസ്ഹ കേട്ടത്.... ആരാ എന്ന് അറിയാൻ മുന്നിലേക്ക് നോക്കിയ അസ്ഹ ആളെ കണ്ട് ഞെട്ടി.... " ലിയാന....!!! " അസ്ഹ ഉരുവിട്ടു............ (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story