🤍♬Healing Love♬❤️: ഭാഗം 34

healing love

രചന: RANIYA

"യെപ്..... പ്രതീക്ഷിക്കാം..." റിഷാദ് ജാസിയെ നോക്കി ചിരിച്ചു.... "ഡി...." ആരോ വിളിച്ചത് കേട്ട് ഞങ്ങൾ മൂന്ന് പേരും വാതിൽക്കലേക്ക് നോക്കി.... ഇബ്നു ആയിരുന്നു.... ഞാൻ അവനെ എന്താ എന്നാ രീതിക്ക് നോക്കി.... "എന്താടാ?" റിഷാദ് "നീ ഇത് വരെ റെഡി ആയില്ലേ എന്റെ റിഷാദേ...." ഇബ്നു "ഞാൻ ദേ റെഡി ആവാൻ പോണു.... എന്തേ?" റിഷാദ് "പ്രോഗ്രാമിൽ ഒരു ചിന്ന ചേഞ്ച്‌ ഉണ്ട്...." ഇബ്നു "എന്താ? 🙄" റിഷാദ് "നിന്റെ ആണ് ഫസ്റ്റ്...." ഇബ്നു "ഞഞ്ഞായി..... എന്റെ പൊന്ന് പെങ്ങളെ... പെട്ടന്ന് റെഡി ആക്കി തന്നേര്...." റിഷാദ് ഞാൻ റിഷാദിന്റെ അടുത്ത് പോയി അവനു മേക്കപ്പ് ഇട്ട് കൊടുക്കാൻ തുടങ്ങി.... എല്ലാം സെറ്റ് ആയപ്പോ റിഷാദും ജാസിയും ഇബ്നുവും പോയി.... ഞാൻ കുറച്ചു നേരം ആ റൂമിൽ കാറ്റും കൊണ്ടിരുന്നു.... ഇന്ന് റിഷാദിന്റെ ലാസ്റ്റ് പ്രോഗ്രാമും ജസ്റ്റിന്റെയും അജാസിന്റെ ബാണ്ടിന്റെയും കോംപ്പെറ്റീഷനും ആണ്... "നീ വരുന്നില്ലേ?" അകത്തേക്ക് കേറി വന്ന് ഫർഹാൻ ചോദിച്ചു... "ദേ വന്നു...." ഞാൻ എണീറ്റു അവന്റെ കൂടെ പ്രോഗ്രാം ഹാളിലേക്ക് പോയി....

ഇഹാൻ വൻ തിരക്കിൽ ആണ്.... ഞാൻ അവനെ നോക്കി ബാക്സ്റ്റേജിലേക്ക് പോയി... അവിടെ ജസ്റ്റിനു എതിരായി മത്സരിക്കാൻ ലിയാനാ ഉണ്ട്.... അവളെന്നെ നോക്കി പുച്ഛിച്ചു... ഞാനും അതേ പോലെ പുച്ഛിച്ചു കൊടുത്തു... അല്ല പിന്നേ.... 🖤🖤🖤🖤 ജസ്റ്റിൻ ആകെ ടെൻഷനിൽ ആണ്.... അവൻ ആണേൽ അസ്ഹന്റെ അടുത്തിന്ന് മാറുന്നും ഇല്ല.... ഇതും കണ്ടോണ്ടാണ് ഇഹാനും ഇബ്നുവും വന്നത്.... "നീ എന്താടാ അവളെ ചുറ്റിപറ്റി നിക്കണേ?" ഇഹാൻ "അത് പിന്നേ.... എനിക്ക്...." ജസ്റ്റിൻ നിന്ന് പരുങ്ങാൻ തുടങ്ങി.... "നിനക്ക്? 👀" ഇഹാനും അസ്ഹയും ഒരുമിച്ചു ചോദിച്ചു.. "എനിക്ക് അസ്ഹയെ...." ജസ്റ്റിൻ "അസ്ഹയെ? 👀" ഇബ്നുവും ഇഹാനും ഒരുമിച്ച് ചോദിച്ചു... "അസ്ഹയെ ഇഷ്ടാണ്.... അവളെ കാണുമ്പോ എന്റെ താത്താനെ പോലെ തോന്നുണു.... ഒരു പോസിറ്റിവിറ്റി ഒക്കെ ഫീൽ ചെയ്യുന്നു.... എന്റെ പൊന്ന് പെങ്ങളെ ഒന്നും വിചാരിച്ചേക്കല്ലേ.... പേടിച്ചിട്ടാണ്...." ജസ്റ്റിൻ അത് കേട്ട് അസ്‌ഹാ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ഇഹാൻ ചിരിച്ചോണ്ട് ജസ്റ്റിന്റെ അടുത്തേക്ക് വന്നു....

"എന്തിനാ നിനക്ക് ടെൻഷൻ? ഇതിനു കിട്ടിയില്ലെങ്കിലും നിന്നെ ആരും പിടിച്ചു കമ്പനിയിന്ന് പുറത്താക്കാൻ പോണില്ല... ധൈര്യമായിട്ട് പോയി പാടിക്കോ!" ഇഹാൻ. "അതേ... അതിനുള്ള ഏറ്റവും വലിയ എക്സാമ്പിൾ ആണ് നിന്റെ അടുത്ത് നിക്കണത്...." ഇബ്നു പിന്നെ പരുപാടി സ്റ്റാർട്ട്‌ ചെയ്തു... റിഷാദ് സ്റ്റേജിൽ കേറി ഇഹാന്റെ പാട്ട് തന്നെ പാടി.... പിന്നേ കോമ്പറ്റിഷൻ തുടങ്ങി.... ആദ്യം സിംഗിൾസിന്റെ കോമ്പറ്റിഷൻ ആയിരുന്നു.... അതും ന്യൂ സിങ്ങർസിന്റെ.... ഓരോരുത്തരായി പാടാൻ കയറി.... ഇഹാനും അസ്ഹയും ഇബ്നുവും അജാസും കൂട്ടരും ജസ്റ്റിനെ നന്നായി പ്രോത്സാഹിപ്പിച്ചു സ്റ്റേജിലേക്ക് വിട്ടു.... ജസ്റ്റിൻ സ്റ്റേജിൽ കേറിയപ്പോ ഒന്ന് പേടിച്ചു.... പക്ഷെ അവൻ കണ്ണടച്ച് ശ്വാസം വലിച്ചു വിട്ട് പാടാൻ തുടങ്ങി.... അവന്റെ പാട്ട് കേട്ട് ഹാൾ മൊത്തം നിശബ്ദമായി.... അസ്ഹ പോലും വായും പൊളിച്ചു നിന്നു പോയി.... "വോഹ്... 🔥" അജാസ് ഇഹാൻ പുഞ്ചിരിയോടെ കേട്ട് നിന്നു.... ഇബ്നു സംശയത്തോടെ ഇഹാനെ നോക്കി.... പാട്ട് കഴിഞ്ഞതും ജഡ്ജസ് പോലും കൈയടിച്ചു.... ഫുൾ സിംഗിൾസ് കോമ്പറ്റിഷൻ കഴിഞ്ഞപ്പോ ഗ്രൂപ്പ്‌ കോമ്പറ്റിഷൻ ആയി.... അജാസും ഗാങ്ങും സ്റ്റേജിൽ കേറി നിന്നു.... അവര് സ്റ്റേജിൽ കേറിയതും എല്ലാരും അവരുടെ പേരുകൾ ആർത്തു വിളിക്കാൻ തുടങ്ങി....

അത് കേട്ടതും സന്തോഷത്തോടെ അവർ ചിരിയോടെ പാടി തുടങ്ങി.... "അതേയ്.... നീ ജയിക്കൂലാന്ന് ആരാ പറഞ്ഞെ....? എന്തായാലും നീ ജയിക്കും ഇങ്ങനെ പോയ...." ഇബ്നു "ആ കാര്യത്തിൽ എനിക്കൊരു സംശയവും ഇല്ല...." അസ്ഹ അവരുടെ കോംപ്പെറ്റീഷനും കഴിഞ്ഞു... എല്ലാ സെലക്ഷനും കഴിഞ്ഞു.... ഫൈനലിൽ ജസ്റ്റിനെയും അജാസിന്റെ ബാന്റിനെയും സെലക്ട്‌ ചെയ്തു... "ഹേയ് ഗയ്‌സ്.... സൊ നമ്മടെ കോംപെറ്റീഷനിലെ സിംഗിൾ സിങ്ങർസിനു ഒരു കണ്ടിഷൻ ആണ് കൊടുത്തിരിക്കുന്നത്.... ഇൻസ്‌ട്രുമെന്റ്സ് ഇല്ലാതെ പാടണം.... മലയാളം സോങ് മസ്റ്റ്‌ ആണ്...." ആംഗർ വന്ന് പറഞ്ഞു.... "ഞാൻ എന്താ ചെയ്യാ?" ജസ്റ്റിൻ "നിനക്ക് ഇഷ്ട്ടുള്ള പാട്ട് നീ പാടിക്കോ.... ഇൻസ്‌ട്രുമെന്റ് ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട.... ജസ്റ്റ്‌ ഫോളോ യുവർ ഹാർട്ട്‌...." ഇഹാൻ "മാപ്പിള പാട്ട് പാടാവോ?" ജസ്റ്റിൻ "മലയാളം എന്തും പാടാലോ...." ഇബ്നു അത് കേട്ടപ്പോ ജസ്റ്റിൻ അവരെ നോക്കി ചിരിച്ചു.... ഫൈനൽ സെലക്ഷനിൽ മൂന്ന് കണ്ടസ്റ്റന്റ്സ് ആണ് രണ്ട് സെക്ഷനിലും സെലക്ട്‌ ചെയ്തിരിക്കുന്നത്....

സിംഗിൾ സിങ്ങർ സെക്ഷനിൽ ജസ്റ്റിനും ലിയാനയും പിന്നേ വേറൊരു പെൺകുട്ടിയും ആണ് ഉള്ളത്.... ആദ്യം ലിയാനാ ആണ് പാടിയത്.... അത് കഴിഞ്ഞതും ജസ്റ്റിൻ ആയിരുന്നു.... അവൻ സ്റ്റേജിൽ കേറിയപ്പോ ഇപ്പ്രാവശ്യം പേടി ഉണ്ടായിരുന്നില്ല... പകരം ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു.... 🎶കണ്ടോളിൻ.. മണവാളൻ തൊഴരുമായി ഷെഹനായി മൂളും രാഗമിൽ വഴിനീളമായി വരവായിതാ.... കേട്ടോളിൻ... കൈ മുട്ടി പാട്ടും സംകൃതം കുളിർ ചീറി മുട്ടിൻ താളമിൽ സബധാനവിൽ അണവായിതാ...🎶 അവൻ പാടി തുടങ്ങി.... ഇൻസ്‌ട്രുമെന്റ്സ് ഒന്നും ഇല്ലായിരുന്നെങ്കിലും കേട്ടിരുന്നവർക്ക് പോലും ഈണവും താളവും എല്ലാം കിട്ടിയിരുന്നു.... പാട്ട് കേട്ട് ഇഹാനും ഇബ്നുവും മുഖത്തോട് മുഖം നോക്കി.... "എന്താടാ ഇത്?" ഇബ്നു "കൊള്ളാലെ?"അസ്ഹ "ഡിസ്‌ക്വാളിഫൈ ആവാതിരുന്നാൽ മതിയായിരുന്നു...." ഇഹാൻ "ഏഹ്? നീ അല്ലേ പറഞ്ഞെ അവനോട് മലയാളം പാടിയ മതിയെന്ന്...." അസ്ഹ "ഞാൻ അത് അവൻ പേടിക്കാതിരിക്കാൻ പറഞ്ഞതല്ലേ.... ആഹ് കുഴപ്പില്ല.... കേൾക്കാൻ നല്ല രസണ്ട്...."

ഇഹാൻ അത് കേട്ടപ്പോ ഇബ്നുവും അസ്ഹയും ഞെട്ടി ഇഹാനെ നോക്കി.... ഇഹാൻ പിന്നേ ഇതൊക്കെ എന്ത് എന്നാ രീതിക്ക് അവനെ നോക്കി നിന്നു.... ജസ്റ്റിൻ പാടി കഴിഞ്ഞ് ഒരു സൈഡിലോട്ട് മാറി നിന്നു.... അവരുടെ സെക്ഷൻ കഴിഞ്ഞതും ബാൻഡ് സെക്ഷൻ ആയിരുന്നു... അവർക്ക് കണ്ടിഷൻസ് ഒന്നും ഉണ്ടായിരുന്നില്ല.... അതോണ്ട് അജാസും കൂട്ടരും അത് തകർത്ത് പാടി.... ജസ്റ്റിനും അജാസും കൂട്ടരും ബാക്സ്റ്റേജിലേക്ക് വന്നു.... "ഇന്ന് തന്നെ ഉണ്ടാവോ റിസൾട്ട്‌?" അസ്ഹ "നോ... നാളെ....!" ഇബ്നു "ഞങ്ങള് റൂമിലേക്ക് പോവാ ഇഹാൻ.... ജസ്റ്റിൻ വാ...." അജാസ് "ഓഹ്...." ജസ്റ്റിൻ ഒട്ടും ഉഷാറില്ലാതെ അവരുടെ കൂടെ പോയി.... ഇഹാൻ അസ്‌ഹായേയും കൂട്ടി അവരുടെ റൂമിലേക്കും നടന്നു..... ഹാളിൽ തന്നെ താമസിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ട്.... "ഇഹാൻ...." ലിയാനയുടെ സൗണ്ട് കേട്ട് ഇനിയെന്താ എന്ന് കരുതി ഇഹാൻ തിരിഞ്ഞ് നോക്കി... "എന്താ?" ഇഹാൻ "സോറി.... "ലിയാനാ തല താഴ്ത്തി നിന്നു... "മ്മ്മ്?" ഇഹാൻ ഞെട്ടി... "ചെയ്ത എല്ലാ തെറ്റിനും സോറി...." ലിയാനാ പെട്ടന്ന് അസ്ഹ ഓടി പോയി ലിയാനയെ വാരിപ്പുണർന്നു.... "ഇട്സ് ഓക്കേ...." അസ്ഹ അവളെ നോക്കി നിറഞ്ഞു പുഞ്ചിരിച്ചു... ലിയാനക്ക് അവരോട് ചെയ്ത തെറ്റുകൾക്ക് വല്ലാത്ത കുറ്റബോധം തോന്നി....

അവൾ അവിടന്ന് അസ്ഹയേ നോക്കി നടന്നകന്നു.... അസ്ഹ അവള് പോണതും നോക്കി നിക്കണതിനിടക്ക് ഒന്ന് തല കറങ്ങി വീഴാൻ പോയി.... "ഹേയ്.... യു ഓക്കേ?" ഇഹാൻ അവൾടെ അടുത്തേക്ക് പോയി ചോദിച്ചു.... "അല്ല...." അസ്ഹ ഇഹാൻ പെട്ടന്ന് അവളെ അവന്റെ പുറകിലേറ്റി റൂമിലേക്ക് നടന്നു.... അസ്ഹ ആകെ ക്ഷീണിച്ചു ബെഡിൽ തല ചായ്ച്ചു കിടന്നു.... ഇഹാൻ അവളെ നോക്കി നെടുവീർപ്പിട്ട് ഡോക്ടറെ വിളിച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഡോക്ടർ വന്നു അസ്ഹയേ നന്നായൊന്ന് പരിശോധിച്ചു.... "കുട്ടിയുടെ പീരിയഡ്‌സ് ഒക്കെ റെഗുലർ ആണോ?" ഡോക്ടർ "ആഹ്.... അയ്യോ... അല്ല.... 👀" അസ്ഹ "മാരീഡ് ആണോ?" ഡോക്ടർ "ഞാൻ അവൾടെ ഹസ്ബൻഡ് ആണ്...." ഇഹാൻ "ഓഹ്.... സൊ ഇട്സ് കൺഫേംഡ്.... ഷി ഈസ്‌ പ്രെഗ്നന്റ്.... ഒന്നര മാസം ആയിട്ടേ ഉള്ളു.." ഡോക്ടർ ഇഹാൻ കേട്ടത് വിശ്വസിക്കാൻ ആവാതെ ഞെട്ടി അസ്ഹയെ നോക്കി.... അസ്ഹ ആണേൽ അതിലും കൂടുതൽ ഞെട്ടി അവനെ വായും പൊളിച്ചു നോക്കി... "ടേക്ക് കെയർ...." ഡോക്ടർ അത്രയും പറഞ്ഞു പോയി... ഇഹാൻ ഡോക്ടർ പോയതും സന്തോഷം കാരണം ഓടി പോയി അവളെ കെട്ടിപ്പിടിച്ചു.... "അൽഹംദുലില്ലാഹ്.... ❤️"ഇഹാൻ അസ്ഹ പുഞ്ചിരിയോടെ അവന്റെ തോളിൽ മുഖം പൂഴ്ത്തി.... 🖤🖤🖤🖤

(അസ്ഹ) എനിക്ക് ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു... എന്നാൽ എന്നേക്കാൾ ഹാപ്പി ആയത് ഇഹാൻ ആയിരുന്നു.... അവൻ മാമിയെയും വഫിയെയും ഇബ്നുന്റെ ഉപ്പാനെയും ഉമ്മാനേയും എൻറെ ഉപ്പാനെയും ഉമ്മാനേയും ഒക്കെ വിളിച്ചു പറഞ്ഞു.... വാർത്തയറിഞ്ഞു ഇബ്നുവും അജാസും കൂട്ടരും ജസ്റ്റിനും ഒക്കെ മുറിയിലേക്ക് വന്നു.... "അല്ലോഹ് ആരാപ്പത്?" ഇബ്നു എന്നേ നിന്ന് കളിയാക്കി.... അതിനു ലാസ്റ്റ് ഞാനും ഓനും വഴക്കായി.... പിന്നേ അജാസ് ഇടപ്പെട്ടതോണ്ട് മാത്രം അവനെ ഞാൻ വെറുതെ വിട്ടു....😤 "ഓഹ്.... എന്റെ ഈശോയെ.... ഇതിനെ പോലൊരു സാധനം ആവല്ലേ ആ കൊച്ചു...." ജസ്റ്റിൻ "ദേ ഡാ ചെക്കാ.... വേണ്ട നീ...." "ഓഹ് മതി... ഇനി അടുത്ത വഴക്കിനു നിക്കല്ലേ...." അജാസ് "ഇവൻ പറഞ്ഞതോണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നു...." "ഇല്ലേൽ നീ എന്നേ അങ്ങ് കമിഴ്ത്തിയേനെ.... ലെ..."ജസ്റ്റിൻ "ഇവനെ ഞാൻ ഇന്ന്...." ഞാൻ അവന്റെ അടുത്തേക്ക് കലിപ്പിൽ പോവാൻ നിന്നതും ഇഹാൻ എന്റെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തായി പിടിച്ചു നിർത്തി..

"എല്ലാരും ചെല്ല്... നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ...." ഇഹാൻ അത് കേട്ടപ്പോ അവരൊക്കെ ബൈ പറഞ്ഞു ഇറങ്ങി പോയി.... പിന്നേ അവൻ കതകടച്ചു പോയി ഫ്രഷ് ആയി.... അത് കഴിഞ്ഞ് ഞാൻ ഫ്രഷ് ആവാൻ കേറി... "അതേയ്.... എനിക്ക് വിശക്കുണു...." ഫോണിൽ എന്തോ ഫയൽസ് നോക്കി ഇരിക്കണ ഇഹാനെ ഞാൻ പിന്നേ അതും പറഞ്ഞു വെറുപ്പിക്കാൻ തുടങ്ങി.... അവൻ ഒന്നും മിണ്ടാതെ ഫോൺ എടുത്ത് വെച്ച് എന്നെയും ചേർത്ത് പിടിച്ചു കിടന്നു... "മിണ്ടാതെ കിടക്ക് അസ്ഹ...." ഇഹാൻ "എനിക്ക് വിശക്കുണു.... 😖" "നിനക്കെന്താ വേണ്ടേ?" ഇഹാൻ "എനിക്ക് നല്ല പൊരിച്ച കോഴി വേണം...." "ഈ നേരത്തോ?" ഇഹാൻ "പ്ളീസി...." ഞാൻ കെഞ്ചി അവൻ എന്നെയും കൂട്ടി ഹാളിന്ന് ഇറങ്ങി പുറത്തേക്ക് പോയി.... വണ്ടി എടുത്ത് എങ്ങോട്ടെന്നില്ലാതെ പോയി... പെട്ടന്ന് ഒരു കുഞ്ഞു ഹോട്ടൽ കണ്ടതും അവൻ വണ്ടി നിർത്തി.... "ഇറങ്ങു..." ഇഹാൻ ഞാൻ വണ്ടിയിന്ന് ഇറങ്ങി... അവൻ പോവുന്നതിന്റെ പുറകെ പോയി... അവൻ നേരെ ആ ഹോട്ടലിന്റെ അകത്തേക്ക് കേറി എന്തൊക്കെയോ ഓർഡർ ചെയ്തു ഒരു ടേബിളിൽ ഇരുന്നു....

"😌താങ്ക് യു... Te amo❤️" അവൻ എന്നേ നോക്കി ചിരിച്ചു ഫോണിൽ കളിച്ചു.... ഈയിടെ ആയിട്ട് ഇവന് നല്ല മാറ്റം ഉണ്ട്... എന്നോട് ഒട്ടും വഴക്കിനു വരുന്നില്ല... 🥲 കുറച്ചു കഴിഞ്ഞപ്പോ ഒരു പ്ലേറ്റിൽ കുറെ ചിക്കൻ പൊരിച്ചതും രണ്ട് പ്ലേറ്റ് പത്തിരിയും മട്ടൺ കറിയും വന്നു.... "ഔ...."എല്ലാം കൂടെ കണ്ട് എന്റെ വായിൽ കാപ്പിലോടിക്കാനുള്ള വെള്ളം വന്നു.... ഞാൻ ഒക്കെ കൂടെ വലിച്ചു കേറ്റാൻ തുടങ്ങി.... 🖤🖤🖤🖤 (ഇഹാൻ) "എന്റെ പൊന്ന് പെണ്ണെ മെല്ലെ കഴിക്ക്... ഇതൊന്നും ആരും എടുത്തിട്ട് പോവില്ല... എല്ലാം കൂടെ ചങ്കിൽ കുടുങ്ങിയാലോ...." "എല്ലാം കൂടെ കണ്ടപ്പോ ഉള്ള ഒരു സന്തോഷം...." അവൾ ഫുഡ്‌ വായിൽ നിറച്ചു വെച്ച് പറഞ്ഞു.... "അതിനിങ്ങനൊക്കെ കഴിക്കണോ? പതിയെ കഴിക്ക്...." "മ്മ്മ്..." അവൾ നല്ല അനുസരണയോടെ ഇരുന്ന് ഓരോന്നും കഴിക്കാൻ തുടങ്ങി... കഴിക്കണത് കണ്ട തോന്നും 100 കൊല്ലം പട്ടിണിയായിരുന്നെന്ന്.... റബ്ബേ... ഇനി വരാൻ പോണ സാധനം എങ്ങനാണാവോ? "നിനക്കൊന്നും വേണ്ടേ?"അസ്ഹ "ഇപ്പോഴേലും ചോദിച്ചല്ലോ തമ്പുരാട്ടി..... സന്തോഷം.... എനിക്കൊന്നും വേണ്ട.... നീ കഴിച്ചോ...."

അതിനവൾ എനിക്ക് ചുണ്ട് ചുള്ക്കി കാണിച്ചു.... ഞാൻ ചിരിച്ച് വീണ്ടും ഫോണിൽ നോക്കി ഇരുന്നു.... അവൾടെ ഫുഡ്‌ കഴിക്കലൊക്കെ കഴിഞ്ഞ് ഞങ്ങൾ തിരിച്ചു റൂമിലേക്ക് പോയി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... എല്ലാരും മെയിൻ ഹാളിൽ പ്രെസെന്റ് ആണ്.... പരുപാടി തുടങ്ങി... "എല്ലാരും ടെൻഷനിൽ ആണെന്ന് അറിയാം.... സൊ അതിനു മുമ്പ് നമുക്ക് നമ്മുടെ റിഷാദിന്റെ ലാസ്റ്റ് ആൻഡ് ഫൈനൽ സോങ് കേൾക്കാം...."ആങ്കർ... എന്നിട്ട് റിഷാദ് സ്റ്റേജിൽ കേറി പാടാൻ തുടങ്ങി.... പാട്ട് കേട്ട എല്ലാരുടെയും മനസ്സും ഹൃദയവും അവന്റെ ശബ്ദം പോലെ തന്നെ മൃദുലമായി.... അത് കഴിഞ്ഞതും കോമ്പറ്റിഷൻ വിന്നർ അന്നൗൺസ്‌മെന്റ് ആയിരുന്നു.... സിംഗിൾ ആയിരുന്നു ആദ്യം.... എല്ലാരും പ്രാർത്ഥനയോടെ നിന്നു.... 1സ്റ്റ് പൊസിഷനും 2ണ്ട് പൊസിഷനും മാത്രെ ഉള്ളു...മൂന്ന് ഫൈനൽ റൗണ്ട് കൺടസ്റ്റന്റ്സും... ജസ്റ്റിൻ ആകെ ടെൻഷൻ ആയി നിൽപ്പാണ്.... വിന്നർ അന്നൗൺസ്‌മെന്റ് കേട്ടതും ജസ്റ്റിന്റെ മുഖം വാടി............... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story