🤍♬Healing Love♬❤️: ഭാഗം 6

healing love

രചന: RANIYA

ഞങ്ങൾ രണ്ടും ഫോണൊണ്ട് പിന്നേ വടംവലി കളിക്കായിരുന്നു... " ഇഹാൻ.... എന്താ ഇത്? "പെട്ടന്ന് ഒരു പെൺശബ്ദം കേട്ട് ഞാനും കൊരങ്ങന്നും തിരിഞ്ഞു നോക്കി... ഞങ്ങളെ രണ്ട് പേരെയും നിർത്തം കണ്ട് അവര് മുഖം ചുളിച്ചു നിക്കുന്നുണ്ട്....അവനപ്പോ തന്നെ ഫോൺ വിട്ട് മാറി നിന്നു.... പടച്ചോനെ എന്റെ ഫോൺ മയ്യത്തായോ എന്തോ...!ഞാൻ അത് തിരിച്ചും മറിച്ചും നോക്കി.... "നീയെപ്പോ വന്നു?"കൊരങ്ങൻ നല്ല സ്റ്റെടി ആയി നിക്കുന്നുണ്ട്. "ശു ശു കൊരങ്ങാ.... യാറിതു? നിന്റെ പുതിയ ഗേൾഫ്രണ്ട?"ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി സ്വകാര്യമായി ചോദിച്ചു... "മിണ്ടാതിരിയെടി തീപ്പെട്ടി കൊള്ളി... ഇല്ലേൽ നിന്നെ ഞാൻ രണ്ടാക്കി അടുപ്പിലിടും...."അവനും സ്വകാര്യാമായി എന്നോട് പറഞ്ഞു.. "ഓ.... 😏" ഇങ്ങട്ട് വന്നാലും മതി നീ.... ഞാൻ നിന്ന് തരണ്ട് രണ്ടാക്കാൻ.... വിരുന്നുകാരി ഉണ്ടായി പോയി.... ഇല്ലേൽ കാണായിരുന്നു...കള്ള കുരങ്ങാ... "ആരാ ഇത്?"ലവൾ പിരികം പോക്കി എന്നെ നോക്കുന്നുണ്ട്...

"ഇവളെന്റെ അസിസ്റ്റന്റ് ആണ്...."കൊരങ്ങൻ "അസിസ്റ്റന്റ് എന്താ നിന്റെ അപാർട്മെന്റിൽ?"ലവൾ അത് ചോദിക്കാൻ നീ ആരാടി.... 🤧 "കമ്പനി പറഞ്ഞതാ.... അതവിടെ നിക്കട്ടെ.... നീ വന്ന കാലിൽ നിക്കാതെ ഇങ്ങു കേറി വാ...."കൊരങ്ങൻ അത് കേട്ടതും അവൾ ഗൗരവം ഒക്കെ വിട്ട് എന്നെയും അവനെയും നോക്കിയൊന്ന് പുഞ്ചിരിച്ചു ഞങ്ങടെ അടുത്തേക്ക് വന്നു... "താൻ പേടിക്കേണ്ട.... ഞാൻ ഇവന്റെ കാമുകി ഒന്നും അല്ല....ഞാൻ വഫീയ...ഇവന്റെ അമ്മായിന്റെ മോളാണ്..."അവളെനിക്ക് നേരെ ചിരിച്ചോണ്ട് കൈ നീട്ടി... ഞാനും നല്ലോണം ഇളിച്ചോണ്ട് അവൾക്ക് കൈ കൊടുത്തു.... അതിനാർക്കും പൈസയൊന്നും കൊടുക്കണ്ടാലോ.... ഞാൻ കൊരങ്ങനെ നോക്കിയപ്പോ അവനെന്നെ നോക്കി പുച്ഛിച്ചു.... പടച്ചോനെ ഇവനെ ഉണ്ടല്ലോ... 😬 നോ അസ്ഹ കൂൾ കൂൾ.... ഈ ചിമ്പാൻസിയെ നമുക്ക് പിന്നേ നോക്കാം.... ഇപ്പൊ വഫിയെ നന്നായി പരിചയപ്പെടാം.... "ഞാൻ അസ്ഹ റന....ഇഹാന്റെ മേക്കപ്പ് ഗേളും അസിസ്റ്റന്റും ഒക്കെ ആണ്...."

"നൈസ്.... ബൈദുബായ്... തന്നെ കാണാൻ നല്ല ഭംഗിയുണ്ട്...."വഫി "പോ അവിടന്ന്.... 🙈" "അയ്യാ ഓളെ നാണം നോക്ക്.... തീപ്പെട്ടി കൊള്ളി...."കൊരങ്ങൻ അതിനു ഞാൻ അവനെ നോക്കി പല്ല്കടിച്ചു... എന്നിട്ട് വഫിയെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു... 🖤🖤🖤🖤🖤 "നീ എന്താ ഇപ്പൊ കമ്പനിയിൽ പോവാത്തെ?"വഫീയ "വഫി.... എനിക്ക് ടൈം കിട്ടണ്ടേ... വെയിറ്റ്.... ഡി തീപ്പെട്ടി കൊള്ളി.... ആന്റിയോട് ഇവൾക്ക് കോഫി എടുക്കാൻ പറയ്..."ഇഹാൻ അസ്ഹയോട് പറഞ്ഞു... "ഓ...."അസ്ഹ തലയാട്ടി അടുക്കളയിലേക്ക് പോയി... "സത്യം പറയെടാ.... അവള് നിന്റെ കാമുകിയല്ലേ....?"വഫി "പോടി... അവളെന്റെ അസിസ്റ്റന്റ് ആണ്.... "ഇഹാൻ "പൊതുവെ നീ എന്നോടല്ലാതെ വേറെ പെൺപിള്ളേരോട് ഇത്ര ക്ലോസ് ആവുന്നത് ഞാൻ കണ്ടിട്ടില്ല... എന്തിനേറെ പറയുന്നു ലിയാനയോട് പോലും നീ ഇത്ര അടുത്തിട്ടില്ലാലോ..."വഫീ "എന്ന് കരുതി ഇത് പ്രേമം ആവോ....?"ഇഹാൻ "എനിക്ക് നിന്നെ അറിഞ്ഞൂടെ ഇഹാൻ.... നിനക്കവളെ ഇഷ്ടാണെന്ന് ഒറ്റ നോട്ടത്തിൽ പറയാൻ പറ്റും...."വഫി "നീ ഇത് സംസാരിക്കാൻ ആണോ വന്നേ? 🙄"ഇഹാൻ "അല്ലല്ല....ഞാൻ കമ്പനിയെ കുറിച് സംസാരിക്കാൻ വന്നതാ..."വഫി

"എന്നാ പറയ്..."ഇഹാൻ രണ്ട് പേരും കാര്യമായിട്ട് ഇഹാന്റെ ഉപ്പാന്റെ ബിസിനസിനെ കുറിച്ചു സംസാരിക്കാൻ തുടങ്ങി.... അസ്ഹ അവർക്ക് രണ്ട് പേർക്കും കോഫി കൊണ്ട് കൊടുത്തു റൂമിൽ പോയിരുന്നു ഫോണിൽ കളിച്ചോണ്ടിരുന്നു..... 🖤🖤🖤🖤🖤 "യാമി.... യാമി..."ഇബ്നു യാമിന്റെ പുറകെയാണ്.... "എന്താണ് നിനക്ക് വേണ്ടേ...? 🙄"യാമി "നീ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യണേ?"ഇബ്നു "നിനക്കറിയാം ഇബ്നു ഞാൻ എന്തിനാ നിന്നെ അവോയ്ഡ് ചെയ്യണേന്ന്.."യാമി "പക്ഷെ... യാമി... എനിക്ക് നിന്നെ ഇഷ്ടാണ്... അതിലെന്താ തെറ്റു?"ഇബ്നു "അതിനു നീ എന്തിനാ അസ്ഹയെ ബുദ്ധിമുട്ടിക്കണേ?"യാമി "അവളെന്റെ പെങ്ങളല്ലേ..."ഇബ്നു "എന്റെ ഫ്രണ്ട് ആയതോണ്ടല്ലേ നിന്റെ പെങ്ങളായെ?"യാമി "അങ്ങനെ പറയരുത്.... അവളെ എനിക്കിഷ്ടാ...."ഇബ്നു "ഓഹോ.... അപ്പൊ അതാണല്ലേ നിന്റെ മനസിലിരിപ്പ്...."യാമി "യ്യോ.... തെറ്റിദ്ധരിക്കരുത്.... അവളെനിക്കെന്റെ സ്വന്തം പെങ്ങളെ പോലെയാണ്.... അല്ല പെങ്ങള് തന്നെ ആണ്...."ഇബ്നു "ഞാൻ വിശ്വസിക്കില്ല...."യാമി "നീ വേണേ അവളോട് വിളിച്ചു ചോദിച്ചു നോക്ക്..."ഇബ്നു രണ്ട് പേരും യാമിയുടെ ഓഫീസ് ക്യാന്റീനിൽ ഇരുന്നാണ് സംസാരിക്കണേ...

. "അവളോട് ഞാൻ നേരിട്ട് കാണുമ്പോ ചോദിച്ചോണ്ട്..."യാമി "ഓക്കേ...😌നിനക്കെന്നെ ഇഷ്ടാണോ?"ഇബ്നു "അല്ല...."യാമി അതും പറഞ്ഞു എണീറ്റു പോയി... "യാമി...."ഇബ്നു ചുണ്ട് ചുള്ക്കി അവള് പോണതും നോക്കി നിന്നു... 🖤🖤🖤🖤🖤 (ഇഹാൻ) "നീ ഇവിടെ സ്റ്റേ ചെയ്തിട്ട് പോയ മതി...." "പോടാ.... എനിക്ക് അൻവറിനെ കാണാതിരിക്കാൻ പറ്റില്ല... 🤧"വഫി "ഔ.... ശോകം.... ഇറങ്ങി പോടി...." "പോടാ പോടാ.... എവിടെ നമ്മടെ നായിക....?"വഫി "ഏതു നായിക? ആരാത്?" "നിന്റെ തീപ്പെട്ടി കൊള്ളി....?"വഫി അത് കേട്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.... വഫിക്ക് ലിയാനയെ ഒട്ടും ഇഷ്ടല്ലായിരുന്നു.... പക്ഷെ അസ്ഹയെ പെട്ടന്ന് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.... "കൊ... ഇഹാൻ.... പ്രാക്ടിസിന് പൊണ്ടോ? അതോ ഇന്ന് ലീവ് ആണോ?"പെട്ടന്ന് ആ തീപ്പെട്ടി കൊള്ളി വന്ന് ചോദിച്ചു... "ലീവ് ഒന്നും ആക്കേണ്ട.... ഇവനെ കൊണ്ട് പൊയ്ക്കോ.... ഞാൻ ഇറങ്ങാ..."വഫി അവളെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു... "ഇറങ്ങായോ? നാളെ പോയ പോരെ?"തീപ്പെട്ടി കൊള്ളി...

"എനിക്ക് നിക്കണം എന്നൊക്കെയുണ്ട്... പക്ഷെ എനിക്കെന്റെ കെട്യോനെ കാണാതിരിക്കാൻ പറ്റില്ല..."വഫി മൂക്കൊലിപ്പിച്ചു അവളോട് പറഞ്ഞു... "ഇങ്ങള് മാരീഡ് ആണോ?"തീപ്പെട്ടി കൊള്ളി അവളെ നോക്കി അന്തം വിട്ട് നിന്നു... "കെട്ടി രണ്ട് കുട്ടികളും ഉണ്ട്...." "പോഡെർക്കാ....."വഫി എന്റെ കൈയിൽ അടിച്ചു... "😲കണ്ട പറയൂലാട്ടോ...."തീപ്പെട്ടി കൊള്ളി അവളെ നോക്കി വായും പൊളിച്ചു നിക്കുന്നുണ്ട്.... "ഐ നോ ഐ നോ.... 😌"വഫി "ഞാൻ റെഡി ആയിട്ട് വരാം.... ഇങ്ങള് സംസാരിച്ചിരിക്ക്...."ഞാൻ അതും പറഞ്ഞു റൂമിലേക്ക് പോയി... പ്രാക്ടിസിന് പോവാനായി റെഡി ആയി ഹാളിലേക്ക് വന്നപ്പോ രണ്ട് പേരും പൊരിഞ്ഞ സംസാരത്തിൽ ആണ്.... "വഫി.... ഞങ്ങള് പോണ വഴിക്ക് എയർപോർട്ടിൽ ആക്കി തരാം...." "എയർപോർട്ട്? ഇങ്ങടെ വീടെവിടെയാ?"തീപ്പെട്ടി കൊള്ളി... "ഓഹ്... ഞാൻ ബാംഗ്ലൂർ ആണ്... അൻവർ അവിടെയാണ് വർക്ക്‌ ചെയ്യണേ...."വഫി "ഓഹ്...."തീപ്പെട്ടി കൊള്ളി. "പോവാം?" അവർ രണ്ട് പേരും സമ്മതമെന്ന രീതിയിൽ തലയാട്ടി.... തീപ്പെട്ടി കൊള്ളി അകത്തേക്ക് പോയി അവൾടെ ടൂൾ ബാഗ് എടുത്തിട്ട് വന്നു.... പിന്നേ ഞങ്ങൾ അവിടന്നിറങ്ങി എന്റെ കാറിൽ നേരെ വിട്ടു....

എയർപോർട്ടിൽ എത്തിയപ്പോ വഫി ഇറങ്ങി.... അവളെ പുറകെ ഞാനും ഇറങ്ങി... "കട്ടക്ക് പിടിച്ചു വെച്ചോ അവളെ.... അടിപൊളിയാ അവള്... എനിക്കിഷ്ടായി... "വഫി എന്നോട് സ്വകാര്യമായി പറഞ്ഞു.. "എനിക്ക് അവളോട് അങ്ങനൊന്നും ഇല്ല വഫി.... 🙄" " ബട്ട്‌ തെ വേ യു ലുക്ക്‌ അറ്റ് ഹേർ ഈസ്‌ ഡിഫറെൻറ്... "വഫി ചിരിച്ചോണ്ട് അതും പറഞ്ഞു അകത്തേക്ക് പോയി... ഞാൻ അവള് പോണതും നോക്കി അതേ നിൽപ്പ് നിന്നു....പിന്നേ കാറിൽ കേറി ഞങ്ങൾ നേരെ പ്രാക്ടിസ് ഹാളിലേക്ക് പോയി.... "ഞാൻ പ്രാക്ടിസിന് പോവാണ്.... നിന്നെ എനിക്ക് കാണണം.... ഇവിടെ തന്നെ ഇരുന്നോ... വേറെവിടേലും പോയി ബോധംകെട്ടു വീണ ഞാൻ അറിയില്ല... കേട്ടല്ലോ..."ഞാൻ സ്റ്റേജിന്റെ മുമ്പിൽ ഉള്ള ഓഡിയൻസ് സീറ്റ്‌ കാണിച്ചു പറഞ്ഞു... "ഓ.... ആഞ്ഞ പോലെ...."അവളെന്നെ കളിയാക്കി ചിരിച്ചു... "പോടി...." "നീ പോടാ ചിമ്പാൻസി..."തീപ്പെട്ടി കൊള്ളി... "ചിമ്പാൻസി നിന്റെ മറ്റവൻ അജാസ്...." "അയ്യടാ... നീയാണ് എന്റെ ചിമ്പാൻസി..."തീപ്പെട്ടി കൊള്ളി... "നിന്റെ ചിമ്പാൻസിയോ? ഏതു വകേല്?" "നിന്നെ ഞാൻ അല്ലാതെ ആരാടാ കൊരങ്ങാ ചിമ്പാൻസി എന്ന് വിളിച്ചത്?"തീപ്പെട്ടി കൊള്ളി... "നിന്നെ ഞാൻ അല്ലാതെ വേറാരും തീപ്പെട്ടി കൊള്ളി എന്ന് വിളിച്ചില്ലാലോ...."

"അപ്പൊ ഈക്വൽ ഈക്വൽ....🤧"തീപ്പെട്ടി കൊള്ളി... "മ്മ്മ്.... ഞാൻ പോണു...."ഞാൻ അതും പറഞ്ഞു സ്റ്റേജിലേക്ക് പോയി... റിച്ചു (റിഷാദ്) ആൾറെഡി പ്രെസെന്റ് വിളിച്ചിട്ടുണ്ട്.... ഞങ്ങള് രണ്ടും പിന്നേ പ്രാക്ടീസ് തുടങ്ങി.... 🖤🖤🖤🖤🖤 (അസ്ഹ) കൊരങ്ങാനോട് വഴക്കിട്ടു അവൻ പോയതും ഞാൻ ഓഡിയൻസ് സീറ്റിൽ ഇരുന്നു.... പറയാതിരിക്കാൻ പറ്റൂലാട്ടോ... അവൻ ആളൊരു പാവം ആണ്.... പെട്ടന്ന് ദേഷ്യപ്പെടില്ല.... എല്ലാരോടും ചിരിച്ചേ സംസാരിക്കു.... പക്ഷെ ദേഷ്യപ്പെട്ടാൽ നല്ല രസാണ്.... അന്നേരം അവനൊരു ബീസ്റ്റ് ആണ്... 😈 അവന്റെ കൂടെ ഉള്ളപ്പോ എനിക്കെന്തോ വല്ലാത്ത ഹാപ്പിനെസ്സ് ആണ്.... ഒരു ദിവസം പോലും വഴക്കിടാതിരിക്കാൻ പറ്റില്ല... ഞങ്ങൾ ഇപ്പൊ ശരിക്കും നല്ല ഫ്രണ്ട്സിനെ പോലെയാണ്.... വഫി പറഞ്ഞിരുന്നു... അവൻ പൊതുവെ പെൺകുട്ടികളോട് അകൽച്ച കാണിക്കും.... വഫിയോട് മാത്രേ ഇത്ര ക്ലോസ് ആയിട്ട് നിന്നിട്ടുള്ളു എന്നൊക്കെ.... എനിക്ക് ഇവന്റെ കൂടെ നിക്കുമ്പോ എന്തോ ഒരു സെക്യൂരിറ്റി ഫീലിംഗ് ആണ്... എന്താണാവോ...!

"ഹായ് അസ്ഹ..."ആരോ എന്നെ വിളിച്ചത് കേട്ട് ഞാൻ ചിന്തകൾക്ക് വിരാമമിട്ട് സൈഡിലേക്ക് നോക്കി... അപ്പൊ ദേ എന്റെ അടുത്ത് അജാസ് ഇരിക്കുന്നു... എന്റെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം അനുഭവപ്പെട്ടു.... "നിനക്ക് ട്രെയിനിങ് ഇല്ലേ?"ഞാൻ അവനെ നോക്കാതെ കൊരങ്ങനെ നോക്കി ഇരുന്നു... "ആഹ്... ഇന്നത്തെ കഴിഞ്ഞു... ഇവരുടെ പ്രാക്ടീസ് കാണാൻ വന്നതാ... അപ്പോഴാ നിന്നെ കണ്ടേ..."അജാസ് "എന്താണ്? പറഞ്ഞോ?" "നീ... നീ എന്തിനാ നമുക്ക് പിരിയാമെന്ന് പറഞ്ഞെ?"അജാസ് "നോക്ക് അജാസ്.... ഞാൻ റീസൺ അന്ന് തന്നെ ക്ലിയർ ചെയ്തതാണ്.... നമ്മൾ ഇപ്പൊ...." "നോ.... എനിക്ക് കേക്കേണ്ട....പക്ഷെ അസ്ഹ സ്റ്റിൽ ഐ ലവ് യു...."അജാസ് "സ്റ്റോപ്പ്‌ ഇറ്റ്.... എനിക്ക് വേണ്ട നിന്റെ പ്രേമവും കോപ്പും.... കൊണ്ട് പോയി അടുപ്പിലിട്...."ഞാൻ അവിടന്നെഴുന്നേറ്റു അവനോട് ദേഷ്യത്തിൽ അത്രയും പറഞ്ഞു വേറൊരു സീറ്റിൽ ആയി ഇരുന്നു... ഞാൻ സ്റ്റേജിലേക്ക് നോക്കിയപ്പോ കൊരങ്ങൻ എന്നോട് കണ്ണോണ്ട് എന്താണെന്ന് ചോദിച്ചു.... ഞാൻ കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു....

അതിനവൻ എനിക്കൊന്ന് പുഞ്ചിരിച്ചു തന്നു.... റബ്ബേ.... ഇവന്റെ ചിരി കാണാൻ എന്നാ ലുക്ക്‌ ആണ്😍.... 🤧നോ അസ്ഹ ഡോണ്ട് ഡു... ഡീസന്റ് ആവ്... ഞാൻ അജാസിനെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല... അവൻ പോയോ അവിടെ ഉണ്ടോ എന്ന് പോലും ഞാൻ നോക്കിയില്ല.... കൊരങ്ങന്റെ പ്രാക്ടീസ് കഴിഞ്ഞ് ഞങ്ങള് തിരിച്ചു അപാർട്മെന്റിലേക്ക് എത്തിയപ്പോ രാത്രി ആയിട്ടുണ്ട്.... "ഡി...."റൂമിലേക്ക് കേറാൻ നിന്നപ്പോഴായിരുന്നു കൊരങ്ങൻ എന്നെ വിളിച്ചേ.... "എന്താടാ?" "എന്തൊരു ബഹുമാനം.... 🙄"കൊരങ്ങൻ "നിനക്കത്ര ബഹുമാനൊക്കെ മതി.... എന്തിനാ വിളിച്ചേ?" "നിനക്ക് വേണേ രണ്ട് ദിവസം ലീവ് എടുത്തോ....!"കൊരങ്ങൻ പടച്ചോനെ അവന്റെ തലയിൽ തേങ്ങ വല്ലോം വീണോ... ഏയ്.... ഇത് അവന്റെ പ്രാക്ടിസിന്ന് മുങ്ങാനുള്ള അടവാണ് അസ്ഹ... സമ്മതിക്കരുത്... "ഓഹ്.... അത്രക്ക് സ്നേഹമൊന്നും വേണ്ട.... രണ്ട് ദിവസം ലീവ് എടുത്തിട്ട് എന്തിനാണ്.... മാനത്തു നോക്കി ഇരിക്കാനാ?" "ഓഹ് വേണ്ടെങ്കി വേണ്ട.... പോടി തീപ്പെട്ടി കൊള്ളി...

."കൊരങ്ങൻ എന്നെ പുച്ഛിച്ചു... "എടാ ചിമ്പാൻസി.... കൊരങ്ങാ.... നിന്നോട് ഞാൻ രാവിലെ ചോദിക്കണം വിചാരിച്ചതാണ്.... ആരോട് ചോദിച്ചിട്ടാടാ നീ എന്റെ ഷാംപൂ എടുത്തേ?"എന്തോ ഓർത്ത പോലെ ഞാൻ ചോദിച്ചു... "ശാമ്പൂവോ? ഞാനെങ്ങും നിന്റെ ഒന്നും എടുത്തിട്ടില്ല..."കൊരങ്ങൻ "കള്ളം.... പച്ച കള്ളം... നീയാണ് എടുത്തത്...." "ദേ ഡി തീപ്പെട്ടി കൊള്ളി... ചെയ്യാത്ത കാര്യത്തിന് എന്നെ കുറ്റപ്പെടുത്തിയ ഉണ്ടല്ലോ...."കൊരങ്ങൻ "ചെയ്യാത്ത കാര്യോ.... നീ എടുത്തില്ലെടാ എന്റെ ഷാംപൂ?"ഞാൻ അതും ചോദിച്ചു അവന്റെ അടുത്തേക്ക് പോയി... അവനാണെങ്കിൽ എന്നെ നോക്കി മിഴിച്ചു നിക്കുന്നുണ്ട്....ഇടുപ്പിൽ കൈ കുത്തി ഞാൻ അവനെ കണ്ണ് കൂർപ്പിച്ചു നോക്കിയപ്പോ അവൻ പെട്ടന്ന് മുഖം തിരിച്ചു... "പോയി കുളിക്കെടി..... നാറീട്ട് വയ്യ...."കൊരങ്ങൻ "നീ എന്റെ ഷാംപൂ എടുത്തിട്ട് പോയതും പോരാ... എന്നെ പറയുന്നോ...." "മോളെ.... മോൾടെ ഷാംപൂ ഇതാണോ?"ക്ലീനിങ് ആന്റി അതും ചോദിച്ചു എന്റെ അടുത്തേക്ക് വന്നു... ഞാൻ നോക്കിയപ്പോ ആന്റിയുടെ കൈയിൽ എന്റെ ഷാംപൂ....

"ഇതെവിടന്ന് കിട്ടി?" "മോൾടെ ബെഡിന്റെ അടിയിന്ന്...."ആന്റി ഞാൻ അപ്പൊ മെല്ലെ ഇടങ്കണ്ണിട്ട് കൊരങ്ങനെ നോക്കി.... അവൻ ആണെങ്കി എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.... ഞാൻ അവനെ നോക്കിയൊന്ന് ഇളിച്ചു കൊടുത്തതും അവൻ അവന്റെ റൂമിൽ കേറി ഡോർ അടച്ചു....ഔ വല്ലാത്ത ജാതി.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... "കൊരങ്ങാ എണീക്ക്... ഡാ കൊരങ്ങാ...."അസ്ഹ അവന്റെ ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങി.... "എന്താടി?"ഇഹാൻ ഡോർ തുറന്ന് അവളെ നോക്കി കണ്ണുരുട്ടി... "നമുക്കിന്നു കമ്പനിയിൽ പോണം.... റെഡി ആവ്...."അസ്ഹ "നിനക്കത് ഇന്നലെ രാത്രി പറയാൻ മേലായിരുന്നോ?😬"ഇഹാൻ "ഇപ്പൊ ഇബ്നു വിളിച്ചു പറഞ്ഞത് എങ്ങനെയാടാ തൊരപ്പ ഞാൻ ഇന്നലെ രാത്രി പറയാ?"അസ്ഹ "പോയി റെഡി ആവെടി പിശാഷേ...."ഇഹാൻ അതും പറഞ്ഞു ഡോർ വലിക്കെ അടച്ചു... അസ്ഹ അവനെ മനസ്സിൽ നല്ലോണം പ്രാകി അവളെ റൂമിലേക്ക് പോയി....

രണ്ട് പേരും റെഡി ആയി അവിടന്നിറങ്ങി ഇഹാന്റെ വണ്ടിയിൽ കമ്പനിയിലേക്ക് പോയി... "കൊരങ്ങാ... എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണേ... ഞാൻ ഇബ്നുവിന് എന്തേലും കഴിക്കാൻ വാങ്ങട്ടെ..."അസ്ഹ ഇഹാൻ ശരിയെന്നു തലയാട്ടി അവന്റെ കാറിൽ ചാരി നിന്നു.... അസ്ഹ ഓടി പോയി കമ്പനി കാഫെറ്റീരിയയിൽ നിന്ന് ഒരു സാൻഡ്‌വിച്ചും കോഫീയിൽ വാങ്ങി വന്നു.... "പോവാം?"അസ്ഹ "നീ നടന്നോ.... ഞാൻ വന്നോളാം..."ഇഹാൻ അസ്ഹ അത് കേട്ടപ്പോ മുമ്പിൽ പോയി... അവൾ കൈയിൽ കോഫീയും കവറും പിടിച്ചു ആരെയും നോക്കാതെ തലയും താഴ്ത്തി നടന്നു.... അവള് സ്റ്റെപ് കേറി കൊണ്ടിരിക്കെ ആണ് അറിയാതെ ആരെയോ തട്ടിയത്.... തട്ടിയത് മാത്രം അല്ല അവൾടെ കൈയിലെ കോഫീ ആ ആൾടെ മേലിലൂടെ പോവേം ചെയ്തു.... "ആാാ...."പെൺശബ്ദം കേട്ടപ്പോ അസ്ഹ ഞെട്ടി തലപൊക്കി നോക്കി.. ആരാ നോക്കിയപ്പോ ദേ ലിയാനാ ദേഷ്യത്തിൽ നിക്കുന്നു.... "ഓഹ് സോറി സോറി...."അസ്ഹ വേഗം അവളെ കൈയൊണ്ട് അവൾടെ ഡ്രസ്സ്‌ തുടച്ചു കൊടുക്കാൻ തുടങ്ങി.... "ഹൌ ഡയർ യു!"ലിയാന അതും പറഞ്ഞു അസ്ഹയെ പിടിച്ചൊരു തള്ളായിരുന്നു... സ്റ്റെപിൽ ആയിരുന്നതോണ്ട് അസ്ഹ ഗ്രിപ് കിട്ടാതെ പുറകിലേക്ക് മറിഞ്ഞു............. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story