🤍♬Healing Love♬❤️: ഭാഗം 7

healing love

രചന: RANIYA

"ഹൌ ഡയർ യു!"ലിയാന അതും പറഞ്ഞു അസ്ഹയെ പിടിച്ചൊരു തള്ളായിരുന്നു... സ്റ്റെപിൽ ആയിരുന്നതോണ്ട് അസ്ഹ ഗ്രിപ് കിട്ടാതെ പുറകിലേക്ക് മറിഞ്ഞു....പക്ഷെ കറക്റ്റ് സമയത്തായിരുന്നു ഇഹാൻ അസ്ഹയുടെ പുറകിലായി വന്ന് നിന്നത്.... അസ്‌ഹാ വീഴാൻ പോയതും ഇഹാൻ അവളെ പിടിച്ചു നേരെ നിർത്തി... "ഓക്കേ ആണോ നീ?"ഇഹാൻ അസ്ഹയെ നോക്കി ചോദിച്ചു "മ്മ്മ്..."അസ്‌ഹാ അവനെ നോക്കിയൊന്ന് മൂളി... "ലിയാനാ.... 😡"ഇഹാൻ ദേഷ്യത്തിൽ അവളെ ഒരു നോട്ടം ആയിരുന്നു. അസ്ഹ ആണെങ്കി ഇപ്പൊ കരയുമെന്ന പോലെയാണ് നിക്കുന്നെ.... "ഇഹാൻ... അവളാണ്..."ലിയാനാ "ഞാൻ എല്ലാം കാണുകയും കേക്കേം ചെയ്തു.... നിനക്കാര എന്റെ അസിസ്റ്റന്റിന്റെ ദേഹത്തു കൈ വെക്കാൻ അധികാരം തന്നെ...സോറി പറയ്...."ഇഹാൻ "ലുക്ക്‌ ഇഹാൻ..... അവളാണ് എന്റെ ദേഹത്തു കോഫീ കളഞ്ഞത്.... സോ ഞാൻ എന്തിനു സോറി പറയണം?"ലിയാന "അതിനവള് നിന്നോട് സോറി പറഞ്ഞല്ലോ...

ഇനി നിന്റെ ടേൺ ആണ്...."ഇഹാൻ അവളെ ഒന്നൂടെ കലിപ്പിച്ചു നോക്കി... "വേ.... വേണ്ട.... എനിക്ക് പ്രശ്നൊന്നും ഇല്ല...."അസ്‌ഹാ "മിണ്ടാതിരിക്കെടി.... കം ഓൺ ലിയാനാ... സെ സോറി...."ഇഹാൻ ലിയാനയെ നോക്കി ദഹിപ്പിക്കുന്നുണ്ട്... "സോ.... സോറി...."ലിയാന അവൾ ആദ്യമായിട്ടായിരുന്നു ഇഹാനെ ഇത്ര ദേഷ്യത്തിൽ കണ്ടത്.... ഇഹാൻ അത് കേട്ടതും ലിയാനയെ ഒന്ന് നോക്കി പേടിപ്പിച്ചു അസ്‌ഹനെയും വലിച്ചൊരു പോക്കായിരുന്നു.... അവൻ നേരെ ഇബ്നുന്റെ കാബിനിൽ കേറി ഡോർ ലോക്ക് ചെയ്തു അസ്ഹയെ പിടിച്ചു സോഫയിൽ ഇരുത്തി.... ഇബ്നു അവിടെ ഇല്ലായിരുന്നു.... "നീ ഓക്കേ അല്ലെ?"ഇഹാൻ "ആഹ്...."അസ്‌ഹാ അവനെ നോക്കി ചിരിച്ചെന്ന് വരുത്തി... "ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം ട്ടോ...."ഇഹാൻ അസ്ഹ ശരിയെന്നു തലയാട്ടിയതും അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി... 🖤🖤🖤🖤 (അസ്ഹ) കൊരങ്ങൻ പോയതും എന്റെ മനസാകെ എന്തോ പോലെയായി.... ഞാൻ സോറി പറഞ്ഞതാണല്ലോ....

തെറ്റായോ ചെയ്തത്.... ഇനിയും ഞാൻ അവളോട് സോറി പറയണോ.... "അസ്ഹ...."ഞാൻ അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കെ ആണ് പെട്ടന്ന് അജാസ് അവിടേക്ക് കേറി വന്നത്.... "എന്താ അജാസ്? നിനക്ക് ട്രെയിനിങ് ഇല്ലേ?"ഞാൻ അവനെ നോക്കി ചോദിച്ചു.... "ആഹ്... ഞാൻ കാര്യം കേട്ടപ്പോ ഓടി വന്നതാണ്.... നിനക്ക് കുഴപ്പൊന്നും ഇല്ലാലോ....!"അജാസ് എന്റെ കൈ പിടിച്ചു ചോദിച്ചു... "എനിക്കെന്ത് കുഴപ്പം?" "നീ വീഴാൻ പോയില്ലെ കാല് വല്ലോം ഉളുക്കിയോ?"അജാസ് "ഇതൊക്കെ നീ എന്തിനാ അന്വേഷിക്കണേ?" "പേടിക്കേണ്ട... ജസ്റ്റ്‌ ഒരു കൺസിഡറേഷൻ ആണെന്ന് കരുതിക്കോ!"അജാസ് "എന്റെ സ്ഥാനത് അവളായിരുന്നേൽ നീ ഇങ്ങനെ ഓടി വരുമായിരുന്നോ?" "അവളെന്റെ കൊലീഗ് അല്ലെ .... അല്ലാതെ എന്റെ...."അജാസ് പറഞ്ഞു പൂർത്തിയാക്കും മുന്നേ ഞാൻ അവനെ തടഞ്ഞു... "ഞാനും നിന്റെ ഒരു കൊലീഗ് ആണ്.... ഞാനും അവളും നീയും വർക്ക്‌ ചെയ്യണത് ഒരേ കമ്പനിയിൽ ആണ്...

പിന്നെ എനിക്ക് മാത്രം എന്തിനാ ഈ സ്പെഷ്യൽ കൺസിഡറേഷൻ?" "ബട്ട്‌ അസ്ഹ...."അജാസ് "നോക്ക് അജാസ്.... ചൂട് കോഫി വീണത് അവൾടെ ദേഹത്താണ്... എന്റെ ദേഹത്തല്ല.... സോ കൺസിഡർ ഹേർ... എന്നെയല്ല..." "അസ്ഹ ഞാൻ പക്ഷെ നിന്നെ...."അജാസ് "നിനക്ക് പോവാം.... എനിക്ക് നിന്നോട് സംസാരിക്കണ്ട.... പോ... ഇറങ്ങി പോവാനാ പറഞ്ഞെ..."എന്റെ ശബ്ദൊക്കെ ഇടറി.... അജാസ് എന്നെയൊന്നു ദയനീയമായി നോക്കി ഇവിടന്ന് ഇറങ്ങി പോയി.... അവൻ പോയതും ഞാൻ മുഖം പൊത്തിയിരുന്നു കരഞ്ഞു....നിന്നെ എനിക്കിനി സ്നേഹിക്കാൻ ആവില്ല.... അജാസ്.... ഐ ആം റിയലി സോറി... 😭 "തീപ്പെട്ടി കൊള്ളി...."കൊരങ്ങന്റെ ശബ്ദം കേട്ട് ഞാൻ തല പോക്കി അവനെ നോക്കി... 🖤🖤🖤🖤 (ഇഹാൻ) ഞാൻ വെള്ളവും വാങ്ങി റൂമിലേക്ക് വന്നപ്പോ തീപ്പെട്ടി കൊള്ളി ദേ കൈയൊണ്ട് മുഖം പൊത്തിയിരിക്കുന്നു.... ഞാൻ അവളെ വിളിച്ചതും അവള് തല പോക്കി എന്നെ നോക്കി.... കരഞ്ഞിട്ട് അവൾടെ മുഖമൊക്കെ ചുവന്നിട്ടുണ്ട്....

ഞാൻ വെള്ളം അവിടെ വെച്ച് റൂമിന്റെ ഡോർ അടച്ചു ലോക്ക് ഇട്ടു... "എന്താ? എന്ത് പറ്റി?"ഞാൻ അവളെ മുമ്പിൽ മുട്ടകുത്തിയിരുന്നോണ്ട് ചോദിച്ചു... "കൊരങ്ങാ.... 😭"എന്നെ വിളിച്ചു അവള് വീണ്ടും കരയാൻ തുടങ്ങി... "എന്താ? ലിയാനാ നിന്നെ എന്തേലും പറഞ്ഞോ? ആരേലും നിന്നെ വഴക്ക് പറഞ്ഞോ?" "കൊരങ്ങാ.... അജാസ്... അവ... അവനെ എനിക്കിഷ്ടാണ് കൊരങ്ങാ....പക്ഷെ എനിക്ക് അവനോട് ആ പഴയ പ്രേമം തോന്നണില്ല.... അവനോട്... അവനോട് ഇനി എന്നെ കാണാൻ വരരുതെന്ന് പറയ്...."അവൾ അവനെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെയായിരുന്നു എനിക്ക്... എനിക്കെന്താ പറ്റിയെ? അവളവനെ ഇഷ്ടപ്പെടുന്നതിനു എനിക്കെന്താ? എന്തേ എനിക്ക് സങ്കടം തോന്നിയെ? "അവൻ വന്നിരുന്നോ?" "മ്മ്മ്.... അവനെന്റെ അടുത്തേക്ക് വന്നിരുന്നു.... പക്ഷെ ഞാൻ അവനെ ഇറക്കി വിട്ടു..."അവളതും പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി.... ഇതിനും മാത്രം എവിടുന്ന് വരുന്നു ഈ കണ്ണീറൊക്കെ....ഞാൻ അവളെ തോളിൽ കൈ വെച്ച് തട്ടി കൊടുത്തു... "ഞാനൊന്ന് ചോദിച്ചോട്ടെ...?" "മ്മ്മ്..."അവളെന്നെ കരച്ചിലൊക്കെ നിർത്തി നോക്കി....

"നിനക്കവനെ ഇഷ്ടാണെങ്കി എന്തിനാ നിങ്ങള് പിരിഞ്ഞെ?" ഞാൻ അത് ചോദിച്ചപ്പോ അവളെന്റെ കണ്ണിലേക്കു നോക്കിയിരുന്നു...എന്നിട്ട് പറയാൻ തുടങ്ങി... "ഇതറിയുന്നതിനു മുമ്പ് എന്റെ ഉപ്പാനെയും ഉമ്മാനേയും കുറിച് അറിയണം.... അവർ രണ്ട് പേരും പ്രേമിച്ചു കല്യാണം കഴിച്ചതാണ്.... ഉമ്മാനെ ഉമ്മാന്റെ വീട്ടിന്ന് ഇറക്കി വിട്ടു.... ഉപ്പ ഉപ്പാന്റെ വീട്ടിലേക്ക് ഉമ്മാനേയും കൊണ്ട് പോയി.... അവർ എന്റെ ഉമ്മാനെ ഒരു വേലക്കാരിയെ പോലെ കണ്ടു.... അവരുടെയൊക്കെ തുണികളും കഴിച്ച പാത്രങ്ങളും കഴുകിച്ചു.... അതോടെ ഉപ്പ ഉമ്മാനേയും കൂട്ടി അവിടന്നിറങ്ങി....പിന്നേ അവർക്ക് ഞാൻ ഉണ്ടായി....അതിനു ശേഷം ഉപ്പ ഞങ്ങളെയും കൂട്ടി അമേരിക്കയിൽ പോയി ഞങ്ങൾ അവിടെ സെറ്റിൽ ആയി....ഇടക്കെപ്പോഴോ നാട്ടിലേക്ക് വന്നപ്പോ എനിക്കിവിടെ എന്തോ വലിയ ഇഷ്ടായി... അങ്ങനെ ഞാൻ എന്റെ കോളേജ് സ്റ്റഡീസ് ഇവിടെയാക്കി..." അവളൊരു കുഞ്ഞു ചിരിയോടെ ഇതൊക്കെ പറയുമ്പോഴും ഞാൻ ശ്രദ്ധിച്ചത് നിറഞ്ഞു നിക്കുന്ന അവൾടെ കാപ്പി കണ്ണുകളിലെ നക്ഷത്ര തിളക്കം ആയിരുന്നു...

. "ഞാനവനെ പരിചയപ്പെടുന്നത് ഒന്നര കൊല്ലം മുമ്പാണ്...വെറും ആറു മാസം നീണ്ടു നിന്നു പോയൊരു റിലേഷൻ ആയിരുന്നു ഞങ്ങടെ.... ഇൻസ്റ്റ വഴി ഞാൻ അവനെ പരിചയപ്പെട്ടു.... പെട്ടന്ന് കൂട്ടായി...പതിയെ പതിയെ ഞങ്ങൾ മീറ്റ് ചെയ്യാൻ തുടങ്ങി...ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി.... പരിചയപ്പെട്ടു ഒരു മാസം കഴിഞ്ഞപ്പോ അവനെന്നെ പ്രൊപ്പോസ് ചെയ്തു... അവനോട് നോ പറയേണ്ട റീസൺസ് ഒന്നും എനിക്കില്ലായിരുന്നു.... ഞാൻ അക്‌സെപ്റ്റ് ചെയ്തു.... പിന്നേ ഞങ്ങടെ ദിനങ്ങൾ ആയിരുന്നു.... കാൾസും ചാറ്റും മീറ്റിംഗ്‌സും ഒക്കെ.... പക്ഷെ അതിരു വിട്ടൊരു ബന്ധം ഞങ്ങക്കിടയിൽ ഉണ്ടായിരുന്നില്ല... കൃത്യം ആറു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് അവനെന്റെ ഉപ്പാന്റെ പെങ്ങടെ മോൻ ആണെന്ന്.... എന്തോ എനിക്കവരോടൊക്കെ ഒരു ദേഷ്യം ആയിരുന്നു.... ഞാനവനെ വിളിച്ചു കാര്യം പറഞ്ഞു... എന്റെ ഉപ്പയും ഉമ്മയും ജീവനോടെ ഉണ്ടോ ചത്തോ എന്ന് പോലും അന്വേഷിക്കാത്ത അവന്റെ ഉമ്മയെ എനിക്കെന്റെ അമ്മായിയമ്മ ആയി വേണ്ട എന്നും അവനോട് എനിക്ക് പഴയ സ്നേഹമൊന്നും ഇല്ലെന്നും പറഞ്ഞു...

കാര്യം അറിഞ്ഞാൽ ആദ്യം എതിർക്കുന്നത് എന്റെ ഉപ്പ ആയിരിക്കും എന്നാ ബോധം എനിക്കുണ്ട്... അവരെ വിഷമിപ്പിക്കാനും എന്നെ കൊണ്ട് പറ്റില്ല... കാരണം എനിക്കവരും അവർക്ക് ഞാനും മാത്രല്ലേ ഉള്ളു... എന്റെ റീസൺ എല്ലാർക്കും വളരെ സില്ലി ആയിരുന്നു... പക്ഷെ എനിക്കെ എന്റെ സങ്കടം മനസിലാവു.... "അവൾ അത്രയും പറഞ്ഞു നിർത്തിയതും ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.... "നിന്റെ റീസൺ സില്ലി ഒന്നും അല്ല... നീ നിന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടി ചെയ്തു....ലിയാന എന്നെ ചതിച്ച പോലെ നീ അവനെ ചതിച്ചിട്ടൊന്നും ഇല്ലാലോ... ഐ ലൈക്‌ ഇറ്റ്.... " "നീ പോടാ ചിമ്പാൻസി... ഞാൻ ചതിച്ചി ഒന്നും അല്ല...."തീപ്പെട്ടി കൊള്ളി.. "എന്തല്ലാന്ന്? 😂" "ചതിച്ചി.... എന്തേ? കറക്റ്റ് അല്ലെ?"അവളെന്നെ നോക്കി പിരികം ചുള്ക്കി ചോദിച്ചു... "എടി പൊട്ടി ചതിച്ചി അല്ല വഞ്ചകി.... 😂" "ആഹ് അതെങ്കി അത്.... രണ്ടും ഒന്നാണ്.... കേട്ടാടാ തൊരപ്പ..."ലവൾ ഇപ്പൊ ഉഷാറായി...

"ശരി തൊരപ്പത്തി.... നിനക്ക് വീട്ടിലേക്ക് പോണോ?" "വേണ്ട.... നിനക്ക് പ്രാക്ടീസ് ഉള്ളതല്ലെ.... അല്ലോഹ്... ഇന്ന് നമ്മളെ ഇബ്നു എന്തിനോ വിളിച്ചു വരുത്തീതല്ലേ.... ഞാനത് മറന്നു...."അവൾ തലയിൽ കൈ വെച്ച് പറഞ്ഞു.... "ന്നിട്ട് അവനെവിടെ?" "പറഞ്ഞ പോലെ ഇബ്നു എവിടെ?"അവള് ചുറ്റും നോക്കി.... "വിളിക്കെടി അവനെ...." അവളപ്പൊ തന്നെ ഫോൺ എടുത്ത് ഓൺ ആക്കി.... അതിലേക്ക് നോക്കി അവളെന്നെ നോക്കി ഇളിച്ചു.... "എന്താ?" "വരേണ്ട കാര്യമില്ലേന്ന് പറഞ്ഞു അവനെനിക്ക് ഒരു മണിക്കൂർ മുമ്പ് മെസ്സേജ് അയച്ചിരുന്നു.... 😁ഞാനിപ്പഴാ കണ്ടേ...."തീപ്പെട്ടി കൊള്ളി അതും പറഞ്ഞു നന്നായിയോന്ന് ഇളിച്ചു തന്നു.... "പ്ഫാ..... പന്ന കെളവി.... മര്യാദക്ക് ഉറങ്ങിയിരുന്ന എന്നെ വിളിച്ചു എണീപ്പിച്ചു പിശാഷ്.... നിന്നെ ഞാൻ ഉണ്ടല്ലോ.... 😤"ഞാൻ അവളെ നോക്കി പല്ല്കടിച്ചു... "ഓഹ്.... അത് സാരല്ല.... നിനക്ക് വേറെ പണിയൊന്നും ഇല്ലാലോ.... വീട്ടിലാണേലും പാട്ടും പാടി ബോഡി ഷോ നടത്തൽ അല്ലെ പണി.... സാരല്ല..."തീപ്പെട്ടി കൊള്ളി അത് പറഞ്ഞപ്പോ എനിക്ക് അന്നത്തെ കാര്യം ഓർമ വന്നു.... എനിക്കാകെ എന്തോ ഒരു ചമ്മൽ ആയി... ഞാൻ അവളെ അടുത്തിന്ന് എണീറ്റു ഇബ്നുന്റെ ചെയറിൽ ഇരുന്നു കമ്പ്യൂട്ടറിൽ ഗെയിം കളിക്കാൻ തുടങ്ങി...

"ഗുഡ് ബോയ്.... ഞാൻ എന്റെ വർക്ക്‌ കംപ്ലീറ്റ് ആക്കും വരെ അനങ്ങരുത്...."തീപ്പെട്ടി കൊള്ളി അതും പറഞ്ഞു അവൾടെ ചെയറിൽ ഇരുന്നു... "ശരി തമ്പുരാട്ടി..." അതിനവളെന്നെ നോക്കി ചിരിച്ചു.... ഞാനും അവളെ നോക്കി ചിരിച്ചു... പെണ്ണ് കാണാൻ ഒടുക്കത്തെ ലുക്ക്‌ ആണ്.... മേക്കപ്പ് ആർട്ടിസ്റ്റ് ആണേലും അവളെ മുഖത്തു ഒരിത്തിരി മേക്കപ്പ് പോലും അവൾ ഇടാറില്ല.... എന്താണാവോ? ചോദിക്കണം വിചാരിക്കും... പക്ഷെ മറക്കും.... ആഹ് പിന്നേ ചോദിക്ക... കം ഓൺ... നമുക്ക് രണ്ട് ഗെയിം കളിക്കാം.... 🖤🖤🖤🖤 ഇഹാൻ ഇരുന്ന് ഗെയിം കളിക്കണ ടൈമിൽ അസ്ഹ ഷോഹൈബ് കൊടുത്ത വർക്ക്‌ കംപ്ലീറ്റ് ആക്കി.... "കൊരങ്ങാ.... പോവാം?"അസ്ഹ "നിന്റെ വർക്ക്‌ ഇത്രപ്പെട്ടന്ന് കഴിഞ്ഞോ?"ഇഹാൻ "ആഹ് ഡോ.... നിനക്ക് പ്രാക്ടീസ് ഇല്ലേ.... അടുത്താഴ്ചയാണ് പ്രോഗ്രാം.... എണീറ്റെ..."അസ്ഹ അവന്റെ അടുത്തേക്ക് പോയി കൈ പിടിച്ചു വലിച്ചു.... "ലാസ്റ്റ് ഗെയിം.... നിക്ക് നിക്ക് ഞാൻ ഇപ്പൊ ജയിക്കും.... നിക്കെടി കൊള്ളി...

."ഇഹാൻ "പറ്റില്ല.... ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി....."അസ്ഹ "ഓഹ്... എന്നാ വന്ന് തുലയ്ക്ക്..."ഇഹാൻ ദേഷ്യത്തിൽ എണീറ്റു പോയി... അവന്റെ പുറകെ ചിരിച്ചോണ്ട് അസ്ഹയും പോയി....രണ്ട് പേരും പ്രാക്ടീസ് ഹാളിൽ എത്തിയതും ഇബ്നു യാമിയെയും കൂട്ടി അവിടെ എത്തിയതും ഒപ്പം ആയിരുന്നു.... "ഹേയ്.... യാമി... "ഇഹാൻ യാമിക്ക് കൈ കാണിച്ചു... "ഹായ് ഇഹാൻ..."യാമി ഇഹാനു ഒന്ന് ചിരിച്ചു കൊടുത്തു... "ഇങ്ങള് തമ്മിൽ എങ്ങനെ പരിചയം?👀"അസ്ഹ അപ്പൊ ഇഹാനും യാമിയും ഇബ്നുനെ ഒരു നോട്ടം ആയിരുന്നു... അവര് നോക്കണത് കണ്ട് അസ്ഹയും ഇബ്നുനെ നോക്കി.... "😁അത് പിന്നേ... ഇവളെ കാണാൻ പോവുമ്പോ ഒരു കമ്പനിക്ക് ഇവനേം കൂട്ടിയപ്പോ...."ഇബ്നു "നീ പൊളിയാണ് ബ്രോ.... വാ നമുക്ക് അകത്തേക്ക് പോവാം...."അസ്ഹ ഇബ്നുന്റെ തോളിലൂടെ കൈയിട്ടു ഉള്ളിലേക്ക് നടന്നു... അവരെ നോക്കി ഇഹാനും യാമിയും പിരികം പോക്കി അവരുടെ പുറകെ പോയി.... "കൊരങ്ങാ.... നിന്റെ സിംഗിൾ ഏതാ പാട്ട്?"പെട്ടന്ന് അസ്ഹ തിരിഞ്ഞു നിന്ന് അവനെ നോക്കി ചോദിച്ചു... "തീരുമാനിച്ചിട്ടില്ല....എനി സജഷൻസ്?"ഇഹാൻ "ഓഹ് ഉണ്ടല്ലോ...."അസ്ഹ "ഏതാ?"ഇഹാൻ അവൻ ചോദിച്ചത് കേട്ട് ഇബ്നുവും യാമിയും മുഖത്തോട് മുഖം നോക്കി.... ഒരിക്കലും മറ്റൊരാളുടെ സജഷൻ ഇഹാൻ ചോദിക്കാറില്ല... അവൻ അവനു തോന്നണ പാട്ടെ പാടു....

ഇപ്പൊ അവളോട് ചോദിച്ചത് കേട്ടപ്പോ ഇബ്നു ആണ് ശരിക്കും ഞെട്ടിയത്.... "വാ പറഞ്ഞു തരാം...."അസ്ഹ അപ്പൊ ഇഹാൻ അവൾടെ അടുത്തേക്ക് കുറച്ചു കുനിഞ്ഞു.... അവൾ കാല് പോക്കി അവന്റെ ചെവിയിൽ സ്വകാര്യം പറയും പോലെ പറഞ്ഞു.... "ഡീൽ...."ഇഹാൻ അവൾക്കൊന്ന് സൈറ്റ് അടിച്ചു കാണിച്ചു.... "ഇങ്ങള് രണ്ടും വാ.... നമുക്ക് അവന്റെ പ്രാക്ടീസ് കേൾക്കാം..."അസ്ഹ അവരെ രണ്ട് പേരെയും വലിച്ചു ഓഡിയൻസ് സീറ്റിൽ ഇരുത്തി.... "ഈ പാട്ട് ഇബ്നുന് ഞാൻ ഡെഡിക്കേറ്റ് ചെയ്യാട്ടോ...."ഇഹാൻ അത് കേട്ടപ്പോ ഇബ്നു കൈയടിച്ചു.... അസ്ഹ നല്ല പോലെ നീട്ടി വിസിൽ അടിച്ചു.... യാമി ഇവർക്ക് വട്ടായോച്ചിട്ട് ഇരിക്കുന്നുണ്ട്... 🎶Maana ki teri maujoodgi se Yeh zindagani mehroom hai Jeene ka koi dooja tareeka Na mere dil ko maloom hai Tujhko main kitni shiddat se chaahun Chahe toh rehna tu bekhabar Mohtaj manzil ka toh nahi hai Yeh ek tarfa mera safar safar Khoobsurat hain manzil se bhi Meri har kami ko hai tu laazmi Adhoora hoke bhi hai ishq mera kaamil Tere bina guzara ae dil hai mushkil…🎶 ഇഹാൻ പാടി തുടങ്ങി...അവന്റെ പാട്ട് കേട്ട് അസ്ഹ സ്വയം മറന്നിരുന്നു... അത്രയ്ക്കും മനോഹരമായിരുന്നു അവന്റെ ശബ്ദം....

ഇബ്നുന്റെ കണ്ണുകൾ യാമിയിൽ ആയിരുന്നു.... യാമി കണ്ണടച്ചിരുന്നു അവന്റെ പാട്ട് കേട്ടു... പാട്ട് കഴിഞ്ഞതും ഇഹാന്റെ കണ്ണുകൾ അസ്ഹയെ തിരഞ്ഞു.... അവളെ കാപ്പി കണ്ണുകളിലെ തിളക്കം കണ്ട് അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.... "വെൽ ടണ് മാൻ..."റിഷാദ് വന്ന് അവന്റെ തോളിൽ തട്ടി പറഞ്ഞു... അതിനു ഇഹാൻ ഒന്ന് ചിരിച്ചു കൊടുത്തു.... പിന്നേ അവർ അവരുടെ പ്രാക്ടീസ് തുടങ്ങി... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ ഒരാഴ്‌ച പെട്ടന്ന് കടന്നു പോയി... ഇഹാനും റിഷാദും പ്രാക്ടിസിൽ തന്നെ ആയിരുന്നു.... കാരണം ഇപ്പ്രാവശ്യം ലോഫി അല്ല.... പക്ഷെ അവരുടെ ഫസ്റ്റ് ന്യൂ സോങ് ആണ്.... രണ്ട് പേരുടെയും ഫസ്റ്റ് സോങ് ആയതോണ്ട് തന്നെ കമ്പനിക്ക് നല്ല പ്രഷർ ഉണ്ട്.... അവർക്ക് മാത്രം അല്ല ഇബ്നുവിനും അസ്ഹയ്ക്കും വർക്ക്‌ ലോഡ് കൂടി.... നാളെയാണ് അവരുടെ പ്രോഗ്രാം.... ഇന്ന് ലാസ്റ്റ് പ്രാക്ടീസ് ഡേ ആണ്.... ഉച്ചയോടെ പ്രാക്ടീസ് നിർത്തി ഇഹാനും അസ്ഹയും വീട്ടിലേക്ക് തിരിച്ചു വന്നു.... "കൊരങ്ങാ.... ഡാ കൊരങ്ങാ..."അസ്ഹ "എന്താടി തീപ്പെട്ടി കൊള്ളി?"ഇഹാൻ "ആഹ് അതുണ്ടല്ലോ.... കഴിക്കാൻ വാ... കഴിച്ചു കഴിഞ്ഞ് നമുക്കൊരു പണിയുണ്ട്..."അസ്ഹ "നോ.... എനിക്ക് ഉറങ്ങണം..."ഇഹാൻ

"ആദ്യം നീ വന്ന് വല്ലോം കഴിക്ക്.... പിന്നേ തണുപ്പ് വെള്ളം കുടിക്കേണ്ട ട്ടാ...."അസ്ഹ "ഓഹ്.... വാ...."ഇഹാൻ ഉറക്കം തൂങ്ങിയ കണ്ണുമായി ഡൈനിംഗ് ഹാളിൽ വന്നിരുന്നു.... രണ്ട് പേരും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവരോരെ റൂമിലേക്ക് പോയി... "കൊരങ്ങാ...."ഇഹാൻ കിടക്കാൻ നിക്കുമ്പോഴാണ് അസ്ഹ വീണ്ടും ഡോറിൽ തട്ടിയത്... "എന്താടി?"ഇഹാൻ ദേഷ്യത്തിൽ പോയി ഡോർ തുറന്നു... "നീ കിടന്നുറങ്ങിക്കോ... പക്ഷെ ഞാൻ നാളേക്കുള്ള മേക്കപ്പ് നിന്റെ മുഖത്ത് ചെയ്തു നോക്കിക്കോട്ടെ?"അസ്ഹ കണ്ണും മിഴിച്ചു അവനെ നോക്കി.... "വാ...."ഇഹാൻ ഡോർ തുറന്ന് അവളോട് റൂമിലേക്ക് വരാൻ പറഞ്ഞു... "കിടന്നുറങ്ങിക്കോ.... ഞാൻ ഇത് ചെയ്തു നോക്കിയിട്ട് പോയിക്കൊണ്ട്...."അസ്ഹ "എന്നെ എങ്ങാനും ഡിസ്റ്റർബ് ചെയ്ത നിന്നെ ഞാൻ കൊല്ലും...."ഇഹാൻ "ഓ.... 😏"അസ്ഹ അതിനൊന്ന് പുച്ഛിച്ചു കൊടുത്തു.... ഇഹാൻ അവളെയൊന്ന് നോക്കി ബെഡിൽ കേറി കണ്ണടച്ച് മലർന്ന് കിടന്നു.... അസ്ഹ അവൾടെ ടൂൾ ബാഗ് തുറന്ന് അവനു വേണ്ടതെല്ലാം എടുത്ത് അടുത്തുള്ള ടേബിളിൽ വെച്ചു... അവളവൾടെ പണി തുടങ്ങി.... കുറച്ചധികം ടൈം വേണം ഇത് കംപ്ലീറ്റ് ചെയ്യാൻ.... അതോണ്ട് അസ്ഹ ചെയ്തു കഴിഞ്ഞപ്പോഴേക്കും ഇഹാൻ ഉറങ്ങി..

..അസ്ഹ അവന്റെ മുഖത്തേക്ക് മൊത്തത്തിൽ ഒന്ന് നോക്കി.... മേക്കപ്പ് ഇട്ടപ്പോ അവൻ ഉറങ്ങുന്നത് കാണാൻ പോലും നല്ല ഭംഗി ഉണ്ടായിരുന്നു.... അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... ഉറങ്ങുമ്പോ കൊച്ചു കുട്ടികളുറങ്ങും പോലെ ചുണ്ട് കൂർപ്പിച്ചാണ് അവൻ ഉറങ്ങുന്നേ.... അസ്ഹ മെല്ലെ അവന്റെ മുഖത്തിന്റെ അടുത്തേക്ക് കുനിഞ്ഞു.... അവൾടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... "എങ്ങോട്ടാ നീ പോണേ?"ഉറക്കത്തിൽ അതും പറഞ്ഞു ഇഹാൻ അസ്ഹയെ പിടിച്ചൊരു വലിയായിരുന്നു.... "ആാാ..."അസ്‌ഹാ നേരെ പോയി അവന്റെ മേലെ വീണു... ഇഹാൻ അവള് വീണതും ഞെട്ടി കണ്ണ് തുറന്നു... അവൻ കണ്ണ് തുറന്നതും കണ്ടത് അവൾടെ ഇളംകാപ്പി കണ്ണുകളായിരുന്നു........... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story