🤍♬Healing Love♬❤️: ഭാഗം 8

healing love

രചന: RANIYA

"ആാാ..."അസ്‌ഹാ നേരെ പോയി അവന്റെ മേലെ വീണു... ഇഹാൻ അവള് വീണതും ഞെട്ടി കണ്ണ് തുറന്നു... അവൻ കണ്ണ് തുറന്നതും കണ്ടത് അവൾടെ ഇളംകാപ്പി കണ്ണുകളായിരുന്നു.... "നീ.... നീ എന്താ ഈ ചെയ്യണേ?"ഇഹാനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു... "ദേ ഡാ ചിമ്പാൻസി.... വേണ്ട നീ... എന്നെ വലിച്ചിട്ടതും പോരാ.. എന്നിട്ട് അവന്റെ ചോദ്യം കേട്ടില്ലേ!"അസ്ഹ അവനെ കണ്ണുരുട്ടി നോക്കി... "ഞാനാ... എപ്പ? 🙄"ഇഹാൻ "അയ്യാ.... നീ എങ്ങോട്ടാ പോണേ പോലും... ഉഗാണ്ടയ്ക്കാടാ കെളവ..നീയും പോരെ....."അസ്ഹ "ഈ ഡയലോഗ് ഇപ്പൊ എന്റെ സ്വപ്നത്തിൽ ഞാൻ പറഞ്ഞല്ലോ... അത് നീ എങ്ങനെ അറിഞ്ഞേ?"ഇഹാൻ "നിന്റെ മയ്യത്തെടുക്കാൻ ഞാനും ഉണ്ടായിരുന്നെടാ കൊരങ്ങാ സ്വപ്നത്തിൽ...."അസ്ഹ "ന്നിട്ട് ഞാൻ കണ്ടില്ലാലോ!"ഇഹാൻ "നിന്നെ കൊല്ലാൻ വരുമ്പോ നിന്നെ കാണിച്ചിട്ട് വന്ന അയിന്റെ ത്രില്ല് പോയില്ലേ... 😬"അസ്ഹ അത് കേട്ടപ്പോ ഇഹാൻ ഇവളിതെന്തൊക്കെയാ പറയണെന്ന് ആലോചിച്ചു മിഴിച്ചു നോക്കി....

"ഇനി കൈ വിടാൻ നിന്നോട് പ്രത്യേകം പറയണോ?"അസ്ഹ "ഓഹ്...."ഇഹാൻ അപ്പൊ തന്നെ പിടിച്ചു വെച്ച അവൾടെ കൈ വിട്ടു.... അപ്പൊ തന്നെ അസ്ഹ കൊട്ടിപിടഞ്ഞെഴുന്നേറ്റു..... ഇഹാന്റെ ഹൃദയം സ്പീഡിൽ മിടിക്കാൻ തുടങ്ങി.... "മതി ഉറങ്ങിയത്.... എണീറ്റു പോടെ...."അസ്ഹ "എന്റെ ഉറക്കം കൊളാക്കിയതും പോരാ... ഇറങ്ങി പോടി പിശാഷേ...."ഇഹാൻ "നീ പോടാ തെണ്ടി...."അസ്ഹ "തെണ്ടി ന്നാ.... നീ പോടി കോപ്പേ... ബ്ലഡി കാട്ടുവാസി..."ഇഹാൻ "ആരെടാ നിന്റെ കാട്ടുവാസി? 😤"അസ്ഹ "പേര് അസ്ഹ റന.... കാര്യായിട്ടൊന്നും ഇല്ല തീപ്പെട്ടി കൊള്ളി എന്ന് വിളിച്ചാലും മതി..."ഇഹാൻ "നീ പോടാ ചിമ്പാൻസി തെണ്ടി കൊരങ്ങാ...."അസ്ഹ "ഞഞ്ഞാഞ്ഞാ...."ഇഹാൻ അവളെ നോക്കി കൊഞ്ഞനം കുത്തി.... "ഇതിനു മാത്രം അടിയുണ്ടാക്കാൻ എവിടുന്ന് കിട്ടുന്നു ഇങ്ങക്ക് രണ്ടിനും എനർജി..."ഇബ്നുന്റെ സൗണ്ട് കേട്ടതും രണ്ട് പേരും തിരിഞ്ഞു ഡോറിലേക്ക് നോക്കി... "നീയെന്താ ഇവിടെ?"ഇഹാൻ "നിന്റെ കൂടെ കുറച്ചു നേരം ഇരിക്കാൻ വന്നതാ...."ഇബ്നു നേരെ ഇഹാന്റെ അടുത്തേക്ക് പോയി അവന്റെ ബെഡിൽ മലർന്ന് കിടന്നു... "ഞാൻ പോണു....

"അസ്ഹ അവരെ നോക്കിയൊന്ന് പുച്ഛിച്ചു അവിടന്ന് ഡോർ അടച്ചു അവൾടെ റൂമിലേക്ക് പോയി... 🖤🖤🖤🖤 (ഇഹാൻ ) "നീ യാമിയെ കാണാൻ പോയില്ലേ?" "ഇല്ലെടാ..."ഇബ്നു "എന്തേ?" "അവൾക്കെന്നോട് ഒരു ഇഷ്ടവുമില്ലെടാ... 🥺"ഇബ്നു സങ്കടത്തോടെ പറഞ്ഞു... "ഈ നാട്ടിൽ വേറെ പെൺപിള്ളേരില്ലാത്തൊണ്ടൊന്നും അല്ലാലോ...നീ അല്ലെ അവൾടെ പുറകെ പോണേ..." "എനിക്കവളോട് തോന്നിയ ഇഷ്ട്ടൊന്നും നാട്ടിലെ സകല പെൺപിള്ളേരോടും തോന്നിയില്ല..."ഇബ്നു മുഖം കോട്ടി പറഞ്ഞു.... "ആ തീപ്പെട്ടി കൊള്ളിയോട് പറഞ്ഞു നോക്കിയില്ലേ?" "ഞാൻ അവളെ അല്ലെ സ്നേഹിക്കണേ.... അതിനു അസ്ഹയേ ബുദ്ധിമുട്ടിക്കണതെന്തിനാ....?"ഇബ്നു "നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതൊന്നും അല്ല... നിന്റെ ഈ ഭംഗിയിൽ വീഴാത്ത പെൺപിള്ളേരും ഇല്ല... നിനക്ക് പറ്റുമെങ്കിൽ അവളെ വീഴ്ത്തു..."ഞാൻ അവനെ നോക്കി സൈറ്റ് അടിച്ചു... "നിനക്ക് പറഞ്ഞ മനസിലാവില്ലേടാ.... എനിക്കവളെ വലിയ ഇഷ്ട... നിന്നെ പോലെ പാടാൻ കഴിവുണ്ടായിരുന്നേൽ ഞാൻ പാടി അറിയിച്ചേനെ അവളെ...."ഇബ്നുന്റെ മുഖത്ത് സങ്കടം തെളിഞ്ഞു കാണുന്നുണ്ട്...

"നിനക്ക് വട്ടാടാ ചെക്കാ.... കുറച്ചു കാലം അവളെ അവോയ്ഡ് ചെയ്യ്... അവള് താനേ നിന്റെ പുറകെ വന്നോളും...."ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു... "നിനക്ക് തോന്നുന്നുണ്ടോ എനിക്കതിനു പറ്റുമെന്ന്?"അവനെന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു... "ശ്രമിച്ചു നോക്ക്.... ടൈം എത്രയായി?" "മൂന്നര... അഞ്ച് മണിക്കാണ് ഫ്ലൈറ്റ്...."ഇബ്നു വാച്ചിൽ നോക്കി പറഞ്ഞു... "നമുക്കിറങ്ങാം..." അവൻ ശരിയെന്നു തലയാട്ടി എണീറ്റു പുറത്തേക്ക് പോയി.... അവനൊരു പാവം ആണ്.... ആരോടും പെട്ടന്ന് ദേഷ്യപ്പെടാത്ത പ്രകൃതം.... യാമിയെന്ന് വെച്ചാൽ അവനു ജീവൻ ആണ്... അവളെ പുറകെ മൂന്ന് കൊല്ലായി അവൻ നടക്കുന്നു.... അവൾ ഇവനെ ഒട്ടും മൈൻഡ് ചെയ്യാറും ഇല്ല... ഓഹ് പറയാൻ വിട്ടു.... ഞങ്ങടെ പ്രോഗ്രാം അങ്ങ് ചെന്നൈയിൽ ആണുട്ടോ.... അതോണ്ടാണ് അങ്ങോട്ട് ഫ്ലൈറ്റിൽ പോണേ.... സംസാരിച്ചു നിക്കാൻ ടൈം ഇല്ല... ഞാൻ വേഗം പോയി ബാത്‌റൂമിൽ കേറി ഫ്രഷ് ആവാൻ നിന്നു.... കണ്ണാടിയുടെ മുമ്പിൽ നിന്ന് നോക്കിയപ്പോൾ ആണ് അവള് മേക്കപ്പ് ചെയ്തത് ശ്രദ്ധിച്ചു...

എന്നത്തേയും പോലല്ല... ഇതിനെന്തോ ഒരു സ്പെഷ്യൽടി..... ഞാൻ ചിരിച്ചോണ്ട് മുഖം കഴുകി ഫ്രഷ് ആയി അവിടന്നിറങ്ങി ഹാളിലേക്ക് വന്നു.... "എന്റെ ഇബ്നു.... അവള് കുറച്ചു ടഫ് ആണ്... ഞാൻ നിന്നോട് പറഞ്ഞതല്ലേ...."തീപ്പെട്ടി കൊള്ളി അവന്റെ അടുത്തിരുന്നു ബഡായി അടിക്കുന്നുണ്ട്... "അതിനു എനിക്കൊരു പ്രശ്നവും ഇല്ലാലോ പെങ്ങളെ...."ഇബ്നു "ആ കൊരങ്ങനെ മാത്രം ഫ്രണ്ട് ആയി കാണാതെ എന്നെയും ഫ്രണ്ട് ആയി കണ്ട് നീ നിന്റെ പ്രശ്നം പറയ്.... അവനെ കൊണ്ടൊന്നും ഒന്നിനും കൊള്ളില്ല...."തീപ്പെട്ടി കൊള്ളി എന്നെ കുറ്റം പറയണത് കേട്ട് ഞാൻ അവളെ പിരികം പോക്കി നോക്കി നിന്നു.. "നീ പോടി... നീ എനിക്ക് അല്ലേലും ഫ്രണ്ട് തന്നെ ആണ്.... എനിക്ക് പ്രശ്നം ഒന്നുല്ല.... നിന്റെ ഫ്രണ്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തതിനുള്ള സങ്കടം മാത്രം ആണ്..."ഇബ്നു അവളെ തോളിലൂടെ കൈയിട്ടു പിടിച്ചോണ്ട് പറഞ്ഞു... "ഓഹ്.. അത് സാരല്ല...അതിനൊക്കെ വഴിയുണ്ട്.... നീ കുറച്ചു കാലം അവളെ മൈൻഡ് ചെയ്യാതിരുന്നാൽ മതി...

"തീപ്പെട്ടി കൊള്ളി... ഇതന്നെയല്ലേ ഞാനും പറഞ്ഞെ... 🙄അയ്ശേരി.... "ൽസ്.... നീയും ഇഹാനും നല്ല മാച്ച് ആണല്ലോ... അവനും ഇതന്നെയ എന്നോട് പറഞ്ഞെ...."ഇബ്നു "ഓ... 😏"അതിനവളൊന്ന് പുച്ഛിച്ചു കൊടുത്തു... "മഹതിയുടെയും മഹാന്റെയും സംസാരം കഴിഞ്ഞെങ്കിൽ നമുക്കിറങ്ങാമായിരുന്നു.... "ഞാൻ അവരെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു... "ഓഹ് വന്നോ ചിമ്പാൻസി..."തീപ്പെട്ടി കൊള്ളി അതും പറഞ്ഞു എണീറ്റു പുറത്തേക്ക് പോയി... "ഇവള്.... 😤"ഞാൻ അവൾടെ പുറകെ ദേഷ്യത്തിൽ പോവാൻ നിന്നപ്പോ ഇബ്നു എന്നെ പിടിച്ചു വെച്ചു... "എപ്പഴേലൊക്കെ ഒന്ന് റസ്റ്റ്‌ എടുക്കെടാ..."ഇബ്നു ഞാൻ അവനെ നോക്കി ചിരിച്ചോണ്ട് അവന്റെ തോളിലൂടെ കൈയിട്ടു താഴേക്ക് പോയി... അവിടെ ക്യാരവനിൽ നോക്കി തീപ്പെട്ടി കൊള്ളി അന്തം വിട്ട് നിക്കുന്നുണ്ട്.... "എന്താടി ഇങ്ങനെ നോക്കി നിക്കണേ?"ഞങ്ങൾ അവൾടെ അടുത്തേക്ക് പോയി ചോദിച്ചു... "റിഷാദും നമ്മുടെ കൂടെ ആണോ വരണേ?"അവൾ രഹസ്യം പറയും പോലെ ഞങ്ങളോട് ചോദിച്ചു...

"ഏഹ്?"ഞാൻ അതിന്റെ ഉള്ളിലേക്ക് തലയിട്ട് നോക്കി... അപ്പൊ ദേ അവൻ കാലിന്റെ മോളിൽ കാലും കേറ്റി വെച്ച് ഫോണിൽ കളിച്ചിരിക്കുന്നു.... ഞാൻ അപ്പൊ തന്നെ ഇബ്നുനെ നോക്കി... അവൻ ഇതെപ്പോ എന്നാ പോലെ അവനെ നോക്കി നിക്കുന്നുണ്ട്... "ഞാൻ അവന്റെ കൂടെ വരില്ല...."അവളതും പറഞ്ഞു മുഖം വീർപ്പിച്ചു നിന്നു... "നീ അതിനു അവന്റെ കൂടെ ഇരിക്കേണ്ട... ഇവന്റെ കൂടെ ഇരുന്നോ... അല്ലേൽ എന്റെ കൂടെ ഇരുന്നോ..."ഇബ്നു "ഉറപ്പാണോ?"തീപ്പെട്ടി കൊള്ളി... "ആഹ്.... ഉറപ്പ്... അവൻ നിന്നെ ഡിസ്റ്റർബ് ചെയ്യില്ല.."ഇബ്നു അത് കേട്ടപ്പോ അവൾ ആദ്യം അതിന്റെ ഉള്ളിലേക്ക് കേറി എന്റെ സീറ്റിന്റെ ബാക്കിൽ ഉള്ള സീറ്റിൽ ഇരുന്നു.... അവളെ പുറകെ ഞാനും കേറി എന്റെ സീറ്റിൽ കേറി ഇരുന്നു... "ഹേയ് ഇഹാൻ..."റിഷാദ് എന്നെ കണ്ടപ്പോ കൈ കാണിച്ചു... അവളെ ഇവൻ മൈൻഡ് പോലും ചെയ്തില്ലാലോ.... പിന്നെന്തിനാ ഇവൾക്കവനോട് ഇത്ര ദേഷ്യം? ആ എന്തേലും ആവട്ടെ... ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു കൊടുത്തു....

ഇബ്നു ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു അകത്തേക്കു കേറി അവൾടെ അടുത്തായി ഇരുന്നു.... ഞങ്ങൾ നേരെ എയർപോർട്ടിലേക്ക് വിട്ടു.... അവിടെ എത്തിയതും ഞാൻ ആദ്യം ഇറങ്ങി ചെക്ക് ഇൻ ചെയ്യാൻ പോയി... എന്റെ പുറകെ ആയി റിഷാദും വന്നു.... അവിടെ അവനെ കാത്തു അവന്റെ മാനേജറും ഉണ്ട്.... ഞങ്ങൾ മൂന്നും ചെക്ക് ഇൻ ചെയ്തു റെസ്റ്റിംഗ് സീറ്റിൽ ഇരിക്കുമ്പോഴാണ് കൈയിൽ ഒരു ഐസ്ക്രീംമും ആയി തീപ്പെട്ടി കൊള്ളി വന്നത്... ഞാനും റിഷാദും മാസ്ക് ഇട്ടിട്ടുള്ളത്കൊണ്ട് അവൾ മാസ്ക് ഇടേണ്ട ആവശ്യമില്ല.. അവൾ ആ ഐസ്ക്രീമും കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.... എല്ലാം ക്ലിയർ ആക്കി ഇബ്നുവും എന്റെ മറ്റേ സൈഡിലായി ഇരുന്നു... "വേണോ ഡാ കൊരങ്ങാ...."തീപ്പെട്ടി കൊള്ളി എനിക്ക് നേരെ ഐസ്ക്രീം നീട്ടി ചോദിച്ചു... ഞാൻ അവളെ നോക്കി വേണ്ടെന്ന് തലയാട്ടി... എന്നിട്ട് മാസ്ക് തൊട്ട് കാണിച്ചു.... "അത് സാരല്ല.... ഒന്നൂരി ഇത് കഴിച്ചിട്ട് ഇട്ടൂട്...."തീപ്പെട്ടി കൊള്ളി.. അവളെനിക്ക് നേരെ വീണ്ടും ഐസ്ക്രീം നീട്ടി...

"എടി പോത്തേ.... എനിക്ക് നാളെ പ്രോഗ്രാം ഉള്ളതാ.... കളിക്കല്ലേ...." "ഓഹ് മറന്നു.... സാരല്ല... പ്രോഗ്രാം കഴിഞ്ഞ് ഞാൻ നിനക്ക് വേറെ വാങ്ങി തരാം...."അവളതും പറഞ്ഞു ഐസ്ക്രീം നുണഞ്ഞു.... "പോവാം.... ടൈം ആയി...."റിഷാദിന്റെ മാനേജർ പറഞ്ഞു... ഞങ്ങൾ ഞങ്ങടെ പെട്ടിയും വലിച്ചു നടന്നു.... ഫ്ലൈറ്റിൽ കേറിയപ്പോ ഞാനും ഇബ്നുവും റിഷാദും ഒരു സീറ്റിൽ തീപ്പെട്ടി കൊള്ളിയും റിഷാദിന്റെ മാനേജറും ഒരു സീറ്റിൽ.... അത് അറിഞ്ഞപ്പോൾ അവളെന്നെ ചുണ്ട് ചുള്ക്കി നോക്കി.... "ദയാൻ.... അവൾടെ കൂടെ ഞാൻ ഇരിക്കാം..."ഞാൻ ഇബ്നുനെ നോക്കിയപ്പോ അവൻ റിഷാദിന്റെ മാനേജറോട് അതും പറഞ്ഞു അവന്റെ സീറ്റിൽ ഇരുന്നു... അവൻ എന്റെ അടുത്തും വന്നിരുന്നു.... ഞങ്ങൾ അങ്ങനെ ഞങ്ങടെ യാത്ര തുടങ്ങി.... വെറും അരമണിക്കൂറിന്റെ യാത്ര ആയിരുന്നു.... സമയം അഞ്ചരയോട് അടുത്തപ്പോൾ അവർ ചെന്നൈ എയർപോർട്ടിൽ എത്തി.. അവിടന്ന് അവരെ പിക്ക് ചെയ്യാൻ രണ്ട് കാർ വന്നു... ഒന്നിൽ റിഷാദും അവന്റെ മാനേജറും കേറി പോയി.... 🖤🖤🖤🖤 (അസ്ഹ) ഹാവു.... ആ ചെക്കൻ പോയപ്പോ തന്നെ എനിക്ക് പകുതി ആശ്വാസം ആയി...

പിന്നേ ഞങ്ങൾ മൂന്ന് പേരും രണ്ടാമത്തെ വണ്ടിയിൽ കേറിയിരുന്നു.... ഇബ്നു ഫ്രന്റിലും ഞാനും കൊരങ്ങന്നും ബാക്കിലും.... "നിനക്കെന്താ അവനോട് ഇത്ര ദേഷ്യം?"കൊരങ്ങൻ പെട്ടന്നാണ് അത് ചോദിച്ചത്... "ആരോട്?" "റിച്ചുനോട്?"കൊരങ്ങൻ. "റിച്ചു അല്ല ഓൻ കൊച്ചു ആണ്... 😤എല്ലാരും ഉള്ളപ്പോ എന്നെ മൈൻഡ് ചെയ്യില്ല... ആരും ഇല്ലെങ്കി എന്നോട് കൊഞ്ചാൻ വരും...." "അവനങ്ങനെ ആണ്.... മൈൻഡ് ചെയ്യാതിരുന്ന മതി.... അവനെന്തേലും ചെയ്‌താൽ നീ എന്നോട് പറഞ്ഞ മതി...."ഇബ്നു "ദാറ്റ്‌സ് മൈ ബ്രോ... 😌അല്ല ഇബ്നു... നാളെ ഇവന്റെ പ്രോഗ്രാം ടൈം എന്താ?" "വൈകുന്നേരം അഞ്ച് മണിക്ക്.... ഇഹാൻ അത് പറഞ്ഞപ്പോഴാ.... പോയതും റസ്റ്റ്‌ എടുത്തേക്ക്.."ഇബ്നു "മ്മ്മ്മ്.... എടി തീപ്പെട്ടി കൊള്ളി.... നീ ഇന്നെനിക്ക് ഇട്ട് തന്ന മേക്കപ്പ് ആണോ നാളേക്കും....?"കൊരങ്ങൻ "അതേ... എങ്ങനുണ്ട്? 👀" "കൊള്ളാം.... ഡിഫറൻറ് ആയിട്ടുണ്ട്...."കൊരങ്ങൻ ഞങ്ങൾ പിന്നേ ഓരോന്നും സംസാരിച്ചിരുന്നു.... പെട്ടന്ന് തന്നെ ഞങ്ങൾ കമ്പനി ബുക്ക്‌ ചെയ്ത ഹോട്ടലിൽ എത്തി.... അവിടെ പോയപ്പോ എനിക്കൊരു റൂമും അവർക്കൊരു റൂമും ആണെന്ന് അറിഞ്ഞു...

"ദാ കീസ്...."ഇബ്നു കൊരങ്ങന്റെയും എന്റെയും കൈയിൽ രണ്ട് കീ തന്നോണ്ട് പറഞ്ഞു... "നീ എവിടെ പോണു?" "ഞാൻ യാമിയെ വിളിച്ചിട്ട് വരാം...."ഇബ്നു എന്നെ നോക്കി ഇളിച്ചു... എനിക്ക് ശരിക്കും അന്നേരം അവനെ കണ്ടപ്പോ പാവം തോന്നി.... ആ യാമി കോമി തെണ്ടി ആണ്... 😤പാവം ഇബ്നു... ഞാനൊക്കെ ആയിരുന്നെ കണ്ണും പൂട്ടി യെസ് പറഞ്ഞേനെ.... 🥺 "നീ നന്നാവൂലെട...."കൊരങ്ങൻ അതും പറഞ്ഞു പോയി... അവന്റെ പുറകെ ഇബ്നുന് ടാറ്റയും കാണിച്ചു ഞാനും ഓടി... ഞങ്ങൾ രണ്ടും ഞങ്ങളെ റൂമിലേക്ക് പോയി.... ഞാൻ കേറിയതും പോയി ഫ്രഷ് ആയി നിസ്കരിച്ചു കുറച്ചു നേരം ഫോണിൽ കളിച്ചു.... നാളെ അവാർഡ് ഫങ്ക്ഷൻ ആണ്.... എനിക്കാണെങ്കിൽ ഒറ്റ ഡ്രസ്സ്‌ പോലും ഇല്ല നല്ലത്... എന്തെയ്യും... 🤔 അയിന് എന്നെ ആര് കാണാൻ.... ഞാൻ ഡ്രസിങ് റൂമിലല്ലെ ഇരിക്കണേ.... ആ പോട്ടെ.... പിന്നേ ഞാൻ ബാൽക്കണിൽ പോയിരുന്നു പുറത്തെ സൂര്യാസ്തമായം നോക്കിയിരുന്നു.... ♩✧♪●♩○♬☆♩✧♪●♩○♬☆♩✧♪●♩○♬☆ പിറ്റേന്ന്.... രാവിലെ ഇഹാൻ ഇബ്നുനെയും കൂട്ടി കുറച്ചു ഷോപ്പിങ്ങും ചെയ്തു ഉച്ചയ്ക്കാണ് തിരിച്ചെത്തിയത്.... അവൻ കുറച്ചു നേരം കിടന്നുറങ്ങി എഴുന്നേറ്റു...

ഇഹാൻ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി വരുമ്പോഴാണ് അവന്റെ ഫോൺ ബെൽ അടിക്കണത് കേട്ടെ.... "ഡാ... ഇബ്നു...."ഇഹാൻ റൂം മുഴുവനും ഒന്ന് കണ്ണോടിച്ചു.... ഇബ്നുനെ കാണാതായതും ഇഹാൻ തിരച്ചിൽ നിർത്തി ഫോൺ എടുത്തു... ആരാ എന്ന് നോക്കിയപ്പോ ഇഹാന്റെയും അസ്ഹയുടെയും സെൽഫിയോട് കൂടെ തീപ്പെട്ടി കൊള്ളി എന്ന് എഴുതി കാണിച്ചു.... ഇഹാൻ കാൾ എടുത്തു ഫോൺ ചെവിയിൽ വെച്ചു... "കൊരങ്ങാ.... ഡോർ തുറക്ക്.... ഇബ്നു ഫങ്ക്ഷൻ ഹാളിലേക്ക് പോയി.... എന്റെ കൈയിൽ നിനക്ക് തരാൻ ഡ്രസ്സ്‌ ഏൽപ്പിച്ചിട്ടുണ്ട്..."അസ്ഹ "എടി... നിക്ക് ഞാൻ ഡ്രസ്സ്‌ ഇടട്ടെ..."ഇഹാൻ "മെല്ലെ മതി...."അസ്ഹ അതും പറഞ്ഞു കാൾ കട്ട്‌ ആക്കി... ഇഹാൻ ഒരു ടീഷർട്ടും ലൂസ് പാന്റ്സും ഇട്ട് പോയി ഡോർ തുറന്നു.... അവൻ തുറന്നതും അസ്ഹ റൂമിലേക്ക് ഇടിച്ചു കേറി.... എന്നിട്ട് അവനെ മാറ്റി ഡോർ അടച്ചു... "എന്താടി? 🙄"അവൾടെ വെപ്രാളം കണ്ട് ഇഹാൻ ചോദിച്ചു... "അത് പിന്നേ.... റിഷാദ്.... 😁"അസ്ഹ "മ്മ്മ്...ഡ്രസ്സ്‌ എവിടെ?"ഇഹാൻ "ദാ.... മറക്കണ്ട.... വേഗം ഇറങ്ങണം... ഞാൻ പോയി റെഡി ആവട്ടെ ട്ടാ...."അസ്ഹ അവന്റെ കൈയിൽ ഡ്രെസ്സും വെച്ച് കൊടുത്തു ഡോർ തുറന്ന് പോവാൻ നിന്നതും ഇഹാൻ അവളെ കൈ പിടിച്ചു വെച്ചു...

"വാ...."ഇഹാൻ അവളെയും വലിച്ചു അകത്തേക്ക് കൊണ്ട് പോയി... "എന്താടാ ചിമ്പാൻസി?"അസ്ഹ "ദാ... ഇതെന്റെ വകയുള്ള ഒരു കുഞ്ഞു ഗിഫ്റ്റ്.... ഇത് നീ അവിടന്ന് ഇട്ട മതി... എന്റെ പാട്ട് കഴിഞ്ഞ് നീ ഇത് ഇട്ടിട്ട് എനിക്ക് കാണണം.... ഓക്കേ?"ഇഹാൻ അവൾക്ക് നേരെ ഒരു ഒരു കവർ നീട്ടി പറഞ്ഞു.... "ഡീൽ...."അസ്‌ഹാ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.... "എന്നാ നീ ചെല്ല്...."ഇഹാൻ അസ്ഹ തലയാട്ടി അവിടന്ന് പോയി.... ഇഹാൻ അവള് പോണതും നോക്കി അങ്ങനെ നിന്നു... പിന്നേ റെഡി ആയി.... 🖤🖤🖤🖤 (ഇഹാൻ) ഞാൻ റെഡി ആയി ഡ്രസ്സ്‌ എല്ലാം സെറ്റ് ആക്കി ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും തീപ്പെട്ടി കൊള്ളി ഡോർ കൊട്ടാൻ നിന്നതും ഒരുമിച്ചായിരുന്നു.... "കറക്റ്റ് ടൈമിംഗ്.... വാ... ഇപ്പൊ തന്നെ ലേറ്റ് ആയി...."അവൾ മാസ്കും ഇട്ട് എന്നെയും വലിച്ചു വേഗം നടന്നു.... റിഷാദും അവന്റെ മാനേജറും നേരത്തെ പോയെന്ന് തോന്നുന്നു.... ഞങ്ങൾ താഴെ എത്തി കാറിൽ കേറി ഇരുന്നു.... ഞങ്ങള് കേറിയതും അവർ വണ്ടിയെടുത്തു.... ഇടക്ക് വെച്ച് ട്രാഫിക് ബ്ലോക്ക്‌ ആയപ്പോ കുറച്ചു ടൈം ലാഗ് ആയി.... അതോടെ ഇവിടൊരുത്തി ഇരുന്ന് വിയർക്കാൻ തുടങ്ങി...

"ഇപ്പൊ തന്നെ ലേറ്റ് ആയി.... കൊരങ്ങാ.... ഞാൻ നിനക്ക് ഇതിന്ന് മേക്കപ്പ് ഇട്ട് തരാം.... അവിടെ പോയ രണ്ട് പേർക്കും മേക്കപ്പ് ഇടാൻ എനിക്ക് ടൈം ഉണ്ടാവില്ല.."തീപ്പെട്ടി കൊള്ളി... "ഓക്കേ...." പെട്ടന്ന് സിഗ്നൽ ആയതും വണ്ടി നിന്നു...അവൾ എണീറ്റു മെല്ലെ എന്റെ മുമ്പിൽ ആയി മുട്ട് കുത്തി ഇരുന്നു.... വലിയ സ്ഥലമൊന്നും ഇല്ല... പക്ഷെ അവളെ അതിൽ കൊണ്ടു.... 😂 അവൾ ടൂൾ ബാഗ് ഓപ്പൺ ആക്കി എല്ലാം എടുത്ത് വെച്ച് അവൾടെ പണി തുടങ്ങി.... ഞാൻ അവൾക്ക് കറക്റ്റ് ആയി ഇരുന്നു കൊടുത്തു.... "എടി... നീ എന്താ മേക്കപ്പ് യൂസ് ചെയ്യാത്തെ?" "എനിക്ക് അല്ലർജി ആണ്... എന്റെ സ്കിന്നിൽ ശരിയാവില്ല...."അവള് മേക്കപ്പിൽ കോൺസെൻട്രേറ്റ് ചെയ്തോണ്ട് പറഞ്ഞു... "ഓഹ്..." കുറച്ചു കഴിഞ്ഞപ്പോൾ അവള് എല്ലാം ചെയ്തു തീർത്തു... അവൾ എന്നെ പിടിച്ചു സീറ്റിൽ ചാരിയിരുത്തി എന്റെ സൈഡിലായി ഒരു കാല് കൊണ്ട് മുട്ട് കുത്തി നിന്നു എന്നെ നന്നായിയോന്ന് വീക്ഷിച്ചു..... അവൾ എന്റെ അടുത്തേക്ക് വരും തോറും എന്റെ ഹാർട്ട്‌ സ്പീഡിൽ മിടിക്കാനും തുടങ്ങി.... പെട്ടന്ന് ഡ്രൈവർ ബ്രേക്ക്‌ ഇട്ടതും അവള് നേരെ എന്റെ മേലേക്ക് വീണു.... വീണ വീഴ്ചയിൽ അവളെന്റെ നെഞ്ചിൽ കൈ വെച്ച് നിന്നു.....എന്റെ ദേഹത്തൂടെ എന്തോ ഒന്ന് പാസ്സ് ചെയ്തു പോയ പോലെ തോന്നിയെനിക്ക്............ (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story