ഹേമന്തം 💛: ഭാഗം 1

hemandham

എഴുത്തുകാരി: ആൻവി

അലങ്കാര വിളക്കുകൾ നിരന്നു നിൽക്കുന്ന ആ വലിയ ഗേറ്റിന് മുന്നിൽ കയ്യിലുള്ള ബാഗ് നെഞ്ചോട് ചേർത്തവൾ നിന്നു..... പാറി പറന്ന അവളുടെ നീളൻ മുടികളെ ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചവൾ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ ചുറ്റും നോക്കി... മുന്നോട്ട് വന്ന്... ഗേറ്റിന്റെ അഴികളിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് നോക്കി... നിലാവിന്റെ വെളിച്ചത്തിൽ പലനിറങ്ങളാലുള്ള അലങ്കാരവിളക്കുകളിൽ മനോഹരമായി തലഉയർത്തി നിൽക്കുന്ന കൊട്ടാരസദൃശ്യമായ ഒരു വീട്.... വീടിന് മുന്നിൽ ഒരുപാട് കാറുകൾ പാർക്ക്‌ ചെയ്തിട്ടുണ്ട്... ഒരുപാട് ആളുകളുമുണ്ട്..... എന്തോ ആഘോഷം നടക്കുന്നുണ്ട് അവൾക്ക് മനസിലായി.... "അതേയ്.... ആരാ.. ആരാ...." അവളെ കണ്ട് സ്ക്യൂരിറ്റി ഓടി വന്ന് കൊണ്ട് ചോദിച്ചു... അവൾ അയാളെ നോക്കി.. "ക്യാ യഹ് അജയ് കാ ഗർ ഹെ...?" (ഇത് അജയുടെ വീടാണോ..?? ) താഴ്ന്ന ശബ്ദത്തിൽ അവൾ ചോദിച്ചു... സെക്യൂരിറ്റി അവൾ പറഞ്ഞത് മനസിലാകാതെ അവളെ നോക്കി... "Is this Ajay Ghosh's house?..." അവളൊന്നു കൂടെ ചോദിച്ചു... "അതെ... അജയ്സാറിന്റെ വീടാണ്...നിങ്ങളാരാ...." അയാൾ പറഞ്ഞത് കേട്ട് അവളുടെ മുഖം വിടർന്നു....അവൾ ആശ്വാത്തോടെ നെടുവീർപ്പിട്ടു.. "I am his friend.. പ്ലീസ്.. മുജേ അന്തർ ആനേ ദേ..." (ഞാൻ അവന്റെ ഫ്രണ്ട് ആണ്.... പ്ലീസ് എന്നെ ഒന്ന് അകത്തേക്ക് കടത്തൂ ..) അവൾ കൈ കൂപ്പി കൊണ്ട് അയാളോട് പറഞ്ഞു.... "സാറിന്റെ ഫ്രണ്ടോ.... എന്താ കൊച്ചേ നിന്റെ പേര്....തുമാരാ നാം ക്യാ..." സെക്യൂരിറ്റി ഗേറ്റ് തുറക്കാതെ ദേഷ്യത്തോടെ അവളോട് ചോദിച്ചു... " * അനഹിതാ..💛

*... " അവൾ ഗേറ്റിനപ്പുറത്തേക്ക് തന്നെ എത്തി നോക്കി കൊണ്ട് പറഞ്ഞു.... പീ... പീ.... പുറകിൽ നിന്ന് ഒരു കാറിന്റെ ശബദം കേട്ട് അവൾ തിരിഞ്ഞു നോക്കി... "അങ്ങോട്ട് മാറി നിന്ന് കൊടുക്ക് കൊച്ചേ...." സെക്യൂരിറ്റി ദൃതിയിൽ ഗേറ്റ് തുറന്ന് അവളെ പിടിച്ചു മാറ്റി.... ആ കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറി... അതിനുള്ളിൽ സുന്ദരിയയൊരു പെൺകുട്ടിയുണ്ടായിരുന്നു.... അവൾ ആ പെൺകുട്ടിയെ ഒന്ന് നോക്കി.... സെക്യൂരിറ്റി കാർ പാർക്ക്‌ ചെയ്യുന്നിടത്തേക്ക് പോയതും അവൾ അയാളുടെ കണ്ണ് വെട്ടിച്ച് അകത്തേക്ക് ഓടി... "ഡീ.... കൊച്ചേ നിൽക്കടി...." പുറകിൽ ഇന്ന് സെക്യൂരിറ്റി വിളിച്ചതും അവൾ നെഞ്ചിടിപ്പോടെ അകത്തേക്ക് ഓടി... അവിടെ നിറയെ ആളുകളാണ്.... അവൾ അവരെയൊക്കെ മറികടന്ന്... ഹാളിലേക്ക് ഓടി... അവിടെ എത്തിയതും അവളുടെ കാലുകൾ നിശ്ചലമായി...അവിടുത്തെ അലങ്കാരങ്ങൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.... താൻ സ്വർഗരാജ്യത്തിലാണോ എത്തിയത് എന്ന് അവൾക്ക് തോന്നി.... നെഞ്ചോട് ചേർത്ത് പിടിച്ച ബാഗ് ഒന്ന്കൂടെ ചുറ്റി പിടിച്ചു കൊണ്ട് അവൾ ചുറ്റും നോക്കി.... "ഡീ.... ഇങ്ങോട്ട് വാ പെണ്ണെ...." സെക്യൂരിറ്റി വന്ന് അവളുടെ കയ്യിൽ പിടിച്ചു..... അവൾ അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കി... "Leave me...പ്ലീസ്‌..." അവൾ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.... ചുറ്റുമുള്ളവർ അവൾക്ക് നേരെ തിരിഞ്ഞു.... അപ്പോഴാണ് അവളുടെ കണ്ണുകൾ സ്റ്റയർ ഇറങ്ങി വരുന്ന ചെറുപ്പക്കാരനെ കണ്ടത്....അവളുടെ മുഖം വിടർന്നു.. "അജയ്....." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

അവന്റെ കൂടെ ഉള്ള പെൺകുട്ടിയെ കണ്ട് അവൾ സംശയിച്ചു.... "അജയ്......." അവൾ ഉറക്കെ വിളിച്ചു.... അവളുടെ ശബ്ദം ആ ഹാളിൽ മുഴങ്ങി കേട്ടു.... " അനഹിത...." അജയ് ഒരു ഞെട്ടാലോടെ അവളെ നോക്കി... സെക്യൂരിറ്റിയുടെ കൈകൾ തട്ടി മാറ്റി അവൾ അവന്റെ അടുത്തേക്ക് ഓടി... "അജയ്....." വിതുമ്പി കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു... അജയ് അവളുടെ അപ്രതീക്ഷിതമായി നീക്കത്തിൽ ഞെട്ടി.... ചുറ്റുമുള്ളവർ അത്ഭുതം കണക്കെ അവരെ നോക്കി.... "അജയ്....ഞാൻ... ഞാൻ എത്ര വിളിച്ചു എന്നറിയോ... എന്താ ഫോൺ എടുക്കാഞ്ഞേ...." അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ വിതുമ്പി... അജയ് അവളെ ചേർത്ത് പിടിക്കാൻ കഴിയാതെ ചുറ്റും നോക്കി.... "അജയ്....!!!!!" അവിടം പ്രകമ്പനം കൊള്ളും വിതം ആ ശബ്ദം മുഴങ്ങി കേട്ടു... അത് അജയുടെ അച്ഛൻ അശോക് ആയിരുന്നു... അജയ് ഞെട്ടി കൊണ്ട് അവളെ അടർത്തി മാറ്റി.... ആ നേരം അവന്റെ അടുത്ത് നിന്നിരുന്ന പെൺകുട്ടി കണ്ണ് നിറച്ചു കൊണ്ട് അവിടെന്ന് ഓടി പോയി... "ദിയ......" അജയ് അവളെ വിളിച്ചെങ്കിലും ആ പെൺകുട്ടി നിന്നില്ല.... "ഈ കുട്ടി ആരാ അജയ്...." അശോക് ഗൗരവത്തോടെ ചോദിച്ചു... "അച്ഛാ... അത്.... ആനി...." അവന്റെ ശബ്ദം വിറകൊണ്ടു... അവൻ അജയ്... അജയ് ഘോഷ്...well known business man അശോക് വർമ്മയുടെയും ഭാര്യ വാസുകിയുടേം മകൻ.... അനഹിത മുഖം ഉയർത്തി അവനെ നോക്കി.... ആനി..... അവളെ എല്ലാവരും അങ്ങനെയാണ് വിളിക്കുക... "മ്മ്.... നീ ഒന്ന് വന്നേ....." അശോക് അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.. അജയ് ആനിക്ക് നേരെ തിരിഞ്ഞു... "ആനി.... One minute..." അവൻ അവളോട് പറഞ്ഞു കൊണ്ട് അച്ഛന്റെ കൂടെ നടന്നു... നിശബ്ദത നിറഞ്ഞ ആ റൂമിലേക്ക് അവൻ കടന്ന് ചെന്നു...

"അവളെന്താ ഇവിടെ...??" അയാൾ മുറുകിയ ശബ്ദത്തോടെ ചോദിച്ചു.... "എനിക്ക് അറിയില്ല അച്ഛാ... ഞാൻ... ഉത്തരഖണ്ഡിൽ പോയപ്പോൾ...." അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിർത്തി... "അവിടുത്തെ ബന്ധങ്ങളൊക്കെ അവിടെ ഉപേക്ഷിച്ചു വരാൻ പറഞ്ഞതല്ലേ ഞാൻ...." "അതെ.. അച്ഛാ... പക്ഷേ.. അവളിവിടെ എത്തി... ഞാൻ എന്തേലും പറഞ്ഞ് ഒഴിവാക്കാം....." അവൻ സമാധാനത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ചുറ്റും നിഷ്കളങ്കമായി നോക്കി നിൽക്കുന്ന ആനിയുടെ അടുത്തേക്ക് അവൻ ചെന്നു... "ആനി...." "ആഹ്...." അവൾ മുഖം ഉയർത്തി അവനെ നോക്കി... "ഒന്ന് വന്നേ...." അതും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നതും... "നിൽക്ക് അജയ്....." പുറകിൽ നിന്ന് അശോകിന്റെ ശബ്ദം കേട്ടു... "അവളെ പറഞ്ഞു വിടണ്ട...." അയാൾ ഒരു ചിരിയോടെ പറഞ്ഞു... അജയ് മുഖം ചുളിച്ചു... "ആവശ്യമുണ്ട്...." അയാളുടെ ചുണ്ടിൽ ഒരു വന്യമായ ചിരി സ്ഥാനം പിടിച്ചു... "മോളുടെ പേരെന്താണ്....." അയാൾ ആനിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... "അനഹിത...." "മലയാളം അറിയാവോ...??" "അവൾക്ക് അറിയാം അച്ഛാ... അവളുടെ അച്ഛൻ മലയാളിയാണ്...." അജയ് ആണ് മറുപടി കൊടുത്തത്... "മോള് ഇതുവരെ പഠിച്ചു...." "നഴ്സിങ്....." അവൾ ചെറു ചിരിയോടെ പറഞ്ഞു.... അയാൾ ഒന്ന് നിശ്വസിച്ചു കൊണ്ട് അവളെ നോക്കി.... "ഒരാളുടെ PA ആയി ജോലി ചെയ്യാവോ....??.." "ഹ്...ക്യാ...." അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.... അശോക് ചിരിച്ചു... "അജു... ഈ കുട്ടിയെ അകത്തേക്ക് കൊണ്ട് പോകൂ...."

ചിരിച്ചു കൊണ്ട് അയാൾ ആനിയുടെ കവിളിൽ തട്ടി.... അജയ് ആനിയെ അവന്റെ അമ്മയെ ഏല്പിച്ചു കൊണ്ട് അശോകിനടുത്തേക്ക് ചെന്നു... "എന്തിനാ അച്ഛേ അവളെ ഇവിടെ നിർത്തുന്നെ...ഇന്ന് നിങ്ങടെ വെഡിങ് ആനിവേഴ്സറി മാത്രമല്ല എന്റെ എൻഗേജ്മെന്റ് കൂടെ ആണ്..ദിയ ആകെ സങ്കടത്തിലാണ്... ആനിയാണേൽ എന്നെ പ്രണയിക്കുന്നു...." അജയ് അയാളോട് പറഞ്ഞു.. "അറിയാം.... എല്ലാം നിന്റെ അച്ഛന് അറിയാം,...ആ പെണ്ണിനെ കൊണ്ട് ആവശ്യമുണ്ട്..... എന്റെ ശത്രുവിനെതിരെ പ്രയോഗിക്കാൻ...അവൻ എന്റെ മുന്നിൽ തോൽക്കുന്നത് എനിക്ക് കാണണം...." അയാളുടെ കണ്ണുകൾ പകയെരിഞ്ഞു.... _____________ പുലർക്കാല സൂര്യന്റെ ഇളം ചൂട് അവന്റെ ദൃടമായ ശരീരത്തിലേക്ക് പതിച്ചു കൊണ്ടിരുന്നു.... വെളുത്ത ഉറച്ച ആ ശരീരത്തിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വിയപ്പു തുള്ളികൾ സൂര്യകിരണങ്ങളാൽ സ്വർണനിറം കൈവരിച്ചിരിക്കുന്നു.... കണ്ണടച്ച് നിന്ന അവന്റെ നെറ്റിയിൽ വിയപ്പുകണങ്ങൾ പിറവി കൊണ്ട്.... അവന്റെ കൈകൾ സൂര്യ ഭഗവാനെ വണങ്ങി..... "ഓം ഭാൻവേ നമഹ......" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... "ഓം സൂര്യായാ നമഹ....." അവന്റെ ശരീരത്തിലെ പേശികൾ വലിഞ്ഞു മുറുകി.... സൂര്യനഭിമുഖമായ് നിന്ന അവൻ കണ്ണുകൾ തുറന്നു.... കട്ടി പുരികങ്ങൾക്ക് താഴെ... ശാന്തമായ കുഞ്ഞു കണ്ണുകൾ.... സൂര്യനമസ്കാരം കഴിഞ്ഞവൻ തിരിഞ്ഞു നോക്കി... കയ്യിൽ ടൗവലുമായി ഡാനി അവിടെ നിൽപ്പുണ്ട്... ഡാനി മുന്നോട്ട് വന്ന് അവന്റെ കയ്യിലേക്ക് ടവൽ കൊടുത്തു...

"Danny...what are the programs today..." അവൻ ഉറച്ച സ്വരത്തിൽ ചോദിച്ചു.... "സർ...8.30 ക്ക് നരേന്ദ്ര ഷെട്ടിയുമായി ഒരു മീറ്റിംഗ് ഉണ്ട്... Then അവിടെന്ന് നേരെ ഓഫീസിലേക്ക്...ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ അമ്മ ചെല്ലാൻ പറഞ്ഞത് കൊണ്ട് ഒരു മണിക്ക് വീട്ടിലേക്ക്...ആഫ്റ്റർ നൂൺ..." ബാക്കി പറയും മുന്നേ അവൻ കൈകൾ ഉയർത്തി തടഞ്ഞു... റൂമിലേക്ക് ചെന്നു.. ഫ്രഷ് ആയി ബെഡിൽ എടുത്തു വെച്ച സ്യൂട്ട് എടുത്തിട്ടു.... മിററിൽ നോക്കി blazer ഒന്ന് കൂടെ ശെരിക്ക് ഇട്ടു... പുറത്തേക്ക് ഇറങ്ങിയതും മുന്നിലേക്ക് ഒരു റോൾസ് റോയ്സ് വന്ന് നിന്നു... അവൻ ആ കാറിൽ കയറി ഇരുന്നു.... ആ കാർ ഹൈവേയിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു.... ഹോട്ടൽ താജ് ന് മുന്നിൽ വന്ന് നിന്നു.... കൂളിംഗ് ഗ്ലാസ്‌ എടുത്തു മാറ്റി അവൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി.... പിന്നെ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് റൂം നമ്പർ 11 C ലക്ഷ്യമാക്കി നടന്നു പിന്നാലെ ഡാനിയും.. റൂമിന് മുന്നിൽ ചെന്ന് ഡാനി ഡോറിൽ മുട്ടി... ഒരാൾ വന്ന് ഡോർ തുറന്നു.... അവൻ അകത്തേക്ക് കയറി പുറകെ ഡാനിയും.... "ഗുഡ് മോർണിംഗ് നേരേന്ദ്രൻ...." ചിരിച്ചു കൊണ്ട് അവൻ സോഫയിൽ ഇരിക്കുന്ന നരേന്ദ്രന്റെ ഓപ്പോസിറ്റ് സെറ്റിയിൽ ഇരുന്നു... അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു.. അവൻ അത് കണ്ട് ചിരിച്ചു... കാലിന്മേൽ കാല് കയറ്റി വെച്ചവൻ ഇരുന്നു. "അപ്പൊ എങ്ങനെയാ നേരേന്ദ്ര...സൈൻ ചെയ്യവല്ലേ....." അവൻ അയാളോട് ചോദിച്ചതും ഡാനി കൈയിലുള്ള ഫയൽ അവർക്ക് മുന്നിലുള്ള ടേബിളിലേക്ക് വെച്ചു..... നേരേന്ദ്രൻ അവനെ ദേഷ്യത്തോടെ നോക്കി...

"എന്താടാ ചെറുക്കാ പേടിപ്പിക്കുകയാണോ.... ഇത്തിരിയില്ലാത്ത നീയാണോ എന്നെ ബിസിനെസ്സ് പഠിപ്പിക്കുന്നത്.... ആ പ്രൊജക്റ്റ്‌ അങ്ങനെ ഞാൻ വിട്ട് തരില്ല..." അത് കേട്ട് അവൻ ചിരിച്ചു... "ഇതാണ്.... ഇതാണ് നിങ്ങടെ പ്രശ്നം.... മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല...എനിക്ക് എതിരെ നിൽക്കാനാണ് പ്ലാനെങ്കിൽ പിന്നെ താനുണ്ടാവില്ല....." അവന്റെ കണ്ണുകൾ അയാളെ ഉറ്റു നോക്കി... ആ കണ്ണുകളിലേക്ക് നോക്കാൻ അയാൾക്ക് പേടി തോന്നി... "എന്റെ വഴിയേ ആര് വന്നാലും കൊന്ന് കളയും ഞാൻ...." അവന്റെ ശബ്ദം മുറുകി... "നല്ല കുട്ടിയായി ഒപ്പിട് നേരേന്ദ്ര,...." അവൻ വീണ്ടും പറഞ്ഞു... "ഇല്ലെന്ന് പറഞ്ഞില്ലേ...ഇക്കാര്യം പറഞ്ഞ് നീ ഇനി വരണ്ട..." നരേന്ദ്രൻ ഉള്ളിലെ പേടി മറച്ചു വെച്ച് കൊണ്ട് പറഞ്ഞു... "ഡാനി...." അവൻ അയാളുടെ കണ്ണിലേക്കു നോക്കി കൊണ്ട് വിളിച്ചു... ഡാനിക്ക് നേരെ കൈ നീട്ടി.... ഡാനി അവന്റെ കയ്യിലേക്ക് ഒരു ഗൺ വെച്ച് കൊടുത്തു... നേരെന്ദ്രൻ അത് കണ്ട് ഞെട്ടി.,.. അവൻ ചിരിച്ചു കൊണ്ട് ആ ഗൺ ടേബിളിൽ വെച്ചു... "ഒന്നുകിൽ ഈ ഡോക്യുമെന്റ്സിൽ സൈൻ ചെയ്തിട്ട് നിനക്ക് വീട്ടിൽ പോകാം,.. അല്ലേൽ സ്വയം ഷൂട്ട്‌ ചെയ്ത് മരിച്ച് നരഗത്തിലേക്ക് പോകാം.... രണ്ടായാലും എനിക്ക് ഓക്കേയാണ്..."

അവൻ സീറ്റിലേക്ക് ചാരി ഇരുന്നു.... നേരേന്ദ്രൻ വിയർത്തു കുളിച്ചു.. അയാളുടെ നെഞ്ചിഡിപ്പേറി.... കൊല്ലുമെന്ന് പറഞ്ഞാൽ അവൻ കൊല്ലും.. അയാൾ ഓർത്തു... "ഞാ... ഞാൻ സൈൻ ചെയ്യാം...." അയാളുടെ ശബ്ദം മുറിഞ്ഞു... അത് കേട്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... ആഹ്രഹിച്ചത് നേടിയെടുത്തതിന്റെ ചിരി... അവൻ.... 🔥ഹരിഷ്വ ആര്യമൻ🔥 തുടരും..... കഥ തികച്ചും സാങ്കൽപ്പികം...സാങ്കല്പികമായ പല രംഗങ്ങളും ഉണ്ടാവും...മിസ്റ്ററി കൂടെ ഉള്ള സ്റ്റോറിയാണ്... ഡെയിലി പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.... നെക്സ്റ്റ് പാർട്ട്‌ നാളെ....

Share this story