ഹേമന്തം 💛: ഭാഗം 15

hemandham

എഴുത്തുകാരി: ആൻവി

"അറിഞ്ഞിട്ടും എന്താ അറിയാത്തത് പോലെ നടക്കുന്നെ...?" "അവൻ പറയട്ടെ.... അദ്രിയെ എനിക്ക് അറിയില്ലേ... ഞാൻ അങ്ങോട്ട് ചെന്ന് എന്നെ നിനക്ക് ഇഷ്ടാണോന്ന് ചോദിച്ചാൽ അവൻ പറയും ഏയ്‌ അങ്ങനെ ഒന്നുമില്ലെന്ന്....പലതവണ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെ ഏട്ടന്റെ സ്ഥാനത്താണ് എന്നൊക്കെ...? എന്നിട്ടും അവൻ അങ്ങനെ ഒരിഷ്ടം കൊണ്ട് നടക്കുവല്ലേ.." ആനി ആര്യനെ നോക്കാതെ മുന്നോട്ട് നടന്നു... "അവനിഷ്ടാണെന്ന് പറഞ്ഞാലോ...."അവൾക്കൊപ്പം നടന്നെത്തിയവൻ ചോദിച്ചു.... "പറഞ്ഞാൽ......" അവൾ ഒരുനിമിഷം മൗനമായി... ആര്യൻ അവളെന്തു പറയുമെന്ന ആകാംഷയിൽ അവളെ നോക്കി... "മ്മ്.... പറയട്ടെ... അപ്പൊ നോക്കാം..." അവൾ അവനെ നോക്കി ചിരിച്ചു.... "അവനെ ഇപ്പൊ തന്നെ തിരുത്തുന്നതല്ലേ നല്ലത്...." അവൻ അവൾക്ക് മുന്നിൽ കയറി നിന്നു.... ആനി അവനെ ഒന്ന് നോക്കി....പിന്നെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു... ചൂണ്ടു വിരൽ അവന്റെ നെഞ്ചിൽ അമർത്തി... "ഇതെന്താ ഇങ്ങനെ മിടിക്കുന്നെ...." പുരികം ഉയർത്തി കൊണ്ട് അവൾ ചോദിച്ചു....അവന്റെ മുഖത്ത് അമ്പരപ്പൊന്നും അവൾ കണ്ടില്ല.... പകരം അപൂർവമായി അവന്റെ ചുണ്ടുകക്കിടയിൽ വിരിയുന്ന കുസൃതി ചിരിയുണ്ടായിരുന്നു....

അവൻ അവളുടെ വിരലിൽ പിടിച്ചു കൊണ്ട് ഒന്ന് കറക്കി.... അവളുടെ പുറമേനി അവന്റെ നെഞ്ചിലമർന്നു..... "നീയെന്തിന ഇങ്ങനെ വിറക്കുന്നെ..?" അവന്റെ സ്വരം അത്രമേൽ ആർദ്രമായിരുന്നു.... "അത്.... അത് പിന്നെ...." അവളുടെ വാക്കുകൾ തൊണ്ടകുഴിയിൽ കുരുങ്ങി..... പെണ്ണ് പിന്നെയും നിന്ന് വിറക്കുന്നത് കണ്ട് ആര്യൻ അവളെ വിട്ടു... "ഇത്രേ ഒള്ളൂ നീ.... എന്നിട്ടാണ് എന്റെ നെഞ്ചിടിക്കുന്നത് നോക്കാൻ വരുന്നത്...." അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തവൻ പറഞ്ഞു... ആനി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... ദൃതി നടന്നു പോകുന്നവന്റെ പിന്നാലെ അവൾ ഓടി ചെന്നു.... "നാളെയും കളരി പഠിപ്പിച്ചു തരാവോ....." "ഇല്ല....." ഗൗരവത്തോടെ പറഞ്ഞവൻ വേഗത്തിൽ നടന്നു.... അവനൊപ്പം എത്താൻ അവൾ ഓടേണ്ടി വന്നു... "അതെന്താ....." അവൾ കിതക്കുന്നുണ്ടായിരുന്നു.... "നീ നിന്റെ അദ്രിയോട് പറ....." അവന്റെ മുഖം വീർത്തിരുന്നു... "പറ്റില്ല എനിക്ക് നീ പഠിപ്പിച്ചു തന്നാൽ മതി....." അവൾ കുറുമ്പോടെ പറഞ്ഞു. "പിന്നെ എനിക്കതല്ലേ പണി...." അവൻ ചുണ്ട് കോട്ടി... "പിന്നെ എന്താ പണി... ഇവിടെ ചുമ്മാ ഇരിക്കുവല്ലേ...." "None of your business....." അവന്റെ മുഖം ചുവന്നു.... അവളുടെയും... "ഓഹ്... ആയിക്കോട്ടെ...." ചുണ്ട് കോട്ടി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ നടന്നു.....

പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല.... രണ്ട്സൈഡിലും നീണ്ടു വളർന്നു നിൽക്കുന്ന പുല്ലുകളുള്ള പാതയിലൂടെ അവർ നടന്നു.... ഇടക്ക് പുല്ലുകൾക്കിടയിൽ നിന്ന് ഒരനക്കം കേട്ടപ്പോൾ ആര്യന്റെ കാലുകൾ നിശ്ചലമായി അനക്കം കേട്ടിടത്തേക്ക് അവൻ കാത് കൂർപ്പിച്ചു... "എന്ത് പറ്റി ആര്യൻ....." കുറച്ചു ദൂരം നടന്ന് അവനെ കാണാതെ വന്ന് തിരിഞ്ഞു നോക്കിയതാണ് ആനി... അവൻ ചൂണ്ടു വിരൽ ചുണ്ടോട് ചേർത്ത് ശബ്ദമുണ്ടക്കല്ലേ എന്ന് പറയാതെ പറഞ്ഞു..... ആനി അവനരുകിലേക്ക് ചെന്നു.. "അങ്ങോട്ട് ഒന്നും പോകണ്ട ആര്യൻ... വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമാണ്....." ആനി പറഞ്ഞത് ചെവിക്കൊള്ളാതെയവൻ പുല്ലുകൾ വകഞ്ഞു മാറ്റി.... അവിടെത്തെ കാഴ്ച്ച കണ്ട് രണ്ടു പേരും പരസ്പരം നോക്കി നിന്നു... ഭക്ഷണവശിഷ്ടങ്ങൾ ആർത്തിയോടെ വാരി കഴിക്കുന്ന ഒരു കൊച്ചു പയ്യൻ...... ആര്യനെ കണ്ടതും അവൻ പേടിച്ചു പുറകിലേക്ക് നീങ്ങി നിന്നു.... "ഡറ നഹി....(പേടിക്കണ്ട )" ആര്യൻ അവനെ കാട്ടി വിളിച്ചു.. "യഹാം ആവോ (ഇങ്ങോട്ട് വാ )" അവൻ ഒന്ന് പതുങ്ങി... പിന്നെ പതുങ്ങി പതുങ്ങി ആര്യനടുത്തേക്ക് നടന്നു..... "തും ക്യാ കർ രഹേ... (നീ എന്താ ചെയ്യുന്നത്....).."" "ഭൂഖ് സെ... (വിശപ്പ് കൊണ്ട) " അവന്റെ കുഞ്ഞു ചുണ്ടുകൾ വിതുമ്പി... ആര്യൻ എഴുനേറ്റ് അവന്റെ കയ്യിൽ പിടിച്ചു....

"കം...." "എങ്ങോട്ടാ ആര്യൻ....." ആനി ചോദിച്ചു... "കൂടെ വരനുണ്ടേൽ വാ...." അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി...  തന്റെ മുന്നിലെ പഠിക്കിക്കട്ടിലിരിക്കുന്ന ആ കൊച്ചു കുട്ടിയെ ആര്യൻ കണ്ണെടുക്കാതെ നോക്കി... ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്നതിനിടക്ക് അവൻ ആര്യനെ നോക്കി ചിരിച്ചു.... ആര്യന് അവനോട് വല്ലാത്ത വാത്സല്യം തോന്നി.... ആനിയും താടിക്കും കൈ കൊടുത്തവനെ നോക്കി ഇരിക്കുകയായിരുന്നു.... അവന് കഴിച്ചത് മതിയായത് കൊണ്ടാവണം ബാക്കി കളയാതെ പൊതിയിൽ തന്നെ മടക്കി പൊതിഞ്ഞെടുത്തു... ഒരു ബോട്ടിൽ വെള്ളം അവൻ തന്നെ ഒറ്റക്ക് കുടിച്ചു തീർത്തു.... പോകാൻ നേരം നന്ദിയോടെ ആ കുഞ്ഞു ചുണ്ടുകൾ ആര്യന്റെ കുറ്റിരോമങ്ങൾ നിറഞ്ഞു നിൽക്കുന്ന കവിളിൽ അമർത്തി... ഓടി പോയി... ഓടി പോകുന്ന ആ കുറുമ്പനെ ചിരിയോടെ നോക്കി കൊണ്ട് ആര്യൻ പുറകിലെ പടിയിലേക്ക് ചാരി ഇരുന്നു.... അപ്പോഴാണ് അവനെ തന്നെ നോക്കി ഇരിക്കുന്ന ആനി അവൻ കണ്ടത്... പുരികമുയർത്തി അവൻ അവളെ ചോദ്യഭാവത്തിൽ നോക്കി... അവളൊന്ന് കണ്ണ് ചിമ്മി കാണിച്ചു.... "വിശപ്പിന്റെ വിളിയറിയുന്നവനെ ഭക്ഷണത്തിന്റെ വിലയറിയൂ....ഒരിത്തിരി പോലും പുറത്ത് കളയാതെ അവൻ കഴിച്ചത് കണ്ടില്ലേ...."

ആര്യൻ പറഞ്ഞു കൊണ്ട് ദൂരേക്ക് നോട്ടമിട്ടു.... "ചാരിറ്റിയണോ...??" അത് കേട്ട് ആര്യൻ ചിരിച്ചു... "എന്റെ അമ്മ എപ്പോഴും പറയും... വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുള്ള മനസ്സ് വേണം എന്ന്.... അവരെ കണ്ടാൽ മുഖം തിരിച്ചു നടക്കരുത് എന്നാ പറഞ്ഞിട്ടുണ്ട്....ഉള്ളവനല്ലേ ഇല്ലാത്തവർക്ക് കൊടുക്കാൻ കഴിയൂ...." അവൻ ചിരിയോടെ പറഞ്ഞു... ആ ചിരിയിലേക്ക് നോക്കി അവൾ അവന് ഒരു കേൾവിക്കാരിയായി... "പിന്നെ ഞാൻ പണത്തിനു മുകളിൽ ജനിച്ചു വീണതൊന്നുമല്ല...വിശപ്പ് എന്തെനെന്ന് എനിക്കും അറിയാം... അതറിയാവുന്നത് കൊണ്ടാ ആ കൂട്ടി കണ്ടപ്പോൾ വാങ്ങി കൊടുത്തത്.... " "നീ പറയുന്നത് കേട്ട് നിന്റെ അമ്മയെ കാണാൻ തോന്നുന്നുണ്ടെനിക്ക്..." അവൾ ആകാംഷയോടെ അവനോട് പറഞ്ഞു... ആര്യൻ ഫോൺ എടുത്ത് ഒരു പിക് അവൾക്ക് കാണിച്ചു കൊടുത്തു... കടുംപച്ച നിറമുള്ള സാരിയും ദേവിയെ പോലെയൊരു സ്ത്രീ.... വലിയ കണ്ണുകളും വെളുത്ത് നിറം നെറ്റിയിലൊരു കുങ്കുമപൊട്ടും... ആ മുഖത്ത് നിന്ന് അവൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല.... "എന്തൊരു ഭംഗിയാണ്... ആര്യൻ... അമ്മക്ക് നിന്റെ പ്രായമുള്ള ഒരു മകനുണ്ടെന്ന് പറയേ ഇല്ല...." അവളുടെ കണ്ണുകൾ ആരാധനയോടെ ലക്ഷ്മിയെ നോക്കി... "അമ്മയുടെ പേരെന്താ..?" "വരലക്ഷ്മി..."

ആര്യൻ ചിരിയോടെ പറഞ്ഞു.. "ശെരിക്കും ലക്ഷ്മി തന്നെ.... അമ്മയുടെ അതെ ചിരിയാ നിനക്ക്..മൂക്കും ഏകദേശം... നിറവും...പക്ഷെ നിന്റെ കുഞ്ഞി കണ്ണുകളാ.... ചിലപ്പോൾ നിന്റെ അച്ചന്റെ കണ്ണുകലായിരിക്കും...." അവൾ ഫോട്ടോയിലേക്കും ആര്യന്റെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.... ആര്യൻ ചിരിച്ചു.... ആനി ലക്ഷ്മിയുടെ ഫോട്ടോയിലേക്ക് നോക്കി അങ്ങനെ ഇരുന്നു.... "പോയാലോ....." അവൻ ചോദിച്ചു... "മ്മ്... പോകാം... പക്ഷെ എന്നെ പഠിപ്പിക്കണം...." അവൻ ഇല്ലെന്ന് തലയാട്ടി എഴുനേറ്റു.... അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പോക്കറ്റിലിട്ടു.... "പ്ലീസ്......" അവൾ കൊഞ്ചി.... "പോടീ...." അവളെ നോക്കി മുഖം കോട്ടിയവൻ എഴുനേറ്റ് നടന്നു.... "ദുഷ്ടൻ....." അവളുടെ കൂർത്ത ചുണ്ടുകൾ മന്ത്രിച്ചു.... _____________ "ദീദിമാ.... അദ്രിയെവിടെ......." ഉമ്മറത്തെ വാതിൽ തള്ളി തുറന്നവൾ അകത്തേക്ക് കയറി.... അദ്രിയുടെ അമ്മ മുഖം ഉയർത്തി നോക്കി... "ആഹാ... നീ വന്നിട്ട് ഇങ്ങോട്ട് ഒന്നും കണ്ടിലല്ലോ...." അകം അടിച്ചു വാരി കൊണ്ടിരിക്കെ അവർ ചോദിച്ചു.... "അതിന് നിങ്ങളോയൊക്കെ ഒന്ന് കാണാൻ കിട്ടണ്ടേ...." അവൾ കുറുമ്പോടെ അവരുടെ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... അവർ ചിരിച്ചു... "അദ്രിയെവിടെ....ഇന്ന് ക്ഷേത്രത്തിലേക്ക് കണ്ടില്ലല്ലോ അവനെ.."

"എന്ത് പറ്റിയാവോ.... ഒരു നൂറ് തവണ ഞാൻ വിളിച്ചതാ... വരുന്നില്ലെന്ന് പറഞ്ഞു മുഖം വീർപ്പിച്ചിരിക്കുന്നുണ്ട് റൂമിൽ...." "ആണോ... ഞാൻ ഒന്ന് പോയി നോക്കട്ടെ..." അവൻ അതും അദ്രിയുടെ റൂമിലേക്ക് ചെന്നു... ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അദ്രി..... "ഹെലോ....." വാതിൽക്കൽ നിന്ന് അവളുടെ ശബ്ദം കേട്ട് അവൻ മുഖം ഉയർത്തി നോക്കി... പിന്നെ വീണ്ടും അങ്ങനെ തന്നെ കിടന്നു.... "അദ്രി...ഇന്ന് എന്തെ ക്ഷേത്രത്തിലേക്ക് വരാഞ്ഞേ....." ബെഡിൽ ചെന്നിരുന്നു കൊണ്ട് അവൾ ചോദിച്ചു..., "നിനക്ക് കൂട്ടിന് ആളെ കിട്ടിയല്ലോ... വല്ല്യേ പണക്കാരൻ... പഠിപ്പുള്ളവൻ...അഭ്യസി.... ഇനിയിപ്പോ ഞാനെന്തിനാ...." വീർപ്പിച്ചു വെച്ച മുഖത്തോടെ അവനത് പറഞ്ഞപ്പോൾ അവൾക്ക് ചിരിയാണ് വന്നത്..... പിടിച്ചു വെക്കാൻ കഴിയാതെ ചിരിച്ചു.... അദ്രി മുഖം ഉയർത്തി അവളെ കൂർപ്പിച്ചു നോക്കി... "എന്തിനാടി ചിരിക്കുന്നേ സത്യല്ലേ ഞാൻ പറഞ്ഞത്.... നിനക്ക് ഇപ്പൊ എന്നെ മൈന്റും ഇല്ലാലോ..." അവന്റെ മുഖം ചുവക്കുന്നത് അവൾ ചിരിയോടെ നോക്കി നിന്നു അവൾ.. "ആര്യൻ ഇവിടെ ആദ്യമായിട്ടല്ലേ അദ്രി... അവൻ എന്റെ ഗസ്റ്റ് അല്ലെ.. ഞാൻ അല്ലെ അവന് കമ്പനി കൊടുക്കേണ്ടത്... എന്റെ ബെസ്റ്റി എന്ന് നിലക്ക് അവന് ബോറടിക്കാതിരിക്കാൻ നീയും അവന് കമ്പനി കൊടുക്കണ്ടേ...."

അവൾ അവന്റെ തോളിലേക്ക് തലയചായ്ച്ചു കൊണ്ട് പറഞ്ഞു.... അദ്രി മുഖം ചെരിച്ചവളെ നോക്കി.... ആ കണ്ണുകളിലവൻ പ്രണയം തിരഞ്ഞു..... "വാ അദ്രി.... ആര്യൻ നമ്മളെ വെയിറ്റ് ചെയ്ത് ഇരിക്കുവാ...ഇന്ന് നൈറ്റ്‌ നമ്മുക്ക് അടിച്ചു പൊളിക്കണം.... വാ പ്ലീസ്... നല്ല കുട്ടിയല്ലേ...." അവൾ ആവേശത്തോടെ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.... "മ്മ്...." അവൻ അലസമായി മൂളികൊണ്ട് എഴുനേറ്റു.... അവൻ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു.... അവൻ അവളുടെ നെറുകയിൽ തലോടി.... "വാ..വാടാ....." അവൻ എഴുനേറ്റ് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു... "ആ പോത്തേ... വരാം...." ചുണ്ടിലൊരു ചിരി നിറച്ചവൻ എഴുനേറ്റു..... "അമ്മ അതിങ്ങു താ... ഞാൻ ചെയ്തു തരാം......" "അയ്യോ മോനെ വേണ്ട.... ഇതൊക്കെ ഞാൻ ചെയ്തോളാം..... കുറച്ചു വിറകെ ഒള്ളൂ....." മുന്നോട്ട് വന്ന ആര്യനെ തടഞ്ഞു കൊണ്ട് സരസ്വതി മഴു കൊണ്ട് ഉണങ്ങിയ മരത്തടിയിൽ ആഞ്ഞു കൊത്തി.... ഇത്തവണ ആര്യൻ ചെന്ന് മഴു വാങ്ങി വെച്ച് സരസ്വതിയെ പിടിച്ചു ഉമ്മറ പടിയിൽ ഇരുത്തി.... "ഇവിടെ ഇരിക്ക്...." അവൻ അവരുടെ കവിളിൽ ചിരിയോടെ ഒന്ന് തട്ടി.... "വേണ്ട മോനെ ഞാൻ ചെയ്തോളാം..." അവനെ ബുദ്ധിമുട്ടിക്കുന്നത് പോലെ അവർക്ക് തോന്നി.... "It's ok അമ്മ....." "ക്യാ...ബേട്ട...??"

അവൻ പറഞ്ഞതിന് അർത്ഥം അറിയാതെ ചോദിച്ചു... അവരുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി അവൻ ചെറുതായി ചിരിച്ചു... "ഞാൻ ചെയ്തോളാം... കുഴപ്പമില്ലാന്ന്...." അതിന് അവർ ഒന്ന് തലയാട്ടി... ആര്യൻ വിറക് വെട്ടാൻ തുടങ്ങി.... "മോന് ഇതൊന്നും ശീലമില്ലാത്തതല്ലേ..??" "ആര് പറഞ്ഞു....വീട്ടിൽ എന്നെ കൊണ്ട് അമ്മ ചെറുതായിട്ട് കുക്കിംഗ്‌ വരെ ചെയ്യിക്കാറുണ്ട്....വീട്ടിൽ ജോലിക്കുന്നാ ഒരമ്മയുണ്ട് ബാനുവമ്മ... പുള്ളിക്കാരിയെ കൊണ്ട് അമ്മ വിറക് വെട്ടാനും സമ്മതിക്കില്ല.... പണിക്കാർ ഇല്ലെങ്കിൽ അമ്മ എന്നെ കൊണ്ട് ചെയ്യിക്കും...." ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.... സരസ്വതിയമ്മ അവനെ കേട്ടിരുന്നു.... അവർക്ക് അവനോട് വല്ലാത്തൊരു വാത്സല്യം തോന്നി.... "മോന്റെ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്...." വിറകൊക്കെ കീറി വെച്ച ശേഷം അവർക്ക് അരുകിൽ വന്നിരുന്ന ആര്യന്റെ മുടിയിഴകളിൽ വിരലോടിച്ചവർ പറഞ്ഞു... അവൻ ചിരിച്ചു... "വലിയ വീട്ടിലെ കുഞ്ഞല്ലേ... ഞാൻ അതാ ചെയ്യണ്ടാന്ന് പറഞ്ഞത്....." "ഉള്ളവരല്ലേ ഇല്ലാത്തവരെ സഹായിക്കേണ്ടത്...." "എന്താ രണ്ടാളും കൂടെ ഒരു സംസാരം..." ആനിയുടെ ശബ്ദം കേട്ട് ആര്യൻ പറയാനുള്ളത് പാതിവഴിയിൽ നിർത്തി.... അദ്രിയുടെ കയ്യും പിടിച്ചു വരുന്നവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് കുറുകി....

"എനിക്ക് രണ്ട് മൂന്ന് കാൾസ് ചെയ്യാനുണ്ട്.... ഞാനിപ്പോ വരാം..." ആര്യൻ ഫോണെടുത്ത് മാറി നിന്നു...അദ്രി അവൻ പോകുന്നത് ഒന്ന് നോക്കി.... ആനിയുടെ കയ്യിൽ മുറുകെ പിടിച്ചു.... വീടിനടുത്ത് നിന്ന് മാറി ഫോൺ ചെയ്യുകയായിരുന്നു ആര്യൻ.... തന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയവൻ ചുറ്റും നോക്കി.... നിറഞ്ഞു നിൽക്കുന്ന പുല്ലുകൾക്കിടയിൽ നിന്ന് നീണ്ടു വന്ന ഗൺ പോയിന്റ് ആര്യന്റെ തലക്ക് പുറകിലേക്ക് ലക്ഷ്യം വെച്ചു....കൊലയാളിയുടെ കണ്ണുകൾ ഗൺ പോയിന്റിലേക്ക് കൂർപ്പിച്ചു നോക്കി.... പുറം തിരിഞ്ഞു നിൽക്കുകആയിരുന്നു... ശക്തമായ വെളിച്ചം അയാളുടെ കണ്ണുകളിലേക്ക് പതിച്ചു....കണ്ണ് പുളിച്ചയാൾ മുഖം തിരിച്ചു.... ഗൺ പോയിന്റിൽ നിൽക്കുന്നവനെ അയാൾക്ക് നോക്കാൻ കഴിയുന്നില്ല.... തീക്ഷണമായ വെളിച്ചം.... കണ്ണൊന്നു ഇറുക്കിയടച്ചയാൾ വീണ്ടും നോക്കി.... പക്ഷേ ആര്യനെ അവിടെ കാണാൻ കഴിഞ്ഞില്ല.... സൂര്യൻ മഞ്ഞുമലകൾക്കപ്പുറം പോയൊളിച്ചു..... ചുറ്റും ഇരുട്ട് പടർന്നു... തണുത്തു വിറക്കും വിധം തണുപ്പാണ്... വീടിന്റെ സൈഡിലെ പാറക്കൂട്ടത്തിനടുത്ത് ഇരിക്കുകയായിരുന്നു ആര്യനും ആനിയും....

അദ്രി വിറകുകൾ കൂട്ടിവെച്ച് കത്തിക്കാനുള്ള പരുപാടിയിലാണ്... പുറത്ത് ഇരിക്കുമ്പോൾ ചൂടിനെ അകറ്റാൻ അത് കൂടിയേ തീരൂ.... മൂന്ന് പേരും കൂടെ തീക്ക് ചുറ്റും ഇരുന്നു.... കൂടെ സരസ്വതിയമ്മയുടെ സ്പെഷ്യൽ മസാലചായയും.... "അദ്രി ഒരു പാട്ട്....." ആനി അദ്രിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ആര്യൻ അദ്രിയെ നോക്കി... "താൻ പാട്ടൊക്കെ പാടുവോ...??" അവൻ ചോദിച്ചു... "പിന്നെ... ഇവൻ പാട്ട് പഠിച്ചിട്ടുണ്ട്.... ഇവിടെ അടുത്ത് പാട്ടൊക്കെ പഠിപ്പിക്കുന്നുണ്ട് ഇവൻ പുള്ളീടെ വലം കൈ ആയിരുന്നു... ആള് ഈ സിനിമയിലൊക്കെ പാട്ട് എഴുതുന്ന ആളാ...ഹാഫ് മലയാളിയാണ്...എല്ലാ ഭാഷയും അറിയും..." അദ്രിയുടെ തോളിലേക്ക് ചാരി ഇരുന്നവൾ പറഞ്ഞു... "എന്താ ആൾടെ പേര്...?" "വിരാജ്..." അദ്രിയാണ് മറുപടി കൊടുത്തത്.... "അതെന്തേലും ആകട്ടെ... അദ്രി നീ പാട്..." ആനി ഇടയിൽ കയറി പറഞ്ഞു... അദ്രി അവളെ ചിരിച്ചു കൊണ്ട് തലയാട്ടി.... "പ്രണയത്തിൻ മഞ്ഞായ് പെയ്തു കൊതി തീരാതെന്നിൽ നീ മഴവില്ലായ് ഏദൻ സ്വപ്നം മനമാകെ എഴുതി നീ പുലരികളെന്നും എന്നുള്ളിൽ നീ തന്നതല്ലേ ചാരെ നീ വന്നണയേണം രാവിലൊന്നു മയങ്ങാൻ മൊഴികളാൽ എൻ വീഥിയിൽ നിഴലുപോൽ ചേരുന്നുവോ നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ....🎶 പാടുമ്പോൾ അവന്റെ കണ്ണുകൾ ആനിയിലായിരുന്നു,...

ആനിയാണെൽ ആര്യനെ നോക്കി ഇരിക്കുകയാണ്.... അവനാണേൽ ആകാശം തൊട്ട് നിൽക്കുന്ന മലനിറകളെ നോക്കി ഇരിക്കുകയായിരുന്നു.... ഇടക്ക് അവന്റെ കണ്ണുകൾ അവളിലേക്ക് എത്തി.. അവളുടെ നോട്ടം കണ്ട് പുരികം ഉയർത്തി എന്തേയെന്ന് ചോദിച്ചു.... അവളൊന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.... അവൻ ചിരിച്ചു... ആനി തണുപ്പ് കൊണ്ട് കൈ കൂട്ടിയുരുമ്മി... അദ്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആര്യനെ നോക്കി ഇരിക്കുന്ന ആനിയെ... അവന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.... ഞാൻ നിന്നെ എന്ത്മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ ആനി...." അവന്റെ മനസ്സ് മന്ത്രിച്ചു.... പ്രണയം എത്രമാത്രം ആത്മാർത്ഥമായാലും.... അത് അർഹിക്കപെട്ടവർക്കേ സ്വന്തമാകൂ എന്ന് അവൻ മനസിലാക്കിയില്ല.... "  "Ok just listen.... ഒരു സിമ്പിൾ മൂവ് ആണ്...." ആര്യൻ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ആനിയുടെ മുന്നിൽ കൈ കെട്ടി നിന്നു... അവൾ കാര്യമായി തലയനക്കി... "എന്റെ കയ്യിൽ പിടിക്ക്...." ആ അവൾക്ക് നേരെ കൈ നീട്ടി... അവൾ അവന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചു.... അവൻ അവളുടെ കണ്ണിലേക്കു ഒന്ന് പുഞ്ചിരിച്ചു... ആര്യൻ അവന്റെ മറു കൈ കൊണ്ട് അവളുടെ കയ്യിൽ അമർത്തി പിടിച്ചു... അവൾ പിടിച്ചു വെച്ച കൈ അവളുടെ കയ്യിൽ പിടിച്ചു ആ കൈ താഴേക്ക് അമർത്തി...

. "അയ്യോ... മതി... മതീ... വേദനിക്കുന്നു..." അവൻ വേദന കൊണ്ട് നിന്നിടത്ത് നിന്നൊന്ന് ചാടി..... ആര്യൻ അവളെ വിട്ടു.... "സംഭവം മാനസിലായോ....?" അവൻ ചോദിച്ചു... "മ്മ്...." "ഒരാൾ കയ്യിൽ കയറി പിടിച്ചാൽ.... നിനക്ക് ഇങ്ങനെ ചെയ്യാം...." ആര്യൻ അവൾക്ക് വിശദമായി പറഞ്ഞു കൊടുക്കുകയാണ്.... അവളാണെൽ ഒരു കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.... പെട്ടെന്ന്... അന്തരീക്ഷത്തിൽ പൊടി പറത്തി കൊണ്ട് മുറ്റത്തൊരു കാർ വന്ന് നിന്നു.... "അയ്യോ നരേന്ദ്രൻ.." ആനി പേടിച്ചു കൊണ്ട് ആര്യന്റെ തോളിൽ പിടിച്ചു... ആര്യന്റെ കണ്ണുകൾ കാറിലായിരുന്നു.. അതിൽ നിന്നിറങ്ങുന്ന ആളെ പ്രതീക്ഷിച്ച് നിൽക്കുകയാണ്.... ഡ്രൈവർ ഇറങ്ങി വന്ന് ബാക്ക് ഡോർ തുറന്നു കൊടുത്തു.... കട്ടതാടിയും പിരിച്ചു മീശയുമായി ഒരാൾ ഇറങ്ങി വന്നു...... ആര്യനെ കണ്ട് അയാളുടെ ബലിഷ്ടമായ കൈകൾ മുഷ്ടി ചുരുട്ടി.... മെല്ലെ അവനരുകിലേക്ക് ചെന്നു..... അവന്റെ തൊട്ട് മുന്നിൽ... ഒരുനിമിഷം അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുവെങ്കിലും അടുത്ത നിമിഷം വന്യമായി....ആര്യന്റെ കണ്ണുകൾ അയാളെ ഇമ വെട്ടാതെ നോക്കി.... മേലെ സൂര്യനെ മറച്ചു കൊണ്ട് കാർമേഘം വന്നു മൂടി...പതിവില്ലാതെ ശക്തമായ കാറ്റ്....മേലാകാശത്തു വട്ടമിട്ട് പറന്ന പരുന്തുകൾ അപകടസൂചനപോലെ ശബ്ദമുണ്ടാക്കി.... രണ്ടുപേരും പരസ്പരം ഒന്ന് നോക്കിയ ശേഷം.... ആകാശത്തേക്ക് നോക്കി.... "നിന്റെ മരണത്തിന്റെ സൂചനയാണ്...." അയാൾ ആര്യനെ നോക്കി വന്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു... "എന്റെയല്ല.... നിന്റെയാണ്...." .................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story